Aksharathalukal

ആദിരുദ്ര 🌸 1

 
 
"""" ഈ പ്രപഞ്ചത്തെ മുഴുവനും എന്റെ ഈ കൈപ്പിടിയിലാക്കാൻ    വർഷങ്ങളായി  ഞാൻ അനേഷിച്ചു നടക്കുകേയാരുന്നു, ഇന്നേ വരെ  ആ രഹസ്യം കണ്ട് എത്താൻ എനിക്ക് സാധിച്ചിട്ടില്ല, പക്ഷേ ഇന്നാ   രഹസ്യം ചുഴലരിഞ്ഞിരിക്കുന്നു , ഭൂമിയിലെ ഒരു  മനുഷ്യന്റെ രക്തം, അത് ലഭിച്ചാൽ എനിക്ക്  ഈ പ്രപഞ്ചത്തെ കീഴ്ടക്കാൻ സാധിക്കും.... പക്ഷേ ഈ മനുഷ്യൻ നമ്മളെക്കാൾ  പതിന്മടങ്ങ്  ശക്തിയും ബുദ്ധിയുമുള്ളവരാണ്....  അത് കൊണ്ട് ഓരോ കരവും സൂക്ഷിച്ചും തന്നെ  നീക്കണം ഒരു പാളിച്ച സംഭവിച്ചാൽ പിന്നെ അതിനെ കുറിച്ച്  പറഞ്ഞിട്ട്  ഒരു കാര്യവുമില്ല..... ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മുടെ ഈ പദ്ധിയുടെ കാര്യം ഒരിക്കിലും ജൂലിയ  അറിയരുത്  അറിഞ്ഞു കഴിഞ്ഞാൽ,  ആ മനുഷ്യനെ രക്ഷിക്കാൻ ശ്രമിക്കും..... എത്രയും വേഗം എനിക്ക് ഭൂമിയിലേക്ക് പോകാനുള്ള തയാർ എടുപ്പുകൾ നടത്തിക്കോളു.......""" (ലിയാൻ )
 
 
ഇത് എല്ലാം മറഞ്ഞു നിന്ന് കേൾക്കുകായിരുന്നു ജൂലിയടെ സുഹൃത്ത്......  ഇവർ പറഞ്ഞു തീരുന്നതും തന്റെ ചിറക് രണ്ടും വിടർത്തി ആ സുഹൃത്ത് ജൂലിയടെ അടുത്തേക്ക് പറന്ന് ചെന്നു.....
 
 
 
 
( ഭൂമിയിൽ )
 
 
സ്നേഹാലയം എന്ന  വീടിന്റെ ഉമ്മറപ്പടിയിൽ ഇരുന്ന് ഫോണിലൂടെ തന്റെ മകളോട് സുഖാന്വേഷണം നടത്തുകയാണ്  സുഭദ്രാമ്മ,  തന്റെ മകളുടെ അവിടുത്തെ വിശേഷങ്ങൾ കേട്ട് സന്തോഷിക്കുകയാണ് ആ അമ്മ, കല്യാണം കഴിഞ്ഞു പോകുന്നെ വീട്ടിൽ തന്റെ മകൾ സന്തോഷവതിയാണ്  എന്ന് അറിയുന്നത് ഏത് അമ്മയ്ക്കാണ്  ആനന്ദം തോന്നാത്തത്......  അപ്രതീക്ഷിതിമായി ഒരു ഫോൺ കാൾ വന്നതും മകളുടെ കാൾ കട്ട്‌ ചെയ്ത് അല്പ്പം പേടിയോട്  തന്നെ  ആ കാൾ അറ്റൻഡ് ചെയ്‌ത്‌  അവരുടെ  കാതുകളിലേക്ക്  ഫോൺ  അടുപ്പിച്ചു......
 
""ഹലോ, ഇത് സുഭദ്രാമ്മയല്ലേ, ഞാൻ തറവാട്ടിൽ നിന്ന് വലിയ തീരുമേനിയാണ് ..... """
 
"""എന്താ തീരുമേനി വല്ല കുഴപ്പമുണ്ടോ???? ,  പതിവില്ലാതെ ഒരു സന്ധ്യ സമയം എങ്ങോട്ടേക്ക് വിളിച്ചിരിക്കുന്നു.....""
 
