Aksharathalukal

നിലാവ് 💗 3

നിലാവ് (3)💗💗💗
 
 
 
 
നിലാ വേഗം കണ്ണ് തുടച്ചു എന്നിട്ട് ശ്രുതിയെ ഉന്തിത്തള്ളി ബാത്റൂമിലേക്ക് ആക്കി... അന്ന് പിന്നീട് പുറത്ത് നിന്നും ആണ് ഫുഡ്‌ ഓർഡർ ചെയ്തത്... ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായിരുന്നെങ്കിലും ശ്രുതിയും നിലയെ സങ്കടപ്പെടുത്തേണ്ടെന്ന് കരുതി അവളോട് ചേർന്ന് കളിചിരിയുമായി നിന്നു..... 
 
"നാളെ മുതലേ അവധിയാ കേട്ടോ... അത്കൊണ്ട് കടലക്കറി താമസിച്ചു എണിറ്റു ബ്രേക്ഫാസ്റ് ഉണ്ടാക്കിയ മതി.... ഇന്ന് ഞാൻ ഇവിടെയാ കിടക്കുന്നെ അത്കൊണ്ട് ഭവതി അൽപ്പം നീങ്ങി കിടന്നാലും....
 
"അതും പറഞ്ഞു നിലാ ശ്രുതിയെയും ചേർത്ത പിടിച്ചു കിടന്നു... 
 
രാത്രിയിൽ ഒരു 11മണി ആയപ്പോൾ നിലായ്ക് മെസ്സേജ് വന്നു... 
 
"വന്നോ.... "
 
"മം... "
 
"എന്നിട്ട് കണ്ടോ... നീ സംസാരിച്ചോ.... "
 
"ഇല്ല.... കണ്ടു.. പക്ഷെ.... "
 
"ഓഹ് ഈഗോ അനുവദിക്കുന്നില്ല അല്ലെ.... "
 
"അല്ല... ഈഗോ അല്ല... നിലാവിന് സൂര്യദേവനെ പ്രണയിക്കാന് കഴിയോ... അങ്ങനെ എവിടേലും കേട്ടിട്ടുണ്ടോ... അവർ രണ്ട് ധ്രുവങ്ങളിൽ അല്ലെ.... ഒരിക്കലും എത്ര ശ്രേമിച്ചാലും ഒന്ന് കണ്ടുമുട്ടാൻ കൂടി കഴിയില്ല... "
 
"മം.. ok..... പക്ഷെ എന്റെ അറിവിൽ നിലാവും സൂര്യനും ഒന്നല്ലേ... രാത്രയിലെ ഇരുട്ടിനെ മാറ്റാൻ സൂര്യന്റെ പ്രകാശം തന്നെ അല്ലെ നിലാവിന്റെ പക്കൽ ഉള്ളത്... പിന്നെങ്ങനെ അവർ രണ്ടാകും... എന്റെ അറിവിൽ അവർ ഒന്നാണ്.. എന്നും.. എപ്പോഴും... അപ്പോ ഗുഡ് നൈറ്റ്‌.... "
 
നിലായും നെറ്റ് ഓഫ്‌ ആക്കി... അവൾ ഓര്മകളാകുന്ന അവളുടെ പ്രിയ ലോകത്തേക്ക് ചേക്കേറി...... മധുരം മാത്രം നൽകുന്ന ഓർമ്മകൾ ❤️❤️❤️
 
 
രാവിലെ തന്നെ നിലയുടെ ഉച്ചത്തിലുള്ള സംഭാഷണം കേട്ടാണ് ശ്രുതി ഉണർന്നത്... ഫോണിൽ ആരോടോ കാര്യമായി സംസാരിക്കുവാണ്..... കുറേ കഴിഞ്ഞാണ് അവൾ തിരികെ വന്നത്.. 
 
