Aksharathalukal

Mine forever❣2 Part▪7


Part▪7

അവന് പെട്ടെന്ന് ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുന്നതാ,, നിനക്കറിയില്ലേ അവനെ....''

"ശരിയാ...അവന് ദേഷ്യം കൂടുതലാ....നാളെ അവന് ദേഷ്യം വന്നാൽ ആരുടെ മുന്നിൽ വേണമെങ്കിലും പറയാൻ കഴിയും,, ഞാൻ അവന്റെ ഭാര്യ അല്ലെന്നും!!ഞങ്ങള് തമ്മിൽ ഒരു ബന്ധവും ഇല്ലെന്നും!!!!.....അല്ലേ സനൂ....''

അവളുടെ വാക്കുകൾക്ക് മുന്നിൽ ദയനീയമായി നിൽക്കാനേ സനുവിന് കഴിഞ്ഞുള്ളൂ,,,,

''അപ്പൊ ഗുഡ് നൈറ്റ് ഗെയ്സ്...''തിരിഞ്ഞു നോക്കാതെ പറഞ്ഞു അവൾ മുന്നോട്ട് നടന്നു,,ഇനിയും അവിടെ നിന്നാൽ പൊട്ടിക്കരഞ്ഞുപോവുമെന്ന് അവൾക്ക് തോന്നി,,,സ്വയം ഒഴിഞ്ഞുമാറിയതാണ്........





❤🥀________________________________🥀❤


''ആരാണ് അവൾ!!!....''

"Risla mehaq..,,മുബാറക്ക് മഹലിലെ മരുമകൾ....*മിസ്സിസ് അഖേൽ ഇമാദ്*...''

PA പറയുന്നത് കേട്ടതും അവൻ ചെയറിൽ നിന്നും എഴുനേറ്റു......

''മിസ്സിസ് അഖേൽ ഇമാദ്😏 .....''അവൻ പുച്ഛത്തോടെ പിറകിൽ നിന്നും പിസ്റ്റൻ എടുത്ത് PAയുടെ നെറ്റിയിലേക്ക് അടുപ്പിച്ചുവെച്ചു......''ഇനി നിന്റെ വായിൽ നിന്നും മറ്റൊരുപേരിനൊപ്പം അവളെ ചേർത്തുപറഞ്ഞാൽ😡''

''സോ... റി....സർ.......''ഭയത്തോടെ അയാൾ വാക്കുകൾ കൂട്ടിച്ചേർത്തു....

'' മിസ്സിസ് അഖേൽ അല്ല ഇനിമുതൽ മിസ്സിസ് AJ ആണ്.......''

''ബട്ട്... അഖേൽ സർ ഡൈഞ്ചർ ആണ്.....''

മറ്റൊന്ന് പറയുന്നതിനു മുന്നെ പിസ്റ്റണിൽ നിന്നും ബുള്ളറ്റ് അവന്റെ നെറ്റിയിലേക്ക് തുളഞ്ഞുകയറി.....

''അല്ലാതെ തന്നെ ദേഷ്യത്തിൽ
നിൽക്കുവാ,,അതിനിടയിൽ അവന്റെ മഹിമ എന്റെടുത്ത് വിളമ്പുന്നോ&###....അവന്റെ ഭാര്യയാണെന്ന് അറിയുന്നതിന് മുമ്പെ അവളെന്റെ മനസ്സ് കീഴടക്കി കഴിഞ്ഞു,,,,ഞങ്ങൾക്കിടയിൽ അഖേൽ ഒരിക്കലും തടസ്സമാവില്ല അതിനെന്തു ചെയ്യണമെന്ന് എനിക്കറിയാം😡''




