Aksharathalukal

പാർവതി ശിവദേവം - 63

Part -63
 
"സോറി പാറു... കുറച്ചു മുൻപ് ഞാൻ പറഞ്ഞ കാര്യം ഇങ്ങ് തിരിച്ചെടുക്കുകയാ. എക്സാം കഴിയുന്നവരെ നീ ഇവിടെ നിന്നാ മതി .
നിനക്ക് ഇത്രയും കുരുട്ടു ബുദ്ധി ഉള്ള കാര്യം ഞാനറിഞ്ഞില്ല. ഇങ്ങനെ പോയാൽ ഈ എക്സാമിനും നീ പൊട്ടുമെന്ന് 100% ഉറപ്പാണ്. അതുകൊണ്ട് ഏട്ടന്റെ കുട്ടി ഇവിടെ ഇരുന്ന് പഠിച്ചോ ട്ടോ "
 
 
ദേവ അവളുടെ തലയിൽ തലോടിക്കൊണ്ട് കളിയാക്കി പറഞ്ഞു.
 
 
"അയ്യോ സോറി ഇനി ഞാൻ ഇങ്ങനെ ഒരിക്കലും ചെയ്യില്ല. പ്രോമിസ് .
ഇനിമുതൽ ഞാൻ പഠിക്കാം.ശരിക്കും പഠിക്കാം" പാർവണ അവർ മൂന്നു പേരെ നോക്കി പറഞ്ഞെങ്കിലും അവർ ഒരു ദാക്ഷിണ്യവുമില്ലാതെ മുറിയിൽനിന്നും ഇറങ്ങിപ്പോയി .
 
 
"ശ്ശോ. എത് നേരത്താണാവോ എനിക്ക് അങ്ങനെ ഒരു ബുദ്ധി കാണിക്കാൻ തോന്നിയത്. എന്തായാലും പെട്ടു. ഇനി പറഞ്ഞിട്ട് കാര്യമില്ല. പഠിക്കാം അതാ നല്ലത് "
 
 
പാർവണ ബുക്ക് എടുത്ത് പഠിക്കാൻ തുടങ്ങി. പാർവണ കാരണം വൈകുന്നേരം ബീച്ചിൽ പോവാം എന്ന പ്ലാനും അവർ വേണ്ടാ എന്ന് വച്ചു.
 
 
__________________________________________
 
 
രാത്രി കിടക്കാൻ നേരം ലാപ്പിൽ എന്തൊക്കെയോ നോക്കി ബെഡിൽ ഇരിക്കുകയാണ് ശിവ. തൊട്ടരികിൽ ബുക്കും പിടിച്ച് പാർവണയും ഇരിക്കുന്നുണ്ട്.
 
 
" ശിവാ നിൻ്റെ ലാപ്പ്ടോപ്പ് ഒന്ന് എനിക്ക് തരുമോ. എനിക്ക് ഒരു കാര്യം നോക്കാനാ "
 
 
" ഇത് ഓഫീസ് ലാപ്പ് ആണ്. ഇതങ്ങനെ തരാൻ പറ്റില്ല."
 
 
" പ്ലീസ് ശിവ. ഒരു പത്തു മിനിറ്റ് മതി . ഞാൻ വേറെ ഒന്നും ചെയ്യില്ല." പാർവണ പറഞ്ഞു.
 
 
" പറ്റില്ല. നിനക്ക് അത്ര അത്യവശ്യം ആണെങ്കിൽ ദേവയുടെ കയ്യിൽ ഉണ്ട്. അവിടെ പോയി വാങ്ങിച്ചോ "
 
 
"പിന്നെ.. ഈ നട്ടപാതിരാത്രിക്ക് ഞാൻ അവിടേക്ക് പോവുകയല്ലേ  .അവർ ഉറങ്ങി കാണും മനുഷ്യാ "
 
 
" ഇത്ര അർജന്റ് ആയി നിനക്ക് എന്തിനാ ലാപ്പ് ടോപ്പ് " ശിവ സംശയത്തോടെ ചോദിച്ചു.
 
 
''എനിക്ക് യു ട്യൂബിൽ ഒരു പാട്ട് നോക്കാനാ "
 
 
"ഇതാണോ ഇത്ര വലിയ ആന കാര്യം .നിനക്ക് ഫോൺ ഇല്ലേ അതിൽ നോക്ക് "
 
 
" പറ്റില്ല. എനിക്ക് ലാപ്പ് ടോപ്പിൽ വലുതായി കാണണം"
 
 
" ഈ രാത്രി തന്നെ കാണണം എന്ന് എന്താ ഇത്ര നിർബന്ധം. നാളെ ദേവയുടെ അടുത്ത് നിന്നും വാങ്ങിയിട്ട് കണ്ടാൽ മതി."
 
