Aksharathalukal

പ്രിയമാണവൾ 22

" സ്വയം തിരഞ്ഞെടുത്ത ജീവിതത്തോടുള്ള അമർഷം അല്ല. കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കേണ്ടത് എങ്ങനെ എന്നറിയാത്ത അവസ്ഥയിലാണ്.
 
നിന്റെ അമ്മയുടെ ജീവനും ജീവിതവും പ്രണയവും അച്ഛനായിരുന്നു. അതു നഷ്ടമായ്തു കൊണ്ടാണ് മനസിന്റെ താളം തെറ്റിയത്. ആ താളപ്പിഴകൾ മനസിലാക്കി തിരിച്ചു വന്നപ്പോഴേക്കും നീ നിന്നെ തന്നെ സ്വയം അകറ്റി. "
 
എന്നെ ചേർത്തു പിടിച്ചു പറയുമ്പോൾ ഞാനും ദേവ്നു കുറുകെ കൈകൾ പിണച്ചു വെച്ചു ചേർന്നിരുന്നു.
ഒരുപക്ഷെ അമ്മയുടെ അവസ്ഥ നാളെ എനിക്കു വന്നാൽ ഓർക്കാൻ കൂടെ വയ്യ. തലയൊന്നു കുലുക്കി കൈകളുടെ ബലം ഒന്നും കൂടെ കൂട്ടി.
 
" വെറുതെ വേണ്ടാത്തത്  അലോചിക്കേണ്ട... ഞാനൊന്നും നിന്നെ വിട്ടു പോകില്ല. "
 
മനസ് വായിച്ചതുപോലെയാണ് ദേവ് പറഞ്ഞതു, ഞാൻ അവന്റെ മുഖത്തേക്കും നോക്കി ഇരുന്നു.
 
" ഈ കാര്യങ്ങളൊക്കെ എനിക്കു നേരത്തെ അറിയാമായിരുന്നു. "
 
ദേവ് പറഞ്ഞതു കേൾക്കെ ഞെട്ടി അവനിൽ നിന്നും അകന്നു.
 
" നിന്റെ മഹി മാമൻ എന്നോടിതെല്ലാം പറഞ്ഞിരുന്നു."
 
" മാമൻ പറഞ്ഞെന്നോ,,.. "
 
" മ്മ്.....
അന്നത്തെ ആ സംഭവം നിന്നെ എങ്ങനെ ബാധിക്കും എന്നോർത്ത് അവർക്കെല്ലാം ടെൻഷൻ ഉണ്ടായിരുന്നു. രണ്ടു ദിവസം മുറിക്കുള്ളിൽ ഒതുങ്ങിയ നിനക്ക് പിന്നീടു വന്ന നോർമൽ ബിഹവിയർ കണ്ടപ്പോ തന്നെ മഹിക്ക് കാര്യം മനസിലായി. 
ആ നിമിഷം തന്നെ അയാൾ എന്നെ കാണാൻ വന്നിരുന്നു. ഫ്രം ബർത്ത് നിന്നെ കുറിച്ച് എല്ലാ ഡീറ്റെയിൽസും എനിക്കു പറഞ്ഞു തന്നു. "
 
" എന്തിനു.,
 
" ഇനി ഒരു പ്രശ്നം കൂടെ തനിക്കു താങ്ങാൻ കഴിയില്ലെന്ന് അയാൾക്ക് അറിയാം. മഹി തന്നെ പൊതിഞ്ഞു പിടിച്ചു നടക്കുവാടോ..... "
 
" എല്ലാം അറിയുമെങ്കിൽ പിന്നെന്തിനാ എന്നെകൊണ്ട് ഇതെല്ലാം പറയിപ്പിച്ചേ... "
 
" നിന്റെ മനസിനേറ്റ മുറിവിന്റെ മരുന്ന് നീ തന്നെയാണു പ്രിയാ.... അതു നീ മനസിലാക്കാൻ.
Express your feelings, സങ്കടവും സന്തോഷവും സ്നേഹവും ദേഷ്യവും എന്തും അതു പ്രകടിപ്പിച്ചാലെ മറ്റുള്ളവർക്ക് മനസിലാകൂ...."
 
