Aksharathalukal

ആദിരുദ്ര 🌸 2

 
(രുദ്ര )
 
വന്ന ടാക്സിയിൽ തന്നെ തിരിച്ചു  പോയി..... പഴയ പോലെയല്ല.... ഒത്തിരി മാറ്റങ്ങൾ ഇവിടെ എല്ലാം സംഭവിച്ചിട്ടുണ്ട്..... പ്രകൃതിയും കാലത്തിന് ഒപ്പം സഞ്ചിരിക്കുന്നതിന്റെ തെളിവല്ലേ ഇത്.....  പോകുന്ന വഴിയെല്ലാം  കാണുമ്പോൾ അവൾക്ക് പഴയ കൊറേ ഓർമ്മകൾ ഉള്ളിലേക്ക് ചേക്കേറി ........
 
 
ആദ്യത്തെ സേം എക്സാമിന് ഈ ദേവി ക്ഷേത്രത്തിൽ ആദിയുടെ ഒപ്പം അവന്റെ ബൈക്കിൽ വന്നില്ലേ, ആദിയുടെ ഒപ്പം അവന്റെ ബൈക്കിൽ അന്ന് ഒരു അമ്മുമ്മ ചോദിക്കുകയും ചെയ്തു, മോന്റെ പെണ്ണാണോ ഈ മോളെന്ന്.... അന്ന് ഞങ്ങൾ അത് ചിരിച്ചു തള്ളിയെങ്കിലും  ഉള്ളിൽ ഒരുപാട് ഞാൻ സന്തോഷിച്ചിരുന്നു പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു.........  പഴയ കാര്യങ്ങൾ  തിരമാല പോലെ അവളുടെ മനസ്സിൽ അലയടിച്ചു.......
 
""" മാം, സ്ഥലമെത്തി...... """  ( ഡ്രൈവർ )
 
രുദ്ര പെട്ടന്ന് നോക്കുമ്പോൾ  വലിയ ഒരു  കമ്പനിയുടെ മുന്നിൽ വണ്ടി നിർത്തിരിക്കുന്നു, മുന്നിലെ ബോർഡിലെ ഗോൾഡൻ കളർ അക്ഷരത്തിൽ എഴുതിയിരിക്കുന്നത്  രുദ്ര പതിയെ വായിച്ചു  "GOLDEN UNICORN"
 
 
 
____________________________________
 
 
( ആദി )
 
 
അത് രുദ്രയായിരിക്കുമോ???? അതോ ഇന്ന് ഞാൻ അവളെ സ്വപ്നം കണ്ടത് കൊണ്ടണോ, ആ പെൺകുട്ടി രുദ്രയെ പോലെ തോന്നിയത്??? ഒന്നും അറിയില്ല.....  അങ്ങനെ എന്തൊക്കെയോ ചിന്തിച്ചകൂട്ടി നടന്നു..... 
 
  "ആ... തെ..( അച്ചേ)"{ കുറുമ്പി }
 
 
ആ വിളി വരുന്നെടുത്തേക്ക് ഞാൻ നോക്കുമ്പോൾ കുറുമ്പി പെണ്ണ് കുണുങ്ങി  കുണുങ്ങി ചിരിച്ചു എന്റെ അടുത്തേക്ക് ഓടി വരുന്നു പുറകെ അമ്മയുമുണ്ട്..... അമ്മയെ ഇട്ട്  ഓടിക്കുവാ കുറുമ്പി പെണ്ണ്..... അടുത്ത് എത്താറായതും ഞാൻ അവളെ എടുത്ത് കൈയിൽ ഇരുത്തി....
 
 
""" ആതെ.... തെത്തി ബു തന്നു, പോത്തോ  എത്തല്ലോ""" ( അച്ചേ ചേച്ചി പൂവ് തന്നു, ഫോട്ടോ എടുത്താല്ലോ )
 
 
""" ആണോടാ വാവേ.....""
 
കുറുമ്പിപെണ്ണ് തല കുലുക്കി കാണിച്ചു.....
അവളെ എടുത്ത് കൊണ്ട് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു തിരിച്ചു ഇറങ്ങുമ്പോൾ ആണ് ആ കുറച്ച് പെൺകുട്ടികൾ അമ്പലത്തിലേക്ക് നടന്നു വരുന്നത്..... നമ്മുടെ ആദിടെ പഞ്ചാര കുഞ്ചു ഉണർന്നു..... ആദി അവരെ നോക്കിയപ്പോൾ എല്ലാവരും തന്നെ തന്നെ നോക്കുന്നു.... ആദി ഒരു പാൽ  പുഞ്ചിരി സമ്മാനിച്ചു ..... അത്  നമ്മുടെ കുറുമ്പി പെണ്ണിന് സഹിച്ചില്ല.....
 
