Aksharathalukal

അലൈപായുതേ ❣️ 20

അലൈപായുതേ (20)❤️❤️❤️
 
 
✍️കിറുക്കി 💞💞💞
 
 
 
ആമി വല്ലാത്തൊരു ആലസ്യത്തോടെയാണ് കണ്ണ് തുറന്നത്..... തലക്കൊക്കെ നല്ല വേദന പോലെ..... അവൾ വാഷ്‌റൂമിലേക്ക് പോയി..... 
 
 
ബ്രഷ് ചെയ്തോണ്ട് നിന്നപ്പോൾ ആണ് ആമി അത് ശ്രെദ്ദിച്ചത്... അല്ലാ ഈ പിങ്ക് ടി ഷിർട്ടിന്റെ കൂടെ പിങ്ക് പാന്റ് എന്തിനാ ഞാൻ ഇട്ടത്.....ഇതിന്റെ കൂടെ വെള്ള പാന്റ് അല്ലെ ഇടുന്നത്.....  അപ്പോഴാണ് ആമിക്ക് ഇന്നലത്തെ സംഭവങ്ങൾ ഓർമ വന്നത്..... ഇന്നലെ കാശിടെ റൂമിൽ ഒളിഞ്ഞു നോക്കാൻ പോയി..... അവൻ പിടിച്ചു റൂമിൽ കേറ്റി... അവൻ കുടിച്ചത് വാങ്ങി കുടിച്ചു..... പിന്നെന്താ.... 
 
അയ്യോ ഒന്നും ഓർമ വരുന്നില്ലല്ലോ.... ഞാൻ ഇന്നലെ ഇട്ടത് ഇതല്ലല്ലോ.... 
അപ്പൊ 😲😲😲😲😲😲..... 
 
ആമിടെ കയ്യിൽ നിന്നും ബ്രഷ് താഴെ വീണു.... 
 
 
'ദൈവമേ കാശി ആണോ ഡ്രസ്സ്‌ മാറ്റിയെ..... അയ്യോ എല്ലാം തീർന്നു..... എന്റെ അഞ്ചു വർഷത്തെ പ്ലാൻ..... എന്റെ സസ്പെൻസ് എല്ലാം പൊളിഞ്ഞോ..... 
 
ദുഷ്ട ബോധം ഉള്ളപ്പോൾ നിനക്ക് ഫസ്റ്റ് നൈറ്റ്‌ നടത്തികൂടാരുന്നോ..... ഇതിപ്പോ ഒന്നും ഓർമ ഇല്ലല്ലോ (കുഞ്ഞിന്റെ മനസിലിരുപ്പ് മനസിലായില്ലേ )
 
കല്യാണം കഴിഞ്ഞ ഫ്രണ്ട്‌സ് പറഞ്ഞിട്ട് എന്തൊക്കെ ആയിരുന്നു ഫസ്റ്റ് നൈറ്റിൻ്റെ പ്രതീക്ഷകൾ..... ക്യാൻഡിൽസ്, റോസാ പൂവ്, സോഫ്റ്റ്‌ മെലഡി ഇതൊക്കെ..... എല്ലാം പോയില്ലേ......... ഇതിപ്പോ ഒന്നും ഓർമയില്ല 
 
 
ഏയ്‌ കാശി അങ്ങനെ ചെയ്യുവോ 🤔
 
 
ഇല്ല കാശി എന്ത് വന്നാലും എന്റെ  മനസിലുള്ളത് ഞാൻ പറയില്ല.... ആദ്യം അന്ന് പറഞ്ഞത് തിരുത്തി പറ സഹതാപത്തിന്റെ പുറത്തു കെട്ടിയ താലി അല്ലെന്ന്.... പിന്നെ എന്റെ പിണക്കമെല്ലാം മാറ്റു...... 
 
ആമി മുഖവും കഴുകി കാശിയുടെ റൂം വെച്ച് പിടിച്ചു.... കാശി രാവിലെ അവൾ എണീക്കുന്നതിന് മുന്നേ എണിറ്റു പോയിരുന്നു..... 
 
