Aksharathalukal

Mine forever❣2 Part▪3

♡ER♡ Mine forever❣2
              Part▪3
 
 
''എന്താ ഇവിടുന്ന് ശബ്ദം കേട്ടേ....''
 
''അത്...ഇവൾ ഒരു കോക്രോച്ചിനെ കണ്ട് പേടിച്ചതാ ഉമ്മാ.....'' ചിന്തിച്ചു നിന്ന് പെട്ടെന്ന് അവളെ ചൂണ്ടി അവൻ പറയുന്നകേട്ട് അവള് വാ പൊളിച്ചുപോയി......
 
 
'സാമദ്രോഹി.... കോക്രോച്ചിനെ കണ്ട് പേടിച്ചു പോലും... ഒന്നൂല്ലേലും ഞാനൊരു ഡോക്ടർ ആണെന്ന് ചിന്തിക്കായിരുന്നില്ലേ.... പഠിക്കുന്നസമയം എത്രണ്ണത്തിനെയാ പോസ്റ്റ്മോർട്ടം ചെയ്തേക്കുന്നേന്ന് അറിയോ🤮...'
 
''കോക്രോച്ചോ....ആണോ മോളേ....''(അമ്മായി)
 
''ഹേ🙄...ഹാ😐...''
 
''ഇത്രയും കാലം ഇല്ലാത്തതെന്താ ഇപ്പൊ🤔......''(ഉമ്മ)
 
''ഇനി അതും ചിന്തിച്ച് ഇങ്ങള് തല പുകക്കണ്ട....ബാക്കിയുള്ളവരൊക്കെ എവിടെ......ആഖി വന്നോ....''
വിഷയം മാറ്റാൻ അവൻ ചോദിച്ചു....
 
 
''എല്ലാരും ഹാളിലുണ്ട്....ആഖി രണ്ടുദിവസം കഴിഞ്ഞേ വരൂന്ന് വിളിച്ചു പറഞ്ഞ് ....മോള് വാ.....''
 
ഉമ്മ അവളേയും കൂട്ടിക്കൊണ്ട് പോയി....... അമ്മായിയും കൂടി അവരുടെകൂടെ പോയതും അത്രയും നേരം എല്ലാം കണ്ട് മിണ്ടാതിരുന്ന മുനവ്വിറും(മുന്ന്) മിൻഹയും(മിന്നു) സഹലും(സാലി) അവനെ വളഞ്ഞു.......
 
''ടാ മുന്നേ.....എന്നാലും എന്ത് കോക്രോച്ചിനെ കണ്ടാവും അവള് പേടിച്ചേ🤨.....''സാലി
 
 
''ആവേ....ഏത് കളറാവുംന്നാ ഞാൻ ചിന്തിക്കണ്🤔....''മുന്ന്
 
 
'' കളററിയാൻ ആ ജീവിനെ കണ്ട്ക്ക്ണാ.....ഇതുവരെ ഈ വീട്ടിലില്ലാത്തത് അക്കൂന്റെ കെട്ട്യോള് ബാഗിലിട്ട് കൊണ്ടു വന്നെന്നാ എനിക്ക് തോന്ന്ണ്......''സാലി
 
''ഹ്മ്...എന്തായാലും ഇനി നടക്കുമ്പോ സൂക്ഷിക്കണം...എവിടെയൊക്കെ ഉണ്ടാവാന്ന് പറയാൻ പറ്റില്ലല്ലോ .....ലേ അക്കൂ🤭.....''മിന്നു
 
 
''ദേ രാവിലെ തന്നെ എന്റേന്ന് വേടിക്കണന്ന് മൂന്നും കൂടി ശപതം ചെയ്തു ഇറങ്ങിയതാണോ😖....''
 
''ഹോ😏കാര്യം ചോദിച്ചാ അല്ലേലും നിനക്ക് കലിപ്പാ...''സാലി
 
 
''😬''
 
''ടാ അക്കൂ....നിന്നെ വല്ലുമ്മ വിളിക്കുന്നുണ്ട്....''രക്ഷകയെ പോലെ സനു(സൻഹ)വന്നതും അവൻ കേട്ടപാതി കേൾക്കാത്തപാതി മുന്നിലെ മൂന്നിനും പുച്ഛംവാരിവിതറി താഴേക്ക് പോയി........
 
