Aksharathalukal

കാശിനന്ദ🥀

                   
"" നന്ദു, നമ്മൾക്ക് ഈ കുഞ്ഞ് വേണ്ടടാ ..... ""

"" ഇത്രേ നാൾ എപ്പോൾ നമ്മുടെ കുഞ്ഞാവ  വരുമെന്ന് ആയിരുന്നാല്ലോ ചോദ്യം ??? ഇപ്പോൾ എന്താ  വേണ്ടാന്ന്  പറയാൻ കാരണം.....""  ഉള്ളിലെ അമർഷം പല്ലിൽ കടിച്ചു അമർത്തി അവൾ അവനോട് ചോദിച്ചു........

"" എന്റെ നന്ദു ഇപ്പോൾ കോളേജിൽ പഠിക്കുന്ന കുഞ്ഞ് കുട്ടിയല്ലേ....... ഒരു കുഞ്ഞിന്റെ അമ്മ ആകാൻ ഉള്ള പ്രായമൊന്നും എന്റെ നന്ദുവിനായിട്ടില്ല..... കുറച്ച് നാൾ കൂടി കഴിയട്ടെ..... പിന്നെ എന്റെ ജോലി സ്ഥിരമാണോ എന്ന് പോലും ഉറപ്പില്ല....... നിനക്ക് അറിയാലോ രണ്ട് വീട്ടുകാരെ വെറുപ്പിച്ചാ നമ്മൾ ജീവിക്കുന്നത്,  ഒന്ന്  തളർന്ന് വീണാൽ താങ്ങാകാൻ നമ്മൾക്ക് നമ്മൾ അല്ലാതെ ആരുമില്ല..... ""

"" ഓഹോ, അല്ലാതെ എന്നെ ഒഴുവാക്കുമ്പോൾ നിങ്ങളുടെ രക്തത്തിന്റെ  അവകാശം പറഞ്ഞു എന്റെ മകനോ മകളോ തന്റെ അടുത്ത   സമീപിക്കുമെന്ന് ഒള്ള  ഭയം മൂലമല്ല അല്ലെ..... ""

"" നന്ദു...... നീ എന്തൊക്കെയോ വിളിച്ചേ പറയുന്നേ...... ""

"" മതി....  ഇനി അർജുനെട്ടന്റെ വായിൽ നിന്ന് എന്തെങ്കിലും വന്നാൽ ക്ഷമിക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല..... ""

"" നന്ദു, നിനക്ക് എന്താ പറ്റിയത്..... എന്തൊക്കെയാ നീ വിളിച്ചു പറയുന്നേ എന്ന് വല്ല ബോധമുണ്ടോ നിനക്ക്???? ""

"" നല്ല സ്വബോധത്തിൽ തന്നെയാ ഞാൻ സംസാരിക്കുന്നെ.....  പച്ച പരമാർത്ഥ സത്യങ്ങൾ.....""

"" നിനക്ക് ഇങ്ങനെ തോന്നാൻ കാര്യമെന്താ???? ആരെങ്കിലും എന്തെങ്കിലും വന്നു പറഞ്ഞോ???""  അവന്റെ മുഖത്ത്  എന്തൊക്കെയോ ഭയം നിഴലിച്ചിരുന്നു.....

"" ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കുന്നു  ഒരു പൊട്ടിപെണ്ണാണ്, ഞാനെന്ന്  ഏട്ടൻ ചിന്തിച്ചിക്കുന്നുണ്ടോ????  ഏട്ടാ കണ്ണിലൂടെ കാണുന്നത് എല്ലാം സത്യമാണ് എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല, ഞാൻ കാണുന്നെ പോയിന്റ് ഓഫ് വ്യൂവിൽ അല്ല ഏട്ടൻ കാണുന്നത്  പക്ഷേ അതിനോടൊപ്പം ചെവിയിലൂടെ ശ്രവിക്കുന്നത്  തെറ്റാണ് എന്ന് പറയാൻ സാധിക്കുമോ???? പറ ഏട്ടാ.... പറയാൻ.....""  അവൾ ദേഷ്യത്താൽ അലറി......

