നെഞ്ചോരം നീ മാത്രം ❤️ (11)
വേണ്ട അനന്താ....ഇവിടെക്ക് ആരും വരണ്ട... അത് ആമിയ്ക്ക് ഇഷ്ടമല്ല.....
അയ്യോ... അങ്ങനെ പറയല്ലേ.... ആമി നല്ല കുട്ടിയല്ലേ....
ഇപ്പോ വരുന്നത് അനന്തന്റെ കൂട്ടുകാരനാ സൂര്യൻ.... അനന്തന് അവനെ കാണാതിരുന്നാൽ സങ്കടം ആവും....
ആണോ... ശരിക്കും അനന്തന് സങ്കടവുവൊ.....
ഉം.... ഒത്തിരി സങ്കടം ആകും.....
ആണോ.... എന്ന വന്നോട്ടെ... ആമി ഒന്നും പറയില്ല.... അനന്തൻ വിഷമിക്കണ്ടാട്ടോ...
നല്ല ആമി.....പിന്നെ സൂര്യൻ വരുമ്പോ ആമി വഴക്കൊന്നും ഉണ്ടാക്കാതെ നല്ല കുട്ടിയായി ഇരിക്കണം കേട്ടോ....
ആമി.... നല്ല കുട്ടിയായി ഇരുന്നോളാം അനന്താ.....
അത് മതി.....
ആ സൂര്യ... നീ എവിടെ എത്തി....
ഞാൻ ദാ എത്താറായി അനന്താ....
ശരി ട...
ആ അനന്താ....
സൂര്യ.....
എന്ത് പറ്റിട... നീ പെട്ടെന്ന് ഇങ്ങോട്ട്.... അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ....
അങ്ങനെ പ്രശ്നമൊന്നും ഇല്ല......
പിന്നെ ചിലരുടെ നോട്ടവും സംസാരവും ഒന്നും സഹിക്കാൻ കഴിയുന്നില്ല... അതുകൊണ്ട് രണ്ടു ദിവസം അവിടെ നിന്ന് ഒന്ന് മാറി നിൽക്കണം എന്ന് തോന്നി... ആലോചിച്ചപ്പോൾ നിന്റെ അടുത്തേക്ക് വരുന്നതാണ് നല്ലത് എന്ന് കരുതി.... അത്രയേ ഉള്ളു....
അതിനെന്താടാ... നീ അകത്തേയ്ക്ക് വാ....
അല്ല അനന്താ... ആ പെണ്ണെവിടെ.....
ആമി.... ആമി....
എന്താ അനന്താ....
ഒന്നിങ് വന്നേ...
ദാ വരുന്നു അനന്താ....
ആ വന്നല്ലോ.... സൂര്യ, ഇതാണ് ആമി....
ആമിയ്ക്ക് മനസ്സിലായോ...... ഇതാരാണെന്ന്.....
മ്മ്..... അനന്തന്റെ കൂട്ടുകാരനല്ലേ.......
ആഹാ...... ആമിക്ക് എന്നെ അറിയോ....
പിന്നെ അനന്തൻ പറഞ്ഞല്ലോ.......
അനന്തന്റെ കൂട്ടുകാരൻ ആണെന്ന്....
അനന്തൻ പറഞ്ഞത് കൊണ്ട നിന്നെ ഇവിടെ നിർത്താൻ ആമി സമ്മതിച്ചത്......
ആമി.... അങ്ങനെ ഒന്നും വിളിക്കരുത്....
പിന്നെ ആമി എന്താ നിന്നെ വിളിക്യാ....
ആമി സൂര്യാന്ന് വിളിച്ചോ....
ഹയ്യ്.... ആമി അങ്ങനെ വിളിച്ചോട്ടെ അനന്താ....
ഉം.... വിളിച്ചോ....
എങ്കിൽ സൂര്യൻ വാ നമുക്ക് കളിക്കാം......
ആമി.... സൂര്യൻ ഇപ്പോ ഇങ്ങ് വന്നു കയറിയതല്ലേയുള്ളൂ... സമയം രാത്രി ആകാറായില്ലേ .......
ഇനി നമുക്ക് നാളെ കളിക്കാം........
ആമി നല്ല കുട്ടിയല്ലേ അനന്തൻ പറഞ്ഞാൽ കേൾക്കില്ലേ......
മ്മ്... ആമീടെ അനന്തൻ പറഞ്ഞാൽ ആമി കേൾക്കാം......
സൂര്യ എന്നാ നമുക്ക് നാളെ കളിക്കാട്ടോ....
സൂര്യ.....നീ എന്താ കാര്യമായി ആലോചിക്കുന്നേ.....
എടാ... നീ കുറച്ച് മാറിയോ എന്ന് സംശയം.... ആ ആമീടെ കൂടെ കൂടി കുഞ്ഞ് പിള്ളേരെ പോലെ...... പിന്നെ ആള് പാവമാണെന്നു തോന്നുന്നു....
