Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (12)

 
 
അനന്താ ദേ ആ പെണ്ണാ.....
 
ഏത് പെണ്ണ്... ആ കാറ് നിർത്തി ഇവിടെക്ക് വരുന്ന പെണ്ണോ....
 
അതേടാ.....
 
അവള് ഇങ്ങോട്ട് ആണല്ലോ വരുന്നത്... നിന്നെ കാണാൻ ആണെന്ന് തോന്നുന്നു.... അല്ലടാ... നീ അവൾക്ക് ഡ്രസ്സ്‌ വാങ്ങി കൊടുത്തതല്ലേ.... പിന്നെ അവളെന്തിനാ നിന്നെ കാണുന്നെ.....
 
അത് എനിക്ക് എങ്ങനെയാട പുല്ലേ അറിയുന്നേ... അവള് ഇവിടെക്ക് വന്നാലല്ലേ അറിയൂ.... വരട്ടെ ചോദിച്ചു നോക്കാം....
 
എടൊ... താനെന്ത് പണിയ കാണിച്ചേ ഞാൻ ഡ്രസ്സ്‌ മാറി വന്നപ്പോഴേക്കും താനെന്താ ഒന്ന് പറയുക പോലും ചെയ്യാതെ പോയത്......അറ്റ്ലീസ്റ്റ് ഒന്ന് പറഞ്ഞിട്ട് പോകാനുള്ള മര്യാദയെങ്കിലും കാണിക്കണ്ടേ....
 
ഉയ്യോ.... പറയുന്ന ആള് എന്ത് മര്യാദക്കാരിയാ....... കേട്ടോ അനന്താ ഇവളുടെ മര്യാദയെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാ നല്ലത്..... വഴിയേ പോകുന്നവരെ ഇങ്ങോട്ട് വന്നിടിച്ചിട്ട്, നമ്മുടെ മെക്കിട്ട് കേറുന്ന അത്രേം മര്യാദക്കാരിയാ......
 
ടോ...
 
പോടി....
 
 എടൊ, തന്നോട് ഞാൻ പറഞ്ഞു എന്നെ എടി, പോടി എന്ന് വിളിക്കരുതെന്ന്.......
 
അപ്പൊ നീ എടൊ, പോടോന്ന് വിളിക്കുന്നതോ......
 
അത് എനിക്ക് തന്റെ പേര് അറിയതോണ്ടല്ലേ......
അല്ല എന്താ തന്റെ പേര്....
 
പറയാൻ സൗകര്യമില്ല....
 
 
സൂര്യ....(അനന്തൻ )
 
 
സൂര്യൻ പല്ലു കടിച്ച് അനന്തന് നേരെ നോക്കി...
 
 ഓ അപ്പൊ തന്റെ പേര് സൂര്യൻ എന്നാണോ....
താങ്ക്സ്, ചേട്ടാ ഇയാളുടെ പേര് പറഞ്ഞുതന്നതിന്.......
 
ആ പിന്നെ.... ദാ...
 
 ഇത് എന്റെ ഫോൺ അല്ലേ.....ഇത് നിനക്ക് എവിടെ നിന്ന് കിട്ടി....
 
അത് ഫോൺ ഇട്ടിട്ട് പോരുമ്പോൾ ഓർക്കണമായിരുന്നു....
 
എവിടെ നിന്ന് കിട്ടിയെന്ന് പറ....
 
ഇത് താൻ ആ കടയിൽ ഇട്ടിട്ട് പോന്നത... ദാ....
 
താങ്ക്സ്....
 
ഓ ആയിക്കോട്ടെ.... അപ്പൊ ശരി... ചേട്ടാ... അല്ലടോ തന്റെ നമ്പർ ഒന്ന് താ...
 
എന്തിന്...
 
 
ചുമ്മാ... ഇരിക്കട്ടെന്ന്...
 
എന്ന ഇപ്പോൾ ചുമ്മാ അങ്ങനെ നമ്പർ തരാൻ എനിക്ക് സൗകര്യമില്ല...
 
എന്ത് മനുഷ്യനാടോ താൻ.....
 
(അനന്തൻ ആണെങ്കിൽ ഈ പെണ്ണ് ഇതെന്താ ഇങ്ങനെ എന്ന് ആലോചിച്ച് നിൽക്കുന്നു )
 
എടി.. എന്റെ ഫോൺ...
 
ഇപ്പോ തരാം.... ദാ... എന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട്.....
 
എന്തിന്....
 
വെറുതെ ഇരിക്കട്ടെന്ന്....
 
 
 
ഗൗരി........
 
