Aksharathalukal

Mine forever❣2.Part▪4

♡ER♡ Mine forever❣2
          Part▪4




ദേഷ്യത്താൽ വിറച്ചുകൊണ്ട് അവൻ തല കുടഞ്ഞതും അവന്റെ മുഖം കണ്ട് അത്രയും നേരം നിഷ്കുഭാവത്തിൽ നിന്നിരുന്ന റിനു വയറിലും കൈവെച്ച് പൊട്ടിച്ചിരിച്ചിരിക്കാൻ തുടങ്ങി🤣......

അക്കുവിന്റെ കലിപ്പ് നല്ലോണം അറിയാവുന്നകൊണ്ട് ചിരികടിച്ചുപിടിച്ചു നിന്നവർ റിനുവിനെ ദയനീയമായിനോക്കുന്നുണ്ട്,,,അടുത്തുള്ള സാലിയും സനുവും അവളുടെ കാലിൽ ചവിട്ടിയും കയ്യിൽ നുള്ളിയുമൊക്കെ അവളെ നിർത്താൻ നോക്കി,,എവടെ നിക്കാൻ,,അക്കുവിനെ നോക്കും പൊട്ടിച്ചിരിക്കും വീണ്ടും നോക്കും ചിരിക്കും....(ഫ്രണ്ട്സ് സിനിമേല് ശ്രീനിവാസൻ ചേട്ടൻ ചിരിക്കില്ലെ അതുപോലെ🤭)

അവൾ വല്ലുമ്മയെ നോക്കി അവനെ ചൂണ്ടി വീണ്ടും ചിരിച്ചതും വല്ലുമ്മ സ്വയം ചുണ്ടിൽ വിരൽവെച്ച് വേണ്ടാ എന്ന് തലയാട്ടി.....വല്ലുമ്മയുടെ പ്രവർത്തിയിൽ സംശയം തോന്നി സ്റ്റക്കായി നിന്നുപോയ അവൾ, തൊട്ടുപിറകിൽ തന്നെ അക്കു നിൽക്കുന്നുണ്ടെന്ന നഗ്നസത്യം തിരിച്ചറിഞ്ഞു😳.....ഉടനെ സൈഡിലുള്ള മുന്ന്നെ പിടിച്ചു വലിച്ചു അവള് മാറിനിന്ന് അവനെ അവിടെ നിർത്തി........

''ആഹ്....''എന്ന് കേട്ട് തിരിഞ്ഞുനോക്കി,, അക്കുവുണ്ട് അവനിം കെട്ടിപ്പിടിച്ചു നിൽക്കുന്നു😂,,പോരാത്തതിന് അവന്റെ മേലുള്ള കളറെല്ലാം മുന്ന്ന്റെ മേലേക്കും ആയ്ക്ക്ണ്🤣🤣.....

രണ്ടുപേരും കൂടി റിനുവിനെ പല്ലുകടിച്ച് നോക്കി.....''ഇനി ഇവിടെനിന്നാ ശയിയാവൂല്ല..''അവൾ വേഗം താഴേക്ക് ഓടി 🚶‍♀️🏃‍♀️🏃‍♀️,,പോകുന്നേരം അടുത്തുള്ള കയറിൽ പിടിച്ചു വലിക്കാൻ മറന്നില്ല.......







കുരിപ്പ് 😖എന്തോ ഒപ്പിച്ചുവെക്കുമെന്ന് ഉറപ്പായിരുന്നു,,,പക്ഷെ തലവഴി വരുമെന്ന് കരുതിയില്ല😬അവളുടെ ഒലക്കേമലെ ചിരികണ്ട് കളറ് അവളിലേക്കും ആക്കണമെന്ന് കരുതിയാ പിടിച്ചേ,,പക്ഷെ ഓള് ഓടി,,ഓടുന്നേരം അടുത്തുള്ള എന്തോ ഒരു കയറിൽ പിടിച്ചു വലിച്ച്,,പിന്നാലെ ഒരു പൊടി എന്റെ തലവഴി വന്നുവീണു,,അതൂടി ആയതും സബാഷ്😖😖ബാക്കിയെല്ലാം തിരിഞ്ഞും മറിഞ്ഞും ചിരിക്കാൻ തുടങ്ങീക്ക്ണ്.....