"ശ്രുതി മോളെ വേഗം റെഡി ആയിക്കോ... ബ്രേക്ഫാസ്റ്റൊക്കെ പോകുന്ന വഴിക്ക് കഴിക്കാം... 24ന് അതായത് മറ്റന്നാൾ വീട്ടിൽ ഒരു ചിന്ന സെലിബ്രേഷൻ.. നമ്മുടെ ഗൗരി കുട്ടിയുടെ 80മത്തെ ബര്ത്ഡേ.... വേറെ പ്രതേകിച്ചു ആരുമില്ല.. വലിയച്ഛനും ഫാമിലിയും ഉണ്ട്.. എന്റെ കൂടെ നീയും ഉണ്ട്... വേഗം റെഡി ആയിക്കോ... "
 
"ഞാൻ ഇല്ല നിലാ.. എനിക്ക് എന്തോ ഒരു മൂഡ് ഇല്ല... അതുമല്ല പപ്പാ വീട്ടിൽ ഒറ്റക്ക് അല്ലെ... "
 
"അതൊന്നും ഇല്ല.. അങ്കിളിനെയും ഞാൻ വിളിച്ചിട്ടുണ്ട്... എത്ര നാളായിട്ട് വിളിക്കുന്നത വീട്ടിലേക്ക് വരാൻ... നീലുവും അമ്മയും എല്ലാം നിന്നെ കാത്തിരിക്കുവാ... നിന്റെ ഈ മൂഡ് എല്ലാം മാറ്റി നമുക്ക് ഒന്ന് ജോളി ആകണ്ടേ... കൂടുതൽ ഒന്നും പറയണ്ട പോയി റെഡി ആക്... "
 
ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് ശ്രുതിക്ക് തോന്നി... അവൾ ഒന്ന് തീരുമാനിച്ചാൽ അതിന് മാറ്റമില്ല... രണ്ട് പേരും അങ്ങനെ നാട്ടിലേക്ക് പോകാൻ റെഡി ആയി..... 
 
❤️❤️❤️❤️❤️
 
 
 
ബസ് സ്റ്റോപ്പിൽ കാത്തുനിൽകുവാണ് നിലായും ശ്രുതിയും.... ബസ് ഇറങ്ങി എന്ന് വിളിച്ചു പറഞ്ഞപ്പോൾ തന്നെ രാധിക രണ്ട് പേരോടും വിളിക്കാൻ ആള് ചെല്ലുമെന്ന് പറഞ്ഞിരുന്നു... പക്ഷെ ആരേം ഇതുവരെ കണ്ടില്ല..... 
 
"അതെ ആരേലും വരുവോ.... നിനക്ക് എന്താ ഒറ്റക് വീട്ടിൽ പോകാൻ അറിയില്ലേ.... "
ശ്രുതി ചോദിച്ചു....
 
നിലാ അവളെ ഒന്ന് ഇരുത്തി നോക്കി... പെട്ടെന്നാണ് നിലയുടെ കഴുത്തിലൂടെ ഒരാൾ പിറകിൽ  കൈ ചേർത്ത പിടിച്ചത്....
 
"നിലവമ്മോ...... "
 
ആ വിളിയിൽ നിന്ന് തന്നെ നിലയ്ക്ക്‌ ആളെ മനസിലായി ഹരി ഏട്ടൻ... അവൾ വേഗം തിരിഞ്ഞ് നിന്ന് അവന്റെ താടിയിൽ പിടിച്ചു വലിച്ചു.... 
 
