നന്ദു പണ്ടത്തെ പല കാര്യങ്ങളും ആലോജിച്ച് എപ്പോളോ മയക്കത്തിലേക്ക് വഴുതി വീണു......
*****🥀
ദിവ്യ പല കുതന്ത്രങ്ങളും അവളുടെ മനസ്സിൽ മെനഞ്ഞു..... നന്ദുവിന്റെ ഇപ്പോളത്തെ അവസ്ഥ മനസ്സിൽ ആലോചിക്കുന്തോറും അവളുടെ ഉള്ളിൽ സന്തോഷം വർദ്ധിക്കുകയാണ്..... പഴയ ഒരു ഓർമ്മയിലേക്ക് അവൾ ചെന്ന് എത്തി......
താൻ എന്നാണോ ഈ ഓഫീസിൽ ജോയിൻ ചെയ്തത്..... അന്ന് മുതൽ എല്ലാവർക്കും അർജുനെ പറ്റി പുകഴ്‌ത്തി പറയാനെ നേരമുള്ളയായിരിന്നു, കമ്പനിയിലെ മിസ്റ്റർ പെർഫെക്റ്റ് എന്ന പട്ടം വരെ അർജുൻ ഓഫീസിലുണ്ടാരുന്നു, അവനെ പറ്റി കേൾക്കും തോറും ഉള്ളിൽ ആരാധന വർധിച്ചു കൊണ്ടേരുന്നു , അങ്ങനെ അർജുനെ കണ്ടതും ആദ്യകാഴ്ചയിൽ തന്നെ എനിക്ക് അവനെ ഇഷ്ടപ്പെട്ടു..... എങ്ങനെ എങ്കിലും അർജുനുമായി ഒരു സൗഹൃദം സ്ഥാപിക്കണമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു...... അങ്ങനെ നിമിഷം നേരം കൊണ്ട് ഞങ്ങൾ സുഹൃത്തുക്കളായി, എല്ലാ കാര്യം അർജുൻ എന്നോട് പങ്കെവെക്കുമായിരുന്നു പക്ഷേ അർജുന്റെ വിവാഹം കഴിഞ്ഞു വിവരം എന്നിൽ നിന്ന് അവൻ മറച്ചു വെച്ച്..... ഈ വിവരം അവൻ നേരത്തെ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ അർജുനെ മോഹിക്കില്ലായിരുന്നു..... പക്ഷേ പെട്ടന്ന് ഒരു നാൾ അർജുൻ വിവാഹിതനാണയെന്ന് അറിഞ്ഞതും എന്റെ എല്ലാ സമനിലയും തെറ്റി...... എന്റെ ഉള്ളിൽ അർജുൻ അത്രയ്ക്കും ആഴ്ന്നു ഇറങ്ങിയിരുന്നു, എന്ത് ചെയ്തിട്ടാണെങ്കിലും അർജുനെ സ്വന്തമാക്കണമെന്ന് മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു..... പക്ഷേ അർജുന് നന്ദുവിനെ എത്രത്തോളം ഇഷ്ടമാണ് എന്ന് എനിക്ക് ഈ ചുരുങ്ങിയേ നാളുകൾ കൊണ്ട് തന്നെ മനസ്സിലായി..... അവന്റെ മനസ്സിൽ നിന്ന് അവളെ പടിയിറക്കാൻ വളരെ പ്രയാസമാണ്, എങ്ങനെ എങ്കിലും അർജുന്റെ മനസ്സിൽ നിന്ന് നന്ദുവിനെ ചവിട്ടി പുറത്താക്കി, നന്ദുവിന് പകരം എനിക്ക് മാത്രമായിരിക്കണം അവന്റെ മനസ്സിൽ സ്ഥാനം, അതാണ് എന്റെ ഇപ്പോളത്തെ ഒരേയൊരു ലക്ഷ്യം..... അങ്ങനെ ഇരിക്കെ എല്ലാവർഷവും നടത്തിവരുന്നേ കമ്പനി വാർഷികം വന്ന് എത്തി..... അന്ന് എല്ലാ ഫാമിലിസും പങ്കെടുക്കാറുണ്ട്.... ഫങ്ക്ഷന് ധരിക്കാൻ ഒള്ള ഡ്രസ്സ് ഞാനും അർജുനും