 
"" എ.. ന്റെ... ആ തെ യാ..... """ ( എന്റെ അച്ചേയാ )
 
അത് കേട്ടതും പെണ്ണകുട്ടികളും  അവനെ അധികം മൈൻഡ് ചെയ്യാതെ അമ്പലത്തിലേക്ക് കേറി......
 
""" എടി കുറുമ്പി പെണ്ണെ.... നീ നിന്റെ അമ്മയേക്കാൾ കഷ്ടമാണല്ലോ..... എന്ന് പറഞ്ഞു അവളെ ഇക്കിളിയാക്കിയതും.....
 
കുറുമ്പി പെണ്ണ്  മോണ കാട്ടി ചിരിക്കാൻ തുടങ്ങി......
 
 
അമ്പലത്തിൽ നിന്ന് നേരെ വന്നത് പാർക്കിലേക്കായിരുന്നു...... കുറുമ്പി പെണ്ണിന്റെ നിർബന്ധം കാരണം ഓഫീസിൽ പോകാതെ ഇവിടെ നിന്ന് കളിക്കുവാ...... പെട്ടന്ന് ആ ഓഫീസിൽ നിന്ന് ഒരു കാൾ വന്നത്...... കുറുമ്പിയെ അമ്മയുടെ കൈയിൽ ഏൽപ്പിച്ചുശേഷം കാൾ അറ്റൻഡ് ചെയ്തു.....
 
 
""" സാർ ഇന്റർവ്യൂ തുടങ്ങാൻ  സമയമായി സാർ എത്തുന്നില്ലേ...... """
 
""" സോറി  ഡാർവിൻ ഇന്ന് എന്തായാലും ഞാൻ ഓഫീസിലക്കില്ല....  ഡാർവിനും മറിയവും കൂടി ഒരു ക്വാളിഫൈട് ആയ PA യെ സെലക്ട്‌ ചെയ്യു....  കഴിയിമെങ്കിൽ ഞാൻ എത്തി ചേരാൻ ശ്രമിക്കാം.....""" ( ആദി )
 
""" ഓക്കേ സാർ ""
 
(രുദ്ര )
 
 
GOLDEN UNICORN എന്നാ ഇവന്റ് മാനേജ്മെന്റ് ഓഫിസിന്റെ മുന്നിലാണ് താൻ ഇപ്പോൾ നിൽക്കുന്നത്  പതിയെ അകത്തേക്ക് കേറി....... റിസപ്ഷനിൽ ചെന്ന്  റിസെപ്‌ഷനിസ്റ്റിനോട് ഇന്റർവ്യൂ നടക്കുന്ന സ്ഥലം ചോദിച്ചു മനസ്സിലാക്കി അങ്ങോട്ടേക്ക് നടക്കുവായിരുന്നു........ ഒരു 5 നിലയിൽ കുടുതൽ ആ ഓഫീസ് ഉണ്ടായിരുന്നു.... എല്ലായിടത്തും സർണ്ണ നിറത്തിൽ ഒള്ള  ഒറ്റക്കൊമ്പുള്ള കുതിരയുടെ ചെറുതും വലുതുമായ കൊറേ പ്രതിമകൾ ആ ഓഫീസ് നിറയെയുണ്ട്..... അതൊക്കെ എനിക്ക് പുതിയ അനുഭവമായിരുന്നു അതിന്റെ കൂടെ കൊറേ ഫോട്ടോ ഒക്കെ എടുത്ത് ഞാൻ അവിടെ നിന്ന് പതിയെ ഇന്റർവ്യൂ നടക്കുന്നെ സ്ഥലത്തേക്ക് നീങ്ങി..... കുറച്ച് നേരം കഴിഞ്ഞതും എന്റെ ഊഴവുമെത്തി..... അങ്ങനെ ഇന്റർവ്യൂ ഒക്കെ ഭംഗിയായി നടന്നു.... എന്റെ ക്വാളിഫിക്കേഷൻ കണ്ട അവർ അപ്പോൾ തന്നെ  ഞാൻ സെലക്ട്‌ ആയെന്ന് പറഞ്ഞു അവർ അപ്പോൾ തന്നെ പറഞ്ഞു..... ഒരു ഓൾ തെ ബെസ്റ്റും തന്നു, നാളെ രാവിലെ അവിടെ ജോയിൻ ചെയാമെന്ന് പറഞ്ഞു.....
 
