Aksharathalukal

നിനക്കായ് ഈ പ്രണയം (3)

"എടാ നേരം ഒൻപതു കഴിഞ്ഞില്ലേ.. നിനക്ക് വക്കീലോഫീസിൽ പോണ്ടേ?"

രാവിലെ രഘുവിനെ വിളിച്ചെഴുന്നേൽപ്പിച്ചതു അമ്മയുടെ കാൾ ആണ്.

"എന്റെ അമ്മാ... ഞാൻ എത്ര നേരത്തെ പോയാലും ആ ബാൽബു വക്കീല് ചായ വാങ്ങുന്ന പണിയേ എനിക്ക് തരൂ.. ആ തെണ്ടികൾ കുറച്ചു വൈകി ചായ കുടിച്ചാൽ മതി.." രഘു പറഞ്ഞു.

" ഹ്മ്മ്.. എനിക്ക് നല്ല വക്കീൽ ആകണം എന്ന നിന്റെ ആഗ്രഹം കണ്ടിട്ടാ ഞാൻ നിന്നെ സപ്പോർട്ട് ചെയ്തത്.. ഇങ്ങനെ ഒഴപ്പനാണെങ്കിൽ ഞാൻ ഇനി സപ്പോർട്ട് ചെയ്യില്ലാട്ടോ.. "

"അയ്യോ.. അമ്മാ.. ഇങ്ങനെ കെറുവിക്കാതെ... ഞാൻ പോവാണ്... ദേ റെഡി ആയി..."

രഘു വേഗം എഴുന്നേറ്റു ഓഫീസിൽ പോകാൻ റെഡി ആയി..

*****

ആർട്സ് ഡേ ആയത് കൊണ്ട് നല്ലവണ്ണം ഒരുങ്ങിയാണ് മായ കോളേജിൽ പോയത്. പച്ച കളർ ദാവണി ആയിരുന്നു അവൾ സെലക്ട്‌ ചെയ്തത്.

ഒരുക്കത്തിനു വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു. ഫിലിം സ്റ്റാർ നിരഞ്ജൻ. ഇനോഗ്റേഷൻ കഴിഞ്ഞാൽ ഫസ്റ്റ് പരിപാടി അവളുടെ പാട്ട് ആണ്.

ആദ്യത്തെ പരിപാടി അല്ലേ... നിരഞ്ജൻ ഏങ്ങാനും കാണാൻ ഇരുന്നാലോ?  ഇത്തിരി സ്റ്റൈൽ ആയി ഇരിക്കട്ടെ എന്നു വച്ചു.

നിരഞ്ജൻ മലയാളത്തിലെ പ്രസിദ്ധനായ ഒരു പ്രൊഡ്യൂസർ ന്റെ മകനാണ്. ആദ്യം കുറെ മലയാള സിനിമകളിൽ സെക്കന്റ്‌ ഹീറോ ആയിട്ടും സപ്പോർട്ടിങ് റോളിലും ഒക്കെ അഭിനയിച്ചിട്ടും വലിയ ഹിറ്റ്‌ ഒന്നും ആയില്ല. പിന്നീടാണ് തമിഴിൽ നിരഞ്ജന് ചാൻസ് കിട്ടിയത്. ഇന്ന് തമിഴിലെ റൊമാന്റിക് ഹീറോ ആണ് കക്ഷി.

"എന്താ മായ ഇന്ന് നല്ല ചെത്തിലാണല്ലോ..?"

"നമ്മളെ ഒക്കെ നോക്കണേ.."

പിന്നെ സ്റ്റൈലിൽ ഉള്ള ചൂളം വിളി

അങ്ങനെ കോളേജിലെ പയ്യന്മാരുടെ റിയാക്ഷൻ കണ്ടപ്പോൾ ഒന്നവൾക്ക് ഉറപ്പായിരുന്നു..

"ഇന്നേതായാലും ഞാൻ അടി പൊളി ആയിട്ടുണ്ട്." വലിയ ആത്മവിശ്വാസത്തോടെ അവൾ നടന്നു.


********

ഡി ഈ ഓ യെ കാണാൻ ഇറങ്ങിയതാണ് മിലി. അതു കഴിഞ്ഞു അഡ്വ ബാബുവിന്റെ ഓഫീസിലും പോകണം. അപ്പോളാണ് വഴിയുടെ നടുക്ക് ആരോ ബൈക്കും നിർത്തി ഇട്ടിരിക്കുന്നത് കണ്ടത്.

"ഇയ്യാൾക്കെന്താ പ്രാന്താണോ? വണ്ടി ഒന്ന് ഒതുക്കി ഇട്ടിട്ട് റസ്റ്റ്‌ ചെയ്തൂടെ?" അവൾ സ്വയം പറഞ്ഞു.

അവൾ നീട്ടി രണ്ടു ഹോൺ അടിച്ചു.

രഘു തിരിഞ്ഞു നോക്കി.