 
ഇന്ദ്രേട്ടൻ....
 
 
അനന്താ... ഇവൻ അവളെ അറിയുമോ....
 
ആ എനിക്ക് എങ്ങനെ അറിയാം....
 
 
 
ഗൗരി... നീ എന്താ ഇവിടെ....
 
ഇന്ദ്രേട്ടാ... അത് ഞാൻ.....
 
👋👋 🔥..
(ഇന്ദ്രൻ ഗൗരിയുടെ കവിളിൽ അടിച്ചു..)
 
 കണ്ണിൽ കണ്ട അവന്മരുമായി കൊഞ്ചിക്കുഴഞ്ഞ് നിൽക്കാൻ ആണോ നീ ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങുന്നത്....
 
ഇന്ദ്ര... സൂക്ഷിച്ച് സംസാരിക്കണം.... (സൂര്യൻ )
 
 വഴിയിൽ കാണുന്ന പെൺപിള്ളേരോട് ഇങ്ങനെ ഒലിപ്പിച്ചു കൊണ്ട് നിൽക്കാൻ നിനക്കൊന്നും നാണമില്ലേ....
 
ഇന്ദ്ര വേണ്ട... വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം....
 
എന്തെ അനന്തഭദ്രന് ദേഷ്യം വന്നോ.... നീയൊക്കെ കാണിക്കുന്നതിന് കുഴപ്പമില്ല... ഞാൻ പറയുന്നതാണ് പ്രശ്നം....
അല്ലേടാ.....
 
ഇന്ദ്രേട്ടാ... വേണ്ട....
 
വീട്ടിൽ പോടീ... ബാക്കി അവിടെ അവിടെ ചെന്നിട്ട്.....
 
ഇപ്പോ ഞാൻ പോകുവാ....... നിന്നെ ഒക്കെ എന്റെ കൈയിൽ കിട്ടും... (ഇന്ദ്രൻ )
 
ആയിക്കോട്ടെ......
 
 
 
 
ച്ചേ..അനന്താ...... എന്നാലും നമ്മളോട് വർത്തമാനം പറഞ്ഞതിനല്ലേ അവൻ ആ കൊച്ചിനെ തല്ലിയത്....
അത് അവന്റെ പെങ്ങളായിരിക്കുവോ....
 
അതേയായിരിക്കും... അല്ലെങ്കിൽ ഇത്ര അധികാരത്തോടെ തല്ലില്ലലോ....
 
ഉം... അത് മാത്രവ എങ്കിൽ അതിനുള്ള ഒരു കുറവ്.......
എന്നാലും നമ്മള് കാരണമാണോ അതിന് അവന്റെ അടി കൊണ്ടത്...
 
അതിനി ഓർക്കേണ്ട.... വിട്ട് കള സൂര്യ...
 
എന്നാലും അത്ര നേരം ചിലച്ചോണ്ടിരുന്നിട്ട് കണ്ണ് നിറച്ചുള്ള അതിന്റെ നിൽപ്പ് മനസിന്ന് പോണില്ലടാ.....
 
 
എന്താണ് മോനെ സൂര്യനാരായണ.....
 
എന്ത്... ഒന്ന് പോടാ...
 
 
 
 
 
 
എനിക്ക് ഇതെന്ത് പറ്റി കിടന്നിട്ട് ഉറക്കം വരുന്നില്ലല്ലോ... കണ്ണ് അടയ്ക്കുമ്പോൾ ആ പെണ്ണ് കണ്ണും നിറച്ചു നിൽക്കുന്നതാണല്ലോ മുന്നിൽ വരുന്നത്... (സൂര്യൻ )
അവളെ ഒന്ന് വിളിച്ചു നോക്കിയാലോ.....
ച്ചേ... എനിക്കിത് എന്താ പറ്റിയെ, ഞാൻ എന്തിനാ അവളെ വിളിക്കുന്നെ...... മര്യാദയ്ക്ക് പരിചയം പോലും ഇല്ല.....
എന്നാലും ഒന്ന് വിളിച്ചു നോക്കാം.... ഒന്നും ഇല്ലെങ്കിലും ഞാൻ കാരണം അല്ലെ അവൾക്ക് അടികൊണ്ടത്....
 
 
ഹലോ...ഗൗരിയല്ലേ.....
 
ഹലോ... ആരാ....
 
അത് ഞാൻ....
 
ഞാനോ... ഏത് ഞാൻ...
 
അത് സൂര്യൻ....
 
ഏത് സൂര്യൻ...
 
