Part -64
കുറച്ചു നേരം കഴിഞ്ഞതും ദേവ തിരികെ വീട്ടിലേക്ക് പോയി. ദേവ പോയതും ശിവ മുറിയിലേക്ക് തന്നെ തിരിച്ചു പോയി. പാർവണ
താഴെ തന്നെ ഇരുന്ന് രാത്രി വരെ സമയം കഴിച്ചു.
***
"ശിവ ഞാൻ അകത്തേക്ക് വന്നോട്ടെ" പാതി ചാരിയ വാതിൽ തുറന്നുകൊണ്ട് പാർവണ ചോദിച്ചു .
"വരൂ ..."ശിവ അവളെ സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു .
"എനിക്ക് മുറിയിൽ ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്. ഞാൻ ഇവിടെ കിടന്നോട്ടെ നിനക്ക് ബുദ്ധിമുട്ടുണ്ടോ ."
"എന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം .
അല്ലെങ്കിലും നീ എന്റെ ഒപ്പം തന്നെയല്ലേ കിടക്കാറുള്ളത് "ശിവ ചോദിച്ചു
"അത് നിന്റെ ഇഷ്ടത്തോടെ ഒന്നുമല്ലല്ലോ.ഞാൻ നിന്റെ പിന്നാലെ നടന്നു ശല്യം ചെയ്തു കിടക്കുന്നത് ആയിരുന്നല്ലോ.
എനിക്ക് തന്നെ കിടക്കാൻ പേടി ആയതുകൊണ്ടാണ് .വേണമെങ്കിൽ ഞാൻ നിലത്തു കിടന്നോളാം"
"എയ്.. അതൊന്നും വേണ്ട. നീ ഇവിടെ കിടന്നോ." അത് പറഞ്ഞു ശിവ ബെഡിനു മുകളിൽ കിടന്നിരുന്ന തന്റെ ബുക്കുകൾ എല്ലാം എടുത്തുമാറ്റി .
"ഗുഡ് നൈറ്റ് "അതു പറഞ്ഞ് പാർവണ ബെഡിന്റെ ഒരു വശം ചേർന്ന് കിടന്നു.
" ഇവൾക്ക് ഇത് എന്താണ് പറ്റിയത് .ആകെ ഒരു മാറ്റം .ഇത്രയും മര്യാദയോടെ സംസാരിക്കാനൊക്കെ ഇവൾക്ക് അറിയുമോ .
പക്ഷേ ആ പഴയ പാർവണ ആയിരുന്നു നല്ലത് ."ശിവ ഓരോന്ന് ആലോചിച്ചു കൊണ്ട്
ബെഡിൽ കിടന്നു .
__________________________________________
രാവിലെ അടുക്കളയിൽ പണികൾ നോക്കുമ്പോഴാണ് ആരോ കോണിങ്ങ് ബെൽ അടിക്കുന്ന ശബ്ദം പാർവണ കേട്ടത് .
കഴുകി കൊണ്ടിന്ന പാത്രങ്ങളെല്ലാം ഒരു ഭാഗത്തേക്ക് ഒതുക്കിവെച്ച് അവർ വേഗം വന്ന് മുൻവശത്തെ വാതിൽ തുറന്നു .
പെട്ടെന്ന് മുൻപിൽ നിൽക്കുന്ന ആളെ കണ്ടു
പാർവ്വണ ഞെട്ടി തരിച്ച് നിന്നു.
"സത്യ..." അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു .
"Who are you.നീയെന്താ ഇവിടെ" അവളെ കണ്ടു സംശയത്തോടെ സത്യ ചോദിച്ചു.
" ഞാൻ... ഞാൻ ശിവയുടെ ഭാര്യ... ഭാര്യയാ"
" ഭാര്യയോ ...ആ സ്ഥാനത്തിരിക്കാൻ എനിക്കു മാത്രമേ യോഗ്യതയുള്ളൂ. എനിക്ക് മാത്രം." അതു പറഞ്ഞ് അവളുടെ കഴുത്തിൽ കിടന്ന താലി സത്യ പൊട്ടിച്ചെടുത്തു .
"No...."പാർവണ കരഞ്ഞുകൊണ്ട് ബെഡിൽ നിന്നും ചാടി എഴുന്നേറ്റു .
ഒരു നിമിഷം അത് സ്വപ്നമാണ് എന്ന് മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല .
എഴുന്നേറ്റ് ടേബിളിന്റെ മുകളിൽ ഇരിക്കുന്ന
ബോട്ടിലുള്ള മുഴുവൻ വെള്ളം കുടിച്ചിട്ടും അവൾക്ക് ദാഹം മാറാത്ത പോലെ തോന്നി.
ശിവ നല്ല ഉറക്കത്തിലാണ് .പാർവണക്ക് മനസ്സിൽ ഒരു പേടി വന്നു നിറയുന്നത് പോലെ തോന്നി.
സമയം നോക്കിയപ്പോൾ മൂന്നുമണി കഴിഞ്ഞിരിക്കുന്നു. വെളുപ്പാൻ കാലം കണ്ട സ്വപ്നം ഫലിക്കും എന്നല്ലേ. ഇനി എന്നെങ്കിലും
സത്യ തിരിച്ചുവരുമോ . ഇനി വന്നാൽ ശിവ... ശിവ എന്നെ ഉപേക്ഷിച്ച് അവളെ സ്വീകരിക്കുമോ." അവളുടെ മനസ്സിൽ ഓരോ ചോദ്യങ്ങൾ ഉയർന്നുവരാൻ തുടങ്ങി .
പിന്നീട് ബെഡിൽ വന്നു കിടന്നെങ്കിലും അവൾക്കു ഉറക്കം വന്നില്ല .അതുകൊണ്ട് അവൾ പതിയെ എഴുന്നേറ്റു ബാൽക്കണിയിലേക്ക് നടന്നു .
അല്ലെങ്കിലും കുറച്ചുദിവസങ്ങളായി തന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണല്ലോ. ഒന്ന് ഉറങ്ങി എഴുന്നേറ്റാ പിന്നെ ഉറക്കം വരില്ല .
തന്റെ ഉറക്കം കെടുത്തുന്ന പ്രധാന മുഖം സത്യയുടെ തന്നെയായിരുന്നു .
അന്ന് ലാപ്ടോപ്പൽ അവർ ഇരുവരും കൂടി
ഉള്ള ഫോട്ടോ കണ്ടതു മുതൽ തന്റെ സമാധാനം എല്ലാം പോയിരുന്നു .
"സത്യ എവിടെയായിരിക്കും .അവൾക്ക് എന്താണ് സംഭവിച്ചത്. ഇനി അവൾ ജീവിച്ചിരിക്കുന്നുണ്ടാകുമോ . ഇതൊക്കെ ആരോടോ ഒന്ന് ചോദിച്ചറിയുക .
അവൾ ഇനി ഒരുപക്ഷേ ജീവിച്ചിരിക്കുന്നില്ലെങ്കിൽ എനിക്ക് ശിവയെ
കിട്ടുമായിരുന്നു.
പക്ഷേ ഞാൻ അങ്ങനെ ചിന്തിക്കാൻ പോലും പാടില്ല. കാരണം അവർ പരസ്പരം സ്നേഹിച്ചവർ ആണ്. ഒരു പക്ഷെ എന്നെക്കാൾ കൂടുതൽ സത്യ ശിവയെ സ്നേഹിച്ചിരുന്നിരീക്കും .
അവർ ഒരുമിച്ച് അല്ലേ വർക്ക് ചെയ്തിരുന്നത്. അമേരിക്കയിൽ ഒപ്പവും ആണ് പഠിച്ചത്. ഇനി അവർ ലിവിങ് ടുഗെതർ എങ്ങാനും ആയിരുന്നിരിക്കുമോ." പാർവണയുടെ ടെൻഷൻ ഒന്നുകൂടെ കൂടി .
"അങ്ങനെ വല്ലതും ആണെങ്കിൽ...ഞാനെന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് .ബി പോസിറ്റീവ് .ശിവക്ക് സത്യയെ മറന്ന് എന്നെ സ്നേഹിക്കാൻ കഴിയില്ലെങ്കിൽ ഞാൻ അവനെ ശല്യപ്പെടുത്താൻ പോകില്ല . ഇനി അവന് എന്നോട് എന്നെങ്കിലും ഒരു കടുകുമണിയോളം എങ്കിലും സ്നേഹം തോന്നിയാൽ പിന്നെ ഞാൻ അവനെ ആർക്കും വിട്ടുകൊടുക്കില്ല .
പക്ഷേ അവന് എന്നോട് അങ്ങനെയൊരു സ്നേഹം തോന്നില്ലാല്ലോ .എന്തൊരു കഷ്ടമാണ് എന്റെ കാര്യം ഞാൻ ഇങ്ങനെയൊന്നുമായിരുന്നില്ല. ഏതുസമയവും കളിച്ച് ചിരിച്ച് എന്ത് സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചിരുന്നത്. ഇപ്പൊ എന്നും കരച്ചിലും സങ്കടവും ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ."
