Aksharathalukal

16.നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

"ദേവേട്ടാ... ഇതേ   അങ്ങേ  അറ്റത്തു  ... അതു   കൂടി... പൊട്ടിച്ചോ..."
 
"ഇതേ  അച്ചു... നീ   അവിടെ   മിണ്ടാതെ  നിന്നോ... കുറേ   നേരമായി... മനുഷ്യൻ ഇവിടെ  നീറിന്റ കടിയും  കൊണ്ടു..."
 
"ആ... ഇതാ ഊഞ്ഞാലും   കെട്ടാനുള്ള   സാധനങ്ങൾ   ഒക്കെ   ശരിയാക്കിയിട്ട്   ഉണ്ട്‌... എല്ലാവരും   ഒന്നും   മാറി  നിന്നേ..."
 
എന്നു   പറഞ്ഞു   മഹി   അവരുടെ   ഇടയിലേക്ക്   കയറി  വന്നു.
 
രാവിലെ  തന്നെ   ആർക്കും  പണി  കൊടുക്കും  എന്നു   തിരഞ്ഞു  നടന്ന   അച്ചുവിന്റെയും   നിളയുടെയും   രേവുവിന്റെയും    കൈയിൽ  ആദ്യം   ചെന്നു   പെട്ടതു    ദേവനായിരുന്നു...
 
 അവർ   എല്ലാവരും   കൂടി   കുറേ   നിർബന്ധിച്ചപ്പോൾ   സഹികെട്ടു   ദേവൻ   മാവിൽ   കയറി...
 
അവരെ  കൂടാതെ   കുറേ   കുട്ടിപട്ടാളവും   അവിടെ   തമ്പടിച്ചിരുന്നു...
 
പാവം  ദേവൻ   കുറേ  നേരമായി   മാവിൽ   കയറിയിട്ട്....
 
ഓരോരുത്തരും    പറയുന്നതിനനുസരിച്ചു    ഓരോന്നു  പറിച്ചു   എറിഞ്ഞു  കൊടുത്തു കഴിയുമ്പോൾ   ആണു    അച്ചു  പിന്നെയും   ഓരോന്നു   പറയുന്നതും....
 
എന്തു   ചെയ്യാം   പെങ്ങൾ   ആയി  പോയില്ലേ...... പറിച്ചു   കൊടുക്കാതെ   താഴേക്കു   ഇറങ്ങി   ചെന്നാൽ   അച്ചു  പിന്നെ   ദേവനും   സ്വസ്ഥത  കൊടുക്കില്ല....
 
ദേവനെ    ഇട്ടു  വട്ടു   കളിപ്പിക്കുമ്പോൾ   ആയിരുന്നു   മഹി    അവിടേക്കു   വരുന്നത്....
 
അടുത്ത  ഇരയെ   കൈയിൽ   കിട്ടിയതും  ... അവർ   മഹിയെ    വളഞ്ഞു... ഊഞ്ഞാലും   കെട്ടി   തരാൻ  പറഞ്ഞു.... പിന്നെ   മഹി   അതിനു   പുറകെ   പോയി...
 
 
" അല്ല   ദേവാ... നീ   ഇതു  വരെ  ഇറങ്ങി   ഇല്ലേ... "
 
 
"അതിനു   ഇറങ്ങാൻ   ആ  താഴെ   നിൽക്കുന്ന  അച്ചു   കുരങ്ങി   സമ്മതിച്ചിട്ടു   വേണ്ടേ... അവളുടെ   ഒരു  ചക്കര   മാങ്ങ..... ഇവിടെ   മുഴുവൻ   ഒടുക്കത്തെ   നീറും..... എടാ... മഹി.... നീയും   കൂടി   കയറി   വാ....."
 
 
"ഇതേ   കുരങ്ങൻ   ദേവേട്ടനാ..... ഇപ്പോൾ   ആ  പേര്   ചേരുന്നത്.... അങ്ങോട്ടു.. ഇങ്ങോട്ടു... ചാടി... ചാടി..."
 
 
"ഇതേ  അച്ചു   ഞാൻ   താഴേക്കു   വന്നോട്ടെ... നിന്നെ   ഇന്നു   ശരിയാക്കുമെടി....."
 
 
"😛😛😛😛😛😛😛...
 
 
"എടി...."
 
 
"ഹാ... മതി   ദേവാ... നീ   എന്തായാലും   അവിടെ   ഇരുന്നോ... ഞാൻ   ഈ   കയർ   അങ്ങോട്ട്   ഇട്ടു   തരാം... ഇതു   കെട്ടിയിട്ട്   താഴേക്കു   ഇറങ്ങി   വാ...."
 
 
മഹി   ദേവനും  കയർ   ഇട്ടു   കൊടുത്തു. ഇരുവരും   ചേർന്നു   ഊഞ്ഞാൽ   കെട്ടി.
 
 
ദേവൻ   താഴേക്കു   ഇറങ്ങി   വന്നതും   അച്ചുവിന്റെ    ചെവിയിൽ   പിടുത്തം   വീണതും   ഒരുമിച്ചു   ആയിരുന്നു.
 
