Aksharathalukal

ഇച്ചായൻ്റെ പ്രണയിനി - 9

Part -9
 
പിറ്റേദിവസം പല തീരുമാനങ്ങൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് മാഡി ഉറക്കം ഉണർന്നത്.
 
 
 അവൻ വേഗം തന്നെ കുളിച്ച് ഫ്രഷായി ഓഫീസിലേക്ക് ഇറങ്ങി .
 
 
"മാഡി ഞാൻ ഇന്നലെ പറഞ്ഞത് നിനക്ക് ഓർമയുണ്ടല്ലോ .പഴയ കാര്യങ്ങൾ എല്ലാം മറക്കുക. അവൾ നമ്മുടെ ഓഫീസിലെ ഒരു സ്റ്റാഫ് മാത്രമാണ്." രാഹുൽ ഉറപ്പിച്ചുകൊണ്ട് പറഞ്ഞു.
 
 
" അതേടാ... ഞാൻ വേറൊന്നും ആലോചിക്കുന്നില്ല .പുതിയ ദിവസം പുതിയ തീരുമാനങ്ങൾ "....
 
 
"ഈ ഡയലോഗ് ഞാൻ എവിടെയോ കേട്ട പോലെ ."
 
 
"നിനക്ക് ഇപ്പൊ  അതാണോ പ്രശ്നം.അവിടെ അന്തംവിട്ട് നിൽക്കാതെ വന്ന് കാറിൽ കയറാൻ നോക്കടാ "മാഡി അലറിയതും 
അവൻ വേഗം ചെന്ന് കാറിൽ കയറി .
 
 
രാഹുലും മാഡിയും ഓഫീസിൽ എത്തിയ അതേസമയം തന്നെയാണ് അപ്പുവും അച്ചുമ്മയും അവിടെ എത്തിയത് .
 
 
മാഡിയെ കണ്ട് അപ്പുവിന്റെ മുഖത്ത് വല്ലാത്ത ഒരു പരിഭ്രമം നിറഞ്ഞു. പക്ഷേ മാഡി ആണെങ്കിൽ സാധാരണ എല്ലാവരോടും പെരുമാറുന്ന പോലെ കളിച്ചു ചിരിച്ച് ഓഫീസിലേക്ക് നടന്നു.
 
 
 " എടി... നമ്മുക്ക് ലിഫ്റ്റിൽ കയറണോ.  സ്റ്റയർ വഴി പോയാൽ പോരേ ." അപ്പു ചോദിച്ചു .
 
 
"നീ ആരെയാ അപ്പു ഇങ്ങനെ പേടിക്കുന്നെ. എത്രകാലം നീ ഇങ്ങനെ ഒഴിഞ്ഞുമാറി നടക്കും. എന്നായാലും സാറിനെ നേരിട്ട് ഫേസ് ചെയ്യണം. നീ സാറിനെ നോക്ക് ആളുടെ മുഖത്ത് എന്തെങ്കിലും ഭാവ വ്യത്യാസം ഉണ്ടോ." അത് പറഞ്ഞു അപ്പുവിന്റെ കൈയും പിടിച്ച് വലിച്ച് achumma ലിഫ്റ്റിൻ്റെ അരികിലെത്തി.
 
 
 മാഡിയും രാഹുലും അവിടെ ഉണ്ടായിരുന്നു. അവർ നാല് പേരും കൂടി ലിഫ്റ്റിനുള്ളിലേക്ക് കയറി. രാഹുൽ ഫ്ലോർ നമ്പർ പ്രസ്സ് ചെയ്തു.
 
 
" ഗുഡ് മോർണിംഗ് "മാഡി അച്ചുമ്മയെ നോക്കി പറഞ്ഞു.
 
 
" ഗുഡ് മോർണിംഗ് സാർ "അവൾ തിരിച്ചും പറഞ്ഞു .
 
 
"ഗുഡ്മോർണിംഗ്" അപർണ്ണയെ നോക്കി പറഞ്ഞതും അവൾ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു .
 
 
" അപ്പു നിന്നെയാണ് സാർ വിഷ് ചെയ്തത് "
അച്ചുമ്മ അവളുടെ തോളിൽ തട്ടി പറഞ്ഞതും പരിഭ്രമത്തോടെ അവളും തിരിച്ച് ഒരു ഗുഡ്മോർണിംഗ് പറഞ്ഞു .അത് കണ്ടു മാഡിക്കും രാഹുലിനും ചിരി വന്നിരുന്നു .
 
