Aksharathalukal

നിലാവ് 💗 8

നിലാവ് (8)💗💗💗
 
✒️കിറുക്കി🦋
 
ദിവസങ്ങൾ കഴിഞ്ഞ് പോയെങ്കിലും നിലയുടെ അവസ്ഥക്ക് ഒരു മാറ്റവും വന്നില്ല...... അവൾ കൂടുതൽ ആ മുറിയിൽ തന്നെ കഴിഞ്ഞ് കൂടി....  അധാർവാകട്ടെ അവൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും അറിയാത്ത പോലെ ആണ് പെരുമാറുന്നത്..... 
 
ഒരു ദിവസം രാവിലെ കുളിച്ചിട്ട് വന്നപ്പോൾ ആണ് കാളിങ് ബെൽ കേൾക്കുന്നത്... നിലാ വാതിൽ തുറന്നപ്പോൾ ഒരു കുട്ടി പാവാടക്കാരി ആണ്..... ഏതോ മേക്കപ്പ് ബോക്സിൽ മുഖവും കുത്തി വീണപോലെ ആണ് അവളുടെ മുഖം... 
 
നിലയെ ഒന്ന് നോക്കിയിട്ട് അവൾ അകത്തേക്ക് കയറി.... 
 
"നീ ആണോ അധർവിന്റെ ഭാര്യ.... മം നീ ആളു കൊള്ളാം അധർവിന്റെ അമ്മയെ മയക്കി എടുത്ത് ചുളുവിൽ ഒരു കോടീശ്വരൻ ആയ സൂപ്പർസ്റ്റാറിനെ തന്നെ വളച്ചെടുത്തല്ലോ...... "
 
നിലാ ഒന്നും മിണ്ടാൻ നിന്നില്ല... അന്ന് റെസ്റ്റാറ്റാന്റിൽ കണ്ടവൾ, പിന്നെ ഒരു ദിവസം അവനെ കെട്ടിപിടിച് നിന്നവൾ.... ഇന്നിപ്പോ ദേ വേറൊരുത്തി.... ഇനിം ആരൊക്കെ ആണാവോ..... 
 
"ടീ പെണ്ണെ... അവനെ മയക്കി എടുത്ത് അവന്റെ ഭാര്യയായി ഇവിടെ കെട്ടിലമ്മ ആയി കഴിയാന്ന്‌ നീ കരുതണ്ട..... നിനക്ക് വർഷങ്ങൾക്ക് മുന്നേ പരിചയമുള്ള അധർവ് അല്ല അവനിപ്പോ.... സൂപ്പർസ്റ്റാർ ASK യാ... അവൻ കാണുന്നെ നൂറുകണക്കിന് പെണ്ണുങ്ങളിൽ ഒരുത്തി മാത്രമ നീ..... "
 
"ഇതൊക്കെ പറയാൻ നീ ഏതാ.....? "
 
"അത് കൊള്ളാം.. ഞാൻ ആരാണെന്നോ... ഞാൻ അപർണ... അപർണ ബാലചന്ദ്രൻ... ഇവിടുത്തെ കോടേശ്വരനായ കോൺട്രാക്ടറുടെ ഒരേ ഒരു മകൾ...അധർവിന്റെ അച്ഛന്റെ സുഹൃത്തായിരുന്നു എന്റെ അച്ഛൻ..... ഞാൻ അവനെ അന്നേ എന്റേതാകാൻ നോക്കിയതാ..... അതിനിടക്ക നീ...... "
 
"ഓഹ് അങ്ങനെ ആണോ... എന്നാലേ അതെ അധർവ് കുറച്ചു ദിവസത്തിന് മുന്നേ താലികെട്ടി ഇവിടെ കൊണ്ട് വന്നതാ എന്നെ... നിയമപരമായി അവന്റെ ഭാര്യ ഞാനാ.... ഇനി നിന്നെ പോലെ ഉള്ളവർക്ക് അവകാശം വേണമെങ്കിൽ അതവന്റെ വെപ്പാട്ടി സ്ഥാനത്തേക്ക് ആയിരിക്കും..... "
 
