Aksharathalukal

ഇച്ചായൻ്റെ പ്രണയിനി - 12

Part -12
 
 
"അപ്പു ബാത്റൂമിലെ നിന്റെ ഗാനമേള കഴിഞ്ഞെങ്കിൽ ഒന്നിങ്ങോട്ട് വേഗം ഇറങ്ങു പെണ്ണെ . നിന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയിട്ട് സമയം കുറെയായി .
 
"ദാ ഇപ്പോ കഴിയും അമ്മേ" അവൾ വേഗം തന്നെ കുളിച്ച് ഇറങ്ങി. പൂജാമുറിയിൽ പോയി വിളക്ക് വച്ച് വന്നു. ഫോൺ നോക്കിയപ്പോൾ എട്ടായി ആണ് വിളിച്ചിരിക്കുന്നത്. നാലഞ്ച് മിസ് കോൾ ഉണ്ട്.
 
അവൾ വേഗം തിരികെ വിളിച്ചതും ആദ്യത്തെ റിങ്ങിൽ തന്നെ എട്ടായി കോൾ എടുത്തു.
 
" അപ്പുട്ടാ നീ ഓക്കെയാണേ "
 
 
"അതെ... എന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ" അപ്പു ഒന്നും മനസ്സിലാവാതെ ചോദിച്ചു .
 
 
"ഇന്ന് വൈകുന്നേരം ഹോസ്പിറ്റലിൽ നിന്നും എനിക്ക് ഒരു കോൾ വന്നിരുന്നു. ഒരു പേഷ്യൻ്റിന്റെ കാലും കയ്യും ഒടിഞ്ഞ് അഡ്മിറ്റ് ആയിട്ടുണ്ട് എന്ന് . അയാൾക്ക് എന്നെ അറിയാമെന്നും പരിചയക്കാരനാണ് എന്നും പറഞ്ഞപ്പോൾ അവിടുത്തെ ഒരു നഴ്സ് എന്നെ വിളിച്ചുപറഞ്ഞു. 
 
 
" എത് ഫ്രണ്ടാ എട്ടായി "
 
"വിഷ്ണു എന്നാ പേര് പറഞ്ഞത് .എനിക്ക് ആകെ വിഷ്ണുവിനെ അല്ലേ അറിയുള്ളൂ. എന്തായാലും ഹോസ്പിറ്റലിൽ ചെന്ന് നോക്കാം എന്ന് കരുതി ഞാൻ പോയി.
 
 
 അവിടെ ചെന്നപ്പോ എൻ്റെ അപ്പു നീയൊന്നു കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു.അത് അവനായിരുന്നു നിന്റെ എക്സ്. ഒരു കൈയും ഒരു കാലും ഒടിഞ്ഞിട്ടുണ്ട്. രണ്ട് കവിളിലും നല്ല അടി കിട്ടിയ പാട് ."
 
 
"അല്ലെങ്കിലും അവനു രണ്ട് കിട്ടേണ്ടത് തന്നെയാ." അപ്പു  പറഞ്ഞു .
 
 
"സത്യം പറ അപ്പു. നീ ആർക്കെങ്കിലും കൊട്ടേഷൻ കൊടുത്തതാണോ അവനെ തല്ലാൻ ."
 
 
"ഇല്ല ചേട്ടായി .പക്ഷേ അവൻ എന്നെ കാണാൻ ഇന്ന് ഓഫീസിൽ വന്നിരുന്നു. ആവശ്യം പഴയതു തന്നെ . അവന് എന്നെ ഇഷ്ടമാണ് .തേങ്ങ മാങ്ങ അങ്ങനെയൊക്കെ പറഞ്ഞിട്ട് അവസാനം അവൻ എൻ്റെ കയ്യിൽ കയറി പിടിച്ചു .അതു കണ്ട് അച്ചുമ്മ അവനിട്ട് ഒന്ന് പൊട്ടിക്കുകയും ചെയ്തു .പക്ഷേ കയ്യും കാലും ഒടിയാൻ മാത്രം ഒന്നും അവൾ തല്ലിയില്ലല്ലോ .മാത്രമല്ല മുഖത്താണ് അടിച്ചത് അപ്പോൾ എങ്ങനെയാ കയ്യും കാലും ഒടിയുക."
 