 
" നീ   എന്നെ   കുരങ്ങനെന്നു   വിളിക്കും   അല്ലേടി   കാന്താരി... "
 
 
" ആ... വിട്   ദേവേട്ടാ... വേദനിക്കുന്നു... ദേവേട്ടൻ   അല്ലേ  .. ആദ്യം   എന്നെ   കുരങ്ങി   എന്നു   വിളിച്ചത്..."
 
 
"എന്നാൽ   ഇനി   മേലാൽ   എന്നെ   അങ്ങനെ   വിളിച്ചേക്കരുത്... ഒന്നും  ഇല്ലേലും   ഞാൻ   നിന്റെ   ഏട്ടൻ   അല്ലേ...
 
 
" ഇല്ല  ... വിളിക്കില്ല... ആദ്യം   എന്റെ   ചെവിയിൽ   നിന്നും   പിടിവിട്.... "
 
 
"ദേവേട്ടാ ... മതി   അവളെ  വിട്... അവളു  ഇനി  വിളിക്കില്ല  എന്നു    പറഞ്ഞല്ലോ..."  -രേവതി
 
 
ദേവൻ   പതിയെ   അച്ചുവിന്റെ   ചെവിയിൽ  നിന്നു   പിടുത്തം   വിട്ടതു  ... അച്ചു   കുറച്ചു   മാറി   നിന്നും   ... വിളിച്ചു   കൂവി.....
 
 
" എടാ   കുരങ്ങൻ   ദേവേട്ടാ... "
 
 
" എടി   ഇന്നു  നിന്നെ   ശരിയാക്കി   തരാടി... "
 
 
"ഇങ്ങനെ   രണ്ടെണ്ണം😊😊...."- മഹി
 
 
"അല്ല   നീ   ആണോ   ഏറ്റവും   ചെറുത്... എന്റെ   നിളെ.... ആ   പിള്ളേരു  കയറ്റി  ഇരുത്തി   ആടിക്കടി...." - രേവതി.
 
 
 
" എന്റെ   രേവു  ഞാൻ   ഒന്നും   ഉദ്ഘാടനം   ചെയ്തത്   അല്ലേ... " ഊഞ്ഞാൽ   ആടി   കൊണ്ടു    നിള   വിളിച്ചു  പറഞ്ഞു.
 
 
" നല്ല    ആളാ  ഉദ്ഘാടനം    ചെയ്യുന്നേ... കയറു   പൊട്ടി   താഴെ   വീഴാതെ   ഇരുന്നാൽ   മതി. "
 
 
" അതിനു   ഇതു   കെട്ടിയത്   നിങ്ങൾ  രണ്ടാളും   അല്ലേ... അപ്പോൾ   എന്തെങ്കിലും    കുഴപ്പം   സംഭവിച്ചാലേ... അതു    ദേവേട്ടനും   മഹിയേട്ടനും   കാരണം   ആണു... "  -  നിള
 
 
" കെട്ടിയതു   ഞങ്ങൾ   ആണെങ്കിലും   ഉദ്‌ഘാടനം    ചെയ്തതു   നീ   അല്ലേ.... അപ്പോൾ   എന്തെങ്കിലും   പറ്റിയാൽ   അതു   നിന്റെ   ഐശ്യര്യം   കൊണ്ടു   തന്നെയാണ്.... "
 
 
" ദേ.... മഹിയേട്ടാ...."
 
 
"  നിളേച്ചി  മതി... മതി  .. ഇനി  ഞങ്ങൾക്കു    ആടാൻ   താ... "
 
 
" നിള.... മതിയടി..... നിർത്തു... ഇനി   ആ   പിള്ളേർക്കു   കൊടുക്ക്.... " -  രേവതി
 
 
"  ആ... ശരി  ..ശരി..."
 
 
നിള   പതിയെ   ഊഞ്ഞാലിൽ   നിന്നും   ഇറങ്ങി.
 
 
 
പിന്നീട്   മഹി   കുട്ടികളെ   കയറ്റി   ഇരുത്തി   ആടിക്കാൻ   തുടങ്ങി.
 
 
💜💜💜💜💜💜💜💜💜💜💜💜💜💜💜
 
 
" നന്ദിനി    കുറുമ്പു  കാണിക്കാതെ  .. കുറച്ചു  നേരം  കൂടി   കഴിഞ്ഞാൽ   ആർക്കും  ഒന്നിനും   സമയം  കിട്ടില്ല... അതുകൊണ്ടാ... വേഗം  .. വായോ.... "
 
 
ചിത്ര   നന്ദിനിയുടെ   കയറിൽ    പിടിച്ചു  വലിച്ചു   കൊണ്ടു   പറഞ്ഞു.
 
 
"  എന്താ   നന്ദിനി  കുട്ടിയേ.... നിന്റെ   സീതേച്ചിയെ   കാണാത്ത   കൊണ്ടു   ആണോ    ഇങ്ങനെ   വിഷമിച്ചു   നിൽക്കുന്നെ.... സീതേച്ചി   ഇപ്പൊ   വരും   കേട്ടോ....... "
 
 
" ചിത്രേ.... "
 
 
" പറഞ്ഞു  തീർന്നില്ലല്ലോ ... ഇതാ   വരുന്നു   ആള്...
 
