Aksharathalukal

ദേവേന്ദ്രിയം ഭാഗം 19

ദേവികയെ കൂട്ടി  പോയത് ചെറിയച്ഛന്റെ വീട്ടിലേക്ക് ആണ്.. ദേവികയേയും ശരത്തിനെയും കണ്ടതും ചെറിയമ്മയും ചെറിയച്ചനും അകത്തേക്ക് ക്ഷണിച്ചു....ചെറിയയമ്മ അടുക്കളയിലേക്ക് പോയതും ദേവികയും കൂടെ ചെന്നു...
ദേവികയോട് ഇത്രനാളും വീട്ടിലേക്ക് വരാത്തതിന്റെ കാരണം എന്തെന്ന് ചോദിക്കുന്നതിന്റെ തിരക്കിലായിരുന്നു ചെറിയമ്മ ...എന്തുകൊണ്ടോ ഇന്ദ്രന്റെ കാര്യം ചെറിയമ്മ ചോദിച്ചില്ല അതുകൊണ്ട് അവൾക്ക് ചെറിയയൊരു ആശ്വാസം ഉണ്ടായിരുന്നു....

"എന്താ... ശരത്തെ...ഇന്ദ്രൻ ആയിട്ടുള്ള പ്രശ്നം... "

"ചെറിയയൊരു തെറ്റ് ധാരണ മൂലം ഇന്ദ്രൻ അവളെ വീട്ടിലാക്കി...."

"ഹ്മ്മ്..."

എന്ന് ചെറിയച്ഛൻ മൂളുക മാത്രമാണ് ചെയ്തത്.....

ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോളാണ് ചെറിയമ്മ പറഞ്ഞത്..,.

"നിങ്ങൾ ഇന്ന് ഇവിടെ...നിൽക്കുന്നുണ്ടോ...."

ചെറിയമ്മ ചോദിച്ചത് എന്ത് കൊണ്ട് ആണെന്ന് മനസിലായതും ദേവിക മിണ്ടില്ല...
അതിന് മറുപടി ശരത്താണ് പറഞ്ഞത്... ഭക്ഷണം കഴിച്ചു കഴിഞ്ഞതും ചെറിയയമ്മയോടും ചെറിയയച്ഛനോടും യാത്ര പറഞ്ഞ് ഇറങ്ങി...

അവർ പോയി കഴിഞ്ഞതും അകത്തുണ്ടായിരുന്ന നന്ദന ഇറങ്ങി വന്നു...

"എന്തിനാ മോളെ... ഇങ്ങനെയൊക്കെ ചെയ്യുന്നത്... അതിനുമാത്രം ദേവു നിന്നോട് എന്ത് തെറ്റാണ് നിന്നോട് ചെയ്തത്...."എന്ന് സങ്കടത്തോടെ അവളോട് പറഞ്ഞു....

"ഞാൻ ഇന്ദ്രയേട്ടനെ ഇഷ്ടപ്പെട്ടിരുന്നു......ഇന്ദ്രന്റെ കൂടെയുള്ള ജീവിതം ഞാനും സ്വപ്നം കണ്ടിരുന്നു.... പക്ഷേ ദേവികയും ഇന്ദ്രനും ഒന്നിച്ചപ്പോ എനിക്ക് സഹിച്ചില്ല... അതാ അവരെ പിരിച്ചത്...."

"നന്ദുമോളെ.... വേണ്ടായിരുന്നു ഒന്നും...."  എന്ന് പറഞ്ഞ് ചെറിയയച്ഛനും ചെറിയമ്മയും
അകത്തേക്ക് പോയി....

നന്ദന അവരോട് യാത്ര പറഞ്ഞ് തന്റെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു... കാറിൽ
യാത്ര ചെയ്യുമ്പോളും നന്ദനയുടെ മനസ്
ആസ്വസ്ഥമായിരുന്നു.....

ശരത്തും ദേവൂവും ചെറിയച്ഛന്റെ വീട്ടിൽ നിന്ന് നേരെ പോയത് ഈശ്വരമഠം തറവാട്ടിലേക്ക് ആയിരുന്നു.... 

ഈശ്വരമഠ തറവാട്ടിലേക്ക് ശരത്തിന്റെയും ദേവികയുടെയും  കാൽ പതിഞ്ഞതും മഴ പെയ്യാൻ തുടങ്ങി....അവിടെയാകെ പുതുമണ്ണിന്റെ മണം വരാൻ തുടങ്ങി.....

