Aksharathalukal

നിനക്കായ്‌ ഈ പ്രണയം (8)

"എനിക്ക് ഈ സാരി മതി.. " മായ ചൊടിച്ചു കൊണ്ട് പറഞ്ഞു.

"മോളെ... ഇത് ചേച്ചിടെ പഴയ സാരിയല്ലേ... അതും കോട്ടൺ.. പ്രായമായവർക്കല്ലേ ഇതൊക്കെ ചെരോള്ളു.." മിലി മായയെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിക്കുകയായിരുന്നു

"ദേ.. ഈ സാരി നോക്ക്..നല്ല ജോർജ്റ്റിന്റെ പ്രിന്റ്ഡ് സാരീ ആണ്.. പുതിയ ഫാഷനിൽ.. അതും നിന്റെ ഫേവറേറ് പിങ്ക് കളർ.. ഇതിന്റെ കൂടെ ദേ ഈ വലിയ കമ്മൽ ഒക്കെ ഇട്ടു... നല്ല ഭംഗി ആയിരിക്കും.. മാല വേണ്ട.. ഓവർ ആവും... ചെല്ല്.. മോള് ഇത് ഉടുത്തു വാ.." മിലി മയത്തിൽ പറഞ്ഞു നോക്കി

"എനിക്ക് ഇത് വേണ്ട.. എനിക്ക് ഈ സാരി മതി " മിലി ഉടുക്കാൻ തേച്ചു വച്ച  സാരി ചൂണ്ടി മായ വാശി പിടിച്ചു.

"മോളെ... ഞാൻ പറയുന്നത് കേൾക്കു..."

"ചേച്ചിക്ക് സ്റ്റൈൽ ഒന്നും അറിയില്ല.. ഈ സാരി ഒന്നിനും കൊള്ളില്ല... അല്ലെങ്കിൽ ചേച്ചി ഇത് ഉടുക്ക്.."

"മിലി... മായ അവൾക്കിഷ്ടമുള്ളത് ഉടുക്കട്ടെ.." ജാനകിയമ്മ പറഞ്ഞു. മായയോട് വഴക്കിട്ടിട്ട് കാര്യമില്ല എന്ന് അവർക്കറിയാം.

"ഓക്കേ.. " മിലി അവളുടെ സാരി എടുത്തു മായയുടെ കയ്യിൽ കൊടുത്തു. മായയ്ക്ക് ഉടുക്കാൻ വച്ചിരുന്ന സാരി അലമാരയിൽ വച്ചു അലമാരയിൽ നിന്ന് തന്റെ പതിവ് കോട്ടൺ ചുരിദാർ എടുത്തു.

"കണ്ട.. ചേച്ചിക്ക് അറിയാം ആ സാരി കൊള്ളില്ലെന്നു... അതാ ചേച്ചി അത്‌ ഉടുക്കാത്തത്.. എന്നിട്ട് എന്റെ മേല് അടിച്ചേൽപ്പിക്ക.." മായ പറഞ്ഞു.

"നിന്നെ ഒന്നും അടിച്ചേല്പിക്കുന്നില്ല. നിനക്കു ഇഷ്ടമുള്ളത് ഉടുത്തോ.. ഞാൻ ഇത്ര കളർ ഫുൾ ആയതൊന്നും ഇടില്ലാ എന്ന് നിനക്കറിയില്ലേ?"

"ഇങ്ങനെ ഓരോ കാരണങ്ങൾ ഒന്നും പറയണ്ട... അത്ര നല്ലതാണെങ്കിൽ ചേച്ചി ഉടുത്തു കാണിക്ക്.. ചേച്ചി ഉടുക്കില്ല എനിക്കറിയാം... " മായ വാശി തുടർന്നു.

"എന്റെ മിലി... നീ ആ സാരി ഉടുക്ക്.. അല്ലെങ്കിൽ അവര് വരുമ്പോൾ ഇവൾ ഇങ്ങനെ ബഹളം വച്ചു നടക്കുന്നതാ കാണാ... " ജാനകിയമ്മ ടെൻഷനോടെ പറഞ്ഞു.

മിലി മായയുടെ സാരിയുമായി കുളിമുറിയിലേക്ക് പോയി..

"മായേ... നീ വിചാരിച്ച സാരി കിട്ടിയില്ലേ... ഇനി നീ പോയി റെഡി ആവൂ.. മിനിമോളെ നീ മായചേച്ചിയെ സാരി ഉടുപ്പിക്കാൻ ഹെല്പ് ചെയ്യ്... ചെല്ല്.." ജാനകിയമ്മ മായയെ അകത്തേക്ക് വിട്ടു.

