അലൈപായുതേ (9)❤️❤️❤️
✍️കിറുക്കി 😘😘😘
രാവിലെ കുളിച്ചിട്ട് വന്നപ്പോൾ ആണ് ആമി ബെഡിൽ ഇരുന്നു ഫോണിൽ കളിക്കുന്ന ഐഷുനെ കണ്ടത്...... അവൾക്ക് ഒരുപാട് സന്തോഷമായി
"ഐഷു....... "ആ വിളി കേട്ടപ്പോൾ ആണ് ഐഷു തിരിഞ്ഞ് നോക്കുന്നെ.....
"ആമി...... "അതും വിളിച്ചു അവൾ വേഗം ആമിയെ കെട്ടിപിടിച്ചു...... രണ്ട് പേരും പരസ്പരം കുറെ കരഞ്ഞു
അവൾ ആമിയുടെ കഴുത്തിലെ താലിയിലേക്ക് നോക്കി
"നിന്റെ വേദനകൾ എല്ലാം അവസാനിച്ചു..... ഇതിലും സുരക്ഷിതമായ ഒരു ഇടം നിനക്കില്ല..... വിശാൽ ചേട്ടൻ എല്ലാം പറഞ്ഞു.... ഈ വീട്ടിലുള്ളവർ എല്ലാം നല്ല മനസ്സുള്ളവരാ..... എനിക്ക് എന്ത് സന്തോഷം ആയെന്നോ..... "അതും പറഞ്ഞു രണ്ട് പേരും കെട്ടിപിടിച്ചു
ഐഷു ആമിയോട് കുറെ സംസാരിച്ചു.... കോളേജിൽ പോകാൻ ടൈമ് ആയപ്പോൾ അവൾ പോകാൻ തുടങ്ങി.....
"എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്യാം എന്ന് കാശി ചേട്ടൻ പറഞ്ഞു..... നീയിനി കുറച്ചു കൂടി കഴിഞ്ഞിട്ടേ വരു എന്നും പറഞ്ഞു..... നീയിനി നല്ലോണം റസ്റ്റ് എടുത്തിട്ടൊക്കെ വന്നാൽ മതി..... "
"ഐഷു ....... കോളേജിൽ ആരും ഇതൊന്നും അറിയണ്ട..... "
"അതെല്ലാം കാശി ചേട്ടൻ പറഞ്ഞു..... പിന്നെ എങ്ങനാ നിന്റെ കെട്ടിയോൻ റൊമാന്റിക് ആണോ.......അത് ആയിരിക്കും അല്ലെ.... നിന്റെ നുണക്കുഴി കണ്ടപ്പോഴേ ആൾ ഫ്ലാറ്റ് ആയത് അല്ലെ........ "
"പോ ഐഷു...... കാശി അങ്ങനെ അല്ല....... "
"കാശിയോ..... "
"മ്മ്.... അങ്ങനെ വിളിച്ചാൽ മതി എന്ന് പറഞ്ഞിട്ടുണ്ട്...... "
"അല്ല എങ്ങനെ അല്ലെന്ന്..... അയ്യേ അപ്പൊ അങ്ങേരൊരു മുരടൻ ആണോ...... "ഐഷു ഇടം കണ്ണിട്ട് ചോദിച്ചു
"ഐഷു വേണ്ട..... he is good 😍😍... "
"എന്തോ എങ്ങനെ....... നടക്കട്ടെ.... പെണ്ണിന്റെ മുഖം ആകെ തുടുത്തല്ലോ.... "
ഐഷു അതും പറഞ്ഞു അവൾക്ക് ഒരു ഉമ്മയും കൊടുത്തു പോയി.... ആമിടെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി നിന്നു
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
എല്ലാരും പോയപ്പോൾ ആമി താഴെ വന്നു അമ്മയെ അടുക്കളയിൽ സഹായിച്ചു..... അവിടെ ഒരുപാട് ജോലിക്കാരുണ്ട്.... അമ്മ കുറെ തവണ പോകാൻ പറഞ്ഞിട്ടും അവൾ അവിടെ തന്നെ നിന്നു...... അമ്മക്ക് ആ നിഷ്കളങ്കമായ മുഖം കണ്ടിട്ട് പിന്നെ മറുത്തൊന്നും പറയാൻ തോന്നിയില്ല.....
