പാർവതിരുത് 8
പിറ്റേന്ന് എല്ലാവരും കോളേജിനടുത്തുള്ള അമ്മൂസ് റെസ്റ്റോറന്റ്ലേക്ക് എത്തി.... അരുണും അർഷിയും പാറുവും അച്ചുവും അമ്മുവും പലയിടത്തുന്ന് ഉള്ളവരായോണ്ട് എല്ലാരേയും ഒന്നിച്ചു പിക് ചെയ്യാനാണ് സിദ്ധു ഇവിടെ എത്താൻ പറഞ്ഞത് . എന്നാൽ അമ്മു അത് നല്ലോണം മുതലെടുത്തു 🙄.... അവൾ കൊടുത്ത ഓർഡർ കണ്ട് കിളി പോയിരിക്കാണ് ബാക്കി ഉള്ളോർ
ഈ സാധനം കടിക്കോ🙄 ( അർഷി )
ഒന്ന് മിണ്ടാതെ ഇരിയട ഇതൊക്കെ കേറ്റുന്ന നേരമെങ്കിലും ഇതിന്റെ വായ അടഞ്ഞിരിക്കുമല്ലോ (അരുൺ )
അമ്മു ഈ ലോകത്തൊന്നുമല്ലാത്ത മട്ടിൽ നല്ല പോളിംഗ് ആണ്
എടി യെടി പയ്യെ മതി ആർക്കും വേണ്ട നിന്റെ ഫുഡ് 🙄 (അച്ചു )
നിങ്ങൾക്ക് അതൊക്കെ പറയാം... സിദ്ധുവിന്റെ വീട് വരെ എത്തണ്ടേ ഇനി ഫുഡ് കിട്ടണമെങ്കിൽ.. (അമ്മു )
ഓഹ് പിന്നെ.. കൂടി പോയാൽ 2.5 --3 മണിക്കൂർ മതി
അവന്റെ വീട് എത്താൻ... അത് വരെ വെയിറ്റ് ചെയ്യാൻ പറ്റില്ലേ നിനക്ക്... നീയ്യൊക്കെ എങ്ങനാടി ക്ലാസ്സിൽ ഇരിക്കുന്നെ ( അരുൺ )
😒😒😏😏(അമ്മു )
അതോണ്ടല്ലേ അവൾ ബ്രേക്ക് ടൈം ആകുമ്പോ കാന്റീനിലേക്ക് ഓടുന്നെ (പാറു )
അവൾക്ക് മറുപടി പറയുന്ന നേരം അത്രേം സാധനങ്ങൾ ഉള്ളിലേക്ക് കേറ്റാം 🤣🤣(അർഷി )
🤣🤣😂😂🤣
സിദ്ധുവിന്റെ കാർ വന്നതും എല്ലാവരും പോകാൻ തയ്യാറായി... അപ്പോഴേക്കും അമ്മുവിന്റെ തീറ്റ കഴിഞ്ഞ് അവളും വന്നു...
എല്ലാവരും സിദ്ധുവിന്റെ ഹ്യുണ്ടായ് അൽക്കസർ കാറിൽ കേറി....
അരുൺ കോ ഡ്രൈവർ സീറ്റിലും അച്ചുവും പാറുവും ബാക്കിലും ഏറ്റവും ബാക്കിൽ അമ്മുവും അർഷിയും കേറി....
യാത്ര തുടങ്ങി ഒരു മണിക്കൂർ തികഞ്ഞില്ല അപ്പോഴേക്കും അമ്മു എന്തൊക്കെയോ ബാഗിൽ നിന്നെടുത്ത് തീറ്റ തുടങ്ങി.. അത് കണ്ട അർഷി ചിരി തുടങ്ങി
അവന്റെ ചിരി കേട്ടാണ് ബാക്കി ഉള്ളോർ തിരിഞ്ഞു നോക്കുന്നെ
അവരുടെ കിളികൾ വീണ്ടും പാറി പറന്നു പോയി..
ഇതൊക്കെ എവിടെക്കാവോ പോകുന്നെ (അർഷി )
🤣🤣🤣🤣
നിങ്ങൾക്ക് വിശപ്പ് ഇല്ലെന്ന് കരുതി 🤦🏻♀️( അമ്മു )
ഞങ്ങൾ ഒന്നും പറഞ്ഞില്ലേ ( അരുൺ )
🤣🤣🤣
എന്റെ സിദ്ധു ഇവൾ കുറെ നേരായി തീറ്റ തുടങ്ങീട്ട്.... (അർഷു )
പാവം അമ്മു വിശപ്പ് തീരെ ഇല്ലാത്ത കുട്ടിയാ (അച്ചു )
അങ്ങനെ കളിച്ചു ചിരിച്ചു സ്ഥലം എത്തിയതേ അവർ അറിഞ്ഞില്ല...
വലിയ ഒരു ഗേറ്റ് ശ്രീ ഭവനം എന്ന ഒരു ബോർഡ്... പഴമയുടെ പുതുമ വിളിച്ചോതുന്ന ഒരു 4 കെട്ട് വീട്..
കാർ ഉള്ളിലേക്ക് കടന്നു നിന്നതും ഓരോരുത്തരായി ഇറങ്ങാൻ തുടങ്ങി.... പാറു ഇറങ്ങിയ പാടെ ഒരു ചെറു കാറ്റ് അവളെ തഴുകി പോയി.... അവൾക്ക് തന്നെ എന്തൊക്കെയോ മാറ്റം വന്ന പോലെ...
@%@%തുടരും %@%@&