"" എന്റെ കുഞ്ഞ് "" എന്ന് മന്ത്രിച്ച കൊണ്ട് അവളുടെ ബോധം അറ്റു.....
റോഡ് മുഴുവനും നന്ദുവിന്റെ രക്തം പുരണ്ടു....... ഒഴിഞ്ഞു ഇടവഴിയായതിനാൽ അവിടെ എങ്ങും ഒരു മനുഷ്യ കുഞ്ഞപോലുമില്ലാരുന്നു...... പെട്ടന്നാണ് ആകാശത്ത് വലിയ ഒരു ഇടി മിന്നൽ ഭൂമിലേക്ക് പതിച്ചു..... ഇരുണ്ട് കൂടിയ കാർമേഘങ്ങൾ നിന്നും മഴ തുള്ളി ഭൂമിയിലേക്ക് ഇറ്റിറ്റ് പതിക്കാൻ തുടങ്ങി..... കുറച്ച് നിമിഷത്തിനുള്ളിൽ തന്നെ മഴ ശക്തി പ്രാപിച്ചു...... ജീവൻ വേണ്ടി പിടയുന്ന നന്ദുവിന്റെ ഒരു ഫോട്ടോ എടുത്ത് അവർ അവിടെ നിന്നും പോയി...... റോഡിലെ രക്തം മുഴുവനും മഴതുള്ളി കാരണം മായിഞ്ഞ് പോയി..... ശക്തിയാലുള്ള മഴയിൽ അവൾ നനഞ്ഞു കുതിർന്ന..... ഒരു മനുഷ്യ കുഞ്ഞ് പോലും ഇല്ലാത്ത ഇടം..... എങ്ങും അന്തകരത്താൽ മുടപ്പെട്ടു...... ഒരു കൂട്ടം തെരുവ് നായ അതു വഴി ഓരിയിട്ടു കൊണ്ടുവന്നു.... നന്ദുവിന്റെ ശരീരം റോഡിൽ കിടക്കുന്നു കണ്ട് ആ നായകൾ കുതിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞു ഓടി, അവളുടെ അടുത്ത് എത്തി, ആ നായ കൂട്ടങ്ങൾ അവളുടെ ചുറ്റിനും വലയം വച്ച് നടന്ന ശേഷം അവളെ അക്രമിക്കാൻ പോയതും പെട്ടന്നാണ് ആരോ ആ നായകളുടെ നേരെ കല്ല് എറിഞ്ഞത്...... നായയുടെ ശരീരത്ത് കല്ല് പതിഞ്ഞതും അത് ജീവനും കൊണ്ട് ഓടി.... ആ കല്ല് എറിഞ്ഞത് ഒരു പെൺകുട്ടിയായിരുന്നു, ബാക്കി നായകൾ അവളെ കണ്ടതും ചിറി പാഞ്ഞു അവളുടെ അടുത്തേക്ക് വന്നതും പെട്ടന്ന് തന്നെ അവൾ കൊറേ കല്ലുകൾ ആ നായകളുടെ നേരെ എറിഞ്ഞു, ആ നായ കൂട്ടം ജീവനും കൊണ്ട് ഓടി.... ആ നായകൾ അവിടെ നിന്ന് പോയതും ആ പെൺകുട്ടി പെട്ടന്ന് നന്ദുവിന്റെ അടുത്തേക്ക് ചെന്ന് അവളെ മടിയിലേക്ക് തല എടുത്ത് വച്ചു..... ആ പെൺകുട്ടി നോക്കുമ്പോൾ നന്ദുവുന്റെ മുഖത്ത് മുഴുവനും മുറിവുകളും നെറ്റിൽ നിന്ന് ചോരയും വരുന്നുണ്ട് പെട്ടന്നാണ് ആ പെൺകുട്ടി അത് ശ്രദ്ധിച്ചത്, നന്ദുവിന്റെ അടിവയറ്റിൽ നിന്ന് രക്തം ഒഴുകി വരുന്നത് കണ്ടത്..... ആ പെൺകുട്ടി നന്ദുവിന്റെ മുഖത്തേക്ക് അവൾ തട്ടി വിളിച്ചതും ചെറിയ ശബ്ദത്തിൽ അവൾ മൊഴിഞ്ഞു.....
