Aksharathalukal

ദുർഗാഗ്നി 🔥 -3

 
പെട്ടെന്ന് ഡോക്ടർ എന്നലറി കൊണ്ട് ICU വിന്റെ ഡോർ തുറന്നു സിസ്റ്റർ ഓടിവന്നതും 2 മിനിറ്റിനുള്ളിൽ ഡോക്ടറും നഴ്‌സുമാരും ICU വിലേക്ക് ഓടി കയറി.....
 
എന്താ സംഭവിക്കുന്നത് എന്നറിയാതെ അഗ്നിയും ജിത്തുവും ചെയറിൽ നിന്ന് എണീറ്റ് പകച്ചു കൊണ്ട് അവരെ നോക്കി...... കുറച്ച് നിമിഷം കഴിഞ്ഞതും ഡോക്ടർ പുറത്തേക്ക് ഇറങ്ങി.... അത് കണ്ട് അവർ പരസ്പരം  മുഖത്തോട് മുഖം നോക്കി ഡോക്ടർ പറയാൻ വന്ന കാര്യത്തിന്  ചെവികൊള്ളാൻ തുടങ്ങി.....
 
"" എ ഗുഡ് ന്യൂസ്‌,  ദുർഗ്ഗ മെഡിസിനോട് റെസ്പോൺസ് ചെയ്യാൻ തുടങ്ങി.... പെട്ടന്ന് തന്നെ അവൾ റിക്കവർ ആകും.... ഇന്ന് രാത്രിയോടെ അവളെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും പഴയ കാര്യങ്ങൾ ഒന്നും ഇപ്പോൾ ഓർമിപ്പിക്കണ്ട...... പതിയെ നമ്മൾക്ക് ചോദിച്ചു മനസിലാക്കാം...... """
 
 
അങ്ങനെ രാത്രിയോടെ അവളെ  റൂമിലേക്ക് മാറ്റി....... അങ്ങനെ ഒരാഴ്ച പെട്ടന്ന് തന്നെ കടന്ന് പോയി ദുർഗടെ എല്ലാ കാര്യവും ജിത്തു തന്നെയാ നോക്കിയത്..... അഗ്നിയെ കൊണ്ട് പോലും ഒന്നും ചെയ്യാൻ  സമ്മതിച്ചില്ല....  അങ്ങനെ ജിത്തുവും ദുർഗ്ഗയും ഒത്തിരി അടുത്തു.....
 
 
ഒരാഴ്ചയ്ക്കുശേഷം 
 
 
@@@@@@@@@
 
"'''അമ്മച്ചി തേച്ച ""
 
എന്ത് 'അമ്മച്ചി തേച്ചന്നോ"" ആരോണ് മാത്യു എന്ന റോണി വിളിച്ചു കൂവുന്നതിന് മുമ്ബ് അമ്മച്ചി സാറയുടെ കമന്റ് വന്നതും റോണി 
 
അമ്മച്ചിയെ "" എന്നൊരു അലർച്ചയായിരുന്നു 
 
എന്താടാ എപ്പോഴും എന്നെ ബുദ്ധിമുട്ടിക്കണം എന്ന  വല്ല നിർബന്ധം ഉണ്ടോ ചെക്കാ" 
 
അങ്ങനെ ഒന്നും ഇല്ല പിന്നെ ഇങ്ങളെ ബുദ്ധിമുട്ടിച്ചില്ലേൽ എനിക്കൊരു സുഖം ഉണ്ടാവില്ലയെന്നെ...."" അമ്മച്ചിയുടെ കവിളിൽ പിച്ചി അവൻ പറഞ്ഞതും അമ്മച്ചി കൈ തട്ടിമാറ്റി 
 
ദേ ചെക്കാ നിന്ന്  കൊഞ്ചാതെ  അങ്ങോട്ട് മാറി നിൽക്ക്""
 
കൊഞ്ചാൻ നിങ്ങൾ എന്റെ കെട്യോൾ ആണോ""
 
ടാ...ടാ..""
 