മഞ്ഞുപെയ്യുന്നതിനാൽ ബാൽക്കണിയിൽ നിൽക്കുമ്പോൾ അവൾക്ക് വല്ലാതെ തണുപ്പ് തോന്നിയിരുന്നു. അതുകൊണ്ട് അവൾ തിരികെ റൂമിലേക്ക് തന്നെ വന്നു.
ശിവ നല്ല ഉറക്കം ആയതുകൊണ്ട് പാർവണ അവന്റെ തൊട്ടരികിലായി ഇരുന്നു .
"നീ ഇങ്ങനെ സുഖമായി കിടന്നുറങ്ങിക്കോ ശിവ. നീ കാരണം എന്റെ ഉറക്കം എല്ലാം പോയി. ഇതു വല്ലതും നീ അറിയുന്നുണ്ടോ. എങ്ങനെ അറിയാനാ ഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന വിചാരം വല്ലതും നിനക്ക് ഉണ്ടോ. അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം ഞാനല്ലേ അവകാശമില്ലാത്ത ഇവിടെ നിൽക്കുന്ന ആള് "
"'പാർവണാ..."ശിവ ഉറക്കത്തിൽ പതിയെ വിളിച്ചു.
ഇവൻ ഇപ്പോൾ എന്റെ പേരല്ലേ വിളിച്ചത്. ഇനി എനിക്ക് തോന്നിയതാണോ .
"പാർവണ... ഇനി ഞാൻ പറഞ്ഞാലും നീ എന്നെ വിട്ടു എവിടേക്കും പോവണ്ട . നീ
ഇല്ലാത്തപ്പോൾ എനിക്ക് നിന്നെ
ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് .ഈ ഒരാഴ്ച ഞാൻ എങ്ങനെയാണ് തള്ളിനീക്കിയത് എന്ന് എനിക്ക് മാത്രമേ അറിയുകയുള്ളൂ ."ശിവ ഉറക്കത്തിൽ പറയുന്നത് കേട്ടു
പാർവണ ശരിക്കും ഞെട്ടിയിരുന്നു .
'"അപ്പോ നീ ഇനി ശരിക്കും മിസ്സ് ചെയ്തോ ശിവാ" പാർവണ ആകാംക്ഷയോടെ ചോദിച്ചു. പക്ഷേ ശിവയുടെ ഭാഗത്തുനിന്നും ഒരു മറുപടിയും ഇല്ല .
"പറ ശിവാ നിനക്കിപ്പോ എന്നെ ഇഷ്ടമാണോ "
ശിവ ഒന്നും പറയുന്നില്ല എന്ന് കണ്ടതും പാർവണ അവനെ ശക്തിയായി കുലുക്കി വിളിച്ചു.
അത് കേട്ട് ശിവ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു.
" എന്താ പാർവണ... എന്താ പറ്റിയത് "ശിവ എഴുന്നേറ്റ് ടെൻഷനോടെ ചോദിച്ചു .
അപ്പോഴാണ് താൻ എന്താണ് ചെയ്തത് എന്ന ബോധം പാർവണക്കും ഉണ്ടായത് .
"അത്... ഞാൻ.. പിന്നെ അറിയാതെ... അറിയാതെ വിളിച്ചതാ "പാർവണ പതർച്ചയോടെ പറഞ്ഞു
അത് കേട്ട് ശിവ ക്ലോക്കിലേക്ക് നോക്കി .
സമയം 03:45 ആയിട്ടെ ഉള്ളൂ.
"നിനക്കെന്താ ഉറക്കം ഒന്നും ഇല്ലേ "
ശിവ അവളെ നോക്കി ചോദിച്ചു .
"എനിക്ക് ഉറക്കം വന്നില്ല "
"അത് സാരമില്ല കുറച്ചുനേരം കണ്ണടച്ച് കിടന്നാൽ മതി. അപ്പൊ ഉറക്കം വന്നോളും"
" ഇനി ഉറക്കം ഒന്നും വരില്ല .ഇപ്പൊ കുറച്ചു ദിവസമായിട്ട് ഇങ്ങനെയാണ് .നീ കിടന്നോ ഞാൻ എന്തായാലും എക്സാമിനുള്ള ഇംപോർട്ടൻ്റ് ടോപ്പിക്കിസ് ഒക്കെ ഒന്ന് പോയി നോക്കട്ടെ. ഞാൻ അപ്പുറത്തെ റൂമിൽ ഉണ്ടാകും" അതു പറഞ്ഞ് പാർവണ ബെഡിൽ നിന്നും എഴുന്നേറ്റു.
