Part - 1
ഫോണിൽ നിർത്താതെയുള്ള റിങ്ങ് കേട്ടാണ് അവൻ കണ്ണ് തുറന്നത്. ഡിസ്പ്ലേയിൽ രാഹുൽ എന്ന പേര് കണ്ടതും അവൻ ബെഡിൽ എണീറ്റിരുന്നു.
"മാഡി നീ എവിടെയാടാ . ഓഫീസിൽ കണ്ടില്ലല്ലോ. ഉച്ചക്ക് ശേഷം star of the week മാഗസീനിലെ ഇന്റർവ്യൂ ഉള്ള കാര്യം നീ മറന്നോ "
" മറന്നിട്ടില്ല. ഞാൻ വീട്ടിൽ ഉണ്ട്. ഒരു 1.30 ക്ക് നീ വീട്ടിലേക്ക് വാ എനിക്ക് ഡ്രൈവ് ചെയ്യാൻ വയ്യ. ഒരു സുഖം ഇല്ല. "
" എങ്ങനെ സുഖം ഉണ്ടാകാനാ .അത്രക്കും ഉണ്ടായിരുന്നുല്ലോ ഇന്നലത്തെ പാർട്ടി .ഞാൻ എത്ര തവണ പറഞ്ഞതാ നിന്നോട് പാർട്ടിക്ക് പോവണ്ടാ എന്ന് പക്ഷേ നീ കേട്ടില്ല. "
" ഇത് പറഞ്ഞ് കുറ്റപ്പെടുത്താനാണോ നീ വിളിച്ചത് "
" ഞാൻ ഇന്റർവ്യൂവിന്റെ കാര്യം ഓർമ്മിപ്പിക്കാൻ വിളിച്ചതാ. ഞാൻ ഉച്ചക്ക് വീട്ടിലേക്ക് വരാം നീ റെഡിയായി നിൽക്ക് " അത് പറഞ്ഞ് അവൻ കോൾ കട്ട് ചെയ്യ്തു .
അവൻ എണീറ്റ് കുളിച്ച് ഫ്രഷ് ആയി താഴേക്ക് നടന്നു. അടുക്കളയിൽ നിന്നും അമ്മച്ചിയുടേയും, സാനിയുടെയും ശബ്ദം കേൾക്കാം. എന്നത്തേയും പോലെ വഴക്ക് തന്നെ.
" അമ്മച്ചി " അവൻ ചെയറിൽ ഇരുന്ന് ഉറക്കെ വിളിച്ചു.
"ദാ വരുന്നു മോനേ" ആ സ്ത്രീ അത് പറഞ്ഞ് തിരക്കിട്ട് ഒരു പ്ലേറ്റിൽ ഫുഡ് എടുത്തു.
" അമ്മച്ചി പ്ലീസ് . ഈ ഒരു പ്രവശ്യത്തേക്ക് കൂടി മതി" അടുത്തു നിൽക്കുന്ന പെൺകുട്ടി അവരോട് പറഞ്ഞു.
"ഇല്ല ഞാൻ തരില്ലാ എന്ന് പറഞ്ഞാൽ തരില്ല. 5000 രൂപ വേണം പോലും. നിനക്ക് പൈസയുടെ വില അറിയില്ല അതാ ഇങ്ങനെ "
" ഞാൻ അവസാനമായി ചോദിക്കാ അമ്മച്ചി. എനിക്ക് പൈസ തരുമോ ഇല്ലയോ "
" ഇല്ല സാനിയ. നീ വേറെ ആരുടേ അടുത്താ വച്ചാ പോയി ചോദിച്ചോ " ആ സ്ത്രീ ദേഷ്യത്തിൽ പറഞ്ഞു.
"ഈ പൈസ ഒക്കെ അമ്മച്ചി ആർക്കുവേണ്ടിയാ ഇങ്ങനെ കൂട്ടി വക്കുന്നേ. ചാവുമ്പോൾ എല്ലാം കൂടി കൊണ്ടുപോവാൻ ആയിരിക്കും " അത് പറഞ്ഞ് അവൾ അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു.
അമ്മച്ചി പ്ലേറ്റിലെ ഫുഡ് മാഡിയുടെ മുന്നിൽ കൊണ്ടുവന്നു വച്ചു.
" നന്ദേട്ടാ എനിക്ക് ഒരു 10000 രൂപ തരുമോ " സാനിയ അവനു മുന്നിൽ വന്നുകൊണ്ട് ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ തന്റെ വാലറ്റിൽ നിന്നും കാർഡ് എടുത്ത് അവൾക്ക് കൊടുത്തു.
"താങ്ക്യൂ എട്ടാ " അവൾ സന്തോഷത്തോടെ പറഞ്ഞു.
" ഇതൊക്കെ കണ്ട് പഠിക്ക് അമ്മച്ചി " അത് പറഞ്ഞ് അവൾ അകത്തേക്ക് പോയി.
അമ്മച്ചി കൊണ്ടു വന്ന ഫുഡ് അവൻ കഴിക്കാൻ തുടങ്ങി. അതേ സമയം തന്നെ മുറ്റത്ത് ഒരു കാർ വന്ന് നിന്നിരുന്നു.
" നന്ദാ..." പുറത്ത് നിന്നും ഗാംഭീര്യം നിറഞ്ഞ ശബ്ദം കേട്ടതും അമ്മച്ചി ഒന്ന് ഞെട്ടി. മാഡി അതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന് ഭക്ഷണം കഴിച്ചു.
