Aksharathalukal

റൂഹിന്റെ ഹൂറി_💖*Part-76

*റൂഹിന്റെ ഹൂറി_💖*
 
 
 
Part-76
 
 
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
 
                         °°°°°°°°°°°°°°°°°°°
 
അവളെ അദരങ്ങൾ നുണയുന്നതിനൊപ്പം ആഷി കയ്യെത്തിച്ച് ലൈറ്റ് ഇട്ടു....
 
ആളെ മനസ്സിലായതും അംനക്ക് കുറച്ചു ആശ്വാസം തോന്നി എങ്കിലും അവളവനെ ശക്തിയോടെ പിന്നിലേക്ക് തള്ളി....
 
അവൾ കിതച്ച് പോയിരുന്നു.... അവൻ ചെറുചിരിയോടെ മുന്നിലേക്ക് നോക്കിയതും മുന്നിൽ ഭദ്രകാളി ലുക്കിൽ നിൽക്കുന്നവളെ കണ്ട് അവൻ പണി പാളിയ കാര്യം ഓർമ വന്നത്...
 
പെട്ടന്ന് എന്തോ അങ്ങനെ ചെയ്യാനാ തോന്നിയേ....
 
പറഞ്ഞതല്ലേടാ.... കണ്ട്രോൾ വേണം ന്ന്...
ആഷി സ്വയം പല്ല് കടിച് കൊണ്ട് പറഞ്ഞു....
 
താനെന്താ ഇവിടെ അതും ഈ നേരത്ത്... കാക്കു പറഞ്ഞതല്ലേ മതിൽ ചാട്ടം നിർത്താൻ....
അവളവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു..
 
അവൻ ആശ്വാസത്തോടെ അവളെ നോക്കി ഇളിച്ചു കാണിച്ചു...പിന്നെ കൂസലില്ലാതെ പറഞ്ഞു...
 
എന്റെ ഫോൺ എടുക്കണ്ട എന്നൊന്നും നിന്റെ കാക്കു പറഞ്ഞിട്ടില്ലല്ലോ... എന്താ നിനക്ക് വിളിച്ച call അറ്റന്റ് ചെയ്ത...
 
സൗകര്യല്ല... താനൊന്ന് ഇറങ്ങി പോവൊ...
അവളും അതെ ടോണിൽ പറഞ്ഞു....
 
ആഹാ.. എന്ന എനിക്കും സൗകര്യല്ല...
അവൻ അതും പറഞ്ഞു പോക്കെറ്റിൽ നിന്ന് ഫോൺ എടുത്ത് ബെഡിൽ കിടന്ന് തോണ്ടാൻ തുടങ്ങി.....
 
അംന അത് നോക്കി പല്ല് കടിച്ച്...
 
താൻ ഇപ്പൊ ഇവിടുന്ന് പോയില്ലെങ്കിൽ ഞാനിപ്പോ ഒച്ച വെക്കും.... സത്യം..
 
ഓഹ് അതിനെന്താ...  രണ്ട് ദിവസം കഴിഞ്ഞ് നടക്കാൻ ഇരിക്കുന്ന എൻഗേജ്മെന്റ് മാറ്റി വേണേൽ നാളെ തന്നെ നമ്മുടെ കെട്ട് നടക്കും അത്രല്ലേ ഒള്ളൂ... ഒച്ച വെക്കും മുന്നേ പറയണേ... വേണേൽ ആ ഡോർ തുറന്നിട്ട് തരാ.. അതാവുമ്പോ പുറത്ത് ക്ക് ഒന്നൂടെ സൗണ്ട് കേട്ടോളും...
അവൻ ഇളിച്ചോണ്ട് പറഞ്ഞതും അവൾ കയ്യിൽ കിട്ടിയ pillow എടുത്തവനെ അടിച്ചു...
 
 
തനിക്കിപ്പോ എന്താ വേണ്ടേ....
 
എന്ത് ചോദിച്ചാലും തരുവോ...
 
അവൾ പല്ല് കടിച്ചവനെ നോക്കി...
ഒന്ന് പോയി തരുവോ...
 
ഇല്ലാന്നേ....
അവൻ വീണ്ടും ഫോണിലേക്ക് ശ്രദ്ധ കൊടുത്തതും അവൾ ഒറ്റ ചവിട്ട് കൊടുത്തു അതിലവൻ നിലത്തേക്ക് മറിഞ്ഞു വീണു....
 
നിലത്തെത്തിയ സ്പോട്ടിൽ അവൾ അവളെ കാൽ പിടിച്ചു വലിച്ച്... അതോടെ അവളും അവന്റെ മേലെ വന്ന് വീണു...
അതൊട്ടും പ്രതീക്ഷിക്കാത്തത് ആയോണ്ട് അവൾ ഞെട്ടിയിരുന്നു...
 