പോകുന്ന വഴിയിൽ മായ  മനസ്സിൽ ഓർത്തു.. "ഇന്ന് എന്നേക്കാൾ സുന്ദരി ആയി ചേച്ചി നിൽക്കണം... അവര് ചേച്ചിയെ കാണുമ്പോൾ തന്നെ ഇഷ്ടപ്പെടണം... പിന്നെ എന്നെ കാണാൻ പോലും നിൽക്കരുത്.."

*************

കുളിച്ചു വന്ന മിലി കയ്യിലിരുന്ന സാരി നോക്കി നെടുവീർപ്പിട്ടു.

"ഹമ്... പിങ്ക്... ഇത്തരം കളർ ഒക്കെ ചേരുന്ന പ്രായം എനിക്ക് എന്നെ കടന്നു പോയിരിക്കുന്നു.. ഈ മായയുടെ ആവശ്യമില്ലാത്ത ഓരോ വാശികൾ.." അവൾ ഓർത്തു.


സാരി ഉടുത്തു, മുടി ചീകികൊണ്ടിരിക്കുമ്പോൾ ആണ് മിനിമോൾ വന്നു മിലിയെ വിളിച്ചത്.

"ചേച്ചി.... അപ്പുറത്തെ രഘുവേട്ടൻ കാണാൻ വന്നിരിക്കുന്നു... ഉച്ചക്കും വന്നിരുന്നു..."

"ആ.. ഞാൻ വരുന്നു എന്ന് പറ.." മിലി മുടി ചീകൊകൊണ്ടിരുന്ന ചീപ്പ് താഴെ വച്ചു രഘുവിന്റെ അടുത്തേക്ക് പോയി..

"ഹലോ രഘു.. " മിലിയുടെ ശബ്ദം കേട്ടു രഘു തിരിഞ്ഞു നോക്കി

സ്റ്റെയർ ഇറങ്ങി വരുന്ന മിലിയെ കണ്ടു അവന്റെ കണ്ണ് തള്ളി പോയി.

മായ പറഞ്ഞ വാക്കുകൾ അപ്പോളാണ് അവൻ ഓർത്തത്..

"അതെ... താൻ എന്റെ ചേച്ചിയെ കാണാഞ്ഞിട്ടാ.. പിന്നെ ചേച്ചി ഇങ്ങനെ ഒരുങ്ങി ഒന്നും നടക്കില്ല... അമ്പലത്തിൽ പോകാൻ സാരി ഒക്കെ ഉടുത്തു ഇറങ്ങിയാൽ എന്ത്‌ ഭംഗി ആണെന്ന് അറിയാമോ?"

മായ കരുതിയ പോലെ തന്നെ പിങ്ക് കളർ മിലിയുടെ നിറം ഒന്ന് കൂടി കൂട്ടിയ പോലെ തോന്നി.. ശരീരത്തോട് ചേർന്നു കിടക്കുന്ന സാരി അവളുടെ അഴകളവുകൾ എടുത്തു കാണിച്ചു. സാരിയുടെ ഇടയിലൂടെ കാണുന്ന വടിവോത്ത അവളുടെ ഇടുപ്പ് കണ്ടു രഘു വെള്ളമിറക്കി.. വലിയ കമ്മലിന്റെ താഴെ ഉണ്ടായിരുന്ന ചെറിയ മുത്തുകൾ അവളുടെ നീണ്ട കഴുത്തിൽ ചെറുതായി തട്ടി. അഴിഞ്ഞു കിടന്ന അവളുടെ ഇടതൂർന്ന മുടി അവൾ അവളുടെ നീണ്ട വിരലുകൾ കൊണ്ട് ഒതുക്കി വച്ചു.

"ഹലോ... " മിലി രണ്ടാമതും വിളിച്ചപ്പോൾ ആണ് രഘുവിന് ബോധം വന്നത്

"ഹ.. ഹലോ.."

"ഇവിടെ കുറച്ചു ഒരുക്കങ്ങൾ നടക്കുകയാണ്... നമുക്ക് പുറത്തേക്കിരുന്നാലോ?" മിലി ചോദിച്ചു.

കേസിന്റെ കാര്യം വീട്ടിൽ ആരും അറിയാതിരിക്കാൻ ആണ് അവൾ രഘുവിനോട് പുറത്തേക്കിരിക്കാം എന്ന് പറഞ്ഞത്.