അതേടാ... ശരിക്കും പാവമാ....
എന്താണ് മോനെ ഒരു ഇത്....
എന്ത്......
ഉവ്വ്... എനിക്ക് മനസ്സിലാകുന്നുണ്ട്...
അനന്താ..... ആവശ്യം ഇല്ലാത്തതൊന്നും മനസ്സിൽ വെക്കേണ്ടടാ..... ഒടുവിൽ നീ സങ്കടപ്പെടുന്നത് കാണാൻ വയ്യാത്തത് കൊണ്ട...
അനന്തന് ആ നിമിഷം ഹൃദയത്തിൽ എന്ത് കൊണ്ടോ ഒരു ചെറു നോവ് അനുഭവപ്പെട്ടു... പക്ഷെ എത്ര ആലോചിച്ചിട്ടും അതിന്റെ കാരണം മാത്രം വ്യക്തമായില്ല.....
അനന്താ...നിനക്ക് ഞാൻ പറഞ്ഞത് വിഷമമായോ.....
ഏയ്യ്... ഇല്ലടാ.... നീ പറഞ്ഞത് ശരിയല്ലേ... ഞാൻ അത്രയും കടന്ന് ചിന്തിച്ചിരുന്നില്ല...
എടാ.... നമുക്ക് ഒന്ന് കൂടണ്ടേ....
കൂടാലോ... അതിന് മുൻപ്,അതിന് ഭക്ഷണം കൊടുത്ത് കിടത്തി ഉറക്കട്ടെ ഇല്ലെങ്കിൽ ആകെ ചളമാക്കും.....
അപ്പോഴേക്കും നീ ഒന്ന് ഫ്രഷ് ആയി വാ....
ഞാൻ ഇപ്പോ വരാടാ....
സൂര്യ...... നീ ഓഫ് ആയോ....
പോടാ..... അങ്ങനൊന്നും ഓഫ് ആകുന്ന ആളല്ല സൂര്യനാരായണൻ.....
പിന്നെ എന്താണ് കാര്യമായ ഒരു ആലോചന....
ഓഹ്... നിന്റെ ഡോക്ടറെ പറ്റി ആയിരിക്കും.....
അതേടാ...... ഒരു പാവമാ അവള്...... ആദ്യമായി കണ്ട അന്ന് കാണിച്ച ശൂരത്തം ഒക്കെ വെറും അഭ്യാസമായിരുന്നു.... ശരിക്കും ഒരു പാവമാ.... പിന്നെ ആകെ ഉള്ള ഒരു കുറവ് ആ ഇന്ദ്രന്റെ കുടുംബത്തിൽ ജനിച്ചു എന്നുള്ളതാ....
സൂര്യ.....
എന്താടാ.....
ഈ പ്രണയം എങ്ങനെയാട....
എന്തോന്ന്.....
ഈ പ്രണയം എങ്ങനെയാണെന്ന്....
അത് പറഞ്ഞ് മനസിലാക്കി തരാൻ പറ്റില്ല അനന്താ....അത് ഫീൽ ചെയ്യണം......
പ്രണയം സുഖമുള്ള അനുഭവമാണ് എന്ന് ഒക്കെ പറയാറുണ്ട്... പക്ഷെ ചിലസമയങ്ങളിൽ പ്രണയത്തിനോളം നൊമ്പരമുള്ള മറ്റൊന്ന് ഉണ്ടാകില്ല ❤️
നമ്മളുടെ ലോകം ചില സമയങ്ങളിലെങ്കിലും ആ വ്യക്തിലയിലേക്ക് മാത്രമായി ചുരുങ്ങും.....
സൂര്യ.......
നീ നിന്റെ പ്രണയത്തിലേയ്ക്ക് പോയോ...
പോടാ.....
സൂര്യന്റെ മനസ്സിൽ ആ സമയം അവളായിരുന്നു ഗൗരി..... സൂര്യന്റെ പ്രണയമായ ഗൗരി ❤️........
സൂര്യന്റെ ഓർമ്മകൾ കുറച്ച് കാലം പിന്നിലേയ്ക്ക് പോയി..... ഗൗരി സൂര്യന്റെ പ്രണയമായ നിമിഷങ്ങളിലേയ്ക്ക്....
🍂🍂🍂🍂
സൂര്യ നീ എവിടെയാ.....
ആ അനന്താ.... ഞാൻ ഒരു മീറ്റിംഗിന് പോകുവാ.... ഹോട്ടൽ ഗ്രീൻ പാലസിൽ.....
ശരിടാ... എങ്കിൽ വന്നിട്ട് വിളിക്ക്.....
ആം..... വന്നിട്ട് വിളിക്കാം......
ആ.....
എടൊ തനിക്ക് കണ്ണ് കാണില്ലേ... എവിടെ നോക്കിയ നടക്കുന്നെ........
