അലൈപായുതേ (8)❤️❤️❤️
✍️കിറുക്കി 😘😘😘
പുറത്താരുടെയോ വണ്ടിയുടെ ശബ്ദം കേട്ട് സത്യാ ജനനിലൂടെ നോക്കിയപ്പോൾ രണ്ട് മൂന്നു പോലീസുകാരും പിന്നെ അല്ലാതെ കുറച്ചാൾക്കാരും ആണ്.....
അവൻ വീടിന് വെളിയിലേക്ക് ഇറങ്ങി....
"ഡാ ഞങ്ങളുടെ കൊച്ചിനെ ഇവിടുത്തെ ചെക്കൻ തട്ടിക്കൊണ്ടു പോയേക്കുവാ..... അവനെ ഇങ്ങോട്ട് ഇറക്കി വിടെടാ....... "
അയാളിനെ താൻ ഇതിന് മുൻപ് കണ്ടിട്ടുണ്ട്.... അതെ ഇതവൻ തന്നെ ആണ് ആ പ്രസാദ്.... സത്യക്ക് ദേഷ്യം ഇരച്ചു കയറി.....
"സീ mr... ഇവിടുത്തെ കാശിനാഥന് എതിരെ ഒരു കംപ്ലയിന്റ് കിട്ടിയിട്ടുണ്ട്..... "
അയാളുടെ കൂടെ വന്ന പോലീസ്കാരൻ പറഞ്ഞു.....
"എന്ത് കംപ്ലയിന്റ് ആണ് ഇൻസ്‌പെക്ടർ.....?? "
ആ ചോദ്യം കേട്ട് നോക്കിയ ഇൻസ്‌പെക്ടർ കണ്ടത് വീട്ടിൽ നിന്നും ഇറങ്ങി വരുന്ന ACP സൂര്യനാഥിനെ ആണ്.... അയാൾ ആകെ ഒന്ന് ഞെട്ടി.... ആയാളും കൂടെ ഉള്ളവരും അവനെ കണ്ട ഉടനെ തന്നെ സല്യൂട്ട് കൊടുത്തു.......
ഇതൊക്കെ കണ്ട് അന്തം വിട്ട് നിന്ന പ്രസാദ് അപ്പോൾ ആണ് വീടിനകത്തു നിന്നും ഇറങ്ങി വന്ന ശേഖരനെയും കാശിയെയും കണ്ടത് അയാൾക് ആകെ വിറക്കുന്നത് പോലെ തോന്നി... വർഷങ്ങൾക്ക് മുന്നേ പേടിച്ചു ഓടിയെന്ന വിശ്വസിച്ച ശേഖരൻ ആണോ മഠത്തിൽ ഗ്രൂപ്പിന്റെ ഉടമ....
അച്ഛന്റെയും മക്കളുടെയും മുഖത്തെ ദേഷ്യം കണ്ട് പ്രസാദിന് ഭയം തോന്നി
"ഇൻസ്‌പെക്ടർ... ഇതെന്റെ മക്കൾ ആണ് ACP സത്യനാഥും അഡ്വക്കേറ്റ് സൂര്യയും... ഇവൻ കാശി ഇവിടെ ഗവണ്മെന്റ് കോളേജിൽ ഫൈനൽ ഇയർ M. കോം സ്റ്റുഡന്റ ..... ഇവൻ സ്നേഹിച്ച പെൺകുട്ടിയെ വീട്ടിലെ സാഹചര്യങ്ങൾ കാരണം അവനിന്ന് വിവാഹം ചെയ്യേണ്ടി വന്നു...... അവളെ അല്ലാതെ ആരും തട്ടി കൊണ്ട് വന്നിട്ടില്ല..... അവളുടെ പൂർണ സമ്മതത്തോടെ തന്നെ ആയിരുന്നു വിവാഹം ....... വിശ്വാസം ആയില്ലേൽ താങ്കൾക്ക് മോളോട് തന്നെ ചോദിക്കാം......... "
"ഏയ് ഇല്ല സർ...... സോറി സർ......" സൂര്യയോട് സോറി പറഞ്ഞു കൂടുതൽ ഒന്നും പറയാതെ അവർ അവിടെ നിന്ന് അപ്പോൾ തന്നെ പോയി..... സൂര്യയെ അവർക്ക് നല്ല പോലെ അറിയാം......... ഇത്ര മുറ്റ് സാധനം ഡിപ്പാർട്മെന്റിൽ വേറെ ഇല്ല.....
