Aksharathalukal

അലൈപായുതേ ❣️ 28

അലൈപായുതേ (28)❤️❤️❤️
 
 
✍️കിറുക്കി 
 
 
കാശി നടന്നു വരുന്നതിനു അനുസരിച്ചു ശ്യാം പിറകിലേക്ക് നടന്നു..... കാശി നേരെ ആമിയുടെ അടുത്ത് ചെന്നു..... ആമി കരഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു....... 
 
"അയ്യേ ആമി കരയാതെ...... പേടിച്ചോടാ..... കാശി ഇല്ലേ... "
 
ആമി അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി നോക്കി..... 
 
"വേദനിച്ചോ..... "
 
കാശി മുറിവിൽ പതിയെ തലോടി..... ആമി വേദനകൊണ്ട് എരിവ് വലിച്ചത് കണ്ട് കാശിക്ക് ദേഷ്യം ഇരച്ചു കയറി... അവൻ ശ്യാമിനെ ചുട്ട് കൊല്ലാൻ പാകത്തിന് നോക്കിയിട്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി..... 
 
"എന്റെ പെണ്ണിന്റെ ദേഹത്തു തൊടാൻ നിനക്ക് ധൈര്യം ഉണ്ടോടാ നായെ.... "
 
കാശി അതും പറഞ്ഞവനെ തല്ലാൻ തുടങ്ങിയപ്പോൾ ആമി പിടിച്ചു മാറ്റി 
 
"വേണ്ട കാശി..... "
 
കാശി ആമിയെ ചേർത്തു പിടിച്ചു..... പെട്ടെന്ന് അവന്റെ മുഖത്ത് ചിരി വന്നു.... 
 
കാശി ആമിയെയും കൂട്ടി വെളിയിലേക്ക് വന്നിട്ട് അവളെ അങ്ങോട്ട് മാറ്റി നിർത്തി.... 
 
അവൻ ഫോൺ എടുത്തു അഞ്ജുനെ വിളിച്ചിട്ട് പുറത്തേക്ക് വരാൻ ഇത്തിരി പഞ്ചാര ചേർത്തു പറഞ്ഞു...... അഞ്ചു എല്ലാം മറന്ന് പുറത്ത് വന്നപ്പോൾ കാശി അവിടെയുണ്ട്...... 
 
അവൾ വന്നപ്പോൾ തന്നെ കാശി അവളുടെ കയ്യും പിടിച്ചു നടന്നു.... അഞ്ചുന് ആകെ മൊത്തത്തിൽ ഒരു രോമാഞ്ചിഫിക്കേഷൻ ഉണ്ടായി..... 
 
കുറച്ച് നേരം മയങ്ങി നടന്നിട്ട് പിന്നെ നോക്കിയപ്പോൾ ആണ് കാശി പോകുന്നത് സ്റ്റോർ റൂമിലേക്ക് ആണെന്ന് അവൾക്ക് മനസിലായത് 
 
"കാശി എങ്ങോട്ടാ പോകുന്നെ... "
 
അവളൊരു പേടിയോടെ ചോദിച്ചിട്ടും കാശി ഒന്നും മിണ്ടാത്തെ അവളെയും കൊണ്ട് സ്റ്റോർ റൂമിലേക്ക് കയറി.... അവിടെ മൂലയിൽ നിന്നാടുന്ന ശ്യാമിനെ കണ്ട് അവൾക്ക് എല്ലാം മനസിലായി........ 
 