''അപ്പൊ ഇതിനായിരുന്നോ അവള് അരിപ്പൊടി ചോദിച്ചിരുന്നേ...ഹഹ😂.....''എളാമ്മ ചിരിയോടപ്പം പറഞ്ഞു......

അപ്പൊ വെൽ പ്ലാനായിരുന്നല്ലേ😖.....നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പൊ ഇതിനുള്ള മൊതലും പലിശയും ഇക്ക തരാം😬😬......


''രണ്ടും ഇനി കുളിച്ച് വായോട്ടാ....''ഉമ്മ അതും പറഞ്ഞ് മൂക്കത്തും വിരല് വെച്ച് പോയി.....പിറകെ അമ്മായിയും എളാമ്മയും വല്ലുമ്മയും കളിയാക്കി ചിരിച്ചു പോയി........

''ഹഹഹ.....''

എല്ലാം കഴിഞ്ഞിട്ടും ദേ ഈ ചിരി എവിടുന്നാ🤔,,

ഹോഹോ....സാലി,മിന്നു,സനു,, മൂന്നും കൂടി പരസ്പരം കൈ കൊട്ടി ചിരിക്കുവാണ്......മുന്ന് എന്നെ നോക്കിയതും അതേ അർത്ഥത്തിൽ ഞാനും അവനെ നോക്കി തലയാട്ടി ,,,ഞങ്ങളുടെ മുഖമാറ്റം കണ്ട് മൂന്നും കൂടി ഓടാൻ നോക്കിയെങ്കലും കയ്യോടെ പിടികൂടി മൂന്നിനേം ഫേഷ്യൽ ചെയ്തുവിട്ടു....

''അല്ലാപിന്നെ😏ഇനി ജീവിതത്തിൽ ചിരിക്കുമ്പൊ ഇത് ഓർക്കണം .....''

''പോടാ പട്ടികളേ😖😭.....''മിന്നു,സാലി,സനു





________________❣


താഴേക്ക് ഇറങ്ങിയപ്പൊ തന്നെ കണ്ടത് ഉപ്പയും എളാപ്പയും അമ്മായ്ക്കാക്കുവും വരുന്നതാണ്.....പിന്നെ അവരോട് കത്തിയടിച്ചിരുന്നു സമയം അതിന്റെ വഴിക്ക് നീങ്ങി.....

മൂന്ന് ഉമ്മമാരും കൂടി അടുക്കളയിലേക്ക് ആരേയും അടുപ്പിക്കില്ല,,ഫുഡ് ഉണ്ടാക്കലൊഴിച്ച് ക്ലീനിംങ്ങും മറ്റുമെല്ലാം സെർവെന്റ്സും ആണ്,,,അതായത് നമ്മക്കൊന്നും പേരിനൊരു പണിപോലുമില്ലെന്ന്....പിന്നെ ഒത്തിരി ആളുകൾ ഉള്ളോണ്ട് ബോറഡിയുമില്ല......

ഫുഡ് കഴിക്കാൻ എല്ലാവരും ഇരുന്നിട്ടും നമ്മടെ ഹബ്ബിനെ മാത്രം കാണാനില്ല,,അതോടെ ഒരു കാര്യം ഉറപ്പിച്ചു എന്തു തന്നെയായാലും ഇന്ന് അവന്റെ പരിസരത്തേക്ക് പോലും പോകൂല,,പേടിയൊന്നുമല്ല എങ്കിലും ചെറിയ്യൊരു പേടി😁


''അക്കു...വാടാ ഇരിക്ക്....''എളാപ്പയുടെ ശബ്ദം കേട്ട് മുന്നോട്ട് നോക്കി,,അക്കുവുണ്ട് സ്റ്റയർ ഇറങ്ങി വരുന്നു,,അവനെ കണ്ടതും നേരത്തെ കോലമാണ് ഓർമ്മവന്നത്😂😂

''എനിക്ക് ഒന്നും വേണ്ട എളാപ്പ...വയറു നിറഞ്ഞു😬"അക്കു

''എളാപ്പാ ഇങ്ങള് വിഷമിക്കണ്ടാട്ടോ...എന്തായാലും ഓന്റെ ഫുഡ് വേസ്റ്റാക്കാതെ ഞാൻ തിന്നോളാം😁......''

