Aksharathalukal

പാർവതി ശിവദേവം - 58

Part -58
 
" എന്റെ കയ്യിൽ കയറി പിടിച്ചിട്ട് ഒരു കാര്യവുമില്ല ശിവാ. നീ  ബാത്റൂമിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ഞാൻ ഒരു സ്ഥലത്ത് കീ ഒളിപ്പിച്ചുവെച്ചു. ഇനി നാളെ നേരം വെളുത്തിട്ടെ ഞാനത് കാണിച്ചുതരുള്ളൂ "
 
 
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞ് ബെഡിലേക്ക് കിടന്നു.
 
 
" ഇതിനുള്ള പ്രതികാരം ഞാൻ ചെയ്തിരിക്കും. നീ നോക്കിക്കോ "ശിവ അവളെ നോക്കി പറഞ്ഞു .
 
 
"ഞാൻ കാത്തിരിക്കാം" അതു പറഞ്ഞ് അവൾ തലവഴി പുതപ്പിട്ടു കൊണ്ട് കിടന്നുറങ്ങി .
 
 
വേറെ വഴി ഇല്ലാത്ത കാരണം ശിവയും ബെഡിന്റെ മറുവശത്തുമായി കിടന്നു .
 
__________________________________________
 
 
"ഡീ...  എണീക്ക്.. വേഗം ഡോർ ഓപ്പൺ ചെയ്ത് താ. എനിക്ക് അത്യാവശ്യമായി ഹോസ്പിറ്റൽ വരെ പോകണം ."ശിവ പാർവണയെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു .
 
 
"കീ അവിടെ ഇരിക്കുന്നുണ്ട് ശിവ" അവൾ ഉറക്കത്തിൽ ചിണുങ്ങി കൊണ്ട് 
പറഞ്ഞു.
 
 
"കിടന്ന് കിണുങ്ങാതെ എഴുന്നേറ്റ് കീ  എടുത്തതാടീ" ശിവ ഉറക്കെ അലറിയതും പാർവണ ബെഡിൽ എഴുന്നേറ്റിരുന്നു.
 
 
" നീ രാവിലെ തന്നെ ഇങ്ങനെ ദേഷ്യപ്പെടാതെ ശിവാ.. കീ നീ ഇന്നലെ അഴിച്ചിട്ട ഷർട്ടിന്റെ
പോക്കറ്റിൽ തന്നെ ഉണ്ട് "അവൾ ടേബിളിന്റെ മുകളിലായി ഇട്ടിരിക്കുന്ന ശിവയുടെ ഷർട്ടിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു .
 
 
"ഇത് ഇവിടെയായിരുന്നോ.ഇന്നലെ ഞാൻ ഈ റൂം മൊത്തം തിരഞ്ഞു. എന്നിട്ടും എനിക്ക് കിട്ടിയില്ല." ശിവ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കീ എടുത്തു കൊണ്ട് പറഞ്ഞു.
 
 
" അതാണ് ഈ പാർവണ. എപ്പോഴും ബുദ്ധിപരമായി മാത്രമേ ചിന്തിക്കൂ, പ്രവർത്തിക്കൂ."
 
 
"അതിന് നിനക്ക് എവിടുന്നാ ബുദ്ധി. ആകെയുള്ളത് കുറച്ച് പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും മാത്രമാണ്." അവൻ പുച്ഛത്തോടെ പറഞ്ഞു.
 
 
" ശിവ നീ ഇന്ന് നേരത്തെ വരുമോ"
 
 
" ഇല്ല  ലേറ്റ് ആവും . നീ വേണമെങ്കിൽ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോ .അവിടെ ആവുമ്പോ അമ്മയും ദേവുവും ഒക്കെ ഉണ്ടാകും. ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ട"
 
 
" നീയെന്നെ ആ പേരും പറഞ്ഞ് ഇവിടെനിന്നും പറഞ്ഞുവിടാൻ നോക്കണ്ട .ശിവ എവിടെയാണോ അവിടെയേ ഈ പാർവണയും ഉണ്ടാകൂ."
 
 
"നീ എന്താ വെച്ചാൽ ചെയ്തോ .എനിക്ക് എന്താ .പിന്നെ രാവിലത്തേക്കും ഉച്ചയ്ക്കും ഉള്ള ഫുഡ് താഴെ ഡ്രൈവർ കൊണ്ടുവന്ന് വെച്ചിട്ടുണ്ടാകും. അറിയാത്ത ആരെങ്കിലും വന്നു വിളിച്ചാൽ ഡോർ തുറക്കരുത്.
അറിയുന്ന ആളാണെങ്കിലും വിൻന്റോയിലൂടെ സംസാരിച്ചാൽ മതി.പുറത്തേക്ക് ഇറങ്ങരുത്.
 