 
"അവൻ നിന്നെ കാണാൻ ഓഫീസിൽ വന്നിരുന്നോ. എന്നിട്ട് നീ എന്താ എന്നോട് പറയാതിരുന്നത്."
 
 
" അതിന് ഞാൻ ഓഫീസിൽ നിന്നും തിരിച്ചു എത്തിയതേയുള്ളൂ ചേട്ടായി .രാത്രി വിളിച്ച് പറയാം എന്നാ കരുതിയത് 
"
 
 
"എന്തായാലും നീ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ .അവന് നല്ല തല്ലു കിട്ടിയിട്ടുണ്ട് .പുറത്തറിഞ്ഞാൽ പോലീസ് കേസ് ആവും ."
 
 
"അവന് അല്ലെങ്കിലും രണ്ട് കിട്ടണം .ഈ സ്വഭാവം വച്ച് നടന്നാ ആരെങ്കിലും തല്ല് കൊടുത്തില്ലെങ്കിലെ അത്ഭുതമുള്ളൂ. എന്തായാലും നമുക്ക് എന്താ നമ്മൾ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാ പേടിക്കുന്നേ"
 
 
 "അല്ല അപ്പു. അവൻ പറഞ്ഞത് നിന്റെ പേര് പറഞ്ഞാ അവന് തല്ല് കിട്ടിയത് എന്നാ."
 
" എന്റെ പേരോ. ആരാ തല്ലിയേ..." 
 
"അതൊന്നും അവനറിയില്ല .രണ്ടുപേരാണ് അടിച്ചത്. അതും ഇനി അപർണയേ ശല്യം ചെയ്യരുത് എന്ന് പറഞ്ഞിട്ട് "
 
 
"എന്റെ പേരിലോ... ഇനി അച്ചുമ്മ എങ്ങാനും വല്ല കൊട്ടേഷൻ കൊടുത്തു കാണുമോ."
 
 
" എന്തായാലും തൽക്കാലം പ്രശ്നമൊന്നുമില്ല. ഞാൻ എല്ലാം പറഞ്ഞു തീർത്തിട്ടുണ്ട്. മാത്രമല്ല അവനും വല്ലാതെ പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഇനി നിന്നെ ശല്യം ചെയ്യാൻ വരില്ല എന്ന് പറഞ്ഞിട്ടുണ്ട് ."
 
 
'അതെന്തായാലും നന്നായി .പക്ഷേ എന്നാലും ആരായിരിക്കും തല്ലിയത്.  അച്ചുമ്മ അല്ലാതെ വേറെ ആരും ഇതറിഞ്ഞിട്ടും ഇല്ല."
 
 
" എന്തായാലും നിൻറെ കൂട്ടുകാരിയോട് ചോദിച്ചുനോക്കൂ . "
 
 
" ശരി. ഞാൻ അവളോട് ചോദിക്കാം ."
 
 
"എന്നാ വച്ചോ.. ഓഫീസ് ഒക്കെ കഴിഞ്ഞു വന്നതല്ലേയുള്ളൂ. റെസ്റ്റ് എടുക്ക് "
അതു പറഞ്ഞു അവർ കോൾ കട്ട് ചെയ്തു.
 
 
" ഇത് മിക്കവാറും അച്ചുമ്മ തന്നെയായിരിക്കും. ഇവള് എനിക്ക് മിക്കവാറും പണി വാങ്ങി തരുന്ന ലക്ഷണം കാണുന്നുണ്ട്."
 
 
 അതു പറഞ്ഞു അപ്പു അർചനയെ കോൾ ചെയ്തു .പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആണ്.
 