" നന്ദാ നിന്നോട് ഞാനിന്ന് ശങ്കരന്റെ വീട് വരെ പോവാൻ പറഞ്ഞതല്ലേ" അയാൾ അകത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
" ഇവൻ എന്തിനാ മാധവേട്ടാ ശങ്കരന്റെ വീട്ടിൽ പോവുന്നത് " അമ്മച്ചിയാണ് അത് ചോദിച്ചത്.
" പെണ്ണുകാണാൻ ശങ്കരന്റെ മൂത്ത മോളേ"
" ഞാൻ അപ്പയോട് പറഞ്ഞതല്ലേ എനിക്ക് ഇപ്പോ കല്യാണം ഒന്നും വേണ്ടാ എന്ന് "
"പിന്നെ നിനക്ക് എപ്പോഴാണാവോ കല്യാണം വേണ്ടത് വയസ് മുപ്പത് ആവാനാണ് പോവുന്നത് " അയാൾ ദേഷ്യത്തോടെ പറഞ്ഞു.
മാഡി ഭക്ഷണം കഴിക്കൽ നിർത്തി എഴുന്നേറ്റ് ചെന്ന് കൈ കഴുകി. ശേഷം കാറിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി.
ഇറങ്ങുന്നതിനു മുൻപ് ഹാളിലെ ചുമരിലായി ഹാങ്ങ് ചെയ്യത് വച്ചിരിക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോയിലേക്ക് നോക്കി ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു. അവന്റെ കാർ വേഗത്തിൽ വീടിന്റെ ഗേറ്റ് കടന്ന് പോയി.
"നിങ്ങൾ എന്തിനാ അവനെ വഴക്ക് പറഞ്ഞത്. എന്റെ കുഞ്ഞ് ഭക്ഷണം പോലും നേരാവണ്ണം കഴിച്ചിട്ടില്ല. " അവൻ പോകുന്നത് നോക്കി അമ്മച്ചി പറഞ്ഞു.
"നിന്റെ കുഞ്ഞോ. എത് വകക്ക്. അവൻ എന്റെ മാത്രം മകനാണ്. ഇനി അങ്ങനെ സ്വന്തം എന്ന് പറയാനാണെങ്കിൽ മുകളിൽ ഫോണിലും കുത്തി ഒരുത്തി ഇരിക്കുന്നില്ലെ. ഇനി അതും പോരെങ്കിൽ ബാഗ്ലൂരിൽ തല തെറിച്ച ഒരെണ്ണം കൂടി ഇല്ലേ. അവനെ പറഞ്ഞാൽ മതി. നന്ദനിൽ നിന്റെ അവകാശം സ്ഥാപിക്കാൻ വരണ്ട " അയാൾ വെറുപ്പോടെ അകത്തേക്ക് കയറി പോയി.
" രാവിലെ തന്നെ കിട്ടേണ്ടത് കിട്ടിയപ്പോൾ അമ്മച്ചിക്ക് സമാധാനം ആയല്ലേ . അമ്മച്ചിയുടെ ഈ സ്നേഹാഭിനയം ഒക്കെ നന്ദേട്ടന്റെ അടുത്ത് മാത്രമേ നടക്കൂ. അപ്പയെ പറ്റിക്കാൻ പറ്റില്ല. "
" നീ നിന്റെ കാര്യം നോക്കടി. എന്നേ ഉപദേശിക്കാൻ വരണ്ട "
" അമ്മച്ചിടെ മനസിലിരിപ്പ് എന്താ എന്ന് എനിക്ക് നന്നായി അറിയാം. നന്ദേട്ടന്റെ കല്യാണം എങ്ങാനും കഴിഞ്ഞാൽ ഈ കാണുന്ന സ്വത്തുകൾ എല്ലാം നഷ്ടമാവും എന്ന് കരുതി അല്ലേ അമ്മച്ചി എട്ടനെ കല്യാണം കഴിക്കാൻ നിർബന്ധിക്കാത്തത് "
" ഡീ കുരുത്തം കെട്ടവളെ നിനക്കൊക്കെ വേണ്ടിയാണ് ഞാനീ ചെയ്യുന്നത് "
" എനിക്ക് അമ്മച്ചി പറയുന്നതെല്ലാം കേട്ട് സമയം കളയാൻ വയ്യാ .ഞാൻ ഒന്ന് പുറത്ത് പോവാ " അവൾ ഹാൻ ബാഗിൽ നിന്ന് ഫോൺ എടുത്ത് ആരെയോ കോൾ ചെയ്യത് പുറത്തേക്ക് ഇറങ്ങി.
" baby... നീ പറഞ്ഞ ക്യാഷ് റെഡിയായിട്ടുണ്ട്. ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. നമ്മൾ സ്ഥിരം മീറ്റ് ചെയ്യുന്ന പ്ലയ്സിൽ ഞാൻ വരാം " അവൾ ഫോൺ കട്ട് ചെയ്യ്ത് തന്റെ സ്ക്യൂട്ടിയിലേക്ക് കയറിയതും മറ്റൊരു കാർ ഗേറ്റ് കടന്ന് അകത്ത് വന്നു.
