Aksharathalukal

ശിവരുദ്രം part 22

നാളത്തെ ദിനം ഓർത്തു രുദ്രന് കണ്ണുകൾ അടക്കുവാൻ കഴിഞ്ഞില്ല.... മിഴികൾ അടക്കുമ്പോളും അതിലേറെ മിഴിവോടെ അവന്റെ ആമിയുടെ ചിരിച്ച മുഖം വീണ്ടും വീണ്ടും അവനെ തേടി എത്തി..... കാതുകളിൽ "രുദ്ര് "  എന്ന അവളുടെ കൊഞ്ചി ഉള്ള വിളി മറ്റൊലി പുണ്ടു.......
 
അതിന്റെ പരിണിത ഫലം എന്നോണം അവന്റെ ചുണ്ടിൽ ഒരു നറു പുഞ്ചിരി വിരിഞ്ഞു...
 
ആരെയും മയക്കുന്ന പുഞ്ചിരി.... എന്നാൽ ആ പുഞ്ചിരി മയുവാൻ അധികം സമയം വേണ്ടി വന്നില്ല....
 
തന്നെ കത്തുന്ന കണ്ണുകളോടെ നോക്കുന്ന ആമിയുടെ മുഖം അവന്റെ ഓർമയിൽ തെളിഞ്ഞു നിന്നു.....
 
നാളെ ഇനി എന്ത്????? അതൊരു ചോദ്യമായി അവന്റെ മുന്നിൽ ഉയർന്നു വന്നു.....
 
 
രാവിലെ ഓഫീസിലേക്ക് പോകുവാൻ ഇറങ്ങുമ്പോൾ മായ പറഞ്ഞു....
 
ശിവ നിനക്ക് ഇന്നെകിലും ഒന്ന് അമ്പലത്തിൽ പൊക്കുടേ മോളെ????
 
വേണ്ട അമ്മ കുറച്ചു കാലം കൊണ്ടേ അറിഞ്ഞതാ ഇ ദയിവങ്ങൾ  ഒന്നും ഇല്ലന്ന്.
 
 
അവൾ യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി......
 
ഓഫീസിൽ എത്തിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ.....
 
അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അവളുടെ ചെയറിലേക്ക് ചാരി ഇരുന്നു....
 
കണ്ണുകൾ അടച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ട് അവൾ അവളുടേതായ ജോലിയിലേക്ക് മുഴുകി.....
 
 
രുദ്രന്റെ മുന്നിൽ കൈലാസ് ഇരുന്നു.....
രുദ്രൻ..... ഞാൻ ഇന്ന് ശിവക്ക് കുറച്ചു ജോലി കൂടുതൽ കൊടുക്കുന്നുണ്ട്.... ലേറ്റ് ആകും കഴിയാൻ.... ഞാൻ തന്നെ ഡ്രോപ്പ് ചെയ്‌തോളാം അവളെ.... അപ്പോളേക്കും എല്ലാം ഒന്ന് തുറന്നു പറയാൻ മനസ്സിനെ പാക പെടുത്തണം എനിക്ക്....
 
 
അതു പിന്നെ കൈലാസ്..... രുദ്ര് എന്തോ പറയാൻ തുടങ്ങി അപ്പോളേക്കും കൈലാസ് സമയം ഇല്ല പിന്നെ കാണാം എന്ന് പറഞ്ഞു പോയി കഴിഞ്ഞു...
 
രുദ്ര് ഒരു തളർച്ചയോടെ ചെയർ ക്ക് ഇരുന്നു.....
 
തന്റെ മുന്നിൽ ഒട്ടും സമയം ഇല്ല എന്നവന് മനസിലായി...
 
ശിവാനി കഴിഞ്ഞില്ലേ വർക്ക്‌ ശിവയുടെ അടുത്തായി വന്നു കൊണ്ടു അഞ്ചു ചോദിച്ചു...
 