പ്രസാദും അയാളുടെ കൂടെ വന്ന ഗുണ്ടകളും മാത്രം അവിടെ ബാക്കി ആയി..... അയാൾക്ക് അത് വലിയ ഒരു അടി ആയിരുന്നു...... ആമിയെ കാശി വിവാഹം ചെയ്തു എന്നറിഞ്ഞത് .......
"അച്ഛാ... അച്ഛൻ അകത്തേക്ക് പൊയ്ക്കോ..... ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ...... "കാശി അത് പറഞ്ഞപ്പോൾ ശേഖരൻ പ്രസാദിന് ഒരു കത്തുന്ന നോട്ടം കൊടുത്തു പോയി.....
പ്രസാദിന് ആകെ പേടി ആയി..... കൂടെ വന്നവന്മാരെ ഒന്നിനെയും ഇപ്പോൾ കാണാനില്ല..... പണ്ട് കാശിടെ കോളേജിൽ കയറി ഗുണ്ടായിസം കാണിച്ചപ്പോൾ അതിലെ നേതാവിനെ തന്നെ പഞ്ഞിക്കിട്ടതാണ് കാശി..... അത്കൊണ്ട് തന്നെ കാശിയെ വ്യക്തമായി കണ്ടപ്പോൾ തന്നെ അവന്മാർ സ്കൂട്ട് ആയി..... കൂടെ ഉള്ളവന്മാരോട് അത് നമ്മളെക്കാൾ വലിയ ഗുണ്ട ആണെന്ന് പറഞ്ഞാണ് എല്ലാത്തിനെയും കെട്ടി പെറുക്കി പോയത്......
പ്രസാദിന്റെ ചുറ്റും അവർ മൂന്നുപേരും വട്ടം നടന്നു.... കൈ കരുതും മെയ് കരുതും ആവശ്യത്തിൽ അധികം ഉള്ള മൂന്ന് ആൺമക്കൾ ആണ് ശേഖരന് ഉള്ളതെന്ന് ഒരു ഭയത്തോടെ ആയാൾ ഓർത്തു......
"സ്നേഹിച്ചു കൊതി തീരുന്നതിന് മുന്നേ ഞങ്ങളെ വിട്ട് പോയ മിണ്ടാപ്രാണി ആയ ഞങ്ങളുടെ പൊന്നനിയതിക്ക് വേണ്ടി.... "
"അച്ഛനെയും അമ്മേയെയും കൊന്ന് ആരും ഇല്ലാതാക്കി ഇത്രനാളും ഉപദ്രവിച്ച എന്റെ പെണ്ണിന് വേണ്ടി.... "
"ഇത്ര നാളും നീ ഇല്ലാതാക്കിയ ഓരോ കുടുംബത്തിനും വേണ്ടി.... നീ നശിപ്പിച്ച ഓരോ ജീവിതങ്ങൾക്ക് വേണ്ടി ........ "
അവർ മൂന്ന് പേരും ഓരോന്ന് പറഞ്ഞു നിർത്തി അവനെ നോക്കി..... ഉടനെ തന്നെ മൂന്നും കൂടെ അയാളെ പൊക്കി എടുത്തു വീടിന്റെ ബാക്കിൽ ഉള്ള സ്റ്റോർ റൂം പോലെ ഉള്ള റൂമിലേക്ക് കയറ്റി........ കുറച്ചു നേരം കഴിഞ്ഞാണ് മൂന്ന് പേരും റൂമിൽ നിന്നും ഇറങ്ങിയത്
"എന്തായാലും അവൻ ഇങ്ങോട്ട് വന്ന് നമ്മുടെ പണി കുറച്ചതല്ലേ..... ഇനി ഇവനെ രാത്രിയിൽ തന്നെ മാറ്റാൻ ഉള്ള ഏർപ്പാട് ചെയ്യണം.... ബാക്കിയൊക്കെ ഇനി അവിടെ വെച്ചു.... "
സത്യാ അത് പറഞ്ഞപ്പോൾ തന്നെ ബാക്കി രണ്ട് പേരുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു...... അകത്തു മൂന്നു പേരുടെ പൂണ്ടു വിളയാട്ടം കാരണം പ്രസാദ് ഒന്നങ്ങാൻ പോലും ആകാതെ കിടന്നിഴഞ്ഞു......