"സാനിയ..മാഡി എവിടെ അകത്തുണ്ടോ "
" ഇല്ല രാഹുലേട്ടാ .നന്ദേട്ടൻ പുറത്ത് പോയല്ലോ "
" അവൻ എന്നോട്ട് ഇവിടേക്ക് വരാൻ പറഞ്ഞതാണല്ലോ " അപ്പോഴേക്കും അവന്റെ ഫോണിലേക്ക് മാഡിയുടെ കോൾ വന്നിരുന്നു.
"Ok da. ഞാൻ ഇപ്പോ വരാം " രാഹുൽ കോൾ കട്ട് ചെയ്ത് കാറുമായി പോയി. അവനു പിന്നാലെ സാനിയയും ഗേറ്റ് കടന്ന് പോയി.
__________________________________________
"സ്റ്റാർ ഓഫ് ദ വീക്ക് മാഗസിനു വേണ്ടിയാണ് സാറിന്റെ ഇന്റർവ്യൂ ഞാൻ എടുക്കുന്നത്. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ മതി. അതെല്ലാം ഞാൻ നോട്ട് ചെയ്യത് എടുത്തോളാം " ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടി മാഡിയുടെ മുന്നിലായി ഇരുന്ന് കൊണ്ട് പറഞ്ഞു.
" are you ready sir "....
"ya ... I am ready " മാഡി പുഞ്ചിരിയോടെ പറഞ്ഞു.
"കേരളത്തിലെ ടോപ്പ് 10 young business manൽ ഒരാൾ ആണ് സാം നന്ദ മാധവ് . എന്താണ് ഈ ഉയർച്ചയെ കുറിച്ച് പറയാനുള്ളത് "
"എന്റെ ഈ വളർച്ചക്ക് പിന്നിൽ എന്റെ അപ്പ തന്നെയാണ് പ്രധാന കാരണം " മാഡി എല്ലാ ചോദ്യങ്ങൾക്കും പുഞ്ചിരിയോടെ മറുപടി കൊടുക്കാൻ തുടങ്ങി. ബിസിനസുമായി ബന്ധപ്പെട്ട പുതിയ പ്രൊജക്ടുകള കുറിച്ചും പ്ലാനുകളേ കുറിച്ചും അവർ വിശദമായി തന്നെ പറഞ്ഞു കൊടുത്തിരുന്നു.
" സാം നന്ദ മാധവ് ആ പേരിൽ തന്നെ ഉണ്ടല്ലോ ഒരു പ്രത്യേകത. അതിനു പിന്നിൽ എന്തെങ്കിലും കാരണം " ആ പെൺകുട്ടി ചോദിച്ചു.
" കാരണം ഉണ്ടോ എന്ന് ചോദിച്ചാൽ ഒരു ചെറിയ കാരണം ഉണ്ട്. എന്റെ അപ്പയുടെ പേരാണ് നന്ദ മാധവ് .അപ്പയുടെയും അമ്മയുടേയും പ്രണയ വിവാഹം ആയിരുന്നു. അപ്പ ഹിന്ദുവും അമ്മ ക്രിസ്ത്യനും .
അതാ നെയിം ഇങ്ങനെ "മുഖത്തെ പുഞ്ചിരി മായാതെ തന്നെ അവൻ പറഞ്ഞു.
"സാറിന് പഠിക്കാൻ നല്ല താല്പര്യം ആയിരുന്നു അല്ലേ .പിന്നെ എന്തുകൊണ്ട് മറ്റ് ഫീൽഡുകൾ ഒന്നും ചൂസ് ചെയ്യാതെ ബിസിനസ് ഫീൽഡ് തന്നെ തെരഞ്ഞെടുത്തു "
"ഏയ് അങ്ങനെ പഠിക്കാൻ ഉള്ള താല്പര്യം ഒന്നും പ്രത്യേകിച്ച് ഉണ്ടായിരുന്നില്ല. അത്യാവശ്യം പഠിക്കും ."
"അതു വെറുതെ പറയുന്നതാണ് . സാറിന്റെ bio ഞാൻ ചെക്ക് ചെയ്തതാ .അതിൽ കണ്ടു
MBA ഹോൾഡർ .അതിനുപുറമേ ഡബിൾ പിജി .MSc maths,MSc physics. യൂണിവേഴ്സിറ്റി ടോപ്പർ . പിന്നെ നല്ല ഒരു ഗായകനും ....''
"സത്യത്തിൽ പഠിക്കാനുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല MBA കഴിഞ്ഞപ്പോൾ ഞാൻ നേരെ ബിസിനസിലേക്ക് ഇറങ്ങണം എന്ന് അപ്പക്ക് നിർബന്ധമായിരുന്നു .ഇത്ര ചെറിയ പ്രായത്തിൽ തന്നെ ബിസിനസ് തിരക്കിലേക്ക്
പോകാൻ താല്പര്യം ഇല്ലാത്തതിനാൽ പഠിക്കണം എന്ന പേരിൽ എടുത്തതാണ് രണ്ടു പിജി. അല്ലാതെ പഠിപ്പിനോടുള്ള ക്രൈസ് കൊണ്ടൊന്നുമല്ല ."
"ജീവിതത്തിൽ ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തോന്നിയ ഏതെങ്കിലും ഒരു നിമിഷം.അങ്ങനെ ആരെയെങ്കിലും ഉണ്ടായിട്ടുണ്ടോ?....