Risla mehaq,,,,ഒരുത്തിക്ക് വേണ്ടിയും ഞാനിത്രമാത്രം ആഗ്രഹിച്ചിട്ടില്ല,,,,നീ ആ ചുവപ്പുസാരിയിൽ എന്തുഭംഗിയായിരുന്നെന്നോ,,,ആദ്യനോട്ടത്തിൽ തന്നെ നീ എന്നെ കീഴടക്കിയല്ലോ പെണ്ണേ❣ആരുടെ ജീവനെടുത്തിട്ടാണെങ്കിലും നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും,,,,ഒരു രാത്രിക്ക് വേണ്ടിയല്ല ഇനിയുള്ള ജീവിതം മുഴുവൻ എനിക്ക് നിന്നോടപ്പം ജീവിക്കണം,,,,നിന്റെയല്ലാതെ മറ്റൊരു പെണ്ണന്റെ സ്പർശനവും ഇനി ഞാൻ ആശിക്കില്ല.......
You are mine my baby 😍mine forever🥰 ''

നൂൽപൊട്ടിയ പട്ടം പോലെ അവന്റെ മനസ്സ് ആടിയുലഞ്ഞു,,,അവളുടെ മനംമയക്കുന്ന സൗന്ദര്യം ഓർത്തുകൊണ്ട് രക്തംവാർന്നു കിടക്കുന്നവന്റെ ബോഡിയിലേക്ക് അഞ്ചു ബുള്ളറ്റും അവൻ പുഞ്ചിരിയാലെ വർഷിപ്പിച്ചു!!!!!......



❤🥀________________________________🥀❤


റൂമിലേക്ക് കയറിയതും സോഫയിൽ കിടക്കുന്ന റിനുവിനെ കണ്ട് അവന്റെ ഉള്ള് പിടഞ്ഞു....ബെഡ്ഡിലേക്ക് എടുത്തുകിടത്തുന്നത് അറിഞ്ഞിട്ടും ഉറക്കം നടിച്ചു കിടക്കുവാണ് അവൾ,,,,കൺപീലിയിൽ വെള്ളത്തുള്ളികൾ വന്നു വീണതും അവൾ കണ്ണ്ചിമ്മിത്തുറന്നു.....അക്കുവിന്റെ നിറഞ്ഞചുവന്ന കണ്ണുകൾ അവളുടെ ഹൃദയമിടിപ്പിനെ അധിവേഗത്തിൽ കുതിപ്പിച്ചു,,,എന്തുപറ്റിയെന്ന് ചോദിക്കാൻ ഒരായിരം വട്ടം മനസ്സു പറഞ്ഞപ്പോഴും ഒന്നും ഉരയിടുവാൻ കഴിയാതെ അവൾ തറഞ്ഞുനിന്നു.......

''സോറി ഫോർ ഡിസ്റ്റർബൻസ്.....''എന്നു പറഞ്ഞ് കൊണ്ട് അവൻ റൂമിൽ നിന്നും ഇറങ്ങിപ്പോയതും എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ,,,കണ്ണുനീർ തുടച്ചു മാറ്റി ഉറങ്ങാൻ ശ്രമിച്ചെങ്കിലും കാരണമില്ലാതെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു.......



❤🥀________________________________🥀❤



സനുവിനെ നിർബന്ധിച്ചു അക്കുവും റിനുവും തമ്മലുള്ള പ്രോബ്ലം എല്ലാം അവര് പറയിച്ചു.......


''എന്താ എല്ലാംകൂടി പരിപാടി... ഉറങ്ങാനായില്ലേ,,ഒരുത്തൻ കുറച്ചു മുമ്പെ വാണം വിട്ടപോലെ പോകുന്ന കണ്ടല്ലോ.....''


എളാപ്പ പറയുന്ന കേട്ടു നാലുപേരും പരസ്പരം സംശയത്തോടെ നോക്കി......

''ആര് പോകുന്ന കണ്ടു??''മിന്നു

''അക്കു .....''എളാപ്പ പറയുന്നകേട്ട് ഞെട്ടിത്തരിച്ചവർ പരസ്പരം നോക്കി.....റിനു പറഞ്ഞതെല്ലാം അക്കു കേട്ടിട്ടുണ്ടെന്ന് സംശയം തോന്നി...അടുത്ത നിമിഷത്തിൽ തന്നെ അക്കുവിന്റെ റൂമിലേക്ക് പോയി.....

ഡോർ ലോക്ക് അല്ലെന്നു കണ്ടതും സനു അകത്തേക്ക് കയറി നോക്കി....