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
രാത്രിയിൽ അമ്മ ഫുഡ് കൊണ്ട് വന്നത് ഇതുവരെ കഴിച്ചില്ല.... അമ്മ വാരി തരം എന്ന് പറഞ്ഞതാ..... തീരെ വിശപ്പില്ല....... ഇത്ര നാളും മനസ്സിൽ തോന്നാത്ത സന്തോഷവും സമാധാനവും ഇപ്പോൾ തോന്നുണ്ട്.... ഏട്ടന്മാരും ഏട്ടത്തിമാരും അച്ഛനും അമ്മയും എല്ലാം ആയി ഇതൊരു കൊച്ചു സ്വർഗം തന്നെ ആണ്...... കൂടെ കാശിയും 😍😍
അപ്പോൾ ആണ് റൂം തുറന്നു കാശി വന്നത്.... ആമി അവനെ ഒന്ന് നോക്കി പിന്നെ നോട്ടം മാറ്റി....
"ഫുഡ് കഴിച്ചില്ലേ?? "അവൻ ടേബിളിലേക്ക് നോക്കി ചോദിച്ചു
"വിശക്കുനില്ല..... "
"സമയം കുറെ ആയി...... അല്ല ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് ആണല്ലോ.... "
കാശിയുടെ പറച്ചിൽ കേട്ട് അവളുടെ രണ്ട് ഉണ്ടകണ്ണും ഇപ്പോൾ പുറത്തു വരും എന്നായിട്ടുണ്ട്
അവൾ നിസ്സഹായതോടെ നോക്കിയപ്പോൾ അവൻ ഒരു കണ്ണടച്ച് കാണിച്ചു
"ലൈഫിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്നത് അല്ലെ ഈ ഫസ്റ്റ് നൈറ്റ്.."
അവൻ അത് പറഞ്ഞപ്പോൾ അവൾ മുഖം കുനിച്ചിരുന്നു... കാശി അടുത്ത് വന്നിരുന്നപ്പോൾ അവളുടെ കൈ വിറക്കാൻ തുടങ്ങി...
അവൻ കഴുത്തിൽ കിടന്ന താലി കയ്യിൽ എടുത്തു...... അവൾ കാശിയുടെ മുഖത്തേക്ക് നോക്കി
"ഇതിന്റെ അവകാശത്തിൽ ഒരിക്കലും ഈ ശരീരം കീഴ്പ്പെടുത്താൻ ഞാൻ നോക്കില്ല.... പ്രണയം അതിന്റെ എല്ലാ പരിശുദ്ദിയോടും കൂടി അതിന്റെ പാരമ്യത്തിൽ തന്റെ ഇണക്ക് പകർന്നു നൽകാനാണ് ഈ ശരീരം........ അത് കേവലം കൈക്കരുത്തിൽ ബലമായി
സ്വന്തമാകുന്നവൻ ആണല്ല...... അതുകൊണ്ട് ഈ വിറയൽ വേണ്ട.... വിറക്കണ്ട സമയത്ത് ഞാൻ തന്നെ പറയാം..............
നിനക്ക് 19 വയസ്സേ ആയിട്ടുള്ളു..... ലൈഫിന്റെ എല്ലാ സന്തോഷവും സ്വാതന്ത്ര്യവും അതിന്റെ വര്ണങ്ങളോട് കൂടി കിട്ടണ്ട പ്രായം.... ഈ പ്രായത്തിൽ കേവലം ഒരു താലിച്ചരട് കൊണ്ട് ബന്ധിച്ചിടുക അല്ല വേണ്ടത്.... കുടുംബജീവിതം അതിന്റെതായ സമയത്ത് മതി......
നിന്റെ കൂടെ ഞാൻ കാണും.... അത് ഒരു ഭർത്താവ് എന്ന അധികാരത്തിൽ നിന്റെ ലൈഫ് ഡിസൈഡ് ചെയ്യാൻ അല്ല... നീ സ്വപ്നം കാണുന്ന നിന്റെ ജീവിതം കെട്ടി ഉയർത്താൻ നിന്നെ സഹായിക്കാൻ.... നല്ല ഒരു സുഹൃത്തു കൂടി ആയി.....
കഴിഞ്ഞതെല്ലാം മറന്നിട്ട് പുതിയൊരു ജീവിതം നീ തുടങ്ങണം.... നിന്റെ പിറകിൽ അല്ല... കൂടെ ഒരു കൈത്താങ്ങായി... കാലിടറുമ്പോൾ നിന്നെ നയിക്കാൻ ഞാൻ കാണും എപ്പോഴും........ "
ആമിയുടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകി..... അവൻ അത് തുടച്ചു കൊടുത്തു.....
