Aksharathalukal

ലവൻ സുന്ദര വില്ലൻ

ചുറ്റും ഏകാന്തതയുടെ അപാരത,
രാത്രി 12 മണി കഴിഞ്ഞു
കൂരാകൂരിരുട്ട്, നിശബ്ദതയുടെ
ഭയാനകത,
നാട് മൊത്തോം?  " ഡ്രാക്കൂള " പടത്തിന്റെതുപോലുള്ള
ബല്ലാത്ത,...
"കട്ട " ശോക സീൻ.....

എങ്ങോ?
എങ്ങാണ്ടോ.......?
നായ്ക്കളുടെ ഓലിയിടൽ   ഊ.....ഊ.... യ്.....
( കഥയുടെ ഒരു പഞ്ചിന്.. ഇരിക്കട്ടേന്ന്......)

അവൾ,👱‍♀️
നല്ല ഉറക്കത്തിലാണ്, ഏതോ?
നല്ല,    സ്വീറ്റ്.... ❤❤സ്വപ്നം കാണുകയാണവൾ...🤦‍♀️

ദേ.....
ദിവളാണ്.....നമ്മുടെ കഥയിലെ നായിക.....
അവളുടെ പേരാണ്,
"സാനിറ്റൈസർ"👩‍🦰

അതേന്ന്.... നിങ്ങള്  ചിന്തിക്കുന്നത് തന്നെ
ഞമ്മള്, കൊറോണയെ ഓടിക്കാൻ കയ്യിൽ
ഇട്ട്  തേച്ചു പിടിപ്പിക്കൂലേ.... അത്,    അതന്നെ......😏

പെട്ടന്ന്, ആ സ്വപ്നത്തിൽ നിന്നും
അവൾ(സാനി.....)  ഞെട്ടി എഴുന്നേറ്റു. ദീർഘ നിശ്വാസം എടുത്തു.
താൻ കണ്ട സ്വപ്നം?
അവൾക്കു(സാനി.....) ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.🙅

തന്റെ, പ്രിയതമൻ
തന്നെ കാണുവാൻ? വേഗം വരുന്നു.🙅

പലപ്പോഴും,
തന്റെ പ്രിയതമൻ വരുന്നതായി,
ഓള്.....   സ്വപ്നം കാണാറുള്ളതാണ്.🙆

എന്നാൽ, ഓൻ.....
വേഗം വരുന്നു എന്ന  സ്വപ്നം ആദ്യമായി കാണുകയാണ്.

ഇതുവരെ കാണാത്ത,
തന്റെ കാമുകനുവേണ്ടി
തന്റെ, ഹാർട്ട്‌ലെ...❤..... Love മുഴുവൻ,

നേരിൽ കാണുമ്പോൾ
ഓൾസെയിൽ(Whole Sale)
ആയി കൊടുക്കുവാൻ.

ആ രാത്രി മുഴുവൻ
കൊതുകിന്റെ മൂളിപ്പാട്ടും കേട്ട്.ഓള്,
ഞമ്മന്റെ സാനി .....ഉറങ്ങാതെ🙅‍♀️
സ്വപ്നത്തിലങ്ങനെ.......... ലയിച്ചങ്യിരുന്നു.....🤷‍♀️❤❤❤

അടുത്ത ദിവസം.
പ്രഭാതം പൊട്ടിവിടരുകയാണ്.

സൂര്യയേട്ടന്റെ ചൂടടിച്ചതോടെ?
മടിപിടിച്ചു കിടന്ന
സകല, പൈലുകളും.... ജ്യോലിക്കു
പോകാനുള്ള തിരക്കായി.....
തെക്കോട്ടും വടക്കോട്ടും,     ഓട്ടം തുടങ്ങിട്ടാ .....
വീഥികൾ സജീവമായ്. 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

ഇതാ,
ഞമ്മന്റെ,  നായകൻ👦
വന്നെത്തുകയാണ്,
ഓൻ,  അങ്ങ് വിദേശത്തായിരുന്നു
താമസിച്ചിരുന്നത്. കുറച്ചു നാൾ മുൻപ്
നാട്ടിൽ വന്നായിരുന്നു.

ഈ   ചുള്ളന്റെ പേര് അറിയേണ്ടേ?

