Aksharathalukal

അലൈപായുതേ ❣️ 19

അലൈപായുതേ (19)❤️❤️❤️
 
 
✍️കിറുക്കി 💞💞💞
 
 
"ഉമ്മ താ കാശി...... "
 
ആമി വാശി പിടിക്കാൻ തുടങ്ങി..... വോഡ്ക കേറി കിക്ക് ആയെന്ന് കാശിക്ക് മനസിലായി...... ഇനിയും ഇവൾ ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് കാശിക്ക് തോന്നി.... 
 
"വാ ആമി കാശി റൂമിൽ കൊണ്ട് പോകാം..... "
 
"വേണ്ട.... "ആമി അവന്റെ കൈ തട്ടി മാറ്റി..... 
കാശി ഇടുപ്പിന് കയ്യും കൊടുത്തു അവളെയും നോക്കി നിന്നു
 
"കാശി നിനക്ക് അവളെ അല്ലെ ഇഷ്ടം.... എന്നെ അല്ലല്ലോ.... അതല്ലേ എനിക്ക് ഉമ്മ തരാത്തെ... നോക്കിക്കോ ഞാൻ എല്ലാരോടും പറയും....നിനക്ക് അവളോട ലവ് എന്ന്..... അച്ഛനോടും അമ്മയോടും എല്ലാം പറയും..... "
 
ആമി കണ്ണും തുടച്ചു മുഖവും വീർപ്പിച്ചു അവളെ നോക്കി.... 
 
കാശി ഒരു ചിരിയോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു..... 
 
"ഇനി പറയുവോ എല്ലാവരോടും.... "
 
കാശിയുടെ ചോദ്യത്തിന് അവൾ ഇല്ലെന്ന് തലയാട്ടി..... കാശി അവളുടെ കവിളിൽ ഒരു തട്ട് കൊടുത്തു.... 
 
ഫോണിൽ എന്തോ മെസ്സേജ് വന്നത് കണ്ട് കാശി അതെടുത്തു നോക്കിയിട്ട് തിരിഞ്ഞപ്പോൾ ആമി രണ്ടു കയ്യും നീട്ടി ഇരിക്കുകയാണ്..... 
 
"എടുക്ക് കാശി..... "ആമി കൊഞ്ചലോടെ പറഞ്ഞു 
 
"അയ്യോടാ.... പോ പെണ്ണെ... എനിക്ക് വയ്യ..... "
 
ആമി ഒന്നും മിണ്ടാതെ കസേരയിലേക്ക് ചാഞ്ഞു കിടന്നു.... കാശി നോക്കിയപ്പോൾ അവൾ കണ്ണടച്ച് കിടക്കുവാണ്.... അവൾ നിർബന്ധം പിടിക്കും എന്നാണ് അവൻ കരുതിയത് ... 
 
അവൻ പയ്യെ അടുത്തേക്ക് ചെന്ന് അവളുടെ തലയിൽ തഴുകി.... ആമി കണ്ണ് തുറന്നു ഒരു പുഞ്ചിരിയോടെ അവനെ നോക്കി.... 
 
"എടുക്കണ്ടേ..... "
 
"വേണ്ട കാശി........... "
അവൾ വീണ്ടും ചാഞ്ഞു കിടന്നപ്പോൾ കാശി അവളെ പൊക്കി എടുത്തു കട്ടിലിലേക്ക് ഇരുന്നു.... ആമി അവന്റെ ഉടുപ്പിൽ മുറുകെ പിടിച്ചിരുന്നു.... 
 
"പിണക്കമാണോ ആമി..... അയ്യേ.... "
 
കാശി മൂക്കത്തു വിരൽ വെച്ച് അവളെ കളിയാക്കി..... ആമി അവനെ കേറുവോടെ നോക്കി.... പിന്നെ ഒരു കള്ളച്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു ഇരുന്നു... കാശി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു..... 
 
