Aksharathalukal

താന്തോന്നിയുടെ തുമ്പിപെണ്ണ് 🖤 -2

              

"" ഞാൻ കോളേജ് അധ്യാപകനാണ്..... അതും നിങ്ങളുടെ പുതിയ ഗസ്റ്റ് ലെക്ചർർ..... ഇനി എന്റെ ലക്ഷ്യം പിജി നല്ല മാർക്കോടെ നിന്നെ പാസ്സാക്കി എടുക്കണമെന്നാണ്..... """

അത് കേട്ടതും തുമ്പിപ്പെണ്ണ് നെറ്റിയിൽ കൈ വെച്ച് പോയി.... ഇത് കണ്ട് ആ താന്തോന്നി ഒരു കള്ള ചിരിയോടെ അവന്റെ മീശ പിരിച്ചു......

""" അല്ല കിഡ്നാപ്പറായാ താന്തോന്നി എങ്ങനെയാ ഒരു ലക്ച്ചററായത്??? ""

"" വെയിറ്റ് വെയിറ്റ് നിന്നോട് ആരാ  പറഞ്ഞെ, ഞാൻ ഒരു കിഡ്നാപ്പറാണെന്ന്??? ""  ഹർഷൻ അവളുടെ തോളിൽ ഒന്ന് തട്ടികൊണ്ട് അവളോട് ചോദിച്ചു.....

""ആരും പറഞ്ഞില്ല......"" (എന്നും പറഞ്ഞു അവന്റെ തലയിൽ ഒരു തട്ടും കൊടുത്ത്......)

""പിന്നെ എന്തിനാടി  അങ്ങനെ പറഞ്ഞെ....""

"" എന്നെ ഡി എന്ന് വിളിക്കല്ലേയെന്ന് പറഞ്ഞിട്ടില്ലേ....""

"" ആണോ??? ""

"" മ്മ്....""

"" തുമ്പിക്കുട്ടിയെന്ന് വിളിക്കണമെന്ന് ആയിരിക്കുമല്ലേ..... ""

""" അതേ... ""

""എനിക്ക് അങ്ങനെ വിളിക്കാൻ സൗകര്യമില്ല, നീ പോയി കേസ് കൊടുക്കടി....""

""കേസ് അല്ല അപ്പയോട് പറയും എനിക്ക് ഈ താന്തോന്നിയെ വേണ്ടയെന്ന്...."" അത്രേയും പറഞ്ഞു അവൾ അവിടെ നിന്ന് എഴുന്നേറ്റു അവളുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു.......

"" എന്നെ കൂടി കൊണ്ട് പോകടി..... എന്റെ വണ്ടി കോഫി ഷോപ്പിൽ ഇരിക്കുവാണ്....""

"" കൊണ്ട് പോകില്ലടാ താന്തോന്നി......  അത്രേയും വിളിച്ചു പറഞ്ഞു അവൾ വണ്ടി ഓടിച്ചു പോയി.....


ഇത് കണ്ട് ഇളിയിൽ കൈയും വെച്ച്  ഹർഷൻ ചിരിച്ചു......


( തുമ്പി )

താന്തോന്നിയെ കിട്ടാൻ വേണ്ടിയാണ് കഷ്ടപ്പെട്ടു   പഠിച്ചു ഡിഗ്രി പാസ്സായതയെന്ന്  അയാൾക്ക് നല്ല പോലെ അറിയാം.... എന്നിട്ട് പറഞ്ഞെ കേട്ടില്ലേ.... അടുത്ത് ലക്ഷ്യം പിജി പാസാക്കണമെന്ന്...   സാധാരണ എല്ലാവരും പറയുന്നത് എനിക്ക് നിന്നെ സ്വന്തമാക്കണം വിവാഹം കഴിക്കണമെന്ന് ഒക്കെ അല്ലെ...... എനിക്ക് മാത്രം എന്താ ദൈവമേ ഇങ്ങനെ ഒരണത്തിന് കിട്ടിയത്...... അങ്ങനെ എന്തൊക്കെയോ പിറുപിറുത്ത് തുമ്പിക്കുട്ടി വണ്ടി ഓടിച്ചു വീട്ടിലേക്ക്  പോയി....... വീട്ടിൽ എത്തി വണ്ടി പാർക്ക്‌ ചെയ്ത്  നേരെ അകത്തേക്ക് കേറിയപ്പോളാണ് അവിടെ ഇരിക്കുന്നെ ആൾക്കാരെ അവൾ ശ്രദ്ധിക്കുന്നത്.... ഒരു പരിജയമില്ലാത്ത കൊറേ മുഖങ്ങൾ  എന്നാലും അത് മുഖത്ത് ഭാവിക്കത്തെ അവർക്ക്  അവൾ നിറഞ്ഞ പുഞ്ചിരി തൂകി......