"യക്ഷി പെണ്ണ് "....അവൻ പതിയെ പറഞ്ഞു
"സോറി സാർ. മനസ്സിലായില്ല "
"ഏയ് ഒന്നുമില്ല .ജീവിതത്തിൽ തെറ്റ് ചെയ്യാത്തവരായിട്ട് ആരുമില്ലല്ലോ. അതുപോലെ ഞാനും ചില തെറ്റുകൾ ഒക്കെ ചെയ്തിട്ടുണ്ട് ."മുഖത്ത് ഒരു പരിഭ്രമം നിറഞ്ഞു എങ്കിലും അവൻ അത് പെട്ടെന്ന് മറച്ചുവച്ചുകൊണ്ട് പറഞ്ഞു .
"ഓക്കെ സർ. ഒരു ലാസ്റ്റ് question കൂടി " are you single or committed ."
മറുപടിയായി അവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തതു. ആ പെൺകുട്ടി അതെ question വീണ്ടും ചോദിച്ചു.
"പറയൂ സാർ. കാരണം കൂടി പറയൂ "
"Yes l'm Single.I don't need any temporary relationship. l am searching for a permanent person who would understand my silence better than my words. "അതു പറഞ്ഞ് അവൻ പുഞ്ചിരിയോടെ എഴുന്നേറ്റ് പുറത്തേക്ക് പോയി .
അപ്പോഴും അവൻ്റെ മനസ്സിൽ ഒരു പേര് മാത്രം ഉരുവിട്ടുകൊണ്ടിരുന്നു .
" യക്ഷി പെണ്ണ്... താൻ ജീവിതത്തിൽ ഏറ്റവും വലിയ തെറ്റ് ചെയ്തത് അവളോട് ആയിരുന്നു .അതോർത്ത് ഇന്നും മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട്"
ഓരോന്നാലോചിച്ച് പുറത്തിറങ്ങിയപ്പോഴാണ് തന്നെയും കാത്ത് നിൽക്കുന്ന രാഹുലിനെ കണ്ടത്.
"കഴിഞ്ഞോ ഇൻ്റർവ്യൂ "
"കഴിഞ്ഞു .നേരെ ഓഫീസിലേക്ക് പോകാം
രാവിലെ മുതൽ ഉള്ള വർക്കുകൾ പെന്റിങ് ആയിരിക്കും "അവൻ ഗൗരവത്തിൽ പറഞ്ഞ് കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു .
രാഹുൽ ഡ്രൈവറെ വിളിച്ച് മാഡി വന്ന കാർ കൊണ്ടു പോകാനായി പറഞ്ഞു . ശേഷം കാർ മുന്നോട്ടെടുത്തു .
*******
ഫോണിന്റെ റിങ്ടോൺ കേട്ടാണ് അവൾ കണ്ണ് തുറന്നത്. ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണ്.
ഫോൺ നോക്കിയപ്പോൾ മനസ്സിലായി ചേട്ടായി ആണ് വിളിക്കുന്നത് എന്ന് .
"ഹലോ മോളേ എവിടെയെത്തി "...
ഫോണെടുത്തതും മാത്യു ചോദിച്ചു .
"ഒരു മിനിറ്റ് ചേട്ടായി ഒന്നു നോക്കട്ടെ "അവൾ ഹാൻഡ് ബാഗ് തോളിലിട്ട് കൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റു പുറത്തേക്കിറങ്ങി .
"കോഴിക്കോട് എത്തി ട്ടോ "
അവൾ സ്റ്റേഷനിലെ ബോർഡ് നോക്കിക്കൊണ്ട് പറഞ്ഞു .
"നീ ഫുഡ് വല്ലതും കഴിച്ചോ "
"ഇല്ല വിശക്കുന്നില്ല. ഞാനുറങ്ങുകയായിരുന്നു .എന്താ ചേട്ടാ ഈ സമയത്ത് വിളിക്കാൻ എന്തെങ്കിലും
പ്രശ്നമുണ്ടോ"
" പ്രശ്നമൊന്നുമില്ല .ഞാൻ നിന്നെ ട്രെയിൻ കേറ്റി വിട്ട് അപ്പോൾ തിരികെ വരാൻ നിൽക്കുമ്പോൾ അതാ ഒരാൾ ഓടി വരുന്നു
നിന്നെ അന്വേഷിച്ച്....."
"അതാരാ എന്നെ അന്വേഷിച്ചു അമ്മച്ചി ആണോ "
"അല്ല... പേര് പറഞ്ഞാൽ ചിലപ്പോൾ നീ അറിയും. വിഷ്ണു ....വിഷ്ണു മുരളീധരൻ "
"വിഷ്ണുവോ... അവൻ എന്തിനാ എന്നെ അന്വേഷിച്ചു വന്നത്."
" നിന്നെ ഒന്ന് കാണാൻ ആണത്രേ. ആരോ പറഞ്ഞറിഞ്ഞു നീ ഇന്ന് പോവുകയാണെന്ന് .അവസാനമായി ഒരു നോക്ക് കാണാൻ വന്നതായിരിക്കും പാവം. മിസ്സായി പോയി ." മാത്യു അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു .
" വെറുതെ കളിക്കാൻ നിൽക്കണ്ട ട്ടോ.
ചെറിയൊരു കയ്യബദ്ധം. പിന്നെ ആ പ്രായത്തിന്റെ ചെറിയൊരു ബുദ്ധിമോശം അത്രേയുള്ളൂ .അല്ലാതെ ഞാൻ അവനെ അത്ര ആത്മാർത്ഥമായി പ്രണയിച്ചിട്ട് ഒന്നുമില്ല ."