""എന്റെ കുഞ്ഞ്... കുഞ്ഞ്...."" അവളുടെ അബോധമനസ്സ് അങ്ങനെ മൊഴിഞ്ഞു കൊണ്ടിരുന്നു......
ആ പെൺകുട്ടി പെട്ടന്ന് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആരോയോ വിളിച്ചു..... മറുവശത്ത് ഒള്ള ആൾ ഫോൺ എടുത്തതും അവൾ സംസാരിക്കാൻ തുടങ്ങി.....
""ഡോക്ടർ അമ്മേ, എത്രെയും വേഗം ഗാന്ധിനഗർ സ്ട്രീറ്റ്റ്റിലേക്ക് ഒരു ആംബുലൻസ് എത്തിക്കണം.... ഇവിടെ ഒരു ആക്‌സിഡന്റ് സംഭവിച്ചു..... ആ കുട്ടി ഗർഭണിയാണ് എന്ന് തോന്നുന്നു..... എനിക്ക് ആകെ പേടിയാകുന്നു ഇവിടെ എങ്ങും ഒരു മനുഷ്യ കുഞ്ഞ് പോലുമില്ല, ഒരു കൂട്ടം നായകൾ ചേർന്ന് അക്രമിക്കാൻ ശ്രമിച്ചു, എന്തോ ഭാഗ്യത്തിന് ഞാൻ ഇവിടെ കൃത്യ സമയത്ത് എത്തിച്ചേരുന്നത്.....""
""ഇപ്പോൾ വണ്ടി എത്തും മോളെ...... അത്രേയും പറഞ്ഞു ആ ഫോൺ കാൾ കട്ടായി.....
എല്ലായാടത്തും ഇരുട്ട് മുടപ്പെട്ട്..... ആ പെൺകുട്ടിക്ക് ചെറിയ പേടി തോന്നി തുടങ്ങി ആംബുലൻസ് വരുന്നേ വരെ ഈ കുട്ടിയും താനും ഇവിടെ തനിച്ച ഇരിക്കുന്നത് സേഫ് അല്ല..... അരവിന്ദിനെ വിളിക്കണോ?? അവനുമായി തെറ്റിയ ശേഷമല്ലേ താൻ എങ്ങോട്ടേക്ക് വന്നത്, അവന്റെ മുന്നിൽ തോറ്റു കൊടുക്കുന്നെ പോലെ ആകും പക്ഷേ ഇപ്പോൾ ഈഗോ കാണിച്ചാൽ രണ്ട് പേരുടെയും ജീവൻ ആപത്തിലായാലോ???
ആ പെൺകുട്ടി പെട്ടന്ന് തന്നെ അരവിന്ദ് എന്ന് നമ്പറിലേക്ക് വിളിച്ചു.... ഒറ്റ റിങ്ങിൽ തന്നെ മറുവശത്ത് നിന്ന് കാൾ അറ്റൻഡ് ചെയിതു.....
""മോളെ കീർത്തി, എനിക്ക് അറിഞ്ഞുടെ നിനക്ക് എന്നോട് സംസാരിക്കാതെ ഇരിക്കാൻ സാധിക്കില്ലയെന്ന്, എന്നെത്തെയും പോലെ നാളെ എനിക്ക് പൊറോട്ട ബീഫ് വാങ്ങി തരണം.....""
"" ഡാ അരവിന്ദ്.... "" അവൾ ഇടറിയ ശബ്ദത്തോടെ അവനെ വിളിച്ചു......
"" എന്താടി, ശബ്ദം വല്ലാതെ ഇരിക്കുന്നത്???""
"" നീ എത്രെ....യും വേ..ഗം ഗാന്ധി നഗർ സ്ട്രീറ്റ്റി...ലേക്ക് വാരാ..മോ??? എനി..ക്ക് ഇവി..ടെ നിന്നി..ട്ട് പേടി...യാകുന്നു.....""
