Aksharathalukal

ആദിരുദ്ര 🌸


Promo

അന്തരീക്ഷം മുഴുവനും   ആർത്ത് പെയ്ത  മഴയുടെ ഹിമ കണങ്ങൾ ഇപ്പോഴും ഭൂമിയിൽ തങ്ങി നിൽക്കുന്നുണ്ട് ,  ബാൽക്കണിയിൽ നിന്ന് ആ നഗരത്തെ വീക്ഷിക്കുകയായിരുന്നു ആ പെൺകുട്ടി...... നല്ല തണുത്ത തെന്നൽ വീശിയതും അവളുടെ  കുഞ്ഞ് മുടികൾ  അനുസരണ ഇല്ലാതെ പാറി പറുന്നു..... അത് തന്റെ കൈ കൊണ്ട് അവൾ  മാടി ഒതുക്കി.....

പുറകിൽ നിന്ന് കാലൊച്ച കേട്ടതും അവൾ തിരിഞ്ഞ് നോക്കി.....  കുസൃതി ചിരിയും കാട്ടി രണ്ടു കപ്പിൽ തന്റെ അടുത്ത് ചായയുമായി വരുന്നവനെ അവൾ കണ്ണിമ വെട്ടാതെ നോക്കി  നിന്ന് പോയി..... ഒരു നിറഞ്ഞ പുഞ്ചരി സമ്മാനിച്ച അവൾ ആ കപ്പ് വാങ്ങി ചുണ്ടോടെ അടുപ്പിച്ചു......

""" കണ്ട നാൾ മുതൽ ഈ ചങ്കിൽ കേറി കൂടിയതാണ് നീ..... ഇന്നേവരെ എന്റെ പ്രണയം നീ തിരിച്ചറിഞ്ഞിട്ടില്ല..... ഒരുപാട് ഒരുപാട് ഇഷ്ടമാണ്, എന്ന് ഈ
💕രുദ്രയുടെ സ്വന്തം ആദി ആകും നീ 💕

അത്രയും മനസിൽ പറഞ്ഞു അവൾ അവനെ നോക്കി.......

"""" ആമിയെ അല്ലാതെ ഈ ആദി ഈ ഭൂമിയിൽ ആരെയും സ്നേഹിക്കില്ല...... എന്നെ എന്തിനാ തനിച്ചാക്കി പോയത്.....""""

അത്രയും മനസിൽ  പറഞ്ഞു അവനും അവളെ നോക്കി.....
 

ഈ രണ്ട് മനസ് ഒന്നാകുമോ....... ഇവരുടെ ജീവതം എന്താണ് എന്ന് അറിയണ്ടേ..... തുടർന്ന് വായിക്കുക......  ആദിരുദ്ര 🌸

𝕵𝖔 𝕬𝖓𝖚
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.
 

ഒരു സാധാരണ പ്രണയകഥയെ പോലെ കാണരുത് ഈ സ്റ്റോറിയെ, ഇത് വരും ഒരു പ്രോമോയാ, ആദ്യ ഭാഗം വായിക്കുമ്പോൾ നിങ്ങൾക്ക്  മനസ്സിലാകും, ഞാൻ പറഞ്ഞതിന്റെ പൊരുൾ..... യുക്തിക്ക് നേരക്കാത്ത  കൊറേ കാര്യങ്ങൾ ഇതിൽ കാണും.......  അഭിപ്രായം അറിയിക്കണേ.....
 


ആദിരുദ്ര 🌸 1

ആദിരുദ്ര 🌸 1

4.7
2559

    """" ഈ പ്രപഞ്ചത്തെ മുഴുവനും എന്റെ ഈ കൈപ്പിടിയിലാക്കാൻ    വർഷങ്ങളായി  ഞാൻ അനേഷിച്ചു നടക്കുകേയാരുന്നു, ഇന്നേ വരെ  ആ രഹസ്യം കണ്ട് എത്താൻ എനിക്ക് സാധിച്ചിട്ടില്ല, പക്ഷേ ഇന്നാ   രഹസ്യം ചുഴലരിഞ്ഞിരിക്കുന്നു , ഭൂമിയിലെ ഒരു  മനുഷ്യന്റെ രക്തം, അത് ലഭിച്ചാൽ എനിക്ക്  ഈ പ്രപഞ്ചത്തെ കീഴ്ടക്കാൻ സാധിക്കും.... പക്ഷേ ഈ മനുഷ്യൻ നമ്മളെക്കാൾ  പതിന്മടങ്ങ്  ശക്തിയും ബുദ്ധിയുമുള്ളവരാണ്....  അത് കൊണ്ട് ഓരോ കരവും സൂക്ഷിച്ചും തന്നെ  നീക്കണം ഒരു പാളിച്ച സംഭവിച്ചാൽ പിന്നെ അതിനെ കുറിച്ച്  പറഞ്ഞിട്ട്  ഒരു കാര്യവുമില്ല..... ഏറ്റവും പ്രധാനപ്പെട്ട കാര്യം,