പക്ഷെ രഘു പറഞ്ഞു ജാനകിയമ്മയും പിള്ളേരും കേസിന്റെ കാര്യം അറിഞ്ഞിരുന്നല്ലോ.. മിലിയും രഘുവും പുറത്തേക്കിറങ്ങുന്നത് നോക്കി അവർ നെടുവീർപ്പിട്ടു.

"വർഷം ഇത്ര ആയിട്ടും ആ കൃഷ്ണൻ നായർക്ക് നമ്മളെ ഉപദ്രവിച്ചു മതിയായില്ലേ.." ജാനകിയമ്മ ആരോടെന്നില്ലാതെ പറഞ്ഞു

"അമ്മേ... നമ്മൾ ഇതെപ്പറ്റി സംസാരിച്ചതല്ലേ... മിലി ചേച്ചി അത്‌ ഹാൻഡിൽ ചെയ്തോളും.. നമ്മൾ ഇതൊന്നും അറിയാതെ  ഇരിക്കുന്നു എന്നോർത്തു എന്റെ പാവം ചേച്ചി സമാധാനം ആയി ഇരുന്നോട്ടെ.. " മായ പറഞ്ഞു

*************

രഘുവിന് കേസിന്റെ ഡീറ്റെയിൽസ് എല്ലാം വിവരിച്ചു കിടക്കുകയായിരുന്നു മിലി.

"രാഘവിനു എന്ത് തോന്നുന്നു?" മിലി ചോദിച്ചു.

"എനിക്ക് കേസ് ഒന്ന് പഠിക്കണം. എന്നിട്ട് നാളെ രാവിലെ പറയാം?" അവൻ പറഞ്ഞു

"രാവിലെ ഞാൻ നേരത്തെ പോകും.. എഴേ കാൽ ആകുമ്പോൾ ഞാൻ ഇവിടെ നിന്ന് ഇറങ്ങും.. ഒരുകാര്യം ചെയ്യൂ.. ഒരു ഒൻപതു മണി ആകുമ്പോൾ ഓഫീസിൽ വരൂ.. "

"ഓക്കേ " രഘു പറഞ്ഞു.

മിലി പോകാനായി തിരിഞ്ഞു. നീണ്ടു കിടക്കുന്ന മുടി അറിയാതെ ഒരു റോസാ ചെടിയിൽ ഉടക്കി. അവൾ പതിയെ മുടി അതിൽ നിന്നും വിടുവിച്ചു. മുടി കൊതിയൊതുക്കി കെട്ടിവെയ്ക്കാൻ തുടങ്ങിയതും..

"അത് അഴിച്ചിടുന്നതാണ് ഭംഗി.." രഘു പറഞ്ഞത് കേട്ട് അവൾ അവനെ നോക്കി.

അപ്പോളാണ് രഘു അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞത്.

"പക്ഷേ ഇതാണ് സൗകര്യം.." എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി.

(തുടരും )
 


നിനക്കായ്‌ ഈ പ്രണയം (9)

നിനക്കായ്‌ ഈ പ്രണയം (9)

4.6
4022

രവിശങ്കറും കൂട്ടരും ആദ്യം ലോഹിമാഷിന്റെ വീട്ടിലേക്കാണ് പോയത്. കല്യാണച്ചെറുക്കൻ സൂപ്പർസ്റ്റാർ നിരഞ്ജൻ ആണെന്ന് അരിഞ്ഞപ്പോൾ കണ്ണ് തള്ളി ഇരുന്നു പോയി ലോഹി മാഷും ഭാര്യയും. പെണ്ണുങ്ങൾ എന്ന് പറയാൻ നിരഞ്ജന്റെ ഭാഗത്തു നിന്നും അവന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ സംസാരിച്ചിരിക്കുമ്പോൾ ആണ് രഘു അങ്ങോട്ട് വന്നത്. "എസ്ക്യൂസ്‌ മീ.. രാഘവ് കൃഷ്ണ അല്ലേ..?" രഘുവിനെ കണ്ടു നിരഞ്ജൻ ചോദിച്ചു. രഘു തിരിഞ്ഞു നിന്നു. "ഞാൻ നിരഞ്ജൻ.. നിങ്ങളുടെ കമ്പനിയുടെ അഡ്‌സിൽ കഴിഞ്ഞ വർഷം വരെ ഞാൻ ആയിരുന്നു.. ആൺഫോർച്ചുനേറ്റലി ഈ വർഷം വേറെ ആരോ ആണ്.." "ഹേയ്.. സൂപ്പർസ്റ്റാർ നിരഞ്