""മനസ്സാകെ അസ്വസ്ഥതമാണ്, എന്തോ ദുർനിമിത്തങ്ങൾ സംഭവിക്കുമെന്ന് ഒരു തോന്നൽ,  നല്ലപോലെ ഏകാഗ്രതയോടെ   കാരണം കണ്ടതാൻ ഞാൻ ശ്രമിച്ചു, അറിഞ്ഞ കാര്യങ്ങൾ അത്ര നല്ലതല്ല......"" 
 
 
"""എന്താ തീരുമേനി പറഞ്ഞു വരുന്നത് എനിക്ക് ഒന്നും വ്യക്തമാകുന്നില്ല......"""
 
 
""ഭൂമിയിലേക്ക് ഇന്നേവരെ കടന്നു വരാത്ത കൊറേ അദൃശ്യ ശക്തികൾ എത്തിച്ചേർന്നതായി കണ്ടു, ഈ അദൃശ്യ ശക്തികൾ നമ്മുടെ ആദിക്ക് വളരെയധികം ദോഷമാണ്, കഴിവതും അവനെ പുറത്ത് വിടാതിരിക്കുക..... """"
 
""" ശരി തീരുമേനി അങ്ങ് പറയുന്നതുപോലെ,  ഇതിന് ഒരു  പ്രതിവിധി ഇല്ലേ ????? """
 
""ഇതുവരെയും  ഒരു പ്രതിവിധിയും കണ്ടെത്താൻ കഴിഞ്ഞില്ല, കണ്ടെത്തിയാൽ  ഉടനെ തന്നെ അറിയിക്കുന്നതാണ് """
 
 
""ശരി തീരുമേനി""
 
 
ആ ഫോൺ കാൾന്  ശേഷവും  സുഭദ്രാമ്മ ആലോചനയിൽ ആണ്ട്  പോയി.. .... എത്ര നേരം അവർ ആ ഇരുപ്പ് ഇരുന്നയെന്ന് അവർക്ക് പോലും  അറിയില്ല...... പെട്ടന്നാണ് ഒരു ചുളം അടികുന്നെ ശബ്ദം അവരുടെ  കാതിൽ പതിഞ്ഞത്.....  ആ ശബ്ദത്തിന്റെ ഉറവിടം എവിടെ നിന്നാണ് വരുന്നത് എന്ന അവരുടെ കണ്ണുകൾ അന്വേഷിച്ചതും,  പടി ഇറങ്ങി വരുന്ന ആദിയിലേക്ക് അവരുടെ കണ്ണുകൾ തറഞ്ഞ പോയി, ഒരു വിരലിൽ വണ്ടിയുടെ താക്കോലും കറക്കി മറ്റേ കൈയിൽ ഹെൽമെറ്റും പിടിച്ചു വരുന്നേ ആദിയെ അവർ വിടാതെ നോക്കി നിന്ന് പോയി........ 
 
 
"""" എവിടെക്കാ???? """"
 
"""" ഞാൻ അമ്മയോട് പറഞ്ഞതല്ലേ  വൈകുന്നേരം പുറത്തേക്ക് പോകുമെന്ന്..... """"
 
""" നീ ഇപ്പോൾ എങ്ങോട്ടും പോകുന്നില്ല.....""""
 
"""അത് എന്താ ഞാൻ ഇപ്പോൾ പുറത്ത് പോയാൽ???? നേരത്തെ ഞാൻ  പറഞ്ഞതല്ലേ പുറത്ത്  പോകുന്ന കാര്യം..."""
 
"""ഗംഗ കളിക്കാതെ കേറി പോടാ അകത്ത്....."""
 
""പോകണ്ട എന്ന് പറയാൻ കാരണം എന്താണ്??? അത് കൂടി പറ.... എന്നിട്ട് നമ്മൾക്ക് ആലോചിക്കാം  പോകണോ വേണ്ടയോയെന്ന്..... """"
 
"""തറവാട്ടിൽ നിന്ന് വലിയ തീരുമേനി വിളിച്ചിരുന്നു.... നിനക്ക് എന്തോ അപകടം വരാൻ സാധ്യതയുണ്ട്, എന്തോ ആദർശ്യശക്തി ഭൂമിയിലേക്ക് വരുന്നുണ്ട് എന്നൊക്കെ പറഞ്ഞു......"""
 