" പാർവണ... താനിനി അപ്പുറത്തെ റൂമിൽ ഒന്നും പോകാൻ നിൽക്കണ്ട. ഇവിടെ ഇരുന്നു പഠിച്ചോ "
"വേണ്ട ശിവ. നീ കിടന്നോ .ലൈറ്റ് ഓൺ ചെയ്താൽ നിനക്ക് ഉറങ്ങാൻ പറ്റില്ല."
" എനിക്ക് ഇനി ഉറക്കം വരില്ല .സമയം എന്തായാലും ഇത്രയും ആയീല്ലേ.നീ പഠിച്ചോ. ഞാനും ഹെൽപ്പ് ചെയ്യാം." അത് പറഞ്ഞ് ശിവ ബാത്റൂമിൽ പോയി മുഖം കഴുകി വന്നു .
അപ്പോഴേക്കും പാർവണ ബുക്ക് എല്ലാം എടുത്തു ടേബിളിനു മുകളിൽ വെച്ചിരുന്നു .
എല്ലാ ട്ടോപ്പിക്കും കവർ ചെയ്തു കഴിഞ്ഞോ." പാർവണയുടെ തൊട്ടരികിൽ ഉള്ള ചെയർ വലിച്ചിട്ടിരുന്നു കൊണ്ട് ശിവ ചോദിച്ചു .
" കുറേ ഒക്കെ കഴിഞ്ഞു .ഇനി ഇതു കൂടിയേ ഉള്ളൂ."
"താ ഞാൻ ഒന്ന് നോക്കട്ടെ." അത് പറഞ്ഞു പാർവണയുടെ കയ്യിൽനിന്നും ശിവ ബുക്ക് വാങ്ങി .
"ഇത് ഈസി ടോപ്പിക്ക് ആണ് .ഞാൻ പറഞ്ഞു തരാം "അതു പറഞ്ഞ് ശിവ അവൾക്ക്
എക്സ്പ്ലൈൻ ചെയ്തു കൊടുക്കാൻ തുടങ്ങി .
Hemophilia is usually an inherited bleeding disorder in which the blood does not clot properly. This can lead to spontaneous bleeding as well as bleeding following injuries or surgery. Blood contains many proteins called clotting factors that can help to stop bleeding. People with hemophilia have low levels of either factor VIl .
ശിവ ബുക്കിൽ നോക്കി വായിക്കുന്ന സമയം പാർവണ കണ്ണെടുക്കാതെ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
കുറച്ചു മുൻപ് ശിവ പറഞ്ഞ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ മുഴുവൻ.
" അക്കാര്യത്തെക്കുറിച്ച് ശിവയോട് ഒന്ന് ചോദിച്ചു നോക്കിയാലോ .അല്ലെങ്കിൽ വേണ്ട ഒന്നാമത് അവൻ സത്യം പറയില്ല. പിന്നെ ഈ കാര്യത്തെക്കുറിച്ച് ചോദിച്ചാ ഇപ്പൊ കാണിക്കുന്ന ചെറിയൊരു സ്നേഹം പോലും പോയി കിട്ടും" അവൾ മനസ്സിൽ ആലോചിച്ചു.
"പാർവണ ഞാൻ പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലേ." അവളുടെ നോട്ടം കണ്ടു ശിവ അൽപ്പം സ്വരം കടുപ്പിച്ച് തന്നെ ചോദിച്ചു.
" ഞാൻ ശ്രദ്ധിക്കുന്നുണ്ട് ശിവ" പിന്നീട് പാർവണ ശിവ പറഞ്ഞു തരുന്നതിൽ ശ്രദ്ധ ചെലുത്തി .അല്ലെങ്കിൽ ഇപ്പോഴുള്ള
ശാന്ത സ്വഭാവം മാറി കലിപ്പ് മൂഡ് ഓണാവും എന്ന് അവൾക്കും അറിയാം ."
The severity of hemophilia that a person has is determined by the amount of factor in the blood. The lower the amount of the factor, the more likely it is that bleeding will occur which can lead to serious health problems." അവൻ ആ ടോപ്പിക്ക് കൺക്ലൂഡ് ചെയ്തു.