 
" നിൻ്റെ പഴയ ഒരു ലാപ്പ് ടോപ്പ് ഉണ്ടല്ലോ ഷെൽഫിൽ അത് ഞാൻ എടുക്കാ" അത് പറഞ്ഞ് അവൾ ഷെൽഫിൽ നിന്നും ലാപ്പ് എടുത്ത് .
 
 
" അത് കിട്ടിയ സ്ഥലത്ത് തന്നെ തിരിച്ച് വക്ക് പാർവണ .അത് എൻ്റെ ലാപ്പ് അല്ല "ശിവ പറഞ്ഞു.
 
 
"പിന്നെ നിങ്ങൾ എന്തിനാ ഇത് സൂക്ഷിച്ചു വച്ചിരിക്കുന്നേ. എന്നേ വെറുതെ പറ്റിക്കാൻ നോക്കണ്ട." അത് പറഞ്ഞ് ലാപ്പ് ടോപ്പും എടുത്ത് പാർവണ ശിവയുടെ അടുത്ത് വന്നിരുന്നു.
 
 
അവൾ ലാപ്പ് ഓൺ ചെയ്യ്ത് യൂട്യൂബിൽ നിന്നും സോങ്ങ് സേർച്ച് ചെയ്യ്ത് എടുത്തു. ഉച്ചക്ക് കണ്ട ഹൃദയം മൂവിയിലെ സോങ്ങ് തന്നെയായിരുന്നു അത്.
 
 
"ശിവ ഇത് നോക്കിക്കേ.ഇതിൽ ഒരു കിടിലൻ പ്രൊപ്പോസൽ സീൻ ഉണ്ട്" അവൾ അവൻ്റെ കൈയ്യിൽ തട്ടി കൊണ്ട് പറഞ്ഞു.
 
 
" ഉം.. "ശിവ താൽപര്യമില്ലാതെ തൻ്റെ ലാപ്പിൽ നോക്കി കൊണ്ട് മൂളി. പാർവണ സോങ്ങ് പ്ലേ ചെയ്യ്ത് പ്രൊപ്പോസൽ സീൻ വച്ചു.
 
 
❤️ദർശനാ 4 വർഷമാണ് നമ്മൾ ഇവിടെ ഉണ്ടാകുക. 4 accadamic years. ഒരുമിച്ചുകൂട്ടിയാൽ ഹോളിഡേയ്സ് എല്ലാം കുറച്ച് 800 ഡേയ്സ്.അതിൽ ഇപ്പോ 20 ദിവസം already കഴിഞ്ഞു.ഇപ്പോ പറയാതെ പിന്നീടിരുന്ന് regret ചെയ്യാൻ എനിക്ക് താൽപര്യം ഇല്ല.
 
 
 I am coming straight to the point. I am crazy about you.i fell in love with you the minute I saw you❤️
 
 
"ഒന്ന് നോക്ക് ശിവാ " അവൾ അവനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞെങ്കിലും ശിവ തൻ്റെ വർക്കിൽ മാത്രം കോൺസട്രേറ്റ് ചെയ്യുകയായിരുന്നു.
 
 
" ഈ കാട്ടു മാക്കാന് ഞാനല്ലാതെ ഈ പ്രോപ്പോസൽ സീൻ കാണിച്ചു കൊടുക്കുമോ" അവൾ ആത്മഗതിച്ചു കൊണ്ട് യൂ ട്യൂബ് ക്ലോസ് ചെയ്യ്തതും അറിയാതെ അവളുടെ കൈ തട്ടി ഒരു ഫോൾഡർ ഓപ്പൺ ആയി.
 
 
ശിവയുടേയും സത്യയുടേയും ഫോട്ടോസ് ആയിരുന്നു അത്. ശിവയുടെ കവിളിൽ ഉമ്മ വച്ചു നിൽക്കുന്ന സത്യ, അവനെ കെട്ടിപിടിച്ച് നിൽക്കുന്ന ,അവൻ്റെ തോളിൽ തലവച്ചു കിടക്കുന്ന കുറേ ഫോട്ടോസ് ആയിരുന്നു അത്.
 
 
അത് കണ്ടതും പാർവണക്ക് മനസിൽ ഒരു കല്ലെടുത്തു  വച്ച ഫീൽ ആയിരുന്നു. ആ ലാപ്പ്ടോപ്പ് എടുത്ത് നോക്കാൻ തോന്നിയ നിമിഷത്തെ അവൾ സ്വയം പഴിച്ചു.
 