 
" ഫോൺ ഓഫ് ചെയ്തു വെച്ച് ഇവളിത്  എങ്ങോട്ടാ പോയിരിക്കുന്നേ' അപ്പു ടേബിളിന്റെ മുകളിൽ ഫോൺ വെച്ച് അമ്മയുടെ അടുത്തേക്ക് പോയി .
 
 
ചേട്ടൻ വീട്ടിൽ ഇല്ലാത്ത കാരണം അവൾക്കും  ഒരു ഒറ്റപ്പെടൽ തോന്നിയിരുന്നു. ഇടക്ക് അച്ചുമ്മയെ വിളിച്ചു നോക്കിയെങ്കിലും ഫോൺ  സ്വിച്ച് ഓഫ് തന്നെ ആണ് .
 
അപ്പുവിന് അന്ന് രാത്രി കിടന്നിട്ട്  ഉറക്കം പോലും വന്നില്ല .
 
*****
 
 
"എന്നാലും അത് ആരായിരിക്കും അപ്പു മോളെ... ഇനി നീ അറിയാതെ നിന്നെ സ്നേഹിക്കുന്ന വല്ല അദൃശ്യ കാമുകൻ എങ്ങാനും ആയിരിക്കുമോ ."
 
 
"എനിക്ക് അതൊന്നും അറിയില്ല .ഞാൻ കരുതിയത് നീയാണ് എന്നാ. നീയും അല്ലെങ്കിൽ  പിന്നെ അത് ആരായിരിക്കും"
 
 
" എന്റെ ബലമായ സംശയം അത് ഓഫീസിൽ ഉള്ള ആരെങ്കിലും ആയിരിക്കും .ചിലപ്പോൾ നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന ആരെങ്കിലും. അത് ആരാ എന്ന് എങ്ങനെയാ കണ്ടു പിടിക്കുക ."അച്ചുമ്മ താടിക്ക് കയ്യും കൊടുത്ത് കാര്യമായ ആലോചനയിലാണ് .
 
 
"അപ്പു കിട്ടി... ഒരു സൂപ്പർ ഐഡിയ കിട്ടി..."
 
 
" ആണോ... എങ്കിൽ പറ ..."
 
 
"നമ്മൾ അന്വേഷിക്കുന്ന ആൾ ഈ ഓഫീസിൽ തന്നെ ഉള്ളതാണ് .അപ്പൊ നീ ഇവിടെയുള്ള ആരോടെങ്കിലും ഇഷ്ടമാ എന്ന് പറ 
അപ്പൊ നമ്മുടെ കാമുകൻ വന്നു അയാളെ തല്ലും.അപ്പോ നമ്മുക്ക് മനസ്സിലാവില്ലേ അതാരാ എന്ന്"
 
 
" ഐഡിയ നല്ലതാണ് .പക്ഷേ നമ്മൾ കാരണം ഒരാൾക്ക് അടി കൊള്ളുക എന്ന് വെച്ചാ..."
 
 
"നിനക്ക് ആളെ കണ്ടു പിടിക്കണോ .എങ്കിൽ മതി "
 
 
"ഞാൻ ഒന്ന് ആലോചിക്കട്ടെ അച്ചുമ്മാ. എനിക്കെന്തോ പേടിയാണ് .ഒരാളോട് ഇഷ്ടമാണ് എന്ന് പറഞ്ഞതിന്റെ  ഹാങ്ങോവർ ഇതുവരെ മാറിയിട്ടില്ല .എന്നിട്ടാണ് അടുത്തത് ."
 
*******
 
 
"ഡാ മാഡി... നീ ഇവിടെ ഫയൽ നോക്കി കുത്തിയിരുന്നോ. അവിടെ ആ രണ്ടു മരമണ്ടത്തികളും കൂടി എന്തൊക്കെയാ ചെയ്യുന്നേ എന്ന് നീ വല്ലതും അറിയുന്നുണ്ടോ"
 
"  എന്താ കാര്യം രാഹുലേ"....
 
