അലൈപായുതേ (29)❤️❤️❤️
ആമി രാവിലെ എണിറ്റു വന്നപ്പോഴേക്കും കാശി എങ്ങോട്ടോ പോയിട്ടുണ്ടായിരുന്നു...... അമ്മയോട് ഒന്നും പറഞ്ഞില്ലെന്നു പറഞ്ഞതുകൊണ്ട് അവൾ വിളിച്ചു നോക്കി..... എവിടെ കണവൻ ബിസി ഹേ........
റൂമിൽ നിന്ന് തുണി മടക്കി വെച്ചുകൊണ്ട് ഇരുന്നപ്പോഴാണ് കാശി വന്നത്
"ആമി വന്നേ...... നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്...... "
"ആരു..... "
ആമി സംശയത്തോടെ ചോദിച്ചപ്പോൾ കാശി അവളെയും ആയി ഗാർഡനിലേക്ക് ചെന്നു...... ഗാർഡനിൽ നിൽക്കുന്ന ആളിനെ കണ്ട് ആമിയുടെ കണ്ണുകൾ നിറഞ്ഞു വന്നു
"ഋഷി........... "
അവൾ വേഗം ഓടി അവന്റെ അടുത്തേക്ക് ചെന്നു...... ഋഷി അവളെ കണ്ണീരിൽ കലർന്ന ഒരു പുഞ്ചിരിയോടെ പുണർന്നു......
ആമി അവനെ നോക്കി ആളാകെ മാറിയിട്ടുണ്ട് താടിയും മുടിയും എല്ലാം വളർന്നു വലിയ ചെക്കൻ ആയി..... അന്ന് ഡൽഹിയിലേക്ക് പോയതിനുശേഷം ഒരു വിവരവും ഇല്ല..... വീട്ടിൽ നിന്നും വന്നതിന് ശേഷം ഒരിക്കൽ മാത്രമാണ് അവനെ വിളിക്കാൻ പറ്റിയുള്ളൂ......
കാശിയോട് ചോദിച്ചപ്പോൾ ഇപ്പൊ വിവരം ഒന്നും ഇല്ലെന്നാണല്ലോ പറഞ്ഞത്..... പിന്നെങ്ങനെ...... ഋഷിയെ കുറിച്ചൊന്നു അന്വേഷിക്കാൻ അവനോട് പറയണം എന്ന് കരുതിയതാണ്......
"എവിടെ ആയിരുന്നു ഇത്ര നാൾ....
മറന്നോ നീ എന്നെ..... "
"മറക്കാനോ.... എന്നെ ഈ ലോകത്ത് ഏറ്റവും സ്നേഹിച്ചത് നീയല്ലെടി ചേച്ചി പെണ്ണെ..... പിന്നെ നിന്റെ വിവരങ്ങൾ എല്ലാം ഏട്ടൻ പറഞ്ഞു ഞാൻ അറിയുന്നുണ്ടായിരുന്നു...... "
"കാശി നിന്നെ വിളിക്കുമോ...... "
ആമി അത്ഭുതത്തോടെ ചോദിച്ചു
"ഏട്ടൻ എന്നും വിളിക്കും..... പിന്നെ റിതിക കല്യാണം കഴിഞ്ഞു പോയതിനുശേഷം പിന്നെ അങ്ങോട്ട് വന്നിട്ടേ ഇല്ല..... ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലമായിരിക്കും അമ്മക്ക് ക്യാൻസർ ആയിരുന്നു..... കണ്ടെത്താൻ വൈകി..... കഴിഞ്ഞ വർഷം മരിച്ചു..... "
ആമിക്ക് ഉള്ളിൽ എന്തോ വേദന ഉണ്ടായി.... ഇതുവരെ സ്നേഹത്തോടെ ഒന്ന് മിണ്ടിട്ടില്ല..... പക്ഷെ......
"ഏട്ടൻ അതിനുശേഷം എന്നെ ഏട്ടന്റെ ഒരു ഫ്രണ്ടിന്റെ കൂടെയാക്കി.... ഞാൻ ഇപ്പൊ MBA കംപ്ലീറ്റ് ആക്കി ആമി.... ഏട്ടനാ ഇങ്ങോട്ട് വരാൻ പറഞ്ഞത്.... "
ആമി അത്ഭുതത്തോടെ കാശിയെ നോക്കി..... അവന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായി..... ആമി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവനെയുമായി അകത്തേക്ക് പോയി......