 
അത്  കേട്ടതും ആദി  വയർ പൊത്തി ചിരിക്കാൻ തുടങ്ങി.......
 
 
""" എന്തിനാ ആദി നീ ഇങ്ങനെ ചിരിയ്ക്കുന്നത്???? """
 
""" അമ്മ ഏത് ലോകത്താണ് താമസിക്കുന്നത്????  ഇപ്പോൾ ഏത് നൂറ്റാണ്ടായെന്ന് വല്ല ബോധമുണ്ടോ????               ഇത് ഇരുപത്തൊന്നാം നൂറ്റണ്ടാണ്, അപ്പോളാണ് ആദർശ്യ ശക്തി.... ശാസ്ത്രം ഇത്രെയും വളർന്നിട്ടും  അവർ ഇതുവരെ സമ്മതിച്ചിട്ടില്ല ഈ പ്രേതം,ഭൂതം, പിശാശ് ഒക്കെയുണ്ടെന്ന്,  അതൊക്കെ നമ്മുടെ ഉള്ളിലെ ഓരോ തോന്നലുകളാണ്.... """ 
 
 
""നീ എന്തൊക്കെ പറഞ്ഞാലും ആദി നിന്നെ ഞാൻ പുറത്തേക്ക് വിടില്ല..... """
 
""ഉറപ്പാണോ??""
 
""ഉറപ്പ്....""
 
ആദി  വീടിന്റെ  അകത്തോട്ടു കേറി ടീവി ഓൺ ആക്കി ചാനെൽ മാറ്റി കളിച്ചു കൊണ്ടിരുന്നു..... സുഭദ്രയും  അവന്റെ ഒപ്പം ഇരുന്നു ടീവി കാണാൻ തുടങ്ങി......
 
 
"""അമ്മ എനിക്ക് കേക്ക് തിന്നാൻ തോന്നുന്നു അതാ ഞാൻ പുറത്ത്  പോകാൻ ഇരുന്നത്, എന്തയാലും പുറത്തേക്ക് വിടില്ലല്ലോ , അപ്പോൾ അമ്മ തന്നെ സ്പെഷ്യൽ ചോക്ലേറ്റ് കേക്ക്  ഉണ്ടാക്കി തന്നെ  പറ്റു... """
 
"""ഇത് അങ്ങ് ആദ്യം പറഞ്ഞാൽ പോരായിരുന്നോ???  ഞാൻ ഉണ്ടാക്കി തരില്ലെ..... """ അത്രയും പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി.....
 
 
ആദി  ഏതോ ഒരു ന്യൂസ്‌ ചാനലും നല്ല ശബ്ദത്തിൽ വെച്ചേ ശേഷം അടുക്കളയിലേക്ക് ഒന്ന് എത്തി നോക്കിയിട്ട് ബൈക്കിന്റെ താക്കോലും ഹെൽമെറ്റും എടുത്ത് പതിയെ വീട്ടിൽ നിന്ന് ഇറങ്ങി...  ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഒറ്റ പോക്ക്......
 
 
ശബ്ദം കേട്ട് സുഭദ്ര നോക്കുമ്പോൾ ഉണ്ണി വണ്ടി എടുത്ത് പോയിരുന്നു......
 
 
അടുക്കളയിൽ നിന്ന് ഓടി കിതച്ചു ഉമ്മറത്തേക്ക്  വന്നപ്പോളേക്കും ആദി അവിടെ നിന്ന്  പോയിരുന്നു......
 
 
അവനെ കൊറേ വഴക്കും പറഞ്ഞു ആ അമ്മ ടിവിയുടെ ശബ്ദം കുറച്ച് അടുക്കളയിലേക്ക് പോയി......
 
