അലൈപായുതേ (30)❤️❤️❤️
✍️കിറുക്കി 💞💞💞💞
ആമി കാശിയെ നോക്കി, രണ്ടാഴ്ച അവനെ പിരിഞ്ഞു ഇരിക്കുന്നത് ഓർക്കനെ വയ്യ........ പക്ഷെ പറയുന്നത് അനുസരിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ...... കാശി എന്തേലും വഴി ഉണ്ടാക്കും
"ശരിയാ മോനെ മോളെ ഞങ്ങൾ കൊണ്ട് പോകട്ടെ...... അവിടെ കല്യാണ തലേന്ന് ഒരു ചെറിയ ഫങ്ക്ഷൻ ഞങ്ങൾ അറേഞ്ച് ചെയ്യുന്നുണ്ട്....... "
മാധവൻ പറഞ്ഞതുകേട്ട് കാശിക്ക് എതിർക്കാൻ ആയില്ല.....
"അമ്മയെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ട് പോകുന്നുണ്ട്..... തറവാട്ടിൽ വെച്ചിട്ട് കല്യാണം നടത്താൻ ഞങ്ങൾക്ക് ഇപ്പൊ താല്പര്യം ഇല്ല..... വീട്ടിൽ നടത്താനാ തീരുമാനിച്ചിരിക്കുന്നെ...... "
അത് കെട്ട് കാശിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി....... മാധവൻ അങ്കിളിന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് അര മണിക്കൂർ യാത്രെ ഉള്ളു...... ഇപ്പൊ ആമിയെ അവർ കൊണ്ട് പോവട്ടെ എല്ലാ ദിവസവും രാത്രിയിൽ കാണാൻ പോകാം..... വേറെ ആരും അറിയണ്ട.....
കാശി അങ്ങനെ വലിയ പ്ലാനുകളുമായി കഴിപ്പ് തുടർന്നു....
ആമി ഡ്രസ്സ് എടുത്തു വെക്കാനായി റൂമിലേക്ക് വന്നു.... അവനെ വിട്ട് നിൽക്കുന്നതിൽ നല്ല വിഷമമുണ്ട്... പിന്നെ മധു അച്ഛനെ വിഷമിപ്പിക്കണ്ട..... രണ്ടാഴ്ച അല്ലെ ഉള്ളു....... അത് പെട്ടെന്ന് പോകും....
ആമി സ്വയം ആശ്വസിപ്പിച്ചിട്ട് ഡ്രസ്സ് എടുത്തു വെക്കാൻ തുടങ്ങി.....
"എന്തേലും ഹെല്പ് വേണോ വൈഫി..... "
കട്ടിലിൽ മലർന്നു കിടന്ന് ഫോണിൽ കുത്തുന്ന കാശിയെ ആമി ഒന്ന് നോക്കി...... അവന്റെ മുഖത്ത് യാതൊരു ഭാവ മാറ്റവും ഇല്ല.... ഇവനൊരു സങ്കടവും ഇല്ലേ....... കാശി ചോദ്യരൂപത്തിൽ അവളെ നോക്കിയപ്പോൾ ആമി ഒന്നും വേണ്ടെന്ന് പറഞ്ഞു ജോലി തുടർന്നു.....
അവൾ ഡ്രസ്സ് എല്ലാം എടുത്തു പോകാൻ റെഡി ആയി നിന്നു.....
"ഞാനും വരുന്നുണ്ട് കൊണ്ടാക്കാൻ വാ..... "
കാശി അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി നടക്കാൻ തുടങ്ങിയപ്പോൾ ആമി അവനെ മുറുകെ കെട്ടിപ്പടിച്ചു...... അവള് കരയുകയാണെന്ന് അവനു മനസിലായി...... അവനും എന്തോ വിഷമം തോന്നി.......