 
അന്നു റൂമിൽ കണ്ട ഫോട്ടോയിൽ ഉള്ളതിനേക്കാൾ സുന്ദരിയായിരുന്നു സത്യ. ചെമ്പൻ മുടിയിഴകളും, കാപ്പി കണ്ണുകളും, നീണ്ട മൂക്കും മൊത്തത്തിൽ ഒരു സുന്ദരി.
 
 
അവൾ വേഗം ലാപ്പ് ഓഫ് ചെയ്യ്ത് കിട്ടിയ സ്ഥലത്തു തന്നെ വച്ചു. ശേഷം തൻ്റെ ബുക്കും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു.
 
 
ബുക്കിൽ നോക്കിയാണ് ഇരിക്കുന്നത് എങ്കിലും ചിന്ത മുഴുവൻ സത്യയെ കുറിച്ചായിരുന്നു.
 
 
" എന്തു ഭംഗിയാ സത്യയെ കാണാൻ .അത് ചിലപ്പോ സത്യയുടെ ലാപ്പ് ടോപ്പ് ആയിരിക്കും. ഇനി എതെങ്കിലും ഒരു ദിവസം സത്യ തിരിച്ചു വരുമോ. അങ്ങനെ വന്നാലും എനിക്ക് ശിവയെ വിട്ടു കൊടുക്കാൻ വയ്യാ. അവൻ എൻ്റെയാണ്. എൻ്റെ മാത്രം.
 
 
ഇനി അവൾ എങ്ങാനും തിരികെ വന്നാൽ ഞാൻ ചാവും ഒപ്പം ശിവയേയും കൊല്ലും. അപ്പോ അവൻ എൻ്റെ ഒപ്പം എന്നും ഉണ്ടാകുമല്ലോ... ഇല്ല എനിക്ക് അതിനും പറ്റില്ല. ശിവ എൻ്റെ ജീവൻ അല്ലേ അവനെ ഞാൻ എങ്ങനെയാ കൊല്ലുക.
 
 
എൻ്റെ മഹാദേവാ സത്യ ഒരിക്കലും തിരിച്ചു വരല്ലേ. ഈ ജന്മത്തിലും ഇനിയുള്ള എഴു ജന്മത്തിലും അല്ലെങ്കിൽ വേണ്ട ,ഇനിയുള്ള ആറു ജന്മത്തിലും എൻ്റെ പാതി ഈ ശിവ തന്നെ ആയിരിക്കണേ. വേണെങ്കിൽ ഏഴാമത്തെ ജന്മം ഞാൻ ശിവയെ സത്യക്ക് കൊടുക്കാം "
 
 
പാർവണ ബുക്കിലേക്ക് നോക്കി ഓരോന്ന് ആലോചിച്ചു. പാർവണയെ അന്വേഷിച്ച് വന്ന ശിവ കാണുന്നത് ബുക്കിൽ നോക്കി ഇരിക്കുന്ന അവളെ ആണ്.
 
 
അവൾ പഠിക്കുകയാണ് എന്ന് കരുതി ശിവ മുറിയിലേക്ക് തന്നെ വന്നു. ലൈറ്റ് ഓഫ് ചെയ്യ്ത് ടേബിൾ ലാമ്പ് ഇട്ട് അവൻ ബെഡിലേക്ക് കിടന്നു.
 
 
__________________________________________
 
 
പാർവണ കുറേ നേരം കഴിഞ്ഞാണ് റുമിലേക്ക് വന്നത്. അപ്പോഴേക്കും ശിവ ഉറങ്ങിയിരുന്നു.കൈയ്യിലുള്ള ബുക്ക് ടേബിളിൽ വച്ച് അവൾ ശിവക്കരികിൽ വന്ന് കിടന്നു.
 
 
മുഖത്തിനു കുറുകെ കൈ വച്ചാണ് ശിവ ഉറങ്ങുന്നത്. പാർവണ പതിയെ ആ കൈകൾ എടുത്ത് മാറ്റി ശിവയുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.
 
 
" എന്തെങ്കിലും കാരണം കൊണ്ട് ഞാൻ നിന്നെ സങ്കടപ്പെടുത്തിയിട്ടുണ്ടെങ്കിൽ സോറി ശിവാ '' അവൾ അവൻ്റെ നെറുകിൽ തലോടി കൊണ്ട് പറഞ്ഞു.
 
 
ശേഷം അവൻ അവൻ്റെ നെഞ്ചിലേക്ക് തല വച്ചു കിടന്നു. അവൻ്റെ ഹൃദയ താളം കേട്ട് അവളും എപ്പോഴോ ഉറങ്ങി.
 
