Aksharathalukal

15. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

 
 ജനാലയിൽ   കൂടി   സൂര്യവെളിച്ചം   മുഖത്തു   വീണപ്പോൾ   ആയിരുന്നു  ചിത്രയുടെ    മിഴികൾ   പതിയെ    വിടർന്നതു.....
 
അവൾ   വേഗം   തന്നെ   പുതപ്പ്   മാറ്റാൻ    ശ്രെമിച്ചപ്പോൾ   ആയിരുന്നു    മനസിലായതു   തന്റെ   മേനിയുടെ   നഗ്നത   മറച്ചിരുന്നത്     ആ   പുതപ്പ്    ആയിരുന്നു   എന്നു......
 
നേരം   കുറേ   ആയിരിക്കുന്നു.... അവൾ   വേഗം   ആ   പുതപ്പ്   ചുറ്റി   മാറാനുള്ള    വസ്ത്രവും   മറ്റുമായി    കുളപ്പുരയിലേക്ക് പോയി....
 
ദേഹത്തേക്ക്    ഓരോ   ജലകണങ്ങളും   ഒഴുകി   ഇറങ്ങുമ്പോൾ    അവൾ   അറിഞ്ഞു  ....
 
അഗ്നി   അവൾക്ക്   സമ്മാനിച്ച   നീറ്റലുകളുടെ   ആഴം.....
 
 പക്ഷേ   വേദനയെക്കാൾ   ഉപരി   അവളുടെ    ചുണ്ടുകളിലും    മേനിയിലും   നിറഞ്ഞു   നിന്നത്     നാണത്താൻ   വിരിയാൻ    വെമ്പൽ   കൊണ്ടു   നിന്ന   പുഞ്ചിരിയും   ......
 
സുഖകരമായൊരു   അനുഭൂതിയും    ആയിരുന്നു.....
 
കുളിച്ചു   ഈറനോടെ   നീലക്കണ്ണാടിയുടെ   മുന്നിൽ    വന്നു   നിന്നപ്പോളായിരുന്നു അവൾ   ശ്രെദ്ധിച്ചതു....
 
കീഴ്ചുണ്ടിൽ    അഗ്നിയുടെ   ദന്തങ്ങൾ   ഏൽപ്പിച്ച  മുറിവു.... അവൾ   മെല്ലെ    അതിൽ   തലോടവേ    ചെറിയ   ഒരു   നീറ്റൽ   അനുഭവപ്പെട്ടങ്കിലും   അതു    സുഖമുള്ള    ഒരു   ഓർമ്മ  ആയി....
 
ചിത്രയുടെ   മനസ്സ്   പതിയെ    ഇന്നലെ   രാത്രിയിൽ    അഗ്നിയോടൊപ്പം    ഉണ്ടായിരുന്ന   നിമിഷങ്ങളിലേക്കുo  ദിശമാറി   ഒഴുകി........
 
വിയർപ്പിൽ   മുങ്ങിയ   അഗ്നിയുടെ   നെഞ്ചിന്റെ   ചൂട്   പറ്റി   കിടക്കെ.....അവിടെ   നിന്നും   അടർന്നു   മാറാൻ   കഴിയാത്ത   പോലെ   ഒരിക്കൽ   കൂടി     ആ   നെഞ്ചിലേക്കും    മുഖം   ചേർത്തു.......
 
" ചിത്രേ..... ഇങ്ങനെ   കിടന്നാൽ   മതിയോ... നമ്മുക്ക്   പോകേണ്ട.... "
 
" മ്മ്മ്........ "  നിഷേധ  അർഥത്തിൽ   തലവെട്ടിച്ചു   കൊണ്ടു    ഒരിക്കൽ   കൂടി   അവൾ   അവന്റെ   നെഞ്ചിലേക്കും    അഭയം   തേടി......
 
" ചിത്രേ..... നേരം   ഒരുപാടു   ആയിരിക്കുന്നു... ഇതേ   ഇനിയും   ഇങ്ങനെ   കിടന്നാൽ.......
 
അഗ്നിയെ   ബാക്കി   പറയാൻ   അനുവദിക്കാതെ    ചിത്ര   അവന്റെ    ചുണ്ടിലേക്ക്   വിരൽ   ചേർത്തു......
 