ടി..ടി...ടു..ടു""
 
ഇങ്ങനെയൊരുത്തൻ നിന്നെ എങ്ങനെയാടാ ആ അഗ്നി മോൾ പ്രേമിച്ചേ""
 
കർത്താവിന് അറിയാം""
 
അല്ലേലും ആ കുട്ടിക്ക് എന്തിന്റെ കേടാ ഇത് പോലൊരുത്തനെ പ്രേമിക്കാൻ ....""
 
ദേ അമ്മച്ചി എനിക്ക് എന്താ ഒരു കുഴപ്പം ഞാൻ സുന്ദരൻ അല്ലെ ജോലിയില്ലേ..""
 
അത് മാത്രം പോര തലയിൽ ആൾതാമസം കൂടി വേണം""
 
ഭൂമിയിൽ നിൽക്കാൻ പറ്റാത്തത് കൊണ്ട് ആൾക്കാർ ഇപ്പൊ തലയിൽ നിൽക്കാനും തുടങ്ങിയോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ""
 
ഇത് തന്നെയാണ് ഞാൻ പറഞ്ഞത് ""
 
എന്ത് തലയിൽ ആൾതമാസിക്കുന്നതോ...അല്ല 'അമ്മ തലയിൽ ആൾക്കാർ നിന്നാൽ നമ്മൾക്ക് വേദനിക്കില്ലേ .."" 
 
ഉഫ്‌ എന്റെ പൊന്നോ ഞാനൊന്നും പറഞ്ഞില്ല നീയൊന്നും കേട്ടിട്ടുമില്ല""
 
അതെങ്ങനെ ശെരിയാകും എന്റെ അമ്മച്ചി""
 
ഇന്ന ഷർട് ഇതിട്ട് എവിടെ പോണേലും പൊയ്ക്കോ"" അമ്മച്ചി കൈ കൂപ്പിയതും അവൻ ഷർട് ഇട്ടു കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി 
 
@@@@@
 
ഹോസ്പിറ്റലിൽ റോണി എത്തിയതും പുറത്തു അഗ്നിയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി....
 
അഗ്നി ഞാൻ വന്നു"" അവൻ ഓടി പോയി അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞതും
 
അയിൻ"" അവനെ തള്ളി മാറ്റി അഗ്നി പറഞ്ഞതും അവന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു 
 
അത് കണ്ടു അവൾക്ക് വല്ലാതെ തോന്നിയതും പെട്ടെന്ന് അവൾ പൊട്ടിച്ചിരിച്ചു 
 
എടി അഗ്നി ദേവേ നി എന്താ വിചാരിച്ചേ  ഞാൻ കരഞ്ഞെന്നോ അതിന് ഈ റോണി രണ്ടാമത് ജനിക്കണം""
 
അതിന് ഞാനിപ്പോ വല്ലതും ചോദിച്ചോ""
 
ഇല്ലേലും പറയേണ്ടത് എന്റെ കടമ അല്ലെടി""
 
എവിടെ ആയിരുന്നു ഈ ഒരാഴ്ച""
 
ഞാൻ അങ് അബുദാബി യിൽ ആയിരുന്നു ഒരു ഇമ്പോർടൻറ്  മീറ്റിംഗ് ഉണ്ടായിരുന്നു ഇന്നലെയാണ് വന്നത് അപ്പോഴാ കാര്യം അറിഞ്ഞത് ഇപ്പൊ എങ്ങനെ ഉണ്ട് അവൾക്ക്""
 
she is alright ""
 
thank ഗോഡ്""
 
ആരാ ചെയ്തത് എന്ന് അവൾ പറഞ്ഞോ""
 
ഇല്ലെടാ  അവൾ ഒന്നും പറഞ്ഞിട്ടില്ല ""
 
മ്മ് വാ കണ്ടിട്ട് വരാം"" അവളെ തോളിൽ കയ്യിട്ട് നടന്നതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിറി വിരിഞ്ഞു 
 
@@@@
 
ദുർഗ "" ജിത്തു പ്രണയദ്രമായി അവൻ വിളിച്ചു 
 
അവളുടെ കണ്ണുകൾ നിറഞ്ഞു പോയി.
 