"ആണോ "...മാത്യു അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.
"മതിട്ടോ വെറുതെ കളിയാക്കിയത് . അവനെ പ്രണയിച്ചാ മാഡിയെ മറക്കും എന്ന് കരുതി അവൻ പ്രെപ്പോസ് ചെയ്യതപ്പോൾ ഒരു ദുർബല നിമിഷത്തിൽ Yes പറഞ്ഞു എന്നേ ഉള്ളൂ. പിന്നെ അവനായി തന്നെ എന്നേ തേച്ചതല്ലേ ."
"അയ്യോ പൊന്നേ .... ഞാൻ വെറുതെ പറഞ്ഞതാ .എന്റെ കുട്ടി പോയി ചാച്ചിക്കോ . ഹോസ്പിറ്റലിൽ കുറച്ച് അർജന്റ് വർക്ക് ഉണ്ട് " അതുപറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു .
അവൾ ഒരു പുഞ്ചിരിയോടെ വീണ്ടും തൻ്റെ സീറ്റിൽ വന്നിരുന്നു.
" വിഷ്ണു എന്റെ എക്സ് lover. അത്ര ആത്മാർത്ഥമായ പ്രണയം ഒന്നും ആയിരുന്നില്ല. പഴയ ചില കാര്യങ്ങൾ മറക്കാൻ വേണ്ടി അവൻ പ്രൊപ്പോസ് ചെയ്തപ്പോൾ Yes പറഞ്ഞു. പിന്നെ വലിയ റിലേഷൻഷിപ്പ് ഒന്നും ഉണ്ടായിരുന്നില്ല ഞങ്ങൾ തമ്മിൽ . ഇപ്പോഴെങ്കിലും സംസാരിക്കും അത്രതന്നെ. പിന്നെ അവനായി തന്നെ എന്നെ ഒഴിവാക്കിയിട്ട് പോയി .
അതോടെ വിഷ്ണു എന്നെ തേച്ചു എന്ന് പറഞ്ഞു ചേട്ടായി എപ്പോഴും കളിയാക്കും. പക്ഷേ അതിൽ എനിക്ക് അത്ര സങ്കടം ഒന്നും തോന്നിയിട്ടില്ല .അതിനേക്കാളും എത്രയോ സങ്കടം മറ്റൊരാൾ തന്നതുകൊണ്ടാകാം
എനിക്കും സങ്കടം തോന്നാഞ്ഞത്. "
എത്ര ഓർക്കേണ്ട എന്ന് ശ്രമിച്ചാലും
പഴയ കാര്യങ്ങൾ മനസ്സിലേക്ക് വീണ്ടും ഓടിയെത്തുന്നു .അവൾ കണ്ണുകളടച്ച് സീറ്റിലേക്ക് തലവെച്ച് കിടന്നു .
ഒപ്പം തന്നെ ഓർമ്മകളും പഴയകാലത്തിലേക്ക് നീങ്ങി .
__________________________________________
"ഡീ അപ്പു എനിക്ക് സമയം എത്രയായിന്നാ വിചാരം. കോളേജ് തുറക്കുന്ന ദിവസം അല്ലേ ഇന്ന്." അമ്മ അവളെ തട്ടി വിളിച്ചു കൊണ്ടു പറഞ്ഞു.
" ഇന്ന് ഞാൻ പോകുന്നില്ല അമ്മേ. ഇന്ന് ഫസ്റ്റ് ഇയേർസ് പിള്ളേര് വരും. മാത്രമല്ല ഇന്ന് ലൈബ്രറി ഓപ്പൺ ചെയ്യുകയും ഇല്ല .പിന്നെ ഞാൻ അവിടെ പോയിട്ട് എന്ത് ചെയ്യാനാ "
"നിന്നെപ്പോലെ തന്നെയല്ലേ മറ്റുള്ള കുട്ടികളും. അവർ പോകുന്നുണ്ടല്ലോ. പിന്നെന്താ നിനക്ക് പോയാലോ ."
"എല്ലാം അറിയുന്ന അമ്മ തന്നെ ഇത് പറയണം. മറ്റുള്ള കുട്ടികളെ പോലെയല്ല ഞാൻ എന്ന് അമ്മയ്ക്ക് അറിയാലോ. പോരാത്തതിന് അത് ഗേൾസ് കോളേജ് ആണല്ലോ എന്ന് കരുതിയാണ് അവിടെ ചേർന്നത്. എന്റെ കഷ്ടകാലത്തിന് ലാസ്റ്റ് ഇയർ ആയപ്പോൾ
അവിടെ ബോയ്സിനും അഡ്മിഷൻ തുടങ്ങി .
ഇനി ഞാൻ എങ്ങനെ കോളേജിൽ പോകും എന്നാ ആലോചിക്കുന്നത് ."
" എന്താ അപ്പു ഇത്. നിന്റെ പ്രായത്തിലുള്ള കുട്ടികളൊക്കെ ഇങ്ങനെയാണോ. എല്ലാവരോടും കളിച്ചു സംസാരിച്ചാണ് നടക്കുന്നത് .നീ മാത്രം എന്താ ആരോടും സംസാരിക്കാതെ ഒന്നും മിണ്ടാതെ ഇങ്ങനെ നടക്കുന്നത്."
