Aksharathalukal

നിനക്കായ്‌ ഈ പ്രണയം (9)

രവിശങ്കറും കൂട്ടരും ആദ്യം ലോഹിമാഷിന്റെ വീട്ടിലേക്കാണ് പോയത്. കല്യാണച്ചെറുക്കൻ സൂപ്പർസ്റ്റാർ നിരഞ്ജൻ ആണെന്ന് അരിഞ്ഞപ്പോൾ കണ്ണ് തള്ളി ഇരുന്നു പോയി ലോഹി മാഷും ഭാര്യയും. പെണ്ണുങ്ങൾ എന്ന് പറയാൻ നിരഞ്ജന്റെ ഭാഗത്തു നിന്നും അവന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.

അവർ സംസാരിച്ചിരിക്കുമ്പോൾ ആണ് രഘു അങ്ങോട്ട് വന്നത്.

"എസ്ക്യൂസ്‌ മീ.. രാഘവ് കൃഷ്ണ അല്ലേ..?"

രഘുവിനെ കണ്ടു നിരഞ്ജൻ ചോദിച്ചു.

രഘു തിരിഞ്ഞു നിന്നു.

"ഞാൻ നിരഞ്ജൻ.. നിങ്ങളുടെ കമ്പനിയുടെ അഡ്‌സിൽ കഴിഞ്ഞ വർഷം വരെ ഞാൻ ആയിരുന്നു.. ആൺഫോർച്ചുനേറ്റലി ഈ വർഷം വേറെ ആരോ ആണ്.."

"ഹേയ്.. സൂപ്പർസ്റ്റാർ നിരഞ്ജൻ... സോറി.. ഞാൻ പെട്ടന്ന് ശ്രദ്ധിച്ചില്ല. വേറെ എന്തോ ആലോചിച്ചു വരികയായിരുന്നു."

"അല്ല കോടീശ്വരൻ ആയ രാഘവ് കൃഷ്ണ എന്താ ഇവിടെ?"

എന്ത്‌ പറയണം എന്ന് ആദ്യം ഒന്ന് സംശയിച്ചു രഘു. പിന്നെ ഒരു കള്ള ചിരിയോടെ പറഞ്ഞു. "അത് എനിക്കും ചോദിക്കാലോ.. എന്താ സൂപ്പർസ്റ്റാർ നിരഞ്ജൻ ഇവിടെ?"

"ഹഹഹ..." നിരഞ്ജൻ ചിരിച്ചു.

പക്ഷേ ലില്ലി ആണ് മറുപടി പറഞ്ഞത് "ഇവരെ.... നമ്മുടെ അടുത്തവീട്ടിലെ ജാനകിയമ്മേടെ മോളെ പെണ്ണുകാണാൻ വന്നതാ.."

അത്‌ കേട്ടതും രഘു അറിയാതെ ചോദിച്ചു. "ആര്.. മൈഥിലിയേയോ?"

"അല്ല... മായ.." ലില്ലിയുടെ മറുപടി കേട്ട്  രവിശങ്കർ നെറ്റി ചുളിച്ചു.

"അതെ ഇതൊന്നും ആരോടും പറയല്ലേ.. പത്രക്കാരെല്ലാം മണപ്പിച്ചു നടക്കുകയാണ്." അയ്യാൾ പറഞ്ഞു.

രഘു ചിരിച്ചുകൊണ്ട് അകത്തേക്കു പോയി.

ലോഹിമാഷും ലില്ലിയും രവിശങ്കരുടെയും നിരഞ്ജന്റെയും ഒപ്പം ജാനകിയമ്മയുടെ വീട്ടിലേക്ക് ഇറങ്ങി.

ജാനകിയമ്മയും മിനിമോളും അവരെ സ്വീകരിച്ചിരുത്തി. ഒരു ഫോൺ കോളിൽ ആയിരുന്ന മൈഥിലി വൈകിയാണ് അങ്ങോട്ട് വന്നത്.

"ആ.. മായമോള് വന്നല്ലോ.. " നിരഞ്ജന്റെ അമ്മ പറഞ്ഞു.

"അയ്യോ... ഞാൻ മായ അല്ല... മായയുടെ ചേച്ചി ആണ് മൈഥിലി.. " മിലി അത് പറഞ്ഞപ്പോൾ ആണ് അവർക്ക് അബദ്ധം മനസിലായത്.

