Aksharathalukal

താന്തോന്നിയുടെ തുമ്പിപെണ്ണ് 🖤 -3

  
പെട്ടന്നായിരുന്നു ഒരു ബുള്ളറ്റ് ആ ക്യാമ്പസ്സിലേക്ക് കടന്ന് വന്നത്....... എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായിരുന്നു ..... തുമ്പി നോക്കുമ്പോൾ അത് അവളുടെ താന്തോന്നിയായിരുന്നു അവനെ കണ്ടതും അവളുടെ കണ്ണ് ഒന്ന് തിളങ്ങി.... പക്ഷേ ആ ബുള്ളറ്റന്റെ പുറകിലുള്ള വ്യക്തിയെ കണ്ടതും  അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുഴുകി....... താൻ കാണാൻ പോലും ആഗ്രഹിക്കാത്തെ വ്യക്തിയായിരുന്നു അത്......
 
 
"" ഡി അത് അദ്വൈത അല്ലേ???""
 
""മ്മ്....""
 
""ഇത് തന്നെയെല്ലേ നിന്റെ ആള്???""
 
""അതെ....""
 
"" അദ്വൈതയിനെ പോലെ ഒരാളുടെയൊപ്പം എന്താ സാർ???""
 
""അറിയില്ല..... ഇനി ഇവിടെ നിൽക്കണ്ട ക്ലാസ്സിൽ പോകാം.....""
 
അത്രയും  പറഞ്ഞു തുമ്പി കീർത്തിയെ വിളിച്ചു കൊണ്ട് പോയി...... ക്ലാസ്സിൽ ഇരിക്കുമ്പോളും അവളുടെ മനസ്സ് അവിടെ എങ്ങുമല്ലായിരുന്നു....  ക്ലാസ്സിൽ ചാക്കോ മാഷ് എത്തിയിട്ടും അവൾ ആലോചന നിർത്തിയില്ല..... മാഷിന് അൽപ്പം പ്രായം കുടുതലാണ് അതിനാൽ എല്ലാവരും മാഷേ എന്നാണ് വിളിക്കുന്നത്..... വന്ന് ഉടനേ തന്നെ പുതിയ അദ്ധ്യായാനാ വർഷത്തെ പറ്റിയും ഒക്കെ കുറെ ഏറെ മാഷ് വിദ്യാർത്ഥകളോട് പറഞ്ഞു കൊടുത്ത്..... പെട്ടന്നാണ് മാഷ് തുമ്പിയെ കാണുന്നത്.....
 
"""ആഹാ തുമ്പി ഇന്ന് നേരത്തെ ക്ലാസ്സിൽ കേറിയോ???""
 
തുമ്പി ഇത് ഒന്നും കേൾക്കാതെ അവളുടേതായ ലോകത്തായിരുന്നു...... അടുത്ത് ഇരുന്ന കീർത്തി അവളെ തട്ടി വിളിച്ചപ്പോളാണ് അവൾ ഞെട്ടി എഴുന്നേറ്റത്...... ചാക്കോ മാഷിനെ നോക്കിയതും ""ഗെറ്റ് ഔട്ട്‌""  എന്ന് ഒരു അലർച്ചയായിരുന്നു.... അവളുടെ ബാഗും തൊള്ളിൽ ഇട്ട്  കീർത്തിയെ നോക്കി ഒരു ടാറ്റായും കൊടുത്ത് സ്ലോ മോഷനിൽ നടന്നു ചാക്കോ മാഷിന്റെ അടുത്ത് എത്തി......
 
""സാർ ഒരു ദിവസം എങ്കിലും ക്ലാസ്സിൽ ഇരിക്കാൻ ഒള്ള കൊതി കൊണ്ട് ചോദിക്കുവാണ് എന്നേ പുറത്താക്കാതെ ഇരുന്നൂടെ????""
 
