Aksharathalukal

ആത്മസഖി 8... 💙🦋

അങ്ങനെ 28ആം തിയതി വന്നെത്തി..... കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച കല്യാണത്തിരക്കുകൾ ആയിരുന്നു ശ്രീമംഗലത്തും നന്ദനത്തിലും...


രാവിലെ തന്നെ അഞ്ജുവിന്റെ കൂടെ അമ്പലത്തിൽ പോയിരിക്കുകയാണ് നമ്മുടെ ശ്രീ... പോരാളി കുത്തിപ്പൊക്കി രണ്ടാളെയും പറഞ്ഞുവിട്ടു എന്നുവേണം പറയാൻ...


അമ്മേ... ഞങ്ങൾ വന്നൂട്ടോ....

ശ്രീയാണ്


ആഹ്... പെട്ടന്ന് റൂമിലേക്ക് പോയിക്കോ ബ്യൂട്ടീഷ്യൻ വന്നിട്ടുണ്ട്.....


വാടി അഞ്ചു നമ്മുക്ക് പോയി കുറച്ചു പുട്ടി അടിക്കാം 😮‍💨


അയ്യടാ ഞാനൊന്നും ഇല്ലാ...എനിക്ക് ചേച്ചി ഒരുക്കി തന്നോളും... അതാവുമ്പ പുട്ടി അടിച്ചപോലെ ഇരിക്കില്ല ബട്ട്‌ കാണാൻ ലുക്കും കിട്ടും 😌

(അഞ്ജലിയെ പറ്റിയാണ് പറയുന്നത് പുള്ളിക്കാരി മേക്കപ്പ് ചെയ്തു തന്ന നല്ലതാണ്... കല്യാണത്തിന്  ചെയ്യാൻ പുള്ളിക്കാരിക്ക് കോൺഫിഡൻസ് ഇല്ലാ)🤷🏼‍♀️....


ഓഹ് ഞാൻ എന്നാ പോയിട്ട് വരാം 🥴...(ശ്രീ)



ഓകെടാ ഞാനും പോയി ചുന്ദരി ആവട്ടെ 🏃🏻‍♀️

അതും പറഞ്ഞു  അഞ്ചു പോയി...



✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


അതെ ഞാൻ ഇനി നമ്മുടെ നായികക്ക് കഥ പറയാൻ കൊടുക്കുവാട്ടോ... എന്നുവെച്ചാൽ ഇനി ശ്രീ ആയിരിക്കും കഥ പറയുന്നത് എന്നാപ്പിന്നെ ഞാൻ അങ്ങോട്ട് 🏃🏻‍♀️🏃🏻‍♀️




അങ്ങനെ 2,3 മണിക്കൂർ മേക്കപ്പും സാരിയുടുക്കലും കഴിഞ്ഞ് ഞാൻ ദാ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു സുഹൃത്തുക്കളേ...

കണ്ണാടിയിൽ ഒന്നൂടി നോക്കി... കൊള്ളാം പുട്ടി ഓവർ ഒന്നും അല്ല 😌എന്നെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ..... ഞാനേ എന്നെ തന്നെ ഒന്ന് പൊക്കി പറഞ്ഞതാ 😁


ഇങ്ങനൊക്കെ ആലോചിച്ചു നിന്നപ്പോഴാണ് വാതിലിൽ മുട്ട് കേക്കുന്നു... ബ്യൂട്ടീഷ്യൻ ചേച്ചി പോയി തുറന്നു കൊടുത്തു... ഏട്ടന്മാർ ചേച്ചി അഞ്ചു അപ്പു അച്ചു...


ആഹാ എല്ലാരുണ്ടല്ലോ... എങ്ങനയുണ്ട് മക്കളേ.. ഞാൻ തിരിഞ്ഞും നേരെയും നിന്ന് കാണിച്ചുകൊടുത്തു...


ആഹ് ബസന്തി പോലെയുണ്ട് 😹... അല്ലേടാ അഞ്ജലേ..


പിന്നല്ല ഒരമ്മ പെറ്റ അളിയന്മാർ ആണെന്നെ പറയു..