"I have a gift for u😉... "അവൻ അത് പറഞ്ഞപ്പോൾ ആമി ഒരതിശയത്തോടെ അവനെ തന്നെ നോക്കി
കാശി വെളിയിൽ പോയി കുറച്ചു കഴിഞ്ഞു വന്നു..... കയ്യിൽ അത്യാവശ്യം നല്ല വലുപ്പമുള്ള ഒരു ടെഡി ബിയർ ആയിരുന്നു..... നല്ല റെഡ് കളറിലെ..... അവൾ അത്ഭുതത്തോടെ അത് നോക്കി
"ഞാൻ ദേ തൊട്ടപ്പുറത്തെ റൂമിൽ കാണും.... നിനക്ക് എന്ത് അത്യാവശ്യം വന്നാലും വിളിച്ചാൽ മതി.... ഈ ബാൽക്കണി ഈ രണ്ട് റൂമിനും കോമൺ ആണ്.... പിന്നെ രാത്രിയിൽ കൂട്ടിന് കെട്ടി പിടിച്ചു കിടക്കാൻ ഞാൻ നിനക്ക് തരുന്ന ഒരു ചിന്ന ഗിഫ്റ്......കുട്ടൂസ്..... അതാ ഇതിന്റെ പേര്.....നന്നായിട്ട് നോക്കിക്കോളണം അല്ലെ കുട്ടൂസിന് ദേഷ്യം വരും..... "
ഒരു ചിരിയോടെ അതും പറഞ്ഞു അവൻ അതിനെ അവൾക്ക് കൊടുത്തു.....
ആമിക്ക് അത് നല്ലോണം ഇഷ്ടായി..... അവൾ അതിനെ ഒരത്ഭുതത്തോടെ നോക്കി....
കാശി കട്ടിലിൽ ഇരുന്ന് കാലിലെ പുതപ്പ് മാറ്റി നോക്കി.... അവൻ കാലിൽ പതിയെ തൊട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി അവനെ നോക്കി.... അവൻ ആ മുറിവിൽ പതിയെ തലോടി
ആമി കുട്ടൂസിനെ നോക്കി ഇരിക്കുക ആണ്..... അവളുടെ മുഖത്തെ ആ ചിരിയും കൂടെ തെളിഞ്ഞു നില്കുന്ന നുണക്കുഴി കൂടി കണ്ട് അവൻ പതിയെ അവൾക്ക് അരികിലേക്ക് ഇരുന്നു...... ആമി അവനെ നോക്കി പിന്നെ മുഖം താഴ്ത്തി
"പേടിയാണോ എന്നെ...... "കാശി ചോദിച്ചു
അവൾ അല്ല എന്ന് തലയാട്ടി
"വെറുപ്പാണോ അതോ ദേഷ്യമാണോ "
അവൾ അല്ല എന്ന് തല ആട്ടി
"ഇഷ്ടം ആണോ..... "
ആ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല...... അവൾ അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു
കാശി ആ നുണക്കുഴിയിലേക്ക് ചുണ്ട് ചേർത്തു..... കുറച്ചു സമയം അവൻ ആ ചുണ്ടുകൾ വേർപെടുത്തിയില്ല......
ആമി കണ്ണുകൾ പതിയെ അടച്ചു..... അവന്റെ ചുംബനം ........ ആ ചുണ്ടുകളിലെ ചൂടിനോട് പോലും തന്റെ ഉള്ളിൽ പ്രണയം മൊട്ടിടുക ആണ് .... അവന്റെ ആദ്യ പ്രണയം താൻ ആണ്..... പിന്നീട് സംഭവിച്ചതെല്ലാം അമ്മ പറഞ്ഞറിയാം
കാശിക്ക് എന്തോ അധരങ്ങൾ ആ നുണക്കുഴിയിൽ നിന്നും എടുക്കാൻ തോന്നിയില്ല...... ആദ്യ കാഴ്ചയിൽ തന്നെ തന്റെ ഹൃദയം കവർന്നത് ഇതാണ്.....
"ഉമ്മ വെക്കുന്നതിൽ പ്രെശ്നം ഉണ്ടോ..... "അവന്റെ ചോദ്യത്തിന് അവൾ ഒരു ചിരി മാത്രം നൽകി.....
