Aksharathalukal

ആത്മസഖി 💙🦋...7

ഭാഗം 7



പിന്നീടുള്ള ഒരാഴ്ച ഡ്രസ്സ്‌ എടുക്കലും ബാക്കി ഒരുക്കങ്ങളും എല്ലാം ആയി ശ്രീമംഗലത്തുകാർ ആകെ തിരക്കിലായിരുന്നു... ചെറിയ രീതിയിൽ നടത്താം എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും പിന്നീട് നല്ല രീതിയിൽ തന്നെ നടത്താൻ തീരുമാനിച്ചു....



മനസിലുള്ളത് ആരോടും പറയാൻ പറ്റാതെ ഉരുകുകയാണവൾ... പലവട്ടം പറയാൻ ശ്രെമിച്ചെങ്കിലും കല്യാണ കാര്യം പറയുമ്പോഴുള്ള എല്ലാരുടേം സന്ദോഷം അവളെ ഏറെ വേദനിപ്പിച്ചു... ഈ സന്ദോഷം താൻ ആയിട്ട് തല്ലിക്കെടുത്തണ്ട എന്നവൾ തീരുമാനിച്ചു...


ഓരോന്നു ശ്രീയുടെ മനസിലേക്ക് വന്നു... പെണ്ണുകാണൽതൊട്ട് ഈ നിമിഷം വരെ... പെട്ടന്നു ഒരാഴ്ച കടന്നു പോയത്... നാളെ തന്റെ നിശ്ചയം... തന്നെ ഇഷ്ട്ടമല്ലാത്ത ഒരാളുടെ കൂടെ ജീവിക്കാൻ പോകുന്നു... നാളെ തന്നിൽ അയാൾക്ക് പകുതി അവകാശം ആവും.... പിന്നീടുള്ള തന്റെ ജീവിതം...

ഓരോന്ന് ആലോചിച്ചു അവളുടെ കവിളുകളെ നനച്ചുകൊണ്ട്  കണ്ണുനീർ ഊഴുകിയിറങ്ങി.... പുറത്തുനിന്നു ഒരു ചെറിയ കാറ്റു തന്റെ ശരീരത്തെ തണുപ്പിച്ചുവെങ്കിലും മനസ്സ് ആളി കാത്തുകയാണ്.....

പെട്ടനാണ് അടുത്തിരുന്ന അവളുടെ ഫോൺ അടിച്ചത്.... കണ്ണുകൾ എല്ലാം തുടച്ചു നോക്കി unknown number...


"ഇതാരായിരിക്കും... ഹ്മ്മ് എടുത്ത് നോക്കാം "


Helo...

ഹേയ്... മിസ്സ്‌ ശ്രീവിദ്യ.... ഓർമ്മയിലേ എന്നെ യുവർ വുഡ്ബീ...


അതു കേട്ടപ്പോൾ ശ്രീയുടെ നെഞ്ചോന്നു പിടഞ്ഞു...


ഹേയ് താൻ കേൾക്കുന്നില്ലേ...


മ്മ്...


Okk ഫുഡ് കഴിച്ചോ...


ഏഹ്.. ന്താ...


എടൊ ഫുഡ് കഴിച്ചൊന്നു


മ്മ്.... (ഈശ്വര ഇയ്യാൾ  ഇത്ര പെട്ടന്ന് മാറിയോ)


Okk എന്നാ ഞാൻ അമ്മേടെ കയ്യിൽ കൊടുക്കാം..
അടുത്തുണ്ട്


(Ohh വെറുതെയല്ല അമ്മ നിർബന്ധിച്ചു സംസാരിപ്പിച്ചതാണ് )


മോളെ....


ആ അമ്മേ... സുഖാണോ...


അമ്മക്ക് സുഖം.. മോൾക്ക് സുഖല്ലേ.. എക്സാം ഒക്കെ എളുപ്പമായിരുന്നോ..


ആഹ്മ്... കുഴപ്പമില്ലായിരുന്നു..