 
ആമി റൂമിൽ ചെന്നപ്പോൾ കാശി ഓഫീസിൽ പോകാൻ റെഡി ആവുകയാണ്..... താടിയും മുടിയും എല്ലാം ചീപ്പിയൊതുക്കി വെക്കുകയാണ്.... 
 
'അയ്യോടാ കെട്ടി ഒരുങ്ങി പോകുന്നത് കണ്ടില്ലേ..... ഓഫീസിലെ പെണ്ണുങ്ങളെ കാണിക്കാൻ അല്ലെ കാമദേവൻ.... ഓഹ് താടിയും വളർത്തി മുടിയും വളർത്തി.....ഇങ്ങനെ നടക്കാൻ എന്താ അങ്ങേരുടെ കാമുകി ചത്തു പോയോ..   ആ മുഖം പോലും കാണാൻ ഇല്ലല്ലോ.... 
 
ആമി നീ ലക്ഷ്യത്തിൽ നിന്നും മാറി പോകുന്നു.... അവന്റെ മുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആണോ നീ ഇപ്പോൾ വന്നത്..... ചോദിക്ക് ആമി അങ്ങോട്ട്.... '
 
ചാഞ്ചാടി കളിക്കുന്ന മനസിനെ ചീത്ത വിളിച്ചിട്ട് ആമി ഒരു ദീർക്കനിശ്വാസം എടുത്തു 
 
 
"ടോ................. "
 
 
ആ വിളി കേട്ടാണ് കാശി തിരിഞ്ഞു നിൽക്കുന്നത്..... നോക്കിയപ്പോൾ മുഖവും വലിച്ചു കേറ്റി നിൽക്കുന്ന ആമിയെയാണ് കാണുന്നത്.... കാശിക്ക് ഇന്നലെ രാത്രയിൽ നടന്നതോർത്തു ചിരി വന്നു..... പെട്ടെന്ന് ഉള്ളിലൊരു പേടി തോന്നിയെങ്കിലും അവനത് സമർത്ഥമായി മറച്ചു വെച്ചു 
 
 
'ഹും ചിരി കാണിച്ചു വീഴ്ത്താൻ നോക്കുവാ ആമി.... വീണെങ്കിലും അങ്ങനെ ഭവിക്കണ്ട.... '
 
ആമി റൂമിലേക്ക് കയറി അവനെ ദേഷ്യത്തോടെ നോക്കി.... 
 
 
"താനാണോ എന്റെ ഡ്രസ്സ്‌ മാറ്റിയത്.... എന്ത് ധൈര്യത്തില താനത് ചെയ്തത്.... ഇന്നലെ ഇയാളെനിക്ക് എന്തുവാ ഒഴിച്ചു തന്നത്...... മനുഷ്യന്റെ തല വേദനിച്ചിട്ട് വയ്യ....  നോക്കിക്കോ ഞാൻ തനിക്കെതിരെ വനിതാ കമ്മീഷനിൽ സ്ത്രീ  പീഡനത്തിന് പരാതി കൊടുക്കും.... "
 
 
 
 
 
ആമിയുടെ പരാതി തീർന്ന് നോക്കിയിട്ടും  കാശി കണ്ണാടിയിൽ നോക്കി ഒരുങ്ങുവാണു.... ആമി ചവിട്ടി തുള്ളി പോകാൻ നോക്കിയപ്പോൾ കാശി അവളെ കയ്യിൽ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു...... 
 
 
അമിയോട് ചേർന്ന് നിന്നു അവൻ.... ഇപ്പൊ അവർക്കിടയിൽ ഇത്തിരി പോലും അകലമില്ല..... ആമിക്ക് ആകെ വിറക്കുന്ന പോലെ തോന്നി.... അവൻ കണ്ണിലേക്കു തന്നെയാണ് നോക്കുന്നത്..... അവൾക്ക് ആ കണ്ണുകളെ നേരിടാൻ സാധിക്കാതെ തല കുനിഞ്ഞു നിന്നു.... ഇതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി...... ഇപ്പോൾ തന്നെ നിയന്ത്രിക്കുന്നത് കാശിയുടേയ കാപ്പി മിഴികൾ മാത്രമാണ്..... 
 
