Aksharathalukal

സദാ AND ശിവ പത്താംക്ലാസും ഗുസ്തിയും

നയൻതാരയുടെതുപോലുള്ള കണ്ണുകൾ
കാവ്യാമാധവന്റെതുപോലുള്ള മുടി
ഐശ്വര്യറായിയുടെ സൗന്ദര്യം
വെള്ളെപ്പത്തിന്റെ നിറം
ശെ.... തെറ്റി....നാക്ക് പിഴച്ചു
പാല്പൂവിന്റെതുപോലുള്ള നിറം

എടാ....സദാ....ഓർക്കുമ്പോൾ തന്നെ

അനുരാഗത്തിന്റെ ആഴങ്ങളിൽ നിന്നും നിർഗമിക്കുന്ന
വിസ്ഫോടനത്തിന്റെ, ആന്തോളനത്തിലെ
അനർഗനിർഗള
ഹോ.......എനിക്ക് വയ്യ,
അവളെക്കുറിച്ച് ഓർക്കുമ്പോൾ?
തന്നെ എന്നിലൂടെ കവിത നിറഞ്ഞു തുളുമ്പുന്നു.......

എടാ ശിവ.....
നീ ഇങ്ങനെ ചിന്തിച്ചു വെള്ളമിറക്കി ഇരുരുന്നോ?

അവളെ ആരെങ്കിലും,
വളച്ചു..............കെട്ടി കൊണ്ടു പോകും.

അപ്പോഴും,
നീ ഇങ്ങനെ തന്നെ  പറഞ്ഞു കൊണ്ടിരിക്കും

എടാ...   സദാ.....
നെഗറ്റീവ് ആയി
ഒന്നും ചിന്തിക്കരുത്?

എനിക്ക് നല്ല ശുഭപ്രതീക്ഷ ഉണ്ട്.
ഈ പ്രാവശ്യം എങ്കിലും
അവൾ
എന്നോട് ഐ ലവ് യു (I love you) എന്ന് പറയൂന്ന്.

പത്താം ക്ലാസിൽ പല പ്രാവശ്യം തോറ്റു.
എന്നിട്ടും
എന്റെ മനസ്സ് തളർന്നിട്ടില്ല എന്റെ കഠിനപ്രയത്നം കൊണ്ട്,
വീണ്ടും ഞാൻ  അത്.......അത്.......

എന്തരോ....
ബാക്കി പറയടാ ശിവ.....
നിന്റെ കഠിന പ്രയത്നം കൊണ്ട്
ബാക്കി പോരട്ടെ...
നീയെന്താ എഴുതി ജയിച്ചോ....
പത്താം ക്ലാസ് ?

സദാ......

നീ മനസ്സ് തകർക്കുന്ന
വാക്കുകൾ ഒന്നും പറയല്ലേ.

ജയിച്ചു എന്നല്ല....
ഞാൻ ഉദ്ദേശിച്ചത്.
തോറ്റാലും വീണ്ടും വീണ്ടും എഴുതാനുള്ള
എന്റെ, ആ മനസ്സുണ്ടല്ലോ?
അതിനെ,  നീ എന്താ
അഭിനന്ദിക്കാത്തത്.

ഒന്നുമില്ലെങ്കിൽ,
ചെറുപ്പം മുതലേ ഒരുമിച്ച് പഠിച്ചു വളർന്ന്.
തോൽവിയും, ജയവും,
എല്ലാം ഒരുമിച്ചു പങ്കിട്ട വരല്ലേ നമ്മൾ.

ശിവാ......തോൽവി എന്ന് പറയുന്നത്    'ഓക്കേ'
പക്ഷെ ജയം,  അത് വേണ്ട,.....
ഇനി, മേലാ ....ജയം എന്നൊരു വാക്ക്
ഇവിടെ മിണ്ടരുത്.
ഒരു പണിയുമില്ലാതെ,
തേരാപ്പാരാ നടക്കുമ്പോഴാണ്?
അവന്റെ ഒരു ജയം.....