 
 
{ടീവിയിലെ ന്യൂസ് ചാനലിൽ}
 
 
*ഭൂമിയിലേക്ക്  അന്യഗ്രഹ ജീവികൾ വരുമെന്ന് ശാസ്ത്രലോകം റിപ്പോർട്ട്‌ ചെയതിരിക്കുന്നു, ഏതോ എന്ത്രത്തിലാണ് അവർ എത്തുന്നത്....
ഈ വാർത്ത എത്ര മാത്രം ശരിയാണെന്ന് വ്യക്തമല്ല..... ഇങ്ങനെയുള്ള ജീവികൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലെ ഇതുവരെ ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല.....*
 
അടുത്ത് പ്രധാന വാർത്തകൾ.......
 
 
[ ഈ വാർത്ത ആരും ശ്രദ്ധിച്ചില്ല, ഈ വാർത്തക്ക് എത്ര മാത്രം സത്യമുണ്ടയെന്ന് തിരിച്ചു അറിയാതെ ]
 
 
 
 
ആദി അതിവേഗത്തിൽ വണ്ടിയോടിച്ച മുന്നോട്ട് പോവുകയാണ്........ പെട്ടന്നാണ് ഒരു ഫോൺ കാൾ അവന്  വന്നത് ആദി  ഒരു കൈ കൊണ്ട് ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ച്  എന്തൊക്കെയോ സംസാരിച്ചു...... 
 
 
 
 
 
അപ്പോളാണ് ആ രണ്ട് തിളക്കമുള്ള കണ്ണുകൾ  ഒരു ലോറിയിലേക്ക്  ദൃശ്യട്ടി പതിപ്പച്ചത്, ആ നിമിഷം തന്നെ ആ വാഹനം ഓടിക്കുന്നെ ആളുടെ കണ്ട്രോൾ പോയിരുന്നു, നേരെ ആദിയുടെ വണ്ടിയിലേക്ക്  ആ ലോറി  ഇടിച്ചു തെറിപ്പിച്ചിരുന്നു..... ആദി  ബൈക്കിൽ നിന്ന് തെറിച്ചു ഒരു കുറ്റികാട്ടിലേക്ക് വീണു..... അവന്റെ  ശരീരത്തിൽ നിന്ന്  രക്തമൊക്കെ  വാർന്ന ഒലിക്കുന്നുണ്ടാരുന്നു....... പതിയെ ആദിയുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു......
 
 
 
{  എല്ലാവരോടും കൂടിയ പറയുന്നെ ഇന്ക്ലൂഡിങ് മി, അമ്മമാർ പറയുന്നത് നമ്മുടെ നല്ലതിന് വേണ്ടിയാ, അവർ പറയുന്നതിൽ വില കൽപ്പിക്കണം, അല്ലെങ്കിൽ ആദിയുടെ അവസ്ഥയായിരിക്കും പലർക്കും }
 
 
 
5 വർഷങ്ങൾക്ക് ശേഷം..........
 
 
 
 
 
 നിലവിളക്കിന്റെ  ശോഭയിൽ തിളങ്ങി നിൽക്കുന്ന ആ പെൺകുട്ടിയെ   ആദി കണ്ണ് എടുക്കാതെ തന്നെ നോക്കി നിന്നു നാദസ്വരതാളം അവിടെ എല്ലാം പ്രതിധ്വനിച്ചു...... മഞ്ഞ ചെരിടനാൽ ഒള്ള ആലിലത്താലി  അവളുടെ കഴുത്തിൽ അവൻ ചാർത്തി...... സിമെന്ത് രേഖ ചുവപ്പ് രാശിയിൽ  ചുവപ്പിച്ചു..... എന്നിട്ട് ആ നെറ്റി തടത്തിൽ സ്നേഹ മുദ്രണമെന്ന്  രീതിയിൽ അവൻ നെറ്റിയിൽ ചുണ്ട് അമർത്തി മുത്തി.....
 
  ആദി  ആ പെൺകുട്ടിയെ  തല ഉയർത്തി നോക്കി അവളുടെ കണ്ണുക്കളിലേക്ക് ഒരു കുസൃതി നോട്ടം അവൻ സമ്മാനിച്ചു....... പതിയെ അവൻ അവളുടെ പേര് ഉച്ചരിച്ചു
""""രുദ്ര """""
 
 
പെട്ടന്നാണ് കിടക്കിയിൽ നിന്ന് ആദി ഞെട്ടി ഉണർന്നത്...... കണ്ണ് തുറക്കുമ്പോൾ ആദ്യം കാണുന്നത് ഫാനായിരുന്നു......
 