അ വീടിന്റെ വാതിൽ ശരത്ത് തുറന്നതും ദേവികയുടെ മനസിൽ പലതും ഓർമ വരാൻ തുടങ്ങി....അവൾ വീടിന്റെ ചുറ്റുപാടുകളും കണ്ട് നടക്കുകയായിരുന്നു.... അവിടെയുള്ള 
കുളം കണ്ടതും അവൾ അവിടെ പോയിയിരുന്നു...അവളുടെ മനസിൽ പല ഓർമകളും വന്ന് കൊണ്ടിരുന്നു....

       "പെണ്ണെ.... എന്റെ ശ്വാസം എന്നിൽ നിന്ന് പോകും വരേയ്ക്കും നീയായിരിക്കും
എന്റെ ജീവൻ.... ഇനിയുള്ള ജന്മങ്ങളിൽ നീ മാത്രമായിരിക്കും എന്റെ പാതിജീവൻ...."

ശരത്തിന്റെ വിളിയാണ് അവളെ സ്വബോധത്തിലേക്ക് വന്നത്.... അവളുടെ മുഖം തന്റെ നേർക്ക് പിടിച്ചതും അവൾ കരഞ്ഞ് അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു..

🔹🔹🔹🔹

തിരികെ വീട്ടിലെത്തിയതും ഉമ്മറത്ത്  ഇരിക്കുന്ന വാസുദേവിനെ ആണ് കണ്ടത്... അച്ഛനെ നോക്കി പുഞ്ചിരിച്ചു അകത്തേക്ക് കേറാൻ തുടങ്ങിയതും പിന്നിൽ നിന്ന് ഇന്ദ്രാ  എന്നൊരു വിളിയായിരുന്നു....

അച്ഛൻ വിളിക്കുന്നത് ദേവികയെ പറ്റി ചോദിക്കാണെന്ന് മനസിലായതും ഇന്ദ്രൻ അച്ഛനോട് എപ്പോളാ വന്നതെന്ന് ചോദിച്ചുവെങ്കിലും ദേവികയെ പറ്റിയാണ് വാസുദേവൻ ചോദിച്ചത്...

വാസുദേവിന്റെയും ഇന്ദ്രന്റെയും അടുത്തേക്ക് കാവ്യ വന്നു.....

കാവ്യ നടന്ന കാര്യങ്ങളെല്ലാം വാസുദേവിനോട് പറഞ്ഞതും ഇന്ദ്രനെ കരണം നോക്കി പൊട്ടിച്ചതും ഒരുമിച്ചു ആയിരുന്നു....ഇന്ദ്രനെ കൂട്ടി വാസുദേവ് മുകളിലുള്ള റൂമിലേക്ക് കൊണ്ടുപോയി...

വാസുദേവ് റൂമിന്റെ വാതിൽ തുറന്നതും
അവിടെയുണ്ടായിരുന്ന ഫോട്ടോ കണ്ട് ഇന്ദ്രൻ ഞെട്ടി......

അ ഫോട്ടോയിൽ നോക്കി പറയാൻ തുടങ്ങി.....

      "ഈ ഫോട്ടോയിൽ കാണുന്നത് ആരെന്ന് അറിയുമോ...."

        "ഇല്ല..."

  "എന്ന കേട്ടോ... ഈ ഫോട്ടോയിൽ കാണുന്നത് ദേവികയുടെ അമ്മയാണ്....
എന്നുവെച്ചാൽ എന്റെ സഹോദരി...."

ഇതുകേട്ടതും ഇന്ദ്രനും കാവ്യക്കും ജാനകിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല....

     "ദേവിക... നിനക്ക് വേണ്ടി ജനിച്ചവളാണ്.....
നിന്നോടുള്ള ദേവികയുടെ പ്രണയം ആരെക്കാളും എനിക്ക് നന്നായി അറിയാം.. കാരണം നിങ്ങളുടെ പ്രണയം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല..വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയത് ആണ് നിങ്ങളുടെ പ്രണയം...."

"ഏട്ടൻ എന്തൊക്കെയാ പറയുന്നത്.... ഞങ്ങൾക്കൊന്നും മനസിലാവുന്നില്ലലോ...."

     " ഈ കാണുന്ന സ്വത്തുക്കളിൽ നമ്മളെക്കാൾ കൂടുതൽ അവകാശമുള്ളത്
ദേവികക്കും അവളുടെ വീട്ടുകാർക്കുമാണ്....."