" ഞാൻ നിന്റെ അമ്മയെ കണ്ടിരുന്നു... നിന്റെ വീട്ടിലേക്കു വരുന്നതിനു മുന്നേ... "
 
" എന്തിനു.... "
 
" എന്റെ ഭാര്യയെ എനിക്കു വേണം, ഇനി ഞാൻ നോക്കിക്കൊള്ളാം എന്നു പറയാൻ... "
 
എന്റെ മൂക്കിൻതുമ്പിൽ ചൂണ്ടുവിരലിനാൽ മെല്ലെ തട്ടി ഇരു കണ്ണുകളും ചിമ്മി തുറന്ന് ദേവ് പറഞ്ഞു.
ഞാനൊന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു. എന്തിനാണെന്നറിയില്ല ഉള്ളിലെവിടെയോ ഒരു കുഞ്ഞു നോവ് പടരുന്നത് പോലെ.
 
എനിക്കു നേരെ തിരിഞ്ഞു എന്റെ ഇരു കവിള്കളിലും കൈ ചേർത്തു മുഖമുയർത്തി.
 
" നീ തന്നെ പറയ് പ്രിയാ... ഞാൻ നിന്നെ വിട്ടു പോകുമോ... "
 
കുസൃതി നിറഞ്ഞ വാക്കുകളിൽ പെട്ടന്നു ഗൗരവം വന്നു ചേർന്നു.
 
ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു വീണ്ടും തലയും താഴ്ത്തിയിരുന്നു.
 
" ഞാൻ നിനക്ക് തരുന്ന വാക്കിനെക്കാൾ എനിക്കു വലുത് നിനക്കെന്നിലുള്ള വിശ്വാസമാണ്. പറ മോളെ..
 
" വിശ്വാസമാണെനിക്ക്. എന്നേക്കളേറെ... പക്ഷെ.....
അമ്മയും വിശ്വസിച്ചോട്ടുണ്ടാവില്ലേ അച്ഛനെ.. "
 
വാക്കുകൾ മുറിഞ്ഞു പോയി.
 
ദേവ് അവൻറെ നെഞ്ചോരം എന്നെ ചേർത്തുവച്ചു മൂർദ്ധാവിൽ ചുംബിച്ചു പതിയെ എന്നാൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
 
" നിന്റെ അമ്മയും അച്ഛനും സീതാരാമൻമാരാണെങ്കിൽ നമ്മൾ ഉമ്മമഹേശ്വരന്മാരാണ്.
എന്റെ പാതിയായി നീ എന്നും എന്നോടൊപ്പം ഉണ്ടാകും."
 
നിർത്താതെ പെയ്യുന്ന കണ്ണുകളെ ഇറുക്കി അടച്ചു പിടിച്ചു.. ഒരേങ്ങൽ മാത്രം പുറത്തേക്കു വന്നു. 
 
" ഈയൊരു രാത്രി ഒരൊറ്റ രാത്രി നിനക്ക് കരയാം... പിന്നെ നിന്റെ കണ്ണ് നിറയാതെ ഞാൻ നോക്കിക്കോളാം... "
 
പൊതിഞ്ഞു പിടിച്ച ദേവിന്റെ കൈക്കുള്ളിൽ അവന്റെ മാറിൽ മുഖമർത്തി എന്തിനെന്നറിയാതെ ഞാൻ പൊട്ടി പൊട്ടി കരഞ്ഞു.
 
-----------------------------------------------------------------------
 
കവിളിൽ കൈ ചേർത്തു തട്ടി വിളിച്ചപ്പോഴാണ് ഞാൻ അങ്ങനെ തന്നെ ഇരുന്നു ഉറങ്ങിപോയെന്നു മനസിലാക്കിയത്. ചാടിപിടഞ്ഞു എഴുന്നേറ്റു കണ്ണൊക്കെ തിരുമി മുഖവും തുടച്ചു ദേവിനെ നോക്കി നന്നായൊന്നു ചിരിച്ചു കൊടുത്തു.
 
