Aksharathalukal

ശിവരുദ്രം part 21

ഒരു നറു പുഞ്ചിരിയോടെ അവൾ അവനരികിലേക്കെത്തി....
 
Hi കിച്ചേട്ടാ.......
 
Hi..... തെല്ലൊരു ദേഷ്യത്തോടെ അവനും തിരിച്ചു പറഞ്ഞു....
 
നീ എന്താ ആദി ഇവിടെ...... നീ നാട്ടിലേക്ക് ഇപ്പോൾ വന്നു......
 
ഞാൻ കുറച്ചു മുന്നേ എത്തിയുള്ളു..... അമ്മായി പറഞ്ഞു കിച്ചേട്ടൻ ഓഫീസിൽ ആണെന്ന്  ഈവെനിംഗ് എത്തുള്ളു എന്ന് അതുവരെ പിടിച്ചു നിൽക്കാൻ എനിക്കാവോ അതുകൊണ്ട് പാഞ്ഞു ഇങ്ങു പൊന്നു എന്റെ കിച്ചേട്ടനെ കാണുവാൻ.... അവൾ വശ്യമായ ഒരു ചിരി വരുത്തി കൊണ്ടു പറഞ്ഞു....
 
അല്ല കിച്ചേട്ടൻ ഇത് എങ്ങോട്ടാ...??? ആദി അവനോടായി ചോദിച്ചു...
 
എന്നൊക്കൊന്നു പുറത്തു പോകണം.......
 
എന്നാൽ ഞാൻ കൂടി വരട്ടെ....
 
വേണ്ട.... വരുവാൻ ഒത്തിരി ലേറ്റ് ആകും....
 
അതും പറഞ്ഞു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കാർ എടുത്തു മുന്നോട്ട് പായിച്ചു.......
 
എല്ലാവരോടും ഉള്ള ദേഷ്യം അവൻ കാറിന്റെ സ്റ്റിയറിങ്ങ് തീർത്തു..
 
 
ചെല്ല് മോനെ കിച്ച .... വീട്ടിൽ എത്തുമ്പോൾ നമ്മുടെ വിവാഹ കാര്യം പറയാൻ കാത്തിരിക്കേണ് എന്റെ അച്ഛൻ... അവൾ മനസ്സിൽ ഓർത്തു കൊണ്ടു വന്ന വണ്ടിയിൽ കയറി പോയി.....
 
 
കാർ പാർക്ക്‌ ചെയ്തു ഇറങ്ങി... ഷീറ്റ്  വലിച്ചു മാറ്റി.... കൈകൊണ്ട് ഒന്ന് തടവി....
 
മോനെ......
 
അഹ്........
 
ഇന്നലെ കൂടി വണ്ടി കഴുകി തുടച്ചൊള്ളു കുഞ്ഞേ....
 
ഞാൻ വെറുതെ നോക്കിയതാ ഭാസ്കരേട്ടാ......
 
അവൻ തന്റെ മുന്നിൽ ഇരിക്കുന്ന ബുള്ളറ്റിനെ തഴുകി കൊണ്ടു പറഞ്ഞു.....
 
ആമിയും ഒത്തു ഒരുമിച്ചു ആദ്യമായി ഇവന്റെ കുടെയാ ഞങ്ങൾ യാത്ര പോയത്..
അനന്ദുനോട്‌ ഒത്തിരി തല്ലുകൂടിയ ഇതു ഞാൻ സ്വാദ്ധമാക്കിയത്.... രുദ്ര് മനസ്സിൽ ഓർത്തു.... ഒരു നിമിഷം അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.....
 
കണ്ണുകൾ മുറുക്കി അടച്ചു ശ്വാസം വലിച്ചു വിട്ടു കൊണ്ടവൻ അകത്തേക്ക് കയറി....
 
