Aksharathalukal

നിലാവ് 💗 9

നിലാവ്(9)💗💗💗
 
 ✒️കിറുക്കി🦋
 
ആദി പയ്യെ നടന്നു അവളുടെ അടുത്തേക്ക് വന്നു... നിലയുടെ ഹൃദയം ആഞ്ഞിടിക്കാൻ തുടങ്ങി....
 
 അവൻ അടുത്തേക്ക് വന്നു അവളുടെ കുറച്ചു മുടി എടുത്ത് മണപ്പിച്ചു.... 
 
"എന്ത് നാറ്റമാടി.... ഷാംപൂവോ അതോ വേറെ എന്തേലും കലക്കിയതോ........ "
 
അതും പറഞ്ഞു അവൻ  മുന്നോട്ട് നടന്നു..... നില ആകെ കിളികൾ പറന്നപോലെ നിന്നു..
 
 അടുത്തോട്ടു വന്നപ്പോൾ താൻ ഇപ്പോൾ ചത്തു പോകുന്നു തോന്നി..... വേറെ എന്തിനോ ആണെന്ന് കരുതി.... ഇതിപ്പോൾ.....
 
 
മുറിയിലേക്ക് പോയ അവന്റെ പിറകെ പയ്യെ നിലയും ചെന്നു... അവൻ ഷർട്ട്‌ ഊരാൻ നോക്കുവാണ്... 
 
 
"ആദി....... "
 
വർഷങ്ങൾക്കിപ്പുറം അവളുടെ ആ വിളി കേട്ട് അവൻ അത്ഭുതത്തോടെ നോക്കി... അവന്റെ കണ്ണുകളിൽ നീർതുള്ളികൾ ഉരുണ്ട് കൂടി 
 
"നീ ആരെയാ വിളിച്ചേ എന്നെ അന്നോ... "  
അവൻ അവളുടെ അടുത്തേക്ക് നിലത്തുറക്കാത്ത കാലുകളുമായി വന്നു ചോദിച്ചു 
 
"നിന്റെ ഈ ഒരു വിളിക്കായ് ഞാൻ വർഷങ്ങൾക്ക് മുന്നേ കൊതിച്ചിരുന്നു.... ഇവിടെ നിന്ന് പോയി ആദ്യ ഫിലിം വിജയിച്ചു കഴിഞ്ഞപ്പോഴാ അച്ഛൻ ആക്‌സിഡന്റ് ആകുന്നെ.... പക്ഷെ നിലാ അതൊരു ആത്മഹത്യാ ആയിരുന്നു..... അച്ഛന്റെ മറ്റൊരു ബന്ധം അറിഞ്ഞ അടുത്തൊരു കൂട്ടുകരൻ തന്നെയാ അത് മറ്റുള്ളവരോട് പറയുമെന്ന് പറഞ്ഞു ഭീഷണി പെടുത്തിയത്... പകരം അയാൾക്ക് വേണ്ടത് അച്ഛന്റെ ബിസിനെസ്സ് രേഖകളും മറ്റുമായിരുന്നു.... അതിന് വഴങ്ങാതെ അച്ഛൻ ആത്മഹത്യാ ചെയ്തു.... മരിക്കുന്നെന് മുന്നേ അച്ഛൻ എല്ലാം എന്നോട് പറഞ്ഞിരുന്നു..... അതിനിടക്ക് എപ്പോഴോ എന്റെ ഫോൺ നഷ്ടമായി..... അതോടെ നിന്റെ വിളിയും ഇല്ലാണ്ടായി.......... "
 
നിലയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി, 
 
"അച്ഛൻ മരിച്ചതിനു ശേഷം വീടിന്റെ ഉത്തരവാദിത്തം എന്റെ ചുമതല ആയി.... കൂടാതെ ബിസിനെസ്സ് കാര്യങ്ങളും..... അച്ഛന്റെ ആ ബന്ധത്തിൽ എനിക്കൊരു അനിയത്തികുട്ടിയും ഉണ്ടായി...... അവളെയും ആരും അറിയാതെ ഞാൻ തന്നെ നോക്കി... ഇതിനിടയിൽ സിനിമയും... ആ സമയത്തു എനിക്ക് ആകെ പിടിവള്ളി അത് മാത്രം ആയിരുന്നു.... ജീവിതത്തിൽ ഞാൻ നീ ഏറ്റവും കൂടുതൽ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ച സമയം ആയിരുന്നു അത് .. പക്ഷെ നിന്റെ ഒരു ഫോൺ വിളി പോലും ഉണ്ടായില്ല.... നിനക്ക് എന്നെ ഒന്ന് തിരക്കി വന്നോടായിരുന്നോ..... തളർന്നിരുന്ന എന്നെ ആശ്വസിപ്പിച്ചുടായിരുന്നോ...... നീ കരുതിയില്ലേ ഞാൻ നിന്നെ മറന്നു എന്ന്.... 
 