" എന്താ പെണ്ണേ നീ എന്റെ നെഞ്ചത്തോട്ടു ചായുമ്പോഴേക്കും ഉറങ്ങിപോകുന്നെ. "
 
ദയനീയമായി പറഞ്ഞു ഇരു കൈകൾ കൊണ്ട് നടുവിന് താങ്ങി ഇടത്തോട്ടും വലത്തോട്ടും ഒന്ന് വെട്ടിച്ചു.  പിന്നീട് കൈകൾ തലയ്ക്കു പിന്നിൽ വെച്ചു ദേവ് അവിടെ മലർന്നു കിടന്നു.
 
" പോണ്ടേ നമുക്ക്... "
 
" നല്ല അന്തരീക്ഷമായിരുന്നു കരഞ്ഞും ഉറങ്ങിയും കൊളമാക്കിയിലെ ഇനി കൊറച്ചു നേരം കഴിയട്ടെ.. "
 
ദേവ് പറഞ്ഞപ്പോൾ ഞാനും കൈകൾ മാറിൽ പിണച്ചു കാലു കുത്തിനിർത്തി അവനടുത്തു മലർന്നു കിടന്ന നിമിഷം ദേവ് എനിക്കകടുത്തേക്ക് ചരിഞ്ഞു വന്നു. അവന്റെ ഇടതു കൈ എന്റെ വയറിനു കുറുകെ ചുറ്റിപിടിച്ചു. മുഖം കഴുത്തിടുക്കിലേക്കു ചേർത്തു വെച്ചു.
 
" ചെ... ചുമ്മാതിരിക്കെന്നെ എനിക്കു ഇക്കിളിയാകുന്നു. "
 
ഒന്നുകൂടെ അടുത്തേക്ക് വന്നു കഴുത്തിൽ മൂക്കുരസിയപ്പോൾ ഞാനൊന്നു കുതറി.
 
" മാളു..... "
 
ചെവിക്കരികിൽ ആർദ്രമായ അവന്റെ ശബ്ദം വന്നുനിന്നു.
 
" മ്മ്... "
 
" മാളുട്ടി.... "
 
" തേനോഴുകുവാണല്ലോ രുദ്രദേവാ... കാര്യം പറ.. "
 
" നീ എന്തിനാടി എന്റെ ജീവിതത്തിലേക്കു വന്നേ.. "
 
" എന്റെ തലവര  അല്ലാതെന്താ... "
 
" ആഹ്.. "
കവിളിൽ കടിച്ചുകൊണ്ടാണ് എന്റെ വാക്കുകളിലെ പ്രധിഷേധം അറിയിച്ചത്.
 
" നമ്മളെന്താടി ഇതുവരെ കാണാതിരുന്നേ... "
 
" എല്ലാറ്റിനും അതിന്റേതായ സമയമില്ലേ ദാസാ... "
 
ഇത്തവണ മറുപടി വയറിനിട്ടൊരു നുള്ളാലായിരുന്നു.
 
" ആവ്ഹ്, എനിക്കു വേദനിച്ചുട്ടോ... "
 
" നിന്റെ വേദന മാറ്റാനല്ലെടി ചേട്ടനിവിടെയുള്ളെ..."
 
എന്നെ അവനിലേക്ക് വലിച്ചടുപ്പിച്ചു ഇറുകെ പുണർന്നു.
 
" അതു ചേട്ടന് ബുദ്ധിമുട്ടാവില്ലേ...... "
 
" നീ ഒട്ടും റൊമാന്റിക് അല്ലാട്ടോ.. "
 
വലതുകൈകൊണ്ട് തലക്കു താങ്ങി, ഇടതു കൈചൂണ്ടു വിരൽ കൊണ്ട് നെറ്റിയിലൂടെയും കവിളിലൂടെയും തഴുകി കുറച്ചു കുറുമ്പോട് കൂടിയാണ് ദേവ് പറഞ്ഞതു.
 