"You.... "അപർണ ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി 
 
"കിടന്ന് അലാറണ്ട.... ഇവിടെ കിടന്ന് കൂടുതൽ ഷോ കാണിക്കണ്ട.... നീ കാണാൻ വന്നയാൾ ഇവിടെ ഇല്ല... അത്കൊണ്ട് പോകാൻ നോക്ക്.... "
 
നിലയുടെ പെരുമാറ്റം അത്ര പന്തി അല്ലെന്ന് തോന്നി അപർണ പയ്യെ സ്ഥലം വിട്ടു... 
 
 
        മുറിയിൽ ഇരുന്ന് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നിയിട്ടാണ് നിലാ പുറത്തേക്ക് വന്നത്.... അടുക്കളയിൽ ജോലിക്ക് നിൽക്കുന്ന മേരി ചേച്ചി ഉണ്ടായിരുന്നു.. 
   
പാത്രങ്ങൾ തുറന്ന് നോക്കിയപ്പോൾ തന്നെ നിലാക് വായിൽ വെള്ളമൂറി... എല്ലാം അവളുടെ ഇഷ്ട വിഭവങ്ങൾ ആയിരുന്നു.... ഇക്കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ അവൾക്ക് കഴിക്കാൻ ഉള്ളതിൽ എല്ലാം തന്നെ അവളുടെ ഇഷ്ട ഭക്ഷണം ആയിരുന്നു... 
 
"കുഞ്ഞിന്റെ ഇഷ്ടങ്ങൾ എല്ലാം ആദി മോൻ പറഞ്ഞിരുന്നു..... "
 
അത് കേട്ടപ്പോൾ നിലാ അവരെ അത്ഭുതത്തോടെ നോക്കി 
 
"എത്ര നാളായി ഇവിടെ ജോലിക്ക് വന്നിട്ട്.... "
 
"രണ്ട് മാസം ആയി മോളെ.. വീട് ഇവിടെ അടുത്ത് തന്നെയാ... വീട്ടിൽ മോളും കുഞ്ഞും ഉണ്ട്... അവളുടെ ഭർത്താവ് മരിച്ചു... ഞാൻ ഇവിടെ വന്നിട്ട് ഒരു മാസം ആകുന്നതിനു മുന്നേ മോളുടെ കുഞ്ഞിന്  ഒരു ഓപ്പറേഷൻ ഉണ്ടായി.....  ഹൃദയത്തിൽ ഒരു തുള  ഉണ്ടായിരുന്നു..... നല്ല ആശുപത്രയിൽ ചികിൽസിക്കാൻ ഏകദേശം ഒരു 7ലക്ഷം രൂപ വേണമായിരുന്നു... ഞാൻ ഇതിന് മുന്നേ ജോലിക്ക് നിൽക്കുന്ന വീടുകളിൽ എല്ലാം ചെന്ന്.... വർഷങ്ങൾ ആയി ഒരു കള്ളത്തരവും കാണിക്കാതെ ജോലിക്ക് നിന്നവർ പോലും കണ്ട ഭാവം നടിച്ചില്ല...... 
 
എന്റെ മോളുടെ ഏക പ്രതീക്ഷ മോൻ ആയിരുന്നു.... ഒരു മാസം ആകാത്തത് കൊണ്ട് ഇവിടെ ഞാൻ മടിച്ചാണ് കുറച്ചു പൈസ ചോദിച്ചത്.... എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ആദി മോൻ ഓപ്പറേഷന്റെ മുഴുവൻ തുകയും തന്നു... ഓപ്പറേഷനും നല്ല രീതിയിൽ കഴിഞ്ഞു... 
 