അങ്ങനെ ഇന്റർവ്യൂ പാസ്സായതിന്റെ സന്തോഷത്തിൽ തുള്ളി ചാടി വരുമ്പോൾ ആ ആദിയെ പോലെ ഒരാളെ കണ്ടത് അവനെ കണ്ട സന്തോഷത്തിൽ അങ്ങോട്ടേക്ക് ഓടിയതും പെട്ടന്ന് ഒരാൾ കൊറേ ബലൂണുമായി മുന്നിൽ ചാടിയത്  അത് മറികടന്ന് പോകാൻ കൊറേ ശ്രമിച്ചു  പക്ഷേ കഴിഞ്ഞില്ല..... അപ്പോളേക്കും ആദി ലിഫ്റ്റ് വഴി പോയിരുന്നു....... കുറച്ച് കഴിഞ്ഞതും രുദ്ര  ആദിയെ നോക്കിയപ്പോൾ എങ്ങും കണ്ടില്ല........ അവിടെ എല്ലാം കൊറേ നോക്കിയിട്ടും ആദിയെ കണ്ടില്ല.....
 
"" ഇനി താൻ ആദിയെ കണ്ടില്ലേ.... തനിക്ക് ഇനി  തോന്നിയതായിരിക്കുമോ?????  എപ്പോളും ആദിയെ കുറിച്ച് ആലോജിക്കുന്നത് കൊണ്ടാണോ  ഇങ്ങനെയൊക്കെ തോന്നിയത്.... അങ്ങനെ എന്തൊക്കെയോ ആലോജിച് ഒരു ഓട്ടോ വിളിച്ചു രുദ്ര ഫ്ലാറ്റിലേക്ക് പോയി.....
 
( ആദി )
 
ഒത്തിരി താമസിച്ച ഓഫീസിലേക്ക് പോയത്.... കേബിനിൽ കേറി ഡാർവിനെ വിളിച്ചു പുതിയ PA ടെ ബയോഡാറ്റ കൊണ്ട് വരാൻ പറഞ്ഞു.... അത് എടുത്ത് നോക്കിയതും രുദ്രയുടെ ഫോട്ടോ കണ്ടതും അവന്റെ മനസിൽ സന്തോഷം കൊണ്ട് അലയാടിക്കാൻ തുടങ്ങി, ബിയോഡാറ്റയിലേ ഫോൺ നമ്പർ നോക്കിയപ്പോൾ ഫോൺ എടുക്കുന്നില്ല, അതിൽ നിന്ന് അഡ്രസ് തപ്പി പിടിച്ചു, അങ്ങോട്ടേക്ക് കാർ ലക്ഷ്യം വെച്ച്  ഓടിച്ചു.... രുദ്രയുടെ ഫ്ലാറ്റിന്റെ മുന്നിൽ എത്തിയതും നെഞ്ച് ഒക്കെ നല്ല പോലെ മിടികുന്നുണ്ട്.... അവളുടെ ഫ്ലാറ്റിൽ നിന്ന് നല്ല ശബ്ദത്തിൽ പാട്ടു ഒക്കെ കേൾക്കാം..... ആദി പതിയെ കാളിങ് ബെല്ലിൽ വിരൽ അമർത്തി......
 
 
തുടരും......
 
ജോ അനു
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.
 

ആദിരുദ്ര 🌸 3

ആദിരുദ്ര 🌸 3

4.6
2391

രുദ്രയുടെ ഫ്ലാറ്റിന്റെ മുന്നിൽ എത്തിയതും ആദിക്ക്  നെഞ്ച് ഒക്കെ നല്ല പോലെ മിടിക്കാൻ തുടങ്ങി.... അവളുടെ ഫ്ലാറ്റിൽ നിന്ന് നല്ല ശബ്ദത്തിൽ പാട്ടു ഒക്കെ കേൾക്കാം..... ആദി പതിയെ കാളിങ് ബെല്ലിൽ വിരൽ അമർത്തി...... ബെൽ അടിച്ചിട്ടും മറുവശത്ത് നിന്ന് ഒരു അനക്കവും കാണാതെ വന്നപ്പോൾ ഇനി അവൾ ഇവിടെ ഇല്ലേ???   എന്നൊരു തോന്നൽ അവൻ  തോന്നാൻ തുടങ്ങി..... പതിയെ ഡോറിന്റെ ലോക്കിൽ കൈ വെച്ചതും അത് തുറന്ന് വന്നു..... ഈ പെണ്ണ് ഇത് ലോക്ക് ഒന്നും ആക്കിയില്ലേ....  ആരെങ്കിലും ഇപ്പോൾ കണ്ടാൽ ഞാൻ ഒരു കള്ളനാണയെന്ന് കരുതുല്ലേ...... ഓ ഗോഡ് ഈ ഡോർ ഒക്കെ ലോക്ക് ചെയ്യാതെ ഈ പരട്ട എവടെ പോയി കിടക്കുവാ..... ഇവളുട