സാധിക്കുവോഡി എനിക്ക്...... നിന്നെ മറക്കാൻ... ഓരോ നിമിഷവും ഈ ഹൃദയമിടിപ്പ് നിനക്ക് വേണ്ടി ആയിരുന്നില്ലേ..... നീ പോലും മനസിലാക്കിയില്ല എന്നോർത്തപ്പോൾ ഒരുതരം വാശി ആയി.... പിന്നീടുള്ള സിനിമകൾ കൂടി വിജയിച്ചപ്പോൾ കാര്യങ്ങൾ നല്ല രീതിയിൽ ആയി...... അച്ഛനെ ചതിച്ച ആ ഫ്രണ്ട് പിന്നീട് എന്നോട് കൂടുതൽ അടുപ്പവുമായി വന്നു... അയാൾക്ക് അച്ഛൻ എന്നോട് എല്ലാം പറഞ്ഞത് അറിയില്ലാരുന്നു..... അയാളുടെ മോൾക്ക് എന്നോടുള്ള പ്രണയം അയാളെ വീണ്ടും എന്റെ മുന്നിൽ എത്തിച്ചു.... 
 
അയാൾക്ക് എതിരെ ശക്തമായ തിരിച്ചടി ഞാൻ കരുതി വെച്ചിട്ടുണ്ട്.... അവനെ കൊന്നിട്ട് ആയാലും 😡😡😡
 
നിന്നെ അന്വേഷിച്ചു വരാനിരുന്ന സമയത്താണ് ഞാൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എന്നെ തിരക്കി വന്ന ഹരിയെ കാണുന്നത്... ഹരി പറഞ്ഞു ഞാൻ എല്ലാം അറിഞ്ഞു 
 
നിന്നെ ഞാൻ മറന്നെന്ന്  നീ വിശ്വസിച്ചാലോടി..... സിനിമയുടെ വെള്ളിവെളിച്ചതിൽ നിന്നെ മറന്നെന്ന് നീ കരുതി.... നീ അല്ലാതെ വേറൊരാളും ഈ ഹൃദയത്തിൽ ഇല്ല മോളെ.... 
 
ആ പന്ന ആര്യൻ നിന്നെ ഉപദ്രവിക്കാൻ നോക്കുന്നെന്ന് അറിഞ്ഞ ഞാൻ നാട്ടിലേക്ക് വന്നത്... സ്കൂളിലോ നിന്നെ കണ്ടില്ല, വീട്ടിൽ വന്നപ്പോഴും നീ അടുത്ത് പോലും വന്നില്ല.... എന്റെ ഉള്ളിലും ഉണ്ട് ഇത്തിരി ഈഗോ അതാ ഞാനും വരാഞ്ഞേ..... അന്നാ പുലർച്ചെ സമയത്ത് നീ തന്നെ അല്ലെ എന്നെ വെറുതെ ഓരോന്ന് പറഞ്ഞത്.... അതല്ലേ ഞാൻ ദേഷിച്ചത്..... പിന്നെയാ ഹോട്ടലിൽ നിന്ന് വന്നപ്പോളും.... കൂടെ കിടക്കാൻ പെണ്ണുങ്ങളെ നോക്കുന്ന രീതിയിലേക്ക് ഈ ആധർവ് തരം താന്നിട്ടില്ല....... എന്റെ ഉള്ളിൽ ഒരേ ഒരു രൂപമേ ഉള്ളു അത് നിന്റെയാ..... വിശ്വാസം വരുന്നില്ല അല്ലെ..... വാ "
 
അതും പറഞ്ഞു അവൻ അവളുടെ കയ്യും പിടിച്ചു നടന്നു.... നില പിറകെ ഒരു പാവയെ പോലെ കൂടെ ചെന്നു 
 
അവൻ റൂമിനുള്ളിലെ തന്നെ ലോക്ക് ചെയ്ത മറ്റൊരു റൂമിലേക്ക് കയറി... വാതിലിന്റെ മറവിൽ ആരും ശ്രെദ്ദിക്കാത്ത റൂം ആയിരുന്നു അത്.... അതിൽ കയറിയ നിലയുടെ കണ്ണുകളിൽ നിന്നും ശക്തമായി കണ്ണുനീർ അടർന്നുവീണു.... 
 