***
 
 
ആ ആഴ്ച വേഗത്തിൽ തന്നെ കടന്നുപോയി. പിന്നീട് ഓഫീസിലെ വർക്കുമായി ബന്ധപ്പെട്ട് മാഡി ഇടയ്ക്ക് സംസാരിക്കും. അതുപോലെ അപ്പുവും വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാഡിയോട് ചോദിക്കാറുണ്ട് .
 
 
പതിവുപോലെ അച്ചുമ്മയും രാഹുലും തമ്മിലുള്ള വഴക്ക് ഇടയ്ക്കിടയ്ക്ക് മുറപോലെ നടക്കുന്നു.
 
 
 ഇന്ന് ഞായറാഴ്ചയാണ്. അച്ചുമ്മയോടൊപ്പം എം ബി എ ക്ക് ജോയിൻ ചെയ്യാൻ അപ്പു അച്ഛനോട് പറഞ്ഞിരുന്നു .അച്ഛൻ സമ്മതിച്ചെങ്കിലും ഏട്ടന് അത്ര വലിയ താല്പര്യം ഉണ്ടായിരുന്നില്ല.
 
 
 അപ്പു കൂടുതൽ വാശിപിടിച്ചത് കാരണം  ചേട്ടൻ പാതി സമ്മതത്തോടെ മൂളി .അവളെ ക്ലാസിന് ചേർക്കാൻ ചേട്ടൻ തന്നെയാണ് കൊണ്ടുപോയത്.
 
 ഇൻസ്റ്റിറ്റ്യൂഷനു മുൻപിൽ തന്നെ അച്ചുമ്മ അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
 
 "എട്ടാ ഇതാണ് ഞാൻ പറയാറുള്ള അച്ചുമമ.അച്ചുമ്മ ഇതാണ് എൻ്റെ എട്ടൻ" അവൾ രണ്ടുപേരേയും പരസ്പരം പരിചയപ്പെടുത്തി .
 
 
"അർച്ചന ഇവിടെ ജോയിൻ ചെയ്തിട്ട് എത്രകാലമായി ."
 
 
"അധികകാലം ഒന്നും ആയിട്ടില്ല എട്ടാ.കഴിഞ്ഞ ആഴ്ചയാണ് ഞാൻ ജോയിൻ ചെയ്തത് .നല്ല ക്ലാസാണ്. ടീച്ചേഴ്സും നല്ലതാ." അവൾ പറഞ്ഞു.
 
 
" എന്നാ നമുക്ക് ആദ്യം ഓഫീസിൽ പോയി ഇവൾക്ക് അഡ്മിഷൻ എടുക്കാം." അത് പറഞ്ഞു അവർ അകത്തേക്ക് നടന്നു അപ്പോഴേക്കും അഖിയുടെ ഫോൺ റിങ്ങ് ചെയ്തു.
 
 
" നിങ്ങൾ നടന്നോ. ഞാനിപ്പോ വരാം ."അത് പറഞ്ഞു അഖി ഫോൺ അറ്റൻഡ് ചെയ്തു.
 
" അളിയാ നീ എവിടെയാ."
 
 
" ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേടാ അനിയത്തിക്ക് mba ക്ക് ഒരു അഡ്മിഷൻ എടുക്കുന്ന കാര്യം. അതിനു വന്നിരിക്കുകയാ."
 
 
" ഏതാ ഇൻസ്റ്റിറ്റ്യൂഷൻ "
 
 
"വിനായക കോളേജിലാണ് .അവർ തന്നെയാണ് ഡിസ്സ്റ്റൻ്റ് എം ബി എ  ചെയ്തുകൊടുക്കുന്നത്."
 
 
" അവിടെ ആണോ. വിനായകയിലെ എനിക്ക് ഒരാളെ പരിചയമുണ്ട് . എൻ്റെ ഫ്രണ്ടാണ്. എന്തായാലും ഞാൻ ഒന്ന് പറയാം അവനോട്."
 
 
" ശരിയെന്നാ ...നീ ഫ്രീയാണോ ."
 