ഇന്നായപ്പോൾ കാലിന് നല്ല മാറ്റം ഉണ്ട്.... അത്കൊണ്ട് അമ്മയുമായി ഇന്ന് വീട് മുഴുവൻ ചുറ്റി നടന്നു..... രേവതിക്ക് എന്തോ അവളോട് വല്ലാത്ത സ്നേഹം തോന്നി....... അവളിലെ ആ നൈർമല്യം........ആ ചിരിയും എല്ലാം അവർക്ക് ഏറെ ഇഷ്ടമായി...... അത്ര നാളും ഒരു പെണ്ണിനോടും പ്രണയം തോന്നാതിരുന്ന കാശിക്ക് എന്ത് കൊണ്ട ഈ സുന്ദരിയോട് കണ്ട മാത്രയിൽ തന്നെ ഇഷ്ടം തോന്നിയത് എന്ന് അവർക്ക് മനസിലായി
ഉച്ചക്ക് അമ്മ തന്നെ ആണ് അവൾക്ക് ആഹാരം കൊടുത്തത്...... അമ്മ അവൾക്ക് കാശിയുടെ കുറച്ചു പഴയ ഫോട്ടോസ് എല്ലാം കാണിച്ചു കൊടുത്തു...... അമ്മയുടെ കുസൃതി കണ്ണനെ കുറിച്ച് കേട്ടപ്പോൾ അവളുടെ ചുണ്ടിലും ചിരി വിരിഞ്ഞു.....
അവർ എല്ലാവരും ഇനി വരാൻ സന്ധ്യ ആകും.... കാശി ക്ലാസ് കഴിഞ്ഞു വന്നാൽ ഉടൻ തന്നെ ജിമ്മിലോ അല്ലെങ്കിൽ ഫുട്ബോൾ കളിക്കനോ പോകും എന്ന് അമ്മ പറഞ്ഞു.....
അമ്മ നിർബന്ധിച്ചോണ്ട് ആണ് ഉച്ചക്ക് കുറച്ചു സമയം കിടക്കാൻ വന്നത്.... ബെഡിൽ കിടക്കുന്ന കുട്ടൂസിനെ കണ്ട് അവൾ അതിനെ കയ്യിൽ എടുത്തു...... അവൾക്ക് എന്തോ കാശിയെ വല്ലാണ്ട് മിസ് ചെയ്തു.... അവനെ ഒന്ന് കാണണം എന്ന് തോന്നുവാ..... അവൾ ബെഡിലേക്ക് കിടന്നു കുട്ടൂസിനെ കെട്ടിപിടിച്ചു..... ഇന്നലെ അവൻ ഉമ്മ തന്നത് ഓർത്തപ്പോൾ അവൾ ഒരു ചിരിയോടെ കണ്ണുകൾ ഇറുക്കി അടച്ചു......... പിന്നെ ഒരു കണ്ണ് തുറന്നു കുട്ടൂസിന് ഒരുമ്മ കൊടുത്തു 😘🙈🙈
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
അടുത്താരോ ഇരിക്കുന്ന പോലെ തോന്നിയിട്ട് ആണ് അവൾ കണ്ണ് തുറന്നത്.... നോക്കിയപ്പോൾ കാശി ആണ്...... കാശി വന്നപ്പോൾ കുട്ടൂസിനെയും കെട്ടിപിടിച്ചു കിടക്കുന്ന ആമിയെ ആണ് കണ്ടത്.... അവനെന്തോ അവളെ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി..... ഇത്ര നേരവും വല്ലാത്തൊരു വീർപ്പു മുട്ടൽ ആയിരുന്നു.......
ആമി എണിറ്റു...... അവൻ തന്നെ തന്നെ നോക്കുന്ന കണ്ട് ആമിക്ക് എന്തോ പോലെ തോന്നി....
കാശി അവൾക്ക് നേരെ ഒരു ഫയൽ നീട്ടി
"ഋഷി തന്നതാ ...... നിന്റെ സെർട്ടിഫിക്കറ്റസ...... "
"ഋഷി..... അവനു സുഖാണോ..... "
"മ്മ് അതെ..... അവൻ ഇങ്ങോട്ട് വരും.... നിന്നെ കാണാൻ..... ഞാൻ അവനു മെസ്സേജ് അയച്ചിരുന്നു..... സര്ടിഫിക്കറ്റ്സ് ആവശ്യം ആണല്ലോ........ "
"വേറെ ഒന്നും തന്നില്ലേ...... "
"ഇല്ലാ എന്തെങ്കിലും ഉണ്ടോ ...."