സദാ........നീ പത്താം ക്ലാസിലെ കാര്യം വിട്.

അവളെ കൊണ്ട് എങ്ങനെ?
എന്നോട്, ഐ ലവ് യു (I love you)
പറയിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്ക്..........

ശിവ........എനിക്കൊരു ഐഡിയ തോന്നുന്നു.

എന്താ ഐഡിയ?......
സദാ ......യുടെ വാക്ക് കേട്ടപ്പോൾ
ശിവയുടെ മനസ്സിൽ ലഡ്ഡു പൊട്ടി.... 😏

ശിവ..... ഞാൻ പറയാൻ പോകുന്ന ഐഡിയ?
കുറച്ചു റിസ്ക് ആണ്.
എങ്കിലും,
അവളോടുള്ള നിന്റെ സ്നേഹം
കാണിക്കാൻ?
കുറച്ചു റിസ്ക്ക് എടുത്തേ മതിയാവൂ.
കുറച്ചു കൈവിട്ട കളിയാണ്.
എങ്കിലും, നിനക്ക് വേണ്ടി നമ്മൾ അത് ചെയ്യും.

സദാ നീ ഐഡിയ പറ.....  ശിവയ്ക്കു തിടുക്കമായി.

എടാ ശിവ........
ഇന്ന് രാത്രി,

നമ്മള്, അവളുടെ വീടിന്റെ മതിൽ ചാടുന്നു.
അവളുടെ റൂമിന്റെ ജനലിൽ ചെന്നു മുട്ടുന്നു
അവൾ ജനൽ തുറക്കുന്നു.
നിന്നെ കാണുന്നു.
രാത്രി അവളെ കാണുവാൻ വന്ന
നിന്റെ ധൈര്യം കണ്ട്
അവൾ ഞെട്ടുന്നു.

ശോ.... ദേ............ഈ അസമയത്ത്
എന്തിനാ  ഇവിടെ വന്നേ?

എന്ന്, അവൾ  വളരെ താഴ്ന്ന സ്വരത്തിൽ,
കൈ വിരലിന്റെ നഖം കടിച്ചുകൊണ്ട്.
അല്പം നാണത്തോടെ.
നിന്നോട്, ചോദിക്കുന്നു.

അപ്പൊ നീ എന്തു പറയും ശിവ.....

പേടിച്ചു വിറച്ച്,
ഒരു ഗ്ലാസ്‌ വെള്ളം തരുമോന്ന്?ചോദിക്കും.

ഒലക്കേടെ മൂട്......

ശിവാ..... നീ.....ഇങ്ങനെ പേടിച്ചാലോ.....
ആണുങ്ങളായാൽ കുറച്ചൊക്കെ,
ധൈര്യം വേണ്ടേ?

ആണുങ്ങളുടെ ധൈര്യത്തിൽ അല്ലേ?
എല്ലാ പെണ്ണുങ്ങളും വീഴുന്നത്.

ആണോടാ സദാ....
നിനക്ക് ഇത്രയും ബുദ്ധിയുണ്ടെന്ന്
ഞാൻ അറിഞ്ഞില്ല.

എടാ...ശിവാ.... ഇനി ഞാൻ പറയൂല
ഒന്നു കൂടി ശ്രദ്ധിച്ചു കേട്ടോ

നീ ജനലിൽ മുട്ടുന്നു Ok.
അവള് ജനൽ തുറക്കുന്നു Ok.
നിങ്ങൾ പരസ്പരം കണ്ണും തള്ളി നോക്കുന്നു Ok.
എന്താ ഇവിടെ എന്ന് അവൾ നിന്നോട് ചോദിക്കുന്നു Ok

അപ്പോൾ നീ പറയണം
ഐ ലവ് യു...ന്ന് ......... ഓക്കേ
നിന്റെ ധൈര്യവും,
ആത്മാർത്ഥതയും കണ്ട്,
അവളും നിന്നോട് തിരിച്ചു പറയും
ഐ ലവ് യു...ന്ന്... ഓക്കേ.