ഇല്ല ചേച്ചി.... ചേച്ചി പൊക്കോ എന്നെ കൈലാസ് ഡ്രോപ്പ് ചെയ്‌തോളാം എന്ന് പറഞ്ഞു...
 
Ok.... അവർ യാത്ര പറഞ്ഞു പോയി....
 
രുദ്ര് നു ആകെ ഭ്രാന്തു എടുക്കുന്ന പോലെ തോന്നി..... അവൻ ഓഫീസിൽ ഡ്രോയർ തുറന്നു അച്ഛന്റെ സുഹൃത്തു അച്ഛന് കൊടുക്കുവാൻ ആയി ഏൽപ്പിച്ച മദ്യം അവന്റെ കണ്ണിൽ ഉടക്കി..
 
അവൻ അതു പൊട്ടിച്ചു വായിലേക്ക് കമഴ്ത്തി..... ശേഷം ഫോൺ എടുത്തു ശിവയെ വിളിച്ചു.....
 
വന്നപാടെ അവൻ അവനോട് കയർത്തു..
 
നിങ്ങളുടെ ഭ്രാന്തു കേട്ട് നിൽക്കാൻ എനിക്ക് സമയം ഇല്ല... അവൾ ദേഷ്യത്തോടെ പറഞ്ഞു.....
 
അവൻ അവളുടെ അടുത്തേക്ക് വന്നു..... അവന്റെ നിശ്വാസം അവളുടെ മുഖത്തു തട്ടി....
 
നീ കുടിച്ച ട്ടുണ്ടോ രുദ്ര്....
 
രുദ്ര്.... രുദ്ര്... എത്ര നാളായി നീ എന്നെ അങ്ങനെ ഒന്ന് വിളിച്ചിട്ട്... ആമി... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....
 
മാറി നിൽക്കു രുദ്ര്.... എനിക്ക് ഒന്നും കേൾക്കണ്ട....
 
അവൻ അവളുടെ നെഞ്ചിൽ ചൂണ്ട് വിലരൽ കുത്തി... ഇവിടെ ഞാൻ മാത്രം അല്ലെ ആമി ഉള്ളൂ എന്നിട്ടും നീ എന്തിനാ അതു മറച്ചു പിടിക്കുന്നെ....
 
മാറ് എന്ന് പറഞ്ഞു അവൾ നെഞ്ചിൽ കുത്തിയ അവന്റെ കൈകൾ തട്ടി മാറ്റി....
 
ഞാൻ കൈലാസ്നെ വിളിക്കട്ടെ എന്ന് പറഞ്ഞു അവൾ ഫോൺ എടുത്തു....
 
ഒരു കൈലാസ് എന്നും പറഞ്ഞു അവൻ അവളുടെ കൈയിലെ ഫോൺ തട്ടി എരിഞ്ഞു..... അവൾ ദേഷ്യത്തോടെ കത്തുന്ന കണ്ണുകളോടെ അവനെ തള്ളി മാറ്റി പുറത്തേക്ക് ഓടി....
 
മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവളുടെ കാലുകൾ നിശ്ചലമായി.... പുറകെ വന്ന രുദ്ര് മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി.....  
 
 
ആദി......
 
ശിവയുടെ ചുണ്ടുകൾ മൊഴിഞ്ഞു.....
 
ഒഹ് അപ്പൊ അതാണ് കാര്യം.... ആദി പറഞ്ഞു തുടങ്ങി.....
 
നിങ്ങൾ എന്നെ വിവാഹം കഴിക്കാൻ ഇഷ്ട്ടം എല്ലാത്തതിന്റ കാരണം എനിക്ക് ഇപ്പോൾ മനസിലായി .....
 
അവൾ സമനില തെറ്റിയവരെ പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു.....
 
അപ്പൊ മിസ്റ്റർ രുദ്രകിഷോർ ഒത്തിരി ബുദ്ധിമുട്ടി കാണുമല്ലോ ഇവളെ ഇവിടെ വരെ എത്തിക്കാൻ.....
 