 
ഇത് ഞാൻ ഓഫീസ് കാര്യങ്ങൾക്കു വേണ്ടി യൂസ് ചെയ്തിരുന്ന ഫോൺ ആണ്. തൽക്കാലം നീയിത് യൂസ് ചെയ്തോ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇതിൽ എൻ്റെ നമ്പർ ഉണ്ട് വിളിച്ചാൽ മതി"
 
 
 ശിവ പാർവണയോട് പറഞ്ഞുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.
 
 
" ശിവാ...." പാർവണ ശിവയെ പിന്നിൽ നിന്നും വിളിച്ചു .
 
 
"എന്താ.." അവൻ താല്പര്യമില്ലാത്ത മട്ടിൽ 
വിളികേട്ടു.
 
 
" നിനക്ക് ശരിക്കും എന്നോട് ഇഷ്ടമുണ്ടോ. അതാണോ ഇങ്ങനെ കെയർ ചെയ്യുന്നേ "
 
 
"എനിക്കോ... ഇഷ്ടമോ... അതും നിന്നോട്... No never" അത് പറഞ്ഞു അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പാർവണ വീണ്ടും അവനെ പിന്നിൽനിന്നു വിളിച്ചു.
 
 
" ശിവാ...... I LOVE YOU SO MUCH." 
അതുകേട്ടതും ശിവ അവളെ ഒന്ന് തറപ്പിച്ച് നോക്കിയതിനുശേഷം ഹോസ്പിറ്റലിലേക്ക് ഇറങ്ങി.
 
 
പാർവണ ശിവ പോയതും വീണ്ടും ബെഡിലേക്ക് തന്നെ കിടന്ന് സുഖമായി കിടന്നുറങ്ങാൻ തുടങ്ങി .
 
 
__________________________________________
 
" ദേവേട്ടാ ...നമുക്ക് തുമ്പിയുടെ അടുത്ത് വരെ ഒന്ന് പോയിട്ട് വന്നാലോ "രാവിലെ ഓഫീസിലേക്ക് പോകാൻ റെഡിയാകുന്ന ദേവയോട് ആയി രേവതി ചോദിച്ചു .
 
 
"അതുവേണ്ട .അവർ രണ്ടു മൂന്നു ദിവസം അവിടെ ഒറ്റയ്ക്ക് നിൽക്കട്ടെ .സൺഡേ കഴിഞ്ഞാൽ രാമച്ഛനെ  ഫിസിയോതെറാപ്പി ചെയ്യാനായി ഒരു ഡോക്ടർ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ശിവ എന്തായാലും ഇവിടേക്ക് വരാതിരിക്കില്ല. ശിവ വരുന്നുണ്ടെങ്കിൽ പാറു കൂടെ ഉണ്ടാകും എന്ന് ഉറപ്പാണല്ലോ. അപ്പോൾ കാണാം. മാത്രമല്ല എനിക്കിപ്പോൾ ഓഫീസിൽ കുറച്ച് തിരക്കുകൾ ഉണ്ട് ."
 
 
 
"ദേവേട്ടാ തുമ്പിക്ക് അവിടെ കുഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ. എനിക്കെന്തോ ടെൻഷൻ പോലെ "
 
 
"നീ പേടിക്കേണ്ട. അവിടെ അവളുടെ കൂടെ  ശിവയുണ്ട് .അവളുടെ കാര്യം എല്ലാം അവൻ നോക്കിക്കോളും. ഈ ദേഷ്യവും വാശിയും ഒക്കെ ഉണ്ടെങ്കിലും  കൂടെയുള്ളവരുടെ കാര്യത്തിൽ അവൻ നല്ല കെയറിങ്ങ് ആണ്. അതുകൊണ്ട്  പാറുവിനെ കുറിച്ച് ആലോചിച്ച് നീ പേടിക്കണ്ട ." ദേവ അവളെ സമാധാനപ്പെടുത്തി .
 
 
" ദേവേട്ടൻ റെഡിയായി താഴേക്ക്  വാ. ഞാൻ അപ്പോഴേക്കും ഫുഡ് ഒക്കെ എടുത്തു വയ്ക്കാം" അതു പറഞ്ഞ് രേവതി നേരെ താഴേക്ക് പോയി .
 
