" ഹായ്... ഷൂട്ടിങ് സ്റ്റാർ. "
ഞങ്ങൾക്കിടയിലുണ്ടായിരുന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഞാൻ ആകാശത്തേക്ക് ചൂണ്ടി ചാടി എണീറ്റു ദേവിനെ തട്ടി വിളിച്ചു.
കണ്ണുകൾ അടച്ചു കൈകൾ കൂപ്പി മേലേക്കും നോക്കി നിൽക്കുന്ന എന്നെ ദേവ് അത്ഭുദത്തോടെ നോക്കി.
" താൻ എന്താടോ ചെയ്യുന്നേ... "
" നിങ്ങൾ കണ്ടില്ലേ... ഷൂട്ടിങ് സ്റ്റാർ "
" അതിനു.. "
" ഷൂട്ടിങ് സ്റ്റാർസിനെ നോക്കി കണ്ണടച്ചു പ്രാർത്ഥിച്ചാൽ ആഗ്രഹിച്ച കാര്യം നടക്കും."
" എന്നാരു പറഞ്ഞു നിന്നോടു.. "
" ആരെങ്കിലും പറയണോ... എല്ലാവർക്കും അറിയാം. "
" അതു ഷൂട്ടിംങ് സ്റ്റാർ അല്ല ഉൽകയാണ് meteoride. ആകാശത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന പാറ കഷ്ണങ്ങൾ.... ഭൂമിയോടടുക്കുമ്പോൾ ഗുരുത്വാകർഷണ ബലം കാരണം അന്തരീക്ഷത്തിലേക്കു കടക്കുന്ന നിമിഷം കത്തിയമരുന്നതുകൊണ്ടാണ് അതിനു വാലുപോലത്തെ നീണ്ട പ്രകാശം കാണുന്നത്. കൊള്ളിയാൻ, കൊള്ളിമീൻ ആ പേരിലൊക്കെ അറിയപ്പെടുന്ന സാധനമാണ് ആകാശത്തിലൂടെ ഇങ്ങനെ പാറിപോകുന്ന നക്ഷത്രങ്ങൾ ...😏"
" സ്പീച് കഴിഞ്ഞോ... "
" നോക്ക് പ്രിയാ... സ്വയം എരിഞ്ഞമരുന്ന ആ പാറകഷണങ്ങൾക്ക് എങ്ങനെ ഭൂമിയിലുള്ള നിന്റെ ആഗ്രഹം സാധിപ്പിച്ചു തരാൻ കഴിയും.. ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്. "
" യാതൊരു പ്രതീക്ഷയുമില്ലാതെ ജീവിക്കുന്നവർക്ക് എന്തെങ്കിലും ഒക്കെ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്. അപൂർവമായിട്ട് കാണുന്ന ഇത്തരം കാഴ്ചകൾ. "
" ഇതു ഡിസംബർ മാസമല്ലേ.. "
" അതെ. അതിനു.. "
" ഡിസംബർ മാസങ്ങളിൽ ഉൽക്ക പതനം കൂടുതലായിരിക്കും. കുറച്ചു നേരം നോക്കിയിരുന്നാൽ നമുക്ക് കാണാം, തീ പിടിച്ചു പോകുന്ന ഒരുപാട് പാറ കഷ്ണങ്ങളെ... പിന്നെങ്ങനെ ഇതു അപൂർവമാകും. വർഷത്തിലെ വ്യത്യസ്ത സമയങ്ങളിൽ ഉൽക്കാവർഷങ്ങൾ നടക്കുന്നുണ്ട്.. ചില ഉൽക്കാവർഷങ്ങൾ വർഷം തോറും സംഭവിക്കുന്നു."
" ശരി, എങ്കിൽ നമുക്ക് നോക്കാം ഇനി ഇതുപോലെ ഷൂട്ടിങ് സ്റ്റാർ ഓ.. സോറി ഉൽക്കാ പതനം നടക്കുന്നുണ്ടോ എന്നു. "
" മ്മ്മ്... നോക്കാം.. "
" പക്ഷെ ഒരു കണ്ടീഷൻ.... ഇനി ഒരു കൊള്ളിയാൻ വന്നാൽ നിങ്ങൾ കണ്ണടച്ചു പ്രാർത്ഥിക്കണം. "
" എനിക്കു പ്രാർത്ഥിക്കാനൊന്നും ഇല്ല.