കൂടിയായിരുന്നു വാങ്ങാൻ പോയത്.... നന്ദുവിന് എടുത്ത് സാരിയുടെ ബ്ലൗസ് അവൻ കാണാതെ ഞാൻ വലിച്ചു കീറി, എന്നിട്ട് അതുമായി ഞാൻ നന്ദുവിന്റെ അടുത്തേക്ക് പോയി അവിടെ ചെന്ന് റെഡിയായി ഫങ്ക്ഷന് വന്നാൽ മതിയെന്നും, അർജുവിന് ഓഫീസിൽ കുറച്ചു തിരുക്കുണ്ടയെന്ന് പറഞ്ഞു എന്നെ അവരുടെ വീട്ടിലേക്ക് ആക്കി അർജുൻ പോയി.... നന്ദു വന്ന് എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..... അതിന് ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞുയെന്ന് വരുത്തി..... അങ്ങനെ സമയം കടന്ന് പോയി, ഫങ്ക്ഷന് പോകുന്നതിന് അര മണിക്കൂർ മുമ്പാണ് അവൾക്ക് ഞാൻ സാരീ കൊടുത്തത്.... സാരീ എടുത്ത് നോക്കിയ നന്ദുവൊന്ന് ഞെട്ടി.....
"" ദിവ്യ ചേച്ചി ഇത് നോക്കെ...... ബ്ലൗസ് കീറിയിരിക്കുന്നു...... ഇത് എങ്ങനെയാണ് ഞാൻ ധരിക്കുന്നത്??? ""
"" ശോ, ഇനി ഇപ്പോൾ മാറ്റി വാങ്ങാനും സമയമില്ലല്ലോ.... നല്ല ഡ്രസ്സ് വേറെയുണ്ടോ നന്ദു?? ""
നന്ദു അവളുടെ എല്ലാ സാരീകളും ദിവ്യക്ക് കാണിച്ചു കൊടുത്തു..... ദിവ്യ അതിൽ നിന്ന് ഏറ്റവും പഴകിയ ഒരു സാരീ എടുത്ത് നന്ദുവിന് കൊടുത്ത് അവളോട് പറഞ്ഞു ""ഇത് മതി.... നല്ല ഭംഗിയുണ്ട് ഈ സാരീക്കയെന്ന്....""
""ചേച്ചി ഈ സാരീ പഴയതാണ് കുഴപ്പമില്ലല്ലോ അല്ലേ???""
""ഇല്ല മോളെ, ഇത് മതി.....""
പാവം നന്ദു അത് വിശ്വസിച്ചു, ആ പഴയ സാരീ ഉടുത്ത് തയാറായി വന്നു.... ഒരു ടാക്സിയിൽ കേറി നേരെ ഞങ്ങൾ ഓഫീസിൽ എത്തി..... അവളെ അവിടെ ചെയറിൽ ഇരുത്തിയ ശേഷം ഞാൻ നേരെ അർജുവിന്റെ അടുത്തേക്ക് പോയി.....
"" എന്താ ദിവ്യ??? ""
"" അത് അർജു.... ഞാൻ ഒരു കാര്യം പറഞ്ഞാൽ താൻ അത് വിശ്വസിക്കുമോന്ന് എനിക്ക് അറിയില്ല???""
"" ഡോ, താൻ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ??? തന്നെ ഞാൻ വിശ്വസിക്കാതിരിക്കുകയോന്നുമില്ല താൻ കാര്യം പറയടോ..... ""
"" നന്ദുവിന് എന്നെ ഇഷ്ടായില്ലയെന്ന് തോന്നുന്നു ഞാൻ കൊണ്ട് വന്ന് സാരീ വലിച്ചു കീറി എന്നിട്ട് ഒരു പഴയ സാരീ ധരിച്ചു കൊണ്ടാണ് അവൾ വന്നത്..... എന്നെ ഇഷ്ടമല്ലയെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സാരിയുമായി ഞാൻ ഒരിക്കലും അങ്ങോട്ടേക്ക് വരില്ലായിരുന്നു......""