 
__________________________________________
 
 
പാർവണ എഴുന്നേൽക്കുമ്പോഴും പത്ത് മണി  കഴിഞ്ഞിരുന്നു. അവൾ വേഗം കുളിച്ച് 
ഡ്രസ്സ് എല്ലാം മാറി താഴേക്ക് വന്നു .
 
 
താഴെ ഡൈനിങ് ടേബിൽ ഡ്രൈവർ അവൾക്കുള്ള ഫുഡ് എല്ലാം കൊണ്ടുവന്നു വച്ചിരുന്നു.  പാർവണ അതിൽ നിന്നും രാവിലെക്കുള്ള ഫുഡ് എടുത്തു 
കഴിച്ചു .
 
 
ഇന്നലെ രാത്രി ഇവിടേക്ക് വന്നതിനാൽ വീട് ഒന്നും ശരിക്ക് കാണാൻ പറ്റിയിരുന്നില്ല.അതുകൊണ്ട് അവൾ വീട് മുഴുവൻ നടന്നു കാണാൻ തുടങ്ങി.
 
 
 പുറത്തുനിന്നും പലതവണ ഈ വീട് കണ്ടിട്ടുണ്ടെങ്കിലും അവളും ഇന്നലെയാണ് ആദ്യമായി ആ വീടിന് ഉൾഭാഗം കാണുന്നത് .
 
 
താഴെയായി 4 മുറിയും ഒരു കിച്ചണും ആണ് ഉള്ളത്. കിച്ചണോട്  ചേർന്ന് തന്നെ ഒരു സ്റ്റോർ റൂമും ഉണ്ടായിരുന്നു .സ്റ്റെയർ കയറി മുകളിലേക്ക് എത്തുമ്പോൾ 3 ബെഡ് റൂമുകളും  ഒരു ഓപ്പൺ ബാൽക്കണിയും 
ആണ് ഉള്ളത് .
 
 
മുകളിലെ മൂന്ന് മുറികളിൽ രണ്ടെണ്ണം 
അവൾ കയറി നോക്കി. അതിൽ ഒന്ന് ശിവയുടെ റൂം ആയിരുന്നു .ശിവയുടെ റൂമിന്റെ തൊട്ടപ്പുറത്തുള്ള റൂം തുറന്നു നോക്കി എങ്കിലും അത് ലോക്ക് ആയിരുന്നു.
 
 
 ഡോർ ഹാൻഡിൽ പിടിച്ചു കുറെ തവണ തിരിച്ചെങ്കിലും ഡോർ ഓപ്പൺ ആകുന്നില്ല.
 
 
" ഇതെന്താ ഈ മുറി മാത്രം 
പൂട്ടി ഇട്ടിരിക്കുന്നത് .ഇതിന്റെ താക്കോൽ എവിടെയാണോ എന്തോ." അതു പറഞ്ഞു അവൾ ഡോറിന്റെ കീ ഹോളിലൂടെ അകത്തേക്ക് ഒന്ന് നോക്കി. പക്ഷേ ഒന്നും കാണാനില്ല .
 
 
"ഇനി ബാംഗ്ലൂർ ഡേയ്സിൽ ശിവ നടാഷയുടെ 
സാധനങ്ങളും ഓർമ്മകളും എല്ലാം ഒരു റൂമിൽ അടച്ചുപൂട്ടിയത് പോലെ ഇവിടുത്തെ ശിവ സത്യയുടെ സാധനങ്ങളെല്ലാം എടുത്തു വച്ചിരിക്കുന്ന മുറി ആയിരിക്കുമോ ഇത് ."
 
 
" ശ്ശേ...ഇതിനുള്ളിൽ എന്താണ് എന്നറിയാതെ ഒരു സമാധാനം ഇല്ലല്ലോ. ഇനി ഇത് ആരോടാ ഒന്ന് ചോദിക്കുക .ശിവയെ ഒന്നു വിളിച്ചു നോക്കിയാലോ" 
 
 
അതു പറഞ്ഞു അവൾ വേഗം റൂമിലേക്ക് 
പോയി ടേബിളിന്റെ മുകളിൽ ഇരിക്കുന്ന ശിവയുടെ ഫോണെടുത്തു അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.
 
 
 ആദ്യത്തെ റിങ്ങിൽതന്നെ അവൻ കോൾ അറ്റന്റ് ചെയ്തിരുന്നു .
 