അതെ.. ബ്ലഡി 90s വസന്ദം സേട്ടന്മാരെ... കുന്തിരിക്കം എനിക്ക് ഇഷ്ട്ടവാ.. എന്നവെച്ചു അതെന്റെ മൂട്ടിലിട്ട് പോകക്കണ്ട... കേട്ടല്ലോ 😏


സ്വന്തം ആയിട്ട് ഡയലോഗ് പോലും ഇല്ലാ അതും അടിച്ചുമാറ്റാൽ... എന്തര്ന്നാടെ 🥴


ഓഹ് നിങ്ങളൊക്കെ ചുമ്മാ 🤧... ഡീ അഞ്ചു നീ പറ നല്ലതാണോന്ന്.. അഞ്ജലി ചേച്ചിയും പറ നിങ്ങളെ സത്യം പറയു...


ശ്രീ... You are looking bootiful മച്ചാ 😘...



നീ ആക്കിതല്ലെങ്കിൽ... ഉമ്മാ... 😘😘😘


അഞ്ജലി ചേച്ചി എന്റെ അടുത്തുവന്നു ചുമലിൽ കൂടി കൈയിട്ട് ചേർത്ത് പിടിച്ചു....


നീയെന്നും ചുന്ദരി അല്ലേടി... ഇന്നിപ്പോ കുറച്ചൂടി സുന്ദരി ആയിട്ടുണ്ട്... 😘

ഞാൻ വെല്യ കാര്യത്തിൽ അവന്മാരെ നോക്കി രണ്ടാളും എന്നെ നോക്കി കിണിച്ചോണ്ട് നിക്കണ്ട്.. ഹും 😏... ഒരു ലോഡ് പുച്ഛം എറിഞ്ഞങ് കൊടുത്തു...

പിന്നെ ഞാൻ അടുത്തോട്ടു ചെന്നു എന്നെ മിസ്സ്‌ ചെയ്യ്യൊന്ന് ചോദിച്ച്...



നിങ്ങൾ എന്നെ മിസ്സ്‌ ചെയ്യ്യോ 🙂



പിന്നെ ഞങ്ങൾ രക്ഷപെട്ടു എന്ന് വിചാരിക്കും 😏


നീ പോടാ നിനക്ക് അല്ലേലും ഒരു സ്നേഹം ഇല്ലാ 😒


ശ്രീ മോളെ... ചുമ്മാ പറഞ്ഞതാണെടി നീയെന്നും ഞങ്ങടെ സുന്ദരി വാവ അല്ലേടി ഇപ്പഴും കയ്യിൽ തൂങ്ങി നടക്കുന്ന ആ 4 വയസുകാരിയായിട്ടേ തോന്നുന്നൊള്ളു... വിശ്വസിക്കാൻ പറ്റണില്ല നിന്റെ കല്യാണം എന്നൊക്കെ.... ഇനി നീ കൂടെ ഇല്ലെല്ലോ എന്ന് ആലോചിക്കുമ്പോൾ ആരോ ഉള്ളിലിരുന്ന് കല്ലുക്കൊണ്ട് ഇടിക്കുന്നപോലെ തോന്നുവാ... പുറകെ നടന്നു വഴക്ക് കൂടാനും... അമ്മയോ അച്ഛനോ എന്നെയൊന്നു സ്നേഹത്തോടെ വിളിച്ചാൽ കുശുമ്പ് കുത്താനും... എന്തേലും വിഷമം വന്നാൽ ഏട്ടാ ഏട്ടാന്ന് വിളിച്ച് പിറകെ വരുന്നതും... നമ്മൾ ഒരുമിച്ച് രാത്രി അമ്മയും അച്ഛനും അറിയാതെ ഓരോരോ കള്ളത്തരം ഒപ്പിക്കുന്നതും എല്ലാം മിസ്സ്‌ ചെയ്യ്യുടി.....


ഏട്ടാ.... 🥺...


ഓടി ചെന്നു കെട്ടിപ്പിടിച്ചു.... എന്റെ പിന്നാലെ എല്ലാരും വന്നു ചേർന്ന് നിന്നു...


പെട്ടന്ന് അമ്മ വന്നു....

ആഹാ... എല്ലാരും ഇവിടെ നിക്കുവാണോ വായോ ഇറങ്ങാൻ സമയം ആവുന്നു 


അങ്ങനെ ഓഡിറ്റോറിയത്തിൽ എത്തി.... തീരുമാനിച്ചപോലെ തന്നെ ശുഭമുഹൂർത്തത്തിൽ അഗ്നിയെ സാക്ഷിയാക്കി  താലിക്കെട്ടി... അങ്ങനെ ശ്രീവിദ്യ വേണു ഇനി ശ്രീവിദ്യ ദ്രുവ്ദേവ്..