''റിനുവുണ്ട്,,അക്കുവിനെ കാണാനില്ല.....''സനു


''ടാ ടെറസ്.....''

മുന്ന് അതും പറഞ്ഞു ഓടിയതും അതുശരിവെച്ച് പിന്നാലെ അവരും പോയി.....


വലതുകാൽ മുട്ടുമടക്കിഉയർത്തി, ഇടതുകാൽ നിവർത്തി വെച്ച് നിലാവിനെയും നോക്കിയിരിക്കുന്ന അക്കുവിനെ കണ്ടു...• വിഷമവും സന്തോഷവും അക്കു ഒരുപോലെ ചിലവഴിക്കുന്നത് ഇവിടെയാണ്...•
അവൻ എല്ലാം കേട്ടിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി......

അവന് വലതു സൈഡിൽ മിന്നുവും സനുവും ഇടതു സൈഡിൽ സാലിയും മുന്നും വന്നിരുന്നു.....

'' ഒരു പെണ്ണിനെ പോലും പെങ്ങളുടെ സ്ഥാനത്തല്ലാതെ നീ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല.....''മുന്ന്

''അങ്ങനെയുള്ള നിന്നെ പ്രണയത്തിൽ വിഴ്ത്തണമെങ്കിൽ അവള് കുറച്ചധികം റിസ്കെടുത്തിട്ടുണ്ടാവും ,,,അതിലേറെ അവൾക്ക് ധൈര്യവും ഉണ്ടാവും''മിന്നു

''ആ കാന്താരിയെ നമുക്ക് വളച്ചൊടിക്കണ്ടേ അക്കു,,,അവളെ നിന്റെ റിനുവാക്കി മാറ്റണ്ടേ.....''സനു

''ഫസ്റ്റ് പ്ലാൻ തന്നെ എന്റെ ആയിക്കോട്ടേ....''

സാലി അതു പറഞ്ഞതും അവര് മൂന്നുംകൂടി അവനെ പല്ലു കടിച്ചു കണ്ണുരുട്ടി,,,

''അവന്റൊരു പ്ലാൻ,,,പിരിയിക്കാനല്ല ഒന്നിപ്പിക്കാനാ.....''മിന്നു

''നീ പോടീ കാളി😏''സാലി

''കാളി നിന്റെ കെട്ട്യോൾ ...''മിന്നു

''ടീ😡....''

''ഒന്ന് നിർത്തുന്നുണ്ടോ രണ്ടും,,ഇനി ഒരക്ഷരം മിണ്ടിയാ രണ്ടിനിം ഞാൻ ഇവിടുന്ന് താഴേക്ക് തള്ളിയിടും😡😡...''

മുന്ന് കലിപ്പായെന്ന് കണ്ടതും സാലിം മിന്നുവും താഴേക്ക് ഒന്നു നോക്കി വാപൊത്തിയിരുന്നു🤭......


''അക്കു...ടാ നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ....''സനു

''അവളെ നമുക്ക് മെരുക്കിയെടുക്കാമടാ....അല്ലേലേ സെന്റിയിൽ അവൾ മൂക്കും കുത്തിവീഴും,,,''മുന്ന്


''ഒന്നും വേണ്ട.....''അക്കു ദീർഘ നിശ്വാസത്തോടെ പറഞ്ഞതും അവർ പരസ്പരം നോക്കി സംശയത്തോടെ പുരികം പൊക്കി


''എന്താ നിന്റെ തീരുമാനം??....''മുന്ന്


''അവളെ സ്വതന്ത്രയാക്കാൻ പോവുകയാ....''

അവൻ പറയുന്നതൊന്നും മനസ്സിലാവാതെ അവര് നെറ്റിചുളിച്ചു....