വീട്ടിൽ എല്ലാവരും ഋഷിയെ സ്നേഹം കൊണ്ട് മൂടി..... അവനാണേൽ അതൊക്കെ ശരിക്കും പുതിയ അനുഭവങ്ങൾ ആയിരുന്നു..... പണത്തിനു വേണ്ടി മാത്രം ജീവിച്ച അച്ഛനും അമ്മയും സഹോദരിയും..... അതിൽ ആകെ ആശ്വാസം ആമി മാത്രമായിരുന്നു....
കൈ കഴുകി വന്ന ഋഷിക്ക് ആമി അവനുള്ള റൂം കാണിച്ചു കൊടുത്തു... പോകാൻ തുടങ്ങിയ ആമിയെ അവൻ പിടിച്ചു നിർത്തി
"ചേച്ചി പെണ്ണെ.... നിന്നോട് അന്നേ ഞാൻ പറയില്ലാരുന്നോ നിന്റെ എല്ലാ സങ്കടങ്ങളും ഒരു രാജകുമാരൻ വന്നു മാറ്റുമെന്ന്..... സത്യമായില്ലെടി അത്..... നിന്റെ ഭാഗ്യമാ ആമി കാശിയേട്ടൻ.... എനിക്ക് എല്ലാ മാസവും പോക്കറ്റ് മണി അയച്ചു തരുമായിരുന്നു...... നിന്നോട് പറയരുതെന്ന് പ്രതേകം പറയും...... നിന്നെ കുറിച്ച് സംസാരിക്കുമ്പോൾ നൂറു നാവാ..... അത്ര ഇഷ്ടമാ നിന്നെ....... "
ആമി ഋഷിയുടെ കയ്യിൽ കോർത്തു പിടിച്ചു....... അവനോട് റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് അവൾ പോയി
റൂമിൽ ചെന്നപ്പോൾ കാശി എന്തോ ഫയൽ നോക്കുവാണ്.....
ആമി പിറകിലൂടെ അവനെ ഇറുകെ പുണർന്നു........ കാശി കുറച്ചു നേരം അങ്ങനെ നിന്നിട്ട് അവളെ തിരിച്ചു നിർത്തി......
"കാശി എന്താ എന്നോട് പറയാഞ്ഞേ അവന്റെ കാര്യം...... "
"അതോ സർപ്രൈസ് കിട്ടുമ്പോൾ നിന്റെ മുഖത്ത് വിരിയുന്ന ഈ നുണക്കുഴി കാണാനും പിന്നെ ഈ ഉണ്ടക്കണ്ണുകൾ ഇങ്ങനെ വിടരുന്ന കാണാനും..... "
ആമി കാശിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു
കാശി പിരികം പൊക്കി എന്തെ എന്ന് ചോദിച്ചപ്പോൾ അവൾ കൈ പൊക്കി എടുക്കാൻ പറഞ്ഞു..... കാശി ഒരു ചിരിയോടെ അവളെ പൊക്കി എടുത്തു..... ആമി അവന്റെ മുഖത്താകെ കൈകളലെ തഴുകി..... അവന്റെ മുഖത്തെ കുറ്റി രോമങ്ങളിലൂടെ വിരലോടിച്ചു......
പ്രാണനാണ് തന്റെ...... എത്ര സ്നേഹിച്ചിട്ടും മതി വരാത്ത പോലെ...... അവന്റെ പ്രണയത്തിന്റെ മന്ത്രികതയിൽ വീണു പോകുവാണ്.....
ആമി പെട്ടെന്ന് അവളുടെ അധരങ്ങൾ അവന്റേതുമായി കോർത്തു... പറയാനുള്ളതെല്ലാം ആ ചുംബനത്തിലൂടെ അവൾ അവനെ അറിയിച്ചു...... ഉള്ളിലുള്ള പ്രണയം മുഴുവൻ പകർന്നു നൽകിയ ദൃഢ ചുംബനം....... കാശി അവളെ മുറുകെ പിടിച്ചു ഒന്നുടെ എടുത്തു പൊക്കി ഭിത്തിയിലേക്ക് ചേർന്ന് നിന്നു...... കുറെ കഴിഞ്ഞിട്ടാണ് അവർ ആ ചുംബനത്തിൽ നിന്നും വേർപെട്ടത്...
കാശിയുടെ മുഖത്തേക്ക് നോക്കാനുള്ള ചടപ്പ് കാരണം ആമി അവനെ തള്ളി മാറ്റി പുറത്തേക്ക് ഓടി..... കാശി ഒരു ചിരിയോടെ ചുണ്ട് തുടച്ചു ഫയൽ നോക്കാൻ തുടങ്ങി....
