Aksharathalukal

Mine forever❣2 Part▪6

♡ER♡ Mine forever❣2
Part▪6



''അക്കുവെന്ന് വെച്ചാ അവള്ക്ക് ഭ്രാന്താണല്ലേ.....''

''ഹ്മ്....''

''എന്നിട്ട് അവളെന്താ മിണ്ടാതെ നടക്കുന്നേ?അവനതിനുമാത്രം തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.....''

''ഒരു നിമിഷത്തേക്കാണെങ്കിലും അവിശ്വസിച്ചില്ലേ.....പ്രണയത്തിലും അതിനപ്പുറം അവരുടെ ജീവിതത്തിലും പരസ്പരവിശ്വാസം ഇല്ലെങ്കിൽ അവര്ക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ......''

''ബട്ട്,,,അക്കുവിന് അവളെ വിശ്വാസമാണല്ലോ,,,അന്ന് ജോലിയിലെ സ്റ്റ്രസ്സിൽ ആ സമയത്ത് എല്ലാം തെളിവുകളും അവൾക്കെതിരായപ്പൊ അവന്റെ സ്ഥാനത്ത് ആരാണെങ്കിലും അപ്പോൾ പ്രതികരിച്ചുപോകും,,,,''

''ഹ്മ്....അവന്റെ സ്വിറ്റേഷനും മോഷമായിരുന്നു,,സത്യത്തിൽ രണ്ടുപേരെടുത്തും തെറ്റൊന്നും പറയാൻ ഇല്ല,,,

എന്റെടുത്ത് തെറ്റുപറ്റിയല്ലേ അനൂ....ഒരിക്കലും അവളുടെ പേർസണൽ ലൈഫിൽ ഞാൻ ഇടങ്കോലിടരുതായിരുന്നു😐.....''

''നിന്നെ വിഷമിപ്പിക്കാൻ വേണ്ടിയല്ല ചോദിച്ചേ,,,,,ആ ടോപ്പിക് ദേ ഇവിടെ വെച്ച് നിർത്താം,,,,നിന്റെ ചോരയല്ലേ റിനു അതോണ്ട് ഒരു ടെൻഷനും വേണ്ട മോളേ....''

അത് കേട്ടതും അവളിൽ ഒരു ചിരി മൊട്ടിട്ടു....

' മോനേ അക്കൂ,,,ഒരു സൈക്കോ ആണ് നിന്റെ പൊണ്ടാട്ടി,,ഏതു സമയം എങ്ങനെ പ്രവർത്തിക്കുമെന്ന് നമുക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ല😂
ആരേയും ഉപദ്രവിക്കാൻ അവൾക്ക് കഴിയില്ല.....she is a great person,,she is my anime,,still she is my world !!!!❣







❤🥀________________________________🥀❤



സ്റ്റയർ ഇറങ്ങി വരുന്ന റിനുവിനെ കണ്ട് അവൻ താനെ സോഫയിൽ നിന്നും എണീറ്റു പോയി.....ദിവസം കൂടുംതോറും പെണ്ണ് മൊഞ്ച് കൂടിവരുവാണ്❣സാരിയിലാണ് അവളേറ്റവും ഭംഗിയെന്നു തോന്നി😍....


ഉമ്മ അവളുടെ അടുത്തേക്ക് പുഞ്ചിരിയാലെ നടന്നടുത്തു,,അവളുടെ നെറ്റിയിൽ മുത്തംവെച്ചു,,,,,,

അവരോട് യാത്ര പറഞ്ഞു അവൾ അവനൊപ്പം ഇറങ്ങി.......



അക്കുവാണ് ഡ്രൈവ് ചെയ്യുന്നത്.....ഇടക്കിടക്ക് അവളെ നോക്കുന്നുണ്ടെങ്കിലും അവളൊന്നും മിണ്ടാതെ പുറത്തേക്ക് കണ്ണും നട്ടിരിക്കുവാണ്.....അവളുടെ നിശബ്ദ അവനിൽ അസ്വസ്ഥത പടർത്തിയെങ്കിലും പെണ്ണ് കലിപ്പിലായോണ്ട് അവൻ റിസ്കെടുക്കാൻ നിന്നില്ല🤭......