 
 
 
 
□□□□□□□□□□□□□□□□□□□□□□□
{**MUBARAK MAHAL**}
 
 
*ഇമ്രാൻ* *ഖദീജത്ത്*,,,, 
 
തമ്മിലുള്ള പ്രണയം മുറുകെ പിടിച്ചു ജീവിച്ചവർ....ഇരു വീട്ടുകാർക്ക് ഇടയിലുള്ള വഴക്ക് കാരണം അവരുടെ ഒത്തുചേരലിൽ എതിർപ്പുവന്നതും എല്ലാവരേയും ഉപേക്ഷിച്ചു തങ്ങളുടേതായ ചെറു ലോകം അവരുതന്നെ പടുത്തുയർത്തി.....
 
പരസ്പരം താങ്ങും തണലുമായി ജീവിച്ചു...... 
 
 
വർഷങ്ങൾ പിന്നിട്ടതും അവളേയും നാലു മക്കളെയും തനിച്ചാക്കി ഇമ്രാൻ ലോകത്തോടുവിടപറഞ്ഞു.. പോകുന്നതിനുമുമ്പെ അവൾക്ക് ജീവിക്കാൻ ധൈര്യം പകർന്നുകൊടുത്തിരിന്നു അവൻ.... 
 
നാലു മക്കളേയും അവൾ ഉപ്പയുടെ കുറവറിയിക്കാതെ സ്നേഹം കൊണ്ട് വളർത്തി....*ഖാലിദ്,അൻവർ,ആയിഷ,ഖാത്തിക്ക*
 
വളർന്നുവലുതായതും ഖാത്തിക്ക അവള് പ്രണയിച്ച ഒരു ഹിന്ദു ചെറുക്കനോടപ്പം നാടുവിട്ടു.മക്കൾക്കു വേണ്ടി ഒരേ സമയം ഉമ്മയും ഉപ്പയും ആവുന്ന ഖദീജയോട് അന്യമതസ്ഥനെ പ്രണയിച്ചെന്നു പറഞ്ഞാൽ പ്രതികരണമോർത്ത് പേടിച്ചായിരുന്നു ഖാത്തിക ഒളിച്ചോടിയത്.........
 
തന്റെ മകൾ തന്നെവിട്ടുപോയതോടെ മനസ്സാൽ തകർന്നുപോയ ഖദീജയെ തന്റെ മൂത്തമകൻ ഖാലിദ് ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു.ബുദ്ധികൊണ്ടും വിവേകം കൊണ്ടും അവൻ മുൻപന്തിയിലായിരുന്നു.......
 
മുമ്പെപ്പഴോ ഉപ്പ നിർത്തിവെച്ച ഒരു ബിസിനസ് സംരംഭം അവൻ വീണ്ടും ഉയർത്തെഴുനേൽപ്പിച്ചു......സഹോദരങ്ങൾ കൂടി പങ്കുചേർന്നതും ബിസിനസ് പടുത്തുയർന്നു......
 
**MUBARAK MAHAL** എന്നപേരിൽ ആ കുടുംബം അറിയപ്പെട്ടു തുടങ്ങി,,,, 
 
മൂന്നുപേര്ക്കും അവരുടേതായ കുടുംബം ആയെങ്കിലും മറ്റൊരു വീടിലേക്ക് മാറാതെ അവരുടെ വീടുതന്നെ ഒരു കൊട്ടാരംപോലെ പടുത്തുയർത്തി.....ആയിഷയുടെ ഭർത്താവ് എതിരു പറയാതെ അവരുടെ കുടുംബത്തോട് കൂടെച്ചേർന്നു....
 
വയസ്സേറെ ആയെങ്കിലും ഖദീജയുടെ വാക്കിനാണ് ഏറ്റവും മുൻതൂക്കം,,, അവര് പറഞ്ഞതിനപ്പുറം വാക്കോ പ്രവർത്തിയോ അവിടെ ഇല്ല......
 
 
പേരമക്കൾ വലുതായതും ബിസിനസിൽ പുതിയ മാറ്റങ്ങൾ വന്നുതുടങ്ങി...ഇന്ത്യക്ക് അകത്തും പുറത്തും വ്യാപിച്ചു കിടക്കുന്ന ഒരു ബ്രാന്റ് തന്നയായി *MUBARAK*,,,ഒരുപാട് സ്ഥാപനങ്ങൾ വളർന്നു തുടങ്ങിയതും ഓരോ സ്ഥലത്തും ഓരോ അംഗങ്ങളെ നിർത്തി...........MUBARAK ഗ്രൂപ്പിന്റെ ഏറ്റവും ഉയർന്ന സ്ഥാനമായ CEO പൊസിഷൻ ഖദീജ തന്റെ ആദ്യ പേരകുട്ടിയെ ഏൽപ്പിച്ചു.........
 
