Aksharathalukal

ദുർഗാഗ്നി🔥-2

 
*നേർവാർത്ത ചാനലിലെ ന്യൂസ് റിപ്പോർട്ടർ അനന്ദ ദുർഗ ക്രൂരമായ പീഡനത്തിന് ഇരയായി..... മരിച്ചു എന്ന് കരുതി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു പോയതാണ്...കളിക്കാൻ വേണ്ടി പോയ പിള്ളേർ ആണ് ഗ്രൗണ്ടിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് ദുർഗയുടെ നഗ്നമായ ശരീരം കണ്ടത് ഉടനെ തന്നെ പോലീസിൽ വിവരം  അറിയിക്കുകയായിരുന്നു* "  വാർത്ത കേട്ട് അവൾ ഞെട്ടി തരിച്ചു പോയി കയ്യിലുള്ള റിമോട്ട് നിലത്തേക്ക് ഊർന്നു വീണു....കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകി ...
 
പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തതും അവൾ ഒരു മരവിപ്പോടെ കാൾ എടുത്തു ചെവിയിൽ വെച്ചു ...
 
ഹലോ ACP അഗ്നി ദേവ IPS സ്പീക്കിങ്"" 
 
മാഡം its me  Ci ചന്ദ്രൻ....മാഡം ഒരു ഇമ്പോർട്ടൻറ്  മറ്റെർ പറയാൻ വേണ്ടിയാണ് വിളിച്ചത്.....നേർവാർത്ത ന്യൂസ് റിപ്പോർട്ടർ .. "" 
 
വേണ്ട ചന്ദ്ര ഞാൻ അറിഞ്ഞു...""ബാക്കി അവൾക്ക് അയാളുടെ വായിൽ നിന്ന് കേൾക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു....
 
മ്മ് മാഡം ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണ്...the ഇൻസിഡന്റ ഇസ് എ സീരിയസ്""  അയാൾ പറഞ്ഞതും എന്ത് ചെയ്യണം എന്നറിയാതെ തരിച്ചു നിന്നു
 
തന്റെ കൂടെപിറപ്പിനെ പോലെ സ്നേഹിച്ച അവളെ ഈയൊരു അവസ്ഥയിൽ താൻ എങ്ങനെ അവളെ നോക്കും കഴിയില്ല എനിക്ക് എന്റെ ദുർഗ .... *വിടില്ല ഒരുത്താനെയും ഇവളുടെ ഈ ഇൻസിഡന്റിന് കാരണമായ ഒരുത്താനെയും കൊല്ലും ഞാൻ ഇഞ്ചിഞ്ചായി പതുക്കെ വേദന എന്താണെന്ന് അവനെ അറിയിച്ചു*.....അവളുടെ കണ്ണിൽ പക ആളിക്കത്തി....ദേഷ്യം കൊണ്ട് അവളുടെ മുഖം വലിഞ്ഞു മുറുകി....
 
ചന്ദ്ര നീ അവിടെ തന്നെ കാണണം ...ഞാൻ ഉടനെ അവിടെ എത്താം"" നിറഞ്ഞു വന്ന കണ്ണുനീരിനെ അമർത്തി തുടച്ചു അയാളുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൾ ഫോൺ വെച്ചു 
 
@@@@
 
മീഡിയക്കാർ തടിച്ചു കൂടിയിട്ടുണ്ട് ഒറൊരാളെ വകഞ്ഞു മാറ്റി അവൾ ഹോസ്പിറ്റലിൽ ഉള്ളിലേക്ക് കടന്നു ....തനിക്ക് താൻ എന്താ ചെയ്യുന്നത് എന്ന് പോലും നിശ്ചയം ഇല്ലായിരുന്നു ....
 
അവൾ റീസപ്ഷനിസ്റ് അടുത്തേക്ക് പോയി 
 
എസ്ക്യൂസ്‌ മീ""അവൾ റീസപ്ഷനിസ്റ് നോക്കി കൊണ്ട് പറഞ്ഞതും 
 
അവർ തലയുയർത്തി നോക്കി യെസ് മാഡം
 
ഇന്ന് റേപ്പ് നടന്ന കുട്ടി മിസ് അനന്ദ ദുർഗ..""
 