 
"അതെടാ സൺഡേ അതുകൊണ്ട് വെറുതെ വിളിച്ചതാ. നിനക്ക് വർക്കുണ്ടോ"
 
 
" വർക്കുണ്ട് പക്ഷേ ഓഫീസിൽ പോകേണ്ട . വർക്ക് അറ്റ് ഹോം ആണ്. ഇവൾക്ക് അഡ്മിഷൻ എടുത്തു കഴിഞ്ഞിട്ട് വേഗം വീട്ടിൽ എത്തണം ."
 
 
"എന്നാ ശരി .നീ ഫ്രീ ആകുമ്പോൾ വിളിക്ക്" അതും പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു .
 
 
" അകത്തേക്ക് പോകാം "ഓഫീസ് റൂമിന് മുന്നിൽ നിൽക്കുന്ന അപ്പുവിനോടും അച്ചുമ്മയോടും ചേട്ടൻ ചോദിച്ചു .
 
 
"പോകാം എട്ടാ "അത് പറഞ്ഞ് മുന്നിൽ അച്ചുമ്മ നടന്നു .അതിനുപിന്നിലായി അപ്പുവും ഏട്ടനും .
 
 
അവർ ഓഫീസിൽ കയറി അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം ചെയ്തു.
 
 
" ഇയാളാണോ അഖിൽ "ഓഫീസിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ അഖിലിനോടായി ചോദിച്ചു .
 
 
"അതെ"...
 
 
" എന്നെ നന്ദൻ വിളിച്ചിരുന്നു .അവൻ്റെ ഫ്രണ്ടിന്റെ അനിയത്തി ഇവിടെ വരുന്നുണ്ട് ഒന്ന് നോക്കണമെന്ന് പറഞ്ഞിരുന്നു.ഇവരാണ് അപ്പോ അവർ അല്ലേ..." അപ്പുവിനെയും അച്ചുവിനേയും നോക്കിക്കൊണ്ട് അയാൾ ചോദിച്ചു .
 
 
"അതെ ഇവരാണ്. ഒന്ന് ശ്രദ്ധിച്ചേക്കണേ" അഖി പറഞ്ഞു .
 
 
"അതിനെന്താ ശ്രദ്ധിക്കാം "അയാളും ഒരു പുഞ്ചിരിയോടെ പറഞ്ഞു.
 
 
 എന്നാൽ അതേസമയം അയാളെ നോക്കി ചോര ഊറ്റുന്ന തിരക്കിലായിരുന്നു അപ്പുവും അച്ചുവും.
 
 
" കഴിഞ്ഞാഴ്ച വന്നപ്പോൾ ഞാൻ ഇങ്ങനെ ഒരാളെ ഇവിടെ കണ്ടിരുന്നില്ല. ഇതിപ്പോ പെട്ടെന്ന് ഇവിടെ എങ്ങനെ എത്തി എന്തോ." അച്ചുമ്മ അപ്പുവിന്റെ ചെവിയിലായി പതിയെ പറഞ്ഞു.
 
 
" എന്നാ നിങ്ങൾ ക്ലാസിലേക്ക് നടന്നോളൂ. ക്ലാസ്സ് സ്റ്റാർട്ട് ചെയ്യാറായി." അയാൾ പറഞ്ഞതും അപർണ്ണയും അർച്ചനയും ക്ലാസ്സിലേക്ക് നടന്നു .
 
 
അഖിൽ നന്ദി പറഞ്ഞുകൊണ്ട് പുറത്തേക്കുപോയി.
 
******
 
 
 " അപ്പു മോളേ എങ്ങനെയുണ്ട് ക്ലാസ്സ്. സൂപ്പറല്ലേ "
 
 
"പിന്നല്ലാതെ. ഇവിടെ പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികൾ ആണല്ലോ .എല്ലാം സൂപ്പറാണ്." ക്ലാസ് മൊത്തത്തിൽ നോക്കിക്കൊണ്ട് അപ്പു പറഞ്ഞു.
 
 
" വാ നമുക്ക് അവിടെ ഇരിക്കാം "ലാസ്റ്റ് ബെഞ്ചിനടുത്തേക്ക് നടന്നുകൊണ്ട് അർച്ചന പറഞ്ഞു .
 
 
15 മിനിറ്റ് കഴിഞ്ഞതും ഒരാൾ ബുക്കുo കയ്യിൽ പിടിച്ച് അകത്തേക്ക് വന്നു.
 