"സോറി.. ഞാൻ നിരഞ്ജന്റെ അമ്മയാണ്.. മഞ്ജുള.." അവർ പറഞ്ഞു.

"ഞാൻ ചായ എടുക്കാം.. മിനി മോളെ നീ മായയെ വിളിച്ചുകൊണ്ടു വാ.." മിലി അകത്തേക്ക് പോയി.

നിരഞ്ജൻ മിലിയെ തന്നെ നോക്കുകയായിരുന്നു. മായയെക്കാൾ സുന്ദരി മിലി ആണ്. പ്രായം കൊണ്ടും അവൾ തന്നെയാണ് തനിക്ക് ചേരുക എന്ന് അവനു തോന്നി. പക്ഷെ മായയുടെ പാട്ട്.. അതോർത്തപ്പോൾ അവൻ ചിരിച്ചു.

*************

"ഈശ്വരാ അവർക്ക് ചേച്ചിയെ ഇഷ്ടപ്പെടണേ...ഈശ്വരാ അവർക്ക് ചേച്ചിയെ ഇഷ്ടപ്പെടണേ...ഈശ്വരാ അവർക്ക് ചേച്ചിയെ ഇഷ്ടപ്പെടണേ..." എന്ന് ഉരുവിട്ടുകൊണ്ടിരിക്കികയായിരുന്നു മായ.

അപ്പോളാണ് മിനിമോൾ ഓടി വന്നത്. "ചേച്ചി.. അവര് വന്നു. ചേച്ചിയെ പെണ്ണ് കാണാൻ വന്നിരിക്കുന്നത് ആരാണ് എന്നറിയാമോ? സൂപ്പർ സ്റ്റാർ നിരഞ്ജൻ "

"അയ്യടാ മോളെ.. ചുമ്മാ ഊതല്ലേ.. " മായയ്ക്ക് വിശ്വാസം വന്നില്ല.

"ദേ അങ്ങോട്ട് വന്നു നോക്ക്.. ചേച്ചിയെ വിളിക്കുന്നുണ്ട്.." മിനി ദേഷ്യപ്പെട്ടു പോയി.

"ഇനി ശരിക്കും നിരഞ്ജൻ ആയിരിക്കുമോ? പിന്നെ.. നിരഞ്ജൻ.. കാത്തിരുന്നാൽ മതി.." എന്നൊക്കെ പിറുപിറുത്തു മുഖത്തു ഒരു പച്ചചിരിയും വരുത്തി മായ താഴേക്ക് വന്നു. 

സോഫയിൽ ഇരിക്കുന്ന നിരഞ്ജനെ കണ്ടതും അവളുടെ കിളി പോയി.അവൾ ഒരിക്കലും എസ്‌പെക്ട് ചെയ്തിട്ടില്ല അവളെ കാണാൻ വരുന്നത് നിരഞ്ജൻ ആണെന്ന്.

അത് വരെ ചിന്തിച്ചിരുന്ന മിലിയുടെ കല്യാണക്കാര്യം ഒക്കെ നിരഞ്ജനെ കണ്ട മാത്രയിൽ അവളുടെ മനസ്സിൽ നിന്ന് ഒഴിഞ്ഞു പോയി.

ബാക്കി പെണ്ണുകാണൽ ചടങ്ങുകൾ എല്ലാം സാധാരണ മട്ടിൽ നടന്നു.

"അതെ.. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. നിരഞ്ജന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കാറുള്ളത് ഇളവത്തൂർ തിരുമേനി ആണ്.. കേട്ടിട്ടില്ലേ? പറഞ്ഞാൽ അച്ചട്ടാ.. മായയുടെ ജാതകം തിരുമേനി നോക്കി പറഞ്ഞാൽ മാത്രമേ ഈ കല്യാണം നടത്താൻ പറ്റു.. ജാതകം കൊണ്ടുവരാം എന്ന് ഞാൻ തിരുമേനിയോട് പറഞ്ഞിട്ടുണ്ട്." രവിശങ്കർ സൂചിപ്പിച്ചു.

"അല്ല.. മായയുടെ ജാതകം എഴുതിചിട്ടില്ലേ?" മഞ്ജുള ചോദിച്ചു

"ഉവ്വ്.. ഇവരുടെ മൂന്ന് പേരുടെയും എഴുതിച്ചിട്ടുണ്ട്.. " ജാനകിയമ്മ മിനിമോളെ വിളിച്ചു മായയുടെ ജാതകം കൊണ്ട് വരാൻ വിട്ടു.