ജോലിത്തിരക്കുകൾ ക്കിടയിലും കുടുംബത്തെ സന്തോഷം എല്ലാവരും ഒരുപോലെ നിലനിർത്തി വരുന്നു..........
 
 
 
 
□□□□□□□□□□□□□□□□□□□□□□□□
 
 
 
 
 
പറയാതിരിക്കാൻ വയ്യ അക്കുവിനെ പോലെയല്ലാട്ടോ അവന്റെ ഫാമിലി😏......
എല്ലാവരും തമ്മിലുളള സ്നേഹവും സന്തോഷവും കാണുമ്പൊ നമ്മള് താനെ അവരോടപ്പം കൂട്ടുച്ചേരും❣.....
 
ഒരു ദിവസം പോലുമായിട്ടില്ല, അപ്പോഴേക്കും അവരിലെ ഒരംഗത്തെ പോലെയാ എന്നോട് സംസാരിക്കുന്നേ ,,ഒരു മടിയോ മറയോ ഒന്നുമില്ല.......എല്ലാവരും ഫ്രണ്ട്ലി ആണ്.....
 
തുറന്നു സംസാരിക്കുന്ന രീതിയായത് കൊണ്ട് ഞാനും വാതോരാതെ സംസാരിച്ചു കട്ടക്ക് നിന്നു......
 
അവസാനം അമ്മായി ''കുറച്ചു വെള്ളംകുടിച്ച് ഇനി സംസാരിക്കാംന്ന്'' പറഞ്ഞു വെള്ളത്തോടപ്പം ഒരു ബെന്നും എന്റെ വായിൽ തിരുകി😓മിണ്ടാതിരിക്കാൻ തിരുകിയതാണേലും അതിന് ഭയങ്കര സ്വാദായതുകൊണ്ട് ഞാനങ്ങ് ആസ്വദിച്ചു തിന്നു😁...
 
''ഇനിണ്ടോ അമ്മായി.... ''
 
''എന്ത്? .....''
 
''ബെന്നെയ്.....നല്ല ടേസ്റ്റുണ്ട്....''
 
നമ്മള് 👌ന്ന് കാണിച്ച് പറഞ്ഞതും പൂത്തിരിക്ക് തിരികൊളുത്തിയ പോലെ എല്ലാവരും ചിരിക്കാൻ തുടങ്ങി........ഉമ്മ എന്റെ കയ്യിലേക്ക് ഒരു പേക്കറ്റ് മുഴുവൻ അങ്ങ് വെച്ചുതന്നു''കഴിച്ചോ എന്ന് പറഞ്ഞ്.....''
 
''ഇങ്ങള് മുത്താണ്...''ഉമ്മാന്റെ കവിളിൽ പിടിച്ചുവലിച്ച് ആ കൈ ചുണ്ടോട് ചേർത്ത് അവള് പറഞ്ഞതും ഉമ്മ ചിരിയോടെ അവളുടെ തലയിൽ ഒരു കൊട്ട് വെച്ച് കൊടുത്തു......ഒന്ന് കോച്ചിപ്പോയ അവൾ സോഫയിൽ നിന്നും എണീറ്റു വല്ലുമ്മയുടെ(ഖദീജ) അടുത്തേക്ക് നടന്നു........
 
വല്ലുമ്മയുടെ വായിൽ ബെന്നു വെച്ചു കൊടുത്തു തിരിഞ്ഞതും ബാക്കിൽ ഉണ്ട് എല്ലാവരും വരിവരിയായി വാ തുറന്ന് നിൽക്കുന്നു......അവൾ ചുണ്ടും ചുളുക്കി ബെന്നിന്റെ പാക്കറ്റിലേക്ക് നോക്കി....ആകെ നാലെന്നെണ്ണേ ഉള്ളൂ.......ആദ്യമൊന്ന് ചിന്തിച്ചു നിന്നു അവൾ,,പിന്നെ പാക്കിൽ നിന്നും ഒരു ബെന്നെടുത്ത് അതിൽ നിന്നും ഒരു പീസ് മുറിച്ച് മുന്നിൽ നിൽക്കുന്ന ഉമ്മയുടെ വായിൽ വെച്ചു കൊടുത്തു.......പിറകെ ഉപ്പയുടേയും അമ്മായിയുടേയും എളാപ്പാന്റേയും കസിൻസിന്റ്റേയും അങ്ങനെ എല്ലാവര്ക്കും കൊടുത്തു അവസാനം ലാസ്റ്റ് ബെന്നിന്റെ ഒരു പൊട്ട് മാത്രം ഉണ്ട്,,,അവൾ അതിലേക്കും മുന്നിൽ വാ തുറന്ന് നിൽക്കുന്ന അക്കുവിലേക്കും നോക്കി,,അവനുമാത്രമേ കൊടുക്കാത്തുള്ളൂ....എല്ലാവരും ആകാംക്ഷയോടെ അവളെന്ത് ചെയ്യുമെന്ന് നോക്കിനിന്നതും മറുത്തൊന്ന് ചിന്തിക്കാതെ അവളത് മുഴുവൻ വായിലേക്കിട്ടു........
 