ഇല്ലെന്നവൾ തലയാട്ടി... അവൻ അവിടെ നിന്നും റൂമിലേക്ക് പോയി.... ബാഗിൽ നിന്നും അവളുടെ ഡയറി എടുത്തു..... ഇന്ന് ഋഷി തന്നത് ആണിത്..... എന്തോ അത് കൊടുക്കാൻ തോന്നിയില്ല..... ഒരുപക്ഷെ ഇതായിരിക്കും അവൾ അന്വേഷിച്ചത്....
ഇന്ന് ഉച്ചക്ക് ശേഷം ലീവ് എടുത്തിട്ട് ബീച്ചിൽ പോയി അവൻ ഇത് കുറെ വായിച്ചു..... അതിൽ ഒന്നും ആ വീട്ടിലെ അവളുടെ ജീവിതത്തിനെകുറിച്ചില്ല..... ഋഷി പോലും ഇന്നത് പറഞ്ഞു തന്റെ മുന്നിൽ കരഞ്ഞു.... അവളെ പൊന്നു പോലെ നോക്കണം എന്ന് മാത്രം ആണ് അവൻ പറഞ്ഞത്... ഡയറി മുഴുവൻ അവളുടെ ഓരോ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആണ്...... പിന്നെ അവളുടെ പ്രണയത്തെ കുറിച്ചാണ് കാശിനാഥനെ കുറിച്ച്...... ❤️❤️
കാശി ഡയറി സൂക്ഷിച്ചു അലമാരയിൽ വെച്ചിട്ട് മറ്റെന്തോ എടുത്തു ആമിയുടെ റൂമിലേക്ക് പോയി..... അവൾ കട്ടിലിൽ ഇരിക്കുക ആയിരുന്നു.... കാശി അവിടെ മുട്ടു കുത്തി ഇരുന്നു അവളുടെ കാലുകൾ കയ്യിൽ എടുത്തു.... ആമിക്ക് അവനെന്താ ചെയ്യുന്നേ എന്ന് മനസിലായില്ല..... അവളുടെ പാദസ്വരം അവൻ ആ കാലിൽ കെട്ടികൊടുത്തു.... ഒന്ന് അവന്റെ കയ്യിൽ ഉണ്ടായിരുന്നു.... മറ്റേത് ഇന്ന് ഋഷി കൊണ്ട് വന്നു....
"ഈ കാലിങ്ങനെ ഒഴിഞ്ഞു കിടക്കുന്ന കാണാൻ ഒരു ചേലില്ല...... പിന്നെ വെള്ളി പാദസരത്തിന്റെ കാര്യം ഞാൻ മറന്നിട്ടില്ല..... അതെനിക്ക് മാത്രം കാണാൻ ആയി..... അതിന്റെ കിലുക്കം എനിക്ക് മാത്രം കേൾക്കാൻ ആയി ഞാൻ അത് വാങ്ങി നൽകാം....
നിന്റെ പാദങ്ങളിൽ അതിങ്ങനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പോലെ എന്റെ പ്രണയം നിന്റെ ആത്മാവിൽ ചുറ്റിവരിയുമ്പോൾ ഞാൻ അത് നൽകാം....... 😍😍😍"അതും പറഞ്ഞവൻ ആ കാൽപാദങ്ങളിൽ ചുംബിച്ചു
അവന്റെ വാക്കുകളും ആ ചുംബനവും അവളുടെ ഉള്ളിൽ അലകൾ സൃഷ്ടിച്ചു....... ആമി ആ ചുംബനത്തിൽ ലയിച്ചു
രാത്രിയിൽ ആമി വെറുതെ ഇരുന്ന് ബോർ അടിച്ചു..... ഏട്ടത്തിമാർ ഇന്ന് വൈകും എന്ന് അമ്മ പറഞ്ഞിരുന്നു.... അമ്മയും അച്ഛനും അവരുടെ ലോകത്താണ്...... ആമി പതിയെ വെളിയിൽ ഇറങ്ങി കാശിയുടെ റൂം കണ്ട് അങ്ങോട്ട് കയറി
അവിടെ ആരും ഇല്ലാ.... റൂമൊക്കെ നല്ല അലമ്പ് ആണ്.... ഡ്രെസ് എല്ലാം അവിടവിടെ ഇട്ടിട്ടുണ്ട്.... ഒരു സൈഡിൽ കുറെ ബുക്സ്, ഫുട്ബാൾ, ഒരു പഞ്ചിങ് ബാഗ്..... എല്ലാം ഉണ്ട്... നടുക്ക് വിശാലമായ കട്ടിലും..... അമ്മ ഇന്ന് പറഞ്ഞത് അവൾ ഓർത്തു അധോലോകം ഒരിക്കലും വൃത്തി ആയി കിടക്കില്ലെന്ന്..... അവൾക്ക് ചിരി വന്നു......