അഗ്നി   പതിയെ   ആ   വിരലുകളുടെ   രുചി    നുണയാൻ   തുടങ്ങിയതു.... ചിത്ര   അവനെ   തള്ളി   മാറ്റി    .... എണീറ്റു....
വേഗം   തന്നെ   അവൾ    തന്നിൽ   നിന്നും   അടർന്നു   മാറിയ    വസ്ത്രങ്ങൾ      വാരിക്കൂട്ടി  ..... അലസമായി   ചുറ്റി.....
 
അഗ്നിയും   ആ   സമയം  കൊണ്ടു    വസ്ത്രങ്ങൾ    ധരിച്ചു  കഴിഞ്ഞിരുന്നു.....
 
" പോകാം   ചിത്രേ.... "
 
അഗ്നി   അവളുടെ   കൈകളിൽ   പിടിച്ചു  തിരികെ   പോകാൻ  ഒരുങ്ങിയതും... അവൾ   പറഞ്ഞു.....
 
"  അഗ്നിയേട്ടാ...... എനിക്കു... എനിക്കു   ഒരു   വാക്കു  തരണം.... ഒരിക്കലും.... ഒരിക്കലും    എന്നെ   കൈവിടില്ലെന്നു..... "
 
നിലാവിൽ    അവളിൽ   നിറഞ്ഞ  മിഴിനീർ   തുള്ളികളുടെ   തിളക്കം   അവൻ   കണ്ടു...
 
അഗ്നി   ചിത്രയുടെ   കൈകളിലെ   പിടിവിടാതെ   തന്നെ   നാഗരാജാവിന്റെ   വിഗ്രഹത്തിനു   മുന്നിൽ   പോയി   നിന്നും.............
 
അപ്പോഴും     അണയാതെ   നിന്നിരുന്ന   ഒരു   കുഞ്ഞു  മൺചിരാതു  ആ   വിഗ്രഹത്തിനു   താഴെ ഉണ്ടായിരുന്നു.......
 
" നീ   എന്നു   വിളക്ക്    തെളിയിച്ചു   പ്രാർ ത്ഥിക്കുന്ന   ഈ   നാഗരാജവിനെ   സാക്ഷി   നിർത്തി   ഞാൻ   വാക്കു   തരുന്നു   ചിത്രേ...... നിന്നെ   ഞാൻ   ഒരിക്കലും   കൈ വിടില്ല....... "
 
ഇത്രയും   പറഞ്ഞു   കൊണ്ടു   അഗ്നി   തന്റെ   വിരലുകൾ   പതിയെ   ആ    വിഗ്രഹത്തിലേക്ക്   നീണ്ടു.....
 
അവിടെ   ഉണ്ടായിരുന്ന   കുങ്കുമ  നിറം   അവന്റെ   വിരലുകളിൽ   പടർത്തി.....
 
ആ    കുങ്കുമം   അഗ്നി   പതിയെ   ചിത്രയുടെ   സീമന്ത  രേഖയിലേക്ക്   പടർത്തി....ചിത്ര  അഗ്നിയെ    ഗാഡമായി   പുണർന്നു.... തന്റെ    സ്നേഹത്തിന്റെ   സീമന്തo   അവനിൽ   പടർത്തി.....
 
 പതിയെ   അഗ്നി   ചിത്രയെ   അവനിൽ   നിന്നും   അടർത്തി   മാറ്റി....
 
അവന്റെ  പ്രവർത്തിയിൽ    ആകുലയാകുന്നതിന്നു   മുന്നേ    തന്നെ.....
 
 അഗ്നി   അവളെ  തന്റെ   കൈകളിൽ   കോരിയെടുത്തിരുന്നു.....
 
അവളിൽ    നേർത്ത   ഒരു   പുഞ്ചിരി   ഉണ്ടായി..... ചിത്ര  ഒരു   പൂച്ച   കുഞ്ഞു   കണക്കെ    അവന്റെ   മാറിൽ   പറ്റി  ചേർന്നു   കിടന്നു.....കാവിലെ   കല്പടവുകൾ    ഇറങ്ങി.......
 
അതുവരെയും   മിഴികൾ   ചിമ്മാൻ   മടിച്ചു   നിന്ന   മൺചിരാതു  .... പൊടുന്നനെ   മിഴികൾ   അടച്ചു...... കാവിനെ   പൂർണ്ണമായും   ഇരുളിന്റെ   പാതയിലേക്ക്    തള്ളിയിട്ടു....
 