ഒരു വലിയ ഷോപ്പിന് മുന്നിലാണ് അവൻ വണ്ടി നിർത്തിയത്......

കാർ കീ ഷോപ്പിന് മുന്നിലെ സെക്യൂരിറ്റിക്ക് കൊടുത്തു എന്റെ കയ്യിൽ കൈകോർത്തു അക്കു മുന്നോട്ട് നടന്നു.....അന്നേരം എന്തോ അവന്റെ സാമീപ്യം ഞാനും ആഗ്രഹിച്ചിരുന്നതിനാൽ എതിർക്കാതെ അവനോടപ്പം തന്നെ മുന്നോട്ട് നടന്നു.....

''*MUBARK....*''ഷോപ്പിന്റെ പേരാണ്......മുബാറക്ക് എന്ന ഗ്രൂപ്പ് നല്ലോണം ഫെയ്മസായതോണ്ട് അതിനെ പറ്റി അധികം ചിന്തിക്കേണ്ടി വന്നില്ല,,,,

''വെൽക്കം മാഡം....'' കൗണ്ടറിൽ ഇരിക്കുന്നവർ എന്നെ നോക്കി പറഞ്ഞതും എന്തോ അത്ഭുതമായിരുന്നു തോന്നിയത്,,,പിന്നാലെ ഞങ്ങൾ കേറിച്ചെല്ലുന്നതോടപ്പം എല്ലാ സ്റ്റാഫ്സും എഴുനേൽക്കുന്നും സ്വീകരിക്കുന്നുമൊക്കെയുണ്ട്......ശ്ശോ ഞാനിത്രയും വല്ല്യ സെലിബ്രേറ്റിയായോ😎,,,ഇനി ഷോപ്പിംഗിന് എന്നും ഇങ്ങോട്ടേക്ക് തന്നെ വരണം😁,,

''ചേച്ചി ഇവൾക്ക് വേണ്ടതൊക്കെ ഒന്ന് എടുത്ത് കൊടുക്കണേ....''

''ഓക്കെ സർ....''
എന്നും പറഞ്ഞ് ആ ചേച്ചി സൈഡിലേക്ക് പോയി....


''ടീ...ഞാൻ ആ ഭാഗത്തായി ഇരിക്കാം നിനക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിച്ചോ,,,നിന്റെ ഇഷ്ടത്തിന് ഡ്രസ്സൊക്കെ എടുക്കാമെന്ന് കരുതി ഒന്നും വാങ്ങിയിട്ടില്ല,,,എനിക്ക് ഇതിനൊന്നും വല്യ ഇന്ററെസ്റ്റില്ല അതാണ്,,,നിന്റെ ഷോപ്പിംഗ് കഴിഞ്ഞാൽ വിളിച്ചാ മതി....''


''ഹാ🙄......''


''മാഡം വരൂ....''

''ഹാ....''

അക്കുവിനെ ഒന്നു നോക്കി ആ ചേച്ചിയോടപ്പം ഞാൻ നടന്നു,,,,മുകളിലെ നിലയിലെത്തിയതും ചേച്ചി എനിക്ക് നേരെ ഒരു ചെയർ ഇട്ടുതന്നു,,,

''മാഡം ഇരിക്ക്....''

''ഇരിക്കേ??....''സംശയത്തോടെ അവരെ നോക്കി പതിയെ ചെയറിലേക്ക് ഇരുന്നതും അവര് ബാക്കിലേക്ക് തിരിഞ്ഞു''സരജാ....''എന്നു വിളിച്ചു....