ജിത്തു ഇനിയും നീയെന്നെ സ്നേഹിക്കുകയാണോ...ഞാൻ ചീത്തയ ജിത്തു നിനക്ക് ഞാൻ ചേരില്ല എന്നെ വിട്ടേക്ക്"" 
 
നിന്റെ അശുദ്ധി അത് കഴുകി കളഞ്ഞാൽ ശുദ്ധമാകും ....നിന്നെ ഞാൻ പ്രണയിച്ചത് ഏതെങ്കിലും ഒരവസ്ഥ വന്നാൽ ഇട്ടേച്ചു പോകാൻ അല്ല... നിൻക്ക് ഇത് സംഭവിച്ചതിന് ഒരിക്കലും നീ കുറ്റക്കാരിയല്ല ദുർഗ ... ..അത്രമേൽ നീയെന്റെ ഹൃദയത്തിൽ തറഞ്ഞു പോയെടി എനിക്ക് വേണം നിന്നെ ""
 
എന്തിനാ ജിത്തു നീയെന്നെ ഇത്രമേൽ സ്നേഹിച്ചത്""
 
അറിയില്ല ദുർഗ എന്നാൽ ഒന്നറിയാം നീയെന്റെ ജീവൻ ആണ്""
 
അവൾ അവന്റെ കൈ പിടിച്ചു ചുണ്ടോട് ചേർത്തു തേങ്ങിയതും അവൻ അവളെ കെട്ടിപ്പിടിച്ചു രണ്ടു പെരുടെയും കണ്ണു നിറഞ്ഞു ....
 
അവളുടെ മുഖം അവൻ കൈകളിൽ കോരി എടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചതും അവൾ കണ്ണുകൾ അടച്ചു 
 
ഐ ലവ് യൂ ദുർഗ""
 
ലവ് യൂ ടൂ ജിത്തേട്ട "" എന്ന് അവൾ പറഞ്ഞതും അവന്റെ കണ്ണുകൾ തിളങ്ങി ഉള്ളിൽ സന്തോഷം അലയടിച്ചു 
 
അവന്റെ മുഖം അവളുടെ മുഖത്തിന് അടുത്തേക്ക് കൊണ്ട് പോയതും ആരോ ഡോർ തുറന്നതും ഒപ്പമായിരുന്നു ..
 
@@@@@
 
അഗ്നിയും റോണിയും റൂമിലേക്ക് കയറുമ്പോൾ കണ്ട കാഴ്ച കണ്ട്  സ്തംഭിച്ചു പോയി 
 
എടിയെ കുറച്ചു കൂടി വൈകി വന്നിരുന്നേൽ നമ്മൾ പലതിനെയും സാക്ഷിയായേനെ"" റോണി പറഞ്ഞതും ജിത്തു പല്ല് ഞെരിച്ചു ദുർഗ്ഗക്ക് അവരുടെ മുഖത്തേക്ക് നോക്കാൻ ചമ്മൽ ആയതും അവൾ തല താഴ്ത്തി അഗ്നി അവളുടെ ഇരിപ്പ് കണ്ട് ചിരിച്ചു പോയി 
 
നീ എപ്പോഴ വന്നേ ""
 
ഞാൻ വന്നിട്ട് പതിരുപത്തഞ്ചു കൊല്ലം ആയി""
 
എവിടെ നിന്ന്" ദുർഗ
 
അമ്മച്ചീടെ വയറ്റിൽ നിന്ന്"" റോണി 
 
ജിത്തുവും അഗ്നിയും അവരെ നോക്കി പല്ലുരുമ്മിയതും രണ്ടു പേരും നോക്കി ഇളിച്ചു 
 
ചക്കിക്കൊത്ത ചങ്കരൻ ലാൻഡിങ് ചെയ്തു""ജിത്തു 
 
പിന്നല്ല.." റോണി ആൻഡ് ദുർഗ 
 
പോടാ പുല്ലേ...' അഗ്നി 
 
കെട്യോനെ പുല്ലെന്ന് വിളിക്കുന്നോ"" റോണി
 
കെട്യോനോ എപ്പോ""
 
യായ കെട്യോൻ തന്നെ ...""
 