റൂം നിറയെ അവളുടെ വരച്ച ചിത്രങ്ങൾ ആയിരുന്നു...  അവൻ തന്നെ വരച്ചതാണ്...... 
 
നില നോക്കിയപ്പോൾ ആദി അവളുടെ ഒരു ചിത്രത്തിൽ പതിയെ തഴുകുകയാണ്.... 
 
അവൾ അവന്റെ അടുത്തായി ചെന്ന് നിന്ന് 
 
"കണ്ടോ എന്റെ നിലയെ..... "ആ ഫോട്ടോയിൽ ചൂണ്ടി ബോധം ഇല്ലാതെ അവൻ പറഞ്ഞത് കേട്ട് അവൾ അവനെ പിടിച്ചു തിരിച്ചു നിർത്തി.. 
 
"അതല്ല... ഞാനാ നിന്റെ നിലാവ്..... നിന്റെ മാത്രം നില...... '
 
അത്രയും പറഞ്ഞവൾ അവന്റെ മുഖം നിറയെ ചുംബങ്ങളാൽ മൂടി.... അവനെ ഇറുക്കെ പുണർന്നു... ആദി തിരികെയും.... 
 
തന്റെ തെറ്റാണു.... ഒരിക്കൽ പോലും അവന്റെ അവസ്ഥ അറിയാൻ ശ്രേമിക്കാതെ സ്വയം എല്ലാം തീരുമാനിച്ചു..... അവന്റെ വേദനകളിൽ കൂടെ നിൽക്കാൻ തനിക്കയില്ല..... ഇനി വേദനിപ്പിക്കില്ല.... ഒരിക്കലും വിട്ട് പോവുകയും ഇല്ല... 
 
അവൾ അവനിൽ നിന്നടർന്ന് മാറി അവനെ നോക്കി... അവൻ കുറച്ചു നേരം അവളെ നോക്കിയതിന് ശേഷം അവളുടെ അധരങ്ങൾ അവനുമായി ചേർത്ത വെച്ച് ചുംബനം നൽകി... 
 
 
നിമിഷങ്ങൾ കഴിയും തോറും ദൃഢമാകുന്ന ചുംബനം..... അവർ രണ്ടും അതിൽ ലയിച്ചിരുന്നു.... ശ്വാസം തടസ്സപ്പെട്ടപ്പോൾ അവൻ അവളെ ആകർത്തി മാറ്റി വല്ലാത്തൊരവേശത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി അവളെ കട്ടിലിലേക്ക് കിടത്തി 
 
അവളുടെ മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടി പതിയെ അവൻ താഴേക്ക് അധരങ്ങളെ കൊണ്ട് വന്നു... 
 
തന്റെ കഴുത്തിൽ മുഴുവൻ എന്തൊക്കെയോ പരതി നടന്ന ആ ചുണ്ടുകളെ  തടയാൻ നിലാക് ആയില്ല 
 
ടോപ്പിന്റെ ബട്ടനുകൾ പതിയെ ഊരി എടുത്ത് അവൻ അവളുടെ അണിവയറിൽ  ചുംബനങ്ങൾ നിറച്ചു....മാറിൽ ചുംബനങ്ങൾ കൊണ്ട് മൂടി  പൊക്കിൾച്ചുഴിയിൽ പല്ലുകൾ ആഴ്ത്തിയപ്പോൾ പെട്ടെന്നു ബോധം വന്ന പോലെ അവനെ അവൾ തള്ളി മാറ്റി.... തിരിഞ്ഞു കിടന്നു..... അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു... 
 
"ആ തലവേദനിക്കുന്നു......... "
അതും പറഞ്ഞു ആദി കട്ടിലിലേക്ക് കിടന്നു.... കുറച്ചു കഴിഞ്ഞു നില തിരിഞ്ഞു നോക്കിയപ്പോൾ അവൻ ഉറക്കത്തിൽ ആയിരുന്നു 
 
അവൾ തിരിഞ്ഞ് കിടന്നു അവന്റെ കവിളിൽ തലോടി.... അതറിഞ്ഞെന്നവണം ആദിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായി.... 
 
