നമ്മൾ ഒരു അഞ്ചു വയസവുമ്പോ നമ്മൾ അമ്മയോട് പറയും..
അയ്യേ ഈ അമ്മക്ക് ഒന്നും അറിയാമ്പാടില്ല അമ്മ ശെരിയെന്ന് ചിരിച്ചു സമ്മതിച്ചു തരും
നമുക്ക് ഒരു പത്തുവയസാവുമ്പോ നമ്മൾ അമ്മയോട് പറയും അയ്യേ ഈ അമ്മക്ക് ഒന്നുമറിയില്ല
അമ്മപറയും പിന്നേ എല്ലാം അറിയാവുന്നൊരാള്
നമുക്ക് ഒരു പതിനഞ്ചു വയസാവുമ്പോൾ നമ്മൾ അമ്മയോട് പറയും മാറി നിന്നേ അമ്മക്ക് ഇതൊന്നും അറിയില്ല
അമ്മ മിണ്ടാതെ മാറിനിൽക്കും
നമുക്കൊരു ഇരുപത് വയസാവുമ്പോൾ നമ്മള് പറയും നിങ്ങള് അനങ്ങാതെ നിന്നെ അറിയില്ലെങ്കിൽ അഭിപ്രായം പറയണ്ട അമ്മ എന്ത് ചെയ്യുമാരിക്കും അപ്പോൾ..
ശെരിയാണ് അമ്മക്ക് എന്താണ് അറിയുക അല്ലേ പത്തുമാസം തട്ടാതെ മുട്ടാതെ തടഞ്ഞുവീഴാതെ പൊട്ടാതെ പൊടിയാതെ കൊണ്ടുനടക്കാൻ അറിയില്ലായിരുന്നു
വേദനയെന്നറിഞ്ഞിട്ടും ഒരുകരച്ചിലിലേക്ക് അതിന്റെ ആഴം ചിരിയായിപ്പടർത്താൻ തയ്യാറാവാതിരിക്കാൻ അറിയില്ലായിരുന്നു
കല്ലിലോ മുള്ളിലോ കിണറ്റിലോ വീഴാതെ കാക്കയോ പൂച്ചയോ റാഞ്ജതെ മാന്താതെ പൊള്ളാതെ വിശക്കാതെ ചേർത്ത് പിടിക്കാതിരിക്കാനും പിന്നാലെ ഓടാതിരിക്കാനും അറിയില്ലായിരുന്നു
സ്നേഹമെന്നോ വാത്സല്യമെന്നോ അവർ ഒട്ടിച്ചേർന്നുനിൽക്കും കടമയെന്ന് നമ്മൾ അകന്നുമാറും എന്നിട്ടും എല്ലാമറിയുന്ന നമ്മൾ പറയും അമ്മ മാറിനിൽക്ക് അമ്മക്കൊന്നും അറിയില്ല അമ്മയപോൾ എന്ത് ചെയ്യുമായിരിക്കും??