അതിന് തനെപ്പോഴാ കെട്ടിയെ""
 
ഉടനെ ഞാൻ കെട്ടുമല്ലോ""
 
അപ്പോഴല്ലേ..."
 
ഇച്ചിരി ബഹുമാനം ""
 
തരത്തില്ല ...""
 
പോടി " അഗ്നിയുടെയും റോണിയുടെയും തല്ലു കണ്ടു അവർ ചിരിച്ചു പോയി 
 
@||
 
എന്ന ശെരി ഞാൻ ഇറങ്ങാം ദുർഗ"" റോണി ദുർഗയോട് യാത്ര പറഞ്ഞു ഇറങ്ങിയതും 
 
ജിത്തു റൂമിലേക്ക് വന്നു 
 
ദുർഗ ഞാനും ഇറങ്ങാ ....പോയിട്ട് വൈകിട്ട് വരാം"" അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞതും അവൾ മൂളി 
 
അവൻ പോയതും റോണിയെ യാത്രയാക്കി വന്ന അഗ്നി ദുർഗയെ കള്ള ചിരിയോടെ നോക്കി 
 
എന്താടി ACP അഗ്നി ദേവ ഒരു കള്ള നോട്ടം"" 
 
 
കള്ള കളി നിന്റേത് അല്ലെ...എന്തൊക്കെയായിരുന്നു ഞാൻ അവനെ സ്നേഹിക്കില്ല എനിക്ക് ഇഷ്ടം അല്ല തേങ്ങാ മാങ്ങ ചക്ക എന്നൊക്കെ ഇപ്പൊ എന്തായി"" അവൾ ഒറ്റ പുരികം പൊക്കി ചോദിച്ചതും അവൾ ഇളിച്ചു കാണിച്ചു..
 
ടി ഞാൻ ചായ വാങ്ങി കൊണ്ട് വരാം ""
 
ഒക്കെ...."" അവൾ കണ്ണുകൾ അടച്ചു കിടന്നു 
 
അഗ്നി ചായയും വാങ്ങി റൂമിലേക്ക് വന്നതും ഡോർ തുറന്ന് കാഴ്ച കണ്ടു അവൾ ഞെട്ടി തരിച്ചു 
 
ടാ.....*എന്നലറി
 
 
തുടരും
 
 
Written By: 
 
               𝕵𝖔 𝕬𝖓𝖚
               𝕬𝖞𝖎𝖘𝖍𝖆 𝕸𝖆𝖘𝖍𝖚
 
*✍𝕸𝖆𝖘𝖍𝕬𝖓𝖚*
 
 

ദുർഗാഗ്നി 🔥-4 {last part}

ദുർഗാഗ്നി 🔥-4 {last part}

4.8
2605

Part-4       അഗ്നി ചായയും വാങ്ങി റൂമിലേക്ക് വന്നതും ഡോർ തുറന്ന് കാഴ്ച കണ്ടു അവൾ ഞെട്ടി തരിച്ചു    ടാ.....*എന്നലറി   ഒരാൾ ദുർഗ്ഗയുടെ  നേരെ  കൈകത്തിയും കൊണ്ട് അവളുടെ അടുത്തോട്ടു പോകുന്നു..... ആ സമയത്താ അവൾ എത്തിയത് പെട്ടന്ന് തന്നെ ഷിർട്ടിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ചാ പിസ്റ്റൽ എടുത്ത് അയാളുടെ നേരെ ചുണ്ടിയത് ഇത് എല്ലാം കണ്ട് ദുർഗാ പേടിച്ച് ഇരിക്കുവാ..... പെട്ടന്ന് തന്നെ റോണിയും ജിത്തുവും റൂമിലേക്ക് കടന്ന് വന്നു അയാളുടെ കൈയിൽ നിന്ന് കത്തി വലിച്ചു ഊരി.... മുഖത്ത് ഇട്ടിരുന്നേ കർച്ചീഫ്  ജിത്തു വലിച്ചു ഊരി..... അയാളുടെ മുഖം മുന്നിൽ തെളിഞ്ഞതും 3 പേരുടെയും