"ഐ ലവ് യു നില...... ലവ് യു സൊ മച്ച്.... ഉറക്കത്തിലും അവൻ അത് തന്നെ പറഞ്ഞു..... "
 
ഇത് കേട്ട നിലക്ക് ഹൃദയം പൊട്ടുന്ന പോലെ തോന്നി.... അവൾ അവനെ തന്റെ നെഞ്ചോട് ചേർത്ത കിടത്തി.... ഒരിക്കലും ഇനി വിട്ട് കളയാതെ..... ഒരമ്മയുടെ വാത്സല്യം എന്ന പോലെ 
 
ആ ചൂടിൽ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി അവനും ഉറക്കത്തിലേക്ക് വീണു 
 
 
..............
 
 
 
രാവിലെ ആദ്യം കണ്ണുതുറന്നത് നില ആണ്..... തന്റെ മാറോട് ചേർന്ന് കിടക്കുന്ന അവനെ കണ്ട് അവൾക്ക് വല്ലാത്ത വാത്സല്യം തോന്നി.... അവൾ അവന്റെ മുടിയിൽ പതിയെ തലോടി, നെറ്റിയിൽ ഒരു കുഞ്ഞുമ്മയും കൊടുത്തു.... അവനെ ഉണർത്താതെ പതുക്കെ മാറ്റികിടത്തി.... 
 
എണീറ്റിരുന്നപ്പോൾ അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങൾ കണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു..... അവൾ ഉടുപ്പ് നേരെ ആക്കിയിട്ട് റൂമിൽ നിന്നും പോയി... 
 
കുളി കഴിഞ്ഞു വന്ന ശേഷം മേരി ചേച്ചിയോട് വരണ്ട എന്നവൾ വിളിച്ചു പറഞ്ഞു.... ഇന്ന് ഞങ്ങൾ രണ്ടും മാത്രം മതി ഇവിടെ.... അവനുള്ളത് എല്ലാം ഞാൻ ഉണ്ടാക്കി കൊടുക്കാം 
 
 
എണീറ്റിരുന്നപ്പോൾ തന്നെ തല മുഴുവൻ പൊട്ടിപ്പിളർകുന്നതായി അവനു തോന്നി.... ഇന്നലത്തെ മാനസികാവസ്ഥയിൽ വല്ലാതെ കുടിച്ചിരുന്നു.... പിന്നെ എപ്പോഴാ ഇങ്ങോട്ട് വന്നത്.... ഒന്നും ഓർമ കിട്ടുന്നില്ല..... അവൻ എണീറ്റ് കുളിച്ചു....  അപ്പോൾ കുറെ ആശ്വാസം തോന്നി കൂടാതെ പുതിയ ഫിലിമിനുവേണ്ടി വളർത്തിയ താടി കൂടി ഡ്രിം  ചെയ്തു മാറ്റി ..... കണ്ണാടിയിൽ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ആ റൂം മുഴുവൻ കണ്ണോടിച്ചു 
 
ആ റൂം അവനു അത്ര പ്രിയപ്പെട്ടതാണ്.... വേറെ ആരും അങ്ങോട്ട് വരുന്നത് അവനിഷ്ടമല്ല.... ഇതിൽ തന്റെ പ്രണയമാണ്... 
 
നിലയുടെ പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു ചിത്രത്തിൽ അവൻ അമർത്തി ചുംബിച്ചതിന് ശേഷം ഒറിജിനലിനെ തിരക്കി അവൻ വെളിയിൽ വന്നു.... 
 
അടുക്കളയിൽ ചെന്നപ്പോൾ നമ്മുടെ കഥ നായക അവിടെ ഇരുന്ന നട്സ് കൊറിച്ചു തിന്നുവാണ്.... ആ നിഷ്കളങ്കമായ തീറ്റി കണ്ട് അവനു അവളെ വാരി എടുത്ത് ചുംബിക്കാൻ തോന്നിയെങ്കിലും വേണ്ടാന്ന് വെച്ചിട്ട് പതിയെ മുരടനക്കി... 
 