എന്റെ,..... സദാ....
ഈ ഐഡിയ ഒക്കെ വർക്ക് ഔട്ട് ആകുമോ?

എന്റെ ശിവ......
ജീവിതത്തിൽ വിജയിക്കണമെങ്കിൽ റിസ്ക് എടുക്കണം.
റിസ്ക് എടുത്ത വരെ ഇതുവരെ
വലിയ നേട്ടം കൊയ്ത് ഉള്ളൂ.......

ഇത് ഞാൻ പറഞ്ഞതല്ല.

വലിയ വലിയ മഹാന്മാര്,
പറഞ്ഞിട്ടുള്ള വാക്കാണ്.
അവരുടെ വാക്ക് ഓർത്തെങ്കിലും
ഈയൊരു റിസ്ക്
നീ എടുക്ക് Ok
 

തന്റെ ചങ്ക് ഫ്രണ്ട് ആയ സദാ എന്ന,
വിളിപ്പേരിൽ അറിയപ്പെടുന്ന സദൻ ന്റെ വാക്കു കേട്ടപ്പോൾ?
ശിവ.....എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന
ശിവന് ഒടുക്കത്തെ ശുഭ പ്രതീക്ഷ കടന്നുവന്നു.

പെട്ടെന്ന് ശിവയ്ക്ക് ഒരു സംശയം
എടാ സദാ.....
രാത്രി നാം അവിടെ ചെല്ലുമ്പോൾ
വലിയൊരു പ്രശ്നമുണ്ട്
അവളുടെ അമ്മയും അമ്മുമ്മയും ഉണ്ട്.
അവരെങ്ങാനും കണ്ടാൽ

അവര്,  രണ്ടും കൂടി
നാളെ എന്റെ വീടിനു തീവയ്ക്കും. ഉറപ്പാ.....

എടാ ശിവ.....
അതു വിഷയമല്ല.

വൈകിട്ട് ആറു മുതൽ, ഒമ്പതര വരെ,
ബോംബ് പൊട്ടിയാലും
T. V.  യുടെ മുൻപീന്ന്  അവർ അനങ്ങില്ല.

സീരിയൽ, വിട്ടുള്ള ഒരു കളിക്കും.
അവർ നിൽക്കില്ല മോനെ....
അത് കഴിഞ്ഞേ ഉള്ളൂ ഭർത്താവും മക്കളും ഊണും, ഉറക്കവുമെല്ലാം........

അതുകൊണ്ട് നിനക്ക്
ആ ടെൻഷൻ വേണ്ട.

ഇന്ന് രാത്രി എട്ടര ഒമ്പതരയ്ക്ക് ഉള്ളിൽ
നമ്മൾ അവളുടെ വീട്ടിൽ ചെല്ലുന്നു.
നമ്മൾ പ്ലാൻ ചെയ്തതു പോലെ,
കാര്യങ്ങൾ അവതരിപ്പിക്കുന്നു.
നിന്റെ ആ ധൈര്യത്തിൽ അവൾ വീഴുന്നു.

നിങ്ങളുടെ പ്രേമം,
സ്ക്ക്... സ്‌.......സ്‌.....
ശേ....

നാവ് തെറ്റി,
സ്ക്കൂ... സ്....

ശേ....
പിന്നേം തെറ്റി
സുക്കർ ബർഗ്ഗ്......
ശേ........പിന്നേം തെറ്റി....

അല്ലെങ്കിലും ആവശ്യത്തിന് ഒരു നല്ല വാക്കും കിട്ടില്ല ....?

എന്തായാലും കാര്യം നിനക്ക് മനസ്സിലായില്ല? അത് തന്നെ .....
ഇന്ന്,   നിന്റെ പ്രേമം ഒക്കെ ആകും
മോനെ......