''ഹഹ😂😂''

''എന്തിനാ ഇപ്പൊ മുഖവും കേറ്റിവെച്ചേക്കുന്നേ ഇവൻ''ഉപ്പ

''അതില്ലേ....റിനു അവന്റെ തല വ.....വഴി....''അക്കുവിന്റെ തുറിച്ച് നോട്ടംകണ്ടതും സാലി പറയാൻ വന്നത് വിഴുങ്ങി......

''തലവഴി😳....''അമ്മായ്ക്കാക്കു

''ഇവന് വല്യ ജാഡ,,ഓൻ തുറിച്ച് നോക്കിയാ എല്ലാരും പേടിക്കണോ,,അതും ഈ മുഖം കണ്ട്🤭 ഇക്ക് ചിരിയാ വരുന്നേ🤣🤣''

''ടീ😡....''അക്കു...

''ഞഞ്ഞ😏ആഹ് ...ഞാൻ പറയാ എന്താ ഉണ്ടായീന്ന് ഉസൈനുപ്പാ....ഞാൻ കുറച്ചു കളേർസൊക്കെ കലക്കിയവെള്ളം ഒരു ബക്കറ്റിൽ ആക്കി റൂമിന്റെ വാതിലിനു മുകളിൽ ജസ്റ്റ് ബാലൻസിൽ വെള്ളം വീഴുന്ന തരത്തിൽ വെച്ചു.....ഇവൻ പോയി ഡോർ തുറന്നു അത് തലവഴി പോയത് എന്റെ തെറ്റാണോ😌''

''ഹേ😳🤭🤭അത് ശരിയാ മോളിതിൽ ഒരു തെറ്റും ചെയ്തിട്ടില്ല😂''ഉപ്പ

''ആഹ്....അപ്പൊ ആ പൊടിയോ.....''മിന്നു

''അത്🤔....ഹാ😀.....ഞാൻ മുകളിൽ കെട്ടിവെച്ചു ,,താഴേക്ക് ഇറങ്ങുമ്പൊ കയറിൽ പിടിച്ചു വലിച്ചു....അതിന്റെ ചുവട്ടിൽ ഇവൻ വന്ന് നിന്നത് എന്റെ തെറ്റാണോ😌......''

''ഏഹ്.....ആരുടേയും തെറ്റല്ല മോളേ😂😂എന്താ ഉണ്ടായിന്ന് ചോദിച്ച ഞങ്ങളാ തെറ്റ് ചെയ്തേ🤭''ഉപ്പ

''😁''

''എല്ലാവരും അതിനെ സപ്പോർട്ട് ചെയ്തോ😡.....''അക്കു


''പിന്നെ...നിന്നയാണോ സപ്പോർട്ട് ചെയ്യേണ്ടേ,,രാവിലെ ചെയ്ത് വെച്ചതൊന്നും മറന്നിട്ടില്ല,,ആളുകളുണ്ടെന്ന വിചാരമെങ്കിലും വേണം😠''ഉപ്പ


''ഹാ😁ഇപ്പഴാ ഓർത്തേ....ഫോണ് റൂമില് വെച്ചേക്കുവാ അതെടുത്ത് ഇപ്പൊ വരാ......''

ഉത്തരംമുട്ടി അവൻ വാണം വിട്ടപോലെ മോളേക്ക് പോണകണ്ടതും എല്ലാവരും പൊട്ടിചിരിച്ചു,, റിനു ചമ്മലോടെ നാവ് കടിച്ച്....



ഫുഡ് കഴിക്കല് കഴിഞ്ഞതും അക്കു ഒഴികെ എല്ലാവരും സോഫകളിലിരുന്നു.....