ആരും   കാണാതെ    അഗ്നി   ചിത്രയെ   അവളുടെ   മുറിയിള്ള   കട്ടിലിൽ   കൊണ്ടുപോയി   കിടത്തി.....
 
അപ്പോഴും   അവരുടെ   മിഴികൾ   പരസ്പരം   കൊരുത്തിരുന്നു.......
 
അഗ്നി   പതിയെ   അവന്റെ   മുഖം   അവളിലേക്കു   അടുപ്പിച്ചതും    അവന്റെ   നിശ്വാസം  അവളുടെ   മുഖത്തു   പതിഞ്ഞതു.....
 
ചിത്ര   പോലും   അറിയാതെ   അവളുടെ   നാവിൽ   നിന്നും   അവന്റെ    നാമം  ഉയർന്നു........ " അ..ഗ്നി... യേട്ടാ...... "
 
 
  ആ   വിളി   കേട്ടതു   അഗ്നി   ഒരിക്കൽ   കൂടി    അവളിലേക്കു   പടർന്നു......
 
 തീർത്തു   ഭ്രാന്തമായി.....
 
ഇരുവരുടെയും   വസ്ത്രങ്ങൾ   തറയിലേക്കു   വീണു   ചിന്നിചിതറി.......  നാഗങ്ങളെ   പോലെ   ഇരുവരും   ഇണചേർന്നു........
 
അഗ്നി   പതിയെ   ചിത്രയുടെ   കാതുകളിൽ   ചുണ്ടുകൾ   ചേർത്തു   മൊഴിഞ്ഞു......
 
 
  " ചിത്രേ..... നിനക്കു   നിശാഗന്ധിയുടെ   സുഗന്ധമാണു.......
 പാതിരാവിൽ     വിടരുന്ന   ആ   സുഗന്ധ  നദിയാണ്‌  ... നിന്നിൽ   നിന്നും   ഉതിരുന്ന   ഓരോ   വിയർപ്പു  തുള്ളികൾക്കു......
 
 മനസ്സിനെയും   ശരീരത്തെയും   ഒരുപോലെ   മത്തുപിടിപ്പിക്കുന്ന  സുഗന്ധം..... നിന്നെലേക്കു   ഓരോ   നിമിഷവും   എന്നെ...........
 
 
 
അഗ്നിയുടെ   വാക്കുകളെ   തടഞ്ഞു   കൊണ്ടു    .... അവൾ   അവന്റെ   മുടിയിഴകളിൽ   കോരുത്തു   പിടിച്ചു   കൊണ്ടു  ...... അവന്റെ   മുഖം   അവളുടെ   മാറിലേക്കും    ചേർത്തു.......പിന്നീട്   എപ്പോഴോ.......
 
 
 
"  ചിത്രേ........ "
 
 
വാതിലിനു    വെളിയിൽ   നിന്നും   കേട്ട  അച്ചുവിന്റെ   സ്വരമാണ്....അവളെ   കഴിഞ്ഞരാത്രിയുടെ    ഓർമ്മകളിൽ   നിന്നും   തിരികെ   കൊണ്ടു   വന്നതും......
 
" ചിത്ര........ വാതിൽ.... തുറന്നെ..... "
 
വേഗം   തന്നെ   ചിത്ര   ചെന്നു   വാതിൽ   തുറന്നു......
 
" ആ.... നല്ല   ആളാ .... എത്ര   നേരമായി   ഞാൻ   കിടന്നു   വിളക്കുന്നു..... എന്തേ   ഉറങ്ങി   പോയോ..... "
 
"  അതു   ഞാൻ   കുളിക്കുവായിരുന്നു   അച്ചു...... അതാ....."
 
"   .. ഞാൻ   ഇതു   തരാൻ   വേണ്ടി   വന്നതാ.... ഇന്നലെ   അമ്മ   ഒക്കെ   പോയി   വാങ്ങിയതാ..... തിരുവാതിരയ്ക്കു    ഉടുക്കാൻ   മറ്റും.....ഇഷ്ടമായോ.....  ആ.... വേഗം   വാ..... ദേവേട്ടൻ   ആ   മാവിൽ   കയറിയിട്ട്   ഉണ്ട്‌......നിളേച്ചിയും     രേവു   ചേച്ചിയും ... പിന്നെ   കുറേ   കുട്ടി   പട്ടാളവും    ഒക്കെ   അവിടെ   ഉണ്ട്‌..... വേഗം     വാ...... അല്ലെങ്കിൽ  എല്ലാം      ആ    ആർത്തിപണ്ടാരങ്ങൾ    തിന്നു   തീർക്കും....."
 