"കാശി അത്..... "
 
"നിർത്തേടി %&%**%% മോളെ.. നീയെന്താ കരുതിയെ നിന്റെ ഒലിപ്പീരിൽ ഞാനങ്ങു മൂക്കും കുത്തി വീണെന്നോ... അതിൽ വീഴുന്നവർ ഉണ്ടാകും അതാണല്ലോ നിന്നെ ഹോട്ടൽ സീ പ്ലാസയിൽ നിന്നും രണ്ട് ആഴ്ചക്ക് മുന്നേ റെയ്ഡിന്  പോലീസ് പൊക്കിയത്..... "
 
 
അഞ്ചു അവനെ അത്ഭുതത്തോടെ നോക്കി.... ഇവൻ ഇതെങ്ങനെ അറിഞ്ഞു എന്നായിരുന്നു അവളുടെ സംശയം...... വീട്ടിൽ പോലും ആരും അറിഞ്ഞിട്ടില്ല.... 
 
"ഞാൻ ഇതെങ്ങനെ അറിഞ്ഞു എന്നാണോ അന്ന് നിന്നെ അവിടെ നിന്നു പൊക്കിയത് എന്റെ ഏട്ടനാടി..... അവനെ നിനക്ക് ഓർമ ഇല്ലെങ്കിലും അവനു നിന്നെ നല്ല ഓർമ ഉണ്ട്.... "
 
അഞ്ചുന്റെ മുഖം ആകെ വിളറി വെളുത്തു..... 
 
"എന്നിട്ട് അവളുടെ ഒരു ഒലിപ്പീരു.... നീയും നിന്റെ തള്ളയും മറ്റവരും കൂടി ഒരുക്കിയ പ്ലാൻ ഞാൻ അപ്പൊ അപ്പൊ അറിയുന്നുണ്ടെടി..... എന്റെ പെണ്ണിനെ ഇല്ലാണ്ടാക്കിയിട്ട് കാശിയുടെ ഭാര്യയായി വാഴാം എന്ന് കരുതിയോ 
 
കാശിക്ക് ഇനിയുള്ള എല്ലാ ജന്മങ്ങളിലും ഒരു പാതിയെ ഉള്ളു..... അതെന്റെ ആമിയ....... അവൾക്കെതിരെ നീയൊക്കെ ഒരു ചെറു വിരൽ അനക്കിയാൽ ആ വിരല് അറുക്കും  കാശി...... കേട്ടല്ലോ.... "
 
"എനിക്കില്ലാത്ത എന്താടാ അവൾക്ക് ഉള്ളത്....... അവളെന്താ ----- ആണോ നിനക്ക് ഇത്രക്ക് അങ്ങ് കേറി പിടിക്കാൻ....... "
 
അവളുടെയ വാക്കുകൾ കേട്ടതും കാശിക്ക് അവളെ കൊല്ലാൻ തോന്നി..... അവളുടെ രണ്ട് കവിളിലും മാറി മാറി അടിച്ചിട്ട് അവൻ അവളെ തള്ളി ശ്യാമിന്റെ ദേഹത്തേക്ക് ഇട്ടിട്ട് വാതിൽ പുറത്തുനിന്നും പൂട്ടി..... 
 
ശ്യാമിന്റെ വഷളൻ ചിരിയും ദേഹത്തേക്കുള്ള നോട്ടവും കണ്ടിട്ട് അഞ്ചു പേടിയോടെ മാറാൻ നോക്കിയപ്പോൾ ശ്യാം അവളെ അവനിലേക്ക് വലിച്ചിട്ടു 
 
കാശി വരുന്നത് കണ്ട് ആമി അവനെ പേടിയോടെ നോക്കി 
 
"എവിടെ ആയിരുന്നു കാശി ഇത്ര നേരം..... "
 
കാശി ഒന്നും മിണ്ടാത്തെ അവളുടെ കയ്യും പിടിച്ചു കുറച്ചപ്പുറത് താഴേക്ക് പോകാൻ കെട്ടിയിരുന്ന പടിയിലേക്ക് ഇരുന്നു..... താഴെ പുഴയാണ്..... ആമി കാശിയെ നോക്കി 
 
"കാശി നീയെങ്ങനെ അറിഞ്ഞു ഞാൻ അവിടെ ഉണ്ടെന്ന്...... "
 