''ടീ കാന്താരി...നീ ഞങ്ങളുടെ മോനോണ്ട് ക്ഷ വരപ്പിക്കുന്നുണ്ടോ🤨😂''ഉപ്പായാണ്


''ഞാനോ ഏഹ്....😁 ഷ മാത്രം😌''


''വരപ്പിച്ചോ വരപ്പിച്ചോ....അവൻ ഞങ്ങളെ യിട്ട് അക്ഷരമാല മൊത്തം വരപ്പിക്കുന്നതാ......അവനെ ഒതുക്കാൻ നിനക്കെ കഴിയുള്ളൂന്ന് ഇപ്പൊ മനസ്സിലായി......''ഉപ്പ


''അവനത്രക്ക് ഭീകരനാ🤔''


''ഭീകരനൊന്നുമല്ല....പാവാ...പക്ഷെ ദേഷ്യം വന്ന ഉമ്മയാണോ വാപ്പയാണോ എന്നുപോലും നോക്കൂല 😌''എളാപ്പ


''ഞാനൊരു സത്യം പറയട്ടെ.....''

''സത്യോ....''കോറസ്

''ഹാ...നിങ്ങള്ടെ ഈ ഭീകരനെ ഞാൻ വളച്ചതാ😉....''

''വളച്ചതോ....''ഉമ്മ🤔

''ഹാ ഉമ്മ....അതായത് എന്റെ പ്രണയത്തിൽ അവൻ വീണതാ.....''


''ഹഹഹ......''


''എന്താ നിങ്ങളൊക്കെ ചിരിക്കുന്നേ🙄''


''ദേ മതി റിനൂ....തള്ളി തള്ളി നീ ഇതിങ്ങോട്ടാ ഈ വീട് പൊളിച്ചിടോ🤭......''മുന്ന്


''എടാ സത്യവായിട്ടും🙄...''


''ഈ പെണ്ണിന്റെ ഒരു കാര്യം 😂അല്ല നിന്റെ വീട്ടിൽ ആരൊക്കെ യുണ്ട്.....''ഉമ്മ

''ഹേ😳...അപ്പോ നിങ്ങള്ക്കെന്നെ കുറിച്ചു അറിയില്ലേ.....''

''ഇല്ല''കോറസ്

''ഒന്നും അറിയില്ലെ🙄പിന്നെങ്ങനെ കല്ല്യാണം നടന്നേ...''

''അക്കു പറഞ്ഞു ഒരു പെൺകുട്ടിയെ ഇഷ്ടമായെന്ന്.....പിറ്റേന്ന് തന്നെ കല്ല്യാണം നടന്നു.....''അമ്മായി


''പിറ്റേന്നോ😳....''


''ഹാ...''കോറസ്


''അപ്പൊ ഒരു ദിവസം കൊണ്ട് എങ്ങനെ കല്ല്യാണമൊക്കെ നടന്നു??....''

''നിന്റെ നാട്ടിലായിരുന്നില്ലേ കല്ല്യാണം,,,ഞങ്ങള്ക്ക് പ്രത്യേകിച്ച് ഒരു ഒരുക്കമോ ഒന്നിന്റെയും ആവശ്യം വന്നിട്ടില്ലല്ലോ''അമ്മായ്ക്കാക്കു


''ബെസ്റ്റ്.....അപ്പൊ എന്നെകുറിച്ച ഒന്നുമറിയാത്ത എന്നോടെങ്ങനെ ഇത്രയും കമ്പനിയായേ...... ''

''അതാ എനിക്കും മനസ്സിലാവാത്തെ.....''മിന്നു

''ഇവള്ടെ വായാടിത്തരത്തിൽ വീണത് നമ്മള്തന്നെ അറിഞ്ഞില്ലാല്ലേ😂''സാലി

''ഹാ ഹാ......''


'' നിയെന്താടീ കിളിപോയപോലെ ഇരിക്കുന്നേ''താടിയിലും കൈവെച്ചിരിക്കുന്ന കണ്ട് ഉപ്പ ചോദിച്ചു......

''ഹൂ....അറ്റ്ലീസ്റ്റ് എന്റെ പേരെങ്കിലും അറിയോ😓....''