ആഹ് സെക്കന്റ് ഫ്ലോർ ഐ സി യൂ വിൽ ആണ് മാഡം ""
 
Tnks അതും പറഞ്ഞു അവൾ നിൽപ്പുറക്കാതെ ഓടി....സ്റ്റെപ് കയറുമ്പോൾ അവൾ തട്ടി തടഞ്ഞു വീഴാൻ പോയതും അതൊന്നും വക വെക്കാതെ  ഓടി.....
 
ഐ സി യൂ വിന്റെ മുന്നിൽ എത്തിയതും അവൾ ദീർഘശ്വാസം വിട്ടു CI ചന്ദ്രനും വേറെ രണ്ടു പോലീസ്ക്കാരും നിൽക്കുന്നത് അവൾ നിറ മിഴിയാലെ...കണ്ടു...
 
ചന്ദ്ര....ഡോക്ടർ എന്തു പറഞ്ഞു""അയാളുടെ അടുത്തേക്ക് അവൾ ഓടി പാഞ്ഞു കൊണ്ട് ചോദിച്ചതും 
 
മാഡം ഡോക്ടർ icu വിൽ കയറി അവളെ ചെക്ക് ചെയ്യുന്നുണ്ട് "" 
 
അവൾ ഒന്നു മൂളി കൊണ്ട് അവിടെയുള്ള ചെയറിൽ തളർന്നു ഇരുന്നു 
 
ICU വിന്റെ ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നതും അവൾ കസേരയിൽ നിന്ന് ചാടി എണീറ്റ് കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് നടന്നു 
 
ഡോക്ടർ ദുർഗ്ഗക്ക് "" 
 
പറയാം താൻ അവളുടെ ആരാ"" 
 
എന്റെ ഫ്രണ്ട് ആണ് ...""
 
ഒക്കെ മിസ്സ്"
 
ACP അഗ്നി ദേവ IPS "" 
 
മാഡം കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ....കുട്ടിയുടെ പരേന്റ്‌സ്""
 
she is a ഓർഫൻ""
 
ഓഹ് പ്ളീസ് come to my ക്യാബിൻ"" ഡോക്ടർ മുന്നിൽ നടന്നതും അവൾ തലയാട്ടി ...
 
അഗനി ഡോക്ടറിന്റെ കൂടെ ക്യാബിനിലേക്ക്  ലക്ഷ്യം വെച്ച് നടന്നു....
കേബിനിലേക്ക് കേറിയതും ഡോക്ടർ സീറ്റ്‌ ഓഫർ ചെയ്തു, അഗ്നി ആ ചെയറിലേക്ക് ഇരുന്നു.....
 
"" സീ മാം, വളരെ വേദനയോടെയാണ് ഈ കാര്യങ്ങൾ പറയുന്നത്  കാരണം ഒരു ഡോക്ടർയെന്ന് നിലയിൽ ഞാൻ പോലും കരഞ്ഞു പോയി ആ കുട്ടിയുടെ സിറ്റുവേഷൻ കണ്ട്.....  ഒരാൾ ആ ഈ കുട്ടിയെ റേപ്പ് ചെയ്തെയെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല..... ആ കുട്ടിയുടെ മാറിടങ്ങളിൽ വരെ മുറിവികളുണ്ട്..... ആ കുട്ടിയുടെ ശരീരത്തിൽ മുറിവാക്കിയേ ശേഷം മദ്യം ഒഴിച്ചു അവളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കാൻ ആ അയാൾ ശ്രമിച്ചത്...... ഇത് വരെ ആ കോൺഷ്യസ് ആയിട്ടില്ല..... കോമയിലേക്ക്  പോകാൻ വളരെ അധികം ചാൻസുണ്ട്..... ആ കുട്ടിക്ക് നല്ല വിൽപവറുണ്ട് അല്ലെങ്കിൽ ഇത്രെയൊക്കെ അനുഭവിച്ചിട്ടും മരണത്തിലേക്ക് ആ കുട്ടി പോയിട്ടില്ല....  ആ കുട്ടിയെ ജീവിതത്തിലേക്ക് പഴയ പോലെ വരുമെന്ന് നമ്മക്ക് പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം.......
 