 
"പറയൂ പാർവണ" അവൻ കോൾ എടുത്തതും മറുഭാഗത്ത് നിന്നും പറഞ്ഞു .
 
 
"നീ തിരക്കിലാണോ ശിവ" 
 
 
"അതേ കുറച്ചു തിരക്കിലാണ്. പേഷ്യൻസ് എല്ലാം പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. എന്താ കാര്യം" 
 
 
" ആണോ...എങ്കിൽ ഞാൻ പിന്നെ വിളിക്കാം "
 
 
"അത് സാരമില്ല. നീ എന്തിനാ വിളിച്ചത് .
എന്തെങ്കിലും അത്യാവശ്യം ഉണ്ടോ."
 
 
" അത് പിന്നെ നിന്റെ റൂമിന് തൊട്ടപ്പുറത്തുള്ള റൂമില്ലേ അതെന്താ പൂട്ടിയിട്ടിരിക്കുന്നത്. അതിന്റെ താക്കോൽ എവിടെയാ വെച്ചിരിക്കുന്നേ."
 
 
"ഇത് ചോദിക്കാൻ ആണോ ഈ തിരക്കിനിടയിൽ നീ വിളിച്ചത് "
 
 
"അതല്ലേ മനുഷ്യ ഞാൻ പിന്നെ വിളിക്കാം എന്ന് നിങ്ങളോട് പറഞ്ഞത് .അപ്പോ കുഴപ്പമില്ല എന്താ കാര്യം എന്ന് വെച്ചാൽ പറയാൻ പറഞ്ഞു. എന്നിട്ട് ഇപ്പോൾ എനിക്കായോ കുറ്റം .നിങ്ങൾ പറ എവിടെയാ താക്കോൽ വച്ചിരിക്കുന്നത്. ഞാൻ എടുത്തു മുറി തുറന്നു നോക്കിക്കോളാം "
 
 
"അതങ്ങനെ നിനക്ക് തുറന്നു നോക്കാൻ പറ്റുന്ന മുറി അല്ല . മാത്രമല്ല ഞാൻ ഇന്നലെ ചോദിച്ചപ്പോൾ നീ ഡോറിന്റെ കീ എനിക്ക് തന്നില്ലല്ലോ. അപ്പൊ ഇതിന്റെ കീ ഞാൻ നിനക്കും തരില്ല ."
 
 
"എന്താ ശിവ ഇങ്ങനെ... അത് ഇന്നലെ കഴിഞ്ഞ കാര്യമല്ലേ .അതും മനസ്സിൽ ഇട്ടു കൊണ്ട് നീ ഇപ്പോഴും നടക്കുകയാണോ ."
 
 
"നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ. എനിക്ക് കുറച്ചു തിരക്കുണ്ട് ."
 
 
"നീ ഇന്ന് നേരത്തെ വരുമോ. എനിക്കാണെങ്കിൽ ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് ബോറടിക്കാൻ തുടങ്ങി ."
 
 
"അതല്ലേ ഞാൻ നിന്നോട് രാവിലെ പറഞ്ഞത്, നീ വീട്ടിലേക്ക് പൊയ്ക്കോ... അവിടെ ആവുമ്പോ ബോറോന്നും അടിക്കില്ല.  അവിടെ അമ്മയും ദേവുവും ഒക്കെ ഉണ്ടല്ലോ "
 
 
"നിന്റെ ബുദ്ധി നിന്റെ കയ്യിൽ വച്ചാൽ മതി മോനേ  ദിനേശാ...  എനിക്കറിഞ്ഞു കൂടെ നിന്റെ മനസ്സിലിരിപ്പ് .അത് ഒരിക്കലും നടക്കാൻ പോകുന്നില്ല. നിന്നെ വിട്ട് ഞാൻ എവിടെയും പോവില്ല ."
 
 
"നിന്നോട് സംസാരിച്ച് കളയാൻ എനിക്ക് സമയമില്ല .ഞാൻ കോൾ കട്ട് ചെയ്യാ"ശിവ ഗൗരവത്തോടെ പറഞ്ഞു .
 
 
"അയ്യോ എനിക്ക് അത്യാവശ്യമായി മറ്റൊരു കാര്യം പറയാൻ ഉണ്ട് ."
 
 
"എന്താ ...."
 
" I love you siva.i miss you lot...."
 
 
"ഫോൺ വച്ചിട്ട് പോടി പുല്ലേ ."അതു പറഞ്ഞു ശിവ കോൾ കട്ട് ചെയ്തു .
 
