Aksharathalukal

താന്തോന്നിയുടെ തുമ്പിപെണ്ണ് 🖤-4

കൊറേ നോക്കിയിട്ടും അവൻ മാറുന്നില്ലയെന്ന് കണ്ടതും.... എനിക്ക് അങ്ങ്  ദേഷ്യം എരിഞ്ഞു കേറി..... ഞാൻ അവളെ എഴുന്നേലിപ്പിച്ചു നിർത്തി കവിളിലേക്ക് ആഞ്ഞു വീശി അടിച്ചു...... അടിയുടെ ആഘാതത്തിൽ അവൾ പുറകോട്ട് വേച്ച് വീഴാൻ പോയി...... നിറ കണ്ണുകളോടെ അവൾ എന്നേ നോക്കിയപ്പോളാണ് അവളുടെ കവിളിൽ എന്റെ 4 വിരലും പതിഞ്ഞു പാടും ചുണ്ട് പൊട്ടി ചെറുതായി ചോര പൊടിഞ്ഞതും എന്റെ ശ്രദ്ധയിൽ പെട്ടത്...... കണ്ണും നിറച്ച ഒരു നോട്ടം നോക്കി അവൾ ഓഫീസ് റൂം വിട്ട് ഇറങ്ങി പോയി......
 
അവൾ ഇറങ്ങി പോയതും തറയിൽ കിടന്ന് ചെക്കൻ ചാടി എഴുനേറ്റു..... റോശോത്തോടെ അവൻ എന്നേ തുറിച്ചു നോക്കി..... പെട്ടന്നാണ് അവൻ വന്ന് എന്റെ ഷിർട്ടിന്റെ കോളറിൽ കുത്തി പിടിച്ചത്.....
 
""താൻ ആരാടോ അവളെ തല്ലാൻ......എന്ത് അധികാരത്തിന്റെ പേരിലാണ് താൻ ഇങ്ങോട്ടേക്ക് ഇടിച്ചു കേറി വന്നത്.....  അവൾ ആയിട്ട് തല്ല് ഇട്ട് എനിക്ക് പ്രശ്നമില്ല.... കണ്ട് കൊണ്ട് ഇരുന്നേ എന്റെ അമ്മ അതായത് ഈ കോളേജിലെ പ്രിൻസിപ്പലിന് കുഴപ്പമില്ല..... പിന്നെ തനിക്ക് എന്താടോ എത്ര പ്രശ്നം......"" അവൻ അമർഷത്താൽ അവനോട് ചോദിച്ചു.......
 
 
""വിവേക്....."" 
 
""അമ്മ ഇതിൽ ഇടപെടണ്ട..... എന്റെ തുമ്പിയെ വേദനിപ്പിച്ചിട്ട് ഇവൻ ഇങ്ങനെ നേരെ നിന്നാൽ പിന്നെ അവളുടെ അങ്ങളെയാണ് എന്ന് പറഞ്ഞു ഞാൻ എന്തിനാണ്‌  നടക്കുന്നത്..... ഇവൻ എന്ത് അധികാരത്തോടെയാ അവളെ തല്ലിയത്???""
 
""തുമ്പിയെ ഭാവി ഭർത്താവേന്ന് അധികാരത്തോടെ.....""
 
""ഓഹോ ഇവനാണോ??? ഇങ്ങനെ തല്ലാനാണേ നമ്മുടെ തുമ്പിയെ ഇവൻ കെട്ടികൊണ്ട് പോകുന്നത് അതിന് ബേധം അവളെ  കെട്ടാതെ  ഇരിക്കുന്നതാ..... അവൾ സ്നേഹിക്കുന്ന ആളുടെ  കൂടെ ജീവിക്കാൻ പോലും അവൾക്ക് അവകാശമില്ലേ????""
 
""അവൾ സ്നേഹിക്കുന്ന വ്യക്തി ഹർഷൻ തന്നെയാണ്....""
 
""അപ്പോൾ സാർ കലിപ്പന്റെ കാന്താരി കളിച്ചയാണോ????""
 
""വിവേക്, സ്റ്റോപ്പ്‌ ഇറ്റ്........"" അത്രേയും ലെച്ചൂട്ടി പറഞ്ഞതും അവൻ ഹർഷനെ ദേഷ്യത്തോടെ നോക്കി റൂം വിട്ട് ഇറങ്ങി പോയി......
 