 
__________________________________________
 
 
രാവിലെ ശിവയാണ് ആദ്യം ഉറക്കം ഉണർന്നത് .
അവൻ പതിയെ എഴുന്നേൽക്കാൻ നിന്നപ്പോൾ ആണ് പാർവണ തന്റെ മേൽ തലവെച്ച് കിടക്കുന്നത് അവൻ കണ്ടത് .
 
 
താൻ ആണെങ്കിൽ ഇരുകൈകൾകൊണ്ടും അവളെ ചേർത്തു പിടിച്ചിട്ടുമുണ്ട്.ശിവ പെട്ടെന്ന് അവളുടെ മേൽ വെച്ച തന്റെ കൈകൾ എടുത്തു.
 
 
"പാർവണ..." അവൻ അവളെ വിളിച്ചെങ്കിലും പാർവണ നല്ല ഉറക്കത്തിലായിരുന്നു.
 
 
ശിവ പതിയെ തന്റെ നെഞ്ചിൽ തലവച്ച് കിടന്നുറങ്ങുന്ന പാർവണയെ താഴേക്ക് എടുത്തു കിടത്തി. 
 
 
ശേഷം അവൻ എഴുന്നേറ്റ് ബാത്റൂമിലേക്ക് ഫ്രഷ് ആവാനായി പോയി .
 
 
________
 
 
പാർവണ കണ്ണുതുറന്നു നോക്കുമ്പോൾ ശിവ ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയാവുകയായിരുന്നു .
 
 
"ശിവ നീ പോവുകയാണോ "പാർവണ ബെഡിൽ നിന്നും എഴുന്നേറ്റ് ഇരുന്നുകൊണ്ട് ചോദിച്ചു.
 
 
" അതെ ഞാൻ ഇപ്പൊ ഇറങ്ങും .എക്സാം ആവാറായി എന്ന കാര്യം മറക്കണ്ട .
ഇന്നലത്തെ പോലെ ഉടായിപ്പ് ഒന്നും കാണിക്കാതെ മര്യാദയ്ക്ക് ഇരുന്ന് പഠിക്കാൻ നോക്കിക്കോ. എനിക്ക് ലീവ് കിട്ടുകയാണെങ്കിൽ ഞാൻ എക്സാമിന് കൊണ്ടുപോകാം .ഇനി ലീവ് കിട്ടിയില്ലെങ്കിൽ ഡ്രൈവറോട് പറയാം. മിക്കവാറും എനിക്ക് ലീവ് കിട്ടാൻ ചാൻസ് കുറവാണ് "
ശിവ അവളെ നോക്കിക്കൊണ്ട് പറഞ്ഞു .
 
 
"നീ ഇനി എന്നാ ഇങ്ങോട്ട് വരുക .ഇനി നമ്മൾ എന്നാ കാണുക."പാർവണ എണീറ്റ് അവന്റെ അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു 
 
 
"ഇനി ഞാൻ ഇവിടേക്ക് നിന്റെ എക്സാമിന്റെ അന്നേ വരുള്ളൂ. അതും ലീവ് കിട്ടിയെങ്കിൽ മാത്രം ."
 
 
"അതിന്റെ ഇടയിൽ നീ വരില്ലേ ഇവിടേക്ക് ."
 
 
"ഇല്ല ...ഞാൻ വരില്ല .പിന്നെ രാമച്ഛന് ഇന്നുമുതൽ ഫിസിയോതെറാപ്പി തുടങ്ങും .
ഡോക്ടർ ഇവിടേക്ക് വരാം എന്നാണ് പറഞ്ഞത്. അപ്പോൾ പിന്നെ ഞാൻ ഇവിടെ നിൽക്കേണ്ട ആവശ്യം ഇല്ലല്ലോ. അപ്പോ ഞാൻ ഇറങ്ങാ. ഞാൻ പറഞ്ഞതൊന്നും മറക്കണ്ട. നന്നായി പഠിച്ചോ ."ശിവ അവളെ നോക്കി പറഞ്ഞു .
 
 
" ശിവ I am sorry." പുറത്തേക്ക് പോകാൻ തിരിഞ്ഞ ശിവയോടായി അവൾ പറഞ്ഞു
 
 
"എന്തിന്'' ശിവ മനസിലാവാതെ ചോദിച്ചു.
 
 
" ഞാൻ നിന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചതിന്, ശല്യം ചെയ്യ്തതിന്, നാണം കെടുത്തിയതിന്. എല്ലാത്തിനും... എല്ലാത്തിനും സോറി.and I miss you so much"അതു പറഞ്ഞു 
പാർവണ ശിവയെ ഒന്ന് ഹഗ്ഗ് ചെയ്ത ശേഷം  ബാത്റൂമിലേക്ക് കയറിപ്പോയി .
 