( ഓരോ വാക്കുകൾ പറയുമ്പോളും അവൾ അത് ഇടർച്ചയോടെയാണ് പുറത്തേക്ക് വന്നത്....)
അവളുടെ ശബ്ദം കേട്ടതും എന്തോ പന്തിക്കേടുണ്ട് എന്ന് മനസിലാക്കിയവൻ, അതിവേഗം വണ്ടി ഓടിച്ചു അവൾ പറഞ്ഞു സ്ഥലത്തേക്ക് എത്തി ചേർന്നു..... അവിടെ അവളുടെ സ്കൂട്ടി റോഡിൽ ചരിഞ്ഞു കിടക്കുന്നു, അത് കണ്ടതും അവന്റെ നെഞ്ച് എന്തോ പിടക്കാൻ തുടങ്ങി.... അവൻ അവിടെ എല്ലാം നോക്കിയതും ഒരു മിന്നായം പോലെ കീർത്തിയെ കണ്ട് അവൻ അങ്ങോട്ടേക് ഓടി പോയതും, കീർത്തി ഒരു പെൺകുട്ടിയെ മടിയിൽ കിടത്തി റോഡിൽ ഇരുപോണ്ട് അവൾ ഇടക്ക് ഇടക്ക് ആ പെൺകുട്ടിയെ തട്ടിവിളിക്കാൻ ശ്രമിക്കുന്നുണ്ട്.... അപ്പോളാണ് ഒരു ആംബുലൻസ് അങ്ങോട്ടേക്ക് സൈറൺ അടിച്ചു വന്നത്..... വണ്ടി നിർത്തി സ്‌ട്രക്ചർ കൊണ്ട് രണ്ട് അറ്റെൻഡർമാർ അവിടെ വന്നു, അവർ രണ്ട് പേരും കൂടെ ചേർന്ന് അവളെ ആംബുലൻസിൽ കേറ്റി....
""അരവിന്ദ്, ഇത് ഈ കുട്ടിയുടെ ബാഗാണയെന്ന് തോന്നുന്നു..... അവളുടെ വീട്ടിൽ അറിയിക്കാൻ വല്ല മാർഗ്ഗമുണ്ടോയെന്ന് നോക്ക്, ഞാനും ആംബുലൻസിൽ ഈ കുട്ടിയുടെ കൂടെ ഹോസ്പിറ്റലിൽ പോകുവാണ്.... കോൺടാക്ട് ചെയ്യാൻ പറ്റുവെങ്കിൽ ചെയ്യു... എന്നിട്ട് ഹോസ്പിറ്റലിലേക്ക് വാ....""
അത് പറഞ്ഞു കീർത്തി നന്ദുവിന്റെ ഒപ്പം ആംബുലൻസിൽ കേറി പോയി.....
അരവിന്ദ് അവളുടെ ബാഗ് പരിശോധിച്ചപ്പോൾ നന്ദുവിന്റെ ഐഡന്റി കാർഡ് അവൻ കിട്ടി.... അതിലെ പേര് അവൻ മേലെ വായിച്ചു.... ""അളകനന്ദ""
*****🥀
ദിവ്യ കണ്ണാടിയുടെ മുന്നിൽ നിന്ന്, അവളുടെ മുഖത്ത നന്ദു അടിച്ച പാടുകളിൽ അവൾ മേലെ വിരൽ ഓടിക്കുകയായിരുന്നു, അവിടെ സ്പർശിക്കുമ്പോൾ തന്നെ അവൾക്ക് നീറി പുകയുന്നു..... അവൾ പതിയെ ആ പാടിൽ മരുന്ന് പുരട്ടിയ ശേഷം അമർഷത്തോടെ കണ്ണാടിയിലേക്ക് നോക്കി..... എന്നെ വേദനിപ്പിച്ചതിന്റെ ഇരുട്ടി വേദന ഇപ്പോൾ തന്നെ നീ അനുഭവിച്ച കഴിഞ്ഞു കാണും.... പെട്ടന്നാണ് അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത് അവൾ അത് എടുത്ത് നോക്കിയതും അവളുടെ മുഖം സന്തോഷത്താൽ തിളങ്ങി..... നന്ദു രക്തത്തിൽ കുളിച്ച് കിടക്കുന്നു ചിത്രമായിരുന്നു, അതിന്റെ താഴെ ഇങ്ങനെ ഒരു അടികുരുപ്പും ""മാഡം ഏൽപ്പിച്ച ജോലി ഞങ്ങൾ കൃത്യമായി ചെയിതു, ഞങ്ങൾ ആവശ്യപെട്ട തുക ഞങ്ങളുടെ അക്കൗണ്ടിലേക്ക് ഇടുക.... ഇനിയും ഇങ്ങനെയുള്ള കൊട്ടേഷനുടേണ്ടെങ്കിൽ ഞങ്ങളെ തന്നെ അറിയിക്കുക....."" ആ സന്ദേശത്തിന് അവൾ ഓക്കേയെന്ന് മറുപടി നൽകി.... അവർക്ക് ഒള്ള പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത്....