ഋഷിയോട് എല്ലാവരും അവിടെ തന്നെ നിൽക്കാൻ പറഞ്ഞെങ്കിലും അവന്റെ നിർബന്ധം കാരണം കാശി അവനു ഫ്ലാറ്റ് എടുത്തു കൊടുത്തു....... അവരുടെ ഓഫീസിൽ തന്നെ അവനു ജോലിയുമായി...... ഇടക്ക് ഇടക്ക് അവൻ ആമിയെ കാണാൻ വരും......
ഇന്ന് ആമി ഹോസ്പിറ്റലിൽ പോയില്ല.... പീരിയഡ്സ് ആണ്..... റെഡി ആയപ്പോൾ ആണ് കലശലായ വയറുവേദനയും ബാക്ക് പെയിനും ഉണ്ടായത്...... അതുകൊണ്ട് അവൾ ഇന്ന് ലീവ് ആക്കി......
വേദന കൂടിയപ്പോൾ അമ്മ ചൂട് വെള്ളം തന്നും ഹോട് ബാഗ് വെച്ചും കൂടെ തന്നെ ഉണ്ടായിരുന്നു...... ആമിക്ക് അപ്പോൾ എന്തോ കാശിയെ വിളിക്കാൻ തോന്നി..... അവന്റെ ശബ്ദം ഒന്ന് കേൾക്കാൻ തോന്നി.....
അവൾ ഫോണെടുത്തു അവന്റെ നമ്പർ ഡയൽ ചെയ്തു........
എന്നാൽ ഇതേ സമയം കാശി ഓഫീസിലുള്ള സ്റ്റാഫിനോട് കലി പിടിച്ചു നിൽക്കുവാണ്...... ഇമ്പോർട്ടന്റ് ആയ ഒരു ഫയൽ മിസ്സ് ആയി..... അവൻ ആണേൽ ആകെ ദേഷ്യത്തിൽ ക്യാബിനിലേക്ക് വന്നപ്പോഴാണ് ആമി വിളിച്ചത്.......
കാശി ഫോണെടുത്തു. ........
"ആമി നിന്നോട് ഞാൻ പറഞ്ഞിട്ടിട്ടില്ലേ ഓഫീസ് ടൈമിൽ എന്നോട് വിളിച്ചു കൊഞ്ചി കുഴയാൻ നിൽക്കരുതെന്ന്.....എന്തിനാ ആമി ശല്യപെടുത്തുന്നെ........ "
അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ കാശി പറഞ്ഞിട്ട് ഫോൺ വെച്ചു...... ആമിക്ക് ആകെ സങ്കടം തോന്നി..... ഇതുവരെ അവനെ വിളിച്ചു ശല്യം ചെയ്തിട്ടില്ല......
ഇപ്പൊ വേദന തോന്നിയപ്പോൾ വിളിച്ചതല്ലേ.......... ആമി ഫോൺ ഓഫ് ചെയ്തിട്ട് കട്ടിലിലേക്ക് കിടന്നു......
മാർക്കർ എടുക്കാനായി ഡ്രോയർ തുറന്നപ്പോഴാണ് കാശി അവിടെ ഇരിക്കുന്ന ഫയൽ കണ്ടത്.... ഇന്നലെ അവൻ തന്നെ നോക്കിയിട്ട് വെച്ചതാണ്...... കാശി അപ്പോ തന്നെ സ്റ്റാഫിനെ വിളിപ്പിച്ചു സോറി പറഞ്ഞു.....
അവനാകെ കൂൾ ആയി...... ആകെ വട്ട് പിടിച്ചു നിന്നതാണ്..... അപ്പോഴാണ് അവൻ ആമിയെ കുറിച്ചോർത്തത്.... അവൻ പെട്ടെന്ന് ഫോൺ എടുത്തു..... അവളോട് ഒരു കാര്യവും ഇല്ലാതെ ദേഷ്യപ്പെട്ടു എന്തൊക്കെയോ പറഞ്ഞു...... എന്തിനാ വിളിച്ചെന്നു പോലും ചോദിച്ചില്ല........
ഫോൺ ഓഫ് ആണെന്ന് കേട്ടപ്പോഴേ കാശിക്ക് അപകടം മണത്തു...