അവന്റെ പേരാണ്‌ ?  

"കൊറോണ "🙋‍♂️

അതേന്ന്..... എല്ലാവർക്കും മുട്ടൻ പണി കൊടുക്കുന്ന
പഹയൻ   , ലവൻ തന്നേന്ന്?......

   "കൊറോണ "🙋‍♂️

കുറച്ചു ദിവസങ്ങളുടെ പരിചയമുള്ള
തന്റെ പ്രിയ, ചങ്ങായി
സുരേഷിനോടൊപ്പം,  ഓൻ....
നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങുകയാണ്.

എയർപോർട്ടിൽ,ചെക്കിങ് കഴിഞ്ഞു,
സുരേഷിന്റെ ബന്ധു ഡോക്ടർന്റെ
ഹോസ്പിറ്റലിലേയ്ക്ക്,
കാറിലങ്, എൺപതെ, നൂറ് സ്പീഡിൽ
ഒറ്റവിടലാ..........? എന്റമ്മച്ചീ.... ഫയങ്കര സ്പീഡ്.....😟😟😟😟

സുരേഷിനെ കൂടാതെ,
ഒത്തിരി പേരുടെ ചങ്ങായി ആണ്
ഈ പഹയൻ.....🙋

പാപ്പായും, മമ്മിയും എല്ലാം അങ്ങ്,
ചൈനയിൽ ആയതുകൊണ്ട്?
അവിടെയാണ്,
ഓൻ....... പഠിച്ചതും, വളർന്നതും.

അവർ, സുരേഷിന്റെ അങ്കിളിന്റെ ഹോസ്പിറ്റലിൽ എത്തുകയാണ്.
ഹോസ്പിറ്റലിൽ, ഡോക്ടർ അങ്കിളിന്റെ റൂമിലേയ്ക്ക്
ഇരുവരും ചെല്ലുന്നു.

സുരേഷിന്,  യാത്രയ്ക്കു ദിവസങ്ങൾക്കുമുൻപ് തന്നെ
ചെറിയ ചുമയും, പനിയും ഉണ്ടായിരുന്നു.
ഡോക്ടർ അങ്കിൾ വിശദമായ ചില ടെസ്റ്റുകൾക്ക്
സുരേഷിനെ വിധേയമാക്കി.
മണിക്കൂറുകൾക്കകം,റിസൾട് വരുകയാണ്.

സുരേഷിന്.......  ഞമ്മടെ?   സുരേഷിന്......??????
എന്റമ്മച്ചി,..... ......എനിക്ക് വയ്യാ...........
ഞാനതെങ്ങിനെ?  നിങ്ങളോട് പറയും.🙆‍♂️🙆‍♂️🙆‍♂️🙆‍♂️

നമ്മുടെ, സുരേഷിന് അതെ....
കൊറോണ.... ആയിരിക്കുമെന്ന് എല്ലാവരും
കരുതി....ആല്ലേ......🤔🤔🤔🤔

പക്ഷെ,
വേറെ....കുയപ്പം ഒന്നും ഇല്ലന്നാ.....
ഡോക്ടർ അങ്കിൾ പറയുന്നേ?🤪

ഈ ഡോക്ടർ.........ഓന്റെ, ഒരു കാര്യം.....
വെറുതെ, സുരേഷിനെയും നമ്മളെയും പേടിപ്പിച്ചു....കലഞ്ഞൂലോ? 🤨🤨🤨🤨

അങ്ങിനെ അവർ അവിടെ നിന്ന്,
ഡോക്ടർഅങ്കിളിനോട്
യാത്ര പറഞ്ഞ് ഇറങ്ങുകയാണ്.

ഇറങ്ങുവനായ് സുരേഷ് നടന്നു നീങ്ങുമ്പോൾ?
ഡോക്ടർ അങ്കിൾ.
സുരേഷിനെ വിളിച്ചു
മോനെ സുരേഷ്.....
നീ വളരെ ശ്രദ്ധിക്കണം
കൊറോണ ഏതുസമയവും വരാം?