 
"ഇവൾക്ക്  എന്താ പറ്റിയത് .ഇതു സത്യം തന്നെയാണോ.അതോ വല്ല സ്വപ്നവും ആണോ" ശിവ തന്റെ കയ്യിൽ ഒന്നു നുള്ളി കൊണ്ട് പറഞ്ഞു.
 
 
 "അല്ല... സ്വപ്നമല്ല .അവൾ എന്നോട് സോറി പറഞ്ഞിരിക്കുന്നു .പഠിക്കാൻ തുടങ്ങിയപ്പോൾ ഇവർക്ക് കുറച്ച് അടക്കവും ഒതുക്കവും മര്യാദയും ഒക്കെ വന്നു തോന്നുന്നു ."അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് താഴേക്ക് നടന്നു പോയി .
 
 
എന്നാൽ ബാത്റൂമിലേക്ക് കയറിയ പാർവണ 
നേരെ ഷവറിന് ചുവട്ടിലേക്ക് നിന്നു.
 
 
"തുമ്പി നിനക്ക് ഇത് എന്താ പറ്റിയത്. നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ "അവൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് സ്വയം ചോദിച്ചു.
 
 
"ശിവ അവനെ ഞാൻ എന്തിനാണ് ഇങ്ങനെ സ്നേഹിക്കുന്നത്. എന്നേ വിട്ടു പോകുന്നതിൽ അവന് ഒരു സങ്കടവുമില്ല. പക്ഷേ ഈ എനിക്ക് എന്തിനാണ് ഇത്ര സങ്കടം .അവൻ എന്റെ ജീവിതത്തിലേക്ക് വന്നതുമുതൽ ഞാൻ പോലും അറിയാതെ എനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ വരുന്നുണ്ട് .
 
 
വേണ്ട തുമ്പി ഒന്നും വേണ്ട .ശിവ 
സത്യയുടെ ആണ്. അവൻ സ്നേഹിക്കുന്നതും സത്യയെ മാത്രമാണ്. അവിടെ പാർവണക്ക് സ്ഥാനമില്ല .അതുകൊണ്ട് ഇനിമുതൽ അവനെ ശല്യം ചെയ്യാനായി ഞാൻ പോകില്ല .
 
 
സത്യ വരുന്നതുവരെ അവന്റെ കൂടെ ഞാൻ ഉണ്ടാകും. മനസ്സുകൊണ്ട് ഞാൻ അവനെ സ്നേഹിക്കുകയും ചെയ്യും. 
പക്ഷേ എന്നെ തിരിച്ചു സ്നേഹിക്കാൻ ഞാൻ അവനെ നിർബന്ധിക്കുകയില്ല."
 
അവൾ മനസ്സിൽ ഓരോന്ന് പറഞ്ഞ് ഉറപ്പിച്ചു .
 
__________________________________________
 
 
പിന്നീടുള്ള ഒരാഴ്ചക്കാലം വേഗത്തിൽ തന്നെ കടന്നുപോയി .പാർവണ പഠിത്തത്തിൽ മാത്രം 
ശ്രദ്ധ ചെലുത്തി എങ്കിലും എപ്പോഴും അവൾക്ക് ശിവയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.
 
 
ശിവയുടെ അവസ്ഥയും ഏറെക്കുറെ അതുപോലെതന്നെ ആയിരുന്നു. ഹോസ്പിറ്റലിൽ നിന്നും വന്നു കഴിഞ്ഞാൽ വീടിനകത്ത് ഒരു മൂഖത നിറഞ്ഞു നിൽക്കുന്ന പോലെ. പാർവണ കൂടെയുള്ളപ്പോൾ ഏതുസമയവും ശിവാ...ശിവാ.. എന്നുവിളിച്ച് 
പിന്നാലെ നടക്കുന്ന കാരണം അവളെ മിസ്സ് ചെയ്യ്തിരുന്നു.
 
 
പാർവണ പഠിപ്പിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത് രേവതിയായിരുന്നു. അവൾ പറയുന്നതെല്ലാം അനുസരിച്ച് നന്നായി തന്നെ പാർവണ പഠിക്കുകയും ചെയ്തു.
 
 
 എന്നും രാത്രി ശിവ വിളിക്കുകയും പഠിത്തത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും. അത് പാർവണക്ക് വലിയ ഒരു സന്തോഷം ആയിരുന്നു.
  