പിന്നെ ഇതുപോലെ ഒന്നോ രണ്ടോ സെക്കന്റ് നേരത്തേക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾക്കു നേരെ കണ്ണടക്കുകയല്ല വേണ്ടത്. അവയെ കൺ തുറന്നു കാണണം. അതിന്റെ ഭംഗി ആസ്വദിക്കണം. "
( തൊടങ്ങി വീണ്ടും പ്രസംഗം.)
ഞാനൊന്നു കടുപ്പിച്ചു നോക്കി പല്ല് കടിച്ചു.
" മനസിലൊരാഗ്രഹവും ഇല്ലേ... ഒന്നു പരീക്ഷിക്കാനെങ്കിലും..😠 "
ദേവ് കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചു.
" ശരി.... എന്നാൽ നമുക്കൊന്ന് നോക്കികളയാം. എന്റെ ആഗ്രഹം സാധിപ്പിച്ചു തരാൻ നിന്റെ സൂപ്പർ പവർ സ്പേസ് റോക്‌സിനു കഴിയുമോ എന്നു. "
ഞങ്ങളിരുവരും അടുത്ത കൊള്ളിയാനു വേണ്ടി കാത്തിരുന്നു. ദേവിന്റെ കണ്ണുകൾ ഇടക്കിടക്കു എന്റെ നേരെ നീളുന്നതും അതിൽ ഉളിപ്പിച്ചു വെച്ച കുസൃതിയും ചുണ്ടുകളിലെ ചിരിയും എന്നിൽ സംശയത്തിന്റെ വിത്തുകൾ പാവി.
" അതെയ്..... ആഗ്രഹിക്കുന്ന കാര്യം വിശ്വസനീയവും ആത്മാർത്ഥവും സത്യസന്ധവുമായിരിക്കണം.
കേട്ടോ.. "
ദേവ് ചിരിച്ചുകൊണ്ട് തലകുലുക്കി സമ്മതിച്ചു. എന്നാലും എനിക്കൊരു സംതൃപ്തി പോരാ...
" പിന്നേയ്... ഒരുമാതിരി മറ്റേടത്തെ ആഗ്രഹങ്ങളൊന്നും പാടില്ലട്ടോ... "
ദേവ് എന്നെ തുറിച്ചു നോക്കി.
" KFC ചിക്കൻ ഇപ്പൊ കിട്ടണം, അമ്പിളി മാമൻ എന്റെ മടിയിലിരിക്കണം അങ്ങനെ ഒന്നും."
" trust me... "
" ആ ട്രസ്റ്റിൽ തന്നെ എനിക്കു വിശ്വാസം ഇല്ല. "
ദേവ് ചിരിച്ചുകൊണ്ട് ആകാശത്തേക്കും കണ്ണും നട്ടു കാത്തിരിക്കുന്നുണ്ട്. എനിക്കെന്തോ ഉള്ളിലൊരാന്തൽ
" അതേയ്... അല്ലെങ്കിൽ വേണ്ട വിട്ടുകളയ്. നിങ്ങൾ പറഞ്ഞതുപോലെ അതു ഷൂട്ടിംഗ് സ്റ്റാർ അല്ല ഉൽകയാണ്. "
ഞാൻ ഒരോർന്നു പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ ദേവ് ഒന്ന് നോക്കുന്നുപോലും ഇല്ല. അവന്റെ ശ്രദ്ധ മുഴുവൻ ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങൾക്കിടയിലേക്കാണ്.
പെട്ടന്നൊരു കൊള്ളിയാൻ മിന്നി മാഞ്ഞു. ദേവ് ഇരു കണ്ണുകളും അടച്ചു പിടിച്ചിരുന്നു. ഞാൻ അതിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. അവൻ പറഞ്ഞതെത്ര ശരിയാണ്... വളരെ കുറഞ്ഞ നിമിഷം മുന്നിലൂടെ മിന്നിമായുന്ന അത്ഭുദം പ്രതിഭാസം, അതിനെ കണ്ണിമചിമ്മാതെ നോക്കി മനസിലെക്കാവഹിച്ചെടുത്തു.
--------------------
വശ്യമായൊരു ചിരിയോയുടെ എന്നെ തന്നെ നോക്കിയിരിക്കുന്ന ദേവ്.
" എന്താ... "
" kiss me... "
" ങേഹ്... 😳😳"
" KISS.... ME.... "
" എന്തിനു.. "
" make my wish comes true.. "
" ഇതൊന്നും അല്ല പ്രാർത്ഥിക്കേണ്ടത്. "
" ഞാനിപ്പോ ഒത്തിരി ആഗ്രഹിക്കുന്നതാണ്. സത്യസന്ധവും ആത്മാർത്താവുമാണ്. പിന്നെന്താ പ്രശ്നം. "
( എനിക്കെന്തിന്റെ കേടായിരുന്നു.🤦♂️ )
" അതു വെറും സ്പേസ് റോക്ക്സ് ആണ്, അവക്ക് ഭൂമിയിലെ മനുഷ്യരുടെ ആഗ്രഹം സാധിപ്പിക്കാനുള്ള കഴിവൊന്നും ഇല്ല."