ഞാനും അങ്ങോട്ട് നോക്കിയതും ഒരു ഇരുപതോളം വരുന്ന സ്റ്റാഫ്സുണ്ട് വരുന്നു.....(എല്ലാവരും യൂണിഫോം പോലെ ഓരുപോലെയുള്ള ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്)ഇതിലേതാ സരജാ🤔

ചിന്തിച്ചു തീരുന്നതിനു മുമ്പേ ഓരോരുത്തരായി വ്യത്യസ്ത മോഡൽ ഡ്രസ്സുകൾ എനിക്ക് പരിചയപ്പെടുത്താൻ തുടങ്ങി,,,,

ശരിക്കും അവരുടെ പ്രവർത്തി കണ്ട് എനിക്ക് ചിരിയാ വന്നേ...അവരുടെ ഷോപ്പ് മൊത്തത്തിൽ വാങ്ങാൻ വന്ന ആളെ പോലെയാ പരിചയപ്പെടുത്തുന്നേ.......

''എന്റെ പൊന്നു ചേച്ചിമാരേ....നിങ്ങളൊന്ന് നിർത്ത്''

ഒരുപാടു സമയം കഴിഞ്ഞിട്ടും അവരും പരിചയപ്പെടുത്തല് തന്നെ കഴിയാത്തത് കണ്ട് സഹികെട്ട് ഞാൻ ചെയറിൽ നിന്നെണീറ്റു തലയിൽ കൈവെച്ചു പറഞ്ഞതും അവരെന്നെ പിടിച്ചു ചെയറിൽ തന്നെ ഇരുത്തി....

''മാഡത്തിന് ഇത് ഇഷ്ടമായില്ലെങ്കിൽ വേറെ മോഡലുകളുണ്ട്.....അതെടുക്ക്......''

''പടച്ചോനേ....ഇനിയും മോഡലോ😳....ദേ ദേ മതി മതി ഇനി ഒരു മോഡലും വേണ്ട....ഈ ഡ്രസ്സുകള് എടുത്താൽ മതി......''


''ഇതുമതിയോ മാഡം...മെറ്റീരിയൽസ് അത്ര പോരാ.....''

''എന്റെ പൊന്നു ചേച്ചീ....ഞാനാദ്യമായിട്ടാ ഡ്രസ്സെടുക്കാൻ ഇങ്ങനെ കഷ്ടപ്പെടുന്നേ,,,,എന്നെ ഒരുമണിക്കൂറോളമായില്ലെ നിങ്ങള് ചെയറിലിരുത്തുന്നു🤧......''


''സോറി മാഡം.....ജ്യൂസ് എടുക്കട്ടേ....''


''ഏഹ് വേണ്ട😇...''
ഇപ്പൊ തന്നെ അഞ്ചാറു ജ്യൂസ് കുടിപ്പിച്ചിക്ക്ണ്🥴.....



''എല്ലാരും എങ്ങോട്ടാ....''അവരൊക്കെ ഒപ്പം വരുന്ന കണ്ട് നമ്മള് തിരിഞ്ഞു ചോദിച്ചു....

''ബാക്കി സാധനങ്ങളൊക്കെ സെലക്റ്റ് ചെയ്യേണ്ടേ....''

''അതിനുമെന്തിനാ എല്ലാരും😳ദേ ചേച്ചി മാത്രം എന്റൊപ്പം വന്നാമതി...കൂടുതൽ ആളുകൾ വന്നാ എനിക്ക് കൺഫ്യൂഷനാവും അതാ.....''

''ഹാ....ആയ്ക്കോട്ടെ😂''

ആദ്യം കണ്ട ആ ചേച്ചി തന്നെ ചിരിച്ചുകൊണ്ട് എന്റൊപ്പം വന്നു....

എല്ലാം വാങ്ങിയെന്ന് ഉറപ്പാക്കിയതും മനസ്സിൽ തോന്നിയ സംശയം ചേച്ചിയോട് നേരിട്ട് തന്നെ ചോദിക്കാമെന്ന് കരുതി തിരിഞ്ഞു....


''വിരോദമില്ലെങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ.....''

''ഹാ മാഡം....''

''ഓഹ്...ആദ്യം ഈ വിളിയൊന്ന് നിർത്തിം മന്സത്തിയേ🤧ന്നെ റിനൂന്ന് വിളിച്ചാ മതി....''