 
 
{രേവതി}
 
രാവിലെ തന്നെ നേരത്തെ കോളേജിൽ എത്തി...... ആൽ  മരത്തിന്റെ  ചുവട്ടിൽ   ഇരുന്ന് ചുമ്മാ പുതിയ പിള്ളേരെ വീക്ഷിച്ച കൊണ്ട് ഇരുക്കുമ്പോളാണ്  ഒരു  ബുള്ളറ്റ്   ക്യാമ്പസ്സിലേക്ക് കടന്ന് വന്നത്....... എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായിരുന്നു.....   ഞാനും അങ്ങോട്ട് നോക്കിയപ്പോൾ ഒരു ചുള്ളൻ ആൾ,  നല്ല കട്ട താടിയും മുടി ഒക്കെ ഒതുക്കി  ഭംഗിയാക്കി വെച്ചിട്ടുണ്ട്..... അയാളെ എത്ര നേരം നോക്കി നിന്നയെന്ന് ഒരു പിടിയുമില്ല...... പെട്ടന്നാണ്  അയാളുടെ ബുള്ളറ്റിന്റെ ബാക്കിൽ നിന്ന്  ഇറങ്ങി വരുന്നു അദ്വൈതയിനെ അവൾ ഉറ്റ് നോക്കി..... അയാളോട് യാത്ര പറഞ്ഞു എന്റെ നേരെ അവൻ നടന്ന് വന്നു......
 
""ആരാടാ അത്???""
 
"" വീടിന്റെ അടുത്ത് പുതിയ വീട് വാങ്ങിയത് സാറും ഫാമിലിയുമാണ്..... രാവിലെ നോക്കുമ്പോൾ എന്റെ ബൈക്ക് പഞ്ചർ,  അപ്പോൾ എങ്ങോട്ടു  ആക്കാമെന്ന് പറഞ്ഞു..... നമ്മുടെ പുതിയ ക്ലാസ്സ്‌ സാറാണ്..... സബ്ജെക്ട് അക്കൗണ്ടൻസി.....""
 
"" പേര് എന്താ????""
 
"" ഹർഷൻ.... ""
 
ഹർഷൻ എന്ത് മനഹോരമായ പേര്..... അവൾ മനസ്സിൽ വിചാരിച്ചു...... 
 
പെട്ടന്നാണ് ബെൽ അടിച്ചത്..... അദ്വൈത എന്നേ വലിച്ചു കൊണ്ട് ക്ലാസ്സിലേക്ക് പോയി..... രാവിലെ തന്നെ ചാക്കോ  മാഷിന്റെ കൊറേ മോട്ടിവേഷൻ ക്ലാസ്സായിരുന്നു..... സാധാരണ കാരണം തുമ്പി  തന്നെ ഉണ്ടാക്കി ക്ലാസ്സിന്റെ  പുറത്ത് ചാടുന്നെയാ,  പക്ഷേ ഇന്ന് സാർ അല്ലാതെ തന്നെ അവളെ  പുറത്താക്കി എന്നിട്ട് എന്നേ അവനെയും കുത്തികൊണ്ട് അവളെ കുറച്ച് അങ്ങ് പുകഴ്ത്തലും...... അത് എല്ലാം കേട്ടതും ദേഷ്യം എരിഞ്ഞ് കേറി......   ഈ വർഷം എങ്കിലും അവളെ ഉപദ്രവിക്കുന്നില്ലയെന്നാണ് കരുതിയത് സാർ നന്നാകാൻ സമ്മതിക്കില്ല...... കുറേ  കഴിഞ്ഞതും തുമ്പിയെ പ്രിൻസി വിളിച്ചു കൊണ്ട് പോയി അത് കണ്ട് ഉടനേ വിവേക് ഒരു തുമ്മൽ.... ഫ്രണ്ടിനെ അമ്മ വിളിച്ചു കൊണ്ട് പോയതല്ലേ....... ക്ലാസ്സിൽ നിന്ന് എങ്ങനെ എങ്കിലും ചാടണമല്ലോ..... അങ്ങനെ അവനും പോയി ബെൽ അടിച്ചതും പുറത്തോട്ട് ഇറങ്ങിയതും പെട്ടന്ന് എന്തോ അടുത്തൂടെ പോയത്..... നോക്കുമ്പോൾ ഹർഷൻ സാർ ഞാനും സാറിന്റെ പുറകെ പോയി പെട്ടന്നാണ് ഓഫീസ് റൂമിൽ നിന്ന് ഒരു പടക്കം പൊട്ടിക്കുന്ന പോലെ ഒരു  ശബ്ദം കേട്ടത്...... നോക്കുമ്പോൾ കോളേജിലെ എല്ലാവരുടെയും പ്രിയപ്പെട്ട സ്റ്റുഡന്റിനെ പുതിയ സാർ തന്നെ തല്ലി അതും കവിളത്ത്......  എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാനോക്കെ തോന്നി പെട്ടന്നാണ് അദ്വൈത എന്റെ അടുത്തേക്ക് നടന്നു വന്നത് ഞാൻ അവനോട് കാര്യം പറഞ്ഞു മെല്ലെ അവൾ വരുന്നു വഴിയിലേക്ക് നിന്നു..... പതിയെ കണ്ണും നിറച്ച അവൾ ഓഫീസിൽ നിന്ന് ഇറങ്ങിയതും നേരെ മുന്നിൽ ഞങ്ങൾ പോയി നിന്നു......
 