 
"ഇയാൾ അമേരിക്കയിലേക്കെ ആണ് പഠിച്ചത് എന്നു പറഞ്ഞിട്ട് എന്താ കാര്യം .വായിൽ വരുന്നത് മൊത്തം ഇങ്ങനെ ഓരോ വാക്കുകൾ ആണല്ലോ ."പാർവണ സ്വയം ആത്മഗധിച്ചു.
 
 
 ഇന്നലെ വന്നതിനുശേഷം ദേവുനെ വിളിച്ചിട്ടോ, സംസാരിച്ചിട്ടും ഇല്ല. എന്തായാലും അവളെ ഒന്നു വിളിച്ചു നോക്കാം "
 
 
അതുകൊണ്ട് പാർവണ രേവതിയെ വിളിച്ച് കുറച്ചു നേരം സംസാരിച്ചു .
 
അവൾ രാമച്ചനെ കുറിച്ചും അമ്മയെക്കുറിച്ചും എല്ലാം രേവതിയോട് അന്വേഷിച്ചു .
 
__________________________________________
 
അന്ന് പതിവിലും നേരത്തെ ശിവ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വന്നിരുന്നു.
 
 
അവന്റെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് വന്നതും പാർവണ അകത്തുനിന്ന് അവന്റെ അരികിലേക്ക് ഓടി വന്നു.
 
 
" ശിവാ...." അവൾ ഉറക്കെ വിളിച്ചു അവന്റെ അരികിലെത്തി.
 
 
" എന്താ... എന്താ പറ്റിയത് "അവൾ വരുന്നത് കണ്ടു ശിവ ടെൻഷനോടെ ചോദിച്ചു.
 
 
"എന്തു പറ്റാൻ ..."അവൾ ഒന്നും മനസ്സിലാവാതെ  തിരിച്ച് ചോദിച്ചു .
 
 
"പിന്നെ എന്തിനാ നീ ഇങ്ങനെ ഓടി വന്നത് ."
 
 
"അയ്യോ.... ഞാൻ നിന്നെ കണ്ട സന്തോഷത്തിൽ നിന്നെ കാണാൻ ഓടി വന്നതല്ലേ ."
 
 
"എന്നെ നീയെന്താ ആദ്യമായി കാണുകയാണോ... അതോ ഞാൻ വർഷങ്ങൾക്കുശേഷം  ദുബായിയിൽ നിന്നും വന്നതാണോ ഇങ്ങനെ ഓടിവരാൻ. നിന്റെ വരവ് കണ്ടപ്പോൾ ഞാനെന്തോ നിനക്ക് പറ്റി  എന്ന് വിചാരിച്ചു .മനുഷ്യനെ ടെൻഷൻ ആക്കാൻ ഓരോന്ന് ഇറങ്ങിക്കോളും "
 
 
"അപ്പൊ നിനക്ക് എന്നെ കുറിച്ച് ആലോചിച്ച് ടെൻഷൻ ഒക്കെ ഉണ്ടല്ലേ". ശിവയുടെ കയ്യിലെ ബാഗ് വാങ്ങിക്കൊണ്ട് പാർവണ ചോദിച്ചു .
 
 
മറുപടിയായി പാർവണയെ ഒന്ന് രൂക്ഷമായി നോക്കി ശിവ നേരെ അകത്തേക്ക് കയറി.
 
 
" ഞാൻ ചായ ഉണ്ടാകട്ടെ ശിവാ..."മുകളിലേക്ക് കയറിപ്പോകുന്ന ശിവയോട് പാർവണ ഉറക്കെ വിളിച്ചു ചോദിച്ചു .
 
 
"ഞാൻ ചായ കുടിക്കില്ല" അവൻ സ്റ്റെപ്പുകൾ കയറി കൊണ്ട് തന്നെ പറഞ്ഞു .
 
 
"പിന്നെ എന്താ കുടിക്കുക "
 
 
"coffee "
 
 
"എന്നാ നീ ഫ്രഷായി വാ.. അപ്പോഴേക്കും ഞാൻ നല്ല സൂപ്പർ അടിപൊളി കിടിലൻ 
കോഫി ഉണ്ടാക്കി വയ്ക്കാം" അത് പറഞ്ഞ് 
പാർവണ അടുക്കളയിലേക്ക് പോയി.
 
 
 കുറെ നേരം കാത്തിരുന്നിട്ടും ശിവ താഴേക്ക് വരുന്നില്ല എന്ന് കണ്ടതും പാർവണ കോഫിയുമായി  റൂമിലേക്ക് നടന്നു .
 