 
" ഞാൻ ഇന്നലെ തന്നെ നിന്നോട് പറഞ്ഞതല്ലേ അവനെ തല്ലാൻ പോകുമ്പോൾ പേര് പറയണമെന്ന് .എന്നാലല്ലേ അവർക്ക് മനസ്സിലാകും ആരാണ് തല്ലിയതെന്ന്..."
 
 
"ആഹ്... ബെസ്റ്റ്... എന്നിട്ട് വേണം അവളുടെ കൈയിൽ ഇരിക്കുന്നത് ഞാൻ വാങ്ങിക്കാൻ.എന്തിൻ്റെ പേരിലാ അവളെ ശല്യം ചെയ്തതിന് ഞാൻ അവനെ തല്ലിയത് എന്ന് ചോദിച്ചാൽ എന്ത് ഉത്തരമാ  പറയുക"
 
 
" നിനക്ക് അവളെ ഇഷ്ടമാണ്. അതുകൊണ്ടാ അങ്ങനെ ചെയ്തത് എന്ന് പറയണം "
 
 
"ഞാൻ അത് പറയേണ്ട താമസമേയുള്ളൂ നീ അന്ന് പറഞ്ഞ പോലെ  ചെരുപ്പൂരി മുഖത്തടിക്കും അവൾ"
 
 
" അതൊക്കെ  പണ്ട് ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു. അന്ന് ഞാൻ ഒരായിരം വട്ടം നിന്നോട് പറഞ്ഞതാ വേണ്ടാ വേണ്ടാ എന്ന് അപ്പോ നീ എന്താ പറഞ്ഞത് എല്ലാം ശരിയാക്കാം തേങ്ങയാണ് മാങ്ങയാണ് ഒലക്കയാണെന്ന് . ഇപ്പോ എന്തായി "
 
 
" ഇങ്ങനെയൊക്കെ  പറയാൻ ഇപ്പോ എന്താ ഉണ്ടായേ. കാര്യം പറ രാഹുൽ ... " ഒന്നും മനസ്സിലാവാതെ മാഡി ചോദിച്ചു .
 
 
"അവിടെ രണ്ടു പൊട്ടത്തികളും കൂടി അവളുടെ അജ്ഞാത കാമുകനെ കണ്ടു പിടിക്കാൻ ഒരു പ്ലാൻ ഉണ്ടാകുന്നുണ്ട്. അതിന് പ്ലാൻ എന്നല്ല മണ്ടത്തരം എന്നാ പറയേണ്ടത്.
 
 
 നീ വേഗം നിന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞില്ലെങ്കിൽ അവള് വേറെ ആരെയെങ്കിലും ചെന്ന് ഇഷ്ടമാണെന്ന് പറയും. നിന്റെ കഷ്ടകാലത്തിന് ഇനി മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോകുമോ എന്നാണ് എൻ്റെ സംശയം "
  
 
"എടാ ചങ്കിൽ കൊള്ളുന്നതൊന്നുo പറയല്ലേ . ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത് "
മാഡി ദയനീയമായി ചോദിച്ചു .
 
 
"നീ അവളോട് നിന്റെ മനസ്സിലുള്ളത് തുറന്ന് പറ "
 
 
" അത് വേണോ "
 
 
" പിന്നെ വേണ്ടേ... നീ ജീവിതകാലം മുഴുവൻ അവളെ ഇങ്ങനെ വായ് നോക്കി നടക്കാനുള്ള പരിപാടിയാണോ "
 
 
"അവൾക്ക് എന്നോട് ദേഷ്യം തോന്നിയാലോ"
 
 
" ഇനി ഇതിലും കൂടുതൽ എന്ത് ദേഷ്യം തോന്നാനാ ബാക്കിയുള്ളത്.  ഇനി ഇപ്പോ രണ്ട് അടി കിട്ടിയാലും നീ അത് വാങ്ങിച്ചോ മോനെ . അല്ലാതെ വേറെ വഴിയില്ല "
 