"വിടെടി കുട്ടിപ്പിശാശ്ശേ എന്റെ താടി.... അതെ ഇതൊന്നും വളർത്തുന്നെന്റെ പാട് നിനക്ക് അറിയില്ലല്ലോ.... "
 
"ഓഹ് ഇത് നിങ്ങളുടെയ മദാമ്മയെ വളക്കാൻ ഉള്ള അടവല്ലേ.... താടിയും ബോഡിയും... അയ്യേ.... മ്ലേച്ഛം 🤓🤓"
 
"പോടീ പോയി തരത്തിൽ കളിക്ക്..... അല്ല ഇതാരാ....?? "
 
അവരുടെ പെർഫോമൻസ് കണ്ട് കിളി പാറി നിൽക്കുന്ന ശ്രുതിയെ കണ്ടിട്ടാണ് ഹരിയുടെ ചോദ്യം... ശ്രുതി ആദ്യമായാണ് അവനെ കാണുന്നത്.. നിലാ പറഞ്ഞു അറിയാം അവളുടെ വലിയ അച്ഛന്റെ മകൻ ഹരിനാരായണനെ കുറിച്ച്‌... 
 
"ഇതാണ് എന്റെ ചങ്കും കരളും എല്ലാം എല്ലാം ആയ  ശ്രുതി.... "
 
"ഓഹ് നിന്റെ കടല പാർട്ണർ അല്ലെ....
 
 "ഒരു കള്ളച്ചിരിയോടെ ഹരി അത് ചോദിച്ചപ്പോൾ ശ്രുതിക്ക് അങ്ങോട്ട് എരിഞ്ഞു കേറി... ഹും കടലക്കറി എന്താ ഇത്ര മോശം അന്നോ.... ഇയാളെന്താ എപ്പോഴും ചിക്കനും മട്ടനും ആന്നോ കേറ്റുന്നെ..... 
 
"ഏട്ടാ വേണ്ടാട്ടോ... വേറെ എന്തും അവൾ സഹിക്കും പക്ഷെ കടലക്കറിയെ തൊട്ട് കളിച്ചാൽ ഉണ്ടല്ലോ
 
 "നിലാ ഒരു കണ്ണടച്ചു കള്ളച്ചിരി ചിരിച്ച ശ്രുതിയെ നോക്കി... അവളന്നേൽ ഏട്ടനേയും അനിയത്തിയേയും ഇപ്പൊ കൊല്ലും എന്നുള്ള മട്ടിലാണ് നില്കുന്നെ... ആ നിൽപ് അത്ര പന്തി അല്ലെന്ന് തോന്നി ഹരി രണ്ടിനെയും കാറിലിട്ട് തറവാട്ടിൽ കൊണ്ട് വന്നു....
 
 വീട്ടിൽ അച്ഛമ്മയുടെ പിറന്നാൾ അനുബന്ധിച്ചു വലിയച്ഛനും ഫാമിലിയും മാത്രം ആയിരുന്നു സ്പെഷ്യൽ ആയി ഉണ്ടായിരുന്നത്... അതായത് ഹരിയും അച്ഛനും അമ്മയും അനിയത്തി ഹരിതയും..... അവർ ബാംഗ്ലൂർ സെറ്റിൽ ആണ്... ഹരി അവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്...
 
വീട്ടിൽ വന്നപ്പോൾ മുതൽ എല്ലാരും നിലയെയും ശ്രുതിയെയും തീറ്റിക്കുന്ന തിരക്കിൽ ആണ്... നിലാ ശ്രുതിയുടെ കടലക്കറിയെയും ശ്രുതി നിലയുടെ കഞ്ഞിയെയും കുറ്റം പറഞ്ഞും ഇരുന്നു.... മറ്റുള്ളവർ ഇത് രണ്ടും എന്തിന്റെ കുഞ്ഞുങ്ങൾ ആണെന്നുള്ള രീതിയിൽ പകച്ചു ഇരുന്നു....
 
ഹരി ഇടക്ക് ഇടക്ക് ശ്രുതിയെ കളിയാക്കാൻ വരുന്നുണ്ട്.... ആദ്യം നിലാ അത് മൈൻഡ് ആകിയില്ലേലും പിന്നീട് അവൾ അത് കാര്യമായി ശ്രെദ്ദിക്കാൻ തുടങ്ങി.... ചെറുക്കന് ആട്ടമുണ്ട്....നല്ല  ആട്ടമുണ്ട്.... വരട്ടെ നോക്കാം...
 