'സാരമില്ല ആമി നിന്നെ കാണാൻ ദിവസവും കാശി വരും..... നിന്നെ കാണാതെ ഒരു നിമിഷം പോലും വയ്യ കണ്ണാ.... പക്ഷെ ഇപ്പൊ അറിയണ്ട ഒരു ചിന്ന സർപ്രൈസ്.... '
കാശി ആലോചിച്ചോണ്ട് നിന്നപ്പോൾ ആമി അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി നോക്കി
"കാശി ഞാൻ പോണേൽ ഒരു വിഷമവും നിനക്ക് ഇല്ലേ..... "
"എന്തിന്..... രണ്ടാഴ്ച കഴിഞ്ഞു ഇങ്ങോട്ട് തന്നെ അല്ലെ വരുന്നേ.... "
കാശിയുടെ മറുപടി കെട്ട് ആമിടെ കണ്ണു രണ്ടും നിറഞ്ഞൊഴുകി..... അവൾ പിന്നെ ഒന്നും മിണ്ടാതെ ബാഗ് അവന്റെ കയ്യിൽ നിന്നും വാങ്ങാൻ നോക്കി
കാശി അത് മാറ്റിപിടിച്ചു റൂമിന് പുറത്തേക്ക് പോയി.... പിറകെ ആമിയും.....
ഒരേ കാറിൽ വീട്ടിലേക്ക് പോകുമ്പോഴും അവർ രണ്ടും ഒന്നും പരസ്പരം മിണ്ടിയില്ല.... അവനു യാതൊരു വിഷമവും ഇല്ലല്ലോ.... എനിക്ക് അല്ലെ സങ്കടം.... പിരിഞ്ഞിരിക്കാൻ അവനു ഒരു വിഷമവും ഇല്ലല്ലോ.... പിന്നെ എനിക്കെന്താ..... എനിക്കും വിഷമം ഒന്നുമില്ല
അവളുടെ മുഖത്തെ ഭാവ വ്യത്യാസം കാശി ശ്രെദ്ദിക്കുന്നുണ്ടായിരുന്നു.... അവനു ചിരി വന്നു.... പാവം..... മോൾക്ക് അറിയില്ലല്ലോ സേട്ടന്റെ പ്ലാൻ
വീട്ടിലേക്ക് വണ്ടി ചെന്ന് നിന്നപ്പോൾ തന്നെ ആമി ബാഗുമായി ഉള്ളിലേക്ക് കയറി..... കാശി ചുറ്റിനും നോക്കി... പട്ടി ഇല്ല... സെക്യൂരിറ്റിയും ഇല്ല.... മതില് ചാടാവുന്ന പൊക്കത്തിൽ ആണ്..... അത്ര അടുത്ത് വീടും ഇല്ല..... ചാടാൻ പറ്റിയ സാഹചര്യം.....
"അങ്കിൾ ആമി മോളിലാണോ കിടക്കുന്നെ..... "
"ആഹ് മോനെ..... മുകളിൽ ഒരു റൂമേ ഉള്ളു ..... അത് മോൾക്ക് കൊടുക്കാമെന്നു കരുതി..... "
"അത് നന്നായി ..... "കാശി ഒരു ചിരിയോടെ പറഞ്ഞു.....
"എന്താ മോനെ..... "
"ഏയ് ഒന്നുല്ല അങ്കിൾ.... എന്നാൽ ഞാൻ പോട്ടെ..... "
"അയ്യോ അകത്തേക്ക് കയറുന്നില്ലേ... "
"ഇല്ല അങ്കിൾ.... പിന്നെ വരാം... ആമിയോട് പറഞ്ഞേരെ.... "
കാശി ഒരു ചിരിയോടെ വണ്ടിയും എടുത്തു പോയി.... ആമി ഡ്രസ്സ് മാറി വന്നപ്പോഴേക്കും കാശി പോയിരുന്നു.... അവൾക്കാകെ ദേഷ്യവും സങ്കടവും വന്നു ...... ഒഴിവാക്കുകയാണോ എന്നവൾക്ക് തോന്നി.......