"എന്നാലും എനിക്കെന്തോ പേടി "
 
 
"പേടിയോ... നിനക്കോ... ഇത് നല്ല കഥ... ഞാനെന്തായാലും അപർണയോട് നിന്റെ കാബിനിലേക്ക് വരാൻ പറയാം. നീ നിന്റെ മനസ്സിലുള്ളതെല്ലാം അവളോട് പറയണം "
 
 
"ഇന്നു വേണോ... നാളെ പോരെ ..."
 
 
" മാഡി ...."രാഹുൽ ഒന്നു നീട്ടി വിളിച്ചു.
 
 
" ശരി... ശരി ... നീ എന്താ വച്ചാ ചെയ്യ്" അത് കേട്ടതും രാഹുൽ പുഞ്ചിരിയോടെ പുറത്തേക്കു പോയി .
 
 
*****
 
"അപർണ തന്നെ മാഡി കാബിനിലേക്ക് വിളിക്കുന്നുണ്ട് ."കാൻ്റീനിലേക്ക് വന്ന രാഹുൽ അപ്പുവിനോട് പറഞ്ഞു .
 
 
"വാ അച്ചുമ്മ നമുക്ക് പോയി നോക്കിയിട്ട് വരാം" അപർണ അർച്ചനയെ വിളിച്ചു .
 
 
"അർച്ചന ഇപ്പൊ വരുന്നില്ല .എനിക്ക് ഇവളോട് കുറച്ച് സംസാരിക്കാൻ ഉണ്ട് .താൻ ഒറ്റക്ക് പ്പോയി അവനെ കണ്ടാൽ മതി "
 
 
അതുകേട്ടതും അർച്ചന ആകെ അന്തം വിട്ടിരുന്നു. അപ്പു അവരെ രണ്ടുപേരെയും മാറിമാറി നോക്കി മാഡിയുടെ കാബിനിലേക്ക് നടന്നു .
 
 
"ഇനി രാഹുൽ സാറിന് അച്ചുമ്മയെ ഇഷ്ടം ആയിരിക്കുമോ. അതാണോ എന്നെ നൈസായിട്ട് ഒഴിവാക്കി അവളെ അവിടെ ഇരുത്തിയത്.
 
 
 ശ്ശോ...അത് വേണ്ടായിരുന്നു .ഞാനാണെങ്കിൽ ചേട്ടനെ കൊണ്ട് അവളെ കെട്ടിക്കാം എന്ന പ്ലാനിങ് ആയിരുന്നു. അതാവുമ്പോ അവൾ എപ്പോഴും എൻ്റെ കൂടെ ഉണ്ടാകുമല്ലോ .
 
ഈശ്വരാ ഭഗവാനെ രാഹുൽ സാർ എങ്ങാനും പ്രൊപ്പോസ് ചെയ്താൽ അച്ചുമ്മ നോ പറയണേ" മനസ്സിൽ ഓരോന്ന് പറഞ്ഞു കൊണ്ട് അവൾ മാഡിയുടെ ക്യാബിനിലേക്ക് കയറി .
 
 
" മെ ഐ കം ഇൻ സാർ "
 
"വ...വരൂ അപ...അപർണ്ണ ..." അതുപറയുമ്പോൾ മാഡി ചെറുതായി വിക്കുന്നുണ്ടായിരുന്നു.
 
" ഇരിക്കൂ" അത് പറഞ്ഞതും അപ്പു അവനു മുന്നിലുള്ള ചെയറിൽ ആയിരുന്നു.
 
 
"രാഹുൽ സാർ പറഞ്ഞു സാറിന് എന്നോട് എന്തോ പറയാനുണ്ടെന്ന് .എന്താ കാര്യം"... കുറച്ചു നേരം ആയിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന മാഡിയോട് അവൾ ചോദിച്ചു.
 