എന്തോ അപശബ്ദം കേട്ട് തലപൊക്കി നോക്കിയപ്പോൾ ആണ് വാതിൽക്കൽ നില്കുന്ന ആധിയെ നില കാണുന്നെ...... ചെക്കൻ ആള് പൊളി ആയിട്ടുണ്ടല്ലോ ... ഇന്നലത്തെ കാര്യങ്ങൾ അലോചിച്ചു അവളുടെ മുഖം ചുമന്നു തുടുത്തു... 
 
"മേരി ചേച്ചി എവിടെ.... "
 
"ഇന്ന് വരില്ലെന്ന് പറഞ്ഞു... പനി ആണെന്ന്..... "അവൾ വല്ലാണ്ട് നിഷ്കു ചമഞ്ഞു പറഞ്ഞു 
 
"എനിക്ക് നല്ല തലവേദന.... ഇന്നലെ കുറച്ചു ഓവർ ആയി കഴിച്ചോണ്ടാ... നിനക്ക് പറ്റുമെങ്കിൽ ഒരു ചായ താ... അല്ലേൽ ഞാൻ തന്നെ ഇടാം... ഇങ്ങോട്ട് മാറ്.... "
 
"വേണ്ട ഞാൻ ഇട്ട് തരാം.... "അതും പറഞ്ഞവൾ ചായ ഇടനായി തുനിഞ്ഞു.... 
 
അവനാകെ അത്ഭുതം തോന്നി... അവൾ തന്നോട് ഒന്ന് സംസാരിക്കുന്നത് ഇപ്പോഴാ... ചായയും ഇട്ട് തരാമെന്നു പറയുന്നു 
 
5 മിനിറ്റിനുള്ളിൽ അവൾ ചായയുമായി വന്നു... അവന്നത് കുടിച്ചു.... തിരികെ പോകാൻ ആയി നിന്ന അവളോട് അവൻ പറഞ്ഞു 
 
"ചായ തരാൻ പറഞ്ഞെന്നും കരുതി കൂടുതൽ അധികാരത്തിന് വരരുത്... അന്ന് പറഞ്ഞത് ഓർമ ഉണ്ടല്ലോ... പേരിന് ഒരു ഭാര്യ മാത്രം ആയിരിക്കും നീ... അതോർത്താൽ നിനക്ക് കൊള്ളാം.... "
 
അതും പറഞ്ഞു ചായ കപ്പ് അവിടെ വെച്ച് അവൻ റൂമിലേക്ക് പോയി... 
 
"ഹും പേരിനൊരു ഭാര്യ പോലും... അതാ ഇന്നലെ അവിടേം ഇവിടേം എല്ലാം കടിച്ചു മുറിച്ചത്...... വെറുതെയല്ല ഇത്ര പെട്ടെന്ന് സൂപ്പർസ്റ്റാർ ആയത്.... ഇത്ര അടിപൊളി അഭിനയം ജീവിതത്തിൽ... അപ്പോൾ സിനിമയിൽ എന്തായിരിക്കും..... ഇതെല്ലാം ഞാൻ തന്നെ കാണണമല്ലോ..... "
 
അവൾ സ്വയം അതും പറഞ്ഞു കപ്പിലെ അവൻ കുടിച്ചതിന്റെ ബാക്കി ഒരു കള്ളചിരിയോടെ കുടിച്ചു തീർത്തു
 
കുറച്ചു സമയം അവിടെയും ഇവിടെയും കറങ്ങിയിട്ട് നില പതുക്കെ അവന്റെ റൂമിന്റെ വാതിൽക്കൽ വന്നു ഒളിഞ്ഞു നോക്കി.... അവിടെ എങ്ങും ഇല്ല... അവൾ അപ്പോഴാണ് ആ ഫ്ലാറ്റ് മുഴുവൻ നോക്കി കാണുന്നെ.... മുഴുവൻ വെള്ള നിറമാണ്.... അത് തന്നെ വല്ലാത്ത കുളിർമ നൽകുന്നുണ്ട്... 
 
അപ്പോഴാണ് സൈഡിലുള്ള ഒരു ലിഫ്റ്റ് അവൾ  കാണുന്നെ... ഫ്ലാറ്റിനുള്ളിലെ ലിഫ്റ്റോ.... അവൾക് അത്ഭുതം തോന്നി.... അവൾ അതിൽ കയറി മുകളിലേക്ക് പോകാനുള്ള ബട്ടൺ പ്രെസ്സ് ചെയ്തു... 
 