 
"തീർന്നോ നിന്റെ പെർഫോമൻസ്.... എന്നാലേ ഇനി എനിക്ക് പറയാനുള്ളത് അങ്ങോട്ട് കേൾക്ക്.... ഇന്നലെ ഞാൻ നിര്ബന്ധിപ്പിച്ചാണോടി നിനക്ക് വോഡ്ക തന്നത്...... "
 
കാശിയുടെ ചോദ്യത്തിന് അവൾ ഒന്നും മിണ്ടിയില്ല.... കുട്ടീടെ മിണ്ടാട്ടം മുട്ടി 
 
 
കാശി അവളുടെ മുഖം പിടിച്ചുയർത്തി 
 
 
"അത് കുടിച്ചിട്ട് ഇവിടെ നടത്തി കൂട്ടിയത് മേഡത്തിന് ഓർമ ഉണ്ടോ ആവോ...... നോക്കെടി ഇത് നീ ഇന്നലെ കടിച്ചു മുറിച്ചതാ.... "
 
കാശി ചുണ്ട് മലർത്തി പറഞ്ഞതുകേട്ട് ആമിയുടെ കണ്ണുകൾ രണ്ടും തള്ളി വെളിയിൽ വന്നു 
 
"ഞാനോ...... "ആമി അത്ഭുതത്തോടെ ചോദിച്ചു..... 
 
"അല്ല നിന്റെ....... "കാശി ഒന്ന് നിർതിയിട്ട് അവളെ നോക്കി 
 
"എന്നിട്ട് കുടിച്ചു ബോധമില്ലാതെ വാള് വെച്ചിട്ടത് എന്റെ ദേഹത്തേക്ക്.... അത് കഴുകി തന്നപ്പോൾ ഷവറിന്റെ കീഴെ നിന്ന് മുഴുവൻ നനഞ്ഞു കുളിച്ചിട്ട് ഡ്രസ്സ്‌ മാറാൻ പറഞ്ഞപ്പോൾ കാശി നീ തന്നെ മാറി താ എന്ന് പറഞ്ഞത് നീയല്ലെടി...... "
 
 
ഇപ്പ്രാവശ്യം കിളികൾ ടൂറിനു പോയത് അമിയുടേത് ആണ്...... അവളുടെ വാ തനിയെ തുറന്നു.... 
 
 
"ഞാൻ നിർബന്ധിച്ചു പറഞ്ഞപ്പോഴല്ലെടി നീ തനിയെ പോയി ഡ്രസ്സ്‌ മാറിയത്..... എന്നിട്ടിപ്പോ അവളുടെ കോപ്പിലെ ഒരു ഡയലോഗ്..... നീ കൊണ്ട് കേസ് കൊടുക്കെടി പുല്ലേ.... 
 
നിന്നെ ഞാൻ പീഡിപ്പിച്ചെന്നും പറഞ്ഞു തന്നെ കൊടുക്കണം കേസ്... കേട്ടോടി..... അവളുടെയൊരു പീഡനം... ഒന്ന് പൊട്ടിക്കുകയാ വേണ്ടത്..... 😡"
 
കാശി മുഷ്ടി ചുരുട്ടി അവളുടെ മുഖത്തിന്റെ നേരെ കൊണ്ട് വന്നു... അവനവളുടെ പറച്ചില് തീരെ ഇഷ്ടപ്പെട്ടില്ല...... അവളുടെ ഒരു പീഡനം 😏
 
 
അവൻ മുഖത്തിന്‌ നേരെ കൈ കൊണ്ട് വന്നത് കണ്ട് ആമി കണ്ണുകൾ ഇറുക്കി അടച്ചു..... കുറച്ച് നേരത്തിനു ശേഷം അനക്കമൊന്നും ഇല്ലാതെ കണ്ണുകൾ തുറന്ന അവൾ കണ്ടത് ഷിർട്ടിന്റെ കൈ കേറ്റി വെക്കുന്ന കാശിയെയാണ്......അടി പൊട്ടിയെന്നു വിചാരിച്ചതാണ്....... 
 