"" ഡോ, പോട്ടെ അവൾക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു.... തനിക്ക് സങ്കടമായിയെന്ന് എനിക്ക് മനസ്സിലായി..... വീട്ടിൽ ചെന്നിട്ട് ഞാൻ അവൾക്ക് ഇതിനുള്ള ശിക്ഷ കൊടുത്തോളം.... ""
"" അത് ഒന്നും വേണ്ട ഞാൻ കാരണം നിങ്ങളുടെ ഇടയിൽ ഈ ഒരു വിഷയത്തെ പറ്റി കലഹം വേണ്ട..... ""
അർജുൻ മറുപടിയായി ഒന്ന് മൂളിയതെ ഒള്ളു......
കുറച്ചു കഴിഞ്ഞതും പാർട്ടി തുടങ്ങി മാനേജറുടെ വൈഫ് കുറച്ച് പരിഷ്കാരിയായ സ്ത്രീയായിരുന്നു...... മദ്യം ഒക്കെ ആവശ്യത്തിൽ അധികം അവർ ഉപയോഗിക്കുമായിരുന്നു.... ഒറ്റക്ക് ഇരിക്കുന്നു നന്ദുവിനെ കണ്ടതും അവർ ഒരു ഗ്ലാസ് കോളയും കൊണ്ട് അവളുടെ അടുത്തേക്ക് എത്തി, തന്റെ അടുത്തേക്ക് നടന്നു വരുന്നേ സ്ത്രീയെ നന്ദു വീക്ഷിച്ചു, പെട്ടന്നാണ് നന്ദു അർജുൻ പറഞ്ഞു കാര്യം ഓർത്തത്, ""നിനക്ക് അറിയോ?? ഇങ്ങനെയുള്ള പാർട്ടികളിൽ മദ്യമൊക്കെ കാണും അത് കൊണ്ട് അത് എടുത്ത് കുടിച്ച് കളയരുത്.....
"" അയ്യോ എനിക്ക് വേണ്ട മാഡം.... ഞാൻ കുടിക്കാറില്ല.....""
"" ഒരു സിപ് കുടിച്ചു നോക്ക് ഇഷ്ടപെടും..... ""
"" വേണ്ട മാഡം.... ""
അവർ നന്ദുവിന് നിർബന്ധിച്ചു കൊണ്ടിരുന്നു.... അവളുടെ ചുണ്ടിലേക്ക് ഗ്ലാസ് മുട്ടിച്ചതും അവൾ അത് തട്ടി മാറ്റി..... ആ ഗ്ലാസ്സിലെ മദ്യം മുഴുവനും അവരുടെ ദേഹത്തേക്ക് വീണു..... ആ സ്ത്രീ ദേഷ്യത്തോടെ നന്ദുവിന്റെ നേരെ കൈയുയർത്തി കരണം നോക്കി തല്ലി.... നന്ദുവിന്റെ രണ്ട് മിഴികളും ഈറൻ അണിഞ്ഞു..... അവളുടെ മിഴികൾ നിറഞ്ഞത് കണ്ട് ആ സ്ത്രീയുടെ ഉള്ളിൽ ചെറിയ കുറ്റബോധം തോന്നി, അവളെ അടിക്കേണ്ടത് ഇല്ലായിരുന്നുവെന്ന്..... ഇത് കണ്ടുകൊണ്ട് വന്നു അർജുന്റെ ഉൾ ഒന്ന് നൊന്തു......
""ഏട്ടാ ഇവർ എന്നെ തല്ലി"" നന്ദു ചുണ്ട് വിതുമ്പി മെല്ലെ പറഞ്ഞു.....
"" ഹു ഈസ് ദിസ് അർജുൻ???? ഇവൾ കാരണം എന്റെ ഇരുപതിനായിരം രൂപയുടെ സാരീയാണ് നശിച്ചത്...""
"" സോറി മാഡം, സുഖമില്ലാത്ത കുട്ടിയാണ്, എന്റെ ഒരു അകന്ന് ബന്ധുവായിവരും ഇവൾ...... മാഡം ക്ഷമിക്കണം.....""അത്രേയും പറഞ്ഞു അർജുൻ അവളെ വലിച്ചു കൊണ്ട് പോയി.....
അപ്പോളും അവളുടെ മനസ്സിൽ അവൻ പറഞ്ഞ വാക്കുകളായിരുന്നു.....