 
""" ശേ, സ്വപ്നമായിരുന്നോ??? എന്നാലും എന്ത്‌ കൊണ്ട് ആ ഞാൻ അവളെ  വേളി കഴിക്കുന്നതായി സ്വപ്നം കണ്ടത്..... അവൾ ഇപ്പോൾ എവിടെയായിരിക്കും തന്നെ ഓർക്കുന്നണ്ടായിരിക്കുമോ???? ഒന്നും അറിയില്ല....... """""
 
പെട്ടന്നാണ് തന്റെ അടുത്ത് കിടക്കുന്നെ കുറുമ്പിയെ അവൻ  ശ്രദ്ധിക്കുന്നത്.... അവൻ പതിയെ അവളെ എടുത്ത് തന്റെ നെഞ്ചോട് കിടത്തി അവൻ കണ്ണുകൾ അടച്ചു.... കുറച്ച് നിമിഷം കഴിഞ്ഞതും നെഞ്ചിൽ പതിയെ അടികുന്നെപോലെ ആദിക്ക്  തോന്നി,  ആദി പതിയെ കണ്ണ് തുറന്ന് നോക്കുമ്പോൾ കുഞ്ഞിരി പല്ലുകൾ കാട്ടി ചിരിക്കൂന്നേ കുറുമ്പിയെയാരുന്നു...... അവളുടെ വായിൽ നിന്ന് തേൻ ഒളിക്കുന്നുണ്ട് അവൻ ആ തേൻ പതിയെ കൈ കൊണ്ട് തുടച്ചു മാറ്റി......
 
"""അച്ചേടെ കുറുമ്പി ഉണർന്നോ???? """"
 
""" അ... തെ.. ടെ......  കുമ്പി... ഉന്ന്..... """"
 
"""അച്ചേടെ കുറുമ്പിക്ക് വിശക്കുന്നുണ്ടോ  അവൻ ആ വാവേടെ  വയറിലെ തുണി പൊക്കി,  ആ വയറിലേക്ക് കൈ വെച്ച് ചോദിച്ചു...... """
 
"""നാ..... കു... മ്പി...ക്ക് റ്റായി പോന്നം.....
 
"""ഈ രാവിലെ എവിടെ പോകാനാ  നമ്മൾ??? """
 
""അ.യു..ലാ.... """ കുറുമ്പി പെണ്ണ് രണ്ട് കൈയും  മലർത്തി കാണിച്ചു.....
 
ആദി അവളുടെ കുഞ്ഞി  ചുണ്ടുകളിൽ  അമർത്തി മുത്തി അവളെ എടുത്ത് ബാത്‌റൂമിലേക്ക് പോയി.....
 
 
 
 
പ്രോമായിൽ വായിച്ചപ്പോൾ നടന്റെ പേര് ആദിയെന്ന് അറിഞ്ഞില്ലേ,  ഇങ്ങു വാ ബാക്കി പറഞ്ഞു തരാം, ഇത് ആദിനാഥ്‌ പ്രസാദ്.... പ്രസാദിന്റെ  സുഭദ്രയുടെയും ഇളയ മകൻ........  വീട്ടിലെ ചെറിയ കുട്ടി അയാതനാൽ ചെയ്യാത്ത കുസൃതികൾ ഇല്ല, അധികം  കുരുത്തക്കേടുകൾ ഇല്ല..... ആള് പഞ്ച പാവമാണെങ്കിലും ഇങ്ങനെയുള്ള  കുറച്ച് കുഴപ്പങ്ങളുണ്ട്... കള്ളം എന്തെങ്കിലും ചെയ്താൽ ഒരു വളിച്ച ഇളിയമുണ്ട്..... താൻ ആ കുറ്റം ചെയ്തെ എന്ന് കാണിച്ചു   കൊണ്ടുള്ള ഒരു ചിരി.... ( അതാണ് സാറെ ഇവന്റെ മെയിൻ 😜)  സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്റ്  കമ്പനി നടത്തുന്നു........ നേരത്തെ കണ്ടെ കുറുമ്പി ആദിയുടെ മോളാണ്....  പേര് ""നിള ആദി നാഥ് """  """ ആദിയുടെ കുറുമ്പി പെണ്ണ്"""  നിളക്ക് ഒന്നര വയസ്സാണ് ഒള്ളത്..... പിന്നെ ആദിയെ പറ്റി പറയുവാണേ മറ്റു കഥകളിൽ പോലെ കലിപ്പനൊന്നുമല്ല....... എന്ത്‌ കാര്യവും ചിരിച്ചു എടക്കും..... { ബാക്കി വഴിയെ }
 