ആമി കലിപ്പിൽ ആണ്.... കാശി ഫോണെടുത്തു അമ്മയെ വിളിച്ചിട്ട് ആമിക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു
രേവതി ഫോണെടുത്തു ആമിയുടെ റൂമിൽ വന്നപ്പോഴേക്കും ആമി ഉറക്കമായി......
"കാശി മോളുറങ്ങി........ "
"മം....... "
"അവൾക് വയ്യ.... ചിലപ്പോൾ അത് പറയാൻ വിളിച്ചതായിരിക്കും.... അതിനോട് കാര്യം പോലും ചോദിക്കാതെ ദേഷ്യപെട്ടില്ലേ..... "
"അമ്മ അത് അറിയാതെ..... അവൾക്ക് എന്താ...... "
"മോൾക്ക് ഡേറ്റ...... അത്കൊണ്ട് ഹോസ്പിറ്റലിൽ പോലും പോയില്ല..... നല്ല വേദന ഉണ്ട്.... പാവം...... "
ഫോൺ വെച്ചപ്പോൾ കാശിക്ക് ഒരു സമാദാനവും കിട്ടിയില്ല...... എങ്ങനേലും അവളുടെ അടുത്തെത്താൻ അവനു കൊതി ആയി.... പക്ഷെ അപ്പോഴാണ് PO മീറ്റിംഗിന്റെ കാര്യം പറഞ്ഞത്..... ഇമ്പോര്ടന്റ്റ് ആണ്......
മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോൾ രാത്രി ആയി..... കാശി അമ്മയെ വിളിച്ചിട്ട് കഴിച്ചിട്ട് കിടന്നോളാൻ പറഞ്ഞു.... കാശി വീട്ടിൽ വന്നു സ്പേയർ കീ ഉപയോഗിച്ച് അകത്തു കേറിയപ്പോൾ ആണ് ഗസ്റ്റ് റൂമിലേക്ക് പോകുന്ന അച്ഛനെ കണ്ടത്......
"അച്ഛൻ എവിടെ പോകുന്നു...... "
"ഇന്ന് ആമി മോളു രേവതിയുടെ കൂടെയ കിടക്കുന്നെ..... ഞാൻ ഇന്ന് ഇവിടെ കിടക്കാമെന്ന് കരുതി..... "
കാശി ആകെ മംഗോ സീഡ് നഷ്ടപെട്ട അണ്ണാനെ പോലെ ആയി.... അവൾ അമ്മേടെ കൂടെ കിടക്കുന്നെന്നോ....
"അച്ഛാ ഒരു പത്തു മിനിറ്റ്.... ഞാൻ ഇപ്പോ വരാം .... "
കാശി അതും പറഞ്ഞു വേഗം റൂമിൽ പോയി മേലു കഴുകി ഒരു ടി ഷർട്ടും ഷോർട്സും ഇട്ട് വന്നു..... അമ്മയുടെ റൂമിലേക്ക് ചെന്നപ്പോൾ അവിടെ കിടക്കാനുള്ള തയ്യാറെടുപ്പ് ആണ്.... ആമി കട്ടിലിന്റെ ഹെഡ് ബോർഡിൽ ചാരി ആലോചനയിൽ ആണ്.....
"എന്താ കാശി..... "
രേവതി കാശിയോട് ചോദിച്ചത് കേട്ടപ്പോൾ ആണ് ആമി ചിന്തയിൽ നിന്നുണർന്നത്...... അവൾ ദേഷ്യത്തോടെ മുഖം കോട്ടി ഇരുന്നു.....
"അമ്മേ എന്റെ ഒരു സാധനം ഇവിടെ മറന്നു വെച്ചു..... അത് എടുക്കാൻ വന്നതാ.... "
കാശി പറഞ്ഞതുകേട്ട് രേവതി അവനെ അത്ഭുതത്തോടെ നോക്കി
"നിന്റെ എന്ത് സാധനം...... "
രേവതി ചോദിച്ചപ്പോൾ കാശി കട്ടിലിന്റെ സൈഡിൽ കൂടി വന്നു ആമിയെ പൊക്കി എടുത്തു...... ആമി അത്ഭുതത്തോടെ നോക്കി.....
"കിട്ടി അമ്മേ..... "
കാശി അതും പറഞ്ഞു അവളെയും കൊണ്ട് പുറത്തു വന്നു..... അച്ഛനെ കണ്ട് ഒരു ഇളി പാസ്സാക്കി കാശി അവളെയും ആയി വീടിനു പുറത്തു വന്നു......