വാ തുറന്നു നിൽക്കുന്ന അക്കുവിനേയും ഇളിച്ചുകാണിക്കുന്ന റിനുവിനേയും കണ്ട് വല്ലുമ്മയടക്കം എല്ലാവരും പൊട്ടിച്ചിരിച്ചു.......പല്ലുകടിച്ചു കൊണ്ട് അക്കു അവളെ കണ്ണുരുട്ടിനോക്കി....അവൾ ബെന്ന് ആസ്വദിച്ചു കഴിച്ചു''ഹൂ എന്നാ ടേസ്റ്റാ👌...''എന്നു പറഞ്ഞതും അക്കു അവളുടെ കയ്യ് പിടിച്ചു ഒരറ്റവലിയങ്ങ് വലിച്ചു......അവളുടെ കവിളിൽ കുത്തിപ്പിച്ചതും താനെതുറന്ന ചുണ്ടുകളിൽ അവൻ ചുണ്ട്ചേർത്ത് നാക്കിനാൽ ബെന്നിനെ അവന്റെ വാക്കിലേക്കാക്കി  പതിയെ നുണഞ്ഞു.......പകച്ചുനിന്ന റിനുവിന്റെ കയ്യിൽ നിന്നു ബെന്നിന്റെ കവർ നിലംപതിച്ചു.......
 
വാപൊത്തി നിൽക്കുന്നവരെ കാണത്തപോലെ അവൻ വേഗം പുറത്തേക്കിറങ്ങിപ്പോയി........റിനു അതേ പകപ്പോടെ പിറകിലേക്ക് തിരിഞ്ഞു.....എല്ലാവരും പരസ്പരം നോക്കി ചിരിക്കുവാണ് ,,അവളുടെ മുഖം വിളറിവെളുത്തു🤭......
 
പിന്നൊന്നും നോക്കാതെ ഒരിക്കെ പോലു തിരിഞ്ഞു നോക്കാതെ ഒരറ്റ ഓട്ടവാ മുകളിലേക്ക്🤣......
 
 
 
 
 
 
 
 
 
''എന്നാലും ആരാ ഇവിടെ ഇപ്പൊ പടക്കം പൊട്ടിച്ചേ😳.....''സാലി
 
''പടക്കമല്ലടാ ബോംബെന്ന് പറ😱....നമ്മളെ അക്കു തന്നെയല്ലേ ആ പോയത്🙄.....''മുന്ന്
 
 
''എന്നാലും എന്നാ സീനായിരുന്നു...ശ്ശോ🙈....''മിന്നു
 
 
''കേറിപ്പോടീ അകത്ത്......''അവളുടെ ഉമ്മ അലറിയതും അവള് ''ശ്ശേ...നിങ്ങളൊക്കെ ഇവിടുണ്ടായിരുന്നല്ലേ....''എന്നും പറഞ്ഞു ഇഞ്ചികടിച്ച നിർവൃതിയിൽ മുകളിലേക്ക് പോയി........
 
 
 
 
 
❤🥀________________________________🥀❤ 
 
 
 
''ഉമ്മാ...... മെഹറി എങ്ങോട്ടാ പോയേ.....''
 
''അറിയില്ലടാ.....ഇപ്പൊ വരാമെന്ന് പറഞ്ഞാ
പോയത്......''
 
ഉമ്മ പറയുന്ന കേട്ടതും അവന് വീണ്ടും ടെൻഷൻ ആയി......രാവിലെ പോയതാ കുറച്ചധികം സമയമായി പോയിട്ട് ,,,പോകുമ്പോഴാണേൽ അവൻ വീട്ടിലില്ലായിരുന്നു,വിളിച്ചു നോക്കാമെന്ന് വെച്ചാ ഫോണവൾ എടുത്തിട്ടുമില്ല.....
 