ക്ലോക്കിൽ 8 മണി ആകുന്നതിന്റ
ബെൽ മുഴങ്ങുകയായ്

കൂരാകൂരിരുട്ട്, വിജനമായ വീഥി
അവളുടെ വീടിന്റെ മതിൽക്കെട്ടിനു പുറകുവശത്ത്
  സദൻ.......
വന്നെത്തി കഴിഞ്ഞു.

ഇത്രേം സമയം ആയിട്ടും
ശിവ ഇതെവിടെ പോയ്‌ കിടക്കുന്നു.
അവന്റ ഒരാവശ്യമായിട്ട്,
അവനൊരു ഉത്തരവാദിത്തം ഇല്ലേ ....

അപ്പോഴേക്കും,  ശിവ അവിടെ വന്നു.
ശിവയെ കണ്ടതും,
അവന്റെ വേഷം കണ്ടപ്പോൾ
സദാ ... ഒന്ന് ഞെട്ടി....

വൈറ്റ് കളർ ജീൻസ് ഉം,
റെഡ് കളർ ഫുൾ സ്ലീവ്‌ഷർട്ട്,
ഇൻ സൈഡ് ചെയ്തിരിക്കുന്നു.
കാലിൽ  പാരഗൺ വള്ളിചെരുപ്പ്.
പോരാത്തതിന്  കറുത്ത കൂളിംഗ് ഗ്ലാസ്‌.

മിക്കവാറും ശ്വാസം മുട്ടി മരിക്കാൻ
സാധ്യത കൂടുതൽ.

ഒരു കൈയിൽ "ഒരു പൊതി"
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നു.
മറു കൈയിൽ ഒരു ചെമ്പരത്തി പൂവ്.

സദൻ  ഇതുകണ്ടു ഞെട്ടി തകർന്നു പോയി

ഇത് എന്ത് വേഷമാ?   ശിവ.....
രാത്രി കൂളിംഗ് ഗ്ലാസ് ഓ?
ഒന്ന് എടുത്തു മാറ്റിയെ നീ....

ഒരു സ്റ്റൈലിന് വച്ചതാണ്.
അപ്പൊ, കൂളിംഗ് ഗ്ലാസ്‌ വേണ്ടല്ലേ?
മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിച്ചു കൊണ്ട്,
ശിവ  കൂളിംഗ് ഗ്ലാസ്‌ മുഖത്തുനിന്നും എടുത്ത്
പോക്കറ്റിലേക്ക് വച്ചു.

അല്ല,ഈ പൂവ് എന്തിനാണ്
സദൻ ചോദിച്ചു.

ഐ ലവ് യു ന്ന്,
പറഞ്ഞു കഴിയുമ്പോൾ
അവൾക്ക് കൊടുക്കുവാനാണ്.

വരുന്ന വഴിക്ക്  വഴിയിൽ കണ്ട,
വീട്ടിൽ നിന്നും എടുത്തതാണ്.
വേറെ പൂവൊന്നും കിട്ടിയില്ല.

അവൾക്കു കൊടുക്കാൻ
ചെമ്പരത്തിപ്പൂവോ? സദൻ ചോദിച്ചു....

എടാ ശിവ......
മനുഷ്യന്റെ ക്ഷമയ്ക്ക്
ഒരു പരിധിയുണ്ട് ?

അല്ല,
അപ്പോൾ ഈ പൊതിയോ?

ഇത് ഞാൻ വരുന്ന വഴിയിൽ തട്ടുകടയിൽ നിന്ന്,
പൊറോട്ടയും ഇറച്ചിയും വാങ്ങിയതാണ്
അവൾക്കു കൊടുക്കുവാൻ.

എടാ,  ശിവ.....ഇതിലും ഭേദം...
നീ എന്നേ തലയ്ക്കടിച്ചു
കൊന്നു കളഞ്ഞാൽ മതിയായിരുന്നു.

അവന്റെ ഒരു പൊറോട്ട ഇറച്ചിയും
ചെമ്പരത്തി പൂവും,

ശിവാ.......
നീ വെറുതെയല്ല  പത്താം ക്ലാസ്സ്‌ പരീക്ഷ യിൽ
ട്വന്റി, ട്വന്റി  അടിച്ച് തോറ്റു കിടന്നത്.