''ഹേ🙄...''

''ഹാ...അതാ എനിക്ക് ഇഷ്ടം....അല്ല എങ്ങനെ മൈന്റൈൻ ചെയ്യാൻ കഴിയുന്നേ,, നിങ്ങള് എല്ലാ കസ്റ്റമേർസിനിം ഇങ്ങനെ നോക്കോ 🤔....''


''ഹേയ്....''

''പിന്നെന്താ എനിക്ക് മാത്രമാണോ 🤔''

''ഹാ മാഡം,,, സോറി...റിനു അഖേൽ സാറിന്റെ വൈഫ് അല്ലേ,,,ഇയാള്ക്ക് ഏറ്റവും നല്ല സെലക്ഷൻ കൊടുക്കണമെന്ന് മുബാറക് മഹലിൽ നിന്നും ഓർഡർ ഉണ്ട്....''

''ഹോ..... താങ്ക്യൂ ഫോർ യുവർ ഹെൽപ്സ്.....''

''ഇറ്റ്സ് മൈ ബ്ലഷർ മാം....ഹോ സോറി റിനു😀....''
പുഞ്ചിരിയോടെ ചേച്ചി തിരുത്തി വിളിച്ചതും നമ്മളും നിറപുഞ്ചിരി നൽകി അവിടുന്ന് ഇറങ്ങി...

അക്കു ആരോടോ സംസാരിക്കുവാണ്....എന്നെ കണ്ടതും അടുത്തേക്ക് വന്നു....


''പോവല്ലേ....''


''ഹാ....''


അവൻ എന്റെ കയ്യിലും പിടിച്ച് പുറത്തേക്കിറങ്ങി,,,ആരേയോ തട്ടി വീഴാൻ പോയതും അക്കു എന്നെ പിടിച്ചു സൈഡിലേക്ക് മാറി എന്റെ ഷോൾഡറിലൂടെ കയ്യിട്ടു അവനിലേക്ക് ചേർത്തു നിർത്തി...... ശരീരത്തിലൂടെ എന്തോ മിസൈൽ കണക്കെ പാഞ്ഞുപോയി......വേഗം അവനിൽ നിന്നും അകന്നുമാറിനിന്നതും അതിനോടകം കാർ അങ്ങോട്ട് വന്നിരുന്നു,,,കാറിലേക്ക് കയറി....

''അക്കൂ....ഈ മുബാറക് ഗ്രൂപ്പിനെ നിനക്കറിയോ🤔,,,,''

യാത്രക്കിടെ നമ്മള് ചോദിച്ചു....
''ഹ്🙄....''

''അല്ലാ....അവിടുത്തെ ചേച്ചിമാര് പറഞ്ഞ്... എന്നെ പ്രത്യേകം കെയർ ചെയ്യണമെന്ന് അവര്ക്ക് ഓർഡർ ഉണ്ട്പോലും''

''ഹോ....അപ്പൊ നിനക്ക് മുബാറക് മഹൽ അറീലേ,,,ഇതുവരെ കണ്ടിട്ടില്ലേ??,,''

''ഏഹ്....ഞാൻ കണ്ടിട്ടില്ല,,,,''

''എന്നാ നമുക്ക് അങ്ങോട്ട് പോയാലോ....''

''ഹേ....അങ്ങോട്ട് നമ്മള്ക്ക് ഒക്കെ പോവാൻ പറ്റോ🤔,,,''

''അതെന്താ പോയാല്??...എന്നാ പോയിട്ട് തന്നെ കാര്യം...''

''ബെസ്റ്റ്....നീ പറയുന്നതൊന്ന്,,, പോകുന്നത് വീട്ടിലേക്കാണല്ലോ....''

അവനതിനൊന്ന് ചിരിച്ചെന്നു വരുത്തി.....