കാശി വീട്ടിൽ വന്നു കേറിയപ്പോൾ തന്നെ അവനൊരു കാൾ വന്നു ..... അത് കേട്ടപ്പോൾ കാശിക്ക് ഒരേ സമയം സങ്കടവും സന്തോഷവും തോന്നി..... കാശി നേരെ അച്ഛന്റെ അടുത്തേക്ക് ഓടി....... രേവതിയും ശേഖരനും കല്യാണ കാര്യങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു.......
കാശി വന്നു രണ്ട് പേരെയും കെട്ടി പിടിച്ചു
"അച്ഛാ ഗ്ലോബൽ ഗ്രൂപ്സ് നമ്മുടെ കമ്പനിയുമായുള്ള കോൺട്രാക്ട് അപ്പ്രൂവ് ചെയ്തു..... അതിൽ സൈൻ ചെയ്താൽ നമ്മുടെ കമ്പനി ഇന്ത്യയിലെ തന്നെ ടോപ് കൺസ്ട്രക്ഷൻ കമ്പനി ആകും..... അച്ഛന്റെ ആഗ്രഹം അല്ലെ അത്..... "
ശേഖരന് ആകെ സന്തോഷമായി
"നാളെ അവരുടെ ആളുകൾ ഡൽഹിയിലേക്ക് വരുന്നുണ്ട്..... സൊ എനിക്ക് ഇന്ന് പോകണം.... പിന്നെ കുറച്ച് പ്രൊജക്റ്റ്‌സ് നമ്മുടേത് അവർക്ക് കാണണം..... അങ്ങനെ കുറെ ഉണ്ട്..... ഞാൻ ഇന്ന് തന്നെ പോകാം....... രണ്ടാഴ്ച ചിലപ്പോൾ വേണ്ടി വരും....... "
"രണ്ടാഴ്ചയോ....... കല്യാണം അല്ലെ മോനെ......"
"അത് സാരമില്ല അച്ഛാ കല്യാണം 14ന് അല്ലെ ഞാൻ 12നുള്ളിൽ വരാം..... "
"എല്ലാം എന്റെ ആമി മോളുടെ ഐശ്വര്യമാ ...... "
അമ്മ പറഞ്ഞതുകേട്ട് കാശി ഒരു ചിരിയോടെ ബാൽക്കണിയിലേക്ക് നടന്നു ...... അവനുള്ളിൽ ഒരു നോവുണ്ടായി ..... എന്നും കാണാൻ ചെല്ലാം എന്നുള്ള പ്ലാനിലാണ് അവളെ പറഞ്ഞു വിട്ടത് ..... പക്ഷെ ഇപ്പോ..... കാശി അവളെ വിളിക്കാൻ ഫോണെടുത്തു
കുറെ തവണ ട്രൈ ചെയ്തിട്ടും കിട്ടുന്നില്ല..... വാട്സാപ്പ് എടുത്തു മെസ്സേജ് അയച്ചപ്പോൾ കാശിക്ക് മനസിലായി അവൾ അവനെ ബ്ലോക്ക് ചെയ്‌തെന്ന്.... ഇൻസ്റ്റയിലും എഫ് ബി യിലും എല്ലാം ബ്ലോക്ക് ചെയ്തിട്ടുണ്ട്..... കാശിക്ക് ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നി...
'അവനു എന്നെ കാണേണ്ടെങ്കിൽ എനിക്ക് അവനെ വിളിക്കേം വേണ്ട മെസ്സേജും അയക്കണ്ട..... 'ബ്ലോക്ക് ചെയ്ത അവന്റെ കോൺടാക്ടും നോക്കി ഇരിക്കുകയാണ് ആമി.......
കാശി അയച്ച പഴയ മെസ്സേജ് വായിച്ചപ്പോൾ ആമിക്ക് വല്ലാത്തൊരു ഫീൽ ഉണ്ടായി...... മെസ്സേജിൽ എല്ലാം തന്നെ തന്നെ ഒരു കുഞ്ഞിനെ പോലെയാണ് കാശി കെയർ ചെയ്തേക്കുന്നെ...... പിന്നെ അവന്റെ പ്രണയവും...... ആ മെസ്സേജുകൾ വായിച്ചപ്പോൾ ആമിയുടെ കവിളുകൾ നാണം കൊണ്ട് തുടുത്തു.......