അവളിലെ ഓരോ കുസൃതിയും അവൻ ആസ്വദിക്കുകയായിരുന്നു..... ഇത്ര പെട്ടെന്ന് ഈ നിമിഷങ്ങൾ ഇങ്ങനെ കിട്ടുമെന്ന് കരുതിയില്ല...... അവളെ ഇങ്ങനെ ചേർത്തു പിടിച്ചിരുത്താൻ എത്ര രാത്രികളിൽ കൊതിച്ചിട്ടുണ്ട്..... ബോധം വന്നാൽ ജാഡ തുടങ്ങില്ലേ..... 
 
ആമി നെഞ്ചിൽ ചാരി ഇരുന്നു പാട്ടൊക്കെ പാടി നെയിൽ പോളിഷിന്റെ ഭംഗിയൊക്കെ നോക്കുവാണ്.... കാശി ഒരു ചിരിയോടെ അതൊക്കെ കണ്ടിരുന്നു.... 
 
പെട്ടെന്ന് അവൾ എണിറ്റു.... അവന്റെ മുഖത്തേക്ക് തന്നെ നോക്കി... കാശി നോക്കിയപ്പോൾ പൊട്ടി കരച്ചിലിന്റെ പ്രാരംഭ ഘട്ടമാണ്..... കണ്ണൊക്കെ നിറഞ്ഞു മുഖമൊക്കെ വീർപ്പിച്ചു വെച്ചിട്ടുണ്ട്... കാശി ആ കവിളിൽ ഒരു കുത്തു കൊടുത്തു.... അവളാ കൈ തട്ടി മാറ്റി..... കരയാൻ തുടങ്ങി 
 
 
"കാശി നിനക്ക് എന്നെ ഒട്ടും ഇഷ്ടമല്ലേ.... എന്താ എന്നെ വിളിക്കാഞ്ഞേ.... കാണാൻ വരാഞ്ഞേ എന്താ..... ഞാൻ നിന്റെ ഭാര്യ അല്ലെ കാശി.... നീയെന്നെ മറന്നു പോയോ... എനിക്ക് എന്ത് സങ്കടം ആയിരുന്നു.... അത്കൊണ്ട് അല്ലെ ഞാൻ ഇപ്പോൾ പിണങ്ങി നടക്കുന്നെ..... നീ എന്നോട് ഇഷ്ടമാ ആമി എന്ന് പറഞ്ഞാൽ ഞാൻ മിണ്ടും..... "
 
ആമി വിങ്ങി പൊട്ടി പറഞ്ഞൊപ്പിച്ചു 
 
'എടി മോളെ അപ്പൊ ഇതാണോ മനസിലിരുപ്പ്..... മം കൊള്ളാം... '
കാശി മനസ്സിൽ ഓർത്തിട്ട് അവളെ നോക്കി 
 
"കാശി നിനക്കറിയോ എന്റെ കൂടെ പഠിക്കുന്ന ശാലുന്റെ കല്യാണം കഴിഞ്ഞത..... അവൾ പറഞ്ഞല്ലോ അവളുടെ ഭർത്താവും അവളും രാത്രിയിൽ.............. "
 
"ആമി നോ.... "
 
കാശി അവളുടെ വാ പൊത്തി പിടിച്ചു 
 
അവൾ അപ്പോൾ തന്നെ കൈ മാറ്റി അവനെ ദേഷ്യത്തോടെ നോക്കി 
 
"അതല്ല കാശി അവളും ഭർത്താവും രാത്രിയിൽ ബൈക്കിൽ കറങ്ങാൻ പോകുമെന്ന്.... നീ എന്നെ കൊണ്ട് പോയില്ലെല്ലോ..... "
 
"ഓഹ് അതാണോ.... ഞാൻ കരുതി....ആ അത്  നമുക്ക് പോകാം..... "
 
"സത്യാണോ കാശി... "ആമിയുടെ കണ്ണുകൾ വിടർന്നു 
 
"അണ് പെണ്ണെ.... "
 
"അപ്പൊ കാശിക്ക് എന്നെ ഇഷ്ടാണോ... "
 
കാശി അവളുടെ കഴുത്തിലൂടെ കൈ ചേർത്തു അവളെ അവനിലേക്ക് അടുപ്പിച്ചു.... 
 