" അതെന്റെ ഡയലോഗ് ആണ്. അങ്ങനെ അല്ല എന്നു വാദിച്ചത് നീയാണ്. അതു തെളിയിക്കേണ്ട റെസ്പോൺസിബിലിറ്റി നിനക്കുണ്ട്. Do it... "
എനിക്കടുത്തേക്കടുത്തെക്ക് വന്ന് ദേവ് പറഞ്ഞപ്പോൾ ഞാൻ പിന്നോട്ട് പോയി കൈമുട്ടിലമർന്നു.
ഇതിപ്പോ ഉറങ്ങിക്കിടന്ന ജന്തുവിനെ കോലിട്ടു കുത്തി വിളിച്ചുണർത്തി പല്ലെണ്ണി നോക്കാൻ പോയത് പോലായി. ഒരാവശ്യവുമില്ലാതെ ഞാൻ എരന്നു വാങ്ങിയ പണി.
" ശരി ശരി... അതിനിങ്ങനെ ദേഹത്തോട്ടു തള്ളി കയറാതെ മാറി നിൽക്ക്. "
ദേവ് അതെ ചിരിയോടെ തന്നെ നേരെ ഇരുന്നു.
ഞാൻ അവനു മുന്നിൽ മുട്ടുകുത്തി നിന്നു. എന്നെ എന്നും കൊല്ലാതെ കൊല്ലുന്ന അവന്റെ ചിരി....
" ചിരിക്കല്ലേ പ്ലീസ്.. "
ദേവ് ചുണ്ടുകൾക്കിടയിലെവിടെയോ അവന്റെ പുഞ്ചിരിയെ മറച്ചു പിടിച്ചു. പക്ഷെ എന്നെ കൊതിവലിക്കുന്ന അവന്റെ കണ്ണുകളിൽ ഞാൻ ഇല്ലാതാകുന്നത് പോലെ...
" എന്നെ ഇങ്ങനെ നോക്കാതെ.... പ്ലീസ് ഒന്ന് കണ്ണടക്ക്...... "
ദേവ് ഇല്ലെന്ന രീതിയിൽ തല ഇരു വശത്തേക്കും വെട്ടിച്ചു. എനിക്കവനെ നോക്കാൻ കഴിയാതെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
" ആൽക്ച്വലി എന്താ നിന്റെ പ്രശ്നം. ഞാൻ നോക്കുന്നതോ ചിരിക്കുന്നതോ... "
" രണ്ടും. എനിക്കതുരണ്ടും താങ്ങാൻ കഴിയുന്നില്ല. "
" Look at you പ്രിയാ..... You're blushing, give me your crazy kiss. "
( ബ്ലഷോ ഞാനോ... ഇതൊക്കെ എപ്പോ സംഭവിച്ചു. ഞാനറിഞ്ഞില്ലല്ലോ..)
എന്റെ വലതു കയ്യാൽ അവന്റെ കണ്ണുകൾ മറച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു.
കണ്ണിനെ മറച്ചു വെച്ച കൈ തട്ടിമാറ്റി പിടിച്ചു വലിച്ചപ്പോൾ ഞാൻ അവന്റെ മടിയിലേക്ക് മലർന്നു വീണു.
" ഇവിടെയല്ല എനിക്കു വേണ്ടത്. "
" അങ്ങനെ പ്രത്യേക സ്ഥലമൊന്നും ഇല്ല. ഉമ്മ ചോദിച്ചു തന്നു. "
" I want a kiss from you, deeply and madly. "
" എനിക്ക് വീട്ടിൽ പോണം..... "
അവന്റെ മടിയിൽ അങ്ങനെ തന്നെ കിടന്നു കണ്ണുകൾ ഇറുക്കി അടച്ചു ദയനീയമായി പറഞ്ഞു. ചുറ്റും തിങ്ങി നിറഞ്ഞു നിൽക്കുന്ന നിശബ്ദതയും, രോമകൂപങ്ങളിലേക്ക് തുളച്ചു കയറുന്ന തണുപ്പും ദേവിന്റെ ഇപ്പോഴത്തെ ഈ സാമിപ്യവും എല്ലാം വല്ലതെ വിവശയാക്കുന്നു..