 
കയ്യിലെ കപ്പ് ടേബിളിൽ വച്ച് അവൾ ശിവയെ നോക്കി. പക്ഷേ മുറിയിൽ ഒന്നും അവനെ കാണുന്നുണ്ടായിരുന്നില്ല .
 
 
അത് കണ്ടതും അവൾ നേരെ പുറത്തേക്കിറങ്ങി ബാൽക്കണിയിലേക്ക് പോയപ്പോൾ ശിവ അകലേക്ക് നോക്കി ബാൽക്കണിയുടെ റീലിൽ പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു .
 
 
പാർവണ  തിരികെ മുറിയിലേക്ക് വന്നു കോഫി കപ്പും എടുത്തു  ശിവയുടെ അരികിലേക്ക് നടന്നു.
 
 
"ശിവ ദാ... coffee. ഞാൻ കുറേ നേരം നിന്നെ താഴെ നോക്കി നിന്നു .എന്നിട്ടും കണ്ടില്ല അതുകൊണ്ടാണ് മുകളിലേക്ക് വന്നത് "
 
 
" ഉം..."ശിവ ഒന്ന് മൂളിക്കൊണ്ട് പാർവണയുടെ കയ്യിൽ നിന്നു കോഫി വാങ്ങി .
 
 
"നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ 
ശിവ " ഒന്നും മിണ്ടാതെ നിൽക്കുന്ന ശിവേ നോക്കി അവൾ ചോദിച്ചു .
 
 
"ഒന്നുമില്ല "
 
 
"എന്നാ ഞാൻ ഉച്ചയ്ക്ക് ചോദിച്ച കാര്യത്തിന് ഉത്തരം താ ..."
 
 
"എന്ത് ചോദ്യം" ശിവ മനസ്സിലാവാതെ ചോദിച്ചു.
 
 
" നീ ആ കാര്യം ഇത്ര പെട്ടെന്ന് മറന്നോ .
ആ റൂമില്ലേ..അതിന്റെ കീ എവിടെയാണ് എന്ന്..."
 
 
" അതിനുള്ള ഉത്തരം ഞാൻ ഉച്ചയ്ക്ക് തന്നെ പറഞ്ഞില്ലേ . അത് എവിടെയാണെന്ന് നിന്നോട് പറയില്ല ."
 
 
"എന്താ ശിവാ ഒരേയൊരു വട്ടം മാത്രം പ്ലീസ്... എനിക്ക് മുറിയുടെ ഉൾഭാഗം കണ്ടാൽ മതി" അവൾ കെഞ്ചി കൊണ്ട് ചോദിച്ചു .
 
 
"ഇല്ല... ഞാൻ അത് എവിടെയാണെന്ന് പറയില്ല"
 
 
"ശരി കീ എവിടെയാണെന്ന് നീ പറയേണ്ട .
പക്ഷേ ആ മുറിയുടെ ഉള്ളിൽ എന്താണ് എന്നെങ്കിലും പറഞ്ഞ് താ "
 
 
"അത് നീ അറിയേണ്ട കാര്യമില്ല "
 
 
 
"ഞാൻ ഇനി നിന്നെ ദേഷ്യം പിടിപ്പിക്കുന്ന ഒന്നും പറയില്ല .നല്ല കുട്ടിയായി ഇവിടെ ഇരിക്കാം.പ്ലീസ്  ഒന്ന് പറഞ്ഞതാ" 
 
 
"പറഞ്ഞു തരില്ല എന്നു പറഞ്ഞാൽ പറഞ്ഞുതരില്ല." ശിവ തറപ്പിച്ചു തന്നെ പറഞ്ഞു.
 
 
 ഇനിയും അവനോട് എത്ര ചോദിച്ചിട്ടും കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് പാർവണ പിന്നെ അതിനെക്കുറിച്ച് ഒന്നും ചോദിക്കാൻ നിന്നില്ല .
 
 
__________________________________________
 
 
ഓഫീസിൽ നിന്നും  ദേവ വീട്ടിലേക്ക് വന്നതും ഹാളിൽ ആരേയും കാണാനുണ്ടായിരുന്നില്ല. അതുകണ്ടു അവൻ കയ്യിലുള്ള ബാഗ് 
സോഫയിലേക്ക് ഇട്ടുകൊണ്ട് പതിയെ അടുക്കളയിലേക്ക് നടന്നു .
 