ആമി ആണേൽ അവന്റെ കൈയിൽ കിടന്നു താഴെ ഇറക്കാൻ പറയുന്നുണ്ട്.... കുതറി പോകാൻ നോക്കിയപ്പോൾ കാശി ചേർത്തു പിടിച്ചു......
"പിടക്കാതെടി....... അടങ്ങി കിടന്നോ..... അല്ലേൽ ഞാൻ ദേ കായലിലേക്ക് എറിയും..... "
ആമി പിന്നെ അടങ്ങി കിടന്നു..... പേടിച്ചിട്ടൊന്നും അല്ല..... ബോധം ഇല്ലാത്ത ചെക്കനാ...... ചിലപ്പോൾ പറഞ്ഞ പോലെ ചെയ്താലോ....
കാശി അവളെ പോർച്ചിൽ ഉള്ള ഏട്ടന്റെ ബുള്ളെറ്റിലേക്ക് ഇരുത്തി.....
"കാശി ഇതെങ്ങോട്ടാ പോകുന്നെ.... "
"നിന്നെ കൊല്ലാൻ എന്തെ..... "
"അതല്ല കാശി നീ ഈ നിക്കറും ഇട്ട് ഇതെങ്ങോട്ടാ ഈ പോകുന്നെ...... "
കാശി അവനെ തന്നെ ഒന്ന് നോക്കി
"ടീ കോപ്പേ ഇത് നിക്കർ അല്ല ഷോർട്സ....... "
"അഹ് എന്തായാലും നിക്കർ തന്നെ അല്ലെ...... "
"ഓഹ് പിന്നെ നീ സാരീ ആണല്ലോ ഉടുത്തിരിക്കുന്നെ..... "
അപ്പോഴാണ് ആമി സ്വയം നോക്കിയത്.. ഒരു ടി ഷർട്ടും ത്രീ ഫോർത്തും ആണ്
"ടീ പെണ്ണെ ഇവിടെ ആരും ഫാഷൻ ഷോക്ക് അല്ല പോകുന്നെ.... "
കാശി അതും പറഞ്ഞു ബുള്ളറ്റെടുത്തു..........
ആമിക്ക് ആകെ തണുക്കാൻ തുടങ്ങി... അവൾ കാശിയുടെ അടുത്തേക്ക് ചേർന്നിരുന്നു അവനെ കെട്ടിപിടിച്ചു.... കാശിയും ഒരു ചിരിയോടെ അവളെ ചേർത്തിരുത്തി......
ഇടക്ക് അവൾ അവനോട് ചേർന്നിരുന്നു അവന്റെ ചെവിയിൽ കടിക്കാൻ തുടങ്ങി..... കാശി വഴക്ക് പറഞ്ഞപ്പോൾ ആമി അടങ്ങി ഇരുന്നു..... ഉറക്കം വന്നു അവൾ അവന്റെ പുറത്തേക്ക് ചാഞ്ഞു കിടന്നു..... കാശി വണ്ടി പതിയെ ഓടിച്ചു അവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു.......
കാശിയുടെ റിസോർട്ടിന്റെ അവിടേക്കാണ് അവൻ അവളെ കൊണ്ട് വന്നത്....... ഒരു സൈഡിൽ അവിടെ കടൽ ആണ്..... കാശി ഇറങ്ങി നടന്നിട്ട് തിരിഞ്ഞു നോക്കിയപ്പോഴും ആമി അവിടെ തന്നെ നിൽക്കുകയാണ്.....
"ആമി സോറി...... അപ്പൊ നല്ല ദേഷ്യത്തിൽ ആയിരുന്നു...... അതാടാ..... സോറി...... ഞാൻ പിന്നെ വിളിച്ചപ്പോഴേക്കും നീ ഉറങ്ങി...... എനിക്ക് അടി ഇടാൻ നീ അല്ലാതെ ആരാ ........ "
ആമിക്ക് അത് കെട്ട് ചിരി വന്നു .... അവളുടെ ചിരി കണ്ട് അവനു സമാധാനം ആയി.... പിണക്കം മാറ്റാൻ ആണ് ഇപ്പൊ ഇവിടേക്ക് കൊണ്ട് വന്നത്..... കാശി അവളുടെ കയ്യും പിടിച്ചു കടലിന്റെ തീരത്തേക്ക് നടന്നു
നല്ല നിലാവുള്ള രാത്രി ആണ്.... പോരാത്തേന് ചുറ്റും നക്ഷത്രങ്ങളും.... ആമിക്ക് ആകെ സന്തോഷം തോന്നി...... കാശി അവളെയുമായി അവിടെയുള്ള കാറ്റാടി മരങ്ങൾക്കടുത്തേക്ക് നടന്നു
അവിടെ ഒരു മരത്തിലേക്ക് ചാരി നിന്നിട്ട് കാശി ആമിയെ ചേർത്തു പിടിച്ചു..... അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ഒതുക്കി അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി..... ആ പൂര്ണചന്ദ്രനെക്കാളും തിളക്കം ആ മുഖത്തിന് ആണെന്ന് അവനു തോന്നി.....