 
"എടി ഇത് മറ്റേ പുള്ളി അല്ലേ .നമ്മൾ ഓഫീസിൽ വെച്ച് കണ്ട അയാൾ " അപ്പു ചോദിച്ചു .
 
 
"അതേ ടീ ഇത് അയാളാണ് .ഇയാൾ നമ്മളെ പഠിപ്പിക്കുന്നുണ്ടോ . ഇന്ന് ഞാൻ വായിനോക്കി ചാവും "അർച്ചനയും അതിശയത്തോടെ പറഞ്ഞു .
 
 
"ഗുഡ് മോർണിംഗ് എവരിവൺ.ഞാനാണു നിങ്ങളുടെ BUSINESS COMMUNICATION എടുക്കുന്ന പുതിയ സാർ .ഇന്നാണ് ഞാൻ ഇവിടെ ജോയിൻ ചെയ്തത്. " അയാൾ പുഞ്ചിരിയോടെ പറഞ്ഞു.
 
 
"എന്റെ പേര് വരുൺ. ഇന്ന് ആദ്യത്തെ ദിവസമായതിനാൽ ക്ലാസ് ഒന്നും എടുക്കുന്നില്ല എന്ന് ഞാൻ പറയില്ല .കാരണം ആഴ്ചയിൽ ഒരു ദിവസം മാത്രമേ നമ്മൾ നേരിട്ട് ക്ലാസ്സ് എടുക്കുന്നുള്ളൂ .ബാക്കി ആറു ദിവസവും ഓൺലൈൻ ആണ് .അപ്പോൾ നമുക്ക് നേരെ പോഷൻസിലേക്ക് കടക്കാം " അതു പറഞ്ഞ് അയാൾ ബുക്ക് തുറന്നു .
 
 
"ഡി ഇയാൾ ഒരു പാരയാകുഠ എന്ന് എൻ്റെ മനസ്സ് പറയുന്നുണ്ട് . "അപ്പു പറഞ്ഞു. 
 
 
"എയ് അങ്ങനെയൊന്നുമില്ല .സാർ ക്ലാസ്സ് എടുക്കട്ടെന്നേ. നമുക്ക് ഇങ്ങനെ നോക്കിയിരിക്കാലോ "അച്ചുമ്മാ താടിക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു. 
 
 
ക്ലാസിൽ ശ്രദ്ധിക്കാത്തത് കൊണ്ടാണോ അതോ സാറിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നത് ആണോ എന്തോ അന്നത്തെ ക്ലാസ് വേഗം തന്നെ കഴിഞ്ഞു .
 
 
" പല പ്രായത്തിലുള്ള ആളുകൾ ഇവിടെ പഠിക്കാൻ വരുന്നുണ്ട്. എന്നുവച്ച് ഞാൻ വെറുതെ ക്ലാസെടുത്ത പോകും എന്ന് വിചാരിക്കരുത്. ക്ലാസ്സിൽ എന്താണ് എടുത്തത്  അടുത്ത ക്ലാസ്സിൽ അത് ക്വസ്റ്റിൻ ചോദിക്കും. അത് എനിക്ക് മസ്റ്റ് ആണ് .അതുകൊണ്ട് എല്ലാവരും പട്ടി ചന്തക്ക് വരുന്നതുപോലെ ക്ലാസിലേക്ക് വരരുത് .കൃത്യമായി പഠിച്ചിട്ടു വേണം  വരാൻ "അത് പറഞ്ഞു അയാൾ ബുക്കുമായി പുറത്തേക്ക് പോയി .
 
 
 അച്ചുമ്മ ഇടം കണ്ണിട്ടു അപ്പുവിനെ ഒന്നു നോക്കി .അപ്പോൾ തന്നെ ദഹിപ്പിക്കാൻ പാകത്തിൽ നോക്കുന്ന അപ്പുവിനെ ആണ് കണ്ടത് .
 
 
"എന്തൊക്കെയാ നീ പറഞ്ഞത് ,ക്ലാസ്സിൽ വെറുതെ വന്നിരുന്നാൽ മതി .പഠിക്കേണ്ട കാര്യമൊന്നുമില്ല. നല്ല സാറാണ് എന്നൊക്കെ അല്ലേ .ഇപ്പൊ എന്തായി .. നീ എന്നേ മനപൂർവ്വം ഇതിൽ കൊണ്ടുവന്ന് പെടുത്തിയതല്ലേഡി "അപ്പൂ കണ്ണു കൂർപ്പിച്ചു കൊണ്ട് പറഞ്ഞു .
 