 
"" എനിക്ക് അവളെ ഒന്ന് കാണാൻ കഴിയുമോ....... """ ( അഗനി )
 
""" കേറി കണ്ടോളു മാം..... ""
 
അഗനി കാബിന്റെ ഡോർ തുറന്ന് പുറത്ത് ഇറങ്ങാൻ നിന്നതും ഡോക്ടർ പുറകിൽ നിന്ന്  വിളിച്ചു.....
 
""" കുട്ടിയ്ക്ക് ഈ അവസ്ഥ ഉണ്ടാക്കിയവനെ ഇഞ്ചിഞ്ചായി മരണം അറിയിച്ചുകൊണ്ട് തന്നെ കൊല്ലണം, എന്റെ എത്തിക്സ്ന്  എതിരാണ് പക്ഷേ  ആ കുട്ടിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല....... ഇന്ന് എന്ത് ഹെല്പ് വേണമെങ്കിലും തീർച്ചയായും പറയണം ഒരു മടിയും കൂടാതെ ഞാൻ നിങ്ങളുടെ കാണും...... """
 
 
അഗനിയുടെ  കണ്ണുകളിൽ പക എരിയുന്നുണ്ടായിരുന്നു.......
 
 
____________________________________
 
 
 
 
അഗനി പതിയെ ICU വിലേക്ക് കേറി..... കൊറേ യന്ത്രങ്ങളുടെ നടക്ക് എന്റെ ദുർഗ്ഗ കിടക്കുന്നെ കണ്ടത് നെഞ്ച്  നുറുങ്ങുന്നു വേദന അനുഭവപെട്ടു.....  കാലുകൾ തനിയെ ദുർഗയുടെ അടുത്തേക്ക് എത്തി ചേർത്ത്..... അവളുടെ നെറ്റിയിൽ മുറിവുണ്ട്, ചുണ്ടുകൾ ഒക്കെ വികൃതമായി കാണാം.....  ശരീരത്തിൽ ഒക്കെ പല്ലിന്റെ നകത്തിന്റെയും ഒക്കെ പാടുകൾ കാണാം..... ഇനി  താൻ അവിടെ നിന്നാൽ പിടിച്ച നിർത്തിയെ കണ്ണീർ പുറത്തേക്ക് വരുമെന്ന് അറിയാകുന്ന് കൊണ്ട് ICU വിൽ ഇറങ്ങി അവിടുത്തെ ചെയറിലേക്ക് ചാരി ഇരുന്നു പഴയ കാര്യങ്ങൾ ഓർത്തു എടുക്കാൻ തുടങ്ങി......
 
 
 
സ്നേഹം കൂടാരമെന്ന് ഓർഫജിലെ തനിക്ക് അക്കെയുള്ള കൂട്ടുകാരി, കൂടെപ്പിറപ്പ്   അനന്ത ദുർഗ്ഗ മാത്രമായിരുന്നു..... ഇത്രെയും നാളും ഒരു പോറൽ പോലെ വരാതെ ഈ രണ്ട് കൈളിലാ അവളെ കൊണ്ട് നടന്നത് പക്ഷേ ഇന്ന് അവൾ ഇത്രെയും മൃഗീയമായ പീഡനത്തിന് ഇരയായി എന്ന് ഒർക്കുബോൾ തന്നോട് തന്നെ വെറുപ്പ് തോന്നുന്നു......കസേരയിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു. പലതും ആലോജിച് ഇങ്ങനെ ഇരിക്കുമ്പോൾ ആ ഒരു കര സ്പർശം തോളിൽ അനുഭവപെട്ടത്....
 