നാളെത്തേക്കുള്ള ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞോ... എല്ലാരും ഉണ്ടോ അവിടെ..


ഒരുക്കങ്ങളൊക്കെ കഴിഞ്ഞോണ്ട് ഇരിക്കുവാ..എല്ലാരും വരുന്നേയുള്ളൂ.. വെല്യച്ഛനും ചെറിയമ്മയും ചിറ്റയും എല്ലാരും ഇന്നല്ലേ വന്നു..


മോൾടെ ശബ്ദം വെല്ലാണ്ട് ഇരിക്കുന്നല്ലോ...


അത്... അത് ചെറിയൊരു ജലദോഷം മരുന്ന് ഇണ്ട് മാറിക്കൊള്ളും..


ആണോ... ഇവൻ മോളെ വിളിക്കാറിലല്ലേ... നാളെ കഴിഞ്ഞാ പിന്നെ വിളിച്ചോളും കേട്ടോ... ഇപ്പൊ ഞാൻ നിർബന്ധിച്ചു വിളിപ്പിച്ചതാ..


മ്മ്....

എന്നാ അമ്മ കണ്ണൻ കൊടുക്കാം.. നിങ്ങൾ സംസാരിക്കുട്ടോ... ശെരി മോളെ...


മ്മ്.. ശെരിയമ്മേ..


ഡീ... ഞാൻ ഫുഡ് കഴിച്ചൊന്നു ചോദിച്ചത് അമ്മ കൂടെ ഉള്ളത്കൊണ്ടാ ഇനി നീ എനിക്ക് നിന്നോട് സ്നേഹം പൊട്ടിമുളച്ചുന്നു വിചാരിക്കണ്ട 😏കേട്ടോടി...


........................


നിനക്കെന്താ ചെവി കേൾക്കില്ല 😡...


അഹ്.. കേട്ടു...


Ok.


Call disconnected


ശ്രീയുടെ മനസ്സിൽ അമ്മയെപറ്റി ആയിരുന്നു ഒരു പാവം സ്ത്രീ... ആ വീട്ടിൽ അയാൾക്ക് മാത്രമേ തന്നെ ഇഷ്ട്ടല്ലാതെ ഇരിക്കു... ബാക്കി എല്ലാരും പാവങ്ങൾ ആണ്....




✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



രാവിലെ തന്നെ മിനി വന്നു  എഴുനേൽപ്പിച്ചു... അഞ്ജുവും അഞ്‌ജലിയും ശ്രീയും കൂടി കുളിച് നേരെ ഒരുങ്ങാൻ പോയി... ബ്യൂട്ടീഷൻ ആണ് ശ്രീയെ ഒരുക്കുന്നത്...


വൈറ്റ് and red മിക്സഡ് ലഹങ്ക ആയിരുന്നു.. അധികം വർക്ക്‌ ഇല്ലെങ്കിലും കാണാൻ നല്ല ഭംഗിയുണ്ട്... മിതമായ ആഭരണങ്ങളും ഒരുക്കവും .. മുടി ചെറുതായി കെട്ടി ബാക്കി അഴിച്ചിട്ടേക്കുവാണ് കുറച്ചു മുല്ലപ്പൂവും വെച്ചിട്ടുണ്ട്... മൊത്തത്തിൽ പറഞ്ഞാൽ ശ്രീയെ കാണാൻ അടിപൊളിയായിട്ടുണ്ട്...

അഞ്ജുവും, അഞ്‌ജലിയും സിദ്ധുവും, അഞ്ചലും, അപ്പുവും അച്ചുവും എന്നുവേണ്ട ശ്രീയുടെ അടുത്ത ബന്ധുക്കൾ എല്ലാം റെഡ് and വൈറ്റ് കളർ ഡ്രസ്സ്‌ കോഡ് ആണ്...