അവന്റെ കാർ കണ്ടതും ഓട്ടോമറ്റിക്കലി ഗൈറ്റ് തുറന്നു,,,സെക്യൂരിറ്റിസ് സലൂട്ട് ചെയ്തു....അവൾ വീട്ടിലേക്ക് വണ്ടി കയറ്റുന്ന കണ്ട് അവനെ പുച്ഛിച്ച് പുറത്തേക്ക് നോക്കിയതും സൈഡിലുള്ള ബോർഡ് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു,,,

*മുബാറക്ക് മഹൽ* അത്ഭുതത്തോടെ അവളുടെ അധരങ്ങൾ മൊഴിഞ്ഞു......

വീടിനകത്തേക്ക് കയറുമ്പോഴും ഷോക്കിൽ നിന്നും അവൾ മുക്തയായിരുന്നില്ല.....

''ഉമ്മാ...എല്ലാവരും എവിടെ....''അക്കു കയറിയ പാടെ ചോദിച്ചു,,,,

''രാവിലെ കയറിയതാ,,,മീറ്റിംഗിൽ ആണ്....നീ വന്നാ അങ്ങോട്ട് ചെല്ലാൻ പറഞ്ഞ്ണ്,,,''

''ഹാ...''

അവൻ മുകളിലേക്ക് കയറിപ്പോയി....

''മോളേ...നിനക്ക് കുടിക്കാൻ എന്തേലും വേണോ....''

''വേണ്ട ഉമ്മാ....ഈ മീറ്റിംഗ് ഹാൾ എവിടേണ്....''

''നാലാമത്തെ ഫ്ലോറിൽ മുന്നാമത്തെ ഹാൾറൂം ആണ്...എന്തേ....''

''ഹാ...ഞാനിപ്പൊ വരാം,,,''

അതും പറഞ്ഞു അവൾ വേഗം സ്റ്റയർ കയറി....

ഉമ്മ പറഞ്ഞതനുസരിച്ചുള്ള റൂം എത്തി,,,അവൾ അകത്തേക്ക് നോക്കി,,,പുറം ഭാഗം ഗ്ലാസ് വാൾ ആയതുകൊണ്ട് അകത്തെ മുഴുവൻ കാണാനുണ്ട്,,,,ശരിക്കും ഒരു ഓഫീസ് പോലെയാണ് ആ റൂം......

അവൾ ഓരോരുത്തരെയായി നോക്കി,,,,


_________________

അവരെയൊന്ന് ഞാൻ പരിചയപ്പെടുത്താം ട്ടോ....😌



അക്കുവിന്റെ ഉപ്പ,*ഖാലിദ്* എളാപ്പയും വൈഫും(അൻവർ,നഹല) അവരുടെ രണ്ടു മക്കൾ(സൻഹ&സാലിഹ്,,,,സൻഹയുടെ മാരേജ് കഴിഞ്ഞു ആറുമാസത്തോളമായി.ഹസ്ബെന്റ്(ഷാമിൽ)
സ്വാലിഹ് അവരുടെ കമ്പനിയിൽ തന്നെ ആണ് വർക്ക് ചെയ്യുന്നത്.),


അമ്മായിയും ഹസ്ബെന്റും (ആയിഷ,ഉസൈൻ)അവരുടെ രണ്ടു മക്കൾ(മിൻഹ&മുനവ്വിർ,,,,,മിന്നു ഡിഗ്രി പടിക്കുന്നു,,,മുന്ന് അവരുടെ കമ്പനിയിലെ MDയാണ്......)

ചുരുക്കത്തിൽ എല്ലാവരും ബിസിനസ് മേഖലയിൽ തന്നെയാണെന്ന് പറയാം.....

മൂന്നു ഉപ്പമാരും ആയിഷുമ്മയും കൂടി ഗൾഫിലെ അവരുടെ സ്ഥാപനങ്ങളെല്ലാം മാനേജ് ചെയ്യുന്നു,,,ബാക്കിയെല്ലാം മക്കൾ ആണ്.....