"അതോ..... അവരുടെ പ്ലാൻ താര ഏട്ടത്തി കേട്ടിരുന്നു..... പിന്നെ നിന്റെ ചുറ്റും എന്റെ കണ്ണുകൾ എപ്പോഴും ഉണ്ട്.... "
 
"ഇപ്പൊ നീ എന്താ ചെയ്തേ..... "
 
"അവർക്ക് എന്തായാലും ശ്യാം ഇന്നൊരാളുടെ ജീവിതം നശിപ്പിക്കണം.... അത് ആൾറെഡി നശിച്ച ഒരാൾ ആകുമ്പോൾ കുഴപ്പമില്ലല്ലോ...... ആ ആളെ ഞാൻ തന്നെ റെഡി ആക്കി കൊടുത്തു..... "
 
കാശി ആമിയോട് എല്ലാം പറഞ്ഞു.. 
 
"ഇപ്പൊ സമയം 3 മണി കൃത്യം 4മണിക്ക് ശ്യാമളയും ഹേമയും എല്ലാരേം വിളിച്ചോണ്ട് വരും ...... അവർക്ക് കാണണ്ടത് അവിടെ പിച്ചി ചീന്തി ഇട്ടിരിക്കുന്ന  നിന്നെയ.... കാണിച്ചു കൊടുക്കാം..... തള്ളമാരുടെ എല്ലാ അസുഖവും ഇന്നത്തോടെ തീർക്കാം..... "
 
 
ആമി കാശിയോട് ചേർന്നിരുന്നു..... അവന്റെ തോളിലേക്ക് തല ചായ്ച്ചു..... 
 
"കാശി.... നീ എന്തിനാ എന്നെ ഇത്രേം സ്നേഹിക്കുന്ന...... "
 
"സ്നേഹമോ ആർക്ക് ..... ഒന്ന് പോടീ.... "
 
കാശി അതും പറഞ്ഞു പോക്കറ്റിൽ നിന്നും സിഗേരറ്റ് എടുത്തു.....അവനത് വായിൽ വെച്ചപ്പോൾ തന്നെ ആമി അത് വാങ്ങി ദൂരെ എറിഞ്ഞു.... 
 
"ഓഹ് ഇങ്ങനൊരു തീവണ്ടിയെയാണല്ലോ എനിക്ക് കിട്ടിയത്...... "
 
കാശി അവളെ ദേഷ്യത്തോടെ നോക്കി..... 
 
"ഞാൻ എന്താ 24 മണിക്കൂറും വലിച്ചോണ്ട് ഇരിക്കുകയാണോ.... ഒന്ന് പോടീ..... "
 
"കാശി നിനക്ക് ഇനി വലിക്കാൻ തോന്നുമ്പോൾ പറഞ്ഞാൽ മതി....ടോവിനോ ഇച്ചായൻ തീവണ്ടിയിൽ പറഞ്ഞില്ലേ...  നിനക്കു ആ ലഹരി ഞാൻ തരാം..... "
 
ആമി കാശിയുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി വെച്ചിട്ട് ചിരിയോടെ  പറഞ്ഞു 
 
"ഓഹ് അത് പറഞ്ഞത് അഴകുള്ള പെണ്ണിന്റെ ചുംബനത്തിന്റെ ലഹരി എന്നാ... "
 
കാശി മുഖത്ത് ലോഡ് കണക്കിന് പുച്ഛം വാരി വിതറി പറഞ്ഞു 
 
"എന്താടാ എനിക്ക് എന്താ ഒരു കുറവ്.... "
 
ആമി മുഖവും വീർപ്പിച്ചു അവനെ നോക്കി.... 
 
കാശി ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു..... കുറെ നേരം അങ്ങനെ ഇരുന്നപ്പോൾ ആമിക്ക് ആകെ എന്തോ പോലെ ആയി.... 
 