അവൻ സിറ്റൗട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ടെൻഷൻ അടിച്ചു നടന്നു......ഒരു കാറിന്റെ ശബ്ദം കേട്ട് അവൻ വേഗം നോക്കി,,വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന റിനുവിനെ കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.......
 
''ഉമ്മാ.... റിനു വന്ന്ണ്😀....നീ എന്താടീ ബാക്കോട്ട് നോക്കി നടക്കുന്നേ🤔....വാ.....''
 
''അല്ല റിനു എവിടെ നോക്കിയതാ🤔......''
 
 സംശയഭാവത്തിൽ അവള് പറഞ്ഞതും കണ്ണും മിഴിച്ച് അവനവളെ നോക്കി.....
 
''അപ്പൊ നീ....''
 
''ഞാൻ നിങ്ങടെ കെട്ട്യോൾ..റൻഹ മെഹറിൻ ആണ്😬......''
 
 
''ഹേ😁...അപ്പൊ നിന്റെ സപെക്സോ??...''
 
''അതൊഴിവാക്കി.....''ഉമ്മാ ഞാൻ വന്നൂട്ടാ......''
 
അവള് ഉള്ളിലേക്ക് വന്ന് പറഞ്ഞു....
 
''ഹാ റിനൂ...നിനക്ക് സുഖല്ലേ.....''
 
കുടുങ്ങ്യല്ലോ പടച്ചോനേ....ഏത് നേരത്താണോ അതൊഴിവാക്കാൻ തോന്നിയേ😓
 
''ഇങ്ങളൊരു റിനു....ഞാൻ മെഹറിയാണ് ഉമ്മാ😖''
 
''ഏ....അപ്പൊ നിന്റെ കണ്ണടേ...''
 
''ഇപ്പൊ കാഴ്ച്ചക്ക് പ്രശ്നൊന്നൂല്ല.....ഒന്നരമാസമായി സർജറികഴിഞ്ഞ്,,കണ്ണിന്റെ പ്രൊട്ടക്ഷന് വേണ്ടിയാ വീണ്ടും സ്പെക്സ് ഉപയോഗിക്കാൻ ഡോക്ടർ പറഞ്ഞേ....ഇപ്പൊ ആൾറൈറ്റ്,,,  ഇനി കണ്ണട ഉപയോഗിക്കണ്ട......''
 
''ഹോ.....അപ്പൊ ഡോക്ടറെ കാണാൻ പോയതാണോ......''
 
''യ്യാ.....''
 
''ഹ്മ്....''
 
''ഫെബിയോ ഉമ്മാ....''
 
''അവള് ഫ്രണ്ടിനെ കാണണമെന്ന് പറഞ്ഞു പോയ്ക്ക്ണ്.....''
 
''ഹാ.....''
 
 
 
 
❤🥀________________________________🥀❤ 
 
 
 
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ പുതിയെ കേസിനെ കുറിച്ചു പറയാനായി ഓഫീസർ വിളിപ്പിച്ചിരുന്നു.....
 
കേസിന്റെ വിശദീകരണവും ടിമിനെ തിരഞ്ഞെടുക്കലൊക്കെ കഴിഞ്ഞപ്പോഴേക്കും സമയം രാത്രയായി......
 
വീട്ടിലെത്തിയതും രാവിലെ ചെയ്തതോർത്ത് ഇതുവരെയില്ലാത്ത ടെൻഷൻ ആണ്......വലിയവരൊന്നും പറയില്ല😌
ബട്ട് 'സനു👽സാലി😈മിന്നു👹മുന്ന്👻 ഹോ...എല്ലാരും കൂടി പഞ്ഞിക്കിടും അതുറപ്പാ.....😓' 
 
എന്തായാലും വര്ണോട്ത്ത് വെച്ച് കാണാം എന്നും വിചാരിച്ച് ഞാൻ മുന്നോട്ട് നടന്നു.......വീട്ടിലേക്ക് കാലെടുത്തു വെച്ചതും ഹാളിൽ നിന്നും കൂട്ടച്ചിരി കേട്ടു......അങ്ങോട്ട് ഒന്ന് എത്തിനോക്കി ,,,ഉപ്പയും എളാപ്പയും അമ്മായ്കാക്കുവുമല്ലാത്ത ബാക്കിയെല്ലാം ഉണ്ട്,,,എന്തൊക്കെയോ സംസാരിച്ചു ഭയങ്കര ചിരിയാണ്,,നടുകില് നമ്മടെ പൊണ്ടാട്ടിയും ഉണ്ട്........
 