"ഇഷ്ടം ആണോ എന്നോ..... ജീവനല്ലെടി പുല്ലേ നീ  എന്റെ.... നീ എന്താ ചോദിച്ചേ നിന്നെ മറന്നോ എന്നോ.... നിന്നെ ഓർക്കാത്ത ഒരു നിമിഷമെങ്കിലും ഉണ്ടോടി എനിക്ക്.... "
 
കാശിയുടെ കണ്ണുകൾ നിറഞ്ഞു വന്നു... 
 
"കാശിക്ക് എന്നെ എത്ര ഇഷ്ടമാ.... "
 
ആമി അവന്റെ കവിളിൽ കൈ ചേർത്തു 
 
"എന്റെ പ്രാണനേക്കാളേറെ.... "
 
അവന്റെ മറുപടി പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ ആമി അവന്റെ അധരങ്ങളെ വല്ലാത്തൊരു ആവേശത്തോടെ കവർന്നെടുത്തു..... അവളുടെ പ്രണയം സിരകളിൽ മറ്റെല്ലാ ലഹരികൾക്കും മേലെ ആയി ഒഴുകി പടരുന്നത് അവൻ അറിഞ്ഞു.... അത്ര ആവേശത്തോടെയാണ് അവൾ ചുംബിക്കുന്നത്.... അവന്റെ ആത്മാവിനെ അവളാ ചുംബനത്തിലൂടെ കവരുക ആണോ എന്നവന് തോന്നി....... 
 
കുറച്ചു നേരത്തിനു ശേഷം അവൾ അവനിൽ നിന്നും വിട്ടു മാറി.... അവളുടെ കണ്ണുകളിൽ ആ ചുംബനത്തിന്റെ ആലസ്യം അവൻ കണ്ടു..... 
 
"അയ്യോ കാശി മുറിഞ്ഞു.... "
 
അവൾ അവന്റെ ചുണ്ടിൽ തഴുകി പറഞ്ഞു.... അപ്പോഴാണ് അവനും അതറിഞ്ഞത്..... ആ ഉമ്മയുടെ ഹാങ്ങ്‌ഓവറിൽ ഒന്നും അറിഞ്ഞില്ല.... പക്ഷെ ഇപ്പോൾ അറിയുന്നുണ്ട്... 
 
'കുട്ടി പിശാശ് കടിച്ചു മുറിച്ചു.... 'കാശി ആമിയെ നോക്കിയപ്പോൾ നാക്ക് പുറത്തിട്ടു അവൾ നോക്കുവാണ്.... മുന്തിരി തിന്നതിന്റെ നിറം നാവിൽ ഉള്ളത് നോക്കുവാ പുള്ളിക്കാരി 
 
"കാശി ഒന്നുടെ കിസ്സ് ചെയ്യാം.... എന്റെ നാവിലേത് മുഴുവൻ നിന്റേതിൽ ആക്കാം.... ഇതിപ്പോ കുറച്ചേ ആയുള്ളൂ "
 
ആമി പറഞ്ഞതുകേട്ട് കാശി അവളുടെ തലക്കിട്ടു ഒന്ന് കൊടുത്തു 
ആമി ഒരു ചിരിയോടെ അവനെ കെട്ടിപിടിച്ചു..... 
 
എന്തോ അപശബ്ദം കേട്ട് നോക്കിയ കാശി കണ്ടത് തന്റെ ദേഹത്തേക്ക് വാള് വെക്കുന്ന ആമിയെ ആണ്.... അവൻ കണ്ണടച്ച് അങ്ങനെ തന്നെ ഇരുന്നു..... അവളെ പിടിച്ചു മാറ്റിയില്ല... 
 