"എന്റെ ആമി സുന്ദരി അല്ലെ ഈ ഉണ്ടക്കണ്ണും ഉരുട്ടി ഉള്ള നോട്ടവും ഈ കാർകൂന്തലും പിന്നെ പിണങ്ങുമ്പോ വീർപ്പിക്കുന്ന ഈ കവിളും..... പിന്നെ  ...... "
 
കാശി എന്തോ പറയാൻ വന്നതും ആമി അവനെ ഇറുകെ പുണർന്നു.... അവൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു 
 
"ആമി വാ നാടകം അരങ്ങേറാൻ ടൈമ് ആയി..... "
 
കുറച്ച് നേരം കഴിഞ്ഞു കാശി ആമിയുടെ കയ്യും പിടിച്ചു സ്റ്റോർ റൂമിന്റെ സൈഡിലേക്ക് വന്നു 
 
ഇതേ സമയം ശ്യാമളയും ഹേമയും 
 
"ഹേമേ അഞ്ചു പറഞ്ഞ സമയം ആയല്ലോ..... വാ നമുക്ക് എല്ലാവരോടും ചെന്ന് പറയാം സ്റ്റോർ റൂമിൽ എന്തൊക്കെയോ ബഹളം കേൾക്കുന്നെന്ന്...... "
 
"അഞ്ചു മോളെവിടെ..... "
 
"അവൾ മുകളിൽ ഉണ്ട് എല്ലാം കഴിയുമ്പോൾ ഒന്നും അറിയാത്ത പോലെ അവൾ ഇറങ്ങി വരും..... "
 
"ഇന്നത്തോടെ എല്ലാം അവസാനിക്കും..... "
 
ശ്യാമളയും ഹേമയും കൂടി എല്ലാവരെയും കൂട്ടി സ്റ്റോർ റൂമിലേക്ക് വന്നു..... എന്തോ ബഹളം കേൾക്കുനെന്നും പറഞ്ഞാണ് കൊണ്ട് വന്നത്...... 
 
സൂര്യയും സത്യയും വാതിൽ തള്ളി തുറക്കാൻ നോക്കി...... 
 
"എന്താ ഏട്ടാ....... "
 
കാശിയുടെ ശബ്ദം കെട്ട് എല്ലാവരും തിരിഞ്ഞു നോക്കി..... അവന്റെ കൂടെ നിൽക്കുന്ന ആമിയെ കണ്ട് ഹേമയും ശ്യാമളയും ഞെട്ടി........ 
 
അപ്പോഴേക്കും വാതിൽ തുറന്നു സത്യ അകത്തു ചെന്നു..... അപ്പോൾ തന്നെ സത്യ വെളിയിലേക്ക് വന്നു 
 
"കൊള്ളാം മക്കളുടെ ഈ കലാപരിപാടികൾ കാണിക്കാൻ ആണോ നിങ്ങള് എല്ലാരേയും ഇങ്ങോട്ട് കൊണ്ട് വന്നത്....... "
 
സത്യ പറഞ്ഞതുകേട്ട് അവിടെക്ക് ചെന്ന രണ്ടു പേരും ഞെട്ടി...... ആമിയെ പ്രതീക്ഷിച്ചിടത് ഇപ്പോൾ അഞ്ചു....... അവിടെ പിന്നെ അടിയും വഴക്കും ആയി....... 
 
"അങ്ങനെ അവർ സെറ്റ്...... "
 
കാശി ഒരു ചിരിയോടെ ആമിയോട് പറഞ്ഞു..... 
 
 
വൈകുന്നേരം തന്നെ ശേഖരനും കുടുംബവും തിരികെ പോകാൻ ഇറങ്ങി.... കാശി യാത്രയാക്കാൻ നിന്ന ആമിയുടെ അച്ഛമ്മയുടെയും മാധവന്റെയും സുചിയുടെയും അടുത്തേക്ക് ചെന്നു..... 
 