ആ പൈസ തിരിച്ചു കൊടുക്കാൻ ആയി ഞാൻ ഇവിടെ കൂലി ഇല്ലാതെ ജോലിക്ക് നിൽക്കാമെന്ന് പറഞ്ഞതാ.... മോനെ സംബന്ധിച്ച അതൊരു ചെറിയ തുക ആണെന്നും അത് തിരികെ വേണ്ടാന്നും പറഞ്ഞു എല്ലാ മാസവും എനിക്ക് കൂലി തരും... അതിനോടുള്ള കടപ്പാട് ഈ ജന്മം തീർത്താൽ തീരില്ല....... "
 
തന്നോട് മാത്രമേ അവൻ ഇങ്ങനെ കാണിക്കുന്നുള്ളു എന്ന് അവൾക്ക് തോന്നി ..... അവൻ നല്ലവൻ ആണ്... പക്ഷെ ഒന്നും പൂർണമായി ഉൾകൊള്ളാൻ കഴിയുനില്ല.... 
 
വൈകുന്നേരം ആയപ്പോൾ പ്രതീഷിക്കാതെ ആണ് ഹരി വരുന്നത്... നിലാ മാത്രേ ഉണ്ടായിരുന്നുള്ളു.... അവൾക്ക് ഒരുപാട് സന്തോഷം ആയി 
 
"അധർവ് എവിടെ... "
 
"അറിയില്ല.. എന്നോടൊന്നും സംസാരിക്കാറില്ല.... "
 
"നീ ഇപ്പോഴും കരുതുന്നുണ്ടോ.അവൻ നിന്നെ ചതിച്ചു വിവാഹം ചെയ്‌തത് ആണെന്ന്.... "
 
"പിന്നല്ലാതെ.... "
 
"പക്ഷെ അതിൽ നീ അറിയാത്ത ചിലത് കൂടി ഉണ്ട്.... "
 
അത് കേട്ട് നിലാ അവനെ അത്ഭുതപൂർവം നോക്കി.... 
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
 
കണ്ണുകൾ വലിച്ചു തുറക്കാൻ അയാൾ നന്നായി ആയാസപ്പെട്ടൂ... ശരീരത്തിന്റെ ഓരോ ഭാഗങ്ങളും കീറിമുറിക്കുന്ന വേദന.... 
 
മുന്നിൽ കസേരയിൽ ഇരിക്കുന്ന  ആളിനെ നന്നായി കാണാൻ കഴിയാത്തതിനാൽ അയാൾ കണ്ണുകൾ വലിച്ചു തുറന്നു.... 
 
മുന്നിലെ കസേരയിൽ കാലിന്മേൽ കാലും കയറ്റി വെച്ചു സിഗററ്റിന്റെ പുക ഊതിവിട്ടു തന്നെ കത്തുന്ന കണ്ണുകളുമായി നോക്കുന്ന ആളിനെ കണ്ട് അവൻ ഭീതിയോടെ സ്വയം പറഞ്ഞു 
 
"A S K............ "
 
....................
 
 
 
 
തന്റെ നേരെ നടന്നടുക്കുന്ന അധർവിനെ കണ്ട് ആര്യൻ വിറക്കാൻ തുടങ്ങി.... ഇന്നലെ രാത്രിയിൽ തന്നെ ആരൊക്കെയോ ചേർന്ന് അടിച്ചു അവശനാക്കി ഇവിടെ കൊണ്ട് വന്നതാണ്..... ഇവൻ ആണോ അത് ചെയ്യിച്ചത്...... 
 
അധർവ് വന്നു ആര്യന്റെ മുന്നിലായി ഇരുന്നു അവന്റെ മുഖത്തേക്ക് പുകച്ചുരുളുകൾ ഊതിവിട്ടു.... 
 