അങ്ങനെ പിറ്റേ ദിവസം രാവിലെ ഹരിയും ഹരിതയും നിലായും നീലുവും ശ്രുതിയും എല്ലാം pubgi കളിചോണ്ടിരിക്കുവാണ് അപ്പോൾ ആണ് മുറ്റത്തു ഒരു ബ്ലാക്ക് ബെൻസ് വന്നു നിന്നത്.... എല്ലാരും ആരാണെന്ന് അറിയാൻ വെളിയിലേക്ക് വന്നു..
 
കാറിന്റെ പിറകിൽ നിന്നും ഒരു അന്പതിനോട് അടുത്ത് പ്രായം വരുന്ന സ്ത്രീ ഇറങ്ങി വന്നു... കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു 17 വയസ്സോളം തോന്നിക്കുന്ന ചെറുക്കനും...
 
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ശ്രുതിക്ക് താൻ ഇപ്പോൾ ബെഡിൽ കിടന്ന് സ്വപ്നം വല്ലതും ആണോ കാണുന്നത് എന്ന് തോന്നി അവൾ സ്വയം പിച്ചി നോക്കി... അല്ല സ്വപ്നം അല്ല.... നിലയെ നോക്കിയപ്പോൾ അവൾ ഒരുമാതിരി അനക്കം ഒന്നും ഇല്ലാതെ നില്കുന്നു... ശ്രുതി പതിയെ അവളുടെ കയ്യിൽ പിടിച്ചപ്പോൾ ഒരുമാതിരി ഫ്രീസറിൽ നിന്നും എടുത്തപോലെ തണുത്തു മരവിച്ചിരിക്കുന്നു..... അവൾ നിലയെ ഒന്ന് തട്ടി... അപ്പോളേക്കും വന്നവർ വീട്ടിലേക്ക് കയറിയിരുന്നു....
 
ശ്രുതി ഒന്നുടെ ആ മൊതലിനെ നോക്കി ഒരാളെ പോലെ 7പേരുണ്ടെന്ന് ആണല്ലോ.... അല്ല ഇതയാൾ തന്നെ..... അഥർവ് സായി കൃഷ്ണ എന്നാ സൂപ്പർസ്റ്റാർ  A S K
 
 
തുടരും..... ❤️

നിലാവ് 💗 4

നിലാവ് 💗 4

4.4
28990

നിലാവ് (4)💗💗💗   ✒️കിറുക്കി 🦋     "ടീ ഇയാളെ കണ്ടാൽ ആ A S K യെ പോലെ ഇരികുന്നല്ലേ.... നല്ല സാമ്യം... "   ശ്രുതി പറഞ്ഞപ്പോൾ നിലാ അവളെ ഒന്ന് ചൂഴ്ന്ന് നോക്കി..... ശ്രുതി വീണ്ടും ഒന്നുടെ അയാളുടെ മുഖത്തേക്ക് നോക്കി.... ഇന്നലെ അങ്ങേരുടെ മുഖംനിറയെ താടി ഉണ്ടായിരുന്നല്ലോ.... ആകെ കൺഫ്യൂഷൻ ആയല്ലോ...   ASK എന്തിനാ ഇവളുടെ വീട്ടിൽ വരുന്നേ.... പാവം ശ്രുതിയെയും കുറ്റം പറയാൻ പറ്റില്ല.. ഇത്ര നാളും ആരാധിച്ചു നടന്ന മുതൽ ദേ കണ്മുന്നിൽ അതും സ്വന്തം ചങ്കിന്റെ വീട്ടിൽ.... എന്തൊക്കെയോ വല്ലാതെ ചീഞ്ഞു നാറുന്നു...    വീട്ടിലെ ബാക്കി എല്ലാവരും അവരെ സ്വീകരിക്കാൻ പൂമുഖത്തേക്ക് ചെന്നു ഒന