'ഇനി താൻ ഇരുന്ന് വായിച്ചു നോക്കൂ .എന്നിട്ട് ഡൗട്ട് വല്ലതുമുണ്ടെങ്കിൽ ചോദിക്ക്"
അതു പറഞ്ഞു ശിവ ബുക്ക് പാർവണയുടെ മുന്നിലേക്ക് ആയി വെച്ചു .അവൾ തലയാട്ടിക്കൊണ്ട് അവൻ പറഞ്ഞു തന്ന ടോപ്പിക്ക് വായിക്കാൻ തുടങ്ങി .
ബുക്കിൽ നിന്നും ശിവയുടെ ശ്രദ്ധ എപ്പോഴോ പാർവണയുടെ മുഖത്തേക്ക് മാറി .
കട്ടിയുള്ള പുരികവും ,നീണ്ട മൂക്കും
ചെറിയ മൂക്കുത്തിയും ,വിടർന്ന മിഴികളും
എല്ലാം അവൻ ആദ്യമായാണ് ശ്രദ്ധിക്കുന്നത്.
കാറ്റത് മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾ പാർവണ ഇടക്കിടക്ക് പിന്നിലേക്ക് ഒതുക്കി വക്കുന്നുണ്ട്.
ശിവയുടെ നോട്ടം തന്നിൽ തന്നെയാണ് എന്ന് മനസ്സിലായതും പാർവണ തലയുയർത്തി അവനെ നോക്കി .
"എന്താ ശിവാ" അവൾ ചോദിച്ചു .പക്ഷേ അവൻ അതൊന്നും കേട്ടിരുന്നില്ല .
" എന്താ ശിവ" അവൾ ഒന്നുകൂടി
ശബ്ദമുയർത്തി ചോദിച്ചതും ഞെട്ടി കൊണ്ട് തല തിരിച്ചു.
" ഒന്നൂല്ല. ഞാൻ എന്തോ ആലോചിച്ചതാ.
ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം ."
അതു പറഞ്ഞു അവൻ വേഗം എണീറ്റ് മുറിക്ക് പുറത്തേക്ക് നടന്നു .
അവന്റെ മുഖഭാവം കണ്ട് ചിരിച്ച് പാർവണ വീണ്ടും പഠിത്തത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി .
"ചില നേരത്ത് എനിക്ക് എന്താ പറ്റുന്നത് .
അവളെ കുറച്ചുദിവസം കാണാതായതിൽ പിന്നെ ദേവ പറഞ്ഞപോലെ എനിക്ക് എന്തൊക്കെയോ മാറ്റം ഉണ്ടായിട്ടുണ്ട്. അല്ലെങ്കിൽ ഞാൻ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത് .ഇതൊന്നും ശരിയല്ല ശിവാ..."
അവൻ തന്റെ മനസ്സിനെ സ്വയം നിയന്ത്രണത്തിലാക്കാൻ ആയി
ശ്രമിച്ചു .
"അല്ലെങ്കിലും ഞാനെന്തിന് സ്വയം കുറ്റപ്പെടുത്തണം .അവൾ എന്റെ ഭാര്യ അല്ലേ. അപ്പൊ ഒന്ന് നോക്കിയെന്നു വച്ച് എന്താ കുഴപ്പം. അതെനിക്കുള്ള അവകാശം തന്നെയല്ലേ." ശിവയുടെ ഒരു മനസ്സ് അവനെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു .
" ശിവ ഇതൊക്കെ നിന്റെ വെറും
ഒരു തോന്നൽ മാത്രമാണ്. നിനക്ക് അവളോട് ഒന്നുമില്ല അത് പറഞ്ഞു ശിവ തിരികെ റൂമിയിലേക്ക് വന്നു
പിന്നീടവൻ അബദ്ധവശാൽ പോലും പാർവണയുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു
__________________________________________
രാവിലെ 8 മണിയോടുകൂടി അവർ വീട്ടിൽ നിന്നും ഇറങ്ങി. ഒരു മണിക്കൂറിന് ഉള്ള യാത്രയുണ്ട് എക്സാം സെന്ററിലേക്ക് .
പാർവണയെ കോളേജിൽ ഇറക്കി കോളേജിൻ്റെ ഫ്രണ്ട് സൈഡിൽ തന്നെ ശിവ നിന്നു.
" All the best. നന്നായി എക്സാം എഴുതിയിട്ട് വാ "ശിവ ഒരു പുഞ്ചിരിയോടെ പറഞ്ഞു .