അത് കേട്ടതും എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി..... അത് കണ്ടതും ചാക്കോ മാഷിന് ദേഷ്യം വന്ന്...... അയാൾ ദേഷ്യത്തോടെ ഗെറ്റ് ഔട്ട്‌ അടിച്ചു..... അവൾ ഒറ്റ ഓട്ടത്തിൽ ക്ലാസിന്റെ വെളിയിൽ എത്തി.... അവിടെ നിന്ന് ഒളികണ്ണിട്ട് കീർത്തിയെ നോക്കി.....  അവളെ എങ്ങനെ എങ്കിലും പുറത്ത് എത്തിക്കാൻ അവൾ വഴികൾ ആലോചിച്ചു...... തുമ്പി പെണ്ണ് അവിടെ നിന്ന് പല കോപ്രായവും കാണിച്ചെങ്കിലും കീർത്തി അവളെ മൈൻഡ് ചെയ്തു പോലുമില്ല..... അവൾ ശ്രമം ഉപേക്ഷിച്ചു അവിടെ ഒക്കെ ഒന്ന് വീക്ഷിച്ചു, കുട്ടികൾ എല്ലാം ക്ലാസ്സിലാണ് അത് അങ്ങനെയല്ലേ വരു..... ആദ്യ ദിവസം ആരെയെങ്കിലും പുറത്താക്കുമോ??? പക്ഷേ സാറിന് എന്നോട് സ്നേഹമൊക്കെയുണ്ട് എന്നേ കളിയാക്കി ചിരിച്ചവരോട് സാർ പറയുവാണ്..... അവൾ ക്ലാസ്സിൽ കേറിയില്ലെങ്കിൽ പോലും കോളേജ് ഫസ്റ്റാണ്...... നീയൊക്കെ ക്ലാസ്സിൽ ഇരുന്നിട്ട് പോലും അവളുടെ പകുതിയെങ്കിലും മാർക്ക്‌ വാങ്ങാൻ  ശ്രമിക്കുന്നുണ്ടോ??? എവിടെ അവളോട് പ്രതികാരം ചെയ്യാൻ നടക്കുവല്ലേ കൊറേയേണങ്ങൾ..... പ്രതികാരം ചെയുവാണെങ്കിൽ അത് അവളെ കാൾ മാർക്ക്‌ വാങ്ങി കാണിക്ക് അല്ലാതെ പല കോപ്രായങ്ങൾ  കാണിച്ചല്ല..... അത്രേയും പറഞ്ഞു സാർ വേറെ എന്തൊക്കെയോ പറയാൻ തുടങ്ങി...... മാർക്കിന്റെ കാര്യം പറഞ്ഞു കുറ്റപ്പെടുത്തിയത്  രേവതിയോടയാണ്, ബാക്കി ആ അദ്വൈതനോടും.....  ഇതൊക്കെ കേട്ടെങ്കിലും അവരുടെ ഒക്കെ മുഖത്ത് പുച്ഛം മാത്രേ ബാക്കിയുള്ളാരുന്നു...... ഇതൊക്കെ കേട്ടിട്ട് ഇവർ ഒന്നും നന്നാകാൻ പോകില്ലയെന്ന് എനിക്ക് നന്നായി അറിയയാം..... ഇതിന്റെ ഒക്കെ അപ്പറം നമ്മളും കണ്ടതല്ലേ..... അപ്പോളാണ് തന്നെ ആരോ ഒറ്റു നോക്കുന്നത് പോലെ തോണിയത്.... അവിടെ എല്ലാം നോക്കിയപ്പോൾ തന്റെ ഓപ്പോസിറ്റ് ക്ലാസ്സിൽ ക്ലാസ്സ്‌ എടുക്കുന്ന താന്തോന്നിയെ  കാണുന്നത്..... ക്ലാസ്സ്‌ എടുക്കവാണെങ്കിൽ പോലും നോട്ടം മുഴുവനും എന്റെ അടുത്തതാണ്..... അതും കലിപ്പിൽ...... പിന്നെ ഇയാൾ എന്തുവാ ഹിറ്റ്ലറിന് പഠിക്കുവാണോ??? ഇപ്പോൾ കൊല്ലുമല്ലോ എന്നേ  അയാളുടെ കൈയിൽ കിട്ടിയാൽ.... ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ???? വഷളൻ പെൺകുട്ടികളുടെ സൈഡ് ചേർന്ന് നിന്ന് പഠിപ്പിക്കുന്ന..... അയാൾക്ക് എന്താ ആൺകുട്ടികളുടെ അടുത്ത് നിന്ന് പഠിപ്പിച്ചാൽ...... കഷ്ടം..... പുല്ല് ദേഷ്യവും വരുന്നു..... വിശക്കുകയും ചെയ്യുന്നു..... മര്യാദയ്ക്ക് വല്ലോം കഴിച്ചിട്ടു വന്നാൽ മതിയായിരുന്നു.....   ഇയാൾക്ക് വേണ്ടി നന്നാകാൻ നോക്കിയേ എന്നേ വേണം അടിക്കാൻ..... വയറും തടവി ഇങ്ങനെ നിൽകുമ്പോളാണ് ഒരു ചെരുപ്പിന്റെ ശബ്ദം ചെവിയുടെ അടുത്തേക്ക് പതിഞ്ഞത്.... ആരാണ് അത് എന്ന് അറിയാൻ തല ഉയർത്തി നോക്കുന്നതിന് മുന്നേ  തന്നെ ആ വ്യക്തി എന്റെ അടുത്ത് എത്തി..... കലിപ്പിൽ നോക്കുന്ന നമ്മുടെ സ്വന്തം പ്രിൻസിപ്പൽ...... വിത്ത്‌ ഒരു ലോഡ് കലിപ്പ്.......  നമ്മൾ എന്നും കൊടുക്കുന്നെ ഒരു പുഞ്ചരി അങ്ങ് സമ്മാനിച്ചു...... ചാക്കോ മാഷിനെ ഒന്ന് നോക്കി എന്നേ വലിച്ചു കൊണ്ട് അവർ പോയി, ഞാൻ മാഷിനെ  നോക്കി കോക്രി കാട്ടി കാണിച്ചു..... നമ്മുടെ താന്തോന്നിയുടെ മുഖത്തേക്ക് ഒരു ദയനീയമായ  നോട്ടം അങ്ങ് സമ്മാനിച്ച..... പിന്നെയല്ല..... എന്നോടോ കളി..... സാർ അവിടെ നിന്ന് എന്നേ എത്തി നോക്കുന്നുണ്ട്...... അത് കണ്ടതും ഞാൻ പിന്നെ അങ്ങോട്ടേക് മൈൻഡ് ചെയ്തില്ല...... ഓഫീസ് റൂം എത്തിയതും ലൈബ്രറി അറ്റെൻഡർ വന്ന് എന്തൊക്കെയോ പ്രിൻസിപ്പലിന്റെ അടുത്ത് ചോദിക്കുന്നു.... ബുക്കിന്റെ എണ്ണം.... അങ്ങനെ എന്തൊക്കെയോ..... കാന്റീനിന്റെ വല്ലോം കാര്യമാണെ എനിക്ക് അഭിപ്രായം പറയാമായിരുന്നു  പക്ഷേ ഇത് അങ്ങനെയല്ലല്ലോ.... പ്രിൻസി എന്റെ കൈ വിട്ട് ഗ്യാപ്പിൽ ഞാൻ അവിടെ നിന്ന് മുങ്ങി പ്രിൻസിയുടെ ഓഫീസിലേക്ക് കേറി.... പ്രിൻസിയുടെ ചെയറിൽ കേറി ഇരുന്നു അതിൽ ഒന്ന് കറങ്ങി....  എന്നിട്ട് പേപ്പർ വെയിറ്റ് എടുത്ത് കറക്കി കളിച്ചു കൊണ്ടിരുന്നപ്പോൾ ആ വയർ കരയാൻ തുടങ്ങിയത്..... അവിടെ ഇരുന്നു ബാഗ് തുറന്ന് നോക്കിയിട്ടും എനിക്ക് വേണ്ട സാധനം ഒന്നും കിട്ടിയില്ല.... പെട്ടന്നാണ് മുന്നിൽ  ലെയ്സ് കണ്ടത്..... ലെയ്സ് പെട്ടന്ന് വലിച്ചു എടുത്ത് പാക്കറ്റ് പൊട്ടിച്ചു കഴിക്കാൻ തുടങ്ങി..... 
 