 
"" തുമ്പി  മുഖത്ത് എന്താ പറ്റിയത്.... 4 വിരലിന്റെ പാടുകൾ.....  ആരെങ്കിലും മോളേ തല്ലിയോ???"" ( രേവതി )
 
""എന്നെ ആരെങ്കിലും തല്ലിയെങ്കിൽ നിനക്ക് എന്താ???"" ( തുമ്പി )
 
""ശത്രുവിനെ ആരെങ്കിലും തല്ലിയാൽ നമ്മൾ അത് ചോദിക്കണ്ടേ..... നീ കേട്ടിട്ടില്ലേ??? ശത്രുവിന്റെ ശത്രു മിത്രമാണയെന്ന്..... പറ്റുവെങ്കിൽഅടിച്ചേ ആളിനെ ഞങ്ങളുടെ പക്ഷത്താക്കണം.....(രേവതി )
 
"" വെറുതെ മോൾ മനക്കോട്ട കെട്ടണ്ട.... ഇത് ശത്രു അല്ലെ മിത്രം തന്നെയാ തല്ലിയത്...."""(തുമ്പി )
 
""ഓഹോ ഹർഷൻ സാറിനെ ഞങ്ങളുടെ സൈഡിലാക്കി സ്ഥിരമായിട്ട് നിനക്ക് ഇട്ട് തരാൻ പറയണം....."" ( രേവതി )
 
"" നിന്നെ കൊണ്ട് ഒരു ചുക്കും നടക്കില്ല..... ഇനി സാർ എന്നേ തല്ലില്ല..... വേണമെങ്കിൽ സാർ എന്നോട് മാപ്പും പറയും....."" ( തുമ്പി )
 
""ഒരിക്കിലും നടക്കാത്ത സ്വപ്നം.....""" എന്ന് പറഞ്ഞു അവർ കളിയാക്കിയതും ഞാൻ അവിടെ നിന്ന് കോളേജിന്റെ ഏറ്റവും മുകളിലത്തെ ഒരു ഒഴിഞ്ഞു ക്ലാസ്സ്‌ മുറിയിൽ കേറി  ഡെസ്കിൽ തല വെച്ച്  കിടന്നു..... പെട്ടന്നാണ് ആരോ മുറി പുറത്ത് നിന്ന് പൂട്ടുന്നെ ശബ്ദം കേട്ടത്..... പെട്ടന്ന് അങ്ങോട്ടേക്ക് നോക്കിയതും ഡോർ അടഞ്ഞിരുന്നു.....  കൊറേ കൊട്ടിയെങ്കിലും ഡോർ തുറന്നില്ല..... വിളിച്ചു കുവിയാൽ പോലും പുറത്ത് നിന്ന് ആരും കേൾക്കില്ല.....  ഫോൺ എടുത്ത് ഓൺ ആക്കിയതും പെട്ടന്നാണ്  അത് ഓഫായത്..... അപ്പോളോണ്  ഓർത്തത് ഫോൺ ചാർജ് ചെയ്യാൻ മറന്നവുയെന്ന്.....  അടഞ്ഞു കിടക്കുന്ന മുറിയായതിനാൽ എന്തോ ശ്വാസം മുട്ടുന്നു പോലെ ഒക്കെ തോന്നി......
 