സാദാ......
പത്താം ക്ലാസ്സിന്റെ കാര്യം.....
അത് നീ, പറയരുത്..... എന്റെ അധ്വാനം.......

ഓ..... അവൻ തുടങ്ങി
ഒരു പത്താംക്ലാസും......ഗുസ്തി യും
നീ ആ പൊറോട്ട ഇറച്ചി കവർ എടുത്തു വലിച്ചെറിഞ്ഞെ,

അത് കാണുമ്പോൾ തന്നെ നിനക്ക്
വട്ടാണെന്ന് അവൾ
വിചാരിക്കും

മനസ്സില്ലാ മനസ്സോടെ, പൊറോട്ട ഇറച്ചി യുടെ കവർ
ശിവ......ദൂരയ്ക്ക് വലിച്ചെറിഞ്ഞു.

ഇനി, നിന്നോട് ചെമ്പരത്തി പൂവ് കളയാൻ
ഇംഗ്ലീഷിൽ പറയണമായിരിക്കും.

മനുഷ്യനെ വെറുപ്പിക്കാതെ ഒന്ന്
കള എന്റെ സഹോ....

ചമ്മിയ ചിരിയോടെ ശിവ ചെമ്പരത്തി പൂവും
താഴെക്കിട്ടൂ.

അവർ പതിയെ,
ദൗത്യത്തിലേക്ക് കടക്കുകയാണ്

ഇരുകൈകളും ആ മതിലിനു മുകളിലേക്ക്
പിടിച്ചു കൊണ്ട്
പതിയെ കയറുവാൻ തുടങ്ങി
ശബ്ദം കേൾക്കാതെ താഴേക്ക് ചാടി ഇറങ്ങി
പതിയെ വീട് ലക്ഷ്യം വെച്ച് നടക്കുകയാണ്.
ഇരുട്ട് ആയതുകൊണ്ട്
ആരും കാണുന്നില്ല എന്ന് ഉറപ്പ് അവർക്കുണ്ട്

വീടിനടുത്ത് എത്തിയപ്പോൾ?
ഒരു മുറിയുടെ ജനൽ പതിയെ ചാരി ഇരിക്കുന്നു.
അതിന്റെ അടുത്തുചെന്ന്,
അവർ അകത്തേക്കു നോക്കി.

അതിലൂടെ ആ വീടിന്റെ ഹോൾ കാണാം,
അവിടെ ടിവിയിൽ സീരിയൽ നടക്കുകയാണ്.

മരുമകളുടെ,രഹസ്യ കാമുകനെ
അമ്മായി അമ്മയും, ഭർത്താവും ഓടിച്ചിട്ട് തല്ലുന്ന സീൻ നടക്കുകയാണ്.

അവന്റെ മുട്ടുകാൽ തല്ലിയൊടിക്കൂ
അവനെ വെറുതെ വിടരുത്..... T. V. യിലെ സീരിയലിൽ വരുന്ന
വാക്കുകൾ,,,,, അവർക്ക് കേൾക്കാമായിരുന്നു.

സദാ.....
തല്ല് സീൻ ആണല്ലോ?
ടെവിയിലൂടെ കേൾക്കുന്നത്.
നമുക്കുള്ള ഒരു മുന്നറിയിപ്പാണോ? ഇത്.....

എന്റെ ശിവ...... ആ കരിനാക്കെടുത്തൊന്നും പറയാതെ.

ദേ,.... ആ റൂമിൽ ഒരു വെട്ടം കാണുന്നു.
അങ്ങോട്ട് പോയാലോ
സദൻ പറഞ്ഞു.

വെട്ടം കാണുന്ന റൂമിലെ,
ജനലനടുത്തേക്ക് അവർ നടന്നു.