 
""ഡി പെണ്ണെ പതിയെ കഴിക്ക്..... ഞാൻ തിന്നില്ല നിന്റെ ലെയ്സ്.....""
 
""രാവിലെ മുതൽ ഒന്നും കഴിച്ചില്ല എന്റെ ലെച്ചൂട്ടി....."
 
""എന്റെ ദൈവതമ്പുരാനെ, നീ ഫുഡ് കഴിക്കതെയാണോ ഇന്ന് ക്ലാസ്സിൽ കേറിയത്....  എന്റെ കൊച്ചിന് പനി വല്ലോമാണോ??? എന്ന് പറഞ്ഞു എന്റെ പ്രിൻസി മുഖത്തും നെറ്റിയിലും ഒക്കെ കൈ വെച്ച് നോക്കിയതും ഞാൻ കൈ മാറ്റി.....
 
""എന്റെ കൊച്ചേ എനിക്ക് അസുഖം ഒന്നുമില്ല..... നന്നാകാൻ ശ്രമിച്ചേയാണ്...."""
 
""മ്മ്.... സെക്യൂരിറ്റി പറഞ്ഞു..... തുമ്പി നേരത്തെ പറന്ന് എത്തിയിട്ടുണ്ടയെന്ന്.... എന്നാ പറ്റി കാര്യം???   ചേച്ചി വിളിച്ചിരുന്നു.... നിന്റെ കല്യാണം നിശ്ചയിച്ചവെന്ന്..... അപ്പോൾ നിന്റെ താന്തോന്നിയോ??? അവനെ നീ മറന്നോ പെണ്ണെ.....""
 
( നിങ്ങൾ വിചാരിക്കും ഈ പ്രിൻസിയുടെ ഓഫീസിൽ ഒക്കെ ഇങ്ങനെ കാണിച്ചാൽ ഡിസ്മിസ്സ് കിട്ടണ്ടേ സമയം കഴിഞ്ഞല്ലോയെന്ന്..... ഇത് എന്റെ അമ്മയുടെ അനിയത്തിയാ.... ഞാൻ ഒറ്റക്ക് കിട്ടുമ്പോൾ ലെച്ചൂട്ടിയെന്നാണ് വിളിക്കുന്നെ..... എല്ലാവരുടെയും മുന്നിൽ വെച്ച് പ്രിൻസിപ്പലും സ്റ്റുഡന്റ് ബന്ധം ഞങ്ങൾ ഒറ്റക്കാണെ ഇങ്ങനെ ഒക്കെ വിളിക്കും..... എന്റെ ലെച്ചൂട്ടി ചോദിച്ചതിന് എല്ലാം മറുപടി കൊടുക്കട്ടെ.....)
 
 
""എന്റെ ലെച്ചൂട്ടി, താന്തോന്നിയെ തന്നെ ഞാൻ വിവാഹം കഴിക്കുന്നത്..... ( ഇന്നലെ നടന്ന് സംഭവം എല്ലാം വിശദമായി ഞാൻ അങ്ങ് വിവരിച്ചു കൊടുത്തു.....)
 
""ഓഹോ അപ്പോൾ അങ്ങനെ ഒക്കെയാണ് കാര്യങ്ങൾ അല്ലെ.....""
 
""അതേ അതേ..... ലെച്ചൂട്ടി എനിക്ക് വിശക്കുന്നു..... നമ്മൾക്ക് ക്യാന്റീനിൽ പോയി എന്തെങ്കിലും വാങ്ങി കഴിക്കാം....""
 
""എങ്കിൽ വാ....""
 
""" ഫുഡ് റെഡിയെന്ന് ""   പറഞ്ഞു കൊണ്ട് ഒരാൾ  ഓഫീസിലേക്ക് കേറി വന്നു........ ""
 
 
"" ഡാ നിന്നെയും പുറത്താക്കിയോ???"" അവൾ വാ പൊത്തി ചിരിച്ചു കൊണ്ട് ചോദിച്ചു.....
 
""അയ്യടാ.... എന്നേ പുറത്താക്കിയെ ഒന്നുമല്ല.... ഈനാം പേച്ചിയില്ലാതെ മരപ്പട്ടി ക്ലാസ്സിൽ ഇരുന്നിട്ട് കാര്യമുണ്ടോടി.....""
 