 
"സോറി..... ഞാൻ അങ്ങനൊക്കെ വെറുതെ പറഞ്ഞതാ.... എനിക്ക് അറിയാം ഇയാള് അങ്ങനെയൊന്നും ചെയ്യില്ലെന്ന്..... "
 
ആമി അത് പറഞ്ഞിട്ട് നോക്കിയപ്പോൾ കണ്ടത് റൂമിന്റെ വാതിൽ അടക്കുന്ന കാശിയെയാണ്....
 
'ഇതെന്തിനാ ഇപ്പൊ ഡോർ അടക്കുന്നെ.... 'ആമി സ്വയം ചിന്തിച്ചു കാട് കേറിയപ്പോൾ കാശി അവളുടെ അടുത്തേക്ക് വന്നു 
 
 
"അല്ല സോറി പറഞ്ഞാലെങ്ങനാ.... നീ എന്തായാലും പീഡനത്തിന് കേസ് കൊടുക്കാൻ പോകുവല്ലേ.... അപ്പൊ ഞാൻ ചെയ്യാത്ത തെറ്റിനു ജയിലിൽ പോകുന്നത് എന്തിനാ.... അപ്പൊ പിന്നെ ആ തെറ്റങ് ചെയ്തേക്കാം..... നാളെ നിനക്ക് കുറ്റബോധം തോന്നരുതല്ലോ....... "
 
 
അതും പറഞ്ഞു ഷർട്ടിന്റെ ബട്ടൻസും തുറന്നു നടന്നു വരുന്ന കാശിയെ കണ്ട് ആമി വിറച്ചു നിന്നു..... അവൻ തൊട്ടടുത്തു എത്തിയപ്പോൾ അവൾ കണ്ണുകൾ ഇറുകെ അടച്ചു..... 
 
 
കാശി അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന് ആ മുഖത്തേക്ക് ഊതിയപ്പോൾ ആമി കണ്ണ് തുറന്നു.... 
 
 
"ആമി........... "
 
കാശി അവളുടെ മുഖത്ത് വീണുകിടക്കുന്ന മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു വിളിച്ചു..... 
 
"മം...... "
 
ആമി എങ്ങനെയോ വിളി കേട്ടു..... 
 
ദേവിയെ എന്ത് വേണേലും സഹിക്കാം....പക്ഷെ  ഇങ്ങനെ അടുത്ത് വന്നു നിൽകുമ്പോൾ ചത്തു പോകുന്നു തോന്നുവാ..... ആ നോട്ടവും..... ഇവനിനി വല്ല മാജിക്കും അറിയോ..... ആമി ആത്മഗതിചോണ്ട് നിന്നപ്പോൾ കാശി പതിയെ അവളുടെ കഴുത്തിലെ മറുകിൽ ഒന്ന് തഴുകി.... ആമിയുടെ ഉള്ളിൽ എന്തൊക്കെയോ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വികാരങ്ങൾ വന്നു നിറഞ്ഞു...... 
 
"ആമി ഞാൻ കരുതിയത് ഈ ലോകത്ത് ഏറ്റവും ഭംഗി നിന്റെയി മറുകിനാണെന്ന..... പക്ഷെ അല്ല.... നിന്റെ പുക്കിൾചുഴിക്ക് താഴെയുള്ള ആ കുഞ്ഞു മറുകില്ലേ..... അതിനാ ഏറ്റവും ഭംഗി...... "
 
കാശി ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു...... 
ആമിടെ തലയിൽ ഇനി പറന്നു പോകാൻ കിളികൾ ഒന്നുമില്ലാത്തതിനാൽ അവിടെയും ഇവിടെയും ചുറ്റി പറ്റി നിന്ന ചില കിളികൾ വരെ അത് കേട്ട് അവിടെ നിന്ന് പറന്നു രക്ഷപെട്ടു.....
 