അത് ഇന്ന് ഹോട്ടലിൽ വച്ചു കണ്ടില്ലേ......
നമ്മൾ പരിചയപ്പെട്ടിരുന്നു....
 
 
ആ എന്താ മാഷേ.....
 
അത് തന്നോടൊരു സോറി പറയാൻ.....
 
സോറിയോ... എന്തിന്.......
 
അത്.... ഞാൻ കാരണമല്ലേ നിന്നെ ഇന്ദ്രൻ തല്ലിയത്......അതിന്...
 
ഓ... അതോ.... അതൊന്നും കുഴപ്പമില്ല... അല്ല ഇന്ദ്രേട്ടനെ അറിയുവോ....
 
ഉം..... ഞങ്ങൾ കോളേജ് മേറ്റ്സ് ആയിരുന്നു....
 
പിന്നെ ഏട്ടന് എന്തിനാ മാഷിനോട് ഇത്ര ദേഷ്യം....
 
അത്.... മാണിക്യമംഗലാത്തുകാരും, ചന്ദ്രഗിരിക്കാരും തമ്മിൽ പണ്ട് മുതലേ ഉള്ളതാ......
 
ഏഹ്ഹ്...... താൻ മാണിക്യമംഗലത്തെ ആണോ....
 
ഉം... അതെ....
 
അടിപൊളി.... അപ്പൊ ഇന്ദ്രേട്ടൻ എന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം....
 
എന്തെ ഞങ്ങൾ അത്ര മോശക്കാരാണോ....
 
എന്തോ... എനിക്കറിയില്ല.....
 
എന്ന... ശരി ഇയാള് വച്ചോ.....
 
ശരി മാഷേ...
 
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
ദാസേട്ടാ എന്തിനാ അത്യാവശ്യമായി വരാൻ പറഞ്ഞു വിളിച്ചത്....
 
 സൂര്യൻ കുഞ്ഞേ.... അത് അനന്തനും ആരൊക്കെയോ ചേർന്ന് അവിടെ തല്ലു ഉണ്ടായി....
 
ദാസേട്ട.... എന്നിട്ട് എന്തുപറ്റി... അനന്തനെവിടെ.....
അവന് എന്തെങ്കിലും പറ്റിയോ.......
 
അനന്തന്റെ തലയ്ക്കു അടി ഏറ്റിട്ടുണ്ട്.... കൂടെ ഉണ്ടായിരുന്ന ഒരു പെങ്കൊച്ച ആശുപത്രിയിൽ കൊണ്ട് പോയത്.....
 
ശരി ചേട്ടാ... ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ....
 
 
 
 
ഹലോ.... അനന്താ... നീ എവിടെയാ....
 
ആരാ സംസാരിക്കുന്നത്....
 
ഇത് അനന്തന്റെ ഫോൺ അല്ലെ.....
 
ഇ ഫോണിന്റെ ഓണർ ഇപ്പോ സിറ്റി ഹോസ്പിറ്റലിലേക്ക് വന്നാൽ മതി....
 
ഓക്കേ... ഞാൻ ഇപ്പോൾ തന്നെ വരാം....
 
 
 
 
അതെ... മാഷേ....
 
ഇത് അവളല്ലേ ഗൗരി... അവളെന്താ ഇവിടെ...
 
മാഷ് കൂട്ടുകാരനെ തേടി വന്നതാണോ....
 
ഏഹ്ഹ്... അനന്തനെ താൻ കണ്ടിരുന്നോ....
 
ഞാനല്ലേ ആ ചേട്ടനെ ഇവിടെ കൊണ്ട് വന്നത്.....
 
അവന് എന്ത് പറ്റിയതാ....
 
അത് ഞാൻ ഹോസ്പിറ്റലിലേയ്ക്ക് പോരുന്ന വഴി ചേട്ടനെ കണ്ട് ഒന്ന് സംസാരിച്ചതാ.... അപ്പൊ കുറച്ച് ആള്ക്കാര് കമന്റ്‌ അടിച്ചു... അവര് തമ്മിലുള്ള പ്രശ്നത്തിനിടയിൽ തലയ്ക്കു പിന്നിൽ അടി കൊണ്ടു....
അപ്പോഴേക്കും അവരെല്ലാം സ്ഥലം കാലിയാക്കി... പിന്നെ ഞാൻ ഇവിടെക്ക് കൊണ്ട് വന്ന്....
മാഷ് വാ... ചേട്ടൻ ക്യാഷുവാലിറ്റിയിൽ ഉണ്ട്.....
 
 
അനന്താ....
 
സൂര്യ......
 