@@@@
 
ടാ ജിത്തു നീ എവിടേക്ക് ആട ചീറി പാഞ്ഞു...""  *ജിതിൻ കിഷൻ* എന്ന ജിത്തുവിന്റെ അമ്മ ലക്ഷ്മി ഷർട്ടിന്റെ സ്ലീവ് മടക്കി പുറത്തേക്ക് പോകാൻ നിന്ന ജിതിനെ തടഞ്ഞു നിർത്തി കൊണ്ട് ചോദിച്ചതും അവന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ നിലത്തേക്ക് ഉറ്റിവീണു  
 
'അമ്മ എന്നെ ഇപ്പൊ പോകാൻ അനുവദിക്ക്""
 
ഇല്ല ജിത്തു നീ എവിടേക്ക് ആണ് പോകുന്നത് എന്ന് എനിക്ക് നന്നായി അറിയാം ...ആ പീറ പെണ്ണ് ദുർഗയുടെ അടുത്തേക്കല്ലേ...."" ഈർഷ്യയോടെ ലക്ഷ്മി പറഞ്ഞതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി
 
'അമ്മ "" അവളെ പീറ പെണ്ണ് എന്ന് വിളിച്ചത് കേട്ട് അവൻ ദേഷ്യത്തോടെ അലറി
 
അലറിയിട്ട് കാര്യം ഇല്ല നീ ഞാൻ പറഞ്ഞത് അനുസരിച്ചു സുശീല പറഞ്ഞ പെണ്ണിനെ പോയി കാണാൻ നോക്ക്..""
 
ഇല്ല അമ്മ എന്ത് പറഞ്ഞാലും ഞാൻ അത് അനുസരിക്കില്ല....*ജിതിൻ കിഷൻ* ഒരു പെണ്ണ് ഉണ്ടേൽ അതീ അനന്ദ ദുർഗ ആയിരിക്കും*"" 
 
ഞാൻ ജീവനോടെ ഉള്ളിടത്തോളം ആ നശിച്ച പെണ്ണിനെ കെട്ടാൻ ഞാൻ സമ്മതിക്കില്ല...ജിത്തു...നീ ആ വാർത്ത കണ്ടില്ലേ..""
 
'അമ്മ ഞാൻ ആ വാർത്ത കണ്ടു ...എന്റെ ദുർഗയെ നശിപ്പിച്ചവനെ ഞാൻ വെറുതെ വിടില്ല കൊന്നു തള്ളും"" അവന്റെ കണ്ണുകൾ കുറുകി ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി പറഞ്ഞു 
 
ആ നാശം പിടിച്ച പെണ്ണ് കാരണം നീ നശിച്ചു പോകത്തെ ഉള്ളു""
 
അങ്ങനെയെങ്കിൽ അങ്ങനെ തന്നെ സംഭവിക്കട്ടെ....അവളെ ഞാൻ ഹൃദയത്തിൽ തൊട്ട സ്നേഹിച്ചത് ....അവൾക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ ഇട്ടിട്ട് പോകാൻ വേണ്ടിയല്ല ഞാൻ അവളെ പ്രണയിച്ചത്....എന്റെ സഖിയായി കൂടെ കൂട്ടാൻ ആണ് ..അവളുടെ ശരീരത്തെ അല്ല ഞാൻ പ്രണയിച്ചത്.....അവളുടെ ശരീരം ചീത്തയായൽ അത് കഴുകി കളഞ്ഞു ശുദ്ധി വരുത്തിക്കോളും ....ഒരു കാര്യം അമ്മയോട് ഞാൻ പറയാം.... ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകൻ ആണ് ഞാൻ എങ്കിൽ അവളെ ഞാൻ കെട്ടിയിരിക്കും"" 
 
നടക്കത്തിലടാ ഞാൻ നടത്തി തരില്ല...""
 
വേണ്ട  ഞാൻ നടത്തിക്കോളാം "" അവൻ പരിഹാസത്തോടെ പറഞ്ഞതും ലക്ഷ്മി അവനെ തുറിച്ചു നോക്കി 
 
നിനക്ക് എന്താ ജിത്തു പറഞ്ഞാൽ മനസിൽ ആകില്ലേ...""
 