ആ കൂട്ടത്തിൽ നിന്ന് ഒരു അമ്മ അവളുടെ അടുത്തേക്ക് വന്ന് അവളുടെ നെറുകയിൽ  തലോടി.....  തുമ്പി അവളുടെ അമ്മയെ നോക്കിയപ്പോൾ അവിടെ ഫുൾ വോൾടേജ് ചിരി.....  അച്ഛനെ നോക്കിയപ്പോൾ അവിടെ ഫുൾ ഗൗരവം.... അത് പിന്നെ എപ്പോളും അങ്ങനെയല്ലേ......

"" മോളേ ഹർഷൻ പറഞ്ഞു മോൾക്കും അവനെ ഇഷ്ടമായയെന്ന് ഇപ്പോൾ നിശ്ചയം  നടത്തിവെക്കാം..... കല്യാണം മോളുടെ കോഴ്സ് കംപ്ലീറ്റ് ആകട്ടെ എന്നിട്ട് മതി.....""

തുമ്പി ഒരു പുഞ്ചിരി മാത്രം നൽകി...... മുതിർന്നവർ എല്ലാവരും നിശ്ചയം നടത്തുന്നതിനെ പറ്റി സംസാരിക്കാൻ തുടങ്ങി.....  തുമ്പി അവിടെ നിന്ന് പതിയെ മുറിയിലേക്ക്‌  വലിഞ്ഞു.... മുറിയിൽ ചെന്ന് പതിയെ ചുരിദാറിന്റെ സിബ് ഊരാൻ  തുടങ്ങിയതും  ""അഴിക്കല്ലേ""  എന്ന് ഒരു ശബ്ദം കേട്ടത്.... അപ്പോളേക്കും സിബ് പകുതിയും തുറന്നിരുന്നു.... പുറകെ വശം കൈയിലുള്ള ഷാൾ കൊണ്ട് അവൾ പൊതിഞ്ഞു പിടിച്ചു..... ചുറ്റിനും നോക്കി....  അപ്പോൾ കർട്ടന്റെ അവിടെ നിന്ന് ഹർഷൻ പതിയെ അവളുടെ അടുത്തേക്ക്  നടന്ന് വന്നു...... അവൾ അവനെ മൈൻഡ് ചെയ്യാതെ സിബ് വലിച്ചു  ഇട്ട്..... മുറിയിൽ നിന്ന് പോകാൻ ഇറങ്ങിയതും അവൻ അവളുടെ കൈയിൽ പിടിച്ചു ഒറ്റ വലിയായിരുന്നു അവൾ കൃത്യമായി അവന്റെ നെഞ്ചിൽ തന്നെ വന്ന് വീണു.....

"" എന്താ എന്റെ തുമ്പിക്കുട്ടിക്ക് ഒരു പിണക്കം???"" അവൻ അവളുടെ മുഖത്തുടെ വിരൽ ഓടിച്ചു കൊണ്ട് ചോദിച്ചു..... അവന്റെ സ്പർശനത്തിൽ ഒന്ന് പുളഞ്ഞു കൊണ്ട് അവൾ അവനിൽ നിന്ന് വിട്ടുമാറാൻ ശ്രമിച്ചു..... പക്ഷേ അവന്റെ ബലിഷ്ഠമായ കൈകളിൽ നിന്നും അവൾക്ക് മോചിതയാകാൻ  കഴിഞ്ഞില്ല...... അവന്റെ കൈക്കൾ അവനിലേക്ക് അടുപ്പിച്ച കൊണ്ടേരുന്നു..... അവർ തമ്മിൽ ഒരു ഇഞ്ച് പോലും അകലമില്ലാതായി....  ഹർഷൻ പതിയെ അവന്റെ അധരം അവളുടെ നെറുകയിൽ വെച്ച് അമർത്തി മുത്തി..... തുമ്പി ഒന്ന് കുറുകി കുറച്ചുകൂടി അവനിലേക്ക് പറ്റി ചേർന്നു..... പതിയെ അധരം അവളുടെ കാതിലേക്ക് അടുപ്പിച്ചു അവന്റെ  പല്ലുകൾ അവൻ പതിയെ കാതിലേക്ക് ആഴത്തി.... അവൾ ഒന്ന് കുറുകി കൊണ്ട് അവന്റെ ഷർട്ടിൽ ചുളിവുകൾ സൃഷ്ടിച്ചു...... പതിയെ ദന്തങ്ങൾ അവളുടെ കാതിൽ നിന്ന് മോചിപ്പിച്ചു അവൻ മേലെ മൊഴിഞ്ഞു......