 
( ഓഫീസ് )
 
 
ഞാൻ തുമ്പിയുടെ കുഞ്ഞമ്മയാണ്..... തന്റെ കാര്യം എല്ലാം അവൾ പറഞ്ഞിരുന്നു..... എന്റെ മോൻ വിവേകും അവളും കുഞ്ഞിലേ കളിച്ചു വളർന്നവരാണ്.... പരസ്പരം തല്ല് കുടിയിലെങ്കിൽ അവർക്ക് സമാധാനം വരില്ല.... അതിന്റെ ഇരട്ടി സ്നേഹവും അവർക്ക് പരസ്പരമുണ്ട്.....  എന്തയാലും അവളോട് പോയി മിണ്ടിയെക്ക് വാശികാരിയാണ്..... അത്രേയും ലെച്ചൂട്ടി പറഞ്ഞതും ഹർഷൻ ചിരിച്ചു കൊണ്ട് ഓഫീസിൽ നിന്ന് ഇറങ്ങി തുമ്പിയെ അനേഷിച്ചു പോയി......
 
 
****
 
ക്ലാസ്സ്‌ റൂമിന്റെ ഡോർ അടച്ച കുറ്റിയിടുമ്പോളാണ്  അദ്വൈദ്  അങ്ങോട്ടേക്ക് വരുന്നുത്.....
 
""രേവതി നീ എന്തിനാ ഈ ക്ലാസ്സ്‌ റൂം അടക്കുന്നത്.....""
 
"" സ്സ്.... മിണ്ടരുത്.....""  അത്രേയും പറഞ്ഞു അവൾ അവനെ വലിച്ചു കൊണ്ട് പോയി.....
 
""അതിന്റെ അകത്ത് തുമ്പിയുണ്ട്..... ""
 
"" തുമ്പിയോ??? അവളെ എന്തിനാ നീ.... അതിൽ കിടന്ന് ശ്വാസം മുട്ടി ചാകും പെണ്ണെ.....""
 
""ചാകട്ട എനിക്ക് പ്രശ്നമില്ല.... അത്രേയും പറഞ്ഞുക്ലാസ്സ്‌ മുറിയിലെക്ക് നോക്കി കൊണ്ട്  അവൾ അവനെ വലിച്ചു കൊണ്ട് പോയി.....
 
 
തുടരും......
ജോ അനു 
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.
 

താന്തോന്നിയുടെ തുമ്പിപെണ്ണ് 🖤-5

താന്തോന്നിയുടെ തുമ്പിപെണ്ണ് 🖤-5

4.8
4351

""ചാകട്ട എനിക്ക് പ്രശ്നമില്ല....""" അത്രേയും പറഞ്ഞു  ക്ലാസ്സ്‌ മുറിയിലെക്ക് നോക്കി കൊണ്ട്  അവൾ അവനെ വലിച്ചു കൊണ്ട് പോയി.....   അദ്വൈദിന്റെ മനസ്സിൽ  വല്ലാത്ത അസ്വസ്ഥതകൾ   അനുഭവപ്പെട്ടു...... താൻ ചെയുന്നത് എന്ത് മാത്രം  ദ്രോഹമാണെന്ന് വ്യക്തമായി അറിയാം..... തുമ്പി എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല.... എന്നോടൊന്ന് അല്ല ആരോടും ഒരു ഉറുമ്പിനെ പോലും ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷേ തെറ്റ് കണ്ടാൽ അവൾ പ്രതികരിക്കും.... തന്നെ ആരെയെങ്കിലും ദ്രോഹിക്കാൻ ശ്രമിച്ചാൽ അവൾ അത് ഒരു വിഷയമാക്കുമെന്നല്ലാതെ ആൾ ഒരു പാവമാണ്.... എല്ലാവരുടെയും പ്രിയപെട്ടവൾ.....