 
 
കുറുമ്പിയിനെ കുളിപ്പിച്ച് ഒരു ഫ്രോക്കുമിട്ട് കൊടുത്ത് ആദി അവളെ  സുഭദ്രാമ്മയുടെ കൈയിൽ കൊടു അതിന് ശേഷം ആദി പോയി  ഉരുങ്ങി വന്നു..... വീടും പൂട്ടി  മൂന്നാളും  കൂടി കാറിലേക്ക് കയറി......  ആദി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നതും കുറുമ്പി പെണ്ണും കുടി അവന്റെ ഒപ്പം ഇരുന്നു വണ്ടി ഓടിക്കുന്നതായി ശബ്ദം പ്രകടിപ്പിക്കുന്നുണ്ട്...... അങ്ങനെ ദീർഘ നേരത്തെ യാത്രയ്ക്ക് ശേഷം  ദേവി ക്ഷേത്രത്തിൽ അവർ എത്തിച്ചേർന്നു......
 സുഭദ്രാമ്മ നിളയെ എടുത്ത് അമ്പലത്തിലേക്ക് നടന്ന് ആദി കാർ പാർക്ക്‌ ചെയ്യാനായി പോയി..... ഒരുദിവസം പോലും കാണാത്ത അത്രയധികം തിരക്ക്  അന്നുണ്ടായിരുന്നു..... അവൻ ഓരോ വണ്ടികളും പോകാനായി കാത്തിരുന്നു...... അങ്ങനെ കുറച്ച് നേരത്തിന് ശേഷം അവൻ വണ്ടി പാർക്ക്‌ ചെയ്ത് കാറിൽ നിന്ന് ഇറങ്ങിയതും ആദിയുടെ മുണ്ട് ആഴിഞ്ഞു പോകാൻ തുടങ്ങി, പെട്ടന്ന് തന്നെ അവൻ ആ മുണ്ട് ആഴിഞ്ഞു പോകാതെ  പിടിച്ചു.....
 
 
 
( രുദ്ര)
 
 
വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലേക്ക് എത്തിയത് ഇപ്പോളും ഇവിടെയുള്ള പല ഓർമ്മകളും ഉളിലൂടെ കടന്ന് പോകുന്നുണ്ട്..... സന്തോഷമായാലും  പ്രണയമായാലും വിരഹമായാലും  എല്ലാം എന്റെ പ്രിയപ്പെട്ട ഓർമകളായിരുന്നു...... അങ്ങനെ പലതും ഓർത്തു എടുത്ത്  ക്ഷേത്രനടയിലേക്ക് നടക്കുമ്പോഴാണ്  പൂജ സാധനങ്ങൾ വാങ്ങാൻ മറന്നുവയെന്ന് അവൾ ഓർത്തത്..... പൂജാ സാധനങ്ങളും വാങ്ങി,  ഒരു മുഴം മുല്ലപ്പൂവും അവൾ വാങ്ങിയത്,  അതവൾക്ക് വളരെയധികം കൂടുതലായിരുന്നു...... കുറച്ചു തലയിൽ ചൂടിയ ശേഷം ബാക്കി എന്ത് ചെയ്യണമെന്നറിയാതെ  വിഷമിച്ചു നിൽക്കുമ്പോഴാണ്   തന്റെ പാവാടയിൽ ആരോ വലിക്കുന്നതായി അവൾക്ക് തോന്നിയത്, അവൾ കുനിഞ്ഞു നോക്കിയതും കുഞ്ഞി പല്ല് കാട്ടി ചിരിക്കുന്ന ഒരു  കുഞ്ഞവാവേയാണ്.........   രുദ്ര  പതിയെ മുട്ടുകുത്തി ആ കുഞ്ഞുകുട്ടിയുടെ അഭിമുഖമായി നിന്ന്......
 