ബുക്സ് ഇരിക്കുന്ന കണ്ട് അവൾ അതിൽ നിന്ന് ഒരെണ്ണം എടുത്തപ്പോൾ ആണ് ഒരു പാറ്റ..... അത് ആമിയുടെ ദേഹത്തേക്ക് കയറിയപ്പോൾ അവൾ നന്നായി പേടിച്ചു...... അതിനെ എങ്ങനെയോ തട്ടി കളയാൻ നോക്കിയിട്ടും അത് പോകുന്നില്ല...
അപ്പോൾ ആണ് കുളിച്ചിറങ്ങിയ കാശിയെ ആമി കണ്ടത്..... അവൻ ഒരു ജീൻസ് പാന്റ് ഇട്ട് ഷർട്ട് ഇടാതെ തല തുവർത്തുകയായിരുന്നു..... അപ്പോൾ ആണ് അവൻ ആമിയെ കണ്ടത്.....
ആമി മറ്റൊന്നും ചിന്തിക്കാതെ കാശിയെ പോയി കെട്ടിപിടിച്ചു..... കാശി ആകെ വല്ലാതായി..... അവളുടെ ദേഹത്തിന്റെ ചൂട് ഇപ്പോൾ നന്നായിട്ട് അറിയുന്നുണ്ട്..... അവൾ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയാണ് നില്കുന്നത്..... അവനു ഉള്ളിൽ ഒരു വിറയൽ ഉണ്ടായി.....
പാറ്റ.... പാറ്റ.... എന്നാണ് അവൾ പറഞ്ഞത് അപ്പോൾ ആണ് അവൻ അവളുടെ കയ്യിലായി ഇരിക്കുന്ന കുഞ്ഞു പാറ്റയെ കണ്ടത്..... അവൻ അതിനെ കൈ കൊണ്ടെടുത്തു.... ആമി ഇപ്പോഴും അങ്ങനെ തന്നെ ആണ് നില്കുന്നത്.......
"ആമി നോക്കിയേ..... ഇതൊരു കുഞ്ഞു പാറ്റ അല്ലെ... ദേ ഇതൊന്നും ചെയ്യില്ല.... "
ആമി അവന്റെ നെഞ്ചിൽ നിന്നും പതിയെ മുഖം പൊക്കി നോക്കി.... അവൾ അവന്റെ നെഞ്ചിൽ ചാരി തന്നെ ആണ് നിൽക്കുന്നത്....
"വേണ്ട കാശി.... എനിക്ക് പേടിയാ..... "
അവൻ അതിനെ ഒരു ചിരിയോടെ ജനലിലേക്ക് വെച്ചു.... അത് അപ്പോൾ തന്നെ അവിടെ നിന്ന് ഇഴഞ്ഞു പോയി
"ആമി ദേ അത് പോയല്ലോ.... "
ആമി തല പൊക്കി അവന്റെ കയ്യിലേക്ക് നോക്കി..... അവൾക്ക് ശ്വാസം നേരെ വീണു .... അപ്പോൾ ആണ് അവൾക്ക് താൻ ഇത്ര നേരവും അവന്റെ നെഞ്ചിൽ ചേർന്നാണ് നിന്നത് എന്ന് മനസിലായത്..... ആമി അവന്റെ കൈയിൽ നിന്നും മാറി പോകാൻ നോക്കി.... എന്നാൽ കാശി അവളെ ചേർത്തു പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു.....