അവൾ പോയി ജാതകവും എടുത്തു കൊണ്ട് വന്നു മഞ്ജുളയുടെ കയ്യിൽ കൊടുത്തു.

"അയ്യോ അത്‌ മാറിപ്പോയി.. ഇത് എന്റെ ജാതകം ആണ്.. മിനിമോൾക്ക് മാറി പോയതാ... ഞാൻ എടുത്തുകൊണ്ടു വരാം.. " മിലി വേഗം പോയി മായയുടെ ജാതകം എടുത്തു മഞ്ജുളയുടെ കയ്യിൽ കൊടുത്തു.

"എന്തായാലും കുട്ടി കൊണ്ട് തന്നതല്ലേ.. ഞാൻ മിലിയുടെ ജാതകവും തിരുമേനിക്ക് കൊടുക്കാം.. ചിലപ്പോൾ നല്ല ബന്ധം വല്ലതും തിരുമേനിയുടെ അറിവിൽ ഉണ്ടാകും." മഞ്ജുളയുടെ കയ്യിൽ നിന്ന് രണ്ടു ജാതകവും വാങ്ങിച്ചു രവിശങ്കർ പെട്ടിയിൽ വച്ചു.

അയ്യാളുടെ മനസ്സിൽ പക്ഷേ മറ്റു ചില കണക്ക് കൂട്ടലുകൾ ഉണ്ടായിരുന്നു.

*****************

ഒൻപതു മണി മുതൽ രഘുവിനെയും കാത്തിരിക്കുകയായിരുന്നു മിലി. മണി പത്തായിട്ടും അവൻ എത്തിയില്ല. പലവട്ടം അവന്റെ ഫോണിലേക്കു വിളിച്ചിട്ടും എടുക്കാതിരുന്നത് കൊണ്ട് അവൾ ലോഹി മാഷിനെ വിളിച്ചു.

"അവൻ എഴുന്നേറ്റിട്ടില്ല. വെളുപ്പിനെ വരെ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നു. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.." ലോഹി മാഷ് പറഞ്ഞു.

മാഷ് പറഞ്ഞത് കേട്ടപ്പോൾ മിലിക്ക് ദേഷ്യം വന്നു.

"ഞാൻ ഇവിടെ ഇത്രയും ഇമ്പോര്ടന്റ്റ്‌ ആയ കേസ് അയ്യാളെ ഏൽപ്പിചിട്ട് എന്തെങ്കിലും ഉത്തരവാദിത്തം കാണിക്കുന്നുണ്ടോ ഇവനൊക്കെ.. ഇങ്ങനെ ഉള്ളതിനെ ഒക്കെ കേസ് ഏല്പിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ " അവൾ സ്വയം ശപിച്ചു.

ഒരു അരമണിക്കൂർ കൂടി കഴിഞ്ഞാണ് രഘു എത്തിയത്. അവനെ ഫയർ ചെയ്യാൻ റെഡി ആയി തന്നെ ആണ് മിലി ഇരുന്നിരുന്നത്. മിലിയുടെ കൂർപ്പിച്ചു വച്ച മുഖം കണ്ടപ്പോളെ കാര്യം പന്തിയല്ല എന്ന് അവനു പിടികിട്ടി. ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്നാണല്ലോ. അത് കൊണ്ട് അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ പറഞ്ഞു

"സോറി... സോറി... സോറി... വളരെ ലേറ്റ് ആയി പോയി.. ഇന്നലെ രാത്രി മുഴുവൻ ഈ കേസ് പഠിക്കായിരുന്നു.. അതാ രാവിലെ ഉറങ്ങി പോയത്.. ഈ കേസിനു സഹായകമായ ഒരു കാര്യം കിട്ടിയിട്ടുണ്ട്."

"എന്താണ് അത്?" മിലി പെട്ടന്ന് അവളുടെ ദേഷ്യം എല്ലാം മറന്നു. കേസ് ജയിക്കുക എന്നുള്ളതാണല്ലോ പ്രധാനം.

"അതായത്.. കൃഷ്ണൻ നായർ ലോൺ എടുത്തത് സ്കൂളിന്റെ പേരിൽ ആണ്. സ്കൂളിന് ഓഡിറ്റോറിയം പണിയാൻ. അന്ന് അങ്ങനെ ഒരു ഓഡിറ്റോറിയം പണിതിട്ടില്ല. നമ്മുടെ ഭാഗ്യത്തിന് ആ സ്ഥലത്ത് പിന്നെ ഒരു കോൺസ്ട്രക്ഷനും നടന്നിട്ടില്ല.. ദേ അവിടെ.. " അവൻ ജനാലയിലൂടെ പുറത്തേക്കു ചൂണ്ടി കാണിച്ചു.