 
" എന്താ   ചിത്രേ... "
 
 
 
"അല്ല ... ഞാൻ   ഇപ്പോൾ   സീതേച്ചിയെ   കുറിച്ച്   ഇവളോടു   പറഞ്ഞതെ   ഉള്ളു... അപ്പോഴേക്ക്   ഇതേ   വന്നു  കഴിഞ്ഞു... നൂറു   ആയുസ്സ്   തന്നെ... അതേ   സീതേച്ചി   ഇന്നു   ഇവൾക്കു   കുറച്ചു   കുറുമ്പ്   കൂടുതലാ..... കുടിക്കാൻ   കൊണ്ടു പോയി   കൊടുത്ത  കാടി... പകുതി   കുടിച്ചു   കഴിഞ്ഞപ്പോഴേക്കും   തട്ടി   മറിച്ചു   കളഞ്ഞു."
 
 
 
"ആണോ... നന്ദിനി...
 
സീതാ    അവളുടെ   അടുത്ത്   വന്നു   അരുമയായി   തലോടി.
 
 
അനുസരണയുള്ള   ഒരു   കുട്ടിയെ   പോലെ  അവൾ   സീതയ്ക്കു   മുന്നിൽ   നിന്നും   കൊടുത്തു.
 
 
 
നന്ദിനിയെ   കെട്ടി   തിരിഞ്ഞതും  ചിത്ര   ചോദിച്ചു.
 
 
" സീതേച്ചി  ..... അഗ്നിയേട്ടനും   ദത്തേട്ടനും   ഒക്കെ  .... അവർ  എവിടെ   പോയി..... രാവിലെ   കണ്ടില്ലല്ലോ.... "
 
 
"അവർ   അമ്പലത്തിലേക്കും    പോകാൻ   തയ്യാറാവുകയാ   ചിത്രേ....... എന്തേയ്..."
 
 
 
" ഏയ് ... ഒന്നുമില്ല .. വെറുതെ  ചോദിച്ചു   എന്നെ   ഉള്ളു.......
 
 അല്ല    സീതേച്ചിയെ   കാണാൻ   ഒരു  കൂട്ടര്    കഴിഞ്ഞദിവസം   വന്നു   എന്നു   കേട്ടല്ലോ.... പൊന്നും  പണവും    ഒന്നും   വേണ്ടാ  .... സിതേച്ചിയെ    മാത്രം മതീന്ന്   പറഞ്ഞിട്ട്... ആ   ആലോചനയ്ക്കു    സീതേച്ചി   സമ്മതിച്ചില്ല   എന്നു  പറഞ്ഞു  .... കാളികുട്ടി   അമ്മ   അതും  പറഞ്ഞു  വലിയ  സങ്കടത്തിൽ   ആയിരുന്നു   രാവിലെ..... "
 
 
ചിത്ര   പറയുന്നതു   കേട്ടതും  സീതയുടെ  മുഖം  പെട്ടെന്ന്  വാടി.
 
 
 
" എന്തു   പറ്റി   സീതേച്ചി  ..... സീതേച്ചി   എന്താ   ആ   ആലോചനയ്ക്കു    സമ്മതിക്കാതെ   ഇരുന്നേ.... "
സീതയുടെ   മിഴികൾ  പെട്ടെന്ന്   നിറഞ്ഞു.
"അയ്യോ..... സീതേച്ചി .... എന്തിനാ   കരയുന്നെ ....  ഞാൻ...  വെറുതെ   ചോദിച്ചത്   അല്ലേ......."
 
 
 
" ചിത്ര  .... എനിക്കു.... " സീതയുടെ   വാക്കുകൾ   മുറിഞ്ഞു.....
 
 
 
തന്റെ   ഇഷ്ടം   ഇനിയും   മറച്ചു  വെച്ചിട്ട്   കാര്യമില്ല.... ചിത്രയെങ്കിലും   അറിയണം.
ഇല്ലെങ്കിൽ......
 
 
 
"സീതേച്ചി ...."  ചിത്ര   വിളിച്ചതു   സീത   ആലോചനയിൽ   നിന്നും   പുറത്തു  വന്നു.
 
 
 "ചിത്ര.... എനിക്കു.... എനിക്കു.... ഒരു  കാര്യം.... നിന്നോടു...."
 
 
 " അതിനു   എന്താ   സീതേച്ചി   ഇങ്ങനെ   വിഷമിക്കുന്നേ.... എന്തു   കാര്യo   ആണെങ്കിലും  പറ..... നമ്മുക്ക്  പരിഹാരം  ഉണ്ടാക്കാമെന്നേ..... "
 
 
 
 "ചിത്രേ.... എനിക്കു.... എനിക്കു   ഒരാളെ   ഇഷ്ടമാണു."
 
 
 അതുകേട്ടതു    ചിത്ര   ചിരിക്കാൻ   തുടങ്ങി.
 
 
 " ചിത്രേ.. "
 
 
 " എന്റെ   സീതേച്ചി   അതിനു   ആണോ   ഇങ്ങനെ   കിടന്നു   വിഷമിക്കുന്നെ.... "
 
 
 "  ചിത്ര.... നീ... കരുതുപോലെ.... എന്റെ   ഇഷ്ടം.... "
 
 
 
 സീതയെ   പറഞ്ഞു   പൂർത്തിയാക്കാൻ   സമ്മതിക്കാതെ    ചിത്ര  ഇടക്ക്  കയറി.
 