മോളെ നന്ദു, ഈ വീട്ടിൽ നിന്ന് പോകുവാണയെന്ന് പറഞ്ഞപ്പോൾ നിന്നെയും നിന്റെ ആ നശിച്ച ജന്മത്തിനെയും ഒന്നും ചെയ്യാതെ വെറുതെ വിടാമെന്ന് കരുതിയതാണ് ഞാൻ, പക്ഷേ നീ എന്നെ വേദനപ്പിച്ച കൊണ്ടാണ് ഈ പടി ഇറങ്ങി പോയത്, ഇപ്പോൾ തന്നെ നിന്റെ നശിച്ച ജന്മം ഭൂമിയിൽ നിന്ന് വിട്ട് പോയിട്ടുണ്ടാകും.....
അങ്ങനെ എല്ലാം നിന്നിൽ നിന്ന് ഞാൻ നഷ്ട്ടപെടുത്തും നന്ദു.... അവൾ സന്തോഷത്തോടെ മൂളിപ്പാട്ടും പാടി ഉമ്മറത്തേക്ക് പോയി....
*****🥀
ഐഡന്റിറ്റി കാർഡിലെ ഗാഡിയൻ എന്ന കൊടുത്തേക്കുന്ന നമ്പർ അവൻ ഫോണിലേക്ക് വിളിച്ചു, എത്ര വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ലാരുന്നു.... അവൻ ഫോൺ പോക്കറ്റിൽ ഇട്ട്, ബാഗും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.....
******🥀
ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ ഡോക്ടർ അമ്മ എൻട്രൻസിൽ നിൽപ്പുണ്ടായിരുന്നു, അവർ പെട്ടന്ന് തന്നെ ആ പെൺകുട്ടിയെ ഐസിയുവിയിലേക്ക് കേറ്റി.... കീർത്തി അവിടെയുള്ള ചെയറിൽ ഇരുന്നു.... എന്തോ മനസ്സിന് ഭയങ്കര ഭാരം.... ആ കുട്ടി ആരാണയെന്ന് പോലും അറിയില്ല, പക്ഷേ എന്തോ ആ കുട്ടിയെ നടുറോഡിൽ ഒറ്റക്കാക്കി പോരാനും തോന്നിയില്ല..... ആ കുട്ടിക്കും വയറ്റിലുള്ള കുഞ്ഞിന് വേണ്ടി അവൾ മനമുരുകി ഈശ്വരനോട് പ്രാർത്ഥിച്ചു....
പെട്ടന്നാണ് അരവിന്ദ് ഐസിയുവിയിലേക്ക് ഓടി വരുന്നത് അവൾ കണ്ടത്, അവൻ അവളുടെ അടുത്ത് എത്തിയതും കിതച്ചു കൊണ്ട് അവൻ നന്ദുവിന്റെ കാര്യങ്ങൾ അനേഷിക്കാൻ തുടങ്ങി.....