കുറച്ച് കഴിഞ്ഞു തീർന്നു എന്ന് തോന്നിയപ്പോൾ കാശി അവളെയും പൊക്കി ബാത്‌റൂമിൽ വന്നു.... അവളുടെ മുഖം എല്ലാം കഴുകി കൊടുത്തിട്ട് അവൻ ഷവറിന്റെ കീഴെ നിന്നു
 
കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ആമിയും വന്നു അവന്റെ കൂടെ നിന്നു.... 
 
"കാശി വാ നമുക്ക് ഒന്നിച്ചു മഴ നനയാം... "
 
അവളും അവിടെ നിന്ന് നനഞ്ഞു കുളിച്ചു... കാശി എങ്ങനെയോ അവളെ പിടിച്ചു മാറ്റി.... അവൻ ഇട്ടിരുന്ന ഉടുപ്പ് അവിടെ ഊരി ഇട്ട് അവളെയും കൊണ്ട് വെളിയിൽ വന്നു 
 
അവൻ അവളുടെ റൂമിൽ പോയി അവൾക്ക് ഇടാനുള്ള ഡ്രെസ്സ് എടുത്തിട്ട് വന്നു..... അവളോട് അത് പോയി മാറാൻ പറഞ്ഞിട്ടും അങ്ങനെ തന്നെ നിൽക്കുവാണ്.... 
 
"നീ മാറ്റി താ കാശി.... "
 
കാശി തലക്ക് കയ്യും കൊടുത്തു അവളെ നോക്കി.... 
 
"ഡീ പെണ്ണെ ബോധം ഇല്ലാതെ നീ ഇതെന്തൊക്കെയാ പറയുന്നേ... ഞാനെ എങ്ങനേലും ഒന്ന് പിടിച്ചു നിൽക്കുവാ..... ചെല്ല്.... പ്ലീസ്... പോയി മാറിയിട്ട് വാ..... "
 
അവൾ അവനെ കുറുമ്പൊടെ നോക്കിയിട്ട് മാറാനായി കേറി... കാശി ഡ്രസ്സ്‌ മാറി വന്നപ്പോൾ അവളും മാറി ഇറങ്ങി.... ഒരു പിങ്ക് ടി ഷർട്ടും പിങ്ക് പാന്റുമാണ്.... അവളെ കണ്ട കാശിക്ക് പഞ്ഞി മിട്ടായിയാണ് പെട്ടെന്ന് ഓർമ വന്നത്.... മുടി തുവർത്താത്തത് കൊണ്ട് വെള്ളം ഇറ്റു വീഴുന്നുണ്ട്... 
 
കാശി ടവലുമായി ചെന്ന് അവളുടെ മുടി തുവർത്തി കൊടുത്തു... ആമി കാശിയുടെ ഉടുപ്പിൽ പിടിച്ചു കളിക്കുവാണ്..... പെട്ടെന്ന് കാശിയുടെ കണ്ണുകൾ അവളുടെ കഴുത്തിലെ ആ മറുകിലേക്ക് പോയി.... വെള്ള തുള്ളികൾ പറ്റിപിടിച്ചു തിളങ്ങുന്ന അതിലേക്ക് അവൻ ഇമ വെട്ടാതെ നോക്കിയിരുന്നു..... 
 
പെട്ടെന്നവൻ ആ മറുകിലേക്ക് ചുണ്ട് ചേർത്തു.... ആമി പൊള്ളിപ്പിടിഞ്ഞുകൊണ്ട് അവനെ ചുറ്റിവരിഞ്ഞു... കാശി അവളെയുമായി കട്ടിലിലേക്ക് ചാഞ്ഞു.... കവിളിലൂടെ ചുംബിച്ചിറങ്ങി  അവളുടെ കാതിൽ അവൻ അമർത്തി കടിച്ചു.... ആമി ഒന്ന് പിടഞ്ഞപ്പോൾ അവൻ അവളെ ചേർത്തു പിടിച്ചു .... കഴുത്തിലേക്ക് തെന്നി ഇറങ്ങിയ അവന്റെ അധരങ്ങൾ ആ കഴുത്തിലെ വെള്ളത്തുള്ളികൾ മുഴുവൻ ഒപ്പിയെടുത്തു........ ടി ഷർട്ട്‌ പൊക്കി അവൻ അവളുടെ അണിവയറിലേക്ക് നോട്ടം പായിച്ചു 
 
ആമി കണ്ണുകൾ രണ്ടും കയ്യ് കൊണ്ട് മറച്ചു വെച്ചു .... അവൻ അവിടെ മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.... 
 