"" എന്താ എന്റെ തുമ്പിക്കുട്ടിക്ക് ഒരു പിണക്കം...."" അവന്റെ നിശ്വാസം കാതിൽ പതിഞ്ഞപ്പോൾ തുമ്പിക്ക്  കോരി തരിച്ചു.....

"" എനി.....ക്ക് ആരോ.....ടും പിണ....ക്കമൊന്നു...മില്ല....."" വിക്കി വിക്കി തുമ്പി പെണ്ണ് എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.....

"" എനിക്ക് അറിയാം എന്റെ തുമ്പി പെണ്ണിന്റെ സംശയങ്ങൾ.... ഞാൻ തന്നെ പറഞ്ഞു തരാം...... നീ കരുതുന്നെ പോലെ ഞാൻ ഒരു കിഡ്നാപ്പർ  ഒന്നുമല്ല... ഞാൻ നിന്നെ ആദ്യമായി കാണുന്നത്  റോഡ് സൈഡിൽ വെച്ചാ.... നീ ഒരു കരയുന്നെ കുട്ടിക്ക് ബലൂൺ വാങ്ങി കൊടുത്തില്ലേ.... അത് കണ്ടപ്പോളെ ഈ പെണ്ണിനെ 
സ്വന്തമാക്കണമെന്ന് തോന്നി..... ഞാൻ നിന്റെ വീട്ടിൽ വന്ന് ചോദിച്ച അപ്പോളാണ് അറിഞ്ഞേ ഡിഗ്രി പാസ് ആകാതെ നിന്നെ കെട്ടിച്ച തരില്ലയെന്ന്.... അപ്പോൾ ഞാൻ തീരുമാനിച്ചേയാണ് നിന്നെ കൊണ്ട് എങ്ങനെ എങ്കിലും എഴുതിപ്പിക്കുമെന്ന്..... അന്ന് രാത്രി ചുമ്മാ നിന്റെ വീടിന്റെ മുമ്പിൽ വന്നപ്പോൾ നീ ബാഗ് ഒക്കെയായി ഒളിച്ചോടാൻ നോക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത് ഞാൻ കരുതി നിനക്ക് വല്ല പ്രേമം കാണുമെന്ന് അത് കൊണ്ട് ആ ഒളിച്ചോടുന്നയെന്ന്.... പക്ഷേ എന്തയാലും അത് കൊണ്ട് ഒന്നുമല്ലേയെന്ന് പിന്നീട് നിന്റെ വായിൽ നിന്ന് തന്നെ വന്നു..... പിന്നെ മനഃപൂർവമാണ് നിന്റെ മുന്നിൽ ഞാൻ വരാഞ്ഞേത്.... നീ പിജി കൂടി എടുക്കട്ടേയെന്ന് കരുതിയാണ് ഇത്രേyയും നാൾ വെയിറ്റ് ചെയ്യിപ്പിച്ചേത് എന്റെ തുമ്പിക്കുട്ടിയെ.......""

തുമ്പി ഒന്ന് മുള്ളുകെ ചെയ്തുള്ളൂ......