അവിടെ ഹാളിൽ ആയി ഇറുക്കുന്നവനെ കാൻകെ രുദ്രനിൽ രൗദ്ര ഭാവം നിറഞ്ഞു മുഷ്ടി ചുരുട്ടി അവന്റെ ദേഷ്യം അവൻ പ്രകടിപ്പിച്ചു.....
 
എന്താ മോനെ നീ അവിടത്തന്നെ നിൽക്കുന്നെ....
 
വാതിൽക്കൽ ചാരി നിൽക്കുന്ന രുദ്രനെ കണ്ടു ജയൻ ചോദിച്ചു....
 
മോന് എന്നു നേരത്തെ ആണല്ലോ?????
 
രുദ്രനെ കണ്ട് മാലിനി ( രുദ്രിന്റെ അമ്മ ) ചോദിച്ചു....
 
ഒന്നുല്ല അമ്മ ചെറിയൊരു തലവേദന പോലെ ഞാൻ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു അവൻ സ്റ്റൈയർ കയറി മുകളിലേക്ക് പോയി.......
 
 
മാലിനി ചായ യുമായി വരുമ്പോൾ രുദ്രൻ കിടക്കുകയായിരുന്നു.....
 
അവർ ചായ അവിടെ ടേബിൾ വെച്ചു അവന്റെ അടുത്ത് ഇരുന്നു അവന്റെ നെറുകിൽ തലോടി.....
 
മോനെ കിച്ചു......
 
അവൻ പതിയെ തല ഒന്ന് പൊക്കി അമ്മയുടെ മടിയിലേക്ക് കിടന്നു.....
 
എന്താടാ മോനെ നിനക്ക് പറ്റിയെ?????
 
ആമി എന്നും എന്റെ മോനെ നോവിച്ചോ?????
 
എന്താ അമ്മേ അവൾ എന്നെ ഒന്ന് കേൾക്കാൻ പോലും തയ്യാറാവാതെ..... സ്നേഹിച്ചട്ടല്ലേ ഉള്ളു അമ്മേ ഞാൻ......
 
അവന്റെ കണ്ണു നീർ അവരുടെ മടിയിൽ വീണു കുതിർന്നു....
 
നിങ്ങളുടെ സ്നേഹം അന്മാർത്ഥ മായതാണെങ്കിൽ അവൾ എന്റെ മോന്റെ ഭാര്യ ആയി നമ്മുടെ കൂടെ ഇവിടെ ജീവിക്കും.... എന്റെ  മോൻ എന്തിനാ വെറുതെ ഓരോന്ന് ആലോചിച്ചു ഉറക്കം കളയുന്നത്....
 
 
അഹ് പിന്നെ അമ്മാവൻ വന്നിരിക്കുന്നത്  ആദിയും നീയും തമ്മിലുള്ള വിവാഹ കാര്യം സംസാരിക്കാൻ ആണ്....
 
അയാൾക്ക് ഇനിയും മതി ആയില്ലേ.... അവൻ ദേഷ്യപ്പെട്ട് കൊണ്ടു എണിറ്റു...... എന്റെ ജീവിതം ഇല്ലാതാക്കിയത് അവരെല്ലാവരും കൂടിയ ഒറ്റ ഒരണത്തിനെയും വെറുതെ വിടില്ല ഞാൻ.....
 
അവന്റെ മുഖം ദേഷ്യത്തൽ വലിഞ്ഞു മുറുകി.....
 
മോനെ നന്ദു വിളിച്ചിരുന്നു... അവന്റെ മനസ്സൊന്നു ശാന്തമാകുവനായി അവർ പറഞ്ഞു.....
 
മ്മ് അവനൊന്നു മൂളി....
 
ഞാൻ വിളിച്ചോളാം അമ്മ....
എന്നാ അമ്മ താഴേക്ക് പോകുവാനെ.....
 
മോൻ ഫ്രഷായി വായോ അപ്പോളേക്കും അമ്മ ഫുഡ്‌ എടുത്തു വെക്കാം.....
 
താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ കണ്ടു ടേബിന്റെ ഇരു സൈഡിൽ ആയി സ്ഥാനം പിടിച്ചിരിക്കുന്നവരെ.....
 
ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൻ കൈ കഴുകി ഭക്ഷണം കഴിക്കാനായി ഇരുന്നു......
 
എന്നാൽ ആദിയുടെ കണ്ണ് അവനെ തേടുന്നത് അവൻ അറിഞ്ഞു....
 
മോനെ ഞങ്ങൾ വന്നത്..... അയാൾ എന്തോ പറയാൻ വന്നതും....
 
രുദ്രൻ കൈ എടുത്തു വിലക്കി...
 
ഞാൻ പണ്ടേ പറഞ്ഞതാ ഇ ടോപ്പിക്ക് എനിക്ക് മുന്നിൽ തുറക്കണ്ട എന്നു......
 
ഇവളെ വിവാഹം കഴിക്കാൻ എനിക്ക് താല്പര്യം ഇല്ല അതും പറഞ്ഞു അച്ഛനും മോളും ഇനി എന്റെ പുറകെ വരണമെന്നില്ല....
 
വന്നാൽ നിങ്ങൾ ചെയ്തതൊന്നും ഒറക്കാൻ പോലും ഞാൻ സമയം തന്നെന്നു വരില്ല........
 
അവന്റെ കണ്ണിൽ എരിയുന്ന തീയിൽ വെന്തു പോകും എന്ന് തോന്നിപോയി ജയന്.....
 
രുദ്രൻ നേരെ മുകളിലേക്ക് കയറി പോയി.....
 
ആദി യുടെ കണ്ണുകൾ നിറഞ്ഞു വന്നു അവൾ ജയനെ കെട്ടിപിടിച്ചു തേങ്ങി.....
എന്റെ മോളുടെ കണ്ണുനീർ കണ്ടില്ല എന്ന് നടിക്കാൻ എനിക്ക് വയ്യ..... എങ്ങെനെ എങ്കിലും അവനെ വരുത്തിയിൽ ആക്കിയേ പറ്റു.........
 
 
ഫുൾ ബ്ലാങ്ക് ആണ്... ഒന്നും എഴുതാൻ പറ്റുന്നില്ല..... ഇങ്ങനെ ഒന്നും എഴുത്തണമെന്ന് ഒരു പ്ലാൻ പ്പോലും ഉണ്ടായിരുന്നില്ല............ വെയിറ്റ് ആൻഡ് സീ 
 
 

ശിവരുദ്രം part 22

ശിവരുദ്രം part 22

4.9
2797

നാളത്തെ ദിനം ഓർത്തു രുദ്രന് കണ്ണുകൾ അടക്കുവാൻ കഴിഞ്ഞില്ല.... മിഴികൾ അടക്കുമ്പോളും അതിലേറെ മിഴിവോടെ അവന്റെ ആമിയുടെ ചിരിച്ച മുഖം വീണ്ടും വീണ്ടും അവനെ തേടി എത്തി..... കാതുകളിൽ "രുദ്ര് "  എന്ന അവളുടെ കൊഞ്ചി ഉള്ള വിളി മറ്റൊലി പുണ്ടു.......   അതിന്റെ പരിണിത ഫലം എന്നോണം അവന്റെ ചുണ്ടിൽ ഒരു നറു പുഞ്ചിരി വിരിഞ്ഞു...   ആരെയും മയക്കുന്ന പുഞ്ചിരി.... എന്നാൽ ആ പുഞ്ചിരി മയുവാൻ അധികം സമയം വേണ്ടി വന്നില്ല....   തന്നെ കത്തുന്ന കണ്ണുകളോടെ നോക്കുന്ന ആമിയുടെ മുഖം അവന്റെ ഓർമയിൽ തെളിഞ്ഞു നിന്നു.....   നാളെ ഇനി എന്ത്????? അതൊരു ചോദ്യമായി അവന്റെ മുന്നിൽ ഉയർന്നു വന്നു.....