'അട പാവി... ഇവനിത് എന്ത് തേങ്ങായ ഈ പറയുന്നേ.... അതിവൻ എങ്ങനെ കണ്ടു.... ചെക്കന്റെ നോട്ടം തീരെ ശരിയല്ലല്ലോ...... ദൈവമേ സേട്ടൻ വേറെ മൂഡിലാണെന്ന് തോന്നുന്നു.... ഏത്‌ നേരത്താണോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോണിയെ..... '
 
ആമി ചിന്തിച്ചു ചിന്തിച്ചു തുറന്ന വാ കാശി അടച്ചു കൊടുത്തു.... അവൻ അവളുടെ ഇടുപ്പിൽ പിടിച്ചിട്ട് പതിയെ ടി ഷർട്ട്‌ പൊക്കി അരഞ്ഞാണത്തിലൂടെ കയ്യിട്ട് അവളെ അവനോട് ചേർത്തു നിർത്തി..... അപ്പോഴാണ് ആമി അത് കണ്ടത്.... 
 
ഇടക് ഇടക്ക് ഇങ്ങനെ ഓരോ ഷോക്ക് കിട്ടി ഹാർട്ട്‌ അറ്റാക്ക് വരുമെന്ന് തോന്നി ആമിക്ക്.... കണ്ണ് രണ്ടും ഇനിയും തള്ളിയാൽ ഉറപ്പായിട്ടും താഴെ വീഴും... ഇതിപ്പോ എന്താ കടവുളേ അരഞ്ഞാണമോ..... 
 
"ടീ കൂടുതല് ചിന്തിക്കേണ്ട.... ഞാൻ ഇന്നലെ കെട്ടി തന്നതാ.... its very special.... കൊണ്ട് പോയി കളയരുത്... "
 
അവൻ അതും പറഞ്ഞു അവളുടെ വയറിലൂടെ പതിയെ തഴുകി.... ആമി കറന്റ്‌ അടിച്ച പോലെ തോന്നി അവനെ തള്ളി മാറ്റി.... 
 
"അതെ അത് ഊരി കളയാനാ ഭാവമെങ്കിൽ..... നിന്നെ ഞാനാ കായലിൽ ഏറിയും.... വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കരുത്... "
 
കാശി അതും പറഞ്ഞു വണ്ടിയുടെ കീയും എടുത്തു വെളിയിലേക്ക് പോയി..... ആമി കുറച്ച് നേരം അങ്ങനെ തന്നെ നെഞ്ചിൽ കൈ ചേർത്തു നിന്നു...... അവനെപ്പോ അടുത്ത് വന്നാലും ഹൃദയം നൂറേ നൂറ്റിപ്പതിൽ ആണല്ലോ ഇടിക്കുന്നെ.... അതൊന്നു സാദാരണ പോലെ ആകാൻ കുറച്ച് സമയം വേണം.... 
 
 
 
ആമി തന്റെ അരയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന അരഞ്ഞാണത്തിലേക്ക് നോക്കി..... ഉള്ളിൽ നിറഞ്ഞു തൂവുന്ന വികാരങ്ങൾ വാക്കുകൾക്കും അതീതമാണ്... 
 
'എന്നാലും ഇതെപ്പോ കെട്ടി തന്നു.... ശേ ഒന്നും ഓർമ ഇല്ലല്ലോ.... ഇനി ബോധമില്ലാതെ വല്ലതും അവനോട് വിളിച്ചു പറഞ്ഞോ.... ഏയ്‌ അങ്ങനെ ആണേൽ അവനത് പറയില്ലേ.... 
 