ലിഫ്റ്റ് തുറന്നിറങ്ങിയപ്പോൾ കണ്ട കാഴ്ച അവളുടെ കണ്ണുകൾക്ക് വല്ലാത്ത ആനന്ദം നൽകി.... വിശാലമായ ബാൽകണിയാണ്.... അതും കടലിനെ ഫേസ് ചെയ്ത്... ബാൽകണിയുടെ രണ്ട് സൈഡിലും ഓരോ റൂം വീതം ഉണ്ട്... സൈഡിലൊരു ബുക്ക് ഷെൽഫും... വന്നിട്ടു ഒരാഴ്ച ആകാറായിട്ടും താൻ ഇതുവരെ ഇത് കണ്ടില്ലല്ലോ എന്നവൾക്ക് തോന്നി... അല്ലേലും ആ റൂമിൽ കയറി അങ്ങനെ അടച്ചിരുന്നാൽ എങ്ങനെ കാണും 
 
അവൾ ബാൽക്കണയിലേക്ക് ചെന്നു... അതിന്റെ ഒരു സൈഡിൽ ആദിക് വർക്ക് ഔട്ട് ചെയ്യാനുള്ള സ്ഥലം ആയിരുന്നു.... അങ്ങോട്ട് നോക്കിയപ്പോൾ ആണ് താഴെ പുഷ് അപ്പ് ചെയ്യുന്ന അധിയെ അവൾ കാണുന്നെ അവൾക്ക് എതിരെ ആണ് അവൻ അത്കൊണ്ട് അവളെ കാണില്ല.... 
 
"എന്റെ മഹാദേവ... ഇങ്ങേർക്ക് ഇത്രേം സ്ട്രക്ച്ചറോ..... പണ്ട് ഫുട് ബോൾ പോലെ ഇരുന്ന ചെറുക്കന....ഇപ്പൊ  ഇതെന്തുവാ ഈ കാണുന്നെ..... കോളേജിൽ പഠിക്കുമ്പോ ഓരോരുത്തവൾമാർ  സ്ഥിരം ആധർവിന്റെ ബോഡി കണ്ടോ... പുതിയ ഫോട്ടോഷുട്ട് കണ്ടോ എന്നൊക്കെ പറയുമ്പോൾ എരിഞ്ഞു കേറുമായിരുന്നു.... അവരേം കുറ്റം പറയാൻ പറ്റില്ല..... 
 
ഇതിനി വല്ലതും കുത്തി വച്ചതന്നോ.... ഏയ് അങ്ങനെ അന്നേൽ ഈ കുന്തങ്ങളൊക്കെ എന്തിനാ ഇവിടെ.... 
 
എത്ര എത്ര പെണ്ണുങ്ങൾ നോക്കി വെള്ളം ഇറക്കിയതാ ഈ ബോഡി.... അവസാനം അതിന്റെ അവകാശി ഈ ഞാൻ മാത്രം.... പക്ഷെ ഇവനോട് എങ്ങനെയാ ഒന്ന് സംസാരിക്കുന്നെ.... ഈഗോ എല്ലാം മാറ്റിവെച്ചു ഈ ചെറുക്കനൊന്നു മിണ്ടിയാൽ എന്താ... കുറച്ചൂടെ നോക്കാം എന്നിട്ടും മൈൻഡ് ഇല്ലേൽ ഞാൻ തന്നെ ചെന്ന് മിണ്ടാം...... "
 
പുഷ് അപ്പ് കഴിഞ്ഞു എണീറ്റപ്പോൾ ആണ് ആദി എന്തോ പുറുപുറുക്കുന്നെ നിലയെ കാണുന്നെ.... നോക്കണ്ട നോക്കണ്ട എന്ന് വിചാരിച്ചിട്ടും അവന്റെ കണ്ണുകൾ അവളിലേക്ക് തന്നെ ചെന്നു... 
 
ബാൽക്കണിയുടെ മറ്റേ സൈഡിൽ ചെന്നപ്പോൾ ആണ് പാർക്കിങ്ങിൽ നിന്നും വരുന്ന ആ അപർണയെ നില കാണുന്നെ... നില അവിടെ നിന്നും വേഗം താഴെ ലിവിങ് ഏരിയയിലേക്ക് ചെന്നു.... എന്നിട്ട് മനസ്സിൽ പലതും കണക്ക് കൂട്ടി ചെന്ന് വാതിൽ തുറന്നിട്ടു..... വീണ്ടും അവൾ  മുകളിലെക്ക് പോയി.... ലവൾ താഴെ ആരെയും കാണാതെ മുകളിലേക്ക് തന്നെ വരണേ എന്ന് അവൾ പ്രാർത്ഥിച്ചു... 
 