"" അടുത്ത് ശനിയാഴ്ച തന്നെ നമ്മുടെ നിശ്ചയം കാണും..... നാളെ  മുതൽ ക്ലാസ്സ്‌ തുടങ്ങുവല്ലേ.....  ഞാനായിരിക്കും നിങ്ങളുടെ അക്കൗണ്ടൻസി സാർ.... പിന്നെ കോളേജിൽ വെച്ച് ഞാൻ നിന്റെ അധ്യാപകൻ മാത്രമായിരിക്കും..... എല്ലാ സ്റ്റുഡന്റസനെ പോലെയെ ഒള്ളു എനിക്ക് നീയും.... അവരോട് ഒള്ള പരിഗണനയെ നിനക്കും കിട്ടു.... ഞാൻ പഠിപ്പിക്കുന്ന എല്ലാ കുട്ടികൾക്കും നല്ല മാർക്കോടെ പാസ്സ് ആകണമെന്നാണ് എന്റെ ആഗ്രഹം.... സോഫ്റ്റായി പെരുമാറിയാൽ ആരും പഠിക്കില്ലയെന്ന് എനിക്ക് അറിയാം അതിനാൽ ഞാൻ അല്പം ഹാർഷായി തന്നെ സംസാരിക്കും..... അത് കൊണ്ട് മോൾ കരഞ്ഞ ഒലിപ്പിക്കാൻ തുടങ്ങരുത്.... അപ്പോൾ ശരി കോളേജിൽ വെച്ച് കാണാം അത്രെയും പറഞ്ഞ  അവളുടെ മുഖത്തേക്ക് പതിയെ തട്ടി, അവൻ മുറി വിട്ട് ഇറങ്ങി......


ഇത്രെയൊക്കെ കേട്ടപ്പോൾ തുമ്പിപ്പെണ്ണ് ആലോചനയിലാണ്ടു..... എന്റെ ക്ലാസ്സിൽ തന്നെ ഏറ്റവും കുടുതലും ഒള്ളത് പെൺകുട്ടികളാണ്...... സാധരണ നോക്കുമ്പോൾ ഡിഗ്രി കഴിയുമ്പോളെ പെൺപിള്ളേരെ കല്യാണം കഴിപ്പിച്ച വിടുന്നെയാണ് പക്ഷേ ഇവിടെ തിരിച്ചാണ് ഒറ്റ ഒർണത്തിന്റെ കല്യാണം കഴിഞ്ഞിട്ടില്ല..... പിന്നെ ജൂനിയർ പിള്ളാരും പുതിയതായി വരുന്നേ കുരിശകളും...... പിന്നെ മൈനായിട്ട് അലമ്പാൻ കഴിയില്ല..... എല്ലാം ടീച്ചർമാരുടെയും നോട്ടപുള്ളിയാണ് താൻ.... എന്തായാലും എന്റെ  തനിക്കോണമെന്താണന്ന്  താന്തോന്നി അറിയും.... ടെൻഷൻ അടിച്ചിട്ട് കാര്യമില്ല..... എവിടെ ലെയ്സ് സങ്കടം സന്തോഷം ദേഷ്യം എന്ത് വന്നാലും നമ്മുടെ തുമ്പിക്കുട്ടിക്ക്  ലെയ്സ് വേണം.... തുമ്പിപെണ്ണ് ലെയ്സ് കഴിച്ചു എപ്പോളോ ഉറങ്ങി പോയി...... അങ്ങനെ ആ ദിവസവും കടന്ന് പോയി..... പിറ്റേന്ന് രാവിലെ തന്നെ തുമ്പിപെണ്ണ് ഉണർന്നു, ഒരുങ്ങി താഴെക്ക് പോയി..... രാവിലെ പുട്ടുമായി മൽ പിടിച്ചു കൊണ്ടിരുന്നു തുമ്പിയുടെ അനിയൻ തുമ്പിയെ കണ്ടതും വായിൽ വെച്ച് പുട്ട് അതെ പോലെ പ്ലേറ്റിലേക്ക് വീണു....

"" അമ്മേ കാക്ക മലർന്ന പറക്കും നോക്കിക്കോ.....""

""എന്താടാ ചെറുക്കാ രാവിലെ വിളിച്ചു പറയുന്നത്....  ""  അമ്മ അത് കേട്ട് അവനെ അടിക്കാൻ ചട്ടകമായി ഇറങ്ങിയതാ അപ്പോൾ മുന്നിൽ തുമ്പിയെ കണ്ട് അമ്മയുടെ വായും അടഞ്ഞു.... ഇവിടുത്തെ ബഹളം കേട്ട് വന്ന് അച്ഛൻ നോക്കുമ്പോൾ പ്രതിമ കണക്ക് നിൽക്കുന്ന ഭാര്യയെയും മകനെയും അടുത്തേക്ക് ചെന്നപ്പോൾ അവർ നോക്കുന്നെ എടുത്തേക്ക് നോക്കിയതും ആയാലും ആ അവസ്ഥയിലേക്ക് മാറി.... എല്ലാവരുയെയും മാറി മാറി നോക്കി പുച്ഛിച്ചു കൊണ്ട്   തുമ്പി പുറത്തോട്ട് ഇറങ്ങി..... പെട്ടന്ന് അമ്മ അവളുടെ പുറകെ ഓടി....