"അമ്മേ ശ്രമിക്കാഞ്ഞിട്ടാണോ. എനിക്ക് പറ്റണില്ല. ഇവിടെ വീട്ടിൽ ഞാൻ എല്ലാവരോടും നന്നായി സംസാരിക്കുന്നുണ്ടല്ലോ .പക്ഷേ പുറത്തിറങ്ങുമ്പോൾ പറ്റുന്നില്ല. പ്രത്യേകിച്ച് കോളേജിൽ.പിന്നെ ഞാൻ ആരോട് സംസാരിക്കാനാ. പേരിനുപോലും ഒരു കൂട്ടുകാരി ഇല്ല എനിക്ക്."
"നീ ഇങ്ങനെ വെറുതെ ഇരുന്നാൽ കിട്ടുമോ. എല്ലാവരോടും സംസാരിക്കണം എന്നാലേ പറ്റൂ. നിനക്ക് ഇവിടെയൊക്കെ ആയിരം നാവാണല്ലോ. പുറത്തേക്കിറങ്ങുമ്പോൾ അതൊക്കെ എവിടെയാ" അമ്മ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി .
പക്ഷേ അവൾക്കും അറിയാം അമ്മ കരഞ്ഞു കൊണ്ടാണ് പോകുന്നതെന്ന് .
അമ്മ അന്നേരം പോയത് ഉമ്മറത്ത് പത്രം വായിച്ചു കൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്തേക്കാണ് .
"അനന്തേട്ടാ നമുക്ക് അവളെ ഏതെങ്കിലും ഡോക്ടറെ കാണിക്കാം . ഇങ്ങനെ ആയാൽ എങ്ങനെയാ ശരിയാവുക. ആരോടും സംസാരിക്കാതെ കൂട്ടു കൂടാതെ ."
അമ്മ പരിഭ്രമത്തോടെ അച്ഛനോട് പറഞ്ഞു.
" നീ എന്തിനാ നന്ദിനി ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. അവൾക്ക് തൽക്കാലം ഒരു കുഴപ്പവുമില്ല .പിന്നെ കോളേജിലെ ആരോടും സംസാരിക്കാത്തത് ആണ് നിന്റെ പ്രശ്നമെങ്കിൽ അത് അത്ര വലിയ കാര്യമൊന്നുമല്ല .അവൾക്ക് താല്പര്യമില്ലെങ്കിൽ ആരോടും സംസാരിക്കേണ്ട .അല്ലാതെ വേറെ തെറ്റൊന്നുമല്ലലോ ചെയ്യുന്നത്."
"എന്നാലും ഏട്ടാ... "
"അമ്മ പറഞ്ഞത് ശരിയാണ് അച്ഛാ .
അവൾ ഇങ്ങനെയായാൽ എങ്ങനെ ശരിയാവും. ഏതെങ്കിലും ഒരു സൈക്കോളജിസ്റ്റിനെ കാണിക്കാം."
അമ്മയെ പിന്താങ്ങിക്കൊണ്ട്
അഖിൽ ഉമ്മറത്തേക്ക് വന്നു .
" ദേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ ആണ് നിങ്ങളുടെ പരിപാടി എങ്കിൽ
ഞാൻ ഇവിടുന്ന് എവിടേക്കെങ്കിലും ഇറങ്ങിപ്പോകും.ഞാൻ പറഞ്ഞില്ല എന്ന് വേണ്ട. മനുഷ്യനെ ദേഷ്യം പിടിപ്പിക്കുന്നതിനും ഒരു അതിരില്ലേ. ഞാൻ ആരോടും സംസാരിക്കാത്തത് ആണോ നിങ്ങളുടെ പ്രശ്നം." അവൾ ദേഷ്യത്തോടെ പുറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു .
"കണ്ടോ അമ്മേ. ഇവിടെയൊക്കെ എന്നോട് തല്ലു കൂടുമ്പോൾ കഴുത്തിനു ചുറ്റും നാവാണ് ഇവൾക്ക് . പുറത്തേക്ക് പോയാൽ ഇതൊക്കെ എവിടെയാണോ എന്തോ.
ഇവളുടെ സീനിയർ എന്റെ പഴയ ക്ലാസ് മേറ്റ്
ആയിരുന്നു. അവൾ എന്നെ കാണുമ്പോൾ അപ്പോ ചോദിക്കും നിന്റെ അനിയത്തി എന്താ ആരോടും സംസാരിക്കാതെ അവർക്ക് വല്ല കുഴപ്പവും ഉണ്ടോ എന്ന് .എനിക്ക് ആകെ നാണക്കേടായി പോയി."
" ആര് ആ ദിവ്യ ആണോ. ഞാൻ സംസാരിക്കാത്തതുകൊണ്ട് അവർക്കാ നഷ്ടം "അവൾ ദേഷ്യത്തോടെ അകത്തേക്ക് തന്നെ കയറിപ്പോയി
അപ്പു റൂമിൽ കയറി വാതിലടച്ച് കണ്ണാടിക്കുമുന്നിൽ ചെന്നുനിന്നു.
ഇവിടെ ഇപ്പൊ എന്താ പ്രശ്നം എന്നാണോ നിങ്ങൾ ആലോചിക്കുന്നത് . ഞാനാണ് ഇവിടത്തെ പ്രധാന പ്രശനം.