വല്ലുമ്മയെ മറക്കണ്ടാട്ടോ,,, കമ്പനിയിലെ എന്തെങ്കിലും പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാക്കുന്നുണ്ടെങ്കിൽ വല്ലുമ്മയോട് മുൻകൂട്ടി അവര് പറയും.....മുബാറക്ക് മഹലിലെ റാണിയാണല്ലോ *ഖദീജ*....


(അപ്പൊ ഏകദേശം ധാരണയായല്ലോ...ഇനി സ്റ്റോറിയിലേക്ക് പോവാം)



__________________








സാലിയും മുന്നും ആഖിയുടെ പ്രായമേ ഉള്ളൂ,,, വല്ലുമാന്റേന്ന് തല്ലുവാങ്ങി നടക്കുന്ന ചെക്കന്മാരാ മുബാറക്ക് ഗ്രൂപ്പിന്റെ മാനേജർമാർ🙄......വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ പടച്ചോനേ....

അവൾ അടുത്തുള്ള സോഫയിൽ ഇരുന്നു ചുറ്റും ഒന്നു നോക്കി.....അക്കു അങ്ങോട്ട് വരുന്നത് കണ്ടു....

''നീ എന്താ ഇവിടെ??...'' അവളെ കണ്ട് അക്കു ചോദിച്ചു...

''ഏഹ്....സനുവിനെ കണ്ടോ നീ..''

''സനുവോ...വല്ലുമ്മയോടപ്പം താഴെയുണ്ടല്ലോ.....''

''ഹാ...''

''അല്ല നിനക്ക് മുബാറക് മഹലിലേക്ക് പോണ്ടേ.....''

അവന്റെ കളിയാക്കിയുള്ള ചോദ്യത്തിന് ഒരു ലോഡ് പുച്ഛം വാരിവിതറി അവൾ താഴേക്ക് പോയി.....




വല്ലുമ്മയോട് സംസാരിച്ചിരുന്നു,,,മൂപ്പര്ത്തിയോട് കഥപറഞ്ഞുതരാൻ പറഞ്ഞു അവരുടെ മടിയിലേക്ക് തലവെച്ചു കിടന്നതും അടുത്തിരുന്നിരുന്ന മിന്നുവും സനുവും അവളെ അത്ഭുതത്തോടെ കണ്ണുംതള്ളി നോക്കിപ്പോയി....

''എന്താ നിങ്ങളിങ്ങനെ നോക്കുന്നേ...കഥ പറഞ്ഞു തരാൻ പറയുന്നത് ഇത്ര വല്യ കാര്യാണോ.....''അവര് നോക്കുന്ന കണ്ട് റിനു നെറ്റിചുളിച്ചു ചോദിച്ചു....


''അല്ല മോളേ....നീയും നിന്റെ കെട്ടിയവനും തമ്മിലുള്ള ബോണ്ട് കണ്ട് ഞെട്ടിപ്പോയതാ''സനുവാണ്

''ബോണ്ടോ....''

''ഹ്മ് .....ഇവിടെ അക്കുവാണ് ഉമ്മുമ്മയോട് കഥ പറഞ്ഞു തരാൻ പറയാറ്.....''

''ഓഹ്....അപ്പൊ ഇങ്ങള് ഓന് കഥ പറഞ്ഞു കൊടുക്കലുണ്ടോ.....''

''ഹ്മ്....''പുഞ്ചിരിയോടെ വല്ലുമ്മ തലയാട്ടി,,,

''എന്ത് കഥയാ പറയാറ്....ഓനോട് പറയുന്നതിനേക്കാൾ നല്ല കഥ എനിക്ക് പറഞ്ഞുതന്നാമതി....''