അവൻ കതക് അടഞ്ഞു കിടക്കുക ആണോ എന്ന് നോക്കി..... അവളോട് കുറച്ചൂടെ ചേർന്നു നിന്നു... ആമിക്ക് തന്റെ ഹൃദയം ഇപ്പോൾ പൊട്ടിപ്പോകും എന്ന് തോന്നി..... അവന്റെ ദേഹത്തിന്റെ തണുപ്പ് അവളുടെ ദേഹത്തേക്കും വ്യാപിക്കുന്നതായി അവൾക്ക് തോന്നി..... ആമി അവന്റെ കണ്ണിലേക്ക് നോക്കി..... ഏതോ മാന്ത്രിക വലയത്തിലേക്ക് വീണു പോയ പോലെ തോന്നി അവൾക്ക്.....
ആമി കണ്ണുകൾ പിൻവലിച്ചു താഴത്തേക്ക് നോക്കി നിന്നു.....
"പാറ്റയെ ഇത്ര പേടി ആണോ.... "
അവൾ അതെ എന്ന് തലയാട്ടി....
"പിന്നെ എന്തിനെയാ പേടി...... "
ആമി ഒന്നും മിണ്ടിയില്ല....
"ആമി നീ ഇപ്പോൾ ഈ ലോകത്തു ഏറ്റവും അധികം സ്നേഹിക്കുന്നെ ആരെയാ......???????. "
ആമിക്ക് ആ ചോദ്യത്തിന് ഉത്തരം അറിയാം എങ്കിലും അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി
"പറയെടാ.... നിനക്ക് ആരെയാ ഇഷ്ടം...... "
അവന്റെ ചോദ്യത്തിന് അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി.....കാശി ആ കണ്ണുകൾ തുടച്ചു......
"കാശിയെ...... "അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.... കാശിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം തോന്നി.... അവൾക്ക് വെറുപ്പ് ആണോ എന്നൊരു ചിന്ത അവനിൽ ഉണ്ടായിരുന്നു...... ഇപ്പോൾ അത് മാറി
"ആമി i want to kiss u😗..... "
ആമി അവനെ ഞെട്ടലോടെ നോക്കി
"എനിക്ക് ഇപ്പോൾ നിന്നോട് തോന്നുന്ന പ്രണയം.... എന്റെ ഉള്ളിലുള്ള വികാരം... അതെല്ലാം വാക്കുകൾക്ക് അതീതമാണു..... ഒരു തവണ ആമി പ്ലീസ്....... "
ആമി ഒരു പുഞ്ചിരിയോടെ അവനെ നോക്കി..... കാശി അവളുടെ ഇടുപ്പിലൂടെ കൈ ചേർത്തു അവളെ ചുറ്റി വരിഞ്ഞു..... കാശി അവളുടെ അധരങ്ങളിലേക്ക് തന്റേത് അടുപ്പിച്ചപ്പോൾ ആമി പെട്ടെന്ന് തല മാറ്റി
"നോവിക്കല്ലേ...... "
അവൾ അത് പറഞ്ഞപ്പോൾ കാശി ചിരിയോടെ അവളുടെ പിന്കഴുത്തിലൂടെ കൈ ചേർത്തു പിടിച്ചു അവളുടെ മുഖം അവനിലേക്ക് അടുപ്പിച്ചു...... ഒട്ടും നോവിക്കാതെ ശ്രേദ്ധയോടെ അവൻ ആ കീഴ്ചുണ്ട് നുകർന്നു..... പിന്നീട് പതിയെ ആ മേൽചുണ്ടും..... ആ ചുംബനത്തിന്റെ ലഹരി തന്റെ സിരയിൽ ആകെ പടർന്നു കയറുന്ന പോലെ ആമിക്ക് തോന്നി.... അവൾ പെരുവിരലിൽ ഉയർന്നു പൊങ്ങി......
ശ്വാസം തടഞ്ഞപ്പോൾ കാശി ആമിയുടെ അധരങ്ങൾ സ്വതന്ത്രമാക്കി..... അവൾ ആകെ തളർന്നു പോകുന്ന പോലെ തോന്നി.... കാശി അവളെ ചേർത്തു പിടിച്ചു.....
"ആമി എന്ത് പറ്റി ....... വയ്യേ.... "
അവൻ അവളെ കോരി കട്ടിലിൽ കിടത്തി......