ജനലിന് വിടവിലൂടെ നോക്കിയപ്പോൾ?
അതാ,......തന്റെ പ്രിയപ്പെട്ടവൾ,
ബുക്ക് വായിച്ചു കൊണ്ടിരിക്കുന്നു.

ശിവയ്ക്ക് സന്തോഷം കൊണ്ട് കണ്ണെടുക്കാതെ
അവളെ തന്നെ നോക്കി നിന്നു

സദൻ.......പറഞ്ഞു കറക്റ്റ് സമയം ആണ്
നമ്മൾ പ്ലാൻ ചെയ്തതു പോലെ കാര്യങ്ങൾ ചെയ്യുക.

ഞാൻ കുറച്ച് അങ്ങേക്ക് മാറിനിൽക്കും.

ശിവ........നീ ജനലിൽ മുട്ടണം
ബാക്കിയെല്ലാം പറഞ്ഞതുപോലെ.

സദൻ..... പതിയെ പുറകിലേക്ക് മാറാൻ തുടങ്ങി.

പെട്ടെന്ന്, ശിവയ്ക്ക് ഒരു പേടി
സദാ.......നീ പോകല്ലേ.
നീ അടുത്തുണ്ടായിരുന്നെങ്കിൽ
ഒരു ധൈര്യം ആയിരുന്നു.

സദൻ...... പറഞ്ഞു
അവന്റെ ഒരു കാര്യം.
എടാ..... നീ ഒറ്റയ്ക്ക് നിൽക്കുമ്പോഴാണ്?
നിന്റെ ധൈര്യത്തിൽ,  അവൾ വീഴുന്നത്.

ഞാൻ മാറിയിരുന്നു ആരെങ്കിലും,
വരുന്നുണ്ടോ എന്ന് നോക്കാം.

എന്തെങ്കിലും അപകടം കണ്ടാൽ
കൂ....കൂ.... എന്ന് ശബ്ദമുണ്ടാക്കും.

അതു കേട്ടാൽ നീ അവിടെ നിന്ന് ഓടിക്കോണം
ഓക്കേ അളിയാ,,,,,,
അപ്പൊ എല്ലാം പറഞ്ഞപോലെ.

സദൻ.... ശിവയ്ക്ക് കൈ കൊടുത്തുകൊണ്ട്
ഇന്ന് നിന്റെ ദിവസമാണ് ശിവാ ....

ഓൾ ...... ബ്രെഡ്.....
ഓ..... തെറ്റി

ഓൾത്ര ബ്രെഡ്....

ഓ.. പിന്നെയും തെറ്റി

അല്ലെങ്കിലും,
ആവശ്യമുള്ള സമയത്ത് ഒരു വാക്കും കിട്ടില്ല

കൈ കുലുക്കിക്കൊണ്ട് ഇംഗ്ലീഷുകാര്, അഭിനന്ദിക്കൂലേ,
അത് തന്നെ,  നിനക്ക് മനസ്സിലായില്ലേ,

അളിയാ,
ബാക്കിയെല്ലാം നിന്റെ കയ്യിലാണ്. ഓക്കേ

വിജയൻ...... പ്രഭ
ഓ ..... വീണ്ടും തെറ്റി

ഞാൻ പോകുന്നു. ഇനി നിന്നാൽ ശരിയാകില്ല.
അല്ലെങ്കിലും, ആവശ്യസമയത്ത് ഒരു വാക്കും
നേരാംവണ്ണം കിട്ടൂല്ല.

സദൻ.....പതിയെ പുറകിലേക്ക് മാറി ഒളിച്ചിരുന്നു ചുറ്റുപാടും നോക്കാൻ തുടങ്ങി.

സകല ധൈര്യവും സംഭരിച്ച്
ശിവൻ.......ആ ജനലിൽ മുട്ടാൻ തുടങ്ങി.... ടും.. ടും... ടും...