അവന്റെ മുകളിലായി കിടക്കുന്നവളെ ഒറ്റ തിരിച്ചിലിൽ അവൻ താഴെയാക്കി...
അവൾ ഉമിനീർ ഇറക്കി കൊണ്ടവനെ നോക്കി...
 
ഒന്നും പറയാൻ കിട്ടാത്ത പോലെ തോന്നി അവൾക്ക്....  മുഖത്ത് വിയർപ്പ് പൊടിയുന്നു... കണ്ണുകൾ പിടക്കുന്നു... വല്ലാത്തൊരു പരവേഷം....
 
അവന്റെ കണ്ണുകളും അവളിലെ മാറ്റങ്ങളെ ഒപ്പി എടുത്തിരുന്നു.. അവനിൽ ചെറുചിരി തത്തി കളിച്ചു....
 
അവൻ ഒന്നൂടെ മുഖം അവളിലേക്ക് അടുപ്പിച്ചതും അവൾ കണ്ണ് ഇറുക്കെ അടച്ചു..അത് കാണെ അവൻ ചിരി വന്നിരുന്നു...
 
ഇപ്പൊ നിന്റെ നാവെല്ലാം എവിടെ പോയെടി...
അവൻ മുഖം അവളിലേക്ക് അടുപ്പിച്ചു കൊണ്ട് ചെവിയിൽ പതിയെ ചോദിച്ചു...
 
ചെവിലവന്റെ നിശ്വാസമടിച്ചപ്പോൾ അവൾ ഒന്ന് വെട്ടിവിറച്പോയി 
 
ആഷിക്കാ... കളിക്കല്ലേ....
പതിയെ അവളുടെ ശബ്ദം പുറത്ത് വന്നു...
 
അപ്പൊ നിനക്കെന്റെ പേരൊക്കെ അറിയാം അല്ലെ...
 
അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി...
 
പ്ലീസ്....
അവൾ പതിഞ്ഞ ശബ്ദതത്തിൽ പറഞ്ഞു...
 
ഇനി വിളിച്ച ഫോൺ എടുക്കാതെ ഇരിക്കൊ...
 
അവൾ ഇല്ലെന്ന് തലയാട്ടി.....
 
അവളെ മേലേക്ക് അമർന്നു കവിളിൽ കടിച് പിന്നെയാവിടെ അമർത്തി ഉമ്മ വെച്ചു.... അവളെ കണ്ണുകൾ തുറിച്ചു വന്നു....
 
ഇനി call എടുക്കാതിരിക്കാൻ തോന്നുമ്പോ... ഇത് ഓർത്താൽ മതി...
അതും പറഞ്ഞവൻ നിലത്ത് നിന്ന് എണീറ്റ് അവളെയും പിടിച്ചു എണീപ്പിച്ചു....
 
അംന കവിളിൽ കൈ വെച്ചുഴിഞ്ഞ് അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി....
 
പോട്ടെടി....
കടന്നെല്ല് കുത്തിയ പോലുള്ള മുഖത്തേക്ക് നോക്കിയവൻ ചോദിച്ചു....
 
ഹ്മ്മ്....
അവളൊന്ന് അമർത്തി മൂളി അല്ലാത്തൊന്നും പറഞ്ഞില്ല...
 
വെറുതെ എന്തിനാ അടുത്ത ഡോസ് വാങ്ങിക്കുന്നെ....!!🥱
 
അവൻ ബാൽക്കണി വഴി ചാടി പോകുന്നത് അംന നോക്കി നിന്നു... പതിയെ അവളിലും ചെറു ചിരി വിടർന്നു....
 
Call എടുത്തില്ലെങ്കിൽ വാശിക്ക് ആണേലും അവൻ വരും എന്നവൾക്ക് അറിയായിരുന്നു... അതോണ്ട് തന്നെ മനപ്പൂർവ്വം attend ചെയ്യാതെ ഇരുന്നതും... അവൾ ചിരിയോടെ കണ്ണാടിയിലെ അവളുടെ പ്രതിബിംബത്തിലേക്ക് നോക്കി....
 
കവിളിലൂടെ കയ്യോടിച്ചു....
 
                             🦋🦋🦋🦋
 
എന്ന ഞങ്ങൾ ഇറങ്ങുവാ ഉപ്പ...
 
അമൻ സ്റ്റയർ ഇറങ്ങുന്നതിനിടെ താഴെ നിൽക്കുന്ന ഹുസൈനോടായി പറഞ്ഞു... കൂടെ അവനോട് ചേർന്ന് ഹാദിയും ഉണ്ടായിരിന്നു....
 
ഇത്ര രാവിലെ തെന്നെയോ...
 