 
" അത്... അത് പിന്നെ" മാഡി ആകെ വിയർക്കാൻ തുടങ്ങി. ടേബിനു മുകളിലിരിക്കുന്ന ഗ്ലാസിലെ വെള്ളം ഒറ്റയടിക്ക് മുഴുവനായി അവൻ  കുടിച്ചു.
 
 
"എന്താ സാർ ...എന്താ പറ്റിയത് 
.വയ്യേ "മാഡിയുടെ മുഖഭാവം എല്ലാം കണ്ടു അപർണ ചോദിച്ചു .
 
 
" ഐം ഓൾറേറ്റ് "അവൻ ഒരു പതർച്ചയോടെ പറഞ്ഞ് ശ്വാസം ഒന്ന് ആഞ്ഞുവലിച്ചു .
 
 
"അപർണ എനിക്ക് തന്നോട് ഇംപോർട്ടൻ്റ് ആയ ഒരു കാര്യം പറയാനുണ്ട്." അതുപറഞ്ഞ് മാഡി  ചെയറിൽ നിന്നും എഴുന്നേറ്റ് അപർണ്ണയുടെ അരികിലേക്ക് വന്നു .
 
അവൾ ഇരുന്ന ചെയർ അല്പം നീക്കി
 അവളുടെ മുന്നിൽ അവൻ നിലത്ത് മുട്ടുകുത്തി ഇരുന്നു .
 
 
ചെയറിൽ വച്ചിരുന്ന അവളുടെ രണ്ടു കൈകളും എടുത്തു അവൻ്റെ കൈക്കുള്ളിൽ ആയി പിടിച്ചു. 
 
 
 
"What greater thing is there for two human souls, than to feel that they are joined for life -to strengthen each other in all labour, to rest on each other in all sorrow, to minister to each other in all pain, to be one with each other in silent unspeakable memories at the moment of the last parting?"
 
" Aparna i...i  lo" അപ്പുവിന്റെ മുഖ ഭാവം കണ്ട് മാഡി പറയാൻ വന്ന കാര്യം വിഴുങ്ങി.
 
അപ്പുവാണെങ്കിൽ എന്താ ഇപ്പോ നടക്കണേ എന്ന് മനസിലാവാതെ അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്കുകയാണ്.
 
 
" അപർണ " മാഡി അവളുടെ കൈയ്യിൽ തട്ടി വിളിച്ചപ്പോൾ അവൾ ഞെട്ടി സ്വബോധത്തിലേക്ക് വന്നു.
 
 
"Okay thank you sir.all the best"... അത് പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
 
******
 
 
അപ്പു പുറത്തേക്കു വരുന്നത് കണ്ട
അർച്ചനയുടെ അടുത്തിരുന്ന രാഹുൽ എഴുന്നേറ്റ് പോയി .
 
അപ്പുവിന്റെ മുഖഭാവത്തിൽ നിന്നും മാഡി എല്ലാ കാര്യവും അവളോട് പറഞ്ഞു എന്ന് രാഹുലിന് തോന്നിയിരുന്നു. എങ്കിലും അപ്പു അർച്ചനയുടെ അടുത്ത് എന്നാണ് പറയുന്നത് എന്നറിയാനായി അവൻ അവർക്ക് കാണാത്ത രീതിയിൽ മറഞ്ഞു നിന്നു .
 
 
" എന്താ അപ്പു എന്താ സാർ പറഞ്ഞത്. നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നേ..."
 
 
" സാർ പറഞ്ഞതൊന്നും  എനിക്ക്  മനസ്സിലായില്ല അച്ചുമ്മാ .
 