"" സുഖമില്ലാത്ത കുട്ടിയാണ്, എന്റെ ഒരു അകന്ന് ബന്ധുവായിവരും ഇവൾ.......""
ആരുമില്ലാത്ത ഇടത്ത് വെച്ച് അവൾ അവന്റെ കൈ പിടിച്ചു മാറ്റി....
"" ഞാൻ ആരാ അർജുനെട്ടന്റെ??? അകന്ന് ഒരു ബന്ധുവോ??? എന്റെ സ്വന്തം ഭാര്യയാണയെന്ന് പറയാൻ പോലും അറപ്പ് തോന്നുന്നുണ്ടോ??? പിന്നെ എനിക്ക് എന്താ അസുഖമെന്ന് കൂടി പറയാമോ??? അല്ല രോഗി അറിഞ്ഞിട്ടില്ല തനിക്ക് അസുഖമുള്ള കാര്യം.... ""
"" വെറും ഒരു കോള കുടിക്കാൻ നിനക്ക് എന്തിനാ ഇത്ര ജാഡ...... പിന്നെ നിനക്ക് വേറെ ഒന്നും കിട്ടിയില്ലേ ധരിക്കാൻ..... ഈ പിഞ്ചി കീറാൻ പാകമായ സാരീയെ ഉള്ളാരുന്നോ??? ഞാൻ നിനക്ക് തന്ന് വിട്ടേ സാരീ എവിടെ?? ""
"" അത് കോളയാണയെന്ന് എനിക്ക് അറിയില്ലാരുന്നു ഏട്ടാ.... പിന്നെ ഈ സാരീ നല്ലതാണയെന്ന് ദിവ്യയേച്ചി പറഞ്ഞല്ലോ..... മറ്റേ സാരീയുടെ ബ്ലൗസ് കീറിരുന്നു.....""
"" ബ്ലോസും സാരീയും എല്ലാം നോക്കി തന്നെയാ ഞാൻ വാങ്ങിയത് എന്നിട്ട് അത് കീറിയെന്ന് കള്ളം പറഞ്ഞാൽ.... സ്വയം വലിച്ചു കീറിയിട്ട് കള്ളം പറയരുത് നന്ദു.....""
"" ഞാൻ എന്തിനാ കള്ളം പറയുന്നേ സത്യമായിട്ടും ഞാൻ കീറിയിട്ടില്ല.....""
"" നന്ദു വീണ്ടും വീണ്ടും കള്ളം പറഞ്ഞാൽ ഞാൻ ഒന്ന് അങ്ങ് തരും.... "" അതും പറഞ്ഞു അവളെ അടിക്കാൻ കൈ പൊക്കിയതും ദിവ്യ ഓടി വന്ന് അവനെ തടഞ്ഞു കൊണ്ട് അവിടെ നിന്ന് അവനെ വലിച്ച കൊണ്ട് പോയി..... നന്ദു കരഞ്ഞ കൊണ്ട് തറയിലേക്ക് ഉർന്ന് വീണു.....
ഇത് കണ്ട് ദിവ്യ ഒരു പുച്ഛത്തോടെ അവളെ നോക്കി അർജുനെ അവിടെ നിന്ന് കൊണ്ട് പോയി......
അന്നത്തെ സംഭവത്തിന് ശേഷം അവരുടെ ഇടയിൽ എപ്പോളും വഴ്ക്ക് തന്നെയായിരുന്നു..... മാനേജറിന്റെ കൈയിൽ നിന്നും ശെരിക്കും അർജുന് ചീത്ത കിട്ടി..... ഇങ്ങനെ ഉള്ളവരെയാണോ ഫങ്ക്ഷന് കൊണ്ട് വരുന്നേ എന്ന് കാരണത്തിന്.... അർജുൻ ഈ വിഷമങ്ങൾ ഒന്നും താങ്ങാൻ വയ്യാതെ മദ്യപാനവും ശീലിച്ചു..... പതിയെ മുഴുകുടിയനായി മാറി..... അതിൽ നിന്നും എല്ലാം മാറ്റി പുതിയ ഒരു അർജുനെ ഞാൻ മാറ്റി എടുത്തു..... എന്റെ മാത്രമായി....