""നീ എന്ത്‌, കണ്ട് എന്ത്‌ കേട്ടയെന്നാ നന്ദു ഈ പറയുന്നേ??? ""

""ഓഫീസ് റൂമിലെ  സഹപ്രവർത്തകരുടെ ലീല വിലാസങ്ങൾ...... ""

""നിന്നോട് ഞാൻ പറഞ്ഞെ അല്ലെ ദിവ്യക്ക് പ്രൊമോഷൻ കിട്ടുമെന്ന് അതിന്റെ സന്തോഷത്തിൽ ഒന്ന് കെട്ടിപിടിച്ചയാ... അല്ലാതെ.....  നീ വിചാരിക്കുന്നെ പോലെ ഒന്നുമില്ല..... ""

""ഞാൻ പറഞ്ഞോ നിങ്ങളും ദിവ്യയും കെട്ടിപിടിച്ചു നിൽകുന്നത് ഞാൻ കണ്ടുവെന്ന്...... ""

""ഇ...ല്ല.... "" ( അയാളുടെ സ്വരം ഇടറിയിരുന്നു.....)

""പിന്നെ???  സ്വന്തം ചോരയെ നശിപ്പിക്കാൻ കണ്ടത്തിയ കള്ളം കൊള്ളാം..... ജോലി സ്ഥിരമല്ല,  അല്ലെ.... നിങ്ങൾക്ക് അറിയാമോ??? നിങ്ങൾക്ക് പ്രൊമോഷൻ കിട്ടുന്നെ കാര്യം ആദ്യം അറിഞ്ഞത് ഞാനാ...   നിങ്ങളുടെ മാനേജർ  നിങ്ങളുടെ ഫോണിൽ വിളിച്ചപ്പോൾ ഞാനാണ് കാൾ അറ്റൻഡ് ചെയിതത്.... എന്നോട് ഈ വിവരം അറിയിച്ചപ്പോൾ ഞാൻ ആ പറഞ്ഞെ....  ഏട്ടനോട് ഇപ്പോൾ പറയണ്ട.... സർപ്രൈസായി ഓഫീസിലെ എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞാൽ മതിയെന്ന്...... ആ എന്നോട് തന്നെ ഈ കള്ളം പറഞ്ഞല്ലോ അതും ഒരു പതർച്ച പോലുമില്ലാതെ,  പിന്നെ ഞാൻ നിങ്ങളുടെ ഭാര്യയാ എനിക്ക് ഇപ്പോൾ 21 വയസ്സ് കഴിയാറായി..... PG എക്സാം ഈ മാസത്തോടെ അവസാനിക്കും..... ഇതൊക്കെ ഞാൻ പറഞ്ഞെ അല്ലാതെ തനിക്ക് അറിയുമോ???  ഇവിടെ നടക്കുന്നെ എന്തെങ്കിലും കാര്യം താൻ തിരക്കുന്നുണ്ടോ??? ഞാൻ എന്ത്‌ പറയാൻ വന്നാലും തനിക്ക് സംസാരിക്കാൻ താല്പര്യമില്ല.... ഓഫീസ് മീറ്റിംഗ് എന്നൊക്കെ പറഞ്ഞു എത്ര ദിവസം ഈ വലിയ വീട്ടിൽ നിങ്ങൾ എന്നെ  ഒറ്റയ്ക്ക് ആക്കിയിട്ടുണ്ട്..... വീട്ടിൽ വരുന്നത് തന്നെ 8 മണി കഴിയും അത് കഴിഞ്ഞാല്ലോ??? ഫോണിൽ കുത്തി ഇരിക്കും....... ഞാൻ ഹാപ്പിയാണോ എന്ന് നിങ്ങൾ ഇതുവരെ എന്നോട് ചോദിച്ചിട്ടുണ്ടോ??? അറ്റ്ലീസ്റ്റ് എനിക്ക് സുഖമാണോയെന്ന് പോലും എങ്കിലും??? എവിടെ സമയമില്ലേ........ എങ്കിൽ എന്റെ കുഞ്ഞിന്റെ മേൽ തനിക്ക് ഒരു അവകാശവുമില്ല..... എന്റെ കുഞ്ഞിന്റെ പേരിൽ താൻ ഒരു അവകാശവും പറയരുത്....... ""
 

അവളുടെ ചോദ്യത്തിന് ഒന്നും അയാൾക്ക്  മറുപടിയില്ലരുന്നു..... പെട്ടന്നാണ് തന്റെ ഫോണിലേക്ക് ഒരു കാൾ വന്നത് അവൻ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചതും "" മീറ്റിംഗ് ഉണ്ട് എത്രയും വേഗം വരുക...... "" അത്രയും പറഞ്ഞു ആ കാൾ കട്ടായി...... ആ ശബ്‌ദത്തിന്റെ ഉടമ ഒരു സ്ത്രീയാണയെന്ന് അറിഞ്ഞതും നന്ദു പറയാൻ തുടങ്ങി......