എന്നാലും ഇതെന്ത് സാധനമ... ചില സമയത്ത് ആളെ കൊല്ലാനുള്ള കലിപ്പും ഒടുക്കത്തെ ജാഡയും ആറ്റിട്യൂടും..... ചിലപ്പോൾ സഹിക്കാനാകാത്ത റൊമാന്സും..... 
 
ഇനി വല്ല അന്യന്റെ പ്രേതവും കയറി കാണുമോ... അന്യനെ എങ്ങനെയും സഹിക്കാം... റെമോ അൺസഹിക്കബിൾ ആണല്ലോ ദേവിയെ ..... 
 
ഇങ്ങനെ പോയാൽ കൂടുതൽ ദിവസം ഇതിങ്ങനെ തുടരാൻ ആകില്ല.... '
 
ആമി അവിടെ ഇരുന്നു വലിയ ചിന്തകളിൽ മുഴുകി.... കാശിയെ എങ്ങനെ മെരുക്കിയെടുത്തു ഉള്ളിലുള്ളത് പുറത്തു കൊണ്ടുവരും എന്നതിലായിരുന്നു അവളുടെ ഫോക്കസ്...... കുട്ടി കുറെ പാട് പെടും 
 
 
റൂമിൽ നിന്നും ഇറങ്ങിയ കാശി ശ്വാസം വലിച്ചു വിട്ടു ആശ്വാസത്തോടെ നെഞ്ചിൽ കൈ ചേർത്തു 
 
 
'അങ്ങനെ മല പോലെ വന്നത് എലി പോലെ പോയി.....എന്റെ അടുത്ത് വരുമ്പോൾ ഉള്ള അവളുടെയ വിറയല് കൊണ്ട് ഇങ്ങനൊരു ഉപകാരം ഉണ്ടായല്ലോ.... അപ്പൊ അങ്ങനൊരു ബുദ്ദി തോന്നിയില്ലേൽ ആകെ നാണം കെട്ടേനെ........ ഇതിപ്പോ ചുളുവിൽ എല്ലാം നടന്നില്ലേ..... പക്ഷെ കരുതിയിരിക്കണം ഇനി ഇതിന്റെ ബാക്കി ആയിട്ട് അവള് വല്ല മരുന്നും കുത്തി വെച്ചാലോ..... ആമി പഴയ ആമി അല്ല.... kashi be careful..... '
 
 
കാശി ഒരു ചിരിയോടെ ഓർത്തിട്ട്  നടന്നു പോയി.......... 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
തുടരും...................................❤️
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

അലൈപായുതേ ❣️ 21

അലൈപായുതേ ❣️ 21

4.7
25573

അലൈപായുതേ (21)❤️❤️❤️     ✍️കിറുക്കി 💞💞💞     ഓഫീസിൽ ഇരുന്നപ്പോൾ എല്ലാം കാശിയുടെ ചിന്ത ആമിയെ കുറിച്ചായിരുന്നു...    'അവളെ ഒന്ന് മാറ്റി എടുക്കാനും ആ മൂക സ്വഭാവം മാറാനും സ്വപ്‌നങ്ങൾ നേടി എടുക്കാനും വേണ്ടിയാ പഠിക്കാൻ അയച്ചേ.... എന്നിട്ടോ നല്ല അസ്സലായി മാറി...... ഇപ്പൊ കുറുമ്പ് കുറച്ച് കൂടുതലാ..... ഇനി പഠിച്ചു പഠിച്ചു വട്ടായതാണോ..... 🤔   മോളെ ആമി നിന്റെയി കുറുമ്പെല്ലാം കാശിക്ക് നല്ലപോലെ ഇഷ്ടമായി.... കുറച്ചൂടെ ഇതിങ്ങനെ പോട്ടെ.... എന്നിട്ടേ കാശി ഈ ലോകം അറിയേ നിന്നെ എന്റേതാക്കു ...... ഒന്നുടെ നമുക്ക് കല്യാണം കഴിച്ചു അന്ന് നടക്കാതെ പോയ ഫസ്റ്റ് നൈറ്റ്‌ നടത്ത