 
"അല്ല  അപ്പു മോളെ .....കഴിഞ്ഞ ക്ലാസ് ഒന്നും ഇങ്ങനെയായിരുന്നില്ല .ഇതിപ്പോ പുതിയ സാറല്ലേ .എനിക്കറിയോ ഇങ്ങനെയൊക്കെ ആകുമെന്ന് . എന്തായാലും കുഴപ്പമില്ല. അത് അടുത്ത ആഴ്ചയിലെ കാര്യമല്ലേ . അപ്പോഴേക്കും സാർ ഇതെല്ലാം മറക്കും. പിന്നെ നിനക്ക് തോന്നുന്നുണ്ടോ ഇവരെല്ലാവരും പഠിച്ചിട്ടാണ് വരിക എന്ന് . ആരും പഠിച്ച് മല മറക്കാനോന്നും പോകുന്നില്ല അതോണ്ട് നീ പേടിക്കാതെ "
 
 
***
ഉച്ചയ്ക്ക് ശേഷം HUMAN RESOURCE MANAGEMENT ആയിരുന്നു.
 
 
"എടീ ഇവിടേക്ക് പെൺകുട്ടികളെ ആകർഷിക്കാൻ വേണ്ടി ആണ് ഇത്രേം ചുള്ളൻ സാറന്മാരെ പഠിപ്പിക്കാൻ വച്ചിരിക്കുന്നത് എന്നാണ് എൻ്റെ ബലമായ സംശയം"  
 
"എനിക്കും ആ സംശയം ഇല്ലാതില്ല അച്ചൂമ്മ.
എല്ലാ സാറുന്മാരും ഒന്നിനൊന്നു മെച്ചം ."
 
 
" ശ്ശോ... ആഴ്ചയിൽ ഒരു ദിവസം മാത്രം അല്ലേ ക്ലാസ്സ് ഉള്ളൂ .എല്ലാ ദിവസവും ഇങ്ങനെ ആയാൽ നന്നായിരുന്നു അല്ലേ "
 
"അത് ശരിയാണ് . ഈ സാറിന്റെ പേര് എന്താന്നാ പറഞ്ഞേ " .
 
" മാനവ്"
 
"മാനവ്.നല്ല പേര് അല്ലേ. ഈ സാറ് നമ്മുടെ കൊണ്ട സാറിന്റെ അത്ര കുഴപ്പക്കാരനല്ല എന്ന് തോന്നുന്നു "അപ്പു പറഞ്ഞു.
 
 
"കൊണ്ട സാറോ... അതാരാ...."
 
 
" നമ്മുടെ വരുൺ സാർ തന്നെ.ആളെ കാണാൻ Vijay Deverakonda  ചേട്ടന്റെ ചെറിയ ഒരു കട്ട് ഉണ്ടല്ലോ...."
 
 
കുറച്ചു നേരം കഴിഞ്ഞതും സാർ ക്ലാസ്സ് അവസാനിപ്പിച്ച് പുറത്തേക്ക് പോയി.
 
 അച്ചുമ്മയും  അപ്പുവും ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി .
 
 
" അപ്പു മോളെ ആരാ ഈ നന്ദൻ." അച്ചുമ്മ സംശയത്തോടെ ചോദിച്ചു .
 
 
"അത് ഏട്ടൻ്റെ അളിയൻ ആണെടി"
 
 
" അളിയനോ ...അപ്പോ നിനക്ക് 
സിസ്റ്റർ ഉണ്ടോ."
 
" ഇല്ല "
 
 
'പിന്നെങ്ങനെ നിന്റെ ഏട്ടന് അളിയൻ ഉണ്ടാകും ."
 