 
നിനക്കിപ്പോ എങ്ങനെയുണ്ട്.......
 
എനിക്കൊന്നും ഇല്ലടാ... പേടിയ്ക്കാതെ....
 
ഇവളാണോ നിന്നെ ഇവിടെക്ക് കൊണ്ട് വന്നത്......
 
ഉം... അതേടാ.... ആള് ഡോക്ടറാ....
 
ആഹാ... ഇപ്പോ ഇവന് എങ്ങനെയുണ്ട്....
 
പേടിക്കാൻ ഒന്നും ഇല്ല.... രണ്ട് ദിവസം കൊണ്ട് ഈ മുറിവൊക്കെ ഉണങ്ങിക്കോളും.....
 
 
താങ്ക് യു.....
 
അതിന് ഗൗരി ഒന്ന് ചിരിക്കുക മാത്രം.....
 
ആദ്യം സോറി പറയാൻ വേണ്ടിയാണു വിളിച്ചതെങ്കിൽ, പിന്നീട് നന്ദി പറയാൻ സൂര്യൻ ഗൗരിയെ വിളിച്ചു....
 
 
ഹലോ.... ഗൗരി അല്ലെ....
 
അതേലോ.... എന്താ മാഷേ.....
 
എന്റെ നമ്പർ സേവ് ചെയ്തിരുന്നോ.....
 
ഉവ്വല്ലോ....
 
മാഷ് എന്താ ഈ രാത്രി വിളിച്ചേ......
 
അത്.... തന്നെ വിളിച്ച് ഒരു താങ്ക്സ് പറയണം എന്ന് തോന്നി.... ഈ അനന്തനെ ഹോസ്പിറ്റലിൽ എത്തിച്ചില്ലേ അതിന്....
 
മാഷിന് കൂട്ടുകാരനെ അത്രയ്ക്ക് ഇഷ്ടാണോ...
 
ഉം...... ഒരുപാട്..... അവന്റെ ആകെ ഉള്ള കൂട്ട ഞാൻ... അത് ഒരു വേറെ ഫീലാ..... ആരും ഇല്ലാത്ത ഒരാളുടെ എല്ലാം ആകുന്നത്...... അവൻ എന്തും തുറന്ന് പറയുന്നത് എന്നോട് മാത്രമ....
 
അപ്പോ ആ കൂട്ടുകാരൻ പെണ്ണ് കെട്ടിയാലോ.....
 
പെണ്ണ് എന്നല്ല... ഞങ്ങൾ രണ്ടാളുടെയും ജീവു്തത്തിലേയ്ക്ക് ആര് കടന്ന് വന്നാലും ഈ സൗഹൃദം ഉപേക്ഷിക്കാൻ ഞങ്ങൾ തയാറല്ല.... ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങൾ കൂട്ടുകാരായത്... ഇനി മരണം വരെ അങ്ങനെ തന്നെ ആയിരിക്കും.....
 
അവിടെ നിന്നും അവർക്കിടയിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടു......
 
 
 
 
 
 
 
 
 
ഗൗരി ... എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്.........
 
 
എന്താ സൂര്യേട്ടാ....
 
അത് ഗൗരി...
 
ഏട്ടാ... ഇപ്പോൾ നമ്മൾ എന്തും തുറന്ന് പറയുന്ന നല്ല സുഹൃത്തുക്കൾ അല്ലെ... പിന്നെന്താ.... ഏട്ടനെന്താ പറയാനുള്ളത്....
 
 
അത് ഫോണിലൂടെ പറഞ്ഞാൽ ശരിയാകില്ല.... നാളെ താൻ ഒന്ന് ബീച്ചിൽ വരാമോ....
 
ഉം... ഞാൻ വരാം........
 
 
 
 
 
 
 
 
സൂര്യേട്ടാ... എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞ് വിളിച്ചിട്ട് എന്തെ ഒന്നും മിണ്ടാത്തെ....
 
 
 
ഗൗരി... അത് എങ്ങനെ പറഞ്ഞ് തുടങ്ങണം എന്ന് എനിക്കറിയില്ല.....
 
മാഷേ.... മാഷിന് ഈ ചമ്മല് ചേരില്ലാട്ടോ.....
 
സൂര്യേട്ടൻ ഇത്രേം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം....... തിരിച് ആ ഇഷ്ടം എപ്പോഴോ എന്റെ മനസ്സിലും സൂര്യേട്ടനോട് തോന്നി തുടങ്ങിയിരുന്നു.....
 
ഗൗരി.... സത്യാണോ താൻ പറയുന്നത്....
 