" എന്റെ   സീതേച്ചി    ആരും   സമ്മതിക്കില്ല   എന്നു   ഓർത്തു   ആണോ   ഈ   വിഷമം....... ആ...... അതുപോട്ടെ   ആരാ   ഈ   കള്ളിപൂച്ചയുടെ   മനസ്സിൽ..... ആൾക്കു    സിതേച്ചിയെ    വലിയ   ഇഷ്ടമാ...... "
 
 
 " ചിത്ര.... അതു.... ഞാൻ  .... ഞാൻ   സ്നേഹിക്കുന്നത്.......
 
 
 " ചിത്രേ.......... "
 
 
 " ഇതേ   അച്ചു   വരുന്നുണ്ട്    സീതേച്ചി ... നമുക്ക്   പിന്നെ   പറയാം. "
 
 
 സീതയുടെ   നിറഞ്ഞ  മിഴികൾ   തുടച്ചു   കൊടുത്തു  കൊണ്ടു   ചിത്ര  പറഞ്ഞു.
 
 
 "അതു   ശരി   നിങ്ങൾ   രണ്ടു  പേരും   ഇവിടെ   നിൽക്കുവാ.....ഞാൻ    എവിടെ  എല്ലാം    തിരക്കി...."
 
 
 
 "  ഞങ്ങൾ   ... ഇതേ   നന്ദിനിയെ  ഒന്നും   തൊടിയിലേക്ക്   ഇറക്കാം  എന്നു   കരുതി....... എല്ലാവരും   എവിടെ    അച്ചു.
 
 "- ചിത്ര
 
 
 " മഹിയേട്ടനും   രേവുചേച്ചിയുo    നിളചേച്ചിയും   ഒക്കെ   അവിടെ   ഊഞ്ഞാൽ   ആടുന്നുണ്ട്..... നിങ്ങളെ   തിരക്കി   വന്നതാ    ഞാൻ.... വായോ... "
 
 
 
അച്ചു   അവരുടെ  കൈയിൽ  പിടിച്ചു   കൊണ്ടു   മാവിൻ   ചുവട്ടിലേക്ക്   നടന്നു. അവിടെ   എത്തിയപ്പോൾ    മഹി   ചോദിച്ചു.
 
 
 
" അച്ചു.... ദേവൻ    എവിടെ... നിന്റെ   പുറകെ   വന്നിട്ട്.... "
 
 
" ഏതോ   ഒരു   കൂട്ടുകാരൻ  വിളിച്ചു  എന്നു  പറഞ്ഞു    എവിടേക്കോ  പോകുന്നത്   കണ്ടു... ഇപ്പോൾ  വരാമെന്നു   പറഞ്ഞു. "
 
 
" ആ   ശരി. ഞാനും ഒന്നും  പുറത്തേക്കു  ഇറങ്ങിയിട്ട്   വരാം. കുറച്ചു   സാധനങ്ങൾ   വാങ്ങാൻ   ഉണ്ട്‌. "
 
 
" ശരി   മഹിയേട്ടാ   പോയിട്ടു   വാ... "
നടന്നു  പോകുന്ന  മഹിയെ   കണ്ടു   അച്ചു   പറഞ്ഞു....
 
 
"ആ..... അങ്ങനെ  അവരെല്ലാം   ഓരോ  വഴിക്ക്   പോയി.... നമ്മൾ   മാത്രമായി..
 
 
" നമുക്കും   ഓരോ   പണി   വരുന്നുണ്ട്.  വൈകുന്നേരത്തേക്ക്    എന്തൊക്കെയോ   തയാറാക്കി   വെയ്ക്കണം   പോലും... അതിനു   മുന്നേ   എല്ലാവരോടും   പോയി   കുളിക്കാൻ   പറഞ്ഞു   സാവിത്രി  അമ്മ. "-സീതാ
 
 
" അയ്യോ.... പണിയോ... "
 
 
"എന്നാൽ   എല്ലാവരും   വാ... നമ്മുക്ക്   കുളത്തിലേക്ക്   പോകാം..."
 
 
"കുറച്ചു  നേരം   കൂടി   കഴിയട്ടെ   നിളേച്ചി
 
 
" ഇവിടെ  വാടി  ..... മടിച്ചി.... നിന്നെ   ഇന്നു   കുളത്തിൽ   മുക്കിയെടുത്തിട്ട്   തന്നെ   ബാക്കി   കാര്യം... "  - രേവതി
 
 
 രേവതിയും   നിളയും   അച്ചുവിനെ   കൂട്ടി   കുളപടവിലേക്കും   പോയി.
 
 
ചിത്രയും  സീതയുo    അവർക്കായി   തയാറാക്കി   വെച്ചിരുന്ന    താളിയും  മഞ്ഞളും   മറ്റും   എടുക്കാനായി    അകത്തേക്കും.
 
 
 
 💜💜💜💜💜💜💜💜💜💜💜💜💜💜
 പടവുകൾ   ഇറങ്ങി   വരുന്ന   ആളെ   കണ്ടതും   രഘുരാമന്റെ   ചുണ്ടിൽ   സൗഹൃദത്തിൽ   പൊതിഞ്ഞ    ചിരി   ഉണ്ടായി.....
 