 
"അത് എനിക്കും അറിയില്ല .ആ ചേട്ടനെ ഏട്ടൻ അളിയാ എന്നാണ് വിളിക്കാറ് .
ഏട്ടൻ ആ ചേട്ടനുമായി മാത്രമേ ഫ്രണ്ട്ഷിപ്പ് ഉള്ളൂ .ഞാൻ അന്ന് പറഞ്ഞില്ലേ ഏട്ടന് ഒരു തേപ്പ് കിട്ടിയ കാര്യം. അതിനുശേഷം ഏട്ടൻ ആകെ കച്ചറ ആയിരുന്നു .ഈ അളിയനാണ് ഏട്ടനെ നന്നാക്കിയതും ജോലി വാങ്ങി കൊടുത്തതും എല്ലാം "
 
 
"നീ കണ്ടിട്ടുണ്ടോ ഈ നന്ദനെ .കാണാൻ എങ്ങനെയാ .സൂപ്പർ ആണോ "
 
 
"അറിയില്ലടീ. ഞാൻ കണ്ടിട്ടില്ല .ഞാനിവിടെ വന്നിട്ട് കുറച്ചു ദിവസങ്ങൾ അല്ലേ ആയിട്ടുള്ളൂ ."
 
 
"ഇതൊക്കെ ഇങ്ങനെ ലേറ്റ് ആക്കാനുള്ളതാണോ പെണ്ണേ. ഒന്ന് കണ്ടു നോക്ക്. ചുള്ളൻ ആണെങ്കിൽ കെട്ടാന്നേ.അപ്പോ നിന്റെ ഏട്ടന് ശരിക്കും അളിയാ എന്നു വിളിക്കുകയും ചെയ്യാം" അച്ചുമ്മ ചിരിയോടെ പറഞ്ഞു.
 
 
" ഒന്ന് പോയേ അച്ചുമ്മ. എന്റെ ഏട്ടൻ്റെ ഫ്രണ്ട് അല്ലേ. അപ്പൊ ഏട്ടൻ്റെ ഏകദേശം അതേ പ്രായം വരും. 29 ,30 .അത്രയും വയസ്സുള്ള ആളെ ഒന്നും എനിക്ക് വേണ്ട ."
 
 
"ഓ...ഹോ... അങ്ങനെ .ഇന്നത്തെ കാലത്ത് പ്രായം ഒന്നും ഒരു പ്രശ്നമല്ല .നീ എൻ്റെ കാര്യം തന്നെ നോക്കിക്കേ. എനിക്ക് 20 വയസ്സേ ആയിട്ടുള്ളൂ പക്ഷേ എൻ്റെ ഉണ്ണിയേട്ടന് മുപ്പത്തിനാല് വയസ്സായി ."
 
 
"നിനക്ക് ഭ്രാന്താണ്  പെണ്ണേ....അവളും അവളുടെ ഒരു ഉണ്ണിയേട്ടനും ."
 
 
"ഇങ്ങു വന്നേ നീ ..."അവളെയും വിളിച്ച് അപ്പു നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു .ബസിൽ ആണ് അവർ തിരിച്ച് വീട്ടിലേക്ക് പോയത് .
 
*****
 
 
രാവിലെ ഓഫീസിലേക്ക് വരുന്ന മാഡി കണ്ടത് എന്തോക്കെയോ പറഞ്ഞ് തർക്കിക്കുന്ന അർച്ചനയേയും രാഹുലിനേയും ആണ് .
 
 
രാഹുലും അർച്ചനയും തമ്മിലുള്ള വഴക്ക് ഓഫീസിലെ സ്ഥിരം കലാപരിപാടി ആയതിനാൽ മാഡി അത് ശ്രദ്ധിക്കാതെ തൻ്റെ കാബിനിലേക്ക് നടന്നു. അപ്പോഴാണ് 
രാഹുലിൻ്റേയും അർചനയുടെയും അടുത്തുനിൽക്കുന്ന അപ്പുവിനെ കണ്ടത് .
 
 
അവളെ കണ്ടതും മാഡിയുടെ കാലുകൾ യാന്ത്രികമായി അവിടെക്ക്  ചലിച്ചു .
 
 
''എന്താ ഇവിടെ".... മാഡി ഗൗരവത്തോടെ ചോദിച്ചു .
 
 
"ഈ രാഹുൽ സാർ തന്നെയാണ് പ്രശ്നം. ഒരു കുശുമ്പൻ സ്വഭാവം. ഇങ്ങനെ ഒരു കൂട്ടുകാരനെ സാർക്ക് എവിടുന്നു കിട്ടി "അചുമ്മാ പെട്ടെന്നുള്ള ദേഷ്യത്തിലാണ് പറഞ്ഞതെങ്കിലും പിന്നീടാണ് താൻ എന്താണ് പറഞ്ഞത് എന്ന ബോധം അവൾക്ക് വന്നത് .
 