എന്റെ ഇഷ്ടം സത്യമാണ് സൂര്യേട്ടാ....പക്ഷെ വീട്ടുകാരുടെ അനുവാദമില്ലാതെ സൂര്യേട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ എനിക്ക് ആകില്ല.........
 
ഗൗരി.....
 
സൂര്യേട്ടനറിയാലോ നമ്മുടെ വീട്ടുകാർ ക്കിടയിലെ ശത്രുത....
 
ഗൗരി.... ഇപ്പോ അതേപ്പറ്റി ഒന്നും താൻ ആലോചിക്കേണ്ട..... ഒന്നു മാത്രം എനിക്ക് അറിഞ്ഞാൽ മതി.... സൂര്യന്റെ പ്രണയം ആകാൻ  ഗൗരി തയ്യാറാണോ...... ആണെന്നാണ് മറുപടിയെങ്കിൽ തനിക്ക് ഒരു ഉറപ്പ് ഞാൻ നൽകാം....  സൂര്യനാരായണൻ ഈ ഗൗരിമയെ എന്റെ പാതി ആക്കുന്നത്  രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടു കൂടി മാത്രമായിരിക്കും...... എന്താ തന്റെ അഭിപ്രായം.....
 
ഗൗരി മനസ്സ് നിറഞ്ഞൊരു ചിരി സൂര്യന് സമ്മാനിച്ചു... അതിലുണ്ടായിരുന്നു ഗൗരിയുടെ മറുപടി..... സൂര്യന്റെ മനസ്സ് നിറയ്ക്കുന്ന മറുപടി.....
 
അങ്ങനെ ഗൗരി സൂര്യന്റെ പ്രണയമായി ❤️
സൂര്യൻ ഗൗരിയോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം  അനന്തനെ കുറിച്ചായിരുന്നു...... ഒരിക്കലും തനിക്ക് മുറിച്ചു മാറ്റാൻ കഴിയാത്ത സൗഹൃദത്തെ കുറിച്ച്....... ആ സൗഹൃദത്തിൽ ഗൗരി ഒരുപാട് സന്തോഷവതിയായിരുന്നു........
 
 
🍂🍂🍂🍂🍂🍂
 
 
 
സൂര്യ....
 
എന്താടാ.....
 
ആലോചിച്ച് കഴിഞ്ഞില്ലെടാ......
 
ഒന്ന് പോടാ.......
 
 
സൂര്യന്റെ മനസ്സ് നിറയെ അവളായിരുന്നു ഗൗരി.... സൂര്യന്റെ പ്രണയമായ ഗൗരി❤️...
ആ നിമിഷം അനന്തന്റെ മനസ്സിൽ ആമിയായിരുന്നു.... അനന്തന്റെ ആമി ❤️
എന്തിനെന്ന് അറിയില്ലെങ്കിലും ഹൃദയം ആ പേര് തന്നെ മന്ത്രിക്കുന്നു... ആമി❤️.... അർഹതയില്ലാത്തതു ആഗ്രഹിക്കരുതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചെങ്കിലും കഴിയാത്ത പോലെ........
 
 
 
തുടരും.....
 
 
അഭിപ്രായം പ്രതീക്ഷിക്കുന്നു... 😍
 

നെഞ്ചോരം നീ മാത്രം ❤️ (13)

നെഞ്ചോരം നീ മാത്രം ❤️ (13)

4.9
3856

പിറ്റേന്ന് പതിവിലും വിപരീതമായി ആദ്യം ഉണർന്നത് ആമിയായിരുന്നു.....   അനന്താ.... അനന്താ... എണീക്ക്.......   എന്താ ആമി......    അനന്തൻ എന്താ ഇതുവരെ എണീക്കാത്തെ...... അല്ലേൽ എന്നും ആദ്യം എഴുനേൽക്കുന്നത് അനന്തനല്ലേ...   അയ്യോ... സമയം ഒരുപാട് ആയോ... ഇവള് എഴുന്നേറ്റല്ലോ....     അനന്താ....... എന്താ ആമി....    ആമിക്ക് വിശക്കുന്നു അനന്താ.....    ആമി പോയി കയ്യും മുഖവും കഴുകി വാ... അപ്പോഴേക്കും അനന്തൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം......   സൂര്യ... എടാ....   എന്താടാ......   കുന്തം.....   ആഹാ....     അമ്മേ....   അനന്തൻ സൂര്യന്റെ നടുമ്പുറം നോക്കി ഒരു ചവിട്ട് കൊടുത്തു.... &nbs