"എന്താ സാറെ സുഖം തന്നെ അല്ലെ.... എന്നെ പരിചയപെടുത്തണ്ടല്ലോ അല്ലെ..... നിനക്കിപ്പോ ഒരുപാട് സംശയങ്ങൾ കാണും.... അതെല്ലാം ഞാൻ തീർത്തു തരാം...... നിന്നെ പോലെ ഒരു കൃമി എങ്ങനെ എന്റെ ശത്രു ആയെന്ന എന്റെ അത്ഭുതം..... നിനക്ക് അതിനുള്ള മിനിമം യോഗ്യത പോലും ഇല്ല..... പക്ഷെ നിനക്കുള്ള ശിക്ഷ അത് നീ ഒരിക്കലും താങ്ങില്ല... കാരണം നീ ഉപദ്രവിക്കാൻ നോക്കിയത് എന്റെ പെണ്ണിനെയാ..... എന്റെ ജീവനെയാ...."
 
അതും പറഞ്ഞു അധർവ് വന്നു അവനെ ചവിട്ടി ഭിത്തിയിലേക്ക് ഇട്ടു.... ആര്യൻ വേദന കൊണ്ട് പുളഞ്ഞു... 
 
"നിന്നെ പോലെ ഒരുത്തൻ എന്റെ നിലയുടെ പിറകെ ഒലിപ്പിച്ചു നടന്നത് ഞാൻ അറിഞ്ഞിരുന്നു.... പക്ഷെ അത് അപ്പോൾ അത്ര കാര്യം ആക്കിയില്ല..... അവളെ ഒന്ന് ശ്രെദ്ദിക്കാൻ വേണ്ടി നിങ്ങളുടെ സ്കൂളിലെ സുരേഷ് സർനെ ഏൽപ്പിച്ചിരുന്നു.... എന്റെ PA യുടെ കസിൻ ആയിരുന്നു അദ്ദേഹം....പുള്ളികാരനോട് ഒന്ന് നിന്നെക്കുറിച്ചു  അന്വേഷിക്കാൻ ഞാൻ പറഞ്ഞിരുന്നു  സുരേഷ് സർ പറഞ്ഞ നിന്റെ ചരിത്രം ഞാൻ അറിയുന്നേ...... "അധർവ് അവനെ അതീവ ദേഷ്യത്തോടെ നോക്കി 
 
"ഓരോ ഓരോ സ്ഥലങ്ങളിൽ ചെന്ന് മാന്യമായി ചമഞ്ഞു അവിടെ ഉള്ള പെൺകുട്ടികളെ പ്രണയം നടിച്ചു വീഴ്ത്തുക... എന്നിട്ട് അവരെ ശാരീരികമായി ഉപയോഗിച്ച അവരിൽ നിന്നും പണവും തട്ടി അവസാനം ഒരു വിവാഹ നാടകവും.... വിവാഹം ഉറപ്പിച്ചെന്ന് വരുത്തിയിട്ട് ആ പെൺകുട്ടികളെ പിന്നീട് മാനസികമായി തളർത്തി അവരെ ആത്മഹത്യയിലേക്ക് തള്ളി ഇടുക... അവസാനം തെളിവ് ഒന്നും വെക്കാതെ മാന്യനായി അടുത്ത ഇരയെ തേടുക... അല്ലേടാ &%$..... "
 
അതും പറഞ്ഞു അലറിക്കൊണ്ട് ആദി അവനെ തറയിൽ കൂടി വലിച്ചിഴച്ചു... 
 
"നിന്നെ പറ്റി അന്വേഷിച്ചപ്പോൾ എല്ലാർക്കും നല്ല അഭിപ്രായം... പക്ഷെ നീ ജോലി ചെയ്തിടത് എല്ലാം സംഭവിച്ചത് ഒരേ കാര്യം.... തെളിവ് ഇല്ലാത്തോണ്ട് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.... അവസാനം സംശയം തോന്നി നിന്റെ ആ കൂട്ടാളി ഇല്ലേ അമിത്‌... അവനെ ഞങ്ങൾ അങ്ങ് പൊക്കി.... നീ ഞെട്ടണ്ട, പണം വാരി നീ എറിഞ്ഞപ്പോൾ നിന്റെ കൂടെ നിന്നവൻ അതിന്റെ മൂന്നിരട്ടി എറിഞ്ഞു അവനെ ഞങ്ങൾ ഇങ് വിലക്കെടുത്തു.... അവനാ നിന്നെ കുരുക്കാൻ സഹായിച്ചത്..... "
 