"സഹതാപത്തിന്റെ പേരിൽ കെട്ടിയ താലി അല്ല അത്..... എനിക്ക് ആമിയെ കണ്ട മാത്രയിൽ തുടങ്ങിയ ഇഷ്ടമാ..... അതെന്റെ ശ്വാസം അവസാനിക്കുന്ന വരെ അങ്ങനെ തന്നെ കാണും..... 
പൊതിഞ്ഞു പിടിച്ചു സംരക്ഷിച്ചോളാം ഈ ജന്മം മുഴുവൻ... "
 
 
കാശിയുടെ വാക്കുകൾ മാത്രം മതിയാരുന്നു അവർക്ക്...... 
 
 
 
"മക്കളുടെ കല്യാണം ആരെയും അറിയിക്കാതെ നടത്തിയതല്ലേ...... ആമിയുടെ കല്യാണം ഞങ്ങൾക്ക് നടത്തണം എന്നുണ്ട്...... ആഘോഷമായി...... ഞങ്ങൾക്ക് ഇവൾ  അല്ലാതെ ആരാ ഇപ്പൊ..... "
 
മാധവൻ പറഞ്ഞപ്പോൾ ശേഖരൻ സന്തോഷത്തോടെ പുഞ്ചിരിച്ചു 
 
 
"ഞങ്ങളും അത് തീരുമാനിച്ചു..... നമുക്ക് സംസാരിക്കാം..... "
 
ആമി എല്ലാരോടും യാത്ര പറഞ്ഞിറങ്ങി..... നാടകക്കാർ ക്ലൈമാക്സ്‌ പൊളിഞ്ഞു പോയത് കൊണ്ടും ഇനി ഒന്നും നടക്കില്ലെന്ന് അറിഞ്ഞും പുറത്തേക്ക് വന്നില്ല..... 
 
 
എല്ലാരേയും വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ട് കാശിയും സത്യയും സൂര്യയും ഒന്നിച്ചു ശ്യാമിന്റെ സ്ഥിരം താവളത്തിലേക്ക് പോയി...... 
 
"ഏട്ടന്മാർ ഇവിടെ നിന്നോ..... അവനെ എനിക്ക് ഒറ്റക്ക് വേണം.... "
 
"കൊന്നേക്കല്ലേ മോനെ..... "
 
കാശി ഒരു ചിരിയോടെ ആ പഴയ വീട്ടിലേക്ക് ചെന്നു..... ശ്യാമും വേറെ രണ്ട് കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു...... മുണ്ടും മടക്കി കുത്തി വരുന്ന കാശിയെ കണ്ട് ശ്യാം പേടിയോടെ എണിറ്റു...... 
 
മാസ്സ് ഡയലോഗുകൾക്ക് നിൽക്കാതെ കാശി പണി തുടങ്ങി.... കൂട്ടുകാർ രണ്ടും ആദ്യമേ ഇറങ്ങി ഓടി.....അവരെ സത്യയും സൂര്യയും പണിഞ്ഞു..... . കാശി കലി തീരുന്ന വരെ അവനെ തല്ലി..... അവസാനം ഇനി തല്ലിയാൽ അവനെ തെക്കോട്ടു എടുക്കേണ്ടി വരുമല്ലോ എന്നോർത്ത് കാശി നിർത്തി 
 
 
"അപ്പൊ ശ്യാമേ.... ഹാപ്പി ഓണം.... "
 
 
കാശി അതും പറഞ്ഞു പുറത്തേക്ക് വന്നു....... 
 
രാത്രിയിൽ വന്നപ്പോൾ അവർക്ക് കതക് തുറന്നു കൊടുത്തത് ആമിയാണ്.... ഏട്ടന്മാർ ചിരിയോടെ അകത്തേക്ക് പോയി പിറകെ കാശിയും..... 
 