*താങ്ക്സ് "അതു പറഞ്ഞ് അവൾ കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് പോയി .
*
നോട്ടീസ് ബോർഡിൽ നിന്നും സീറ്റ് നമ്പറും ഹാളും എല്ലാം അവൾ കണ്ടുപിടിച്ചു. രണ്ടാമത്തെ ബ്ലോക്കിൽ ആയിരുന്നു എക്സാം ഹാൾ ഉണ്ടായിരുന്നത് .
ക്ലാസിൽ എത്തിയപ്പോഴാണ് തൻ്റെ ഒപ്പം പഠിച്ചിരുന്ന അനാമികയെ അവൾ കണ്ടത് .
"പാർവണ 'അവളെ കണ്ടതും അനാമിക അവളുടെ അരികിലേക്ക് ഓടിവന്നു .
"ആമി നീയും എക്സാം എഴുതുന്നുണ്ടോ.പഠിച്ചു കഴിഞ്ഞോ നിന്റെ."
"കഴിഞ്ഞോ എന്ന് ചോദിച്ചാ കഴിഞ്ഞു .ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല .നിന്റെയോ "
"ആ കുറേയോക്കെ കഴിഞ്ഞിട്ടുണ്ട്. ഇനി എല്ലാം ദൈവത്തിന്റെ കയ്യിലാണ്".
"അല്ല നിന്റെ മാര്യേജ് കഴിഞ്ഞോ. രേവതിയുടെ മാരേജ് കഴിഞ്ഞത് അറിഞ്ഞായിരുന്നു. പക്ഷേ നിൻ്റെ കാര്യം
ഞാൻ അറിഞ്ഞില്ലല്ലോ." പാർവണയുടെ താലിയും സിന്ദൂരവും കണ്ടാണ് അനാമിക ചോദിച്ചത് .
"കഴിഞ്ഞു.എല്ലാം പെട്ടെന്നായിരുന്നു. അതുകൊണ്ട് അങ്ങനെ ആരെയും വിളിക്കാൻ പറ്റിയില്ല അതാ ''
"അത് സാരമില്ലെടാ .അയ്യോ ഇവൾക്കും എക്സാം ഉണ്ടോ "അകലെ നിന്നും നടന്നു വരുന്ന ഒരു പെൺകുട്ടിയെ നോക്കി അനാമിക ചോദിച്ചു .
ആരാ എന്നരീതിയിൽ പാർവണ തിരിഞ്ഞു നോക്കിയതും തങ്ങൾക്ക് നേരെ നടന്നു വരുന്ന ആളെ കണ്ടു പാർവണയുടെ മുഖ ഭാവവും മാറിയിരുനു.
"അഖിലയല്ലേ അത്. അവൾ എന്താ ഇവിടെ. അവൾ എക്സാം പാസായതല്ലേ ."പാർവണ സംശയത്തോടെ ചോദിച്ചു.
"അവൾ ഇംപ്രൂവ്മെന്റ് എഴുതുന്നുണ്ട് എന്ന് തോന്നുന്നു. ഇത് വെറും അഖില അല്ല. തള്ളിസ്റ്റ് അഖിലയാണ്. ഇപ്പോൾ വന്നാ തുടങ്ങും അവളുടെ ഒടുക്കത്തെ തള്ള് .അവളുടെ മേരേജ് കഴിഞ്ഞു .ഒരു മാസം മുൻപായിരുന്നു. എറണാകുളത്തെ ഏതോ ഒരു ബിസിനസ് മാനാണത്രേ"
.
"പണ്ടുമുതലേ ഒടുക്കത്തെ തള്ളായിരുന്നു. ഇപ്പോ അത് ഒന്നുകൂടി കൂടിയിട്ടുണ്ടാവും. തള്ളിത്തള്ളി ഈ കോളേജ് വീഴ്ത്താതിരുന്നാൽ ഭാഗ്യം"അവൾ വരുന്നത് കണ്ടു പാർവണ പറഞ്ഞു .
അപ്പോഴേക്കും ആ പെൺകുട്ടി നടന്നു അവളുടെ അരികിലേക്ക് എത്തിയിരുന്നു.
" ഹായ് ഗയ്സ് നിങ്ങളെ ഇവിടെ കാണുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല .നിങ്ങളുടെ പഠിച്ചു കഴിഞ്ഞോ "
"കുറച്ചൊക്കെ കഴിഞ്ഞു. പാർവണയും അനാമികയും ഒരേ പോലെ പറഞ്ഞു .