പിന്നിടങ്ങോട്ട് ഫോട്ടോ എടുപ്പ്.. സദ്യ... പിന്നെ ഞാൻ നന്ദനം വീട്ടിലേക്ക്... ഓർക്കുമ്പോൾ ആകെയൊരു വിഷമം... എല്ലാരേം ഞാൻ ഒത്തിരി മിസ്സ്‌ ചെയ്യും... ഇറങ്ങാൻ നേരം എല്ലാരോടും മാറി മാറി യാത്രപറഞ്ഞു ഒത്തിരി കരഞ്ഞു... എന്റെ ഏട്ടന്മാർ വരെ കരഞ്ഞു... പിന്നെ ആരോ വന്നു കാറിൽ കേറ്റി.....


ഒരു മണിക്കൂർ യാത്രക്ക് ശേഷം നന്ദനത്തിൽ എത്തി...


മുന്നിൽ എല്ലാരും നിക്കുന്നുണ്ട് അമ്മ വിളിക്കും പിടിച്ചു നിൽക്കുന്നു... ഞാൻ സൈഡിലേക്ക് ഒന്ന് നോക്കി.. ആൾ എന്നെ നോക്കി കണ്ണുചിമ്മി കാണിച്ചു എന്നിട്ട് വിളക്ക് വാങ്ങാൻ കണ്ണുകൊണ്ട് കാണിച്ചു...

ഞാൻ വിളിക്കു വാങ്ങി വലതുകാൽ വെച്ചു കയറി... ഇവിടെ തന്നെ കാത്തിരിക്കുന്നത് എന്താണെന്നറിയാതെ...




തുടരും....



പിന്നെ പനി ആയിരുന്നു അതാണ്‌ എഴുതാത്തത്... ആരെങ്കിലും കാത്തിരുന്നെങ്കിൽ sorry 🙂


പിന്നെ ഈ great good എന്നൊക്കെ അല്ലാണ്ട് എനിക്കുവേണ്ടി അല്ലേൽ വേണ്ട കഥ എങ്ങനെ ഇണ്ടെന്ന് എങ്കിലും ഒന്ന് കമെന്റ് ചെയ്യ്യാമോ... Plzz..... ആരും ഒന്നും പറയുന്നില്ല 🤷🏼‍♀️നിങ്ങൾക്ക് ഇഷ്ട്ടം ആവുന്നെങ്കിൽ ഞാൻ ഇനി എഴുതുന്നൊള്ളു എന്തെങ്കിലും തെറ്റുകൾ ഇണ്ടെങ്കിൽ അതും പറഞ്ഞു തായോ plzz...

കമന്റ്‌ ഇടണേ... Plzz 💔




ശിവ 💙ആമി 🦋
 

 

 


ആത്മസഖി - 9 💙🦋

ആത്മസഖി - 9 💙🦋

5
1967

  Part 9 വീട്ടിൽ നിറയെ ആളുകൾ ആണ് ഓരോരുത്തർ വന്നു നോക്കിട്ട് പോവുന്നുണ്ട്... ന്താവോ എന്തോ 🤧 പെട്ടനാണ് അവിടെക്ക് മാലാഖയായിട്ട് ദേവൂട്ടി വന്നു രക്ഷിച്ചേ നാത്തൂസ്സ് ഇവിടെ ഇരിക്ക നമ്മുക്ക് റൂമിൽ പോയി ഇതൊക്കെ ചേഞ്ച്‌ ചെയ്യ്യാം... കണ്ണേട്ടൻ അവിടെ ന്തൊക്കെയോ ശെരിയാക്കുവാ... ഒരു കണക്കിന് അതായിരുന്നു ആശ്വാസം നേരെ അവളുടെ കൂടെ പോയി... എല്ലാം ചേഞ്ച്‌ ആക്കി.. ദേവൂട്ടി ആണ് തലേൽ വെച്ചത് എല്ലാം മാറ്റി തന്നെ.. അലമാരയിൽ നിന്നു ഒരു ടോപ്പും ആംഗിളും എടുത്ത് തന്നിട്ട് ഫ്രഷ് ആവാൻ പറഞ്ഞിട്ട് ആള് പോയി... വേഗം തന്നെ കുളിച്ചുവന്നു ഇനി വൈകിട്ട് ചെറിയ റിസപ്ഷൻ വെച്ചിട്ടുണ്ട്