 
അങ്ങനെ ഒരാഴ്ചത്തെ കടന്നു പോയി. നാളെയാണ് പാർവണയുടെ എക്സാം .
ഉച്ചവരെ പഠിച്ചതിനുശേഷം എന്തോ ഒരു ക്ഷീണം തോന്നിയപ്പോൾ പാർവണ 
ഉറങ്ങാനായി കിടന്നു .
 
 
കുറേ കഴിഞ്ഞ് ഫോണിന്റെ റിങ്ങ് കേട്ടാണ് അവൾ ഉറക്കം ഉണർന്നത്. ശിവ ആയിരുന്നു അത്. സാധാരണ രാത്രി സമയങ്ങളിൽ ആണ് അവൻ വിളിക്കാറുള്ളത്. ഇതിപ്പോൾ അഞ്ചു മണി ആയി കാണും അവൻ വിളിക്കുബോൾ. പാർവണ വേഗം  കോൾ എടുത്തു.
 
 
"ഹലോ ശിവാ...." കോൾ എടുത്തതും അവൾ നീട്ടിവിളിച്ചു.
 
 
"പഠിച്ചു കഴിഞ്ഞോ "ശിവ ചോദിച്ചു .
 
 
"കഴിഞ്ഞു. ഇനി കുറച്ച് ടോപ്പിക്ക് മാത്രമേ കവർ ചെയ്യാനുള്ളൂ."
 
 
"നീയെന്താ ഈ സമയത്ത്... ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് എത്തിയോ "
 
 
"എത്തി കുറച്ചു മുൻപ് എത്തിയതേയുള്ളൂ . എനിക്ക് നാളെ ലീവ് കിട്ടിയിട്ടുണ്ട് .അപ്പോൾ നാളെ മോർണിംഗ് ഒരു 8 മണി ആകുമ്പോൾ 
ഞാൻ നിന്നെ പിക്ക് ചെയ്യാനായി വരാം. എക്സാം സ്റ്റാർട്ട് ചെയ്യുന്നത് 10 മണിക്ക് ആണല്ലോ. അപ്പോൾ ആ  ടൈമിൽ ഇറങ്ങിയാൽ മതി ."
 
 
"അപ്പൊ നീ നാളെ വരുമോ ശിവാ.
എന്നാൽ നിനക്ക് ഇന്നുതന്നെ ഇവിടേക്ക് വന്നൂടേ.അപ്പോ നാളെ നമുക്ക് ഒരുമിച്ചു പോകാമല്ലോ"
 
 
" ഞാൻ വരുന്നില്ല പാർവണ.ഇന്ന് ഹോസ്പിറ്റലിൽ ഡ്യൂട്ടി കൂടുതലായിരുന്നു. ഞാൻ നല്ല  ടയേഡ് ആണ്. എനിക്ക് അതുവരെ ഡ്രെവ് ചെയ്യ്ത് വരാൻ വയ്യ .നീ അവിടെത്തന്നെ നിൽക്ക്. നാളെ രാവിലെ ഞാൻ വരാം."
 
 
"എന്നാ ഞാൻ നിന്റെ അടുത്തേക്ക് വരാം "
 
 
"അതൊന്നും വേണ്ട .ഞാൻ പറഞ്ഞില്ലേ നാളെ രാവിലെ ഞാൻ വരാമെന്ന് പിന്നെന്താ ?"
 
 
"ഇല്ല.... പറ്റില്ല ...എനിക്ക് നിന്നെ ഇപ്പോ കാണണം"  അതു പറഞ്ഞതും പാർവണ കോൾ കട്ട് ചെയ്തതും ഒരുമിച്ചായിരുന്നു.
 
 
 ശിവ വീണ്ടും പാർവണയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും അവൾ കോൾ കട്ട് ചെയ്യുകയാണ് ചെയ്തത്.
  
 
അത് കണ്ടതും ശിവ വേഗം ദേവയുടെ ഫോണിലേക്ക് വിളിച്ചു .
 
 
"ഹലോ ഡാ പാർവണ എന്റെ അടുത്തേക്ക് ഇപ്പൊ വരും എന്നു പറഞ്ഞിരിക്കുയാ . അതുകൊണ്ട് ഈ സമയത്ത് വരാൻ നീ സമ്മതിക്കരുത് .അവളെ അവിടെ തന്നെ നിർത്തണം കേട്ടല്ലോ "
 
 
"കേട്ടു ശിവ. പക്ഷേ ഈ കേട്ടത് ദേവേട്ടൻ അല്ല ഞാനാ... ദേവേട്ടൻ ഡ്രൈവ് ചെയ്യുകയാണ് ഞങ്ങൾ ഇപ്പൊ അവിടെ എത്തും."പാർവണ കോൾ എടുത്തു കൊണ്ട് പറഞ്ഞു.
 