ആര്യൻ ആകെ ഞെട്ടി തരിച്ചു 
 
"നിന്റെ അടുത്ത ഇര എന്റെ നിലാ ആണെന്നറിഞ്ഞ ഞാൻ നാട്ടിലേക് വന്നത്... അവൾ വഴങ്ങില്ലെന്നറിഞ്ഞു അവന്റെ ഒരു കല്യാണ നാടകം.. അന്ന് നിനക്ക് സംശയം തോന്നാതിരിക്കാനാ ഞാൻ ഒന്നും അറിയാത്ത പോലെ നിന്നോട് പെരുമാറിയെ... നീ എന്താ കരുതിയെ ഞാൻ വെറും ഉണ്ണാക്കൻ ആണെന്നോ....നിന്റെ നീക്കങ്ങൾ എല്ലാം അപ്പോൾ അപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു... നിന്റെ കൂട്ടകാരി ആ പിഴച്ചവൾ എന്റെ പെണ്ണിനെ വിളിച്ചതും അവളെ മയക്കി കിടത്തി ട്രാപ്പിൽ ആക്കിയതും ഞാൻ അറിഞ്ഞിരുന്നു..... അന്ന് നിന്നെ അടിച്ചു അവിടെ നിന്നും മാറ്റിയത് അവളുടെ ചേട്ടനാ.... പക്ഷെ നിന്റെയാ മറ്റവൾ നീയാണെന്ന് കരുതി എന്നെ മുറിയിൽ ഇട്ട് പൂട്ടി പോലീസിനെയും വീട്ട്കാരെയും വിളിച്ചത്.... അവിടെ മാത്രം ഞങ്ങൾക്ക് തെറ്റി.... പക്ഷെ അതൊതുക്കാൻ നിസ്സാരം ആയിരുന്നു... "
 
ആര്യനാകെ ഭയം വന്നു തുടങ്ങി അന്നയാളുടെ പിടിയിൽ നിന്ന് എങ്ങനെയോ രെക്ഷപെട്ടതാണ്.... 
 
"ഇനി നിന്നെ നിയമത്തിനു ഒന്നും വിട്ട് കൊടുക്കില്ല... നിനക്കുള്ളത് ഇപ്പോൾ വരും, എന്റെ പെണ്ണിനെ ചതിക്കാൻ നോക്കിയതിന് മാത്രമല്ല, നീ ഇല്ലാതാക്കിയ പെൺകുട്ടികൾക്കു വേണ്ടി... അവരുടെ അച്ഛനമ്മമാർക് വേണ്ടി....... " 
 
അതും പറഞ്ഞു അവന്റെ മർമ സ്ഥലത്ത് ആഞ്ഞൊരു ചവിട്ട് കൊടുത്ത്... ഗോഡൗൺ പൂട്ടി ചാവി മറ്റൊരാളെ ഏല്പിച്ചു അവൻ പുറത്തേക്ക് വന്നു......... 
🌠🌠🌠🌠🌠🌠🌠
 
ഹരി അന്ന് സംഭവിച്ച കാര്യങ്ങൾ പറഞ്ഞിട്ട് ആകെ വിശ്വാസം വരാതെ നിൽക്കുകയാണ് നിലാ 
 
"നിലാ മറ്റു കാര്യങ്ങൾ ഒന്നും എനിക്കറിയില്ല പക്ഷെ അവൻ നിന്റെ കാര്യത്തിൽ ഒരുപാട് ടെൻഷൻ ഉണ്ട്.... ഒരുപക്ഷെ അവന്റെ ഉള്ളു നിറയെ  നീയാണ്... നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് നീ തന്നെ അറിയാൻ നോക്ക്.. ഒരുപക്ഷെ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും അവന്റെ ഉള്ളറിയാൻ നിനക്ക് ഇതുവരെ ആയിട്ടില്ല ഇനി എല്ലാം നീ തീരുമാനിക്ക്.... ഞൻ പോട്ടെ 4മണിക്കാ ട്രെയിൻ.... "
 