ഡി.... എന്റെ ചേട്ടന്റെ ജീവിതം നീ തകർത്തു  ..... ഇനി എന്റെ കൂടി സമ്മതിക്കില്ല ഇ ആദി.....
 
അവൾ ശിവക്ക് നേരെ അലറി
 
ഡി..
 
 
അതൊരു അലർച്ച ആയിരുന്നു....
 
അതോടെ കല പില എന്തൊക്കെയോ വായിൽ വന്നത് വിളിച്ചു പറഞ്ഞു ആദിയുടെ നാവു സ്വിച് ഇട്ട പോലെ നിന്നു...
 
രുദ്ര് ആദിക്ക് മുന്നിൽ ആയി വന്നു നിന്നു... അവളുടെ കഴുത്തിനു കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി..
.
ഇ ജന്മം രുദ്രന്റെ താലിയുടെ അവകാശി ഇ നിൽക്കുന്ന എന്റെ ആമി ആണ്... ഇവൾ അല്ലാതെ മറ്റൊരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടാകില്ല.... അതും പറഞ്ഞു ആദിയെ പിന്നിലേക്ക് തള്ളി അവളെ മറികടന്നു അവൻ പോയി...
 
ഇത് ഇപ്പൊ എന്താ നടക്കുന്നെ എന്ന് മനസ്സിൽ ആകാതെ നമ്മടെ ശിവ തറഞ്ഞു നിൽപ്പുണ്ട്......
 
ഡി....
 
ആദി ടെ വിളി ആണ് ശിവയെ ബോധ മണ്ഡലത്തിൽ എത്തിച്ചേ..
 
മ്മ്....
 
നീ കാത്തിരുന്നോ..... നിനക്കായ്‌ ഉള്ളവൻ അധികം വൈകാതെ എത്തും.....
 
ആണോ ആയിക്കോട്ടെ.... എന്നാ പിന്നെ മോള് ഇവിടെ നിന്നു അടുത്ത പണി ആലോചിക്ക് ചേച്ചി പോയി വരാം എന്നും പറഞ്ഞു ശിവ മുന്നോട്ട് നടന്നു....
 
ആദി ഫോൺ എടുത്തു...
അജു എന്ന no ഡയൽ ചെയിതു..........
 
 
അപ്പൊ കാത്തിരിക്കാം 
 

ശിവരുദ്രം part 23

ശിവരുദ്രം part 23

5
2659

ആദി യോട് അങ്ങനെ പറഞ്ഞു എങ്കിലും ശിവയുടെ മനസ്സ് ആസ്വാസ്ഥമായിരുന്നു.... അജുവിനെ ഇനിയും കാണേണ്ടി വന്നാൽ?????   എന്തെല്ലാമോ ആലോചിച്ചു കൊണ്ടു വരുന്നവൾ അറിയാതെ ആരെയോ പോയി തട്ടി....   Sry എന്ന് പറഞ്ഞു നോക്കുബോൾ മാറിൽ കൈകൾ പിണച്ചു കെട്ടി തനിക്ക് നേരെ പുഞ്ചിരിയുമായി നിൽക്കുന്ന കൈലാസിനെ ആണ്.     താൻ ഇതു ഏതു ലോകത്താടോ...... പുഞ്ചിരി മായാതെ തന്നെ അവൻ ചോദിച്ചു....   അതു പിന്നെ കൈലാസ് ഞാൻ പെട്ടന്ന്........   Ok ok.... താൻ ഇനി പറഞ്ഞു ബുദ്ധി മുട്ടേണ്ട.... വന്നു കയറു.... എന്ന് പറഞ്ഞു കൈലാസ് ശിവക്ക് മുന്നിൽ കാർ ന്റെ കോ ഡ്രൈവിംഗ് സീറ്റ്‌ തുറന്നു കൊടുത്തു....   അവനോട് ഒന്ന് പുഞ്ചി