 
അത് കേട്ട് ശിവ തലക്ക് കൈവെച്ച് ബെഡിലേക്ക് ഇരുന്നു .
 
 
" ഈ പെണ്ണിന് ഇതെന്താ ...നാളെ രാവിലെ ഞാൻ ചെല്ലാം എന്ന് പറഞ്ഞതല്ലേ പിന്നെന്തിനാ ഇവിടേയ്ക്ക് ഓടിപ്പിടിച്ച് 
വരുന്നത്."  അപ്പോഴേക്കും പുറത്തെ ഗേറ്റ് കടന്ന് ഒരു കാർ അകത്തേക്ക് വരുന്നിരുന്നു. 
 
 
അവൻ നേരെ റൂമിൽ നിന്നും താഴേക്ക് ഇറങ്ങി വന്നതും പാർവണ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.
 
 
" ശിവാ...." അവൾ ശിവയുടെ അരികിലേക്ക് ഓടി വന്നതും ശിവ ഇരുകൈകളും നിവർത്തി 
അവൾക്ക് നേരെ നീട്ടി  കെട്ടിപ്പിടിച്ചു 
 
 
"നിന്നെ എത്ര നാളായി ശിവ കണ്ടിട്ട് ."
അവൾ പരാതി പോലെ പറഞ്ഞു എന്നാൽ അപ്പോഴാണ് ശിവ  താൻ എന്താണ് ചെയ്തത് എന്ന ഓർമ്മ വന്നത് .
 
 
അവൾ വേഗം പാർവണയെ തന്നിൽ നിന്നും അടർത്തിമാറ്റി .
 
 
"ഇപ്പോ കോൾ കട്ട് ചെയ്തല്ലേ  ഉള്ളൂ അപ്പോഴേക്കും ഇത്ര പെട്ടെന്ന് എങ്ങനെ ഇവിടെ എത്തി. നിങ്ങൾ എന്താ പറന്നാണോ വന്നത്." ശിവ സംശയത്തോടെ ചോദിച്ചു .
 
 
"അതിന് കാരണം നിന്റെ കെട്ടിയവൾ തന്നെയാണ്. നീ അവളെ വിളിച്ചു എന്ന് പറഞ്ഞു. എന്നിട്ട് വേഗം ഇവിടേക്ക് വരാൻ പറഞ്ഞു എന്ന്"
 
 
"ഞാനോ... ഞാൻ എപ്പോഴാ നിന്നോട് ഇവിടേക്ക് വരാൻ പറഞ്ഞത് ."
 
 
"അത് ..പിന്നെ...  അങ്ങനെ പറഞ്ഞാലേ 
ദേവേട്ടൻ പെട്ടെന്ന് എന്നെ ഇവിടേയ്ക്ക് കൊണ്ടു വരുള്ളൂ. അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത് "അവൾ നിഷ്കളങ്കമായി പറഞ്ഞു  .
 
 
 
"നിങ്ങളിരിക്ക് ഞാൻ ചായ കൊണ്ടുവരാം ."
അതുപറഞ്ഞ് പാർവണ അകത്തേക്ക് പോയി .
 
 
"ഇവൾക്ക് എന്താ പറ്റിയത് സംസാരത്തിലും 
സ്വഭാവത്തിലും ഒരു പക്വത വന്ന പോലെ.പണ്ടത്തെ ഒരു നെട്ട് ലൂസായ പോലെയുള്ള സംസാരമൊക്കെ 
കുറഞ്ഞിരിക്കുന്നു" ശിവ സംശയത്തോടെ ദേവയോട്  ചോദിച്ചു.
 
 
" നിനക്കും അങ്ങനെ തോന്നി അല്ലേ. ഇപ്പൊ കുറച്ച് ദിവസങ്ങളായി അവൾ ഇങ്ങനെയാണ് .
പഴയ തമാശയും കുസൃതിയും ഒന്നുമില്ല. കുറച്ച് മെച്യൂരിറ്റി വെച്ചപോലെ ഉണ്ടെന്ന് ദേവുവും പറഞ്ഞു "
 
 
 "എന്താ പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം ആവോ..."
 
 
"പാർവണ മാറിയത് അവിടെ നിൽക്കട്ടെ. നിനക്ക് എന്താ ഒരു മാറ്റം " ദേവ അവനെ ഒന്ന് 
ഇരുത്തി നോക്കിക്കൊണ്ട് ചോദിച്ചു.
 
 
" മാറ്റമോ... എനിക്കോ ... എനിക്കെന്ത് മാറ്റാം "
ശിവ മനസ്സിലാവാതെ ചോദിച്ചു.
 