"ആമി പണ്ട് വിശാലിന്റെ വീട്ടിൽ പോയപ്പോൾ അന്നെന്റെ ടി ഷിർട്ടിൽ നൂഴ്ന്നു കയറിയ പോലെ ഒന്നുടെ കയറ് പ്ലീസ്....... "
ആമി മുഖം കൂർപ്പിച്ചു അവനെ നോക്കി.....
"പ്ലീസ് ആമി... എന്താ ഫീൽ ആയിരുന്നെന്നോ..... "
ആമി ഒരു ചിരിയോടെ അവന്റെ ടി ഷർട്ടിലേക്ക് നൂഴ്ന്നു കയറി അവനെ ചുറ്റിപിടിച്ചു .......... സാഗരത്തിനെയും കോടാനുകോടി നക്ഷത്രങ്ങളെയും സാക്ഷി നിർത്തി തന്റെ പ്രാണന്റെ ചൂടും ചൂരും അറിഞ്ഞു ഇങ്ങനെ നിന്നപ്പോൾ ആമിക്ക് ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് തോന്നി
കാശി അവളുടെ ടി ഷർട്ട് കുറച്ച് പൊക്കി അവൻ കെട്ടികൊടുത്ത ആ അരഞ്ഞാണത്തിലൂടെ കയ്യിട്ട് അവളെ ചേർത്തു നിർത്തി........ ഉള്ളിലുള്ള വികാരങ്ങളെയെല്ലാം പകർന്നു നൽകാനായി അവൻ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നു.............
💞💞💞💞💞💞💞💞💞💞💞💞💞💞
ഇന്ന് മഠത്തിൽ വീട്ടിൽ അതിഥികൾ മാധവനും സുചിത്രയുമാണ്..... ഋഷിയും ഉണ്ട്...... എല്ലാവരും ആഹാരം കഴിച്ചോണ്ടിരുന്നപ്പോൾ ആണ് ശേഖരൻ അത് പറഞ്ഞത്.....
"കാശി ഇവരിപ്പോ വന്നത് നിങ്ങളുടെ കല്യാണ കാര്യം പറയാനാ..... രണ്ടാഴ്ച കഴിഞ്ഞു ഒരു നല്ല മുഹൂർത്തം ഉണ്ട്..... ആമിടെ കുടുംബ ക്ഷേത്രത്തിൽ വെച്ച് കല്യാണം...... അതിന് അത്യാവശ്യം അടുത്ത ബന്ധുക്കൾ മാത്രം മതി....
പിന്നെ ഇവിടെ വെച്ചിട്ട് റിസപ്ഷൻ..... അതിന് എല്ലാരേയും ക്ഷണിക്കാം...... "
കാശിയുടെ മനസ്സിൽ പതിനായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി......
"പിന്നെ കല്യാണം അല്ലെ ആമിയെ അവർ അങ്ങോട്ട് കൊണ്ട് പോകുവാ ഇന്ന്....... കല്യാണത്തിന് ഇനി അധികം നാളില്ലല്ലോ..... "
അച്ഛൻ പറഞ്ഞതുകേട്ട് കാശി കഴിച്ചോണ്ടിരുന്നത് താഴെ വീണു..... ഏട്ടന്മാരും ഏട്ടത്തിമാരും ഒരു ആക്കി ചിരിയോടെ നോക്കുന്നത് കാശി കണ്ടു.... ആമിയെ നോക്കിയപ്പോൾ അവളും അവനെ നോക്കുവാണ്.......
കൊലച്ചതി ആയി പോയ് അച്ഛാ എന്നുള്ള രീതിയിൽ കാശി നോക്കിയപ്പോൾ അച്ഛനോട് ഒന്നും തോന്നല്ലേ മോനെ എന്നായിരുന്നു അവിടുത്തെ ഭാവം
"രണ്ടാഴ്ചയോ...................... "
കാശിക്ക് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി.............
തുടരും.......................❤️