 
 " എന്താ   രഘുരാമാ   .... സുഖം   തന്നെ   അല്ലേ.... "
 
 
 
 "  ആ   അങ്ങനെ   പോകുന്നു.... "
 
 
 
 "  അപ്പോൾ   എങ്ങനെയാ   കാര്യങ്ങൾ... "
 
 
 " എല്ലാം   നമ്മൾ   നേരത്തെ   തീരുമാനിച്ച  പോലെ....തന്നെ  നടക്കുo ... പിന്നെ   വല്ല   കേസും   കൂട്ടവും   ഉണ്ടായി  കഴിഞ്ഞാൽ.... ഈ    രഘുരാമനെ   ഒറ്റയ്ക്കു   ആക്കിയേക്കരുത്..... "
 
 
 
 "  ഹാ....... നീ   എന്താ   അങ്ങനെ   പറയുന്നേ.... സത്യവതിയുടെ യുടെ   കാര്യത്തിൽ   നിനക്ക്   അനുഭവം  ഉള്ളത്  അല്ലേ....ഏത്  നിയമം   ആണു   നിന്നെ  ഇവിടെ   ശിക്ഷിച്ചിട്ടുള്ളതു.... "
 
 
 
 "  ആ.... കുടുങ്ങിയാൽ    ഞാൻ  മാത്രം   അല്ല..... "
 
 
 "  അതൊക്കെ  അറിയാം   രഘു  ..... പണം കൊടുത്താൽ   ഇവിടെ  ഉള്ള   ഏത്   നിയമത്തെയും   നമ്മുക്ക്   വിലക്ക്  വാങ്ങാം.......... ആ   കാര്യങ്ങൾ   ഓർത്തു   നീ   പേടിക്കേണ്ട...... "
 
 
 
 "  അപ്പോൾ   എല്ലാം   നേരെത്തെ   തീരുമാനിച്ച  പോലെ..... വൈകിട്ട്   കാണാം..... എല്ലാം  അവസാനിപ്പിക്കാറായി......ഇന്നത്തോടു കൂടി... "
 
 
 "  ഇല്ല....... തുടങ്ങിയിട്ടേ   ഉള്ളു...... എല്ലാത്തിനും    അവസാനം   കാണാൻ   ഉള്ള  തുടക്കം.... "
 
 
 "  എന്നാൽ   ശരി.... ഞാൻ   പോകുകയാണ്.... "
 
 
 "  മ്മ്മ്.... ശരി... "
 
 
രഘുരാമൻ   പോയെന്നു   ഉറപ്പായതു  ... അവൻ   പറഞ്ഞു....
 
 
" വിഷസർപ്പമാണു   നീ.... കൂടെ   നിർത്തി   പാല്   കൊടുത്താൽ... ഒരിക്കൽ   നീ   തിരിച്ചു   കൊത്തു..... കാര്യങ്ങൾ   എല്ലാം   അവസാനിക്കു   വരെ   നിനക്കു   ആയുസ്സ്   ഉള്ളു.... അതു   കഴിഞ്ഞാൽ.......... "
 
 
 
അവന്റെ   മുഖത്തു   വിരിഞ്ഞ  ചിരിയുടെ   ചിതയിൽ     വെന്തു   നീറാൻ... ഇനിയും  ജീവിച്ചു   കൊതി  തീരാത്ത    കുറേ   ഏറെ   സ്വപ്നങ്ങളും   ഉണ്ടായിരുന്നു.
 
 
 
💜💜💜💜💜💜💜💜💜💜💜💜💜💜💜
 
 
ത്രിസന്ധ്യ   നേരം    നാട്ടിലെ   കരപ്രമാണിമാരും    ബന്ധുജനങ്ങളും    അയൽക്കാരും   ഒക്കെ   ആയി  തറവാട്ടു   മുറ്റം  നിറഞ്ഞു.
 
 
സാവിത്രി  അമ്മയുo    യമുന അപ്പച്ചിയും  ആദ്യം  തന്നെ   എട്ടങ്ങാടി   നിവേദിക്കാൻ   ഇരുന്നു.... തറവാട്ടു  മുറ്റത്തു   അതിനായുള്ള   തയാറെടുപ്പുകൾ   നേരത്തെ   തന്നെ  ചെയ്തിരുന്നു....
 
 
 
(തിരുവാതിരയിലെ എട്ടങ്ങാടി:
 
തിരുവാതിര നോയമ്പിൽ അരിയാഹാരം ഉപയോഗിക്കാൻ പാടില്ല. ചേന,ചേമ്പ്, കൂർക്ക,നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ കനലിൽ ചുട്ട് പ്രത്യേകമായി തയ്യാറാക്കുന്ന നിവേദ്യ പ്രസാദം അന്നേ ദിവസം കഴിക്കണം. പ്രാദേശിക ഭേദമനുസരിച്ച് ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കളിലുള്ള വ്യത്യാസം കേരളത്തിൽ  ഉണ്ട് . ഈ നിവേദ്യത്തിന് എട്ടങ്ങാടി എന്നാണ് പറയുന്നത്. മകയിരം നക്ഷത്ര ദിവസം സന്ധ്യാ സമയം വരുന്ന സമയത്താണ് എട്ടങ്ങാടി നിവേദിക്കേണ്ടത്.
 