ഇതുകേട്ട്,
സുരേഷിന്റെ കൂടെയുണ്ടായിരുന്ന
ഞമ്മന്റെ,
നായകൻ  " കോറോണ"🙋‍♂️
പല്ലിളിച്ചുകൊണ്ട് ചിരിച്ചു.
അവൻ  മനസ്സിൽ ഇങ്ങനെ ചിന്തിച്ചു.

ഞാൻ കൂടെ തന്നെ ഉണ്ട്.😡
ഇവനു മാത്രമല്ല,
ഡോക്ടർ മ്യാമാനും...
മറ്റെല്ലാവർക്കും.   "എട്ടിന്റെ പണി "
തന്നിട്ടേ, ഞാൻ ഇവിവിടം വിട്ടു പോകു.....😡😡😡

പെട്ടെന്ന് ഡോക്ടർ മാമൻ സുരേഷിനോട് ചോദിച്ചു?
നിന്റെ കയ്യിൽ സാനിറ്റൈസർ ഉണ്ടോ?

ഇല്ല മാമാ.......
എന്റെ കയ്യിൽ സാനിറ്റൈസർ ഇല്ല

ഡോക്ടർ മാമൻ പറഞ്ഞു?
സുരേഷേ,മുത്തേ.....
നിനക്ക് ഞാൻ ഒരു ഗിഫ്റ്റ് തരുകയാണ്.😄😄😄

ഗിഫ്റ്റൊ?എന്ത് ഗിഫ്റ്റാ....മാമാ........
സുരേഷ്
ആകാംഷയോടെ ചോദിച്ചു.🤔🤔🤔

" സാനിറ്റൈസർ "
സാനിറ്റൈസറിന്റെ കുപ്പിയെടുത്ത് സുരേഷിന് നേരെ നീട്ടി

സുരേഷ് കൈനീട്ടി സാനിറ്റൈസർ വാങ്ങി
അതിന്റെ അടപ്പ് തുറന്ന് രണ്ടുമൂന്നു തുള്ളികൾ തന്റെ
കയ്യിലേക്ക് ഇട്ടു

സുരേഷ് സാനിറ്ററിനെ സൂക്ഷിച്ചു നോക്കി,
നല്ല സുഗന്ധം, കൈയിലിട്ട്പ്പോഴേ?
നല്ല സുഖം😁

നമ്മുടെ നായിക സാനി....
സുരേഷിനെ ഒന്നു നോക്കി.
കൂടെ നിൽക്കുന്ന നായകൻ കൊറോണയും നോക്കി.👩

ഇത് ഞാൻ സ്വപ്നത്തിൽ കണ്ട,
എന്റെ പ്രിയതമൻ അല്ലേ?
എന്റെ മുമ്പിൽ
ഈ ചങ്ങായിയുടെ കൂടെ നിൽക്കുന്നത്.

അവനെ കാണുവാൻ എന്തു ഭംഗിയാണ്
കാണുമ്പോൾ തന്നെ അറിയാം,
ഒരു പാവം ആണ്.

നാളുകളായി ഞാൻ കാത്തിരുന്ന എന്റെ
ചുള്ളൻ കാമുകൻ.
ഇതാ എന്റെ മുമ്പിൽ വന്നിരിക്കുന്നു.
ഞാൻ കണ്ട സ്വപ്നം ഇതാ യാഥാർഥ്യമായിരിക്കുന്നു
സാനിറ്റൈസർ സന്തോഷം കൊണ്ട് തുള്ളിച്ചാടി.🙆🙆🙆🙆

പെട്ടെന്ന്! ഡോക്ടർ മാമന്റെ വാക്കുകൾ,
സാനി........ശ്രദ്ധിച്ചു.🤔🤔🤔

എത്ര, എത്ര,  പാവം മനുഷ്യരുടെ ജീവനാണ്
ഈ കൊറോണ എന്ന മഹാമാരി തട്ടിയെടുത്തത്.

കൊറോണയെന്ന വില്ലനെ പ്രതിരോധിക്കുവാൻ?
എപ്പോഴും "സാനിറ്റൈസർ "ഉപയോഗിക്കുക.
ശരിയായ വിധത്തിൽ മാസ്ക്ക് ധരിക്കുക.
അതുമാത്രമാണ്, ഇതിനൊരു പ്രതിവിധി.