അവന്റെ പഴയ മെസ്സേജ് നോക്കിയും ഫോട്ടോ നോക്കി ഇരുന്നപ്പോളാണ് അമ്മ വിളിച്ചത് ....... അപ്പോഴാണ് ആമി കാശി ഡൽഹിക്ക് പോയത് അറിഞ്ഞത്... തന്നോട് ഒന്ന് പറഞ്ഞത് പോലും ഇല്ലല്ലോ...... അവന്റെ ഡ്രീം ആയിരുന്നു ആ കമ്പനിയുമായുള്ള ഡീൽ....... ഇത്രയും സന്തോഷം വന്നിട്ടും അതെന്നോട് ഒന്ന് പറഞ്ഞില്ലല്ലോ....... എന്നിട്ട് പറഞ്ഞു വിടുകയും ചെയ്തു.......
ആമി ഒരു നോവോടെ ഓർത്തു..... വൈകുന്നേരം സുചിയുടെ കൂടെ അവൾ അമ്പലത്തിൽ പോയി.... മനസ്സാകെ ശാന്തമായ ഫീൽ ആയിരുന്നു..... വന്നിട്ട് വെറുതെ ഇരുന്നപ്പോൾ ആമി വീണ്ടും ഫോണെടുത്തു....... അവനെ ബ്ലോക്ക് ചെയ്തത് ഞാൻ അല്ലെ..... എന്നാലോ എപ്പോഴും അത് തന്നെ നോക്കിക്കൊണ്ടിരിക്കുവാണല്ലോ.....
ആമി പെട്ടെന്ന് അവനെ അൺബ്ലോക്ക് ചെയ്തു...... അവൾ ബ്ലോക്ക് ആക്കി എന്നറിഞ്ഞിട്ടും കാശി അവൾക്ക് മെസേജുകൾ അയച്ചോണ്ടിരുന്നു....... അവൻ ഡൽഹിയിൽ താമസിക്കുന്ന ഹോട്ടലിൽ ആയിരുന്നു...... പെട്ടെന്നാണ് മെസ്സേജുകൾ എല്ലാം റീഡ് ചെയ്തത് അവൻ കണ്ടത്....... കാശി അപ്പോൾ തന്നെ വോയിസ് കാൾ ചെയ്തു
കാൾ അറ്റൻഡ് ചെയ്ത ആമിക്ക് ചുറ്റും എന്തൊക്കെയോ വട്ടമിട്ടു പറക്കുന്ന പോലെ തോന്നി...... ഇംഗ്ലീഷും മലയാളവും ഇടകലർന്ന തെറി ആണ് വിളിക്കുന്നത്.....