"ഞാൻ വെള്ളം എടുക്കാം.... "അതും പറഞ്ഞു പോകാൻ തുടങ്ങിയ കാശിയെ ആമി തടഞ്ഞു.....
"ഒന്നും വേണ്ട..... എനിക്ക്.... എനിക്ക് അപ്പോൾ എന്തോ പോലെ തോന്നി..... അതാ...... "
ഒരു ചിരിയോടെ ആമി പറഞ്ഞതുകേട്ട് കാശിക്ക് ചിരി പൊട്ടി...
"എന്റെ കൂടെ ജീവിക്കാൻ നീ കുറെ പാട്പെടുമല്ലോ..... ഇതൊക്കെ വെറും സാമ്പിൾ അല്ലെ.... തീരെ കപ്പാസിറ്റി ഇല്ലല്ലോ..... "
കാശി പറഞ്ഞത് കേട്ട് ആമി അവനെ തള്ളി മാറ്റി പുറത്തേക്ക് പോയി..... കാശി ഒരു ചിരിയോടെ കാട്ടിലിലേക്ക് കിടന്നു...... ❤️❤️❤️❤️❤️❤️❤️❤️
ആഹാരം എല്ലാം കഴിച്ചിട്ട് ആമിയുടെ ഡയറിയുമായി ഇരുന്നതാണ് കാശി.... അവൻ ജനലിലൂടെ നോക്കിയപ്പോൾ ആകാശത്തു പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുക ആണ്.... സമയം 12 കഴിഞ്ഞു..... കാശി ഒരു ചിരിയോടെ റൂമിന് പുറത്തേക്ക് ഇറങ്ങി....
ആമിയുടെ റൂമിൽ വന്നപ്പോൾ പുള്ളിക്കാരി നല്ല ഉറക്കമാണ്
"ആമി.... ഡാ.... എണിക്ക്.... "
കാശി വിളിച്ചപ്പോൾ ആമി ഒന്ന് ചിണുങ്ങി കിടന്നു... ഒന്നുടെ തല പൊക്കി നോക്കിയപ്പോൾ ആണ് അവനെ കണ്ടത്...
"എന്താ.... "ആമി ഒരു പേടിയോടെ ചോദിച്ചു
"വാ ..... "അവന്നത് പറഞ്ഞപ്പോൾ ആമി കൂടെ ചെന്നു
കാശി റൂമിൽ കയറി ചെറിയ സൈസിലുള്ള ബെഡ്ഡും എടുത്തു പുറത്തു വന്നു....
"എങ്ങോട്ടാ പോകുണെന്ന് അറിയണ്ടേ... "
കാശി ചോദിച്ചപ്പോൾ ആമി ചിരിച്ചു....
"കൊണ്ട് പോയി കളയാൻ ആണെന്ന് തോന്നുന്നോ..... "
"എനിക്ക് വിശ്വാസമാ..... "ആമി പറഞ്ഞതുകേട്ട് കാശി പുഞ്ചിരിച്ചു
രണ്ട് പേരും കൂടെ നേരെ ടെറസിലേക്ക് ആണ് പോയത്... അവിടെ കിടക്കാൻ ഉള്ള കട്ടിൽ പോലെ കെട്ടി ഇട്ടിട്ടുണ്ട്... അവൻ ആ പുതപ്പ് എടുത്തു അവിടെ ഇട്ടു അതിലേക്ക് ഇരുന്നു
ആമി ആകാശം മുഴുവൻ അത്ഭുതത്തോടെ നോക്കി... പൂർണചന്ദ്രനും നക്ഷത്രങ്ങളും ആയി എന്ത് രസമാ.... ഇങ്ങനെ രാത്രിയിൽ നക്ഷത്രങ്ങളെ നോക്കി കിടക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു....