അതു കേട്ടതും,
നമ്മുടെ നായിക പാവം സാനി.......   ഞെട്ടിപ്പോയി
നായകൻ എന്ന് ഞാൻ കരുതിയ
"കൊറോണ"
യഥാർത്ഥത്തിൽ ഒരു വില്ലനായിരുന്നു.
ഈ വില്ലനെയാണ്,
പാവം എന്നു  കരുതയത്.🤨🤨🤨

പാവം മനുഷ്യരുടെ ജീവനെടുത്ത
ഈ വില്ലനെ,
എന്റെ മനസ്സിൽ നിന്ന് പിഴുതു ദൂരെ കളയുകയാണ്.🥵🥵🥵

പാവം മനുഷ്യർക്കുവേണ്ടി സാനിയ.....
എന്ന സാനിറ്റൈസർ
ഒരു ശബദം! ചെയ്തു.✋️✋️✋️

ഞാൻ പ്രതിജ്ഞ ചെയ്യുന്നു.🖐️🖐️🖐️
മനുഷ്യരുടെ ജീവന് എന്നും ഞാനൊരു കൂട്ടായി ഇരിക്കും
എന്നെ ആരൊക്കെ ഉപയോഗിക്കുന്നുണ്ടോ?
അവർക്കുവേണ്ടി "കൊറോണ" എന്ന
വില്ലനെ തുരത്തുവാൻ
ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതാണ്
ഇത് സത്യം....സത്യം...സത്യം......👍👍👍

സംഹാരത്തിന്റെ,സകല രൗദ്ര ഭാവങ്ങളും
ആവാഹിച്ചുകൊണ്ട്
സുരേഷിന്റെ കയ്യിലേക്ക് വന്നു വീണ,സമ്മുടെ
"സാനിറ്റൈസർ"👹👹👹👹

പല്ലിളിച്ചു കൊണ്ട് നിൽക്കുന്ന
"ആ സുന്ദര വില്ലൻ"😬😬😬😬
കൊറോണയെ,
സകല ശക്തിയുമെടുത്ത്,
പുറത്തേക്ക് ആട്ടിപ്പായിച്ചു.

മല പോലെ വന്നത് എലി പോലെ പോയി എന്നു പറയുന്ന തുപോലെ 😒😒😒

ആ വിദേശ പഹയൻ "കൊറോണ"

ഒന്നും ചെയ്യുവാൻ സാധിക്കാതെ
സുരേഷിനെ വിട്ടുപോകേണ്ടി വന്നു.
അടുത്ത ആളെ തിരഞ്ഞു
"കൊറോണ"" തനിയെ യാത്ര തുടർന്നു.

അടുത്ത വ്യക്തി ഇത് വായിക്കുന്ന നമ്മളിൽ
ആരെങ്കിലും  ഒക്കെ ആകാം?🙄🙄🙄

കുഴപ്പമില്ല എന്ന് കരുതി
മുൻകരുതലുകൾ മറക്കാതിരിക്കുക.

നായക വേഷം ധരിച്ച്,
ഈ പഹയൻ "കൊറോണ" എന്ന പേരിലും.
"ഓമിക്രോൺ" എന്ന പേരിലും ചുറ്റി തിരിയുന്നുണ്ട്.

കുഴപ്പമില്ല എന്ന ധാരണയിൽ നാം,
അലസരാകുമ്പോൾ?
കൊറോണ വീണ്ടും സജീവമായി നമ്മുടെ ജീവന് ഭീക്ഷണി ഉയർത്തുവാൻ നമ്മുടെ അടുത്ത് തന്നെ ഉണ്ട്

ഈ സമയം
നമുക്ക് ജാഗ്രത പാലിക്കാം
വീടുവിട്ട് പുറത്തു പോകുമ്പോഴും?
തിരിച്ചു വരുമ്പോഴും? സാനിറ്റൈസർ ഉപയോഗിക്കുക.
മാസ്ക്ശരിയായ രീതിയിൽ ധരിക്കുക.🙏🙏🙏
             ✍️നോർബിൻ നോബി

🌹എല്ലാവർക്കും നന്മകൾ നേരുന്നു.🌹

🌹നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും,
നിർദ്ദേശങ്ങളും റിവ്യൂ അയക്കാൻ മറക്കരുതേ? 🌹