അരയിലൂടെ എന്തോ ഇഴയുന്നെ പോലെ തോന്നിയപ്പോളാണ് ദിവ്യ സ്വബോധത്തിലേക്ക് വന്നത്..... തന്റെ പിന്നിൽ നിൽകുന്നെ അർജുനെ കണ്ടതും അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു..... അവൻ പതിയെ അവളുടെ പിൻ കഴുത്തിൽ ഒന്ന് ചുംബിച്ചു എന്നിട്ട് പതിയെ അവിടെ ഒന്ന് കടിച്ചു.....
"" മൂഡ് ഓഫ് എല്ലാം മാറിയോടാ.....""
"" നിന്റെ സാമിപ്യം ഉണ്ടെങ്കിൽ പിന്നെ എന്റെ മൂഡ് ഓഫ് എല്ലാം മാറില്ലേ എന്റെ പൊന്നെ..... നമ്മൾക്ക് ഒന്ന് പുറത്ത് പോയാലോ.... ""
"" പിന്നെ എന്താ പോയേക്കാം.... ""
അവർ പോയത് പാർക്കിലേക്കായിരുന്നു..... പരസ്പരം കൈകൾ കോർത്തു അവർ പ്രണയിച്ചു നടന്ന്... പെട്ടന്നാണ് ഒരു ഗർഭിണിയെ അവർ കണ്ടത്..... അവരെ കണ്ടതും അർജുൻ നന്ദുവിനെ ഓർത്തു പോയി.... പക്ഷേ ഇത് ഒന്നും അറിയാതെ ദിവ്യ പലതും അവനോട് പറഞ്ഞു കൊണ്ട് നടന്നു, പെട്ടന്ന് അവൻ ആലോചന നിർത്തി.... അവളുടെ വാക്കുകൾക്ക് കാത് ഓർത്തു...... കുറച്ചു കഴിഞ്ഞതും ഒരു കൈ കുഞ്ഞിനെ കൊണ്ട് ഒരു അമ്മ അവരുടെ കുടുംബത്തോടെ ഒപ്പം നടന്ന് വരുന്നേ കണ്ടതും അർജുൻ സ്റ്റക്കായി നിന്നു..... അത് കണ്ട് ദിവ്യ അവൻ നോക്കിയ സ്ഥലത്തേക്ക് നോക്കിയതും അവൾക്ക് കാര്യമെന്താണയെന്ന് മനസ്സിലായി.....
"" എന്നെ ഉപേക്ഷിച്ച് നന്ദുവിനെ ചേർത്ത് പിടിക്കാൻ തോന്നുണ്ടോ???""
""ഒരിക്കിലുമില്ല..... എനിക്ക് നീ തന്നെയാ വലുത്...."" ( അത് പറയുമ്പോൾ അവന്റെ മനസ്സിൽ തിര അല അടിക്കുന്നുണ്ടായിരുന്നു....)
ദിവ്യ ഒന്ന് മൂളിയെശേഷം ഇങ്ങനെ ചിന്തിച്ചു.... "" ആ കുഞ്ഞിനെ ഇല്ലാതെ ആകണം ഇല്ലെങ്കിൽ അത് ഭാവിയിൽ തനിക്ക് ഒരു തടസ്സമായിരിക്കും""
****🥀
സന്ധ്യ കഴിഞ്ഞതും അർജുൻ വീട്ടിലേക്ക് തിരിച്ച എത്തി, വാതിൽ തുറന്നതും തറയിൽ ഉണങ്ങി കിടിക്കുന്നെ രക്തം കണ്ടതും അവന്റെ ഹൃദയം ശര വേഗത്തിൽ മിടിക്കാൻ തുടങ്ങി..... കുപ്പിച്ചില്ലിൽ ചവിട്ടാതെ അവൻ സൂക്ഷിച്ച് മുറിയിലേക്ക് നടന്നു..... കട്ടിലിൽ ബോധമില്ലാതെ കിടക്കുന്നെ നന്ദുവിനെ കണ്ടതും അവന്റെ ഉൾ നീറി പുകഞ്ഞു.....
തുടരും.....
𝕵𝖔 𝕬𝖓𝖚
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.