'' റിനു എന്നല്ലേ....''ഉമ്മ

''എന്നെ അങ്ങ് കൊല്ല്😬..''

''ഉമ്മാഹ്....എനിക്ക് ....ത....തല കറങ്ങുന്നു.....''

അസ്വസ്ഥതതയോടെ മുന്നോട്ട് വന്ന് ആടിക്കൊണ്ട് സനു പറഞ്ഞുതീരലും അവൾ നിലത്തേക്ക് ഊർന്നു വീണു......


അത്രയും നേരം കളിചിരിയായിരുന്ന മുഖങ്ങൾ പേടിയോടെ സനുവിനെ നോക്കി.....

''മുന്നേ പിടിക്ക്.....'' സാലിയും മുന്നുവും കൂടി അവളെ റൂമിലേക്ക് കൊണ്ട് കിടത്തി.....

''സനൂ....ടീ... ഉപ്പാ ഡോക്ടറെ വിളിക്ക്''

സാലി വേവലാതിയോടെ പറഞ്ഞതും പിറകിൽ നിന്നും റിനു മുന്നോട്ട് കയറിവന്നു അവളുടെ കയ്യിൽ പിടിച്ചുനോക്കി.....

''ഒരു മിനിറ്റ് എല്ലാവരും ഒന്ന് പുറത്തേക്ക് ഇറങ്ങ്.....''


''റിനൂ നീയെന്താ ചെയ്യുന്നെ....''മിന്നു


''ഞാൻ ഡോക്ടർ ആണ്....''


''മോളേ നിന്റെ തമാശ കളിക്കേണ്ട സമയമല്ല....ഇക്കാ ഡോക്ടറെ വിളിക്ക് .....''എളാമ്മ


''എന്താ പ്രശ്നം,,സനൂ...റിനു എന്താ പറ്റിയേ.....''അക്കു റൂമിലേക്ക് വന്ന് ചോദിച്ചു....

''തലചുറ്റിവീണതാ....ഞാനൊന്ന് നോക്കട്ടെ...''

''ഹാ....എളാമ്മാ പേടിക്കണ്ട....റിനു ഡോക്ടർ ആണ് അവള് നോക്കിക്കോളും......''



ഒരു നിമിഷംകൊണ്ട് കളിചിരിയും തമാശയുമെല്ലാം വിട്ട് പക്വതയോടെ സനുവിനെ പരിശോധിക്കുന്ന അവളെ ഒരു അത്ഭുതത്തോടെ അവര് നോക്കിനിന്നുപോയി......


''അക്കു കുറച്ചു വെള്ളം....''


''ഹാ...''







കുറച്ചു സമയം കഴിഞ്ഞതും റിനു റൂമിൽ നിന്നും പുറത്തേക്കിറങ്ങി,,,എല്ലാവരുടേയും മുഖത്ത് ടെൻഷൻ ഉണ്ട്,,അവളൊന്ന് പുഞ്ചിരിച്ചു....

''സനുവിന്റെ മാരേജ് കഴിഞ്ഞു എത്രമാസമായി.....''

''ആറു മാസം,,എന്താ ഓൾക്ക് പറ്റിയേ...''സാലി ടെൻഷനോടെ ചോദിച്ചു...

''ഐ തിങ്ക്,,,നീ ഉടനെ ഒരു അങ്കിൾ ആവും😀.....''


എല്ലാവരും സന്തോഷത്തോടെ സനുവിന്റെ അടുത്തേക്ക് പോയെങ്കിലും സാലി കുറച്ചു നേരം ചിന്തിച്ചു നിന്നു പിന്നെയാ കത്തിയത്,,,ട്യൂബ് ലൈറ്റ്🤭


എല്ലാവരും സന്തോഷത്തോടെ സനുവിനെ പൊതിഞ്ഞു.....റിനു അവരുടെ എല്ലാം സ്നേഹം കണ്ട് പുഞ്ചിരിയോടെ വാതിലിനോട് ചാരിനിന്നു,,,മിന്നു അവളുടെ അടുത്തേക്ക് നടന്നുവന്നു......