"ഇക്കിളി ആവുന്നു കാശി.... "
 
ആമി പറഞ്ഞതുകേട്ട് കാശി അവളുടെ മുഖത്തിന്‌ അരികിലേക്കു വന്നു 
 
"ഒരു ഗിഫ്റ്റ് തരട്ടെ..... "
 
കാശിയുടെ ചോദ്യത്തിന് ആമി ആകാംഷയോടെ തലയാട്ടി... 
 
അവൻ അലമാരയിൽ നിന്നും ഒരു ബോക്സ്‌ കയ്യിലെടുത്തു.... അവന്റെ കയ്യിൽ ഒരു അരഞ്ഞാണം ആയിരുന്നു..... കുറച്ച് നാളിന് മുന്നേ രാജസ്ഥാനിൽ പോയപ്പോൾ വാങ്ങിയതാണ്..... ഇതാ അരയിൽ ചുറ്റി കിടക്കുന്നത് കാണാൻ ഒരു കൊതി.... കണ്ടിട്ട് ഊരി വെക്കണം.... അല്ലേൽ ബോധം വരുമ്പോൾ അവൾ എന്റെ പരിപ്പ് ഇളക്കും 
 
കാശി അതും കൊണ്ട് വന്നു അവളെ കാണിച്ചു..... 
 
"ഇഷ്ടായോ.... "
 
ആമിടെ മുഖത്തൊരു ചിരി വന്നു.... 
 
"പക്ഷെ കാശി ഇതാരും കാണില്ലല്ലോ.."
 
"നാട്ട്കാർക്ക് കാണാൻ അല്ലടി പൊട്ടി... എനിക്ക് മാത്രം കാണാനാ... മനസ്സിലായോ..... "
 
അവൻ അതും പറഞ്ഞു ആ അരഞ്ഞാണം അവൾക്ക് ഇട്ടു കൊടുത്തു.....ഒരു കള്ള ചിരിയോടെ വയറിൽ മുഖം ഉരസി അവളെ ഇക്കിളിയാക്കി..... ആമി കട്ടിലിൽ കിടന്നു കുലുങ്ങി ചിരിച്ചു.... അവനൊരു കുസൃതിയോടെ അവിടെ ഒന്നമർത്തി കടിച്ചു..... ആമി അവനെ തള്ളി മാറ്റി തിരിഞ്ഞു കിടന്നപ്പോൾ കാശി അവളെയും ചേർത്തു പിടിച്ചു കിടന്നു.... 
 
ആമിയുടെ കലപില വർത്തമാനവും കേട്ട് കിടക്കുവാണ് കാശി.... അവളെന്തൊക്കെയോ പറയുന്നുണ്ട്.... കാശി അരഞ്ഞാണം ഊരി എടുക്കാനായി എണീറ്റിരുന്നു.... കൊളുത്തിൽ കൈ വെച്ചപ്പോൾ ആമി ആ കൈ തട്ടി മാറ്റി.... 
 
"എന്തുവാ..... "
 
"ആമി അത് കാശി ഇത് പിന്നെ തരാം.... "
 
"വേണ്ട...... എനിക്ക് വേണം.... ഊരിയൽ ഞാൻ ഇപ്പൊ അലറും... "
 
അവൾ മുഖവും വീർപ്പുചിരുന്നു.... ബോധമില്ലാത്ത പെണ്ണാ.... അലറി വിളിച്ചാൽ മാനം പോകും.... കാശി അവൾ ഉറങ്ങുന്നത് വരെ വെയിറ്റ് ചെയ്തു..... അവൾ ഉറങ്ങി എന്ന് തോന്നിയപ്പോൾ അവൻ പയ്യെ എണീറ്റിരുന്നു...... 
 