( 😏 ഞാൻ എന്നെ തന്നെ അടക്കി നിർത്തുവാണെന്ന് ഈ മനുഷ്യൻ അറിയുന്നില്ലല്ലോ...)
 
" ഞാനും കൂടെ റൊമാന്റിക് അയാലേ ചേട്ടന് പെട്ടന്നു ഷുഗറു വരും. "
 
എന്നെ അങ്ങനെതന്നെ ചേർത്തുപിടിച്ചു ദേവ് മലർന്നു കിടന്നപ്പോൾ ഞാൻ മുഴുവനായും അവനു മുകളിലായ് അമർന്നു. അപ്രതീക്ഷിതമായിരുന്ന അവന്റെ പ്രവർത്തിയിൽ എന്റെ ശരീരം അവനിൽ ഞെരിഞ്ഞമർന്നപ്പോൾ ഉള്ളിലൊരു മിന്നലടിച്ചു.
 
" അങ്ങനെ ഒരു പ്രതീക്ഷയേ എനിക്കില്ല. ഞാൻ എത്ര പഞ്ചസാര ഇട്ടു ഇളക്കിയിട്ടും നീ പാറ പോലെ ഒറച്ചു നിൽക്കുവല്ലേ... "
 
മുഖത്തിനു മുന്നിലേക്കു വീണു കിടക്കുന്ന ചെറിയ മുടിയിഴകളെ ചെവിക്കു പിന്നിലേക്കാക്കി നറു പുഞ്ചിരിയോടെ ദേവ് പതിയെ പറഞ്ഞു. അപ്പോഴും എന്നിൽ വിറയൽ വിട്ടുമാറിയിരുന്നില്ല, അതു പതിയെ ദേവിലേക്കും പടരുന്നുണ്ടായിരുന്നു. 
 
ചേർത്തു പിടിച്ചിരുന്ന കൈകൾ എന്നിൽ മുറുകി കൊണ്ടിരുന്നു. അവന്റെ മുഖം നിലാവിനെക്കാൾ പ്രസന്നമായി കാണപ്പെട്ടു. എന്റെ മുഖത്തിലൂടെ ഒഴുകി നടക്കുന്ന അവന്റെ കാപ്പി കണ്ണുകൾ ഉള്ളിൽ കുളിരു കോരിക്കുന്നതിനോടൊപ്പം ശരീരത്തെ ചൂടുപിടിപ്പിക്കുന്നു. ആ കണ്ണുകളെ താങ്ങാനാവാതെ ഞാനവന്റെ നെഞ്ചിൽ മുഖം ചേർത്തു.
 
" പ്രിയാ...... "
  
" മ്മ്... "
 
" I LOVE YOU "
 
പ്രണയം നിറഞ്ഞു തുളുമ്പുകയായിരുന്ന
അവന്റെ നനുത്ത  ശബ്ദം കാതികളിലൂടെ ശരീരത്തിലെ ഓരോ അണുവിനെയും കുളിരു കോരിച്ചു. ഒന്ന് മുഖമുയർത്തി നോക്കുന്നതിനു മുന്നേ അവന്റെ വലതു കൈ ചെവിക്കരികിലൂടെ പിങ്കഴുത്തിൽ പിടിച്ചു ദേവ് എന്നെയും കൊണ്ടൊന്നു മറിഞ്ഞു. എനിക്കു മുകളിൽ കയ്യൂന്നി നിൽക്കുന്ന ദേവിന്റെ കണ്ണുകൾ എന്നെ ആകെ തളർത്തി.
 
I...... LOVE...... YOU......
 