കാരണം എന്താ എന്ന് വെച്ചാൽ കോളേജിൽ പോയാൽ ഞാൻ ആരോടും ഒന്നും സംസാരിക്കില്ല. ഒരു കൂട്ടുകാരി പോലും എനിക്കില്ല .എന്നോട് ആരെങ്കിലും എന്തെങ്കിലും സംസാരിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ തിരിച്ചു മറുപടി നൽകും .
ഞാനെന്താ ഇങ്ങനെ എന്ന് എനിക്കും അറിയില്ല .എനിക്കെന്തോ മറ്റുള്ളവരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടാണ് .
വാക്കുകൾ കിട്ടാത്ത ഒരു അവസ്ഥ. ഈ introvert എന്നൊക്കെ പറയില്ലേ. ഏകദേശം അതൊക്കെ തന്നെ.
അതിനെയാണു ഇവരെല്ലാവരും കൂടി ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത്.
അവൾ ടേബിളിന്റെ മുകളിലുള്ള ഫോൺ എടുത്തു കൊണ്ടുവന്നു ബെഡിൽ ഇരുന്നു .
വാട്സപ്പ് ഓൺ ചെയ്തപ്പോൾ തന്നെ ഗ്രൂപ്പിൽ ഒരുപാട് മെസ്സേജ് വന്നു കിടക്കുന്നുണ്ട് .
ഇന്ന് കോളേജ് ഓപ്പൺ ആകുന്ന ദിവസമാണല്ലോ അതിന്റെ ഫങ്ങ്ഷൻ ഉണ്ട്. ഒപ്പം ഗേൾസ് ഓൺലി കോളേജിൽ ബോയ്സ് കൂടി വന്നിരിക്കുകയാണല്ലോ അതിന്റെ പ്രഹസനം ആണ് ഗ്രൂപ്പ് മുഴുവൻ.
ഗ്രൂപ്പിൽ മുഴുവൻ ബോസിന്റെ കൂടെ നിന്നുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട് .ഒന്നു രണ്ട് പേർ കൊള്ളാം .
സ്റ്റാർട്ടിങ് ആയതിനാൽ അധികം ബോയ്സിനു അഡ്മിഷൻ കൊടുത്തിട്ടില്ല എന്നാണ് പറഞ്ഞു കേട്ടത് .കൂടി പോയാൽ 7 പേർ .അത്ര ഉള്ളു.
പുറമേയുള്ളവർക്ക് ഞാൻ ആരോടും സംസാരിക്കാത്ത ആളാണെങ്കിലും എന്റെ ഉള്ളിൽ ഒരു കുഞ്ഞിക്കോഴി ഒളിഞ്ഞുകിടക്കുന്ന കാര്യം എനിക്ക് മാത്രമേ അറിയുള്ളൂ
ഫുഡ്, ഉറക്കം , ഫോൺ അന്നത്തെ ദിവസവും പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ കടന്നുപോയി.
****
ഇന്നലെ കോളേജിൽ പോയില്ല എന്നതിനാൽ ഇന്ന് ലീവ് എടുക്കാൻ അമ്മ സമ്മതിക്കില്ല. അതുകൊണ്ട് രണ്ടും കൽപ്പിച്ച് കോളേജിലേക്ക് പോകാൻ രാവിലെതന്നെ റെഡിയായി.ലൈബ്രറി തുറന്നിട്ടുണ്ടാവണേ എന്നാണ് പ്രാർത്ഥന .
കാരണം എൻ്റെ ലോകം എന്നുപറയുന്നത് ക്ലാസ് റൂമിലെ എൻ്റെ ബെഞ്ചിൽ ഞാൻ ഇരിക്കുന്ന സീറ്റും പിന്നെ ലൈബ്രറിയും മാത്രമാണ് .
ഒരു പക്ഷെ ലൈബ്രറി ഇല്ലായിരുന്നെങ്കിൽ
ഞാൻ കോളേജിൽ പോലും പോകുമായിരുന്നില്ല .
അവൾ ബാഗ് എല്ലാം എടുത്തു വീട്ടിൽ നിന്നിറങ്ങി .
*****
പതിവിനു വിപരീതമായി കോളേജിൽ വല്ലാത്തൊരു ഉണർവ് എല്ലാവരുടെ മുഖത്തും പ്രകടമായിരുന്നു .
കാരണം ബോയ്സ് കൂടി ഇപ്പോൾ ഉണ്ടല്ലോ കോളേജിൽ. അതിന്റെ സന്തോഷമാണ് എല്ലാവരിലും.
എന്നത്തെയും പോലെ കോളേജ് ഗേറ്റ് കടന്നതും എൻ്റെ തല താഴ്ന്നു. ആരെയും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു .
"ഹലോ... അങ്ങനെ അങ്ങ് പോയാലോ "
പിന്നിൽ നിന്നും വിളി കേട്ടതും
ഞാൻ പെട്ടെന്ന് നിന്നു. കാരണം വേറൊന്നുമല്ല
ഡിഗ്രി തേർഡ് ഇയർ ആയെങ്കിലും ഇവിടെ പലർക്കും എന്നെ കണ്ടു പരിചയം പോലും ഉണ്ടാകില്ല. ക്ലാസിൽ നിന്നും പുറത്തേക്കിറങ്ങിയാൽ അല്ലേ എന്നേ കാണുള്ളൂ .അതുകൊണ്ട് ഞാൻ ഫസ്റ്റ് ഇയർ ആണെന്ന് തെറ്റിദ്ധരിച്ചു കാണും.