ലേബർ എന്നോ മിനിസ്റ്ററി എന്നോ പാർട്ടിങ്ങെന്നോ എന്തൊക്കെയോ ഇഗ്ലീഷിൽ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല .
അതൊക്കെ കേട്ട് എനിക്ക് തോന്നിയത് സാറിന് എന്തോ അവാർഡ് കിട്ടിയെന്നാ. അത് പറയാൻ വേണ്ടിയാണ് എന്നേ വിളിച്ചത് എന്നും ഞാൻ ഊഹിച്ചെടുത്തു. "
 
 
" എന്നിട്ട് സാറിന്നോട് നീ എന്താ പറഞ്ഞത് "
 
 
" ഞാൻ എന്ത് പറയാൻ. ഓക്കേ സാർ.താങ്ക്യു . ഓൾ ദി ബെസ്റ്റ് എന്ന് പറഞ്ഞിട്ട് ഞാൻ ഇറങ്ങിപ്പോന്നു" 
 
 
"അതെന്തായാലും നന്നായി. ഒരാൾക്ക് അവാർഡ് കിട്ടുമ്പോൾ അഭിനന്ദിക്കണമല്ലോ. ഞാനും പോയിട്ട് ഒരു കൺഗ്രാജുലേഷൻസ് പറഞ്ഞിട്ട് വരാം "അച്ചുമ്മ സീറ്റിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
 
 
" ഒരു മിനിറ്റ് അച്ചുമ്മാ. നിന്നോട് രാഹുൽ സാർ എന്താ പറഞ്ഞത്"
 
 
" എന്തു പറയാൻ " അച്ചുമ്മ ചോദിച്ചു.
 
 
"എനിക്ക് ഇനി തോന്നിയതാണോ എന്നറിയില്ല .
നിന്നോട് സംസാരിക്കാൻ വേണ്ടി രാഹുൽ സാർ മനപ്പൂർവ്വം എന്നേ ഒഴിവാക്കിയത് പോലെയാ തോന്നിയത്."
 
 
അത് കേട്ടതും അച്ചുമ്മ എക്സ്പ്രഷൻ ഇട്ടു തകർത്തു കൊണ്ട് നാണിക്കുന്ന പോലെ 
കാണിച്ചു.
 
 
" അപ്പൊ എന്തോ ഉണ്ടായിട്ടുണ്ട് .എന്താ അച്ചുമ്മ പറയ്'" അപ്പു ആകാംക്ഷയോടെ  ചോദിച്ചു.
 
 
" അത് പിന്നെ ...അത് പിന്നെ ഉണ്ടല്ലോ... രാഹുൽ സാറിനെ... രാഹുൽ സാറിനെ എന്നോട് മുടിഞ്ഞ സ്നേഹം ആണെടി "
 
 
"സ്നേഹം എന്നു പറഞ്ഞാൽ "
 
" സ്നേഹം എന്ന് പറഞ്ഞാൽ love,premam,kadhal, pyaar,Ishq,mohabath"
 
 
"എന്നിട്ട് നീ എന്തു പറഞ്ഞു"
 
 
" ഞാനെന്തു പറയാനാ. ഞാനും യെസ് പറഞ്ഞു. എത്രനാളാന്ന്  വെച്ചാ ഇങ്ങനെ തല്ലുകൂടി നടക്കുക .ഇതാവുമ്പോൾ ഒരു ചുള്ളൻ ചെക്കനെ തന്നെ ബോയ്ഫ്രണ്ടായി കിട്ടുകയും ചെയ്യും"
 
 
അതു പറഞ്ഞ് അച്ചുമ്മമ്മ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഇതെല്ലാം കേട്ടു നിന്ന രാഹുൽ ഇതെന്ത് ജീവി എന്ന രീതിയിൽ 
അച്ചുമ്മയെ അന്തം വിട്ട് നോക്കി നിന്നു. ശേഷം 
മാഡിയുടെ റൂമിലേക്ക് നടന്നു.
 