ഹരി പോയിട്ടും നിലയുടെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായി... കുറച്ചു നേരം കഴിഞ്ഞ് വീണ്ടും കാളിങ് ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ.. അന്ന് ആദർവിനെ കെട്ടിപ്പുണർന്ന് നിന്ന പെണ്ണാണ്.... അവൾ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു 
 
"ഏട്ടത്തിക്ക് എന്നോട് ദേഷ്യമാണോ "
 
"ഏട്ടത്തിയോ.... "നിലാ ഒരു അത്ഭുതത്തോടെ ചോദിച്ചു 
 
"ഏട്ടന്റെ ഭാര്യ ഏട്ടത്തി അല്ലെ.... "
സംശയത്തോടെ ഉള്ള നിലയുടെ നിൽപ്പ് കണ്ട് അവൾ പറയാൻ തുടങ്ങി 
 
"ഞാൻ സഞ്ജന.. ഞാൻ പറഞ്ഞത് സത്യമാ... എന്റെ ഏട്ടൻ തന്നെയാ സൂപ്പർസ്റ്റാർ അധർവ്... പക്ഷെ അത് ആർക്കും അറിയില്ല.... അമ്മയുമായി അച്ഛനുള്ള അടുപ്പത്തിൽ ഉണ്ടായത ഞാൻ.... അച്ഛൻ ഇടക്ക് എന്നെ കാണാൻ വരുമായിരുന്നു..... അച്ഛന്റെ വീട്ടിൽ വേറെ ആർക്കും അറിയില്ലാരുന്നു.... പക്ഷെ ചെന്നൈയിൽ ആയിരുന്നപ്പോൾ ആരോ എങ്ങനെയോ ഇതറിഞ്ഞു അച്ഛനെ ബ്ലാക്‌മെയ്ൽ ചെയ്ത്... അങ്ങനെ അച്ഛൻ ആത്മഹത്യാ ചെയ്തതാ... അല്ലാതെ ആക്‌സിഡന്റ് അല്ലായിരുന്നു.... അതറിഞ്ഞു അമ്മയും പോയി..... അങ്ങനെ അനാഥ ആയ എന്നെ സത്യങ്ങൾ അറിഞ്ഞ ഏട്ടൻ കൂടെ കൊണ്ട് വന്നു.... പഠിപ്പിച്ചു ജോലിയും നൽകി... താമസവും തന്നു, ഒരു കുറവും അറിയിച്ചില്ല, രണ്ട് വർഷങ്ങൾക്ക് മുന്നേ കല്യാണവും നടത്തി..... അഭിക്ക് എന്റെ കാര്യങ്ങൾ അറിയാം, ഏട്ടൻ എന്നോട് എല്ലാരുടെയും മുന്നിൽ അനിയത്തി ആണെന്ന് പറയാമെന്നു പറഞ്ഞതാ.... പക്ഷെ ഏട്ടന്റെ അമ്മ അത് അറിഞ്ഞാൽ ഉള്ള കാര്യങ്ങൾ ഓർത്തു ഞാനാ വേണ്ടന്ന് പറഞ്ഞെ 
 
          എന്റെ ഏട്ടൻ പാവമാ ഏട്ടത്തി.... ഏട്ടത്തി സംസാരിക്കു ഏട്ടനോട്.... പരസ്പരം കമ്മ്യൂണിക്കേഷൻ ഇല്ലാണ്ടായാൽ അപ്പുറം ഉള്ളവർ എന്താ ചിന്തിക്കുന്നെന്ന് നമ്മൾ സ്വയം തീരുമാനിക്കും... അത് ഈഗോ ആകും...... "
അവൾ പറഞ്ഞു തീർന്നപ്പോൾ നിലയുടെ ഉള്ളിലെ ടെൻഷൻ ഒന്നുടെ കൂടി.... അവനെ മനസിലാക്കിയതിൽ താൻ പരാജയപ്പെട്ടോ എന്നവൾക്ക് തോന്നി.... 
 