കാശി കൈ കഴുകി വന്നു അവൾക്ക് ആഹാരം വാരി കൊടുക്കാനായി എടുത്തു
"ഞാൻ തനിയെ കഴിക്കാം..... "
ആമി പറഞ്ഞിട്ടും അവൻ അത് മൈൻഡ് ആക്കാതെ അവൾക്ക് ഫുഡ് കൊടുത്തു..... ഓരോ തവണ ആഹാരം കൊടുക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു..... അവിടെ ആയിരുന്നപ്പോൾ എല്ലാവരും കഴിച്ചിട്ട് ബാക്കി ഉണ്ടേൽ മാത്രം... അതായിരുന്നു തന്റെ ഭക്ഷണം...... കഴിച്ചോ എന്ന് ചോദിയ്ക്കാൻ ഋഷി വന്നാലും കുഞ്ഞമ്മ തടയുമായിരുന്നു......
കാശി വെള്ളം കൊണ്ട് വന്നു അവളെ കൈ കഴുകിപ്പിച്ചു..... അവൾ കിടന്നപ്പോൾ ആണ് അവൻ അവിടെ നിന്നും പോയത്..... ആമി കുട്ടൂസിനെ കെട്ടിപിടിച്ചു കിടന്നു
കാശി റൂമിൽ നിന്നും ഇറങ്ങിയപ്പോൾ സൂര്യയും മീരയും ഹാളിൽ ഉണ്ട്..... അവൻ വന്നത് അറിഞ്ഞിട്ടില്ല.... അവിടെ ഒരു കൊച്ചു റൊമാന്റിക് സീൻ ആണ്..... ഭിത്തിയിൽ ചാരി നില്കുന്ന താരയെ ലോക്ക് ആക്കി അവളോട് ചേർന്നു നിൽക്കുക ആണ് സൂര്യ......
ബെസ്റ്റ്..... ഇന്നത്തെ എന്റെ സാഹചര്യത്തിന് പറ്റിയ സീൻ... ഈ പൊലീസിന് റൂമിൽ എങ്ങും സ്ഥലം ഇല്ലേ......🙈🙈🙈 അതും ആലോചിച്ചു കാശി ഒന്ന് ചുമച്ചു.... അപ്പോൾ തന്നെ രണ്ടും അകന്നു മാറി.... കാശി അകത്തേക്ക് നടന്നപ്പോൾ സൂര്യ ഇങ്ങനെ പറഞ്ഞു
"ടീ കെട്ടിയോളെ..... ലോക ചരിത്രത്തിൽ ഇതാദ്യം ആയിരിക്കും സ്വന്തം ഫസ്റ്റ് നെറ്റിന് കെട്ടിയോൾക്ക് കെട്ടിപിടിച്ചു കിടക്കാൻ ഒരു പാവക്കുട്ടിയെ കൊടുത്തു കെട്ടിയോൻ ഇങ്ങനെ വന്നു നില്കുന്നെ........ "
എങ്ങനേലും ഒന്ന് മൂഡ് ആയി വന്നപ്പോൾ... തെണ്ടി.... നീ നശിപ്പിച്ചില്ലേ...... എന്ന രീതിയിൽ സൂര്യ അവനെ നോക്കി
"പണ്ട് ACP സർ മീനാക്ഷിക്ക് വാങ്ങിയെന്റെ അത്ര വലിപ്പം ഇല്ല.... അല്ലേടാ...... "
കാശിയുടെ ചോദ്യം കേട്ട് മീര അവനെ നോക്കി
"ആ ഏട്ടത്തി.... അത് പിന്നെ..... ഏട്ടന്റെ ex മീനാക്ഷി..... അവൾക്ക് വാങ്ങിയ കാര്യമാ...... "
അത് കേട്ടപ്പോൾ മീര നിങ്ങൾ ഇങ്ങ് വാ എന്നുള്ള രീതിയിൽ അവനെ നോക്കി കലിപിച്ചിട്ട് പോയി...... കാശിയെ നോക്കി ദഹിപ്പിച്ചിട്ട് പിറകെ സൂര്യയും..... ഒരു ചിരിയോടെ കാശി അകത്തേക്ക് പോയി.....
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
രാവിലെ എണിറ്റു ബ്രഷ് ചെയ്തിട്ട് കട്ടിലിൽ തന്നെ ഇരിക്കുക ആണ് ആമി.... കാലിന് ഇപ്പോഴും നല്ല വേദന ഉണ്ട്..... അപ്പോൾ ആണ് കാശി വന്നത്
"മോർണിംഗ്..... "അവൻ ഒരു ചിരിയോടെ വിഷ് ചെയ്തിട്ട് റൂമിലെ ജന്നലും കതകും തുറന്നു..... ബാൽക്കണി കായലിനോട് ഫേസ് ചെയ്ത് ആണ്.....