എല്ലാവരേയും സ്നേഹിച്ചോ....ഒരു ലേശം മൈന്റേലും ഇങ്ങോട്ട്😒...എവടെ....വിധി😪
 
 
''അസ്സലാമുഅലൈക്കും.......''നമ്മള് ഉള്ളിലേക്ക് കയറി പറഞ്ഞ്......എല്ലാവരും അതേസ്വരത്തിൽ സലാം മടക്കിയെങ്കിലും അടുത്ത നിമിഷത്തിൽ തന്നെ മിന്നുവും മുന്നും സനും സാലിം വാദക്കുര തുടങ്ങി....ഇത് ആദ്യേ പ്രദീക്ഷിച്ചോണ്ട് ഡോണ്ട് വെറി ,ഓൺലി പുച്ഛം 😏....
 
നമ്മള് മെല്ലെ റിനുവിനെ ഇടംകണ്ണിട്ട് നോക്കി,,കലിപ്പ് പ്രതീക്ഷിച്ച മുഖത്ത് വല്ലാത്ത ചിരിയാണല്ലോ🤔....ഇതിലെന്തോ ഉണ്ട്!!!......സൂക്ഷിക്കണം😐.......
 
സ്റ്റെയറ് കയറുമ്പഴും ഇടക്കിടക്ക് അവളെ നോക്കി,,ഭയങ്കര സന്തോഷമുണ്ട് മുഖത്ത് 😇
 
അപകടം ആദ്യമേ മണത്തറിഞ്ഞു കൊണ്ട് അവൻ അടച്ചിരിക്കുന്ന റൂമിന്റെ വാതിൽ മെല്ലെ തുറന്നു.....
 
 
''പ്ധും.....''
 
''ആഹ്......''
 
അക്കുവിന്റെ അലറല് കേട്ട് പകപ്പോടെ എല്ലാവരും പരസ്പരം നോക്കി ,,വേഗം തന്നെ ഖദീജയടക്കം എല്ലാവരും മുകളിലേക്ക് പോയി,,,പാവം ഒന്നുമറിയാതെ നിഷ്കുഭാവത്തിൽ റിനു അവരുടെ പിറകെയും🤭.....
 
പല നിറങ്ങളാൽ കുളിച്ചുനിൽക്കുന്ന അക്കുവിനെ കണ്ട് അവരുടെ കണ്ണുകൾ തള്ളി......ദേഷ്യത്താൽ വിറച്ചുകൊണ്ട് അവൻ മുടി കുടഞ്ഞതും അത്രയും നേരം നിഷ്കുഭാവത്തിൽ നിന്നിരുന്ന റിനു വയറിലും കൈവെച്ച് പൊട്ടിച്ചിരിച്ചുപോയി🤣......
 
 
 
 
 
 
(തുടരും.......)
          ✍kiza🥀
 
 
 
അഭിപ്രായം പറയാതെ പോവരുത്🙏

Mine forever❣2.Part▪4

Mine forever❣2.Part▪4

4.9
3178

♡ER♡ Mine forever❣2           Part▪4 ദേഷ്യത്താൽ വിറച്ചുകൊണ്ട് അവൻ തല കുടഞ്ഞതും അവന്റെ മുഖം കണ്ട് അത്രയും നേരം നിഷ്കുഭാവത്തിൽ നിന്നിരുന്ന റിനു വയറിലും കൈവെച്ച് പൊട്ടിച്ചിരിച്ചിരിക്കാൻ തുടങ്ങി🤣...... അക്കുവിന്റെ കലിപ്പ് നല്ലോണം അറിയാവുന്നകൊണ്ട് ചിരികടിച്ചുപിടിച്ചു നിന്നവർ റിനുവിനെ ദയനീയമായിനോക്കുന്നുണ്ട്,,,അടുത്തുള്ള സാലിയും സനുവും അവളുടെ കാലിൽ ചവിട്ടിയും കയ്യിൽ നുള്ളിയുമൊക്കെ അവളെ നിർത്താൻ നോക്കി,,എവടെ നിക്കാൻ,,അക്കുവിനെ നോക്കും പൊട്ടിച്ചിരിക്കും വീണ്ടും നോക്കും ചിരിക്കും....(ഫ്രണ്ട്സ് സിനിമേല് ശ്രീനിവാസൻ ചേട്ടൻ ചിരിക്കില്ലെ അതുപോലെ🤭) അവൾ വല്ലുമ്