ആ പ്രാർത്ഥന കേട്ടപോലെ അപർണ താഴത്തും ആരേം കാണാതെ ലിഫ്റ്റിൽ കയറി മുകളിൽ വന്നു.... കതക് തുറന്നിട് എല്ലാം എവിടെ പോയി എന്ന് ചിന്തിച്ചു ബാൽകണിയിലേക് നടന്നു.. 
 
ഇതേ സമയo നില അവൾ വരുന്നേ കണ്ട് ഓടി ചെന്ന് അധർവിനെ പൂണ്ടടക്കം കെട്ടിപിടിച്ചു.... ഷർട്ട്‌ ഇടാതെ നിന്ന ആദിക്ക് ആകെ കറന്റ് അടിച്ച മാതിരി തോന്നി.... ഈ ഒരു നീക്കം അവൻ പ്രതീക്ഷിച്ചില്ല.... 
 
അപർണയെ കാണിക്കാൻ ആയിരുന്നെങ്കിലും അവന്റെ ദേഹത്തെ ചൂടും മൃദുലതയും തന്റെ ശരീരത്തിൽ ആയപ്പോൾ നില വല്ലാത്തൊരു അവസ്ഥയിൽ ആയി.... പോരാത്തതിന് അവന്റെ വിയർപ്പിന്റെ ഗന്ധം കൂടി ആയപ്പോൾ അവൾ അവനെ ഒന്നുടെ പുണർന്ന് കഴുത്തിലേക്ക് മുഖം പൂഴ്ത്തി.. 
 
 
ഏതോ ഉൾപ്രേരണയിൽ ആദിയും അവളെ ഇറുക്കെ പുണർന്നു.... 
 
ഇതെല്ലാം കണ്ട് കൊണ്ട് വന്ന അപർണയുടെ ആന മയിൽ ഒട്ടകങ്ങൾ കൂടും കുടുക്കയും എടുത്ത് നാട് വിട്ടു.... അവൾ അതു ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച ആയിരുന്നു 
 
തിരിഞ്ഞു നിന്ന ആദി അപർണയെ കണ്ടില്ല എന്നാൽ നിലവാകട്ടെ അവളെ കണ്ട് കഴുത്തിന്ന് മുഖം പൊക്കി ഒരു കണ്ണടച്ച് കാണിച്ചു വല്ലാത്തൊരു ചിരി ചിരിച്ചു വീണ്ടും അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത്...... 
 
ഇതുടെ ആയപ്പോൾ അപർണയുടെ തലയിൽ ഉണ്ടായിരുന്ന കിളികൾ കൂടി അവളോട് ടാറ്റ പറഞ്ഞു പോയി
 
 
തുടരും..... ❤️

നിലാവ് 💗 10

നിലാവ് 💗 10

4.5
31978

നിലാവ് (10)💓💓💓   ✒️കിറുക്കി 🦋   "അധർവ്........."  ആ വിളി കെട്ടാണ് ആദി നിലയിൽ നിന്നും അകന്ന് മാറിയത്......    നോക്കിയപ്പോൾ ദേഷ്യം നിറഞ്ഞ മുഖവുമായി ലവൾ അപർണ ആണ് 😒😒   'ഓഹ് നാശം ഏത് നേരത്താണോ ഇവൾക്ക് ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്..... ഇവളെ കാണിക്കാൻ ആയിരിക്കും നില കെട്ടിപിടിച്ചത്, നല്ല ഫീൽ ആയി വരുവായിരിന്നു.... എല്ലാം നശിപ്പിച്ചു..... ഇപ്പൊ ഇവൾ വന്നത് കാര്യമായി അല്ലേൽ ഇവിടെ എന്തേലും നടന്നേനെ....... '   മനസ്സിൽ ഇങ്ങനെ എല്ലാം ഓർത്തിട്ട് പുറമെ അപർണക്ക് നല്ലൊരു ഇളി പാസാക്കി കൊടുത്തു  ആദി    "ഞാൻ വന്നിട്ട് കുറച്ചു നേരം ആയി.... താഴെ ആരെയും കാണാത്തോ