കണ്ണൻ വൈറ്റ് കളർ കസവു ഷർട്ടും മുണ്ടും... മുടിയെല്ലാം കറക്റ്റ് ആയിട്ട് വെട്ടി ഒതുക്കി വെച്ചേക്കുന്നു.. താടിയെല്ലാം നല്ല രീതിയിൽ ട്രീം ചെയ്തിട്ടുണ്ട്... നല്ല ലുക്കിൽ ആണ് ചെറുക്കൻ വന്നേക്കുന്നെ ✨️... ദേവൂട്ടി അടുത്ത് തന്നെ നല്ല സുന്ദരി ആയി നിൽപ്പുണ്ട്.. മനുവും കൂടെയുണ്ട്..


അഞ്ജുവും ഗോപികയും കത്തിയടിക്കൽ ആണ്.. കൂടെ ശ്രീയുടെ ബാക്കി കൂട്ടുകാർ എല്ലാരുമുണ്ട്...


സിദ്ധുവും അഞ്ചലും എല്ലാ കാര്യങ്ങൾക്കും അച്ഛന്മാരുടെ കൂടെ  നടക്കുവാണു..


എന്നാൽ മോതിരം അങ്ങോടട്ടും ഇങ്ങോട്ടും മാറിക്കോള്ളു...

 
അത് കേട്ടതും ശ്രീയുടെ മനസ്സിൽ എന്തോ ഭാരം പോലെ... എല്ലാരുടേം മുഖത്തേക്ക് നോക്കുമ്പോൾ അവരുടെയൊക്കെ സന്ദോഷം കാണുമ്പോൾ അവൾക്ക് ഒന്നിന്നും പറ്റുന്നില്ല..


ചെറുക്കൻ ആദ്യം ഇട്ടൊള്ളു....


കണ്ണൻ അവളുടെ വിരലിൽ അവന്റെ നാമം കൊത്തിയ മോതിരം അണിയിച്ചു...


ഇനി പെൺകുട്ടി...


ശ്രീ എന്തോ ഒന്ന് ആലോചിച്ചതിന് ശേഷം അവന്റെ വിരലിൽ മോതിരം ഇട്ടു കൊടുത്തു...

കണ്ണൻ ശ്രീയെ നോക്കിയൊന്ന് പുച്ഛിച്ചു 😏..

അവൾ അത് മൈൻഡ് ചെയ്യ്യാതെ നേരെ നോക്കി ഇരുന്നു...

ശ്രീമംഗലം വീട്ടിൽ വേണുവിന്റെയും രേവതിയുടെയും മകൾ ശ്രീവിദ്യയും... നന്ദനം വീട്ടിൽ മേനോന്റെയും ഭദ്രയുടെയും മകൻ ദ്രുവ്ദേവും തമ്മിലുള്ള വിവാഹം ഈ മാസം 28 ആം തിയതി രാവിലെ 10ത്തിനും 11നിനും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു....


 എല്ലാവരുടെയും മുഖത്ത് സന്ദോഷം... കണ്ണൻ ശ്രീയെ ഒന്ന് നോക്കി അവൾ ആകെ ഞെട്ടി ഇരിക്കുകയാണ്... കാരണം നിശ്ചയം കഴിഞ്ഞ് കുറച്ചു മാസം കഴിഞ്ഞേ കല്യാണം നടത്തു എന്നാണ് വീട്ടിൽ അവരൊക്കെ പറഞ്ഞിരുന്നത്.. ഇതിപ്പോ ശെരിക്കും പറഞ്ഞ ഇനി 3 ആഴ്ച കൂടി ശ്രീ ശ്രീമംഗലത്തെ കുട്ടിയായിട്ട് ഉള്ളു....


പിന്നീട് ഫോട്ടോ എടുക്കൽ ആയിരുന്നു... ശ്രീയോട് ദേഷ്യം ഒന്നും കാണിക്കാതെ അവർ പറയുന്ന പോസിൽ കണ്ണൻ ശ്രീയെ ചേർത്ത് പിടിച് നിൽക്കുന്നുണ്ട്...