റാഗിങ്ങിന് വിളിക്കുന്നതാകും. പിന്നെ കാണുമ്പോൾ തന്നെ പ്രായം
തീരെ തോന്നിക്കാത്തതുകൊണ്ട് പറയുകയും വേണ്ട.
ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞുനോക്കി
അപ്പോഴേക്കും കൂട്ടത്തിൽ മറ്റൊരാൾ പറഞ്ഞു
എടി അത് തേർഡ് ഇയർ സ്റ്റുഡൻ്റാണെന്ന്.
അതുകേട്ടതും എന്നെ വിളിച്ച ആ പെൺകുട്ടി എന്നോട് പൊയ്ക്കോളാൻ പറഞ്ഞു .ഞാൻ ഒന്നും മിണ്ടാതെ വീണ്ടും തലതാഴ്ത്തി നടന്നു .
" എയ്...."പിന്നിൽ നിന്നും ഒരു പുരുഷ ശബ്ദം കേട്ടതും വീണ്ടും ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഇന്നലെ ഗ്രൂപ്പിൽ കണ്ട പയ്യന്മാർക്കിടയിൽ കണ്ട ആ മുഖം .കാണാൻ അത്യാവശ്യം ഭംഗിയൊക്കെ ഉണ്ട് .
അവൾ അയാളെ നോക്കി ഓരോന്ന് ആലോചിച്ചു അപ്പോഴേക്കും ഒരു പുഞ്ചിരിയോടെ അയാൾ അവളുടെ അടുത്തേക്ക് വന്നിരുന്നു .
"ഹായ്.... ഞാൻ സാം നന്ദ മാധവ് . പിജി ഫസ്റ്റ് ഇയറിന് ഇവിടെ ജോയിൻ ചെയ്തു. ദേ അവർ പറഞ്ഞു കുട്ടി ആരോടും സംസാരിക്കില്ല ജാഡക്കാരി ആണെന്ന്. അതെന്താ അങ്ങനെ" മുന്നിൽ കൈകെട്ടി നിന്നു കൊണ്ട് അയാൾ ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ അയാൾ തന്നെ നോക്കി നിന്നു .
"അയ്യോ... സോറി... ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളൂ .തൻ്റെ പേരെന്താ? ഡിഗ്രി ആണല്ലേ? ഏതാ കോഴ്സ് ?"
അയാൾ അത്രയൊക്കെ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.
എന്താ പറയാ .ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല. പെൺകുട്ടികളോട് തന്നെ സംസാരിക്കാൻ വയ്യ അപ്പൊ പിന്നെ ആൺകുട്ടികളോടുള്ള കാര്യം പറയാനുണ്ടോ .അവൾ ഓരോന്നാലോചിച്ച് നിന്നപ്പോഴേക്കും അയാൾ ഒന്നു വിരൽ ഞൊടിച്ചു.
" ഹലോ കണ്ണുതുറന്ന് സ്വപ്നം കാണുകയാണോ .പേരെന്താ എന്ന് "അയാൾ വീണ്ടും ചോദിച്ചു.
" അപർണ.... അപർണ ദേവാൻക്ഷി."
"അപർണ ദേവാംശി നല്ല പേര്"
" ദേവാംശി അല്ല. ദേവാൻക്ഷി എന്നാണ്" അവൾ തിരുത്തി കൊണ്ട് പറഞ്ഞു.
" ഓഹ് യക്ഷിയിലെ ക്ഷി അല്ലേ " അത് കേട്ടതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.
" Oh sorry . I'm just joking yaar. അല്ല ഞാൻ ചോദിച്ചതിന് താൻ ഉത്തരം പറഞ്ഞില്ലല്ലോ. താനെന്താ ആരോടും മിണ്ടാത്തത് "
"എനിക്ക് കുറച്ചു തിരക്കുണ്ട്" അതു പറഞ്ഞ് അവൾ തിരിഞ്ഞുനടന്നു .സത്യത്തിൽ എന്ത് കാരണമാണ് അയാളോട് പറയേണ്ടത് എന്നറിയില്ല അതുകൊണ്ട് ഒരു ഒഴിഞ്ഞു മാറ്റം ആണ് നല്ലത് എന്ന് അവൾക്കു തോന്നി .
" യക്ഷി പെണ്ണേ ഒന്നു പറഞ്ഞിട്ടു പോടോ...." അവൻ പിന്നിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു.
അത് കേട്ടു എല്ലാവരും തന്നെ നോക്കി നിൽക്കുന്നത് കണ്ടു അവൾക്കും ആകെ എന്തോ പോലെയായി.
അവനെ ഒന്ന് ദേഷ്യത്തോടെ നോക്കിയശേഷം ലൈബ്രറി ലക്ഷ്യമാക്കി നടന്നു.
*യക്ഷി പെണ്ണ്* ആലോചിക്കുന്തോറും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു .
( തുടരും)
🖤പ്രണയിനി 🖤
ബോർ ആയോ എന്നൊരു സംശയം ഇല്ലാതില്ല. സ്റ്റോറി ഒന്ന് ട്രാക്കിലേക്ക് വരാൻ 2,3 പാർട്ട് ആവും. അതുകൊണ്ട് ഒന്ന് വെയിറ്റ് ചെയ്യു ട്ടോ