"" എന്തെങ്കിലും കഴിച്ചിട്ടു പോ പെണ്ണെ.... ""

"" എനിക്ക് ഒന്നും വേണ്ട....."" അത്രേയും വിളിച്ചു പറഞ്ഞു അവൾ  സ്കൂട്ടി എടുത്ത് അവൾ പോയി..... ""

കോളേജിലെ ഗേറ്റ് വഴി അവൾ വണ്ടി കേറ്റിയതും കസേരയിലിരുന്ന്  സെക്യൂരിറ്റി വരെ അവളെ കണ്ട് അന്തം വിട്ടു എഴുന്നേറ്റ് നിന്ന് നോക്കി........ എല്ലാവരുടെയും അവസ്ഥ അത് തന്നെയായിരുന്നു..... തുമ്പി ആരെയും മൈൻഡ് ചെയ്യാതെ അവളുടെ കൂട്ടുകാരിയുടെ അടുത്തേക്ക് പോയി.....


"" എന്റെ ഈശോയെ.... ഇത് ആരാ തുമ്പികുട്ടിയോ??? ഡി ക്ലാസ്സ്‌ തുടങ്ങി രണ്ട് പീരിയഡ് ആകാതെ കോളേജിൽ വാരാത്തെ നീ എന്താ ഇന്ന് നേരത്തെ??? ""

തുമ്പി നടന്ന് കാര്യങ്ങൾ എല്ലാം പറഞ്ഞു.....


"" ഡി ദുഷ്ടേ.... ഇങ്ങനെ ഒരു കാര്യമുണ്ടായിട്ട് നീ എന്തെ നേരത്തെ പറയാഞ്ഞെ.... ഡി ഇതുവരെ ഒരു പുതിയ സാറും വന്നിട്ടില്ല.... ഇനി നിന്നോട് ചുമ്മാ പറഞ്ഞെയാണോ??? ""

പെട്ടന്നായിരുന്നു ഒരു ബുള്ളറ്റ് ആ ക്യാമ്പസ്സിലേക്ക് കടന്ന് വന്നത്....... എല്ലാവരുടെയും ശ്രെദ്ധ അങ്ങോട്ടായിരുന്നു..... തുമ്പി നോക്കുമ്പോൾ അത് അവളുടെ താന്തോന്നിയായിരുന്നു അവനെ കണ്ടതും അവളുടെ കണ്ണ് ഒന്ന് തിളങ്ങി.... പക്ഷേ ആ ബുള്ളറ്റന്റെ പുറകിലുള്ള വ്യക്തിയെ കണ്ടതും  അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുഴുകി....... താൻ കാണാൻ പോലും ആഗ്രഹിക്കാത്തെ വ്യക്തിയായിരുന്നു അത്......


തുടരും......


𝕵𝖔 𝕬𝖓𝖚
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.

 


താന്തോന്നിയുടെ തുമ്പിപെണ്ണ് 🖤 -3

താന്തോന്നിയുടെ തുമ്പിപെണ്ണ് 🖤 -3

4.8
4238

   പെട്ടന്നായിരുന്നു ഒരു ബുള്ളറ്റ് ആ ക്യാമ്പസ്സിലേക്ക് കടന്ന് വന്നത്....... എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായിരുന്നു ..... തുമ്പി നോക്കുമ്പോൾ അത് അവളുടെ താന്തോന്നിയായിരുന്നു അവനെ കണ്ടതും അവളുടെ കണ്ണ് ഒന്ന് തിളങ്ങി.... പക്ഷേ ആ ബുള്ളറ്റന്റെ പുറകിലുള്ള വ്യക്തിയെ കണ്ടതും  അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുഴുകി....... താൻ കാണാൻ പോലും ആഗ്രഹിക്കാത്തെ വ്യക്തിയായിരുന്നു അത്......     "" ഡി അത് അദ്വൈത അല്ലേ???""   ""മ്മ്....""   ""ഇത് തന്നെയെല്ലേ നിന്റെ ആള്???""   ""അതെ....""   "" അദ്വൈതയിനെ പോലെ ഒരാളുടെയൊപ്പം എന്താ സാർ???""   ""അ