 
രേവതി ആണെങ്കിൽ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്. അടുക്കളയിൽ എവിടെയും അമ്മയെ കാണാൻ ഇല്ല എന്ന് മനസ്സിലായ ദേവ ശബ്ദമുണ്ടാക്കാതെ പതിയെ അവളുടെ അരികിലേക്ക് നടന്നു .
 
 
പിൻകഴുത്തിൽ ഒരു  ചുടു നിശ്വാസം തട്ടിയതും രേവതി ഞെട്ടി കൊണ്ട് തിരിഞ്ഞു .
പ്രതീക്ഷിക്കാതെ തന്റെ തൊട്ടരികിൽ ദേവയെ കണ്ടതും അവൾ ഒന്ന് ഞെട്ടി .
 
 
" എന്താ ദേവേട്ടാ ഇത്. പിന്നാലെ വന്നു ശബ്ദമുണ്ടാക്കാതെ നിന്നിട്ട് മനുഷ്യനെ പേടിപ്പിക്കാനാണോ ഉദ്ദേശം" അവൾ ഇടുപ്പിൽ കൈ കുത്തി നിന്നുകൊണ്ട് ചോദിച്ചു .
 
 
" പേടിപ്പിക്കാൻ അല്ല സ്നേഹിക്കാനാ ഉദ്ദേശം" അത് പറഞ്ഞു ദേവ അവളുടെ ഇടുപ്പിലൂടെ  കൈ ചേർത്ത് തന്നിലേക്ക് ചേർത്തുനിർത്തി 
 
 
 
"ദേവേട്ടാ വെറുതെ കളിക്കാൻ നിൽക്കണ്ട ട്ടോ .അമ്മ എങ്ങാനും കണ്ടാൽ ഉണ്ടല്ലോ "
 
 
"അമ്മ കണ്ടാൽ എന്താ..."
 
 
"അമ്മ കണ്ടാൽ എന്താ എന്നോ.ദേവേട്ടന് ഒന്നുമുണ്ടാവില്ലായിരിക്കും .പക്ഷേ എനിക്ക് കുറച്ച് നാണവും മാനവും ഒക്കെ ഉണ്ട് ."അവൾ ദേവയെ തന്നിൽനിന്നും തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.
 
 
"ദേവേട്ടൻ പോയി കുളിക്ക്. ഞാൻ ചായ എടുത്തു വയ്ക്കാം "അതു പറഞ്ഞു 
രേവതി സിങ്കിൽ ഉള്ള പാത്രങ്ങൾ കഴുകാൻ തുടങ്ങി.
 
 
അത് കണ്ട് ദേവ ഒരു കള്ള ചിരിയോടെ മീശപിരിച്ച്  അവളുടെ അരികിലേക്ക് വന്നു. അവളുടെ ഇരു സൈഡിലും കൈ കുത്തി നിന്ന് അവളെ ലോക്ക് ചെയ്തു .
 
 
"എന്താ ദേവേട്ടാ കാണിക്കുന്നേ അങ്ങോട്ട് മാറി നിന്നെ "അവൾ കൈ തട്ടി മാറ്റാൻ നോക്കിയെങ്കിലും ദേവ ബലമായി പിടിച്ചു നിന്നിരുന്നു..
 
 
"നീ ഇങ്ങനെ ഒറ്റയ്ക്ക് കഷ്ടപ്പെടേണ്ട ഭാര്യേ.. ഞാൻ കൂടി സഹായിക്കാം" 
 
 
"എനിക്ക് ദേവേട്ടന്റെ ഒരു സഹായവും വേണ്ട. ഒന്നു മാറി നിന്നാ   മാത്രം മതി "
 
 
"അങ്ങനെ പറയല്ലേ. ഞാൻ സ്നേഹം കൊണ്ടല്ലേ സഹായിക്കാം എന്ന് പറഞ്ഞത്."
 
 
അത് പറഞ്ഞ് ദേവ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി .ദേവയുടെ മുഖം തന്നിലേക്ക് ചേർന്നുവരുന്നതറിഞ്ഞ രേവതി ഇരുകണ്ണുകളും ഇറുക്കിയടച്ചു .
 
 
 
അവളുടെ നെറ്റിയിൽ നിന്നും 
ഒഴുകി ഇറങ്ങിയ വിയർപ്പുതുള്ളികളും, 
വിറയ്ക്കുന്ന ചുണ്ടുകളും, ഉയർന്നുവരുന്ന ശ്വാസഗതിയും എല്ലാം ദേവ കൗതുകത്തോടെ നോക്കി നിന്നു.
 