ഇല്ല ഇനി നിങ്ങൾ എത്ര പറഞ്ഞാലും ഞാൻ കേൾക്കില്ല ..വീണ്ടും പറഞ്ഞു എന്നെ ബോറടിപ്പിക്കാരുത്.... എന്റെ പെണ്ണ് ഏത് അവസ്ഥയിൽ ആണെന്ന് എനിക്ക് അറിയില്ല....ഈ ഒരു സാഹചര്യത്തിൽ എന്നെ വെറുതെ വിട്ടേക്ക് ..കണ്ടിട്ട് വരാൻ എന്റെ പെണ്ണിനെ "" അത്രയും പറഞ്ഞു അവൻ കണ്ണു തുടച്ചു 
 
തന്നെ അവൾ തിരിഞ്ഞു പോലും നോക്കിയില്ലേലും അവൾ തനിക്ക് ജീവനായിരുന്നു.
...പട്ടിയെ പോലെ പിറകെ നടന്നു അവൾ എന്നെ ആട്ടിപ്പായിച്ചിട്ട് അവളെ വെറുക്കാനോ മറക്കാനോ എന്നെ കൊണ്ട് പറ്റില്ലായിരുന്നു ....അത്രയ്ക്കും സ്നേഹിച്ചു പോയി ഞാൻ അവളെ.....ഇങ്ങനെയൊരു അവസ്ഥയിൽ താൻ കാണുമെന്ന് അവൻ കരുതിയില്ല...എന്റെ പെണ്ണിനെ നശിപ്പിച്ച ഏത് പന്ന@×@^=@&#+ മോൻ ആയാലും  ഞാൻ വെറുതെ വിടില്ല.... ചുട്ടരിച്ചു കൊല്ലും ""  അവൻ സ്റ്റിയറിങിൽ മുഖം അമർത്തി തേങ്ങി കൂടാതെ അവളുടെ അവസ്ഥയ്ക്ക് കാരണക്കാരൻ ആയ അവനെ വെട്ടിനുറുക്കി കൊല്ലാനുള്ള പക ആളിക്കത്തി 
 
കണ്ണുനീരിനെ അമർത്തി തുടച്ചു കൊണ്ട് അവൻ കാർ സ്റ്റാർട്ട് ചെയ്തു....
 
ഹോസ്പിറ്റലിൽ എത്തിയതും പാർക്കിങ് ഏരിയയിൽ വണ്ടി ഒതുക്കി അവൻ ഹോസ്പിറ്റലിന്റെ അകത്തേക്ക് പോയി റീസപ്ഷനിസ്റ് നോട് ചോദിച്ചു ICU വിന്റെ അടുത്തേക്ക് ഓടി....
 
ഒരു ചെയറിൽ തളർന്നു ഇരിക്കുന്ന അഗ്നിയെ കണ്ടു അവന്റെ ഹൃദയം വിങ്ങി പൊട്ടി...
അവന്റെ കാലുകൾ വിറച്ചു ഹൃദയം ഇടിക്കാൻ തുടങ്ങി....തന്റെ പെണ്ണിൻ ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചു അവൻ വിറ പൂണ്ട കാലുകളോടെ അഗ്നിയുടെ അടുത്തേക്ക് പോയി..
 
@@@
 
ചെയറിൽ ചാരി കണ്ണുകൾ അടച്ചു  കിടന്ന അഗ്നിയുടേ തോളത്തു ഒരു കരസ്പർശം അനുഭവപ്പെട്ടതും അവൾ നിറ മിഴിയാലെ അവനെ നോക്കി...കവിളിൽ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ പുറം കൈ കൊണ്ട് തുടച്ചു അവനെ  നോക്കി..
 
ജിത്തു നീ"" അവനെ കണ്ട പകപ്പിൽ അവൾ ചോദിച്ചു 
 
അറിഞ്ഞു അഗ്നി സഹിക്കാൻ പറ്റുന്നില്ലടി...എന്റെ പെണ്ണ്...എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടാവും...ആരാ ഈ പാവം പെണ്ണിനെ പിച്ചി ചീന്തിയത്...""അവന്റെ വാക്കുകൾ ഇടറി...കണ്ണുനീർ ഒലിച്ചിറങ്ങി...
 