ജനലിൽ,കൊട്ടുന്ന ശബ്ദം കേട്ടു
അവൾ ഇരുന്ന കസേരയിൽ നിന്നെഴുന്നേറ്റ്
ജനലിന് അടുത്തേക്ക് സൂക്ഷിച്ചുനോക്കി കൊണ്ട്
നടന്നു ചെന്നു.
ജനൽ പാതി അടച്ചിരിക്കുന്നത് കൊണ്ട്
എന്താണെന്ന് അവൾക്ക് വ്യക്തം ആയില്ല.

അവൾ പതിയെ ജനലിനു അടുത്ത് വന്നു.
ജനൽ തുറക്കുവാൻ കൈ നീട്ടിയതും

പെട്ടെന്ന് കറണ്ട്(Power) പോയി.

ശിവ...... മനസ്സിൽ ഇങ്ങനെ പറഞ്ഞു
നാശം പിടിച്ച കറന്റ് പോകാൻ കണ്ട ഒരു സമയം.

പൂർണ്ണ നിശബ്ദതയാണ്,
സദാ അവിടെ ഒളിച്ചിരിക്കുന്നുണ്ട്.
ശിവ.... ജനലിനരികിൽ തന്നെ നിന്നു.

കുറച്ചു സമയത്തിനുള്ളിൽ കറണ്ട്  വരുമായിരിക്കും
വന്നു കഴിയുമ്പോൾ,
അവളോട് തന്റെ ഇഷ്ടം തുറന്നു പറയാമല്ലോ?
അനുരാഗത്തിന്റെ നൂറു, നൂറ് കനവുകൾ
ശിവന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു പോയി.....

പെട്ടെന്ന്, നായ്...  ഓരി ഇടുന്ന ശബ്ദം കേട്ടു..
ഇളം കാറ്റ് വീശുന്നുണ്ട്.
ശിവയ്ക്ക് ... ഭയം വരാൻ തുടങ്ങി.
ഈ സമയത്ത് എവിടുന്ന് ഇങ്ങനെയൊരു നായ.
ഓരിയിടാൻ കണ്ട സമയം.....
ആകപ്പാടെ സീൻ ആകും എന്നാ തോന്നുന്നേ.

ശിവ...... നോകിയപ്പോൾ. മുറിയിൽ മെഴുകുതിരി വെളിച്ചം
കറണ്ട് പോയത് കൊണ്ട്
മെഴുകുതിരി കത്തിച്ചുതാണ്.
എന്ന് അവന് മനസ്സിലായി

ജനലിലൂടെ അവൻ മുറിയിലേക്കു നോക്കുമ്പോൾ?
ഒരു നിഴൽ നീങ്ങി വരുന്നതായി
അവൻ കണ്ടു.
തന്റെ പ്രിയപ്പെട്ടവൾ മെഴുകുതിരിയും
കത്തിച്ചു കൊണ്ട് വരൂവാണെന്ന് അവനു മനസ്സിലായി.

മുറിയിൽ നടന്നുവരുന്ന നിഴൽ,
അവളുടേതാണ് അവൻ ഉറപ്പിച്ചു.

സകല ധൈര്യവും സംഭരിച്ച്,
ശിവ....
തന്റെ മനസ്സ് തുറക്കുവാൻ ആരംഭിച്ചു

താഴ്ന്ന ശബ്ദത്തിൽ
അവൻ ഇങ്ങനെ പറഞ്ഞു

എത്ര നാളുകളായി ഞാൻ നിന്റെ
പുറകെ നടക്കുന്നു.
നീയില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കുവാൻ
പോലും പറ്റില്ല. നിന്നെ കാണുവാൻ,
ഈ ഇരുട്ടത്ത് ,  ഞാൻ വന്നത്.
എനിക്ക് നല്ല ധൈര്യം ഉള്ളത് കൊണ്ടാണെന്ന്
ഇപ്പോൾ മനസ്സിലായില്ലേ.
എനിക്ക് നിന്നെ ഇഷ്ടമാണ്
ഐ ലവ് യു.
നീ,
ഐ ലവ് യൂ ന്ന് പറയുന്നത് കേൾക്കുവാൻ

എന്റെ ഹൃദയം തുടിക്കുന്നു.
പ്ളീസ്,......... ഇനിയെങ്കിലും പറയൂ
ഐ ലവ് യൂന്ന്.