"" ഓ ദിവ്യയായിരിക്കും ചെല്ല് അവൾക്ക്  കാണാതെ ഇരിക്കാൻ പറ്റിയല്ലായിരിക്കും, മീറ്റിംഗ് എന്ന് പറഞ്ഞു ഇവിടെ നിന്ന് ഇറങ്ങുന്നുണ്ടല്ലോ  അവിടെ മീറ്റിങ്ങണോ അതോ വേറെ എന്തെങ്കിലുമാണോ നടക്കുന്നത് എന്ന് എനിക്ക് ഊഹിക്കാമല്ലോ..... ""

അത് കേട്ടതും ദേഷ്യത്തോടെ  അർജുൻ അവളെ അടിക്കാൻ കൈ ഓങ്ങിയതും......

"" തൊട്ടു പോകരുത് എന്നെ..... കാണുന്നെ പന്ന പെണുങ്ങളെ തൊട്ടിട്ടു എന്റെ ദേഹത്ത് കൈ വെച്ചാൽ..... ""  അത്രേയും അയാളുടെ നേരെ അവൾ വിരൽ ചുണ്ടി പറഞ്ഞതും ദേഷ്യത്താൽ അവിടെ ഇരുന്നേ ഫ്ലവർ വേയ്സ്  എടുത്ത് നിലത്തേക്ക് എറിഞ്ഞു..... പല കഷ്ണങ്ങലായി ആ ഫ്ലവർ  വേയ്സ് ചിന്നി ചിതറി വീണു...... അർജുൻ കാറിന്റെ കീ എടുത്ത് കൊണ്ട് അവളെ തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്ന് പോയി.....

തറയിലേക്ക് എറിഞ്ഞേ ഫ്ലവർ വെയ്സിന്റെ  കുപ്പിചില്ല്  തെറിച്ചു നന്ദുവിന്റെ കാലിൽ പതിഞ്ഞിരുന്നു..... പതിയെ തറയിലേക്ക് ഇരുന്ന ആ കാലിൽ തറഞ്ഞ ഇരുന്ന കുപ്പിച്ചില്ല് പുറത്തേക്ക് അവൾ വലിച്ച്‌ ഊരി.... ഊരിയതും ചോര ഒഴുകാൻ തുടങ്ങി..... മനസ്സിന് ഏറ്റ മുറിവിനേക്കാൾ വലുത് അല്ല ശരീരത്തിന് ഏറ്റ മുറിവ് എന്നവൾ ചിന്തിച്ചു...... അതിനാൽ അവൾക്ക് വേദന അനുഭവപെട്ടില്ല.....

******

കുറെ ഏറെ നേരത്തിന് ശേഷം  മീറ്റിംഗ്  അവസാനിച്ചു...... ഇന്ന് നടന്ന കാര്യങ്ങൾ എല്ലാ കണ്ണ് അടച്ചു ചെയറിൽ ഇരുന്ന ചിന്തിക്കുമ്പോഴാണ്  ആരോ ഡോർ തുറന്ന് ക്യാബിനിലേക്ക് കേറി വന്നത്...... ഇങ്ങനെ പെർമിഷൻ ഇല്ലാതെ എന്റെ ക്യാബിനിൽ കേറി വരാൻ ഒരാൾക്കെ ഞാൻ അവകാശം കൊടുത്തിട്ടുള്ളൂ  അത്  എന്റെ സ്വന്തം    ദിവ്യക്കാണ്...... അവൾ വന്നു  ഉടനേ എന്റെ മടിയിലേക്ക്  കേറി ഇരുന്നു.... പതിയെ മുഖത്തൂടെ വിരൽ ഓടിക്കാൻ തുടങ്ങി, കണ്ണ് അടച്ചു അവളുടെ പ്രവർത്തികൾ ഞാൻ  ആസ്വദിച്ച്  കിടന്നു ..... പതിയെ അവളുടെ അധരം എന്റെ നെറ്റിയിൽ പതിഞ്ഞു.....  അത് മാത്രം മതിയായിരുന്നു എന്റെ എല്ലാ വിഷമവും ടെൻഷനും വിട്ടുമാറാൻ...... ഞാൻ ചിരിച്ചു കൊണ്ട് കണ്ണ് തുറന്നു,  അവളെ എന്റെ ശരീരത്തോട്ടു വലിച്ചു ഇട്ട് ശേഷം അവളുടെ മാറിലേക്ക് തല ചായിച്ചു കിടന്നു..... അവൾ പതിയെ എന്റെ മുടിയിഴകളിൽ തലോടി കൊണ്ട് ഇരുന്നു......