അഗ്നി..ഡോ...ഡോക്ടർ എന്ത് പറഞ്ഞു..."" അവൻ വെപ്രാളത്തോടെ  അവളെ നോക്കി ചോദിച്ചതും ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പറഞ്ഞതും അവൻ പൊട്ടിക്കരഞ്ഞു അവൾക്കും അത് കണ്ടു നിൽക്കാൻ പറ്റിയില്ല...കരയണ്ട എന്ന് എത്ര വിചാരിച്ചാലും നമ്മൾ കരഞ്ഞു പോകും ...നമ്മളെ പ്രിയപ്പെട്ടവർക്ക് വല്ലതും സംഭവിച്ചാൽ ചങ്കിൽ ഒരു പിടച്ചിൽ .ആണ്...
 
അവൾ വാ പൊത്തി കരഞ്ഞതും ജിത്തു അവളുടെ തൊട്ടടുത്തു ഇരുന്നു അവളെ ചേർത്തു പിടിച്ചു അവൻ കണ്ണുനീരിനെ അമർത്തി പിടിച്ചു കരയാതിരിക്കാൻ  പാട് പെട്ടു 
 
കരയല്ലേ...അഗ്നി...അവൾക്ക് അവൾക്കൊന്നും ഉണ്ടാവില്ല.  അവൾ തിരിച്ചു വരും ഒരു ഫീനിക്സ് പക്ഷിയെ പോലെ തന്റെ ശരീരത്തെ പിച്ചിച്ചീന്തിയവന്റെ നാശം കാണാൻ"" ഗൗരവത്തോടെ പറഞ്ഞതും അവളുടെ കണ്ണിൽ കനൽ  എരിഞ്ഞു 
 
പെട്ടെന്ന് ഡോക്ടർ എന്നലറി കൊണ്ട് icu വിന്റെ ഡോർ തുറന്നു സിസ്റ്റർ ഓടിവന്നതും 2 മിനിറ്റിനുള്ളിൽ ഡോക്ടറും നഴ്‌സുമാരും ICU വിലേക്ക് ഓടി കയറി
 
എന്താ സംഭവിക്കുന്നത് എന്നറിയാതെ അഗ്നിയും ജിത്തുവും ചെയറിൽ നിന്ന് എണീറ്റ് പകച്ചു കൊണ്ട് അവരെ നോക്കി 
 
തുടരും
 
 
 
Written By: 
 
               𝕵𝖔 𝕬𝖓𝖚
               𝕬𝖞𝖎𝖘𝖍𝖆 𝕸𝖆𝖘𝖍𝖚 
 
*✍𝕸𝖆𝖘𝖍𝕬𝖓𝖚*
 
 
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.
 

ദുർഗാഗ്നി 🔥 -3

ദുർഗാഗ്നി 🔥 -3

4.9
3551

  പെട്ടെന്ന് ഡോക്ടർ എന്നലറി കൊണ്ട് ICU വിന്റെ ഡോർ തുറന്നു സിസ്റ്റർ ഓടിവന്നതും 2 മിനിറ്റിനുള്ളിൽ ഡോക്ടറും നഴ്‌സുമാരും ICU വിലേക്ക് ഓടി കയറി.....   എന്താ സംഭവിക്കുന്നത് എന്നറിയാതെ അഗ്നിയും ജിത്തുവും ചെയറിൽ നിന്ന് എണീറ്റ് പകച്ചു കൊണ്ട് അവരെ നോക്കി...... കുറച്ച് നിമിഷം കഴിഞ്ഞതും ഡോക്ടർ പുറത്തേക്ക് ഇറങ്ങി.... അത് കണ്ട് അവർ പരസ്പരം  മുഖത്തോട് മുഖം നോക്കി ഡോക്ടർ പറയാൻ വന്ന കാര്യത്തിന്  ചെവികൊള്ളാൻ തുടങ്ങി.....   "" എ ഗുഡ് ന്യൂസ്‌,  ദുർഗ്ഗ മെഡിസിനോട് റെസ്പോൺസ് ചെയ്യാൻ തുടങ്ങി.... പെട്ടന്ന് തന്നെ അവൾ റിക്കവർ ആകും.... ഇന്ന് രാത്രിയോടെ അവളെ റൂമിലേക്ക് ഷിഫ്റ്റ്&z