 
"പാർവണയെ നിനക്ക് കണ്ണെടുത്താൽ കണ്ടുകൂടാല്ലോ. എന്നിട്ട് ഇപ്പോൾ എന്താ അവളെ നേരിട്ട് കണ്ടപ്പോൾ ഒരു കെട്ടിപിടിക്കലും മുഖത്ത് കുറേ ഭാവമാറ്റങ്ങൾ ഓക്കെ "ദേവ കളിയാക്കി കൊണ്ട് പറഞ്ഞു.
 
 
"ആർക്ക്.. എനിക്കോ.. എനിക്ക് അങ്ങനെ ഒന്നുമില്ല. നിനക്ക് തോന്നിയതായിരിക്കും "
 
 
"എനിക്ക് അങ്ങനെ വെറുതെ ഒന്നും തോന്നാറില്ല .ഒരുപക്ഷേ നീ അവളെ 
സ്നേഹിക്കാൻ തുടങ്ങിയോ."  അവൻ സംശയത്തോടെ ചോദിച്ചു .
 
 
"What man... നീ എന്തൊക്കെയാ പറയുന്നേ .
എനിക്ക് അങ്ങനെ ഒന്നുമില്ല "
 
 
" സത്യം പറ കഴിഞ്ഞ ഒരാഴ്ച നീ അവളെ മിസ്സ് ചെയ്തോ ശിവാ.."  ദേവക്ക് അവനെ വെറുതെ വിടാൻ ഉള്ള ഭാവം ഉണ്ടായിരുന്നില്ല.
 
 
" എനിക്ക് അവളെ എന്ത് മിസ്സിംഗ് .
അവൾ എന്റെ ലൈഫിലേക്ക് വന്നിട്ട് 2 ആഴ്ചയല്ലേ ആയിട്ടുള്ളു അതിനു മുൻപും ഞാൻ ഒറ്റയ്ക്ക് ആയിരുന്നല്ലോ .
അതുകൊണ്ട് എനിക്ക് അവളെ മിസ്സ് ഒന്നും ചെയ്തിട്ടില്ല." ശിവ എങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു .
 
 
"ശരിക്കും ..." അവൻ വീണ്ടും ചോദിച്ചു 
 
 
"നിനക്ക് ഇപ്പൊ എന്താ അറിയേണ്ടത്. എനിക്ക് അവളെ മിസ്സ് ചെയ്തു .എപ്പോഴും എന്റെ പിന്നാലെ നടന്ന് തല്ലുകൂടി ,വഴക്കിട്ടു, മണ്ടത്തരം പറഞ്ഞു നടക്കുന്നവൾ പെട്ടെന്ന് കൂടെ ഇല്ലാതെ ആയപ്പോൾ എന്തോ ഒരു മിസ്സിംഗ് തോന്നി എന്നുള്ളത് ശരിയാണ്. അത് 
പ്രണയം ഒന്നുമല്ല." ശിവ പറഞ്ഞു 
 
 
"നിനക്ക് ഒരു കാര്യം അറിയോ ശിവ.ഈപ്രണയത്തിന്റെ ഫസ്റ്റ് സ്റ്റേജാണ് മിസ്സിങ്ങ്"
 
 
 
(തുടരും)
 
 
🖤 പ്രണയിനി 🖤
 
 
 
 
 
 
 
 

പാർവതി ശിവദേവം - 64

പാർവതി ശിവദേവം - 64

4.7
5918

 Part -64   കുറച്ചു നേരം കഴിഞ്ഞതും ദേവ തിരികെ വീട്ടിലേക്ക് പോയി. ദേവ പോയതും ശിവ  മുറിയിലേക്ക് തന്നെ തിരിച്ചു പോയി. പാർവണ താഴെ തന്നെ ഇരുന്ന് രാത്രി വരെ സമയം കഴിച്ചു.     ***     "ശിവ ഞാൻ അകത്തേക്ക് വന്നോട്ടെ" പാതി ചാരിയ വാതിൽ തുറന്നുകൊണ്ട് പാർവണ ചോദിച്ചു .     "വരൂ ..."ശിവ അവളെ സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു .     "എനിക്ക്  മുറിയിൽ ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്. ഞാൻ ഇവിടെ കിടന്നോട്ടെ നിനക്ക് ബുദ്ധിമുട്ടുണ്ടോ ."     "എന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം . അല്ലെങ്കിലും നീ എന്റെ ഒപ്പം തന്നെയല്ലേ കിടക്കാറുള്ളത് "ശിവ ചോദിച്ചു