"ഇപ്പോൾ നല്ല രസമാ ആ കായലിന്റെ സൈഡിൽ പോകാൻ..... നമുക്ക് പോയാലോ ... "
"എനിക്ക് നടക്കാൻ..... "ആമിക്ക് അത് പറ്റില്ലായിരുന്നു
"മ്മ് ശെരി..... "അത് പറഞ്ഞിട്ട് അവൻ അവളുടെ അടുത്ത് വന്നു
"നീ ദേ പയ്യെ എന്റെ രണ്ട് തോളിലൂടെ കയ്യിട്ട് പിടിച്ചോ.... നിന്നെ ഞാൻ കൊണ്ട് പോകാം...... "
"വേണ്ട എനിക്ക് പേടിയാ..... "ആമി പറഞ്ഞു
"അങ്ങനെ പേടിച്ചാൽ എങ്ങനാ.... നിന്നെ ഞാൻ താഴെ വീഴ്ത്തില്ല..... ഇതേ വർഷങ്ങളായി workout ചെയ്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ബോഡിയ .....ഈ ഈർക്കിൽ പോലെ ഇരിക്കുന്ന നിന്നെ പൊക്കാൻ ഇതിന്റെ ആവശ്യം പോലും ഇല്ല..... എന്നെ വിശ്വാസം ഉണ്ടേൽ വാ...... "
അവൻ തിരിഞ്ഞു അവൾക്ക് പിടിക്കാൻ പാകത്തിന് നിന്നപ്പോൾ ആമി ആ കഴുത്തിലൂടെ കൈ ചേർത്തു...... കാശി അവളുടെ കാലുകളും രണ്ടും വയറിലൂടെ ചുറ്റി എടുത്തു കുഞ്ഞു പിള്ളേരെ കൊണ്ട് പോകുന്ന പോലെ അവളെയും കൊണ്ട് താഴേക്ക് പോയി..... അവന്റ ശരീരത്തിനോട് ചേർന്നപ്പോൾ അവൾക്ക് ഉള്ളിൽ ഒരു ചാറ്റൽ മഴ പെയ്ത സുഖം തോന്നി 😍😍😍😍
താഴെവന്നപ്പോൾ കണ്ട കാഴ്ച കണ്ട് അവൾക് ഒരുപാട് സന്തോഷം ആയി..... സൂര്യൻ കായലിന്റെ തൊട്ട് മുകളിൽ എന്നാ പോലെ ആണ് തോന്നുന്നത്...... അതും നല്ല കുങ്കുമ നിറത്തിൽ...... കായലിൽ അവിടെ അവിടെ ആയി കുറച്ചു വള്ളക്കാരും....
ആമി ആ കാഴ്ചയിൽ മതി മറന്നിരുന്നപ്പോൾ ആണ് കാശി അവൾക്കുള്ള കോഫിയുമായി വന്നത്.... കാശിയും മുന്നിലേക്ക് തന്നെ നോക്കി ഇരിക്കുക ആണ്..... ആമി ഇടം കണ്ണിട്ട് അവനെ നോക്കി.... അവന്റെ ചുണ്ടിൽ തത്തി കളിക്കുന്ന പുഞ്ചിരിയിൽ താൻ അടിമ ആകുന്ന പോലെ...... ആമിക്ക് ഉള്ളിൽ അവനോട് പല വികാരങ്ങളും തോന്നി
തന്നെ ഒരു കുഞ്ഞിനെ പോലെ ആണ് അവൻ കെയർ ചെയ്യുന്നത്.... തനിക്ക് നഷ്ടമായത് പലതും ഇന്നവൻ തിരികെ തരുന്നുണ്ട്........ അവൾക്ക് എന്തോ ഉള്ളിൽ അവനോട് ഒരുതരം possesiveness പോലും ഉടലെടുക്കുന്നു എന്ന് തോന്നി.......
കാശി തിരികെ അവളെ കയ്യിൽ കോരി എടുത്താണ് കൊണ്ട് പോയത്.... ആ കയ്യിന്റെ സുരക്ഷയിൽ ആമി ആ നെഞ്ചിലേക്ക് ചേർന്നു കിടന്നു...... അവളെ ചേർത്തു പിടിച്ചു അവനും 😍😍😍😍😍😍😍
തുടരും.......... ❤️