""ആ കുട്ടി....ക്ക് ഇപ്പോൾ എങ്ങനെ...യുണ്ട്???"" (അരവിന്ദ് )
""ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, നീ ചെയറിലേക്ക് ഇരിക്ക്...."" കീർത്തി അരവിന്ദിനെ ആ ചെയറിലേക്ക് പിടിച്ചു ഇരുത്തി.....
""ആ കുട്ടിയുടെ പേര് *അളകനന്ദ*യെന്നാണ്..... ""
""*അളകനന്ദ* താൻ എവടെയോ കേട്ട് നല്ല പരിചയമുള്ള പേര്, അവൾ ഓർത്തു....""
ഐഡന്റിറ്റി കാർഡിൽ ഗാഡിയന്റെ സ്ഥാനത്ത് കൊടുത്ത് നമ്പറിൽ കൊറേ വട്ടം വിളിച്ചു പക്ഷേ എടുത്തില്ല.... അർജുനെന്നാണ് അയാളുടെ പേര്""
"" ആ പേര് കേട്ടതും അവൾ ഒന്ന് ഞെട്ടി.... തന്റെ ഏട്ടന്റെ പേര്.... ഏട്ടനെ അനേഷിച്ചാണ് താൻ ഈ നാട്ടിലേക്ക് എത്തിയത് തന്നെ.... തന്റെ പതിനാറാം വയസ്സിൽ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ് ഏട്ടൻ.... ഏട്ടൻ താണ ജാതിയിലെ ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയ വാർത്ത നാട് മുഴുവനും അറിഞ്ഞതോടെ നാണക്കേട് കാരണം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു.... എന്നെ ഭൂമിയിലേക്ക് തനിച്ചാക്കി അവർ എന്നെ വിട്ട് പോയി....
പഴയ ഓർമ്മകൾ മനസ്സിലേക്ക് കടന്ന് വന്നതും കണ്ണുകൾ രണ്ടും നിറഞ്ഞ ഒഴുകാൻ തുടങ്ങി.... ഏട്ടൻ ഇവിടെയുണ്ടെന്നുള്ള അറിവിലാണ് താൻ ഇവിടെ എത്തി ചേർന്നത്...... അഥവാ ഇത് എന്റെ ഏട്ടത്തിയാണെങ്കിൽ..... കുഞ്ഞിനും ഏട്ടത്തിയെയും ഒരു പോറൽ പോലും സംഭവിക്കാതെ എനിക്ക് തിരിച്ചു നൽകണേ ദൈവമേ..... അവൾ അറിയാവുന്നെ എല്ലാം ദൈവങ്ങളോടും പ്രാർത്ഥിച്ചു.... എന്തോ തന്റെ മനസ്സ് പറയുന്നു ഇത് തന്റെ ഏട്ടത്തിയും കുഞ്ഞുമാണയെന്ന്.....
പെട്ടന്നാണ് ഐസിയുവിന്റെ പുറത്തേക്ക് ഡോക്ടർ അമ്മ ഇറങ്ങിയത്, അത് കണ്ടതും ഞാനും അരവിന്ദും ഡോക്ടറിന്റെ അടുത്തേക്ക് ഓടി....
""സോറി കീർത്തി, ഞങ്ങൾക്ക് കുഞ്ഞിനെ രക്ഷിക്കാനായില്ല...."" ഡോക്ടർ അമ്മയുടെ നാവിൽ നിന്ന് അത് കേട്ടതും കണ്ണീർ മിഴികളിൽ ഗോളങ്ങളായി നിറഞ്ഞ കവിഞ്ഞു, തിരികെ ചെയറിലേക്ക് ഇരിക്കാൻ പോയതും അവളുടെ കാഴ്ച മറയുന്നു പോലെ അവൾക്ക് തോന്നി, തറയിലേക്ക് വീഴാൻ പോയതും അരവിന്ദ് കൈകൾ തന്നെ ചേർത്ത് പിടിക്കുന്നത് അവൾ അറിഞ്ഞിരുന്നു.....
തുടരും......
*ജോ അനു*
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.