കാശി ആകെ ദേഷ്യം പിടിച്ചിരിക്കുവായിരുന്നു...... ആ പ്രൊജക്റ്റ് കിട്ടിയ സന്തോഷവും പോകുന്ന കാര്യവും പറയാൻ വിളിച്ചപ്പോൾ അവളുടെ ഒരു ബ്ലോക്ക്......ഫ്ലൈറ്റ് നേരുത്തേ ആയോണ്ട് ഒന്ന് പോയി കാണാൻ കഴിഞ്ഞില്ല.... കൂടെ അവന്റെ പ്ലാൻ എല്ലാം തെറ്റിയ സങ്കടം വേറെയും
"എന്തിനടി കോപ്പേ നീ ബ്ലോക്ക് ആക്കിയത്..... "
എന്തൊക്കെയോ പറഞ്ഞ കൂട്ടത്തിൽ അവസാനം ഇത് പറഞ്ഞത് മാത്രമാണ് അവൾ ശെരിക്കും കെട്ടത്
"ഞാൻ ബ്ലോക്ക് ആക്കിയതാണോ ഇപ്പൊ തെറ്റ്..... പോയപ്പോൾ എന്നോട് പറഞ്ഞോ...... നിന്റെ ഡ്രീം അല്ലെ ഈ പ്രൊജക്റ്റ് അത് കിട്ടിട്ട് എന്നോട് പറഞ്ഞോ നീ ..... "
"ബ്ലോക്ക് ആക്കി വെച്ചിട്ട് ഞാൻ എന്താ പറന്നു വരണമായിരുന്നോ പറയാൻ...... "
"ഞാൻ ഇങ്ങോട്ട് വന്നപ്പോൾ നിനക്ക് ഒരു സങ്കടവും ഇല്ലായിരുന്നല്ലോ...... രണ്ടാഴ്ച പോയിട്ട് രണ്ട് സെക്കന്റ് പോലും നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ കാശി..... എന്നെ ഒഴിവാക്കി വിട്ടതല്ലേ നീ ........ "
"ആരാടി പുല്ലേ ഒഴിവാക്കിയത്..... നിന്നെ വിളിച്ചോണ്ട് പോകല്ലേ എന്ന് പറയാൻ എനിക്ക് പറ്റില്ലല്ലോ.... പിന്നെ നിന്നെ എന്നും രാത്രി വന്നു കാണാം എന്നായിരുന്നു പ്ലാൻ..... അതൊക്കെ സെറ്റ് ആക്കനാ ഇന്ന് കൂടെ വന്നത്.... പക്ഷെ പെട്ടെന്നല്ലേ ഈ യാത്ര വന്നു കയറിയത്...... "
ആമിക്ക് അത് കെട്ട് ചിരി വന്നു..... വലിയ പ്ലാനിങ് ആയിരുന്നല്ലോ
"സത്യാണോ...... "
"കാശിയെ വിശ്വാസമില്ലേ...... "
"ഉണ്ട്..... എനിക്ക് പെട്ടെന്ന് അങ്ങനെ ചെയ്തപ്പോൾ സങ്കടം വന്നു..... സാരമില്ല കുറച്ച് ദിവസം അല്ലെ ഉള്ളു.... പിന്നെ കാശിടെ വലിയ ഡ്രീം അല്ലെ...... "
"മം ഡ്രീമിന് വേണ്ടി ഞാൻ എന്റെ ഏറ്റവും വലിയ സന്തോഷം വേണ്ടെന്ന് വെക്കേണ്ടി വന്നു...... "
"രണ്ടാഴ്ച അല്ലെ...... ഞാൻ അതുപോലെ എന്റെ സന്തോഷം വേണ്ടെന്ന് വെച്ചതേ അഞ്ചു വർഷത്തേക്ക...... അപ്പൊ സാരമില്ല.... സെയിം സെയിം..... "
ആമി ഒരു ചിരിയോടെ പറഞ്ഞു
"കാശി മിസ്സ് യൂ...... സൊ ബാഡ്ലി.... "
"ലാപ് കൊണ്ട് വന്നില്ലേ..... വീഡിയോ കാൾ ഓൺ അക്ക്.... "
ആമി ലാപ് കണക്ട് ചെയ്ത് വീഡിയോ കാൾ ഓണാക്കി..... കാശിയെ കണ്ട മാത്രയിൽ ആമിയുടെ കണ്ണുകൾ നിറഞ്ഞു വന്നു
"ബെസ്റ്റ്.... ഇത് കാണാനാണോ ഞാൻ വിളിച്ചത്..... കണ്ണ് തുടക്ക് ആമി.... "
ആമി ഒരു ചിരിയോടെ കണ്ണ് തുടച്ചു.... കാശി അവിടെ ഉള്ള വിശേഷങ്ങൾ പറയുവാണ്..... ആമി ഒരു കുഞ്ഞിന്റെ അത്ഭുതത്തോടെ അതൊക്കെ കേട്ടിരുന്നു.... കാശിക്ക് ആ ഇരുപ്പ് കണ്ട് അവളോടുള്ള പ്രണയം ഇരട്ടിക്കുന്ന പോലെ തോന്നി........