""അതില്ല...... ഏഹ്?? എന്നേ നീ ഈനാ പേച്ചിയെന്ന വിളിച്ചോ..... ഡാ കള്ള കിളവാ...."" അതും പറഞ്ഞു തുമ്പി അവന്റെ അടുത്തേക്ക് കലിപ്പിൽ പോയി....  രണ്ടുപേരും പരസ്പരം തല്ല് കൂടാൻ തുടങ്ങി.....
 
 
[ഹർഷൻ (താന്തോന്നി )]
 
 
ഫസ്റ്റ് യേർസ് പിജികാരുടെ ക്ലാസ്സ്‌ എടുത്ത് കൊണ്ട് ഇരിക്കുമ്പോളാണ് തുമ്പി പെണ്ണിനെ കണ്ടത്..... കോളേജിൽ വന്നിട്ട് എല്ലായിടം നോക്കി എങ്ങും അവളെ കണ്ടില്ല.... ക്ലാസ്സിൽ സാർ എന്തൊക്കെയോ പറയുന്നു അവളുടെ ഇരുപ്പ് കണ്ടാൽ തന്നെ അറിയാം വേറെ ഏതോ ലോകത്താണ്..... പെട്ടന്നാണ് സാർ അവളെ വിളിച്ചതും പുറത്താക്കിയതും..... എന്തൊക്കെയോ ക്ലാസ്സിൽ നോക്കി കോക്രി കാട്ടുന്നുണ്ട് അവസാനം മടുത്ത് അവൾ പുറത്ത് കാഴ്ച ഒക്കെ നോക്കുന്നു, പെട്ടന്നാണ് എന്നേ അവൾ നോക്കിയത്..... ഒരു കലിപ്പ് നോട്ടം അവൾക്ക് കൊടുത്തതും അവൾ മൈൻഡ് ചെയ്യാതെ കണ്ണും അടച്ചു വയർ പൊത്തി നിൽക്കുന്നു..... ഇനി അവൾക്ക് അസുഖം വല്ലോമുണ്ടോ??? പെട്ടന്നാണ് അങ്ങോട്ടേക്ക് പ്രിൻസിപ്പൽ വന്നേ.... അവർ അവളെ വലിച്ചു കൊണ്ട് പോയി..... പോയ സമയത്ത് അവൾ വിഷമത്തോടെ നോക്കിയതും, ആ നോട്ടം  കൊണ്ടത് എന്റെ നെഞ്ചിലാണ്..... അവർ ഒരു കലിപ്പത്തിയാണയെന്ന് പ്യൂൺ പറയുന്നത് കേട്ടു..... ഇനി അവളെ അവർ ഏതെങ്കിലും പറയുമോ???  അങ്ങനെ എല്ലാമായിരുന്ന എന്റെ ചിന്താ കുറച്ച് കഴിഞ്ഞതും അവരുടെ ക്ലാസ്സിൽ നിന്ന് ഒരു ചെക്കനെയും പുറത്താക്കി.... ക്ലാസ്സിൽ നിന്ന് ഇറങ്ങിയതും പെട്ടന്ന് തന്നെ അവൻ അവിടെ നിന്ന് ഓടി പോയി..... ബെൽ അടിക്കാതെ  എനിക്ക് ക്ലാസ്സിൽ നിന്ന് ഇറങ്ങാൻ പറ്റാത്തെ അവസ്ഥ..... എന്ത് ചെയ്യുമെന്ന് ആലോചിരിക്കുമ്പോളാണ് പെട്ടന്ന് ബെൽ അടിച്ചത്..... കുട്ടികളോട് ബൈ പറഞ്ഞു അവരുടെ താങ്ക്യൂ പോലെ കേൾക്കതെ ഞാൻ  പുറത്തോട്ട് ഇറങ്ങി.....  പെട്ടന്ന് ഓടി കൊണ്ട് ഓഫീസിന്റെ പുറത്ത് എത്തിയതും അവിടുത്തെ വാതിൽ തള്ളി തുറന്നതും അകത്ത് കാഴ്ച കണ്ട് ഞാൻ നടുങ്ങി പോയി..... ഇതിനെ ആണല്ലോ ഈശ്വരാ ഞാൻ കല്യാണം കഴിക്കുന്നത്..... നേരത്തെ ക്ലാസ്സ്‌ മുറിയിൽ നിന്ന് ഓടി പോയി ചെക്കന്റെ മേലെ ഇരുന്നു അവന്റെ മുടി വലിക്കുന്നെ തുമ്പിയെയാണ് ഞാൻ  കണ്ടത്..... മറ്റേ ചെക്കൻ അവളുടെ അടിയിൽ കിടന്ന്  ഞെരി പിരി കൊള്ളുന്നുണ്ട്..... ഇത് എല്ലാം  കണ്ട് തലയിൽ കൈ വെച്ച് നിൽക്കുവാണ് പ്രിൻസി...... ഞാൻ തുമ്പിയുടെ അടുത്ത് പോയി അവളെ അവനിൽ നിന്ന് മാറ്റാൻ നോക്കിയതും അവൾ എന്നേ തള്ളി മാറ്റി വീണ്ടും അവനെ അടിക്കാൻ തുടങ്ങി..... കൊറേ നോക്കിയിട്ടും അവൻ മാറുന്നില്ലയെന്ന് കണ്ടതും.... എനിക്ക് അങ്ങ്  ദേഷ്യം എരിഞ്ഞു കേറി..... ഞാൻ അവളെ എഴുന്നേലിപ്പിച്ചു നിർത്തി കവിളിലേക്ക് ആഞ്ഞു വീശി അടിച്ചു...... അടിയുടെ ആഘാതത്തിൽ അവൾ പുറകോട്ട് വേച്ച് വീഴാൻ പോയി...... നിറ കണ്ണുകളോടെ അവൾ എന്നേ നോക്കിയപ്പോളാണ് അവളുടെ കവിളിൽ എന്റെ 4 വിരലും പതിഞ്ഞു പാടും ചുണ്ട് പൊട്ടി ചെറുതായി ചോര പൊടിഞ്ഞതും എന്റെ ശ്രദ്ധയിൽ പെട്ടത്...... കണ്ണും നിറച്ച ഒരു നോട്ടം നോക്കി അവൾ ഓഫീസ് റൂം വിട്ട് ഇറങ്ങി പോയി......
 