" ദേവൂ..."അവളുടെ കാതിൽ  പതിയെ വിളിച്ചതും രേവതി കണ്ണുകൾ തുറന്നു .
 
 
"ഞാൻ ഒരു സമ്മാനം തരട്ടെ " അവൻ തന്റെ മുഖം അവളുടെ മുഖത്തോട് ചേർത്തു കൊണ്ട് ചോദിച്ചു .
 
 
"അമ്മേ "ദേവു അവനെ തള്ളി മാറ്റി അമ്മയെ ഉറക്കെ വിളിച്ചു .
 
 
"ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ.നീ മനപൂർവ്വം അമ്മയെ വിളിച്ചതാണെന്ന് എനിക്ക് മനസ്സിലായി ."
 
 
"എന്താ മോളെ"  അമ്മ മുറ്റത്തുനിന്നും അടുക്കളയിലേക്ക് വന്നു കൊണ്ട് ചോദിച്ചു .
 
 
"അത്.. അത് നിന്നെ മല്ലിപ്പൊടിയുടെ പാത്രം എവിടെയാണ് എന്ന് ചോദിക്കാൻ വേണ്ടി വിളിച്ചതാ" രേവതി വായിൽ വന്ന നുണ പറഞ്ഞു .
 
 
"അത് ആ താഴത്തെ  ഷെൽഫിൽ ഉണ്ട് മോളെ. അല്ലാ.. നീ എപ്പോഴാ വന്നേ ദേവാ" അമ്മ അപ്പോഴായിരുന്നു ദേവയെ ശ്രദ്ധിച്ചത്.
 
 
" ഞാൻ ഇപ്പോ വന്നേയുള്ളൂ അമ്മ "
 
 
"നീയെന്താ ഇവിടെ ചുറ്റിപ്പറ്റി നിൽക്കുന്നേ.
പോയി ഫ്രഷ് ആയി വാ. അപ്പോഴേക്കും മോള് നിനക്കുള്ള ചായ എടുത്തു വെക്കും "
 
ദേവ അമ്മയെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് റൂമിലേക്ക് നടന്നു.
 
 
"ഗാർഡനിലെ കുറച്ചു ചെടികൾ കൂടി നനക്കാനുണ്ട്. ഞാൻ അതുകൂടി നനച്ചിട്ട് വരാം" അത് പറഞ്ഞ് അമ്മ തിരികെ മുറ്റത്തേക്ക് പോയതും ദേവ വീണ്ടും 
അവളുടെ അരികിലേക്ക് തിരിച്ചു വന്നു.
 
 
" ഇതിനുള്ള പണി ഞാൻ  നിനക്ക് തിരിച്ചു തരാം. നീ രാത്രി റൂമിലേക്ക് വാ ട്ടോ "ദേവ അവളുടെ കാതുകളിൽ പറഞ്ഞുകൊണ്ട് 
റൂമിലേക്ക് നടന്നു .
 
 
( തുടരും)
 
🖤 പ്രണയിനി 🖤

പാർവതി ശിവദേവം - 59

പാർവതി ശിവദേവം - 59

4.7
5546

Part -59   " ഇതിനുള്ള പണി ഞാൻ  നിനക്ക് തിരിച്ചു തരാം. നീ രാത്രി റൂമിലേക്ക് വാ ട്ടോ "ദേവ അവളുടെ കാതുകളിൽ പറഞ്ഞുകൊണ്ട്  റൂമിലേക്ക് നടന്നു .   രേവതി അവൻ പോകുന്നത് നോക്കി ചിരിച്ചു.     _______________________________________   രാത്രി ഭക്ഷണം എല്ലാം കഴിച്ചു കഴിച്ച് രേവതി മുറിയിലേക്ക് വന്നപ്പോൾ ദേവ അവിടെ ഉണ്ടായിരുന്നില്ല.     അവൾ അവനെ അന്വോഷിച്ച് നേരെ ഓഫീസ് റൂമിലേക്ക് നടന്നു.അവൾ പ്രതീക്ഷിച്ച പോലെ ദേവ അവിടെ ഉണ്ടായിരുന്നു.     " കിടക്കാറായില്ലേ ദേവേട്ടാ " രേവതി ചോദിച്ചു.     "ഇല്ലാടാ കുറച്ച് വർക്ക് കൂടി ഉണ്ട് നീ പോയി കിടന്നോ "ദേവ അത് പറഞ്ഞതും രേവതി തലയാ