"മിസ്സ് യൂ ആമി...... "അവൻ ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു പറഞ്ഞു....
"ആമി നീ ഇവിടെയ കിടക്കുന്നെ... "
"അല്ല കാശി ഞാൻ സുചി അമ്മേടെ കൂടെയ കിടക്കുന്നെ... ഇവിടെ ഒറ്റക്ക് കിടക്കാൻ പേടിയാ..... "
"അത് വേണ്ട..... നീ ഇവിടെ കിടന്നാൽ മതി..... എനിക്ക് രാത്രി വിളിക്കണം.... നിന്റെ ശബ്ദം കേൾക്കാതെ ഉറക്കം വരില്ല ആമി..... "
കാശി ഒരു കള്ള ചിരിയോടെ പറഞ്ഞപ്പോൾ ആമി അവനെ മുഖം കൂർപ്പിച്ചു നോക്കി..... അപ്പോഴാണ് സുചി അമ്മ ആഹാരം കൊടുക്കാൻ വിളിച്ചത്....
"അപ്പൊ ആമി മോളു പോയി ആഹാരം കഴിക്ക്..... ഞാൻ വിളിക്കാം..... ബൈ..... "
കാൾ അവസാനിപ്പിച്ചപ്പോൾ ആമിയുടെ മുഖത്തൊരു ചിരി വിടർന്നു........
നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഖ്യം തോന്നിപ്പിക്കുന്നത് കാത്തിരിപ്പിലാണ്..... അത് തന്റെ പ്രാണന് വേണ്ടിയുള്ള കാത്തിരിപ്പ് ആണെങ്കിലോ.... അത്യധികം ഹൃദയ വേദന അത് നൽകുമെങ്കിലും ആ കാത്തിരിപ്പിലും ഒരു സുഖമുണ്ട്...
ഓരോ ദിവസവും ഇഴഞ്ഞു നീങ്ങുന്ന പോലെ കാശിക്കും ആമിക്കും തോന്നി.... മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഫോൺ വിളികൾ ഉണ്ടെങ്കിൽ പോലും അവർക്കുള്ളിൽ വല്ലാത്ത വിരഹ വേദന നിറഞ്ഞു നിന്നു......
കല്യാണത്തിന്റെ ഒരുക്കങ്ങൾ രണ്ട് വീട്ടിലും തകർത്തു നടന്നു..... ആമിക്ക് പക്ഷെ എന്ത് ചെയ്താലും കാശിയെ മിസ്സ് ചെയ്യും..... കാശി അവിടെ ആണെങ്കിലും അവന്റെ ഹൃദയം ഇവിടെ ആയിരുന്നു..... അവൾ പഠിക്കാൻ പോയപ്പോൾ അഞ്ചു വർഷം എങ്ങനെ കടന്നു പോയി എന്ന് അവൻ അത്ഭുതത്തോടെ ചിന്തിച്ചു...... അന്നൊന്നും ഇല്ലാത്ത രീതിയിൽ ഹൃദയം ഇന്ന് വല്ലാതെ പിടക്കുകയാണ്......
ഇന്ന് കല്യാണ തലേന്ന് ആണ്.... കാശി രാത്രിയിൽ വരുമെന്ന് വിളിച്ചിരുന്നു..... വീട്ടിലെ ഫങ്ക്ഷന് കഴിഞ്ഞു റൂമിലേക്ക് വന്നതാണ് ആമി...... അച്ഛന്റെ ബന്ധുക്കളെയെല്ലാം പരിചയപ്പെട്ടു.... പലരെയും ആദ്യമായി കാണുകയാണ്.... അച്ഛനെയും അമ്മയെയും അവൾ വല്ലാതെ മിസ്സ് ചെയ്തു
ഗോൾഡ് ആൻഡ് റെഡ് കളറിലെ ഹെവി വർക്ക് ചെയ്ത ലെഹങ്കയാണ് അവൾ ഇട്ടിരിക്കുന്നത്... സുചി അമ്മയുടെയും മധു അച്ഛന്റെയും സെലെക്ഷൻ ആണ്..... മുടി ഫ്രഞ്ച് ബ്രിയട് സ്റ്റൈലിൽ പിന്നി മുന്നിലോട്ട് ഇട്ടിട്ടുണ്ട്...... ഹെവി ചോക്കറും കമ്മലും എല്ലാം കൂടെ ആമി ആകെ തളർന്നിരുന്നു......