ഗണപതി, പാർവ്വതി, പരമശിവൻ, ചന്ദ്രൻ, രോഹിണി  എന്നീ ദേവതകൾക്ക് എട്ടങ്ങാടി നിവേദിക്കണം. കിഴങ്ങുകളുടെ കാര്യത്തിൽ അതാത് പ്രദേശത്തെ ലഭ്യതക്കനുസരിച്ച് വ്യത്യാസങ്ങൾ കണ്ടു വരാറുണ്ട്.  നേന്ത്രക്കായയും, കിഴങ്ങുകളും, വൻപയറുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന തിരുവാതിര പുഴുക്കും വിശേഷമാണ്.  )
 
 
പിന്നീട്  ഓരോത്തരും   അവരുടെ   ഊഴം  അനുസരിച്ചു   എത്തി...
 
 മുടി  തിരുകി  കെട്ടി  കൊണ്ടു ആണു   എല്ലാവരും ഭാഗവാനും     നിവേദിക്കുന്നത്....
 
 ആത്മാരാധന    കഴിഞ്ഞശേഷം ഓരോരുത്താരായി വന്നു കണ്ണെഴുതി  കുറി ചാർത്തി.......
 
അതിനുശേഷം   മൂന്നു  കൂട്ടി..... പിന്നീട് ഗണപതിയും   സരസ്വതിയും    സ്വയംവരവും  പാടി തിരുവാതിര    ആരംഭിച്ചു..........
 
 
 
അപ്പോൾ ഒക്കെയും   സീതയുടെ   മിഴികൾ     സോപാനപടിയിൽ  മഹിയും   ആയി   സംസാരിച്ചു   കൊണ്ടു  ഇരുന്ന  അഗ്നിയിൽ   ആയിരുന്നു......
 
 
ദത്തൻ  ഇതു   കാണുന്നുണ്ടായിരുന്നു....
 
 
എട്ടങ്ങാടി   മoഗളം   പാടി   അവസാനിപ്പിച്ചു.......
 
തിരുവാതിര   നാളു   തുടങ്ങിയതു  .... എല്ലാവരും  ഉറക്കമിളേക്കണ്ടേതു....... മകയിരത്തിന്റെ   അന്നും   തിരുവാതിരയുടെ   അന്നും    108  തവണ   തുടിച്ചു   കുളിക്കൽ   ഉണ്ടായിരുന്നു..........
 
 ഉറക്കമിളേക്കണ്ടതിനു    മുന്നേ   മൂന്നു   കൂട്ടി   മുറുക്കൽ   ചടങ്ങ്   ഒരിക്കൽ   കൂടി   നടത്തി.....
 
പിന്നീട്   പ്രധാനപ്പെട്ട     ഒന്നാണ്    
നന്മയെറൊന്നൊരു.... മംഗലാതിരയും ചൊല്ലുക  എന്നു   ഉള്ളത്..... എല്ലാവരും   അതു   ഈണത്തിൽ   ചൊല്ലാൻ   തുടങ്ങി........
 
 
 
നന്മയെറൊന്നൊരു  പെണ്ണിനെ  വേൾപ്പാനായി 
നാഥനെഴുന്നള്ളും  നേരത്തിങ്കൽ 
ഭൂതങ്ങളെക്കൊണ്ടകമ്പടി   കൂടീട്ടു 
കാളമെലേറി   നമഃ  ശിവായ .....
 
 
 
നാരിമാർ  വന്നിട്ടു  വായ്ക്കുരവയിട്ടു 
എതിരെറ്റുകൊണ്ടൊന്നു  നിൽക്കും  നേരം 
ബ്രഹ്മണനോടും  പലരോടുംഒന്നിച്ചു 
ആർത്തകം  പൂക്കും  നമഃ  ശിവായ.....
 
 
 
💜💜💜💜💜💜💜💜💜💜💜💜💜💜💜
 
 
കുറച്ചു  കഴിഞ്ഞപ്പോൾ    സീത    അവിടെ   നിന്നും    എണീറ്റ്   അകത്തേക്ക്   വന്നു.....
 
 അകത്തു   വെച്ചിരുന്ന  നിലവിളക്കു   എടുക്കാനായി    സാവിത്രി   അമ്മ   ആയിരുന്നു   അവളെ   അവിടേക്കു   അയിച്ചത്......
 
വിളക്ക്   എടുത്തു   തിരികെ   പോരാൻ   ഒരുങ്ങിയതും   ദത്തൻ   അകത്തേക്കു   കയറി   വന്നതും   ഒരുമിച്ചു   ആയിരുന്നു.............................
 
 
കുറച്ചു   കഴിഞ്ഞപ്പോൾ    മിഴികൾ   തുടച്ചു   കൊണ്ടു    പുറത്തേക്ക്    വരുന്ന   സീതയെ   ദേവൻ   കാണാൻ   ഇടയായി....
 
 പുറകെ   ദത്തനെ   കണ്ടതു , ദേവൻ    വേഗം    വാതിലിനു   പിന്നിലേക്ക്    മറഞ്ഞു   നിന്നും.
 