വൈകുന്നേരം ആണ് അവൾ പോയത്... നിലാക് അവൾ നീലുനെ പോലെ ആയിരുന്നു... താൻ വന്നത് ഏട്ടൻ അറിയരുത് എന്നും അത്പോലെ ഇന്ന് ഒന്നും സംസാരിക്കണ്ടന്നും അവൾ പറഞ്ഞു ഇന്ന് അച്ഛന്റെ ഓർമ ദിവസം ആണ്... ഏട്ടന് ഇന്നത്തെ ദിവസം ഏറെ വിഷമം നൽകുന്നതാണെന്നും അവൾ പറഞ്ഞിരുന്നു 
💗💗💗💗💗💗💗
 
രാത്രയിൽ ഏറെ വൈകി ആണ് ആദി വീട്ടിൽ വന്നത്, നിലാ കുളികഴിഞ്ഞു ഇരുന്നപ്പോൾ ആണ് അവൻ വന്നത്.. വാതിലിൽ മുട്ട് കേട്ട് അവൾ ചെന്ന് തുറന്നപ്പോൾ അവൻ ആകെ ആടി കുഴഞ്ഞാണ് നില്കുന്നത്.... അവൻ കുടിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസിലായി..... 
അവൾ പിടിക്കാൻ ചെന്നപ്പോൾ അവൻ തടഞ്ഞു 
 
"നോ നീ എന്നെ തൊടണ്ട..... "അതും പറഞ്ഞു അവൻ അകത്തേക്ക് കയറി 
 
വാതിൽ അടച്ചു തിരിഞ്ഞ അവൾ കാണുന്നെ തന്നെ നോക്കി ഒരു കള്ള ചിരിയോടെ മീശ പിരിക്കുന്ന ആദിയെ ആണ്..... 
 
ആ ചിരിയിൽ മതിമറന്നു നിന്ന അവൾക്ക് തന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്ന കേൾക്കമായിരുന്നു 
 
 
തുടരും.... ❤️
 

നിലാവ് 💗 9

നിലാവ് 💗 9

4.5
28759

നിലാവ്(9)💗💗💗    ✒️കിറുക്കി🦋   ആദി പയ്യെ നടന്നു അവളുടെ അടുത്തേക്ക് വന്നു... നിലയുടെ ഹൃദയം ആഞ്ഞിടിക്കാൻ തുടങ്ങി....    അവൻ അടുത്തേക്ക് വന്നു അവളുടെ കുറച്ചു മുടി എടുത്ത് മണപ്പിച്ചു....    "എന്ത് നാറ്റമാടി.... ഷാംപൂവോ അതോ വേറെ എന്തേലും കലക്കിയതോ........ "   അതും പറഞ്ഞു അവൻ  മുന്നോട്ട് നടന്നു..... നില ആകെ കിളികൾ പറന്നപോലെ നിന്നു..    അടുത്തോട്ടു വന്നപ്പോൾ താൻ ഇപ്പോൾ ചത്തു പോകുന്നു തോന്നി..... വേറെ എന്തിനോ ആണെന്ന് കരുതി.... ഇതിപ്പോൾ.....     മുറിയിലേക്ക് പോയ അവന്റെ പിറകെ പയ്യെ നിലയും ചെന്നു... അവൻ ഷർട്ട്‌ ഊരാൻ നോക്കുവാണ്...      "ആദി....... "   വ