അവൾ കയ്യിലെ മെഹന്ദിയിലേക്ക് നോക്കി...... അതിപ്പോൾ നന്നായി ഉണങ്ങി..... ആമി അത് ക്ലീൻ ആക്കി നോക്കിയപ്പോൾ നന്നായിട്ട് ചുമന്നിട്ടുണ്ട്...... അതിൽ കാശി എന്ന് എഴുതിയിരിക്കുന്നത് കണ്ട് ആമിയുടെ ഹൃദയം തുടിച്ചു......
അപ്പോൾ തന്നെ ഫോൺ റിങ് ചെയ്യുന്നത് കണ്ട് നോക്കിയപ്പോൾ കാശിയാണ്
"കാശി നീ വീട്ടിൽ വന്നോ..... "
"ആ ആമി ഫ്രഷ് ആയിട്ട് കിടക്കാൻ പോകുവാ..... "
"കാശി എന്റെ ഡ്രസ്സ് എങ്ങനെ ഉണ്ടായിരുന്നു..... ഞാൻ ഫോട്ടോ അയച്ചിട്ടുണ്ടായിരുന്നല്ലോ..... "
"ഞാൻ അത് നോക്കിയില്ല ആമി.... തിരക്കായിരുന്നു...... "
"മ്മ്..... "ആമിക്ക് എന്തോ ഒരു നിരാശ തോന്നി
"കാശി മിസ്സ് യൂ........ എനിക്കൊരു ഉമ്മ താ പ്ലീസ്...... "
"ഓക്കേ കണ്ണടച്ചു നീ എന്നെ ഓർക്കു..... എന്നെ മാത്രം..... "
ആമി കണ്ണടച്ചു.......
"ഓർത്തു കാശി.......... "
"നന്നായിട്ട് ഓർക്ക്..... എന്നെ ശരിക്കും ഫീൽ ചെയ്യ്..... അപ്പോൾ ഞാൻ നിന്റെ നുണക്കുഴി കവിളിൽ ഒരുമ്മ തരാം..... "
ആമി ഒരു ചിരിയോടെ കാശിയെ ഓർത്തു..... പെട്ടെന്ന് കവിളിൽ ഒരു നനുത്ത സ്പർശം അറിഞ്ഞു കണ്ണ് തുറന്ന ആമി കണ്ടത് തന്റെ തൊട്ടടുത്തു കള്ളച്ചിരിയോടെ ഇരിക്കുന്ന കാശിയെയാണ്..... അവൻ മറ്റേ കവിളിലും ഉമ്മ കൊടുത്തു
ആമിക്ക് സ്വപ്നം കാണുവാണോ എന്ന് തോന്നി...... അവൾ അവന്റെ കവിളിലൂടെ പതിയെ തലോടി..... സ്വപ്നം അല്ല..... യഥാർഥ്യം........
ആമി ഇങ്ങനെ വണ്ടർ അടിച്ചിരിക്കുന്നത് കണ്ട കാശി അവളുടെ ചെവിയിൽ അമർത്തി കടിച്ചു
"സ്വപ്നമല്ല....... സത്യടോ........ "
കാശി ഒരു ചിരിയോടെ പറഞ്ഞപ്പോൾ ആമിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.... കാശി അത് തുടച്ചു അവളെ ചേർത്തു പിടിച്ചു..... ആമി തിരിച്ചും......
തുടരും.............................. ❤️