അങ്ങനെ ഭക്ഷണം എല്ലാം കഴിഞ്ഞ് ചെറുക്കന്റെ വീട്ടുകാരൊക്കെ പോയി... ശ്രീക്കുട്ടിക്ക് ശെരിക്കും പറഞ്ഞ കുറച്ചു ആശ്വാസം ആയപോലെ...


ശ്രീമംഗലത്ത് രാത്രി എല്ലാരും കൂടി വർത്താനം പറഞ്ഞിരിക്കുകയാണ്


ശ്രീ മോളെ..... എന്ത് പെട്ടന്നാലേ കല്യാണൊക്കെ ആയത്... ശെരിക്കും ഇപ്പൊ എന്തോ വിഷമം പോലെ നീ പോവുന്നത് ഓർക്കുമ്പോൾ 🥲... അഞ്ചു പറഞ്ഞു....


അച്ഛാ ഇത്ര നേരത്തെ വെച്ചത് എന്തിനാ... 😔ശ്രീ വേണുനോട് ചോദിച്ചു...


അത് മോളെ.. നിശ്ചയം കഴിഞ്ഞ് ഒത്തിരി അങ്ങനെ നീട്ടി ഇടാൻ പാടില്ലാന്ന് തിരുമേനി പറഞ്ഞു... പിന്നെ ഈ മാസം അവസാനം നല്ലൊരു മുഹൂർത്തം ആണ്.... അന്നേരം വിവാഹം കഴിക്കുന്നവരൊക്കെ ശിവപാർവതി പോലെ ആയിരിക്കും എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ അതങ്ങ് തീരുമാനിച്ചു... മോൾക്ക് വേറെ അഭിപ്രായം ഒന്നും ഇല്ലാലോ...


ഇല്ലച്ച... പെട്ടന്ന് കല്യാണം എന്നൊക്കെ കേട്ടപ്പോൾ എന്തോപോലെ... അതുകൊണ്ട് ചോദിച്ചതാ...


എന്റെ ശ്രീമോളെ നീ വിഷമിക്കൊന്നും വേണ്ട അളിയൻ നിന്നെ പൊന്നുപോലെ നോക്കും... അല്ലേ സിദ്ധു...   അഞ്ചൽ പറഞ്ഞു...

പിന്നല്ല.... അവൾ അങ്ങോട്ട് പോയ ഇനി ഇങ്ങോട്ട് വരോന്നു ആണ് എനിക്കിപ്പോ സംശയം... സിദ്ധുവും ഏറ്റുപിടിച്ചു


ഹ്മ്മ്... അളിയൻ  കല്യാണം കഴിഞ്ഞ് എന്റെ ജീവിതം നിങ്ങൾ കണ്ടാ ഇതൊന്നും പറയില്ല ഏട്ടന്മാരെ.... ശ്രീ ആത്മ


നീ എന്താ മോളെ ആലോചിക്കുന്നെ... അഞ്ജലി ചോദിച്ചു...



അത് മിക്കവാറും.. ചേട്ടനെ കുറിച് ആവുല്ലേ 🤣..

അപ്പുവും ശ്രീക്കിട്ട് ഗോൾ അടിച്ചു...


ദേ ചെറുക്കാ നീ വാനിക്കും എന്റെകയ്യിന്ന് 😡


ഇനി അടി കൂടാതെ എല്ലാരും ഫുഡ് കഴിക്കാൻ വന്നേ....രാവിലെ തൊട്ട് നടക്കുന്നതാണ് വേഗം കഴിച്ചട്ടു പോയി കിടന്ന് ഉറങ്ങാൻ നോക്ക്...

 ദേവി എല്ലാരേം വിളിച്ചു..


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കണ്ണനും ഭദ്രയും ദേവൂട്ടിയും കൂടി ഹാളിൽ ഇരിക്കുവാണ്...


മോനെ കണ്ണാ... ശ്രീയെ വിളിക്കണം ഇടക്കൊക്കെ...


ആഹ്മ്... അമ്മേ വിളിച്ചോളാം ഞാൻ...