 
 
നിലവിളക്ക്    സാവിത്രി   അമ്മയുടെ   കൈയിൽ   ഏൽപ്പിച്ച  ശേഷം   .....
 
 
സീത   തനിക്ക്   തലവേദന   ആണെന്ന്   പറഞ്ഞു  തിരികെ   വീട്ടിലേക്ക്    പോകുക   ആണെന്ന്   പറഞ്ഞു  അവിടെ   നിന്നും   ഇറങ്ങി............
 
💜💜💜💜💜💜💜💜💜💜💜💜💜💜
 
 
 
പിന്നീട്   പാതിരാപ്പൂ   ചൂടുന്നതു   വരെ   എല്ലാവരും   പാടി   കളിക്കാൻ   തുടങ്ങി............
 
വീര ! വിരാട ! കുമാരാ വിഭോ !
ചാരുതരഗുണസാഗര ! ഭോ !
മാരലാവണ്യ! നാരീമനോഹാരിതാരുണ്യ!
ജയ ജയ ഭൂരികാരുണ്യ! - വന്നീടുക
ചാരത്തിഹ പാരിൽത്തവ നേരൊത്തവരാരുത്തര !
സാരസ്യസാരമറിവതിന്നും
നല്ല മാരസ്യ ലീലകൾ ചെയ് വതിനും.
 
നാളീകലോചനമാരേ ! നാം
വ്രീളകളഞ്ഞു വിവിധമോരോ
കേളികളാടി, മുദാ രാഗമാലകൾ പാടി
കരംകൊട്ടിച്ചാലവേ ചാടി - തിരുമുമ്പിൽ
താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു-
മാളികളേ! നടനംചെയ്തീടേണം , നല്ല
കേളി ജഗത്തിൽ വളർത്തിടേണം .
 
 
 
ഹൃദ്യതരമൊന്നു പാടീടുവാ-
നുദ്യോഗമേതും കുറയ്ക്കരുതേ .
വിദ്യുല്ലതാംഗി! ചൊല്ലീടുകപദ്യങ്ങൾ ഭംഗി-
കലർന്നു നീ സദ്യോ മാതംഗീ! ധണം തക-
തദ്ധിമിത്തത്തെയ്യന്തത്തോംതത്ഥോമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ!
നല്ലപദ്യങ്ങൾ ചൊൽക നീ രത്നലേഖേ!
 
 
 
പാണിവളകൾ കിലുങ്ങീടവേ , പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ,
വേണിയഴിഞ്ഞും നവസുമശ്രേണി പൊഴിഞ്ഞും
കളമൃദുവാണി മൊഴിഞ്ഞും-സഖി ഹേ !
കല്യാണീ! ഘനവേണീ! ശുകവാണീ! സുശ്രോണീ
നാമിണങ്ങിക്കുമ്മിയടിച്ചിടേണം .
നന്നായ്  വണങ്ങിക്കുമ്മിയടിച്ചിടേണം.
 
 
 
കുറച്ചു   കഴിഞ്ഞപ്പോൾ   ആണു   ചിത്ര   ശ്രെദ്ധിച്ചതു    സീതയെ   കൂടെ   കാണാൻ   ഇല്ല   എന്നു...... അവൾ   അച്ചുവിനോട്   സീതയെ   പറ്റി   തിരക്കി......
 
 
 
"  അച്ചു..... സീതേച്ചി   ... എവിടെ.... "
 
 
 
"സീതേച്ചിക്കു     തലവേദന   ആണെന്ന്   പറഞ്ഞു   വീട്ടിലേക്ക്   മടങ്ങി   പോയി.... "
 
 
 
 
" അയ്യോ.... സീതേച്ചി   തനിച്ചു   ആണോ   പോയെ.....'
 
 
 
"  ഏയ് ..... തനിച്ചു   ആയിരിക്കില്ല...... കളിക്കുട്ടി   അമ്മയുo    കൂടെ   കാണും....
 
 
ചിത്രയ്ക്ക്   എന്തോ    വല്ലായ്മ   തോന്നി.... സീതയെ    തിരക്കി   പോണം   എന്നു   ഉണ്ടെങ്കിലും   സാഹചര്യം   അവളെ   പിന്നോട്ട്   വലിച്ചു........
 
 
 
 
പാതിരാപൂവിനായുള്ള   പൂക്കൾ   ശേഖരിക്കുവാനായി     എല്ലാവരും   പോകാൻ   തയാറായി.....
 
 മുന്നിൽ   നിലവിളക്കുമായി ചിത്രയും  .... അഷ്‌ടമാഗല്യ    തട്ടുമായി   നിളയും... അതിനു   പുറകെ   മറ്റുള്ളവരുo   ഉണ്ടായിരുന്നു............
 
 
 
പൂക്കൾ    എല്ലാം   ശേഖരിച്ചു   കഴിഞ്ഞു   തിരികെ   എത്തി  ..... എല്ലാവരും   കണ്ണെഴുതി   കുറി തൊട്ടു   പാതിരാപ്പൂ   ചൂടി.........
 