''മിസ് ഡോക്ടർ നിങ്ങളുടെ പേര് എന്താ??....''

''😁Dr.Risla Mehaq.....''

അവള് പറയുന്ന കേട്ട് എല്ലാവരും ഞെട്ടലോടെ അവളെ നോക്കി....

അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പേരാണ് Dr.Risla mehaq....

*അമ്പദോളം കാൻസർ രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയവൾ,,,,എല്ലാവരുടേയും ചികിത്സ സ്വയം ഏറ്റെടുത്ത് അവരിൽ നിന്നുമുള്ള സ്നേഹം സാമ്പാദ്യമാക്കിയവൾ*

വിശ്വാസിക്കാൻ കഴിയാതെ അവര് പരസ്പരം നോക്കി.....അവളെന്ന യഥാർത്ഥ്യം തിരിച്ചറിയാൻ ഇനിയും ഒരുപാടുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.....










ഒരുപാട് സമയമായിട്ടും റിനുവിനെ റൂമിലേക്ക് കാണാത്തതുകാരണം അക്കു അവളേയും തപ്പി ഇറങ്ങി.....ഒടുക്കം സനുവിനടുത്ത് അവളേയും കെട്ടിപ്പിടിച്ച് പൂച്ചക്കുഞ്ഞിനെ പോലെ ഉറങ്ങുന്ന കണ്ടു.......അവന്റെ വരവു കണ്ടതും സനു വാപൊത്തി ചിരിച്ചു......അക്കു പല്ലുകടിച്ചു 'അവൾക്ക് ഉള്ളത് നാളെ കൊടുത്തോളാം' എന്നും പറഞ്ഞ് റിനുവിനെ ഒന്നുകൂടി നോക്കി റൂമിൽ നിന്നും പോയി......

അതേ സമയം റിനു മെല്ലെ ഇടംകണ്ണിട്ട് വാതിൽക്കലേക്ക് നോക്കി അവനില്ലെന്ന് കണ്ടതും ദീർഘ ശ്വാസം വലിച്ചുവിട്ടു......

''എന്തോന്നെടീ'' സനു

''😁ചുമ്മാ.....''

നിന്നെ നല്ല പോലെ അറിയാം അക്കു,,,നിന്റെ പണി ഏതുതരത്തിലാവുമെന്ന് ഊഹിക്കാൻ കഴിയില്ല....അതോണ്ട് നിന്നേക്കാൾ ഒരുപടി മുന്നെ ഇനി ഞാൻ ചിന്തിക്കും😁

നിന്നെ കുറച്ചധികം വെള്ളം കുടിപ്പിക്കാതെ വെറുതെ വിടൂല...ഇത് സത്യം സത്യം സത്യം😎....






(തുടരും.......)
✍kiza🥀


Mine forever❣2Part▪5

Mine forever❣2Part▪5

4.9
2864

♡ER♡ Mine forever❣2             Part▪5     'എന്തൊക്കെയായിരുന്നു.....അവളോട് കലിപ്പാവണം,,,കലിപ്പ് പതിയെ റൊമാൻസിലെത്തണം,,,   എല്ലാം വെള്ളത്തില് വരച്ച വരപോലെയായല്ലോ😓,,,ഒന്ന് സംസാരിക്കാൻ കൂടി പറ്റിയില്ല , കുരുട്ട് അപ്പോത്തിനും അവടെ പോയി ഉറങ്ങി😒   അക്കു പില്ലോ എറിഞ്ഞോണ്ട് ആത്മഗതം കൊള്ളുവാണ്....🤭             {അടുത്ത ദിവസം.....}   ❤🥀________________________________🥀❤        ഡ്രൈവിംഗ് ചെയ്തുകൊണ്ടിരിക്കെ അനുവിന്റെ കാറിനു മുന്നിൽ തടസ്സമായി പെട്ടെന്നൊരു വാൻ വന്നു നിന്നു ,,, ബാലൻസ് ചെയ്തു അവൻ വണ്ടി നിർത്തിയെങ്കിലും സീറ്റുബെൽറ്റിടാത്തതു കാരണം മെഹറി മുന്നിലേക്ക്