''മനസ്സിലായില്ല....''സാലി

''അവളുടെ ഉപ്പാന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അവള് ഞാനുമായുള്ള കല്ല്യാണത്തിന് സമ്മതിച്ചത്,,അവളിൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ് ഈ ബന്ധം.....അതുകൊണ്ട് വേണ്ടാവെക്കുകയാ ഞാൻ,,,എന്റെ കൂടെ അവളൊരിക്കലും സന്തോഷവതിയെല്ലെന്ന് ഇതിനോടകം എത്രയോ വട്ടം അവൾ ആവർത്തിച്ചു പറഞ്ഞു കഴിഞ്ഞു,,,,,

മറക്കാൻ കഴിയില്ല...എങ്കിലും അവളുടെ സന്തോഷത്തിനായി ഞാൻ ഒഴിഞ്ഞുമാറിയേക്കാം😊.....''

പുഞ്ചിരിയാലെ പറയുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞു.....

''എന്താന്ന് വെച്ചാ ആയിക്കോ.... തീരുമാനിച്ച സ്ഥിതിക്ക് ഇനി ആരു പറഞ്ഞാലും നീ അതു മാറ്റില്ലല്ലോ....നാളെ ഉപ്പമാരും ആയിഷുമ്മയും തിരിച്ചു ഗൾഫിലേക്ക് പോകുവല്ലേ ഞാനും തിരിക്കുവാ,,,എല്ലാ തിരക്കും മാറ്റിവെച്ച് നിങ്ങളോടൊപ്പം കുറച്ചു ദിവസം ചിലവഴിക്കാനാ വന്നേ,,ഒരു ദിവസം തന്നെ ആവോളം സന്തോഷം റിനു തന്നിട്ടുണ്ട്,,,എന്റെ പെങ്ങളായി കണക്കാക്കിപ്പോയി... അവള് മുബാറക് മഹലിൽ നിന്നും പടിയിറങ്ങുന്നത് കാണാൻ എനിക്ക് കഴിയില്ല,,,''

മുന്ന് കലിപ്പോടെ എണീറ്റു പറഞ്ഞു പോയതും പിന്നാലെ മറ്റുള്ളവരും എഴുനേറ്റു.......

''ഞങ്ങളും പോകുവാണ് അക്കു....''എന്നും പറഞ്ഞു അവരും പോയി.....

അക്കു തലക്ക് ബാക്കിൽ കൈകൾമടക്കിവെച്ച് മലർന്നു കിടന്നു.....

ഇരു കവിളിലൂടെയും കണ്ണുനീർ തഴുകിറങ്ങി.......



❤🥀________________________________🥀❤


അവൾ രാവിലെ താഴേക്ക് ചെന്നതും വല്ലുമ്മ ശോകഭാവത്തിൽ സോഫയിൽ ഇരിക്കുന്നതാ കണുന്നേ...

''ഓയ് ഖൈജു...എന്താ സാഡായിരിക്കുന്നേ.....''

''ടീ കാന്താരി,,,നിന്നെ ഞാൻ.....''അവര് അവളുടെ ചെവിപിടിച്ചു തിരിച്ചു

'' ആഹ്...സോറി..സോറി...വിട് വല്ലുമ്മാ😒.....''

പുഞ്ചിരിയാലെ പിടിവിട്ടതും അവൾ ചുണ്ട്കൂർപ്പിച്ചു വല്ലുമ്മയെ നോക്കി കൈവീശി കാതിനെ കാറ്റുകൊള്ളിച്ചു,,,

''വേദനിച്ചോ.....''

''ഏഹ്...ഇങ്ങള് തലോടല്ലേ ചെയ്തേ വേദനിക്കാതിരിക്കാൻ....''

''😁''

''ഹൈവ എന്താ ചേല്.....

അല്ല വല്ലുമ്മാ,,,ആരേയും കാണുന്നില്ലല്ലോ,എല്ലാരും എവിട്ക്കാ പോയി??....''

'' വൈകീട്ട് അവരൊക്കെ തിരിച്ചുപോകും...അപ്പൊ അതിന്റെ തിരക്കിലാ''


''എല്ലാരും പോവോ??.....''

''ഇല്ല...അദീലയും(അക്കുവിന്റെ ഉമ്മ) നഹലയും(എളാപ്പാന്റെ വൈഫ്) സനുവും പോവില്ല.....''

''അപ്പൊ മിന്നു പോവോ🤔..''

''ഹാ....അവള് ഹോസ്റ്റലിൽ നിന്നാ പടിക്കുന്നേ,,കോളേജ് ഇപ്പൊ തുറക്കാറായ്ക്ക്ണ്....''