 
 (തിരുവാതിര നക്ഷത്രം രാത്രിയിൽ വരുന്ന ദിവസമാണ് ഉറക്കമിളക്കേണ്ടത്. തിരുവാതി വ്രതത്തിൽ ഏറെ വിശേഷപ്പെട്ട ഒന്നാണ് പാതിരാപ്പൂ ചൂടൽ ചടങ്ങ്.ദശപുഷ്പങ്ങൾ തലയിൽ ചൂടുന്ന ചടങ്ങാണിത്. ഓരോ പുഷ്പങ്ങളായെടുത്ത് അവയുടെ ദേവതകളെ പ്രാർത്ഥിച്ചുകൊണ്ടും സ്മരിച്ചു കൊണ്ടും പൂ ചൂടുന്നു. ഓരോ പുഷ്പം ചൂടുന്നതിനും ഓരോ ഫലങ്ങൾ പറയുന്നു.
 
കറുക : ആധിവ്യാധി നാശത്തിന്.
 
പൂവാങ്കുറുന്നില:ദാരിദ്ര്യ ദുഃഖശമനം
 
നിലപ്പന : പാപശമനം
 
കയ്യോന്നി : പഞ്ചപാപശമനം
 
മുക്കുറ്റി : ഭർതൃ സുഖത്തിനും, സത്പുത്രസിദ്ധിക്കും
 
തിരുതാളി : സൌന്ദര്യ വർദ്ധനവ്
 
വള്ളിയുഴിഞ്ഞ : അഭീഷ്ട സിദ്ധി
 
ചെറൂള : ദീർഘായുസ്സ്
 
മുയൽച്ചെവിയൻ : മംഗല്യ സിദ്ധി
 
കൃഷ്ണക്രാന്തി : വിഷ്ണുപ്രീതിക്ക്)
 
വീണ്ടും    മംഗളാതിര    ചൊല്ലി    അന്നത്തെ  ചടങ്ങുകൾ     അവസാനിപ്പിച്ചു......
 
 
 
 
(ഐതിഹ്യം :
 
ശ്രീപാർവതി പരമശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു. ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാൻ കാരണമെന്ന് ഒരു ഐതിഹ്യം. കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാർവതിയുമായി അനുരാഗം തോന്നാനായി ശിവനു നേർക്ക് അമ്പെയ്യുകയും ശിവൻ ക്രോധത്തിൽ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാർവതിയോട് സങ്കടം ധരിപ്പിക്കുകയും പാർവതി തിരുവാതിരനാളിൽ വ്രതം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ കാമദേവനുമായി വീണ്ടും ചേർത്തുവക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു എന്നും അതിന്റെ തുടർച്ചയായാണ് ഇന്ന് തിരുവാതിരക്കളി എന്നുമാണ് വിശ്വസിക്കുന്നു.)
 
 
 
💜💜💜💜💜💜💜💜💜💜💜💜💜💜💜
 
പിറ്റേന്ന്   നേരം   പുലർന്നപ്പോൾ    ശിവപുരം    ഗ്രാമം   ഉണർന്നതും    അശുഭകരമായ     വാർത്ത   കേട്ടു   കൊണ്ടു   ആയിരുന്നു.........
 
ആ   വാർത്ത    കാട്ടുതീ   പോലെ   പടർന്നു..........
 
കാളിക്കുട്ടി   അമ്മയുടെ   മകൾ   സീതയുടെ   ജഡം   ആറ്റിൽ   മരിച്ച   നിലയിൽ   കണ്ടെത്തി   എന്നു   പറഞ്ഞു.....
 
 
(  എഴുതിയതിൽ   തെറ്റുകൾ  ഉണ്ടേ   ക്ഷമിക്കുക..... തിരുവാതിര   ചടങ്ങുകൾ    പണ്ട്   കണ്ടിട്ടുള്ള   ഓർമ്മകൾ    വെച്ചു   എഴുതിയത്   ആണു......... പൂർണ്ണമായിരിക്കില്ല..........   എഡിറ്റ്‌   ചെയ്തിട്ടും   ഇല്ല..... Sry......)
 
 
(  തുടരും.....)
 

17. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

17. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

4.3
1731

ഒരു   മാസത്തിനു   ശേഷം......   അഗ്നിയും   ചിത്രയും   കുളപടവിൽ   ഇരിക്കുകയായിരുന്നു.   " പാറു.... നീ   ഇങ്ങനെ  കരയാതെ.. നമുക്ക്  എല്ലാത്തിനും   പരിഹാരം  ഉണ്ടാക്കാം... "   " എന്തു  പരിഹാരം  ആണു   അഗ്നിയേട്ടാ... എന്റെ   സീതേച്ചി.......... എന്റെ   സിതേച്ചിയെ   ആരൊക്കെയോ   ചേർന്നു...... "   "പാറു....."   "അന്ന്    എല്ലാവരും   പറയുന്നതും   ഞാൻ  കെട്ടതാ....   എന്റെ ...... എന്റെ.... സിതേച്ചിയെ   ആരൊക്കെയോ   ചേർന്നു..........   പിച്ചിച്ചീന്തി   എറിഞ്ഞത്   ആണെന്ന്...... കണ്ണു   അടക്കുമ്പോൾ   കരഞ്ഞു   കലങ്ങിയ