"ഇല്ല... ഇതു നുണയാണ്..." ജാനകി ദേഷ്യത്തോടെ  പറഞ്ഞു നിർത്തി....

"ഈ തറവാടിനെ പറ്റി നിങ്ങളറിയണം...."

ഇവിടെത്തെ വലിയ തറവാടാണ് ഈശ്വരമഠം...നാട്ടിൽ എന്ത് പ്രശ്നം വന്നാലും അത് ആദ്യം പറയുക എന്റെ അച്ഛനോട് ആയിരുന്നു....ഈശ്വരമഠം തറവാട്ടിലെ തമ്പുരാൻ ആയിരുന്നു ജഗനാഥൻ തമ്പുരാൻ... ജഗൻ നാഥൻ തമ്പുരാന്റെ ഭാര്യ മാളവിക ..ജഗനും മാളുവിനും അഞ്ചു മക്കൾ....ഞാനും  ഹരിയും ഋഷിയും സീതയും ശാരദയും ശങ്കരും ....

എല്ലാവർക്കും പ്രിയപെട്ടവൻ ആയിരുന്നു അച്ഛൻ...അങ്ങനെയിരിക്കെ ഒരു ദിവസം
അത് സംഭവിച്ചത്....

പട്ടണത്തിൽ നിന്ന് സീതയുടെ സൃഹുത്തായ കൃഷ്ണനും സൃഹുത്തുക്കളും വന്നത്....ഉത്സവം കഴിയുന്നതുവരെ അവളുടെ സൃഹുത്തുക്കൾ വീട്ടിലുണ്ടായിരുന്നു....

ദിവസങ്ങൾ കഴിഞ്ഞുകൊണ്ടിരുന്നു.. സീതക്ക് വിവാഹ ആലോചനകൾ വന്നുതുടങ്ങിയിരുന്നു....അപ്പോളാണ് അവൾ കൃഷ്ണനെ സ്നേഹിക്കുന്നുണ്ടെന്ന കാര്യം പറഞ്ഞത്....

അച്ഛനും അമ്മയും അവളെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും സീതയുടെ തീരുമാനത്തിന് മാറ്റം ഉണ്ടായില്ല... ഞങ്ങളൊക്കെ അമ്പലത്തിലേക്ക് പോയി തിരികെ വന്നപ്പോൾ സീതയെ കണ്ടില്ല....
അപ്പോളാണ് ഹരി ഞങ്ങളുടെ അടുത്തേക്ക്
ഒരു പേപ്പറുമായി അടുത്തേക്ക് വന്നത്... ഞങ്ങളുടെ അടുത്തേക്ക് വന്നത്..... അ പേപ്പർ വായിച്ചതും അച്ഛനും അമ്മയും തകർന്നു പോയിരുന്നു....

നാളുകൾ കഴിഞ്ഞുകൊണ്ടിരുന്നു ഒരു ദിവസം ഹരിയും കുടുംബവും വീട്ടിൽ നിന്ന് ഇറങ്ങി പോയി.....

അച്ഛൻ ഒരു ദിവസം എന്നോട് ചില കാര്യങ്ങൾ
പറഞ്ഞു....

     അച്ഛന് ഞങ്ങളെ കൂടാതെ ഒരു മകൻ കൂടി ഉണ്ടായിരുന്നു ശങ്കർ... നാട്ടുകാരുടെ പ്രിയപെട്ടവൻ....ഞങ്ങളുടെ തറവാട്ടിലെ കാര്യസ്ഥന്റെ മകളുമായി ശങ്കർ പ്രണയത്തിലായി....ഒടുവിൽ ഒരു രാത്രിയിൽ അവളെ കൂട്ടി നാട് വിടാൻ പോയതാ....പക്ഷേ പിറ്റേന്ന് ഞങ്ങൾ കണ്ടത് ജീവിനില്ലാത്ത ശങ്കരനെയും കാർത്തികയേയും  ആയിരുന്നു.....ഇതുപറഞ്ഞ് വാസുദേവ് ഭിത്തിയിൽ ഉണ്ടായിരുന്ന തുണി മാറ്റി.......അ ഭിത്തിയിൽ കാർത്തികയുടെയും ശങ്കറിന്റെയും ഫോട്ടോ കണ്ടതും ഇന്ദ്രൻ
ഞെട്ടി....

വീണ്ടും വാസുദേവൻ പറഞ്ഞു തുടങ്ങി.....