''ഹ്മ്.....''







വൈകുന്നേരം വരെ അവള് വല്ലുമ്മയുടെ കൂടെ ആയിരുന്നു......എല്ലാവരും പോയപ്പോൾ അവൾക്കും ഭയങ്കര വിഷമമായി,,അക്കുവിനെ രാവിലെ മുതൽ കണ്ടിട്ടില്ല.....ഉമ്മയോട് ചോദിച്ചപ്പോൾ 'വരാൻ വഴുകുമെന്ന്'വിളിച്ചു പറഞ്ഞു എന്നു പറഞ്ഞു........

എല്ലാവരും പോയപ്പോൾ നിശബ്ദയും ബോറഡിയും ആയെങ്കിലും റിനു നല്ലോണം അങ്ങ് ആക്റ്റീവായി തമാശയും തള്ളും പറഞ്ഞിരുന്നു,,,,അങ്ങനെ സമയം കടന്നു പോയി.....ഫുഡ് കഴിച്ചു അവൾ റൂമിലേക്ക് പോയി.....വീട്ടിലേക്ക് വിളിച്ചു ഒരുപാട് നേരം സംസാരിച്ചിരുന്നു.......



അക്കു റൂമിലേക്ക് കയറി വന്നതും കയ്യിലെന്തോ ലെറ്റർ പോലെയുള്ള ഒരു കവർ ഉണ്ടായിരുന്നു...അവൾക്ക് കാണാവുന്ന വിധത്തിൽ അവൻ ടാബിളിൽ വെച്ചു, ടവ്വലെടുത്ത് ബാത്ത്റൂമിൽ കയറി..... ക്യൂരിയോസിറ്റി കൂടുതലായ റിനു അവൻ കുളിക്കുവാണെന്ന് വെള്ളം വീഴുന്ന ശബ്ദത്തിൽ ഉറപ്പിച്ചു,,ടാബിളിനടുത്തേക്ക് പോയി ആ കവർ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നെറ്റിചുളിച്ചു നോക്കി.....


അതു തുറന്നു അകത്തെ പേപ്പർ കയ്യിലെടുത്തു,,,

പേപ്പർ വായിച്ചവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അതിനുകഴിയാതെ പൊട്ടിക്കരഞ്ഞു പോയി....

നിലത്തേക്ക് ഊർന്ന് വീണ പേപ്പറിൽ തെളിഞ്ഞു കാണുന്നുണ്ട്,,,


*Divorce!!!*







(തുടരും.....)

😁


Mine forever❣2 Part▪8

Mine forever❣2 Part▪8

4.9
2551

Part▪8 കൈകളിൽ നിന്നും നിലത്തേക്ക് ഊർന്ന് വീണ പേപ്പറിൽ തെളിഞ്ഞു കണ്ടു,, *Divorce 💔!!!* ദേഷ്യവും സങ്കടവും എല്ലാംകൂടി അവൾക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..ബെഡ്ഡിലേക്ക് കയറിയിരുന്നു അവൻ വരുന്നതും കാത്ത് ഡോറിലേക്ക് നോക്കിയിരുന്നു.... ഞാൻ ഫ്രഷായി ഇറങ്ങി റിനുവിനെ ഒന്ന് നോക്കി....പെണ്ണിന്റെ കവിളൊക്കെ ചുവന്നു കണ്ണുരുട്ടുവാണ്....ഞാൻ മുന്നോട്ട് നടന്ന് നിലത്ത് കിടക്കുന്ന പേപ്പർ എടുത്തു അവളെ നോക്കി.... \'\'ഞാൻ സൈൻ ചെയ്തിട്ടുണ്ട്,,നിനക്ക് എപ്പൊ വേണമെങ്കിലും ഇതിൽ സൈൻ ചെയ്യാം.നീ ആഗ്രഹിക്കുന്നതുപോലെ എന്നിൽ നിന്നും പിരിയാം,,ഈ വീട്ടിൽ നിന്നും പോകാം,,ആരും നിന്നെ എതിർക്കില്ല നി