 
"നീ നിന്റെ കാര്യം നോക്കിയാൽ മതി. ആവശ്യം അപർണയുടേതല്ലേ അപ്പോ  അവൾ ചോദിച്ചോളും.ഇതിൽ ഇടാൻ പെടാൻ നീ വരണ്ട "
 
 
"അപ്പു എൻ്റെ ഫ്രണ്ടാണ്. അവൾക്ക് വേണ്ടി സംസാരിക്കാൻ എനിക്ക് അധികാരമുണ്ട്."അച്ചുമ്മയും ഒട്ടും വിട്ടുകൊടുത്തില്ല .
 
 
"മതി നിർത്ത് നിങ്ങളുടെ വഴക്ക്.... അപർണ്ണയും രാഹുലും  എൻ്റെ ക്യാബിനിലേക്ക് വാ ."അത് പറഞ്ഞ് മാഡി അകത്തേക്ക് പോയി .
 
 
അർച്ചനയെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് അവനു പുറകെ രാഹുലും പോയി.
 
 
" ദേ അപ്പു നോക്ക് ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്. ലീവ് വാങ്ങാതെ നീ തിരിച്ചു വരരുത് .ആ മരപ്പട്ടി പലതും പറഞ്ഞ് 
തടയാൻ ശ്രമിക്കും. പക്ഷേ നീ തളരരുത്.  കണ്ണടച്ച് എന്നെ മനസ്സിൽ വിചാരിച്ചു നീ പൊയ്ക്കോ" 
 
അർച്ചന പറയുന്നത് കേട്ട് ചിരി അടക്കി പിടിച്ച് അപ്പു മാഡിയുടെ കാബിനിലേക്ക് പോയി .
അവിടെ ചെയറിൽ മാഡിയും അവനു മുന്നിൽ കൈകൾ കെട്ടി രാഹുലും നിൽക്കുന്നുണ്ട്.
 
 
" ഇനി പറ എന്താ പ്രശ്നം" അപ്പുവിനെ നോക്കി ചോദിച്ചു .
 
 
"സാർ എനിക്ക് കുറച്ചു ദിവസത്തെ ലീവ് വേണം . എൻ്റെ ഏട്ടായിടേ കല്യാണമാണ്. അതിനു പോവണം."
 
 
" ഞാൻ പറഞ്ഞല്ലോ അപർണ പറ്റില്ല  എന്ന്.ഇവിടെ ജോലിക്ക് കേറിയിട്ട് ഒരാഴ്ച പോലും ആയിട്ടില്ല.അപ്പോഴേക്കും ലീവ് വേണം പോലും.നേരാ മാർഗ്ഗം ചോദിച്ചാൽ ഞാൻ ലീവ് തീരുമായിരുന്നു .തന്നെ ആ കൂട്ടുകാരി 
അവൾ തന്നെയാണ് എല്ലാം ഇല്ലാതാക്കിയത് "
രാഹുൽ ദേഷ്യത്തോടെ പറഞ്ഞു 
 
 
"ഡാ നിർത്ത്. നീ വെറുതെ ഇങ്ങനെ ദേഷ്യപ്പെടാതെ.'
 
 
" Okay ഏട്ടന്റെ കല്യാണം അല്ലേ .അതുകൊണ്ട് അപർണ ലീവെടുത്തോളൂ "മാഡി അത് പറഞ്ഞതും അപ്പുവിന്റെ മുഖം സന്തോഷത്താൽ നിറഞ്ഞു.
 
 
" താങ്ക്യൂ സർ "...അത് പറഞ്ഞ് അവൾ അവിടെ നിന്നും പുറത്തേക്കിറങ്ങി .
 
 
"മാഡി നീ ഇതെന്താ കാണിച്ചത് .''
 
 
"സാരില്ലടാ... കുറച്ചു ദിവസത്തെ ലീവ് അല്ലേ... അവൾ എടുത്തോട്ടെ ...."
 
 
"എന്താ മോനെ ഒരു ഭാവമാറ്റം "രാഹുൽ ഒരു പ്രത്യേക താളത്തിൽ ചോദിച്ചു.
 