         "ഇന്ദ്രാ....രുദ്രൻ നിന്റെ സൃഹുത്ത് മഹാദേവിന്റെ പുനർജ്ജന്മം ആണ്....ശങ്കരും കാർത്തികയും മരിച്ച ദിവസത്തിലായിരുന്നു നീയും ദേവികയും ജനിച്ചത്....നീയും രുദ്രനും ഇന്ദ്രനും ഒരേ കോളേജിൽ നിങ്ങളെ എത്തിച്ചതും വിധിയാണ്.... നീയും ദേവികയും ഒന്നിക്കുന്ന ദിവസം അധികം വൈകാതെ സമാഗതമാകും...."

ഇതുപറഞ്ഞ് വാസുദേവ് തന്റെ റൂമിലേക്ക് വന്നു....

ജാനകിയും കാവ്യയും ഇന്ദ്രനും മാത്രമായി അ റൂമിൽ....

"അമ്മ... അച്ഛൻ പറഞ്ഞത് സത്യമാണോ...."

" അതേ...മോനെ..."ഇതുപറഞ്ഞ് ജാനകി റൂമിലേക്ക് പോയി.....

"എന്താ വാസുവേട്ടാ... ശങ്കരും കാർത്തികയും മരിച്ച കാര്യം എന്നോട് പറയാതെയിരുന്നത്...."

"നിന്നോട് എന്ത് പറയണം എന്ന് കരുതിയിരുന്നതാ പക്ഷേ എന്തോ എനിക്ക് നിന്നോട് പറയാൻ കഴിഞ്ഞില്ല...." വാസുദേവൻ സങ്കടത്തോടെ പറഞ്ഞു നിർത്തി.....

▫️▫️▫️▫️▫️▫️

വീട്ടിലേക്ക് തിരികെ എത്തിയപോലും ദേവന്റെ മനസ് ആസ്വസ്ഥമായിരുന്നു......കാരണം ദേവന് സ്ഥലം മാറ്റം കിട്ടിയെന്ന് അറിഞ്ഞതുമുതൽ ദേവന്റെ മനസ് വേദനിക്കുന്നുണ്ടായിരുന്നു...ദേവൻ അച്ഛനെ
കണ്ടുവെങ്കിലും ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്....

രാത്രി ഭക്ഷണം കഴിക്കുമ്പോളാണ് വാസുദേവ് എല്ലാവരോടും പറഞ്ഞത്....

അച്ഛൻ പറഞ്ഞത് കേട്ട് ഇന്ദ്രന്റെ മുഖത്ത് ചിരി മിനിമാഞ്ഞു.....

ഉറങ്ങാൻ കിടക്കുമ്പോളും ഇന്ദ്രന്റെ മനസിൽ 
ദേവികയെ പറ്റിയായിരുന്നു  ചിന്ത... അവൻ അവളെ മിസ്സ്‌ ചെയ്ത് തുടങ്ങിയിരുന്നു... ദേവികയെ ഒരു നോക്ക് കാണാൻ അവൻ ആഗ്രഹിച്ചിരുന്നു..... എപ്പോളോ നിദ്രദേവി
അവനെ മാടി വിളിച്ചു.....


തുടരും......

 


ദേവേന്ദ്രിയം ഭാഗം 20

ദേവേന്ദ്രിയം ഭാഗം 20

4.8
3088

പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോയശേഷം എല്ലാവരും കൂടി ദേവികയുടെ വീട്ടിലേക്ക് പുറപ്പെട്ടു... കാർ ഓടിക്കുമ്പോളും ഇന്ദ്രന്റെ മനസ്സിൽ ദേവികയോട് ക്ഷമ പറയണം എന്ന മനോഭാവം ആയിരുന്നു..പക്ഷേ അവളോട് എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ല ഒരുപക്ഷെ അവൾ തന്നെ കാണുമ്പോൾ വെറുപ്പോടെ നോക്കുമോ?! എന്നോക്കെയുള്ള ആകുല ചിന്തകൾ അവനെ അലട്ടിയിരുന്നു... എന്തായാലും അവളുടെ പ്രതികരണം അത് എങ്ങനെ ആയാലും ഞാൻ  നേരിട്ടെ പെറ്റുള്ളൂ... കാരണം മുൻമ്പും പിൻമ്പും നോക്കാതെ  അവളെ വീട്ടിൽ നിന്ന് അപമാനിച്ച് വിട്ടത് ആയിരുന്നല്ലോ.... എന്തിന് ഒരു ഭാര്യയോട് ഭർത്താവ് ചെയ്യാത്ത ക്രൂരതകൾ അവളോട്