 
""എന്താ വാവേ??""
 
""" പൂ.... ബേ....ണം """
 
""അച്ചോടാ വാവേക്ക് പൂവ് വേണോ...."""
 
നമ്മുടെ നിളകുട്ടി ചിണുങ്ങി കൊണ്ട് തല കുലുക്കാൻ തുടങ്ങി.....
 
രുദ്ര തലയിൽ നിന്ന് രണ്ട് സ്ലൈഡ് എടുത്ത് നിളയുടെ തലയിൽ പൂവ് വെച്ച് കൊടുത്ത്.... അത് കണ്ടതും കുറുമ്പി കൈ കൊട്ടി ചിരിക്കാൻ തുടങ്ങി.....
 
""ചേച്ചിക്ക് ഒരു ഉമ്മ തരുമോ """
 
"""കുറുമ്പി ഒരു ഉമ്മ കൊടുക്കാൻ പോയതും രുദ്ര പെട്ടന്ന് തന്നെ ഫോൺ എടുത്ത് സെൽഫി ക്ലിക്ക് ചെയ്ത്.....
 
""വാവേടെ പേര് പറഞ്ഞില്ലാല്ലോ????""
 
""കു.....ബി..... "
 
 
"""നിളമോളേ """  പെട്ടന്നായിരുന്നു അങ്ങനെ ഒരു വിളി കേട്ടത് രുദ്ര നോക്കുമ്പോൾ ഒരു 50 വയസ്സ് പ്രായം തോന്നിക്കുന്നെ ഒരു സ്ത്രി തന്റെ അടുത്തേക്ക് നടന്നു വരുന്നതാണ്... തന്റെ കൈയിൽ ഇരുന്ന വാവ ഇവരെ കണ്ട് കണ്ണ് പൊത്തി,  ഇടക്ക് വിരൽ മാറ്റി നോക്കി ചിരിക്കുന്നുണ്ട്......
 
 
""" ഇവിടെ ഇരിക്കുവാണോ കള്ളിപ്പെണ്ണേ..... വാ തൊഴണ്ടെ....."""
 
"" ബേ....ണ്ട, നി... ക്ക് ഈ തെ.തിയെ ബേണം..... ഈ തെത്തി നിക്ക് പൂ
 ത... ന്നു...  """
 
ഇത് കേട്ടതും അവർ രണ്ട് പേരും ചിരിക്കാൻ തുടങ്ങി.....
 
""" മോൾടെ പേര് എന്താ????"""" ( സുഭദ്രാമ്മ)
 
"""രുദ്ര """
 
""" ഈ കുറുമ്പി പെണ്ണിനെന്റെയോ????""" ( രുദ്ര )
 
"" കു.... മ്പി.... ""
 
"" നിള എന്നാണ് പേര്, നിള ആദിനാഥ്, എന്റെ മോൻ അതായത് ഇവളുടെ അച്ഛൻ ഇവളെ കുറുമ്പി എന്നാണ് വിളിക്കുന്നത്, ഇപ്പോൾ ആര് പേര് ചോദിച്ചാലും അവൾ കുറുമ്പിയെന്ന് പറയു.... """
 
 
 രുദ്ര മറുപടിയായി പുഞ്ചിരി മാത്രം നൽകി.....
 
 
 ക്ഷേത്രപ്രദിക്ഷിണം എല്ലാം കഴിഞ്ഞ, അവരോട് യാത്ര പറഞ്ഞശേഷം രുദ്ര അവിടെ നിന്ന് പോകാൻ നിന്നതും ഒരു മയിൽപീലി അവളുടെ അടുത്തേക്ക് പറന്നു വന്നു, അവൾ അതിനെ പിടിച്ചു ഒന്ന് തഴുകി..... കടന്ന് പോയി....
 