നിനക്കും ഉണ്ടല്ലോ മത്തങ്ങാ പോലെ രണ്ടെണ്ണം... നോക്കി നടന്നൂടെ.....
ടോ.....
മര്യാദയ്ക്ക് ഇരിക്ക് കൊച്ചേ..... നീ അല്ലെ ഫോണിൽ നോക്കി വന്ന്, എന്നെ തട്ടിയിട്ടത്..... എന്നിട്ട് എന്റെ മെക്കിട്ട് കേറുന്നോ.... നീ പോയെ നിന്നോട് സംസാരിക്കാൻ എനിക്ക് സമയമില്ല... എനിക്ക് വേറെ പണി ഉള്ളതാ....
ഹാ... അങ്ങനെയങ്ങു പോകാതെ മാഷേ....
പിന്നെ.....
ദേ.... എന്റെ പുതിയ ചുരിദാറ ജ്യൂസ് ഒഴിച്ച് മാഷ് ചീത്തയാക്കിയത്.....
അതിനിപ്പോ എന്ത് വേണം എന്ന താൻ പറയുന്നേ....
പുതിയ ഡ്രസ്സ് വാങ്ങി തരണം...
എന്തോന്ന്... എനിക്കെങ്ങും വയ്യ....
അങ്ങനെ പറഞ്ഞാൽ പറ്റത്തില്ലല്ലോ മാഷേ....
എന്താ... എന്താ മോളെ പ്രശ്നം....
ചേട്ടാ... ദാ ഇയാള് ഈ ജ്യൂസ് മുഴുവൻ തട്ടി എന്റെ ദേഹത്തൊഴിച്ചു.... എന്നിട്ട് പുതിയ ഡ്രസ്സ് വാങ്ങി തരാൻ പറഞ്ഞിട്ട് പറ്റില്ലായെന്ന്....
അതെന്ത് പണിയാ സാറേ... ഈ കൊച്ചിന്റെ ഡ്രസ്സ് ചീത്തയാക്കിയിട്ട് പുതിയത് വാങ്ങി കൊടുക്കാതെ പോകുന്നത് മോശമല്ലേ....
എന്റെ പൊന്ന് ചേട്ടാ... ഞാനല്ല ഇവളാ കണ്ണും മൂക്കും അടച്ച് എന്റെ ദേഹത്തു വന്നിടിച്ചത്....
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല സാറേ..... ചീത്തയായത് ഈ കൊച്ചിന്റെ ഡ്രസ്സ് അല്ലെ... അപ്പൊ സാറ് വേറെ വാങ്ങി കൊടുത്തേ പറ്റു....
ഓ.... ശരി... ഇനി അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട....ഞാൻ വേറെ വാങി കൊടുത്തോളം.....
അപ്പൊ താങ്ക്സ് ചേട്ടാ.....
എടി.... നിനക്ക് എന്താ വേണ്ടതെന്നു വച്ചാൽ വേഗം എടുക്ക്.... എനിക്ക് പോയിട്ട് തിരക്കുണ്ട്.....
എടൊ... തനിക്ക് തോന്നുന്ന പോലെ എടി പൊടി എന്ന് ഒന്നും വിളിക്കാൻ പറ്റില്ല..... എനിക്കൊരു പേരുണ്ട് ഗൗരിമ അങ്ങനെ വിളിച്ചാൽ മതി....
എന്തോന്ന് ആമയോ..
എടൊ... ഗൗരിമ, ഗൗരിമ പ്രതാപ്....
ഓ... ആയിക്കോട്ടെ.. നീ... അല്ല ഗൗരിമ പോയി എന്താന്ന് വച്ചാൽ ഒന്ന് വാങ്ങിയ്ക്ക്...
ശരി....
ഗൗരി ഡ്രസ്സ് ചേഞ്ച് ചെയ്ത് വന്നപ്പോഴേക്കും സൂര്യൻ ബില്ല് പേ ചെയ്ത് പോയിരുന്നു........
അയാള് പറയാതെ പോയോ... ആ പോട്ടെ... ബില്ല് പേ ചെയ്തല്ലോ... പിന്നെന്താ......
സൂര്യ.... പോയ കാര്യം എന്തായി.......
അതൊക്കെ നടന്നു... പക്ഷെ വേറെ ഒരു കാര്യം ഉണ്ടായി.....
എന്താടാ....
..........
ഓ... അതാണോ സൂര്യനാരായണന്റെ മുഖത്തൊരു ചമ്മല്....
ദേ.... അനന്താ വേണ്ടാട്ടോ.....
എന്നാലും അതേതാടാ നിന്നെ പറ്റിച്ച ആ പെണ്ണ്.....
ആ..
അനന്താ ദേ ആ പെണ്ണാ........
തുടരും......
അഭിപ്രായം പ്രതീക്ഷിക്കുന്നു....