കാശി അവളെ കയ്യിൽ പിടിച്ചു
മടിയിലേക്ക് ഇരുത്തി.... അവളെ അവനിലേക്ക് ചേർത്തു പിടിച്ചു.... അവളുടെ കണ്ണിൽ വിരിയുന്ന അത്ഭുതവും സന്തോഷവും കാണാൻ ആണ് ഇങ്ങനെ കൊണ്ട് വന്നത് .... ആ കണ്ണിൽ ആണ് ഇപ്പോൾ തന്റെ ലോകം........ പ്രണയം നിലക്കാതെ ഒഴുകുക ആണ് ❣️
"ഇഷ്ടായോ എന്റെ ആമിക്ക്..... "അവൻ അവളുടെ തോളിലേക്ക് മുഖം ചേർത്തു
"മ്മ്.... "അത് പറഞ്ഞപ്പോൾ ആ കണ്ണിലെ നീർതിളക്കം അവൻ കണ്ടു
"കാശി.... ആ രണ്ട് നക്ഷത്രങ്ങളെ കണ്ടോ.... ആമിടെ അച്ഛനും അമ്മയുമാ...... എന്ത് ഇഷ്ടരുന്നു എന്നെ അവർക്ക്..... അവരുടെ രാജകുമാരി ആയിരുന്നു ഞാൻ.... പാവങ്ങൾ ആയിരുന്നു രണ്ട് പേരും എല്ലാരേം സഹായിക്കുമായിരുന്നു..... അവസാന സമ്പാദ്യം എന്നാ പോലെ ഉള്ള കുറച്ചു സ്ഥലം ഉണ്ടായിരുന്നു.... അതിന് വേണ്ടിട്ട കുഞ്ഞമ്മയും അയാളും എന്നെ കൊല്ലാതെ ഇരുന്നത് ..
പിന്നെ എന്റെ ഈ ശരീരത്തിന് ..... ചിലപ്പോൾ ക്ലാസ് കഴിഞ്ഞു വരുമ്പോൾ ബാത്റൂമിൽ വാതിലിന്റെ കുറ്റി കാണില്ല ....... പേടി ആയിരുന്നു.... ഡ്രസ്സ് മാറാൻ പോലും ...... എന്നാലും ആകെ സമാധാനം അവരെന്നെ സ്വത്തുക്കൾ കിട്ടിയാൽ കൊല്ലും എന്ന് തന്നെ ആയിരുന്നു .... എനിക്ക് മരിക്കാൻ പേടി ഇല്ലായിരുന്നു.... വേഗം എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തു പോകാല്ലോ..... അവരുടെ കൂടെ കഴിഞ്ഞു എനിക്ക് കൊതി തീർന്നിട്ടില്ല.......... "
കാശി അവളെ ഒന്നുടെ ചേർത്തു ഇരുത്തി
"ഇപ്പോഴും മരിക്കാൻ ഇഷ്ടാണോ.... "കാശി അവളോട് ചോദിച്ചു
"ഇപ്പൊ എന്തോ ജീവിക്കാൻ കോതിയൊക്കെ ഉണ്ട്..... ഈ മുഖവും ചിരിയും കാണുമ്പോൾ ഒരുപാട് കാലം ഇതിങ്ങനെ കാണണം എന്നുണ്ട്...... "
ആമി അത് പറഞ്ഞപ്പോൾ കാശിടെ കണ്ണ് രണ്ടും നിറഞ്ഞു
"ഒരുപാട് വേദനിപ്പിച്ചില്ലേ ഞാൻ...... സോറി ....... മാപ്പ് പറയാൻ പോലും അർഹത ഇല്ലെന്ന് അറിയാം... നിന്റെ സ്നേഹം ഞാൻ മനസിലാക്കിയില്ലലോ...... ഇനി ഈ ജീവിതം മുഴുവൻ ഞാൻ സ്നേഹിച്ചോളാം എന്റെ കുഞ്ഞിനെ പോലെ നോക്കാം...... നിനക്ക് ചുറ്റും ഞാൻ കാണും ഒരു കാവലായി എപ്പോഴും...... "
ആമി അവന്റെ കണ്ണീർ തുടച്ചു കൊടുത്തു..... അവന്റെ നെറ്റിയിലേക്ക് ചുണ്ട് ചേർത്തു...... കാശി അവളെ നെഞ്ചോട് ചേർത്തു കട്ടിലിലേക്ക് മറിഞ്ഞു..... അവന്റെ ഹൃദയതാളം കേട്ട് അവൾ ഉറക്കത്തിലേക്ക് വീണു.... ഒരു ഭർത്താവെന്നോ കാമുകനെന്നോ അപ്പുറം അവളോട് ഉളവാകുന്ന വാത്സല്യത്തിൽ മനസ്സുനിറഞ്ഞു അവനും ഉറങ്ങി
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
തുടരും ❤️