ഹാ.... ഇപ്പൊ നല്ല മഞ്ഞും ഉണ്ടാവും...ആ കാഴ്ച കണ്ട് പോവാന്ന് കരുതി...
 
അമൻ ചിരിയോടെ പറഞ്ഞു...
 
ഒന്നും കഴിച്ചില്ലല്ലോ... കഴിച്ചിട്ട് പോവാം...
 
ഇല്ല ഉപ്പ.... അതൊക്കെ ഇനി വീട്ടിൽ ചെന്നിട്ട് കഴിക്കാം... കല്യാണത്തിന് ദിവസങ്ങൾ അല്ലെ ഒള്ളു.. ഇനിയും പണികൾ കുറച്ചു ബാക്കിയാണ്...
 
അയാൾ ചെറു നിരാശയോടെ ഒന്ന് മൂളി ഹാദിയെ നോക്കി...
 
കണ്ട് കൊതി തീർന്നില്ല എന്ന് തോന്നി അയാൾക്ക്....
 
ഉപ്പാനെ പ്രത്യേകം ക്ഷണിക്കണ്ടല്ലോ അല്ലെ... കല്യാണത്തിന്  എല്ലാത്തിനും കൂടെ ഉണ്ടാവണം...
 
അതിനെന്താ...
അയാൾ ചിരിയോടെ മറുപടി പറഞ്ഞു....
 
ഇനിയും വരണം...
അയാൾ പ്രതീക്ഷയോടെ അമനെ നോക്കി... ശേഷം ഹാദിയെയും....
 
Inshallaahhh....
അമൻ ചിരിയോടെ അയാളെ കെട്ടിപിടിച് സലാം പറഞ്ഞു കാറിൽ കയറി....
 
പോട്ടെ ഉപ്പാ...
 
 
പോവാണോടി കാന്താരി...
അയാൾ അവളുടെ മൂക്കിൽ പതിയെ തട്ടി...
 
ഹ്മ്മ്... കല്യാണത്തിൻ വരണം....
അയാളെ കെട്ടിപിടിച്ചു കൊണ്ട് അവൾ പറഞ്ഞു.....
 
എന്നോട് ദേഷ്യമുണ്ടോ....
 
ഹുസൈൻ പതിയെ ചോദിച്ചതും അവൾ തലയുയർത്തി അയാളെ നോക്കി...
 
എല്ലാം മറച്ച് വെച്ചതിനു...
 
 
അവൾ മെല്ലെ ഇല്ലെന്ന പോലെ തലയാട്ടി... പിന്നെ അയാളെ ഇറുക്കെ പുണർന്നു കവിളിൽ ഉമ്മ വെച്ച് കൊടുത്തു....
 
എന്നെ ഏറ്റവും സുരക്ഷിതമായ കയ്യിൽ കൊടുത്തില്ലേ..... എത്ര ആൾക്കാര എന്നെ സ്‌നേഹിക്കാൻ... 
 
അവൾ കണ്ണ് നിറച്ചോണ്ട് അയാളെ നോക്കി... അവളുടെ രണ്ട് കണ്ണും ഇറുക്കെ തടച്ചു കൊണ്ടായാൾ അവൾടെ നെറ്റിയിൽ ചുമ്പിച്ചു...
 
 
കാർ മുന്നോട്ട് നീങ്ങുന്നത് അയാൾ ചെറു ചിരിയോടെ നോക്കി നിന്നു.... വർഷങ്ങൾക്ക് മുന്നേ  നഷ്ട്ടപെട്ടു എന്ന് കരുതിയ വിലപ്പെട്ട കുടുംബം തിരിച്ചു കിട്ടി  അയാൾക്ക്....
 
കണ്ണുക്കളിൽ പോലും ആ സന്തോഷം എടുത്തു കാണിച്ചിരുന്നു....
 
ഐഷിമ്മാടെ ഫോട്ടോ കയ്യിലെടുത്തു അതിലേക്ക് നോക്കുമ്പോൾ അയാൾ പൊട്ടി കരഞ്ഞിരുന്നു.... 
 
എന്തിനെന്നറിയാതെ കണ്ണുകൾ നിറയുന്ന പോലെ... അപ്പോഴും ഒരു നേർത്ത തെന്നൽ അയാലിലൂടെ പാഞ് നടന്നു.....
 
പുറത്ത് ചെറുതായി മഴ പൊടിഞ്ഞു...
കണ്ണുകൾ അമർത്തി തുടച്ചയാൾ പുഞ്ചിരിയോടെ മഴയെ വരവേറ്റു....
 
ആത്മക്കൾ സന്തോഷിക്കുമ്പോഴാൾ ഭൂമിയിൽ മഴ വാർഷിക്കുന്നത്...
എന്ന് എവിടെയോ കേട്ടത് അയാളുടെ ഓർമയിലേത്തി.....
 