"എങ്ങോട്ടാ ച്യാച്ചി തിരക്ക് പിടിച്ചു? വായു ഗുളിക വാങ്ങിക്കാൻ പോവാണെങ്കില്ലേ വേറെ വഴി നോക്കിക്കോ.. ഈ വഴി ഇപ്പോളൊന്നും ക്ലിയർ ആകില്ല " അവൻ പറഞ്ഞു.

മിലിക്കു ദേഷ്യം വന്നു. ദേഷ്യം വന്നാൽ മിലി ഒരു പുലി ആണ്.. അവൾ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി.

"ആഹാ.. തന്നെക്കൊണ്ട് വണ്ടി മാറ്റി വെപ്പിക്കാൻ പറ്റൊന്ന് ഞാൻ നോക്കട്ടെ.. നടു റോട്ടില് വണ്ടി നിർത്തി ഇട്ടിട്ടാ ഓരോരുത്തൻ മാരുടെ വേഷം കേട്ടു.." എന്നും പറഞ്ഞുകൊണ്ട് അവൾ രഘുവിന്റെ നേരെ നടന്നു

രഘു ഒരു കൂസലും ഇല്ലാതെ ബൈക്കിൽ ചാരി ഇരിപ്പാണോ..

"ഡോ.. താൻ വണ്ടി മാറ്റുന്നോ അതോ ഞാൻ എടുത്തു മാറ്റണോ?" മിലി ചോദിച്ചു.

രഘു ഒരു കള്ളച്ചിരിയുമായി മുന്നോട്ടു നോക്കി നിൽക്കുകയാണ്.

"എന്റെ വണ്ടി ഞാൻ തന്നെ എടുത്തു മാറ്റിക്കോളാം ച്യാച്ചിക്ക് പറ്റുമെങ്കിൽ ദേ ആ വണ്ടി ഒന്ന് തള്ളി മാറ്റ് "

അപ്പോളാണ് മിലി മുന്നോട്ട് നോക്കിയത്. റോഡിന്റെ നടുക്ക് തെങ്ങിന്റെ ഓലയും തിന്നു റിലേക്‌സ് ചെയ്തു നിൽക്കുകയാണ്.. നല്ല ഒത്ത ഒരു കൊമ്പനാന.

വളവ് ആയതു കൊണ്ട് മിലിയുടെ കാറിൽ നിന്ന് അതിനെ കാണാൻ പറ്റിയില്ല.

"ഇതിനെ ആരാ ഇവിടെ നിർത്തിയത്? ഇതിന്റെ പാപ്പാൻ എന്ത്യേ?" അവൾ ആരോടെന്നില്ലാതെ ചോദിച്ചു.

"എന്റെ മാഡം.. അത്‌ അറിയാമെങ്കിൽ ഞാൻ അയ്യാളെക്കൊണ്ട് ഇതിനെ മാറ്റി നിർത്തിക്കുകയില്ലായിരുന്നോ? ഇനി ഇപ്പൊ മാഡത്തിനു പറ്റുമോ എന്നു നോക്ക്.. ഇല്ലെങ്കിൽ നമ്മുക്കിവിടെ ഒന്നിച്ചു വെയിറ്റ് ചെയ്യാം.. അതിനു മടുക്കുമ്പോൾ അത് വഴീന്ന് വരുമായിരിക്കും."

"എനിക്ക് പത്തരക്ക് ഡി ഈ ഓ യുടെ ഓഫീസിൽ അപ്പോയ്ന്റ്മെന്റ് ഉള്ളതാണ്.." മിലി പറഞ്ഞു

"അത് ആനക്ക് അറിയില്ലല്ലോ.." രഘുവിന്റെ വളിച്ച ജോക്ക്.

അവനോടു സംസാരിച്ചു നിന്നിട്ട് കാര്യമില്ല എന്ന് മിലിക്ക് മനസിലായി. പാപ്പാനെ അടുത്തൊന്നും കാണുന്നും ഇല്ല.

അവൾ ആനയെ നോക്കി. നല്ല ഇണക്കമുള്ള അന ആണെന്ന് തോന്നുന്നു. പണ്ട് അച്ഛന്റെ തറവാട്ടിൽ ഒരുപാട് ആനകൾ ഉണ്ടായിരുന്നു. അച്ഛന്റെ കൂടെ എത്ര തവണ ആനപ്പുറത്തു കയറിയിരിക്കുന്നു?

എന്തോ ആ കാലം ഓർത്തപ്പോൾ അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

"ഹലോ.. എന്താണ് മാഡം നടുറോഡിൽ നിന്ന് ചിരിക്കുന്നത്? വട്ടായോ?" രഘുവിന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നും ഇന്നിലേക്ക് കൊണ്ട് വന്നു.

അവൾ ഒരു പുച്ഛഭാവത്തോടെ രഘുവിനെ നോക്കി. പതിയെ ആനയുടെ അടുത്തേക്ക് നടന്നു.