 
 
"എന്തിനാ അച്ചുമ്മാ ഇങ്ങനെ ചിരിക്കുന്നേ"
 
 
" എടി പൊട്ടത്തി ഞാൻ വെറുതെ പറഞ്ഞതാ. എനിക്കെന്താ ഭ്രാന്തുണ്ടോ അയാളോട് ഒക്കെ ഇഷ്ടമാണെന്നു പറയാൻ .കണ്ടാലും മതി ഒരു കാന്താരിയുടെ കലിപ്പൻ വന്നിരിക്കുന്നു."
 
 
" അപ്പോ സാറ് നിന്നോട് എന്താ സംസാരിച്ചത്"
 
 
" എന്നോട് ഒന്നും സംസാരിച്ചില്ല .അയാൾ  എന്തോ ഇവിടെ ഫോൺ നോക്കിയിരുന്നു . ഞാനാണെങ്കിൽ ഫുഡ് കഴിക്കുന്നതിൽ കോൺസട്രറ്റ് ചെയ്തു. നീ വന്നപ്പോൾ ആള് എണീറ്റ് പോയി .
 
 
"ഇവിടെ എന്തൊക്കെയോ കുഴപ്പം നടക്കുന്ന പോലെ എനിക്ക് തോന്നുന്നു അച്ചുമ്മ..."
 
"അതെ അപ്പു something fishy...." അവള് 
ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു.
 
 
 
***** 
 
 
"ഡാ "രാഹുൽ വന്നു തട്ടി വിളിച്ചപ്പോഴാണ് താഴെ ഇരിക്കുന്ന മാഡിക്ക്  ബോധം വന്നത് .
 
 
"അവൾ എവിടെ "മാഡി ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു .
 
 
"അവൾ എപ്പോഴേ പോയി .
 സ്നേഹിക്കുന്നുണ്ടെങ്കിൽ കുറച്ചു ബുദ്ധി ഉള്ളതിനെ എങ്കിലും സ്നേഹിക്കണം. അല്ലെങ്കിൽ അവളുടെ കൂടെ നടക്കുന്നതിനെങ്കിലും ഒരു ഇത്തിരി ബോധം ഉണ്ടോ എന്ന് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും .
 
"എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ കുറച്ച് കാവ്യാത്മകമായി ഓരോന്ന് പറഞ്ഞു ഐ ലവ് യു പറയാൻ നിൽക്കുമ്പോഴേക്കും അവൾ എന്നെ നോക്കി okay thank you sir.all the best  പറഞ്ഞു എഴുന്നേറ്റു പോയി."
 
 
" അതാ ഞാൻ പറഞ്ഞത് കുറച്ചു ബുദ്ധിയുള്ളതിനെ എങ്കിലും പ്രേമിക്കാൻ. അവളുടെ വിചാരം നിനക്കെന്തോ അവാർഡ് കിട്ടിയെന്നാ" അപ്പോഴേക്കും 
അച്ചുമ്മ മാഡിയുടെ ക്യാബിൻ തള്ളിത്തുറന്ന് അകത്തേക്ക് വന്നു.
 
 
 അത് കണ്ടു താഴെയിരിക്കുന്ന മാഡി വേഗം എഴുന്നേറ്റു .
 
 
"കൺഗ്രാജുലേഷൻസ് സാർ. അവാർഡ് കിട്ടിയതിന് ഞങ്ങൾക്ക് ട്രീറ്റ് വേണം .
"അവന് ഷേയ്ക്കൻ്റ് കൊടുത്തുകൊണ്ട് അർച്ചന പറഞ്ഞു. ശേഷം അവൾ തിരിച്ച് പോവുകയും ചെയ്തു .
 
 
ഇതെല്ലാം കണ്ടു നിന്ന രാഹുൽ നെടുവീർപ്പിട്ടു കൊണ്ട് പുറത്തേക്കിറങ്ങി പോയി .
 
 
 
( തുടരും)
 
 
🖤 പ്രണയിനി 🖤
 
മിസ്റ്റേക്ക് ഉണ്ടാകും തിരുത്തി വായിക്കൂ ട്ടോ....