"" എന്താ പറ്റിയെ എന്റെ  അർജു....... ""

"" നന്ദു നമ്മുടെ ബന്ധം എല്ലാം അറിഞ്ഞു..... അവൾ ഇവിടെ വന്നിരുന്നു....  "" നന്ദുവിന്റെ കാര്യം പറഞ്ഞിട്ടും അവളിൽ ഒരു അനക്കവുമില്ലയെന്ന് അർജുന് തോന്നിയതും അവൻ മുഖമുയർത്തി അവളെ നോക്കി.... പ്രത്യേകിച്ച്  ഒരു ഭാവമാറ്റവും അവളുടെ മുഖത്തില്ലായിരുന്നു..... 

"" എന്താ ദിവ്യ  ഇത് കേട്ടിട്ടും നിന്റെ മുഖത്ത്  ഒരു ഞെട്ടലും ഇല്ലാത്തത്....""

"" അന്ന് നന്ദു  ഇവിടെ വന്നപ്പോൾ ഞാൻ കണ്ടിരുന്നു.... അത് കൊണ്ട് എനിക്ക് അറിയാമായിരുന്ന അവൾ അറിഞ്ഞു കാര്യം നിന്നിൽ ഉടനേ അറിയിക്കുമെന്ന്.....""

"" ഹ്മ്മ്.... ഒരു പ്രശ്നമുണ്ട്.... ""

"" എന്താ??? ""  ദിവ്യ നെറ്റി ചുളിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.....

"" അവൾ പ്രെഗ്നന്റാണ്.... ""

"" ഓ ചോരയോട് ഒള്ള ഇമോഷണൽ അറ്റാച്ച്മെന്റ്റ് കാരണം എന്നെ ഉപേക്ഷിക്കാൻ പോകുവാ എന്ന് പറയാൻ വന്നേയണോ????""

"" ഒരുക്കിലുമില്ല എനിക്ക് നീ കഴിഞ്ഞേ ഒള്ളു ആരും.... അതിനെ നശിപിക്കുന്ന കാര്യം പറഞ്ഞപ്പോളാ അവൾ നമ്മുടെ റിലേഷൻഷിപ്പിന്റെ കാര്യം പറഞ്ഞത്....  ഒരു അടി കഴിഞ്ഞിട്ടാ ഇങ്ങോട്ടേക്ക് ഞാൻ വന്നത്.......""

"" എന്തയാലും അവൾ നമ്മുടെ ബന്ധത്തെ പറ്റി അറിഞ്ഞില്ലേ...... ഇനി  ഡിവോഴ്സിലേക്ക് മൂവ് ചെയ്തുടെ??? ""

"" അതിനെ കുറിച്ച് തന്നെയാ ഞാനും ചിന്തിക്കുന്നെ...... എത്രയും വേഗം അവളെ ഉപേക്ഷിച്ചു എന്റെ ചുന്ദരികുട്ടിയെ എനിക്ക് സ്വന്തമാകണം....""  അത്രേയും പറഞ്ഞു അവൻ അവളുടെ അധരം കവർന്ന എടുത്തു.....
 

*********

എത്ര നേരം അങ്ങനെ ഇരുന്നവെന്ന് എനിക്ക് പോലും അറിയില്ല..... അവിടെ നിന്ന് പതിയെ ഞൊണ്ടി ഞൊണ്ടി മുറിയിലേക്ക് നടന്നു, അവിടെ നിന്ന് മുറി വരെ ചോര ഇറ്റു ഇറ്റ് വീഴുന്നുണ്ടായിരുന്നു..... ഒരു തുണി കഷ്ണം കൊണ്ട് നന്ദു അവളുടെ കാൽ കെട്ടി വെച്ചു...... ഒരു ഇളം തെന്നൽ അവളെ തഴുകി കടന്ന് പോയതും അവൾ പഴയ ഓർമക്കളിലേക്ക് ചേക്കേറി......