 
( ആദി)
 
 
 ധരിച്ചിരുന്ന മുണ്ട് നല്ല വൃത്തിക്ക് ഉടുത്ത് അമ്പലത്തിൽ കയറാൻ നേരമാണ് ഒരു മയിലിനെ അവൻ ശ്രദ്ധിച്ചത്..... പീലികൾ വിടർത്തി നിൽക്കുകയായിരുന്നു ആ മയിൽ..... പെട്ടെന്നൊരു മയിൽപ്പീലി തറയിൽ വീണു..... അവൻ പതിയെ അത് എടുത്ത് അമ്പലത്തിലേക്ക് നടന്നപ്പോഴാണ് ഒരു വലിയ കാറ്റ് വീശിയത്.....  തന്റെ കയ്യിലിരുന്ന മയിൽപീലി ആ കാറ്റിൽ പറന്നുപോയി അതിനെ പിടിക്കാൻ വേണ്ടി അതിനൊപ്പം സഞ്ചരിച്ചു, അപ്പോളാണ് ഒരു പെൺകുട്ടി അതിനെ പിടിച്ചത്, ആ രൂപത്തെ കണ്ടപ്പോളെ ആദിയുടെ നെഞ്ചോക്കെ നല്ല രീതിയിൽ മിടിക്കാൻ തുടങ്ങി.....  എത്ര ശ്രമിച്ചിട്ടും ആ മുഖം കാണാൻ അവന് സാധിച്ചില്ല..... അവളുടെ അടുത്തേക്ക് പോകാൻ നിന്നതും ആദി ഒരാളുമായി കൂട്ടിമുട്ടി..... അയാൾ വായിൽ വന്നത് ഒക്കെ വിളിച്ച പറഞ്ഞപ്പോളേക്കും  ആ കുട്ടി ഒത്തിരി ദൂരെ പോയിരുന്നു..... അവിടെ നിന്ന് എങ്ങനെയോ മുങ്ങി...... ആ കുട്ടി ഒരു കാറിലേക്ക് കേറുകയും ചെയ്തു...... ആ കുട്ടിയുടെ മുഖം കാണാൻ പറ്റാത്തെന്റെ നിരാശയിൽ അവൻ അങ്ങനെ നിന്നതും പെട്ടന്നായിരുന്നു കാറിന്റെ വിന്ഡോ ഓപ്പൺ ആയത്.... ആ മുഖം കണ്ടതും അറിയാതെ അവൻ അവളുടെ പേര്  ഉച്ചരിച്ചു പോയി......
 
 
    """ രുദ്ര""""
 
 
 
തുടരും.......
 
𝕵𝖔 𝕬𝖓𝖚
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.
 
 
 
അഭിപ്രായങ്ങൾ രണ്ട് വരിയിലെങ്കിലും അറിയിക്കണേ 💜
 
 
 
 

ആദിരുദ്ര 🌸 2

ആദിരുദ്ര 🌸 2

4.7
2608

  (രുദ്ര )   വന്ന ടാക്സിയിൽ തന്നെ തിരിച്ചു  പോയി..... പഴയ പോലെയല്ല.... ഒത്തിരി മാറ്റങ്ങൾ ഇവിടെ എല്ലാം സംഭവിച്ചിട്ടുണ്ട്..... പ്രകൃതിയും കാലത്തിന് ഒപ്പം സഞ്ചിരിക്കുന്നതിന്റെ തെളിവല്ലേ ഇത്.....  പോകുന്ന വഴിയെല്ലാം  കാണുമ്പോൾ അവൾക്ക് പഴയ കൊറേ ഓർമ്മകൾ ഉള്ളിലേക്ക് ചേക്കേറി ........     ആദ്യത്തെ സേം എക്സാമിന് ഈ ദേവി ക്ഷേത്രത്തിൽ ആദിയുടെ ഒപ്പം അവന്റെ ബൈക്കിൽ വന്നില്ലേ, ആദിയുടെ ഒപ്പം അവന്റെ ബൈക്കിൽ അന്ന് ഒരു അമ്മുമ്മ ചോദിക്കുകയും ചെയ്തു, മോന്റെ പെണ്ണാണോ ഈ മോളെന്ന്.... അന്ന് ഞങ്ങൾ അത് ചിരിച്ചു തള്ളിയെങ്കിലും  ഉള്ളിൽ ഒരുപാട് ഞാൻ സന്തോഷിച്ചിരുന്നു പക്ഷേ വിധി എ