 
"ശെടാ ഇവൾ തിരിഞ്ഞു കിടക്കുവാണല്ലോ.... ഞാനിനി മീശമാധവൻ കളിക്കേണ്ടി വരുമോ... മയിൽ‌പീലി പോയിട്ട് ഒരു ഓലക്കാല് പോലും ഇവിടെ ഇല്ലല്ലോ..... "
 
കാശി രണ്ടും കല്പ്പിച്ചു അവളുടെ ടി ഷർട്ട്‌ പൊക്കി വയറിൽ ഒന്ന് തഴുകി... അവൾ ഒന്ന് ചിണുങ്ങി തിരിഞ്ഞു കിടന്നപ്പോൾ അവൻ ആശ്വാസത്തോടെ ഊരാൻ നോക്കി 
 
'സുഭാഷ്............ ഇത് മുഴുവൻ കുരുങ്ങി കിടക്കുവാണല്ലോ...... '
 
കൊളുത്തിലൂടെ കുരുങ്ങി കിടക്കുന്നത് കൊണ്ട് അവനത് ഊരാൻ പറ്റിയില്ല..... ഇടക്ക് ഇടക്ക് ആമി അനങ്ങുന്നതുമുണ്ട്.... അവൻ ക്ലോക്കിലേക്ക് നോക്കി... സമയം രണ്ട് കഴിഞ്ഞു..... അവനു തലയാകെ പൊട്ടിപ്പിളക്കുന്ന പോലെ തോന്നി..... 
 
'അവിടെ കിടക്കട്ടെ..... വേറെ അരുമല്ലലോ ഞാൻ ഇട്ടത്  അല്ലെ....... '
 
കാശി അവളെയും എടുത്തു രണ്ടും കല്പ്പിച്ചു  അവളുടെ റൂമിൽ പോയി അവളെയും ചേർത്തു പിടിച്ചു ഉറക്കത്തിലേക്ക് വീണു....... 
 
 
 
 
തുടരും 💞💞💞💞💞💞💞💞💞
 

അലൈപായുതേ ❣️ 20

അലൈപായുതേ ❣️ 20

4.6
25458

അലൈപായുതേ (20)❤️❤️❤️     ✍️കിറുക്കി 💞💞💞       ആമി വല്ലാത്തൊരു ആലസ്യത്തോടെയാണ് കണ്ണ് തുറന്നത്..... തലക്കൊക്കെ നല്ല വേദന പോലെ..... അവൾ വാഷ്‌റൂമിലേക്ക് പോയി.....      ബ്രഷ് ചെയ്തോണ്ട് നിന്നപ്പോൾ ആണ് ആമി അത് ശ്രെദ്ദിച്ചത്... അല്ലാ ഈ പിങ്ക് ടി ഷിർട്ടിന്റെ കൂടെ പിങ്ക് പാന്റ് എന്തിനാ ഞാൻ ഇട്ടത്.....ഇതിന്റെ കൂടെ വെള്ള പാന്റ് അല്ലെ ഇടുന്നത്.....  അപ്പോഴാണ് ആമിക്ക് ഇന്നലത്തെ സംഭവങ്ങൾ ഓർമ വന്നത്..... ഇന്നലെ കാശിടെ റൂമിൽ ഒളിഞ്ഞു നോക്കാൻ പോയി..... അവൻ പിടിച്ചു റൂമിൽ കേറ്റി... അവൻ കുടിച്ചത് വാങ്ങി കുടിച്ചു..... പിന്നെന്താ....    അയ്യോ ഒന്നും ഓർമ വരുന്നില്ലല്ലോ.... ഞാൻ ഇ