അച്ചു   ഒരു   ചിരിയോടെ    അതു   പറഞ്ഞു    ചിത്രയുടെ   കൈ   പിടിച്ചു  കൊണ്ടു   ഓടാൻ   തുടങ്ങിയതു  ...... ചിത്ര   പറഞ്ഞു......
 
" അച്ചു..... നീ    ചെല്ലു.... ഞാൻ   അകത്തു പോയി     സാവിത്രി   അമ്മയെ   കണ്ടിട്ട്   വരാം..... "
 
"  എന്നാൽ   ശരി   വേഗം  തന്നെ    വന്നേക്കണേ...... "
 
ഒരു    പുഞ്ചിരിയോടെ   അച്ചു   അവളുടെ   കവിളിൽ   തട്ടി   അവിടെ   നിന്നും   പോയി........
 
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
 
"  ആ   മോളു   വന്നോ..... ഇന്നു   കുറച്ചു   വൈകിയല്ലോ .... എന്തേ...... "
 
"  അമ്മേ.......അതു.....
 
നന്ദ   :   അതൊന്നു   സാരമില്ലന്നേ....... ഇന്നു   എല്ലാവരും   വൈകിയാ   എണീറ്റെ.... ഇന്നലെ    ചടങ്ങുകൾ   എല്ലാം   കഴിഞ്ഞപ്പോൾ   ഒരുപാട്  വൈകിയില്ലേ.....
 
അതിനു   മറുപടി   ആയി   ചിത്ര  ഒരു   വിളിറിയ     പുഞ്ചിരി     നൽകി.....
 
"  അമ്മേ    ചായ..... ചായ   കൊണ്ടു   പോയി   കൊടുത്തിരുന്നോ..... മുകളിലേക്കു....... "
 
"  മോള്   വരാൻ   വൈകിയത്   കൊണ്ട്   ചായ   ഞാൻ   സീതയുടെ   കൈയിൽ   കൊടുത്തു   വിട്ടു..... "
 
അതു   കേൾക്കേ   ചിത്രയുടെ   മുഖത്തു   എന്തുകൊണ്ടോ   ഒരു  നിരാശ   പടർന്നു....
 
 
 
 
 (  എല്ലാവരും   അഭിപ്രായങ്ങൾ   പറയണേ..... നിങ്ങളുടെ   റിവ്യൂസ്   ആണു   മുന്നോട്ട്  ഉള്ള   എഴുത്തിന്റെ    കരുത്തു........)
 
(തുടരും )
 
 
 
 
 
    
 
 

16.നിശാഗന്ധി  പൂക്കുന്ന  യാമങ്ങളിൽ

16.നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

3.8
1759

"ദേവേട്ടാ... ഇതേ   അങ്ങേ  അറ്റത്തു  ... അതു   കൂടി... പൊട്ടിച്ചോ..."   "ഇതേ  അച്ചു... നീ   അവിടെ   മിണ്ടാതെ  നിന്നോ... കുറേ   നേരമായി... മനുഷ്യൻ ഇവിടെ  നീറിന്റ കടിയും  കൊണ്ടു..."   "ആ... ഇതാ ഊഞ്ഞാലും   കെട്ടാനുള്ള   സാധനങ്ങൾ   ഒക്കെ   ശരിയാക്കിയിട്ട്   ഉണ്ട്‌... എല്ലാവരും   ഒന്നും   മാറി  നിന്നേ..."   എന്നു   പറഞ്ഞു   മഹി   അവരുടെ   ഇടയിലേക്ക്   കയറി  വന്നു.   രാവിലെ  തന്നെ   ആർക്കും  പണി  കൊടുക്കും  എന്നു   തിരഞ്ഞു  നടന്ന   അച്ചുവിന്റെയും   നിളയുടെയും   രേവുവിന്റെയും    കൈയിൽ&nb