ഓരോ വാക്കുകളാൽ ആർദ്രമായി മുഖത്തേക്ക് മെല്ലെ ഊതി പറഞ്ഞപ്പോൾ അവന്റെ ചുടു നിശ്വാസത്തിൽ ഉള്ളൊന്നു പൊള്ളിപിടഞ്ഞു. ഇറുകെ കെട്ടിപിടിച്ചു മുഖമെല്ലാം ഉമ്മകൾ കൊണ്ട് മൂടാൻ എന്റെ ഉള്ളിന്റെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു. മനസിന്റെ കടിഞ്ഞാൺ നഷ്ടപെടുന്നതിനോടൊപ്പം ശരീരം അവനു വിധേയമാകുന്നു എന്നും തോന്നിയപ്പോൾ കണ്ണുകൾ ഇറുക്കെ അടച്ചു കൈവിരലുകൾ മുറുക്കിപിടിച്ചു. വറ്റി വരണ്ടു പോയ തൊണ്ടക്കുഴിയും ചുണ്ടുകളും ഉമിനീരിനാൽ നനച്ചു.  മൂർദ്ധാന്യതയിലെത്തിയ ഹൃദയത്തിന്റെ പിടപ്പിനൊപ്പം ഞാൻ വല്ലാതെ കിതിച്ചു. ശരീരം ആകെ വിറച്ചു കൊണ്ടിരുന്നു.
 
" Don't hide you're feelings from me, I know...  I know everything.. "
 
ചുണ്ടുകൾ വിറ പൂണ്ടു, അവനെ എന്തു വിളിക്കണം എന്നു പോലും മറന്ന നിമിഷം. ചെവിക്കരികിലും നെറ്റിയിലും കവിളിലും താടിത്തുമ്പിലും പതിയുന്ന അവന്റെ ചുണ്ടുകളുടെ നനവ് കണ്ണടച്ചു കൊണ്ട് തന്നെ ഞാൻ ഏറ്റുവാങ്ങി. 
 
എന്നിലമർന്നിരുന്ന അവന്റെ ശരീര ഭാരം അഴഞ്ഞു എനിക്കടുത്തു പഴയതു പോലെ മലർന്നു കിടക്കുമ്പോഴും ദേവിന്റെ വലം കൈ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു. 
 
************************************************
 
❤️❤️❤️❤️❤️❤️❤️❤️❤️❤️
 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കാത്തിരുന്ന എല്ലാവർക്കും സോറി.. സോറി.. സോറി...
പനിയായിരുന്നു. ഇപ്പൊ ok ആയി. ഇനി നാളെ പോയി സെക്കന്റ്‌ ഡോസ് വെക്കണം. കിടപ്പിലായില്ലെങ്കിൽ കാണാം...
 

പ്രിയമാണവൾ 23

പ്രിയമാണവൾ 23

4.6
6075

" ഹായ്... ഷൂട്ടിങ് സ്റ്റാർ. " ഞങ്ങൾക്കിടയിലുണ്ടായിരുന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഞാൻ ആകാശത്തേക്ക് ചൂണ്ടി ചാടി എണീറ്റു ദേവിനെ തട്ടി വിളിച്ചു. കണ്ണുകൾ അടച്ചു കൈകൾ കൂപ്പി മേലേക്കും നോക്കി നിൽക്കുന്ന എന്നെ ദേവ് അത്ഭുദത്തോടെ നോക്കി. " താൻ എന്താടോ ചെയ്യുന്നേ... " " നിങ്ങൾ കണ്ടില്ലേ... ഷൂട്ടിങ് സ്റ്റാർ " " അതിനു.. " " ഷൂട്ടിങ് സ്റ്റാർസിനെ നോക്കി കണ്ണടച്ചു പ്രാർത്ഥിച്ചാൽ ആഗ്രഹിച്ച കാര്യം നടക്കും." " എന്നാരു പറഞ്ഞു നിന്നോടു.. " " ആരെങ്കിലും പറയണോ... എല്ലാവർക്കും അറിയാം. " " അതു ഷൂട്ടിംങ് സ്റ്റാർ അല്ല ഉൽകയാണ് meteoride. ആകാശത്തിലൂടെ അതിവേഗം സഞ്ചരി