"ഹലോ മാഡം എങ്ങോട്ടാ? ദേ ആന ചവിട്ടി കൊന്നാൽ സാക്ഷി പറയാൻ എനിക്ക് പറ്റില്ലാട്ടോ.. "

മിലി രഘുവിനെ ഒന്ന് തറപ്പിച്ചു നോക്കി.

പിന്നെ അവൻ ഒന്നും മിണ്ടിയില്ല.

മിലി ചെന്നു ഒരു ഓലമടൽ കയ്യിലെടുത്തു.. മറ്റേ കൈകൊണ്ടു കൊമ്പന്റെ കൊമ്പിൽ പിടിച്ചു. അതിനെ പയ്യെ സൈഡിലേക്ക് മാറ്റി നിറുത്തി.

തിരികെ രഘുവിന്റെ അടുത്തേക്ക് വന്നു അവൾ ചോദിച്ചു.. "ഇനി സാറിന് ഈ ശകടം ഒന്ന് നടുറോഡിൽ നിന്ന് മാറ്റി വക്കാമോ? അതോ അതും ഞാൻ ചെയ്യണോ?"

അവളുടെ പുച്ഛഭാവത്തോടെ ഉള്ള ചോദ്യം കേട്ടതും രഘു ബൈക്ക് സൈഡിലേക്ക് മാറ്റി...

 മിലി അവനെ പുച്ഛിച്ചു നോക്കികൊണ്ട്‌ വണ്ടി എടുത്തു പോയി.

****

പൂമകൾ വാഴുന്ന കോവിലിൽ 
നിന്നൊരു സോപാന സംഗീതം പോലെ 🎶
കന്നി തെളിമഴ പെയ്ത നേരം 
എന്റെ മുന്നിൽ നീ ആകെ കുതിർന്നു നിന്നു 🎶
നേർത്തൊരു ലജ്ജയാൽ മൂഡിയോര മുഖം 
ഓർത്തു ഞാനും കുളിര്ർന്നു നിന്നു 🎶
ഓർമ്മകൾക്കെന്തു സുഗന്ധം 🎶🎶
എന്നാത്മാവിൻ നഷ്ട സുഗന്ധം 🎶🎶


മായ പാടി അവസാനിപ്പിച്ചു. നിരഞ്ജന്റെ കണ്ണുകൾ മുഴുവൻ അവളില്ലായിരുന്നു.. അവളുടെ ശബ്ദത്തിൽ അവൻ അലിഞ്ഞു ചേർന്നു.

അവൾ പാടി അവസാനിപ്പിച്ചപ്പോൾ ഓഡിറ്റോറിയത്തിൽ മുഴുവൻ കയ്യടികൾ നിറഞ്ഞു..

അനൗൺസ് മെന്റ് മുഴങ്ങി കേട്ടു "ഈ മനോഹര ഗാനം അതിലും മനോഹരമായി നമുക്ക് വേണ്ടി പാടിയത്.. മായ കാർത്തികേയൻ .. ഫൈനൽ എം എ.. അടുത്തതായി..."

നിരഞ്ജന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.. "മായ കാർത്തികേയൻ"..

(തുടരും )

ഇത്തിരി വൈകി പോയി.. ഇത്തിരി ഷോര്ട്ട് ആണ്.. നീളം നമുക്ക് പതിയെ കൂട്ടാം.. 


നിനക്കായ്‌ ഈ പ്രണയം (4)

നിനക്കായ്‌ ഈ പ്രണയം (4)

4.4
3782

ഉച്ചക്ക് രണ്ടു മണി മുതൽ കാത്തിരിക്കുകയാണ് മിലി - അഡ്വ ബാബുവിന്റെ  ഓഫീസിൽ. ഇപ്പൊ സമയം മൂന്ന്. ഇതിനകം പലരും വന്നു പോയി എങ്കിലും അവളെ മാത്രം അകത്തേക്ക് വിളിച്ചില്ല. അവസാനം അവളെ അകത്തേക്ക് വിളിച്ചു. "ആ.. മൈഥിലി ... കാത്തിരുന്നു മുഷിഞ്ഞില്ലല്ലോ അല്ലെ.. ഇവിടെ കുറച്ചു തിരക്കായിരുന്നു. " ബാബു വക്കീൽ പറഞ്ഞു. "ഇറ്റ് ഈസ്‌ ഓക്കേ സർ " "മൈഥിലി ഇരിക്ക്..  കേസ് ഞാൻ നല്ലത് പോലെ നോക്കി.. ജയിക്കാൻ പാടാണ്.. ഈ കൃഷ്ണൻ നായർക്ക് സ്കൂളിൽ വ്യക്തമായ പാർട്ടനർഷിപ് ഉണ്ട്.. പിന്നെ അയ്യാൾ പറ്റിച്ചതിന് തെളിവൊന്നും ഇല്ലല്ലോ.. അപ്പൊ സ്കൂൾ വിട്ടു കൊടുക്കേണ്ടി വരും.. എന്റെ അഭിപ്രാ