''ഹാ...''വല്ലുമ്മ പതിയെ പുഞ്ചിരിയോടെ അവളുടെ തലയിൽ തലോടി പറയാൻ തുടങ്ങി....,,,

അവരുടെ തന്നെ കഥയാണ് പറയുന്നതെന്ന് അറിയാതെ ആകാംഷയോടെ അവളാ പ്രണയകഥ കേൾക്കാൻ കാതോർത്തു,,,മിന്നുവും സനുവും അവരുടെ കണ്ണുനീർ തുടച്ചു കൊണ്ട് വല്ലുമ്മയെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു..........(അവരുടെ കഥ മുന്നേ എഴുതിട്ടുണ്ട്,,,ആവർത്തിക്കുന്നില്ല)






__________________🥀❤


കേസ് ഫയലുകൾ ശരിയാക്കി കഴിഞ്ഞതും വിരലുകൾ പിണച്ചുപൊട്ടിച്ചു അവൻ ചെയറിൽ നിന്നും എഴുനേറ്റു ,,,നല്ലോണം രാത്രിയായിട്ടുണ്ട്.....

താഴേക്ക് ഇറങ്ങാൻ നേരം സനുവിന്റെ റൂമിന്റെ ബാൽക്കണിയിൽ നിന്നും റിനുവിന്റെ ശബ്ദം കേട്ടു......

അവൻ അങ്ങോട്ടേക്ക് നടന്നു,,,

ബാൽക്കണിയിൽ ടാബിളിനുചുറ്റും അഞ്ചുപേരും (മിന്നു,സാലി,സിനു,മുന്ന്,റിനു)ഇരുന്നിട്ടുണ്ട്...ടാബിളിൽ ഒരു ബോട്ടിൽ നടുക്കായി കിടത്തിവെച്ച്,സൈഡിലായി പാവയ്ക്കാ ജ്യൂസും ഗ്ലാസിൽ ഉണ്ട്,,,,ചുരുക്കത്തിൽ അവര് ട്രൂത്ത് ഓർ ഡയർ കളിക്കുവാണെന്ന്....

തനിക്കുനേരെ നിൽക്കുന്ന ബോട്ടിൽ കണ്ട് റിനു എല്ലാവര്ക്കും ഇളിച്ചുകാണിച്ചക്കുന്നുണ്ട്.....

''ട്രൂത്ത് ഓർ ഡയർ.....''
അവരൊരുമിച്ച് അവളോട് ചോദിച്ചു......

പാവയ്ക്ക ജ്യൂസിൽ നോക്കി ദയനീയമായി അവൾ തലയാട്ടി പറഞ്ഞു
''ട്രൂത്ത്!!! ''

''ഓഹ്...ഓക്കെ എന്റെ ചോദ്യം,,,,റിനു ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ??ഉണ്ടെങ്കിൽ ആ സ്റ്റോറി പറയണം.....''

സാലിയുടെ ചോദ്യം ഇടുത്തിപോലെ അവളിൽ വന്ന് പതിച്ചു,,അക്കുവിനായി ഒരു നിമിഷം കണ്ണുകൾ പരതിയതും അവളുടെ മറുപടി കേൾക്കാനുള്ള ആഗ്രഹം കൊണ്ടാവണം അവൻ വാതിൽക്കലിൽ നിന്നും അവൾ കാണാത്ത തരത്തിൽ മറവിലേക്ക് നിന്നു......


''സാലി...നീ എന്തൊക്കെയാ ചോദിക്കുന്നേ😡...''

''ഇറ്റ്സ് ഫൈൻ സനൂ.....അവൻ ചോദിച്ചതിൽ എന്താ പ്രശ്നം,,,എനിവെ പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല😊......''അവൾ ദീർഘ ശ്വാസം എടുത്തു.....

''എനിക്കും ഉണ്ട് സാലി,,, ഒരു പ്രണയം....

ആദ്യമായി അവന്റെ പുഞ്ചിരി കണ്ടാ ശ്രദ്ധിച്ചത് ,,ആ നിമിഷം എന്നെ തന്നെ മറന്നു നിന്നുപോയി ,,അവന്റെ മിഴികൾ എന്നിലേക്കൊന്ന് ചാഞ്ഞെങ്കിൽ എന്ന് മനസ്സ് കൊതിച്ചു ,,ഏതു സമയവും ആ പുഞ്ചിരി കണ്ടിരിക്കാൻ അവനോടപ്പം ഇനിയുള്ള കാലം ജീവിക്കണമെന്ന് തോന്നി ,,സ്വയം തിരിച്ചറിഞ്ഞു ഞാൻ അവനെ പ്രണയിക്കുന്നുണ്ടെന്ന്!!!....