"ആണോ എനിക്ക് ഇനി കുറച്ച് ടോപ്പിക്കുകൾ കൂടി നോക്കാൻ ഉണ്ട്. എനിക്ക് എക്സാം എഴുതാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പിന്നെ ഹസ്ബന്റ് പറഞ്ഞതു കൊണ്ട് മാത്രം എഴുതാൻ വന്നതാ.
ആളു പറഞ്ഞു ഞാൻ വെറുതെ എക്സാം ഒന്ന് അറ്റൻഡ് ചെയ്താൽ മതി ബാക്കി എല്ലാ കാര്യങ്ങളും ആൾ നോക്കാമെന്ന്. യൂണിവേഴ്സിറ്റിയിൽ ആരൊക്കെയോ ഏട്ടന് പരിചയം ഉണ്ടത്രേ. നല്ല മാർക്ക് പ്രതീക്ഷിക്കാം എന്നാണ് ചേട്ടൻ പറഞ്ഞത് .എന്നാലും നിങ്ങൾക്കറിയാമല്ലോ എനിക്ക് അതിനൊന്നും പണ്ടുമുതലേ താൽപര്യമില്ല .അതുകൊണ്ട് സ്വയം പഠിക്കാം എന്നു വിചാരിച്ചു .നമുക്ക് എക്സാം കഴിഞ്ഞിട്ട് സംസാരിക്കാം ഞാൻ പോയി പഠിക്കട്ടെ" അത് പറഞ്ഞ് അവൾ ക്ലാസിന് അകത്തേക്ക് നടന്നു.
" പിന്നെ അവളുടെ ഭർത്താവല്ലേ യൂണിവേഴ്സിറ്റിയിലെ പേപ്പർ വാല്യുവേഷൻ ചെയ്യുന്നത് .ഇവളുടെ തള്ളിന്ന് ഒരു കുറവുമില്ലല്ലോ"പാർവണ ദേഷ്യത്തോടെ പറഞ്ഞു.
"അവളുടെ ഒരു വേഷം കണ്ടില്ലേ നീ .അവളും അവളുടെ ഒരു ജീൻസും ടോപ്പും .തള്ളയായി എന്നിട്ടും മേക്കപ്പിന് ഒരു കുറവുമില്ല. ഐശ്വര്യ റായ് ആണ് എന്നാ വിചാരം ."അവൾ പോകുന്നു നോക്കി അനാമിക കുറ്റം പറഞ്ഞു.
അപ്പോഴേക്കും എക്സാം ഹാളിലേക്ക് കയറാനുള്ള ബെല്ലടിച്ചിരുന്നു. പാർവണ വേഗം ബാഗ് പുറത്ത് വെച്ച് ഹാൾടിക്കറ്റും പേനയുമായി എക്സാം ഹാളിലേക്ക് കയറി .
രണ്ടരമണിക്കൂർ ആയിരുന്നു എക്സാം .എക്സാം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പാർവണ
അനാമികയെ കാത്തു
പുറത്തുനിന്നു.
അനാമികക്ക് മുന്നേ
അഖില ക്ലാസ്സിൽ നിന്ന് ഇറങ്ങി വന്നതും പാർവണ അവളെ കാണാത്തതുപോലെ ദൂരേക്ക് നോക്കി നീന്നു.
പക്ഷേ അഖിലക്ക് അവളെ വെറുതെ വിടാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല .
" പാർവണ എക്സാം എങ്ങനെ ഉണ്ടായിരുന്നു."
" കുഴപ്പമില്ല ഈസിയുണ്ടായിരുന്നു "
"ആണോ... എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാലും കുഴപ്പമില്ല
ഞാൻ 80 above മാർക്ക് പ്രതീക്ഷിക്കുന്നുണ്ട് ."
അപ്പോഴേക്കും അനാമികയും എക്സാം കഴിഞ്ഞ് പുറത്തേക്ക് വന്നിരുന്നു .അവർ മൂന്നുപേരും ബാഗെടുത്തു ഗേറ്റിന് അരികിലേക്ക് നടന്നു .
"ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത് പാർവണയുടെ മാരേജ് കഴിഞ്ഞോ "
"കഴിഞ്ഞു "
"ഹസ്ബൻഡ് എന്ത് ചെയ്യുന്നു .വല്ല ഓട്ടോ ഡ്രൈവറോ, ബസ്സ് കണ്ടക്ടറോ
എങ്ങാനും ആയിരിക്കും അല്ലേ "അഖില കളിയാക്കി കൊണ്ട് ചോദിച്ചു .