ഉവ്വ.... ഏട്ടൻ അമ്മ പറഞ്ഞില്ലേൽ വിളിക്കൂലാത്തപോലെ 🙄.....ദേവൂട്ടി ഏട്ടനിട്ട്
 പണിയുവാ 😂


ഡീ... 😡


എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ലേ 😒.. ദേവൂട്ടി എസ്‌കേപ്ഡ്


അവൾ അങ്ങനെ പലതും പറയും മോൻ പോയി കിടന്നോ....


അച്ഛൻ കിടന്നോ അമ്മേ.....


ഇന്ന് രാവിലെ മുതൽ തുടങ്ങിതല്ലേ... കുറച്ചു മുന്നേ തലവേദന എടുക്കുവാണെന്ന് പറഞ്ഞു ഗുളിക കഴിച്ച് കിടന്നു... ഇപ്പൊ ഉറങ്ങിട്ടുണ്ടാവും..


ആഹ്‌ണോ.... എന്നാ ഭദ്രകുട്ടിയും പ്രിയദമന്റെ  കൂടെ പോയി ഉറങ്ങിക്കൊ gudnytz ഉമ്മാ 😘...


ഈ ചെറുക്കന്റെ ഒരു കാര്യം... പോയി ഉറങ്ങിക്കെ കണ്ണാ...


പോവല്ലേ... ഓഹ് ഇനി ഞാൻ പോയില്ലന്നു വേണ്ട 😒

അതും പറഞ്ഞു കണ്ണൻ മുകളിലേക്ക് റൂമിൽ പോയി... ഭദ്ര ലൈറ്റ് എല്ലാം ഓഫ്‌ ആക്കി റൂമിലേക്കും പോയി...

കിടക്കാൻ നേരം തന്റെ ഫോണിൽ ദേവൂ എടുത്ത ഇന്നത്തെ ഒരു pic കണ്ടു... Unexpected ആണ്... ശ്രീ എന്തോ നോക്കി ചിരിക്കുന്നുണ്ട്... താൻ അവളെ ഇടുപ്പിലൂടെ ചേർത്തുപിടിച്ചിട്ടുണ്ട്... 🦋


അവൻ അവളുടെ pic zoom ചെയ്ത് അതിൽ തന്നെ നോക്കി കിടന്നു... ചെറിയൊരു പുഞ്ചിരിയോടെ അവനും മയക്കത്തിലേക്ക് വീണു....✨️






തുടരും......







ശിവ 💙ആമി 🦋


 

 

 

 


ആത്മസഖി 8... 💙🦋

ആത്മസഖി 8... 💙🦋

4.8
2917

അങ്ങനെ 28ആം തിയതി വന്നെത്തി..... കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച കല്യാണത്തിരക്കുകൾ ആയിരുന്നു ശ്രീമംഗലത്തും നന്ദനത്തിലും... രാവിലെ തന്നെ അഞ്ജുവിന്റെ കൂടെ അമ്പലത്തിൽ പോയിരിക്കുകയാണ് നമ്മുടെ ശ്രീ... പോരാളി കുത്തിപ്പൊക്കി രണ്ടാളെയും പറഞ്ഞുവിട്ടു എന്നുവേണം പറയാൻ... അമ്മേ... ഞങ്ങൾ വന്നൂട്ടോ.... ശ്രീയാണ് ആഹ്... പെട്ടന്ന് റൂമിലേക്ക് പോയിക്കോ ബ്യൂട്ടീഷ്യൻ വന്നിട്ടുണ്ട്..... വാടി അഞ്ചു നമ്മുക്ക് പോയി കുറച്ചു പുട്ടി അടിക്കാം 😮‍💨 അയ്യടാ ഞാനൊന്നും ഇല്ലാ...എനിക്ക് ചേച്ചി ഒരുക്കി തന്നോളും... അതാവുമ്പ പുട്ടി അടിച്ചപോലെ ഇരിക്കില്ല ബട്ട്‌ കാണാൻ ലുക്കും കിട്ടും 😌 (അഞ്ജലിയ