വർഷങ്ങൾക്ക് ശേഷം അയാൾ ഹൃദയം തുറന്ന് ചിരിച് മഴ കണ്ടു... ഓർമകളുടെ ബാക്കി പത്രം എന്നോണം ഇടയ്ക്കിടെ അയാളുടെ കണ്ണുകൾ വീണ്ടും എന്തിനോ വേണ്ടി ഈറനണിഞ്ഞു....
 
ചില ഇഷ്ട്ടങ്ങൾ മരിക്കുവോളം നിലനിൽക്കും... അത്രമേൽ ഹൃദയത്തിൽ വേര്പടർത്തിയവ...  അതിന്റെ ഓർമകളും മണ്ണിൽ ലയിക്കും വരെ കൂടെ കാണും...
ചിലപ്പോൾ ചിരിപ്പിക്കും... ചിലപ്പോൾ കരയിപ്പിക്കും......
 
                            🦋🦋🦋🦋
 
എന്താടി ഒന്നും മിണ്ടാത്തെ.....
 
കാറിലെ ഗ്ലാസ്സിലേക്ക് ചാരി ഇരുന്ന് പുറത്തേക്ക് നോക്കി ഇരിക്കുന്ന ഹാദിയെ നോക്കി അമൻ ചോദിച്ചു....
 
അവൾ മെല്ലെ തലചെരിച്ചു അവനെ നോക്കി....പിന്നെ മെല്ലെ കണ്ണ് ചിമ്മി....
 
ഉപ്പാടെ അടുത്തുന്നു വരാൻ തോന്നിയില്ലേ...
അവളുടെ മനസ്സ് വായിച്ചെന്ന പോലെ ചിരിയോടെ വീണ്ടുമവന്റെ ചോദ്യമെത്തി.....
 
അവൾ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല....
 
അവനും ചെറു ചിരിയോടെ മുന്നോട്ട് നോക്കി...
 
Luv uh❤..
 
പെട്ടന്ന് അവളുടെ ശബ്ദം കേട്ടതും അമൻ കണ്ണ് വിടർത്തി അവളെ നോക്കി... പിന്നെ കൈ വെച്ച് അവളെ മൂക്കിന് തുമ്പിൽ ഒന്ന് തട്ടി.....
 
                              🦋🦋🦋🦋
 
അമൻ... 
റയന്റെ വിളി കെട്ട് അമൻ ഫുഡ്‌ കഴിക്കുന്നതിനിടെ അവനെ നോക്കി...
 
അമനും ഹാദിയും വന്ന ഉടനെ ഫുഡ്‌ കഴിക്കാൻ ഇരുന്നതാണ് എല്ലാരും...
 
നീയൊരു പട്ടിയെ വാങ്ങുന്നത് ആവും നല്ലത്...
 
റയാൻ വല്ല്യ കാര്യം പോലെ പറയുന്നത് കേട് എല്ലാരും ഇവൻ എന്ത് coconut ആണ് പറയുന്നത് എന്ന പോലെ അവനെ നോക്കി...
 
അല്ല ഈ പാതിരാത്രി മതിൽ ചാടി വരുന്ന കള്ളന്മാർക്ക് പട്ടി ആണ് ബെസ്റ്റ്.....
 
റയാൻ അത് പറഞ്ഞതും  അംന  ടെ ഫുഡ്‌ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി....
 
 
......തുടരും🦋
 
ലെങ്ത് കുറവാണ്.....കമ്മന്റ് മുക്യം....
 
ന്നാ സെച്ചി അങ്ങട്ട്🚶🏻‍♀️🚶🏻‍♀️

റൂഹിന്റെ ഹൂറി_💖   Part-77

റൂഹിന്റെ ഹൂറി_💖 Part-77

4.7
2899

*റൂഹിന്റെ ഹൂറി_💖*       Part-77     ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                            °°°°°°°°°°°°°°°°°°°   ഹാദി അംന ന്റെ തലയിൽ തട്ടി കൊടുത്ത് വെള്ളം കയ്യിൽ എടുത്തു കൊടുത്തു...   അവളത് ഒറ്റ വലിക്ക് കുടിച് റയാനേ നോക്കി...   ഇനി വെള്ളം വേണോടി.. ആവിശ്യം വരും... ഒരു ഗ്ലാസ്‌ കൂടി റയാൻ അവൾക്ക് വെച്ച് കൊടുത്തു...   അംന ദയനീയമായി അവനെ നോക്കി...   നീയെന്താ റയു അങ്ങനെ പറഞ്ഞെ...   അമൻ സംശയത്തോടെ അംന യെ ഒന്ന് നോക്കി റയാനേ നോക്കി...   അ