 
" മാറ്റമോ... എന്ത്  മാറ്റം... സ്വന്തം ചേട്ടന്റെ കല്യാണം ആയതുകൊണ്ട് പൊയ്ക്കോട്ടെ എന്ന് വിചാരിച്ചു ."
 
 
"ശരി... ശരി.. ശരി ...ഞാൻ വിശ്വസിച്ചു "
 രാഹുൽ കളിയാക്കിക്കൊണ്ട് പറഞ്ഞു.
 
 
 പുറത്തേക്കിറങ്ങിയ അപ്പുവിനെ കാത്തു അച്ചുമ്മ അവിടെ നില്ക്കുന്നുണ്ടായിരുന്നു.
 
 
" എന്തായി അപ്പു മോളെ.ശരിയായോ.... ലീവ് കിട്ടിയോ...."
 
 
" അപർണ്ണ എന്നാ സുമ്മാവാ ...ഞാൻ ലീവ് വാങ്ങിച്ചെടുത്തു."
 
 
'അതുപിന്നെ അങ്ങനെയല്ലേ നടക്കൂ. നീ എൻ്റെ മുത്തല്ലേ ."അവളുടെ കവിൾ പിടിച്ചു വലിച്ചു കൊണ്ട് അച്ചുമ്മ പറഞ്ഞു .
 
 
" അച്ചുമ്മ വരുന്നോ എൻ്റെ കൂടെ കാസർകോട്ടേക്ക്...."
 
 
" ഞാൻ വരുന്നില്ലടാ.  വീട്ടിലെ ഡാഡി ഗിരിജ എന്നേ  ഇടം വലം തിരിയാൻ സമ്മതിക്കില്ല .
കുരുത്തക്കേട് അൺലിമിറ്റഡ് ആയിപ്പോയി അതുകൊണ്ടാ...." അവൾ പറയുന്നത് കേട്ട് അവർ രണ്ടുപേരും ചിരിച്ചുകൊണ്ട് കാൻ്റിനിലേക്ക് നടന്നു.
 
 
" ഞാൻ പോയാ നീ ഒറ്റയ്ക്കാവില്ലേ "അപ്പു വിഷമത്തോടെ ചോദിച്ചു .
 
 
"ഒറ്റയ്ക്ക് ആവാൻ ഞാൻ ഓഫീസിൽ വന്നിട്ട് വേണ്ടേ .ഞാൻ വയ്യ എന്നു പറഞ്ഞ് ലീവെടുക്കും  അപ്പോ ഇവർക്കൊന്നും പറയാൻ പറ്റില്ലല്ലോ."
 
 
" നിന്റെ ബുദ്ധി വിമാനമാ അച്ചുമ്മാ..."
 
 
" വിമാനം അല്ല റോക്കറ്റ് ..."അതുപറഞ്ഞ് അവരിരുവരും പൊട്ടിച്ചിരിച്ചു.
 
 
 
തുടരും
 
 
🖤 പ്രണയിനി 🖤 

ഇച്ചായൻ്റെ പ്രണയിനി - 10

ഇച്ചായൻ്റെ പ്രണയിനി - 10

4.9
3246

Part -10   അന്ന് വൈകുന്നേരം തന്നെ അപ്പുവും വീട്ടുകാരും കാസർകോട്ടേക്ക് പോയിരുന്നു. അപ്പു പോയതോടുകൂടി അച്ചുമ്മക്ക് ഓഫീസിൽ പോകാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.      പക്ഷേ അപ്പുവിന് പിന്നാലെ തന്നെ  താനും ലീവ് എടുത്താൽ രാഹുൽ  അത് മനസ്സിലാകും എന്നതിനാൽ അവൾ രണ്ടു ദിവസവും കൂടി ഓഫീസിലേക്ക് പോയി.     "അച്ചുമ്മ അപ്പോ നിന്റെ അഭിനയം തുടങ്ങുകയല്ലേ .എന്തൊക്കെ ചെയ്തിട്ടാണെങ്കിലും രാഹുൽ സാറിനെ കൊണ്ട് ലീവ് വാങ്ങിപ്പിക്കണം." അവൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെ ടേബിളിലേക്ക് തല  വെച്ചു കിടന്നു.   "അയ്യോ ...അമ്മേ.. എനിക്ക് വയ്യേ.." അവൾ വയർ  കൈകൊണ