"ഉം.. അവിടെ ആയിരുന്നു ആദ്യം ഓഡിറ്റോറിയം പണിയാൻ തീരുമാനിച്ചത്.. പക്ഷെ അത്‌ പാടം നികത്തിയ ഭൂമി ആണ് എന്ന് പിന്നീടാണ് അറിഞ്ഞത്.. അതുകൊണ്ടാണ് കൺസ്ട്രക്ഷൻ നടക്കാതിരുന്നത്.."

"അതെ.. പക്ഷെ കാൻസ്‌ട്രുക്ഷൻ നടന്നു എന്ന് കാണിച്ചാണ് കൃഷ്ണൻ നായർ ഈ ലോൺ എടുത്തത്.. അത് നമുക്ക് സഹായകരം ആണ്.. പക്ഷെ ബാങ്കിൽ നിന്ന് അന്നത്തെ ലോണിന്റെ ഡോക്യൂമെന്റസ് എടുക്കണം. നമുക്ക് നാളെ പോയി എടുക്കാം.. നാളെ പത്തു മണിക്ക് തന്നെ പോകാം.. അപ്പോൾ തിരക്കും കുറവായിരിക്കും.. " അവൻ പറഞ്ഞു.

ഇതെല്ലാം രഘു ആദ്യമേ തന്നെ കണ്ടു പിടിച്ചതാണ്.. സിനിമ കണ്ടു ഇരുന്നത് കൊണ്ടാണ് അവൻ എഴുന്നെല്കാൻ ലെറ്റ്‌ ആയതു. മിലിയുടെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അവൻ അടവ് മാറ്റിയതാണ്...

അവളെ പറ്റിച്ചു എന്ന ആത്മവിശ്വാസത്തോടെ അവൻ പോയി.

"മോനെ.. കേസിനു സഹായമായ ഒരു പോയിന്റ് നിന്റെ കയ്യിൽ തടഞ്ഞത് കൊണ്ട് ഇന്ന് രക്ഷപെട്ടു.. ഈ കേസ് ഞാൻ നിന്നെ ഏല്പിച്ചിട്ടുണ്ടെങ്കിൽ നിന്നെക്കൊണ്ട് കേസ് നടത്തിക്കാനും എനിക്കറിയാം. നാളെ ഞാൻ നിന്നെ സമയത്തു വരുത്തുന്നത് നീ കണ്ടോ.." രഘു പോകുന്നതും നോക്കി നിന്ന് മിലി മനസ്സിൽ പറഞ്ഞു

(തുടരും )




 


നിനക്കായ്‌ ഈ പ്രണയം (10)

നിനക്കായ്‌ ഈ പ്രണയം (10)

4.6
4054

"ഡാ.. എണീക്കടാ.. ഒന്ന് എണീക്കടാ.. " രഘുവിന്റെ ഫോണിലെ അലാറം ആണ്. ആൾറെഡി രണ്ടു വട്ടം സ്നൂസ് ചെയ്തതാണ്. രഘു തലയിണയിൽ മുഖം അമർത്തി ഒന്നു കൂടെ സ്നൂസ് ഞെക്കി. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും. "നട്രീഈഈഈമ്മ്മ്മ്മ്മ്മ്......നട്രീഈഈഈമ്മ്മ്മ്മ്മ്മ്....." പതിവില്ലാത്ത അലാറം കേട്ടു അവൻ തല പൊക്കി നോക്കി. ബെഡിന് തൊട്ടടുത്തുള്ള സ്റ്റാൻഡിൽ ഒരു പുതിയ അലാറം. ഇത് ആരാണ് ഇവിടെ വച്ചത് എന്ന് മനസ്സിൽ ഓർത്തു അത്‌ ഓഫ്‌ ചെയ്തു അവൻ തിരികെ തലയിണയിൽ മുഖം അമർത്തി. "ക്കു ക്കു...ക്കു ക്കു...ക്കു ക്കു..." അവൻ തല പൊക്കി നോക്കി. നേരത്തെ ഓഫ് ചെയ്ത അലാറം അല്ല.ഇത് എവിടുന്നാ? അവൻ മുറി ആകെ ത