"" അർജുനെട്ടാ , എന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ കിട്ടിയാൽ എന്നെ വേണ്ടയെന്ന് വെക്കുമോ???? ""

"" എന്റെ നന്ദുവിനെ കാൾ നല്ല ഒരുപെൺകുട്ടി ഈ ഭൂമിയിൽ പോലുമില്ല..... ""

"" ചുമ്മാ കളിയാക്കാതെ പോ ഏട്ടാ....""

"" അയ്യടാ, എന്റെ കാന്താരി പെണ്ണിന് അത് കേട്ട് സുഖിച്ച.... ""

അർജുനിൽ നിന്നും അങ്ങനെ ഒരു മറുപടി നന്ദുവിന് ലഭിച്ചതും ദേഷ്യത്താൽ അവൾ  അവന്റെ കവിളിൽ  പല്ലുകൾ ആഴ്ത്തി..... മുല്ലമൊട്ട് പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് അവൾ അവിടെ നിന്ന് ഓടി..... നന്ദു പല്ലുകൾ ആഴ്ത്തിയതും   വേദന മൂലം അവൻ അവളുടെ പുറകെ ഓടി...... നന്ദു പാവാട പൊക്കി അവിടെ ഒക്കെ ഓടി..... കൊറേ ഓടിയെ ശേഷം  നന്ദു പാവാട തട്ടി വീഴാൻ പോയതും പെട്ടെന്നാണ് അർജുൻ അവളെ താങ്ങി പിടിച്ചത്,   അർജുൻ കൈയിൽ അവൾ സുരക്ഷിതയായിരുന്നു.....  ആർക്കും അവളെ വിട്ടുകൊടുക്കില്ല എന്ന രീതിയിൽ അവൻ അവളെ ചേർത്തു പിടിച്ചു......

പഴയ കാര്യങ്ങൾ ഓർത്തതും അവളുടെ മിഴികൾ  ഈറൻ അണിഞ്ഞിരുന്നു...... ഇല്ല താൻ ഇനി ആ വഞ്ചകന്  വേണ്ടി ഒരിക്കിലും കണ്ണീർ പൊഴിക്കില്ലയെന്ന് അവൾ ഉറച്ചു  തീരുമാനമെടുത്തു.......

"" നേടിയെടുക്കാൻ കാണിക്കുന്ന കൗതുകവും ആവേശവും നേടി എടുത്ത് ശേഷം പൂർണമായി നഷ്ടപെടുമെന്ന്  നീ തെളിയിച്ചു അർജുൻ...... "" ഒരു പുച്ഛത്തോടെ അവൾ മൊഴിഞ്ഞു......

തുടരും.....
𝕵𝖔 𝕬𝖓𝖚
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.

അഭിപ്രായങ്ങൾ അറിയിക്കണേ 💜


കാശിനന്ദ 🥀 2

കാശിനന്ദ 🥀 2

4.8
3156

                                       നന്ദു പണ്ടത്തെ പല കാര്യങ്ങളും ആലോജിച്ച്  എപ്പോളോ മയക്കത്തിലേക്ക് വഴുതി വീണു......   *****🥀     ദിവ്യ  പല കുതന്ത്രങ്ങളും അവളുടെ മനസ്സിൽ മെനഞ്ഞു..... നന്ദുവിന്റെ ഇപ്പോളത്തെ അവസ്ഥ മനസ്സിൽ ആലോചിക്കുന്തോറും  അവളുടെ ഉള്ളിൽ സന്തോഷം വർദ്ധിക്കുകയാണ്.....  പഴയ ഒരു ഓർമ്മയിലേക്ക്  അവൾ ചെന്ന് എത്തി......   താൻ എന്നാണോ ഈ ഓഫീസിൽ ജോയിൻ ചെയ്തത്..... അന്ന് മുതൽ എല്ലാവർക്കും അർജുനെ പറ്റി പുകഴ്‌ത്തി പറയാനെ നേരമുള്ളയായിരിന്നു, കമ്പനിയിലെ മിസ്റ്റർ പെർഫെക്റ്റ് എന്ന പട്ടം വരെ അർജുൻ ഓഫീസിലുണ്ടാരുന്നു, അവനെ പറ്റി കേൾ