ശിവൻ.... ഇത് പറഞ്ഞു കഴിഞ്ഞതും.
ആ നിഴൽ ജനലീനരികിലേക്ക് വന്നു.

കയ്യിൽ മെഴുകുതിരി ഉണ്ടായിരുന്നു
കൈയിലെ മെഴുകുതിരി വെളിച്ചം കൊണ്ട്
ആ   മുഖം കാണുവാൻ സാധിക്കുമായിരുന്നു.

ശിവ..... പതിയെ തലയുയർത്തി,
അവളുടെ മുഖത്തേക്ക് നോക്കി.......
നോക്കിയപ്പോൾ ആ കാഴ്ച കണ്ടു
അവൻ ഞെട്ടിപോയി....

ബാലരമ പുസ്തകത്തിലെ,
"ഡാകിനി "  എന്ന് തോന്നിക്കുന്ന വിധത്തിൽ,
വായിലെ,രണ്ടു പല്ല് മാത്രം.
പുറത്തേക്കുതള്ളി നിൽക്കുന്നു.
തലയിലെ വെളുത്ത മുടി  അഴിച്ച് ഇട്ടിരിക്കുന്നു.

അത് അവളുടെ മുത്തശ്ശിയായിരുന്നു.
ആരാടാ.. അത്,...... എന്ന മുത്തശ്ശി യുടെ അലർച്ച
കേട്ടതോടുകൂടി .

അയ്യോ..... എന്ന് നിലവിളിച്ചുകൊണ്ട്
റോക്കറ്റിന്റെ വേഗത്തിൽ ശിവ ഓടുവാൻ തുടങ്ങി.

ആ ഇരുട്ടത്ത് ജീവനും കൊണ്ട് ഓടി......
മതിൽ ചാടി കയറുമ്പോൾ?.....

താൻ ഓടിയതിന്റെ ഇരട്ടി സ്പീഡിൽ,
സദൻ..... മതിലിനു മുകളിലൂടെ,
പറന്നു ചാടുന്നതാണ് കണ്ടത്.

ഇരുവരും വഴിയിലേക്ക്  ചാടി വീണൂ.
പെട്ടെന്ന് കറണ്ട് വന്നു
അരണ്ട വെളിച്ചതിൽ,  അവർ നോക്കുമ്പോൾ
തങ്ങളുടെ മുൻപിൽ  ഒരു  "നായ"

താൻ നേരത്തെ വലിച്ചെറിഞ്ഞ,
കവറിൽ നിന്ന് പൊറോട്ടയും ഇറച്ചിയും
കടിച്ചു പറക്കുന്നതാണ് കണ്ടത്.
അവരെ കണ്ടതും നായ കുരച്ചുച്ചുകൊണ്ട്
അവരുടെ നേരെ ചാടി വന്നു.

പിന്നീട് അവിടെ നടന്നത് ഒളിമ്പിക്സിനെ
അനുസ്മരിപ്പിക്കുന്ന
ഓട്ടമത്സരമായിരുന്നു.

അവരുടെ പുറകെ നായയും
കുരച്ചു കൊണ്ട് ഓടി.........

ഓട്ടം എന്നുപറഞ്ഞാൽ ഒരു ഒന്നൊന്നര ഓട്ടം

സാദാ....... ശിവാ......... വിട്ടോടാ.....ടാ..............🏃‍♂️🏃‍♂️🏃‍♂️🏃‍♂️

(അവിടെനിന്നും, സദയുടെയും, ശിവയുടെയും
അടുത്ത പ്രശ്നങ്ങളിലേക്കുള്ള
ഓട്ടം തുടരുകയാണ്....  )🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

       ✍️നോർബിൻ നോബി

🌹(നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദേശങ്ങളും റിവ്യൂ അയക്കാൻ മറക്കരുതേ? .....)🌹