തുടരും.....
ജോ അനു 
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.
 
 
 

താന്തോന്നിയുടെ തുമ്പിപെണ്ണ് 🖤-4

താന്തോന്നിയുടെ തുമ്പിപെണ്ണ് 🖤-4

4.8
4077

കൊറേ നോക്കിയിട്ടും അവൻ മാറുന്നില്ലയെന്ന് കണ്ടതും.... എനിക്ക് അങ്ങ്  ദേഷ്യം എരിഞ്ഞു കേറി..... ഞാൻ അവളെ എഴുന്നേലിപ്പിച്ചു നിർത്തി കവിളിലേക്ക് ആഞ്ഞു വീശി അടിച്ചു...... അടിയുടെ ആഘാതത്തിൽ അവൾ പുറകോട്ട് വേച്ച് വീഴാൻ പോയി...... നിറ കണ്ണുകളോടെ അവൾ എന്നേ നോക്കിയപ്പോളാണ് അവളുടെ കവിളിൽ എന്റെ 4 വിരലും പതിഞ്ഞു പാടും ചുണ്ട് പൊട്ടി ചെറുതായി ചോര പൊടിഞ്ഞതും എന്റെ ശ്രദ്ധയിൽ പെട്ടത്...... കണ്ണും നിറച്ച ഒരു നോട്ടം നോക്കി അവൾ ഓഫീസ് റൂം വിട്ട് ഇറങ്ങി പോയി......   അവൾ ഇറങ്ങി പോയതും തറയിൽ കിടന്ന് ചെക്കൻ ചാടി എഴുനേറ്റു..... റോശോത്തോടെ അവൻ എന്നേ തുറിച്ചു നോക്കി..... പെട്ടന്നാണ് അവൻ വന്ന് എന്റെ