"അതിനിപ്പോ എന്താ. കണ്ടക്ടർ ആണെങ്കിലും ഓട്ടോഡ്രൈവർ ആണെങ്കിലും ഏതൊരു ജോലിക്കും അതിന്റെതായ ഒരു മാന്യതയുണ്ട് ."അനാമിക ദേഷ്യത്തോടെ പറഞ്ഞു
"എനിക്കെന്തോ അതൊന്നും ഇഷ്ടമല്ല .
എന്റെ ഹസ്ബൻഡ് എപ്പോഴും
ഫോർമൽ ഡ്രസ്സിൽ ആയിരിക്കും. അതുകൊണ്ട് എനിക്ക് അത് കണ്ടിട്ടാണെന്ന് തോന്നുന്നു ഇങ്ങനെയുള്ള സാധാരണ കൂലിപ്പണിക്കാരെ കാണുമ്പോൾ എന്തോ ഒരു ഇറിറ്റേഷൻ ആണ്
"
"നിന്റെ അച്ഛൻ ഓട്ടോ ഡ്രൈവർ ആയിരുന്നില്ലേ .ആളെ കാണുമ്പോഴും നിനക്ക് ഈ ഇറിറ്റേഷൻ ഉണ്ടോ "അനാമിക തിരിച്ചു ചോദിച്ചതും അഖില ഒന്ന് പതറി.
"നീ എങ്ങനെയാ പോകുന്നത് പാർവ്വണ" വിഷയം മാറ്റാനായി അഖില ചോദിച്ചു.
" ഹസ്ബന്റ് വന്നിട്ടുണ്ട്"
"ആണോ പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിൽ ഇവിടെ വന്ന് വെയിറ്റ് ചെയ്യാമല്ലോ. അതിനൊന്നും എന്റെ ഹസ്സിനു സമയമില്ല. എപ്പോഴും ബിസി ആണ്. അതുകൊണ്ട് ഞാൻ കാറിലാണ് വന്നത്. മാരേജ് കഴിഞ്ഞ് പിറ്റേദിവസം തന്നെ ആളെന്നേ കാർ ഓടിക്കാൻ പഠിപ്പിച്ചു.ലൈസൻസും കിട്ടി. അതുകൊണ്ട് എറണാകുളത്തു നിന്നും ഇതുവരെ ഒറ്റയ്ക്ക് കാർ ഓടിച്ച് ആണ് ഞാൻ വന്നത് .അനാമിക എങ്ങനെയാ പോകുന്നത്" അവൾ ചോദിച്ചു.
" ഞാൻ ബസ്സിനാ. എനിക്ക് ഇവിടെ അടുത്താണല്ലോ "
"നിങ്ങൾ എങ്ങനെയാ ഈ ബസ്സിലോക്കെ പോകുന്നത്. എനിക്ക് ബസ്സിൽ കയറുമ്പോൾ തന്നെ ഒരു ബാഡ് ഫീൽ ആണ്. എനിക്ക് ടൈം ഇല്ല അല്ലെങ്കിൽ ഞാൻ നിന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് പോകുമായിരുന്നുള്ളൂ .പക്ഷേ എനിക്ക് എറണാകുളം വരെ ഡ്രൈവ് ചെയ്യാൻ ഉള്ളതല്ലേ. ഇപ്പോൾ ഇറങ്ങിയാലെ ഈവനിംഗ് ആകുമ്പോഴേക്കും അവിടെ എത്തു."
അപ്പോഴേക്കും അവർ നടന്ന് ഗേറ്റിനരികിൽ എത്തിയിരുന്നു.
പാർവണയെ കണ്ടതും കാറിനുള്ളിൽ നിന്നും ശിവ പുറത്തേക്കിറങ്ങി വന്നിരുന്നു .
"എന്തായാലും പാർവണയുടെ ഹസ്ബന്റിനെ ഒന്നു പരിചയപ്പെട്ടിട്ട് പോകാം". അത് പറഞ്ഞു പാർവണയുടെ ഒപ്പം അഖില വന്നു .
"എനിക്കും ഒന്ന് പരിചയപ്പെടണം
നിന്റെ ഹസ്ബന്റിനെ" അത് പറഞ്ഞു
അനാമികയും അവളോടൊപ്പം വന്നു.
( തുടരും)
🖤പ്രണയിനി🖤