ആരാണെന്നോ എന്താണെന്നോ ഒന്നുമറിയാതെ പൂർണമായും എന്റെ നിദ്രാദേവിയെ അവൻ തട്ടിക്കൊണ്ടുപോയി.....ഒരുപാട് കാലമെടുത്തു ,ഒരുപാട് കാത്തിരുന്നു എന്റെ പ്രണയം അവനെ അറിയിക്കുവാൻ......ഒടുവിൽ എന്നിൽ അവൻ പ്രണയമെന്ന പൊതിയായി മാറി,,,, *നീ എന്റെ പെണ്ണാണെന്ന്* പറഞ്ഞ് അവൻ ചേർത്തു പിടിച്ചപ്പൊ വിശ്വസിച്ചു എന്നെ സ്നേഹിക്കുകയാണെന്ന്......

പക്ഷെ എന്നിലൊരു ചെറു വിശ്വാസം പോലും അവനുണ്ടായിരുന്നില്ല,,,അവൻ തന്നെ പറഞ്ഞു എന്നോട് തോന്നിയത് വെറും അട്രാക്ഷൻ ആണ് പോലും എന്നെ ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ലെന്നും!!!!,,,,''

കണ്ണുകൾ നിറഞ്ഞൊഴുകുന്നത് തുടച്ചു നീക്കി അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി,,,സനു ആശ്വസിപ്പിക്കാൻ എന്നപോൽ അവളുടെ കയ്യിനുമുകളിലായി അവളുടെ കയ്യ് വെച്ചു......

''അക്കുവിന് നീ ജീവനാണ് റിനൂ.....അവന് പെട്ടെന്ന് ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുന്നതാ,, നിനക്കറിയില്ലേ അവനെ....''

"ശരിയാ...അവന് ദേഷ്യം കൂടുതലാ....നാളെ അവന് ദേഷ്യം വന്നാൽ ആരുടെ മുന്നിൽ വേണമെങ്കിലും പറയാൻ കഴിയും,, ഞാൻ അവന്റെ ഭാര്യ അല്ലെന്നും!!ഞങ്ങള് തമ്മിൽ ഒരു ബന്ധവും ഇല്ലെന്നു!!!!......''










(തുടരും.....)


Mine forever❣2 Part▪7

Mine forever❣2 Part▪7

5
3081

Part▪7 അവന് പെട്ടെന്ന് ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുന്നതാ,, നിനക്കറിയില്ലേ അവനെ....'' "ശരിയാ...അവന് ദേഷ്യം കൂടുതലാ....നാളെ അവന് ദേഷ്യം വന്നാൽ ആരുടെ മുന്നിൽ വേണമെങ്കിലും പറയാൻ കഴിയും,, ഞാൻ അവന്റെ ഭാര്യ അല്ലെന്നും!!ഞങ്ങള് തമ്മിൽ ഒരു ബന്ധവും ഇല്ലെന്നും!!!!.....അല്ലേ സനൂ....'' അവളുടെ വാക്കുകൾക്ക് മുന്നിൽ ദയനീയമായി നിൽക്കാനേ സനുവിന് കഴിഞ്ഞുള്ളൂ,,,, ''അപ്പൊ ഗുഡ് നൈറ്റ് ഗെയ്സ്...''തിരിഞ്ഞു നോക്കാതെ പറഞ്ഞു അവൾ മുന്നോട്ട് നടന്നു,,ഇനിയും അവിടെ നിന്നാൽ പൊട്ടിക്കരഞ്ഞുപോവുമെന്ന് അവൾക്ക് തോന്നി,,,സ്വയം ഒഴിഞ്ഞുമാറിയതാണ്........ ❤🥀________________________________🥀❤ ''ആരാണ് അവൾ!!!....'' "