കാശിയുടെ പിറകെ പോയപ്പോൾ ആണ് അവന്റെ കയ്യിലെ മുറിവ് ആമി കണ്ടത്..... അവൾ ഓടി ചെന്ന് അവന്റെ കൈ പിടിച്ചു 
 
 
"എന്താ കാശി ഇത്..... "
 
"അതൊരു ചെറിയ മുറിവാ ആമി.... വാ ഇതൊന്ന് ഡ്രസ്സ്‌ ചെയ്തു താ.... "
 
കാശി ആമിയെയും കൊണ്ട് റൂമിലേക്ക് വന്നു..... അവൾ ഫസ്റ്റ് എയിഡ്‌ ബോക്സും ആയി വന്നു അവന്റെ മുറിവ് കെട്ടി വെക്കാൻ തുടങ്ങി....... 
 
ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു..... 
 
"ഡോക്ടറെ ഇങ്ങനെ മുറിവ് കെട്ടുമ്പോൾ കരഞ്ഞാൽ എങ്ങനെയാ....... "
 
കാശി ഒരു ചിരിയോടെ ചോദിച്ചു..... ആമി മുറിവ് മുഴുവൻ നന്നായി ഡ്രസ്സ്‌ ചെയ്തു...... അവളുടെ നിറ മിഴികൾ കാശി തുടച്ചു........ 
 
 
"എന്താ ആമി ഇത്.... ഇവിടെ ഇങ്ങനെ കരയാനും വേണ്ടിയുള്ള മുറിവ് ആണോ ഇത്...."
 
ആമി ഒന്നും മിണ്ടാതെ കണ്ണ് തുടച്ചു..... 
 
"എനിക്ക് ദേഷ്യം വരുന്നു ആമി.... "
 
അവളുടെ കരച്ചില് കണ്ട് കാശി ദേഷ്യപ്പെട്ടു........ 
 
"സങ്കടം വന്നോണ്ട കാശി.... "
 
കണ്ണും തുടച്ചു കുഞ്ഞുങ്ങൾ പറയുന്ന പോലെ പറഞ്ഞ ആമിയെ കണ്ട് കാശിക്ക് വല്ലാത്ത വാത്സല്യം തോന്നി.... അവൻ അവളെ ചേർത്തിരുത്തി ആ മുഖം മുഴുവൻ ഉമ്മകളാലെ മൂടി....... 
 
 
"ലവ് യൂ ടീ പൊണ്ടാട്ടി...... "
 
 
കാശി അവളുടെ നെറ്റിയിലേക്ക് നെറ്റി മുട്ടിച്ചു..... ആമിയും അവനോട് ചേർന്നിരുന്നു..... 
 
 
 
 
തുടരും..........................................❤️
 

അലൈപായുതേ ❣️ 29

അലൈപായുതേ ❣️ 29

4.6
26052

അലൈപായുതേ (29)❤️❤️❤️     ആമി രാവിലെ എണിറ്റു വന്നപ്പോഴേക്കും കാശി എങ്ങോട്ടോ പോയിട്ടുണ്ടായിരുന്നു...... അമ്മയോട് ഒന്നും പറഞ്ഞില്ലെന്നു പറഞ്ഞതുകൊണ്ട് അവൾ വിളിച്ചു നോക്കി..... എവിടെ കണവൻ ബിസി ഹേ........    റൂമിൽ നിന്ന് തുണി മടക്കി വെച്ചുകൊണ്ട് ഇരുന്നപ്പോഴാണ് കാശി വന്നത്    "ആമി വന്നേ...... നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്...... "   "ആരു..... "   ആമി സംശയത്തോടെ ചോദിച്ചപ്പോൾ കാശി അവളെയും ആയി ഗാർഡനിലേക്ക് ചെന്നു...... ഗാർഡനിൽ നിൽക്കുന്ന ആളിനെ കണ്ട് ആമിയുടെ കണ്ണുകൾ നിറഞ്ഞു വന്നു    "ഋഷി........... "   അവൾ വേഗം ഓടി അവന്റെ അടുത്തേക്ക് ചെന്നു...... ഋഷി അവളെ കണ്ണീ